“ഇത്തവണയും പെണ്ണിനെ പറ്റിയില്ലേ ഹരീ “ എന്ന് പെണ്ണ് കാണാൻ പോയി വന്ന ഹരിയോട് അപ്പുറത്തെ മാലതി ചേച്ചി മതിലിനു അപ്പുറത്ത് നിന്നും വിളിച്ച് ചോദിച്ചു.

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“ഇത്തവണയും പെണ്ണിനെ പറ്റിയില്ലേ ഹരീ “

എന്ന് പെണ്ണ് കാണാൻ പോയി വന്ന ഹരിയോട് അപ്പുറത്തെ മാലതി ചേച്ചി മതിലിനു അപ്പുറത്ത് നിന്നും വിളിച്ച് ചോദിച്ചു.

“മ് ച്ചും “ എന്ന് തോൾ കുലുക്കി…

“ഓഹ് സങ്കല്പത്തിന് ഒത്തു കാണില്ല….ല്ലേ??” എന്ന് കളിയാക്കി പറയുന്നവരോട് ചെറിയ ചമ്മലോടെ ഒന്ന് ചിരിച്ചു കാണിച്ചു…

അകത്തേക്ക് നടന്നപ്പോൾ അവനെ കാത്ത് എന്ന വണ്ണം അമ്മ നിന്നിരുന്നു..

“”ന്തിനാ ഹര്യേ ആളോളെ കൊണ്ട് പറയിക്കണേ… ഏതെങ്കിലും ഒരു കുട്ട്യേ ഒന്ന് കല്യാണം കഴിച്ചു കൊണ്ടരുമോ… അവന്റെ ഒരു സങ്കല്പം..””” എന്ന് പറയുന്ന അമ്മയോട് ഒന്ന് ചിരിച്ചു കാണിച്ചു ഹരി മുറിയിലേക്ക് നടന്നു…

പണ്ടത്തെ ഒരു ഡയറി എടുത്തു… ഉള്ളിലെ താളിൽ വച്ചിരുന്ന പടം എടുത്ത് നോക്കി… ഇരു ഭാഗം പിന്നിയിട്ട…. വലിയ വട്ട പൊട്ട് തൊട്ട അവളുടെ ഫോട്ടോയിലേക്ക് മിഴി നീട്ടി…

“”വർണ്ണ””” മെല്ലെ ആ പേര് മന്ത്രിച്ചു…. ഒപ്പം വച്ചിരുന്ന കല്യാണ കുറിയിലേക്കും മിഴികൾ ചലിച്ചു…

“””വർണ്ണ വെഡ്സ് ഡോ. ലിബിൻ “”””

നേർത്തൊരു നോവ് ഉള്ളിൽ വന്നു പൊതിയുന്നത് ഹരി അറിഞ്ഞു… ഗൾഫിൽ പോകുന്നതിനും മുമ്പ് ഓട്ടോ ഓടിച്ചു നടന്നപ്പോൾ അവിചാരിതമായാണ് അവളെ കണ്ടു മുട്ടിയത്…

“””വർണ്ണ “” അതായിരുന്നു പേര്..

മിക്കവാറും കോളേജ് ബസ് പോയിട്ടുണ്ടാവും… അവൾ സ്ഥിരം നേരം വൈകും.. അപ്പോഴൊക്കെയും വിളിച്ചിരുന്നത് തന്റെ ഓട്ടോ ആയിരുന്നു..

നന്നായി സംസാരിക്കുന്ന വലിയ വീട്ടിലെ കുട്ടി… വല്ലാത്തൊരു ഇഷ്ടം ആയിരുന്നു അവളോട് സംസാരിക്കാൻ… അവളുടെ സാമീപ്യം ഉള്ളിൽ സന്തോഷം വിടർത്തി..

എന്നിട്ടും പുറമെ ഒന്നും കാണിക്കാതെ ഇരുന്നു… അവളുടെയും എന്റെയും അന്തരം ഉൾക്കൊണ്ടു തന്നെ… പക്ഷെ ഞെട്ടിച്ചു കൊണ്ടാണ് അവളൊരിക്കൽ പറഞ്ഞത്,

“””ഹരിയേട്ടനെ നിക്ക് ഒരുപാട് ഇഷ്ടാ “””

എന്ന്… ഉള്ളിൽ ഒരായിരം പൂവുകൾ ഒപ്പം വിരിഞ്ഞു…. എങ്കിലും സ്വയം നിയന്ത്രിച്ചു..

“””കുട്ടി തമാശ പറയാണോ””” എന്ന് ചോദിച്ചു….

“””ന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്ന്യോ???”””” എന്നു പറഞ്ഞപ്പോൾ വെളുത്ത അവളുടെ മുഖം ചുവന്നിരുന്നു.. കണ്ണിലെ ഞെരമ്പുകൾ ര ക്ത വർണ്ണം പാകിയിരുന്നു…

അത് കണ്ടു എന്തോ നോവ് അതിലും ഇരട്ടിയായി എന്നിലും പടർന്നു….

“””ഇതൊക്കെ കുട്ടിക്ക് ഇപ്പോ തോന്നണതാ.. കുറച്ചു കൂടെ പോന്നാൽ മാറും…. അപ്പോ അങ്ങനെ തന്നെ ആവും… വലിയൊരു തമാശ…”””

എന്ന് മുഖത്ത് നോക്കാതെ പറഞ്ഞപ്പോൾ, വാശിയോടെ അവളും പറഞ്ഞു…

“””നിക്ക് ഇഷ്ടാ ഹരി ചേട്ടനെ… ജീവനാ… ന്നെ ഇഷ്ടം ഇല്ലെങ്കിൽ അതു പറയൂ “”” എന്ന്…

“”നിന്നെ ഇഷ്ടം അല്ലെ എന്നോ?? പ്രാണനാണ് “” എന്ന് അറിയാതെ നാവിൽ നിന്നും വീണിരുന്നു അപ്പോഴേക്കും…..

അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി…
സന്തോഷം കൊണ്ട്.. എന്റെയും…

പിന്നെ അങ്ങോട്ട് ഭ്രാന്തമായ പ്രണയം ആയിരുന്നു… കാണാതിരിക്കാൻ ആവാത്ത… പിരിയാൻ വയ്യാത്ത പ്രണയം “””

ഞാൻ വിളിക്കാൻ വൈകിയാൽ, മുഖം വീർപ്പിക്കുന്നവൾ, മറ്റു പെൺകുട്ടികളോട് മിണ്ടിയാൽ ആരും കാണാതെ കയ്യിലെ തൊലി മുഴുവൻ നുള്ളി എടുക്കുന്നവൾ… എന്റെ പനി മാറാൻ അമ്പലത്തിൽ മനസ്സുരുകി പ്രാർത്ഥിക്കുന്നവൾ..

അവളിലേക്ക് മാത്രമായി ചുരുങ്ങി ഞാനും.. ഇത്രയും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയും എന്നു മനസ്സിലാക്കി തന്നത് അവളായിരുന്നു…

ആയിടക്കാണ് വിദേശത്ത് ഒരു ജോലി ശരി ആയത്… കുറെ നാളത്തെ എന്റെ പരിശ്രമത്തിന്റ ഫലം…

അല്ലാതെ അവളെ സ്വന്തമാക്കാൻ മറ്റൊരു യോഗ്യതയും എനിക്കില്ലായിരുന്നു… പോവണം എന്ന് പറഞ്ഞപ്പോൾ അവളുടെ സങ്കടത്തിനു അളവില്ലായിരുന്നു…

“”നമുക്ക് വേണ്ടിയാ പെണ്ണെ “”” എന്ന് പറഞ്ഞ് എങ്ങനെയോ സമാധാനിപ്പിച്ചപ്പോഴും ആ മിഴികൾ തോർന്നിരുന്നില്ല..

ഒടുവിൽ പോകുമ്പോ കാവിൽ വന്നു നിന്നു പെണ്ണ്….

കാർ നിർത്തി, അവളോട് യാത്ര പറഞ്ഞു ആാാ നെറുകിൽ ചുണ്ട് ചേർക്കുമ്പോൾ ശ്വാസം വിലങ്ങി കരയുകയായിരുന്നു അവൾ.. അതു കണ്ടു നെഞ്ച് പൊടിഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു…

ഒന്ന് തിരിഞ്ഞാൽ പോകാൻ കഴിയില്ല എന്നെനിക്കും ഉറപ്പുണ്ടായിരുന്നു…

ദുബായിൽ ചെന്നിട്ടും നിലക്കാത്ത ഫോൺ കാളുകൾ.. അതിലെ കൊച്ച് കൊച്ച് പരിഭവങ്ങൾ പിണക്കങ്ങൾ.. അതായിരുന്നു അവിടെയും എന്നെ പിടിച്ചു നിർത്തിയത്..

“”നിന്റെ അച്ഛൻ ആ ബാങ്ക് മാനേജരോട് പെണ്ണ് ചോദിക്കാൻ ഞാനൊരു വരവുണ്ട്… സിനിമ സ്റ്റൈലിൽ “”

എന്നവളോട് കളി പറയുമായിരുന്നു…

“”വേഗം ഹരിയേട്ടാ നിക്ക് ഒട്ടും ക്ഷമ ഇല്ല്യ ട്ടൊ “”” എന്നവൾ തിരിച്ചും…

ഒരിക്കൽ കരഞ്ഞു കൊണ്ടവൾ വിളിച്ചു.. അച്ഛൻ ബാങ്കിൽ കുഴഞ്ഞു വീണു എന്നും… ഐ സി യു വിൽ ആണ് എന്നും…

പറ്റുന്ന വിധത്തിൽ അവളെ സമാധാനിപ്പിച്ചു .. പക്ഷെ പിന്നീട് അവളുടെ കാളുകൾ ചുരുങ്ങി… വിളിച്ചാലും എടുക്കാതെ ആയി… വേവോടെ കൂട്ടുകാരെ വിളിച്ചു അന്വേഷിച്ചു…

“””അവളുടെ കല്യാണം ആണെടാ അടുത്താഴ്ച “”” എന്നായിരുന്നു അവർ പറഞ്ഞത്..

കേട്ടതും ആകെ തകർന്നു പോയിരുന്നു.. പക്ഷെ നേരിട്ട് കാണാതെ അറിയാതെ അതു വിശ്വസിക്കാൻ വയ്യാരുന്നു…

ലീവിന് എഴുതി കൊടുത്ത് എങ്ങനെയോ ശരിയാക്കി… അവളുടെ കല്യാണത്തിന് തലേ ദിവസം നാട്ടിൽ എത്തി… ചെന്ന പാട് അവളുടെ വീട്ടിലേക്ക് ഓടി.. അപ്പഴും വിശ്വാസം ഇല്ലായിരുന്നു മറ്റൊരാൾക്ക്‌ താലി കെട്ടാൻ അവൾ നിന്നു കൊടുക്കും എന്ന്…

പന്തലിൽ അവളെ കണ്ടു.. മുഖത്തു തിളക്കം ഏതുമില്ലാതെ എങ്ങോ മൃതിയടഞ്ഞ എന്റെ പെണ്ണിനെ… എന്നെ കണ്ടതും അവളുടെ മുഖം മാറി..
കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ടു കൂടി…

“”ഇത് എന്റെ വർണ്ണ തന്നെയോ???””‘ എന്ന് അരികിൽ ചെന്നു മെല്ലെ ചോദിച്ചു…

“””ഹരിയേട്ടാ “”” എന്ന് തളർന്ന സ്വരത്തിൽ അവൾ വിളിച്ചു….

”””എങ്ങനെ… എങ്ങനെ കഴിഞ്ഞെടി “”” എന്ന് ചോദിച്ചപ്പോൾ,

അവൾ ദയനീയമായി നോക്കി…

“”നിക്ക് വേറെ വഴി ഇല്ലാരുന്നു.. “”” എന്ന് എങ്ങോ നോക്കി പറയുന്നവളോട്

“”ചാവാരുന്നില്ലേ??? ഞാനും വന്നേനെ ലോ “”” എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു..

അപ്പോ കൂട്ടുകാർ പറഞ്ഞു തന്നിരുന്നു എനിക്കായി അവൾ നടത്തിയ യുദ്ധവും.. അവൾക്ക് സഹിക്കേണ്ടി വന്ന യാതനകളും… ഒടുവിൽ തളർന്നു തോറ്റ ഭീഷണിയും…

ജീവിക്കുകയാ എന്ന് പോലും പിന്നെ തോന്നിയില്ല…. അത്ര മേൽ അവളെ ഇഷ്ടം ആയിരുന്നു..

അവിടെ നിന്നാൽ ഭ്രാന്തവും എന്ന് കരുതി വീണ്ടും മറ്റൊരു ദേശത്തേക്ക്…. ഇപ്പോ ഒരു വർഷം കഴിഞ്ഞു ലീവിന് വന്നതാണ്…

അമ്മ നിർബന്ധിച്ചു പറഞ്ഞു വിടുന്നതാണ്…. പെണ്ണ് കാണാൻ… മനസ്സിൽ ഇപ്പോഴും മായാതെ അവൾ ഒരാൾ മാത്രം…

അതുകൊണ്ട് തന്നെ സങ്കല്പത്തിലെ പെണ്ണ് അല്ല എന്ന് പറഞ്ഞു ഓരോന്നും ഒഴിവാക്കി… ഒടുവിൽ തിരികെ പോകാൻ രണ്ടു ദിവസം ബാക്കി നിൽക്കേ ഒരു കൂട്ടുകാരന്റെ ഒരു ഫോൺ കാൾ വന്നു.

കേട്ടതും ഓടി…

മെന്റൽ അസ്സൈലം “”” എന്ന് ബോർഡ്‌ വച്ചിടത്തേക്ക്….

“””വർണ്ണ””” എന്ന് പറഞ്ഞപ്പോൾ അവിടൊരാൾ കൂട്ടി കൊണ്ട് ചെന്നു കാണിച്ചു തന്നു എങ്ങോ മിഴികൾ നാട്ടിരിക്കുന്നവളെ…

ആകെ കോലം കെട്ട്….

“””മോളെ “”” എന്ന് ചങ്ക് പൊട്ടി വിളിച്ചതും അവൾ

ഹരിയേട്ടാ”””” എന്നു പറഞ്ഞു ഓടി വന്നു… അഴികളിൽ പിടിച്ചു നിന്നു…

“”എന്നെ… എന്നെ തിരിച്ചറിഞ്ഞു “”” എന്ന് കൂടെ വന്ന നേഴ്സിനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു…

“”എല്ലാരും അവൾക്ക് ഹരിയേട്ടനാ””” എന്ന്….

“””ആ ഒരാളെ മാത്രേ അവൾക്ക് അറിയൂ”” എന്ന്…

എല്ലാരും കൂടെ എന്നിൽ നിന്നും പറിച്ചെടുത്തപ്പോൾ ആ പാവത്തിന് അതു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല… ഇത്തവണ അവളെ ഞാൻ സ്വന്തം ആക്കാൻ പോവാണ് എന്ന് പറഞ്ഞപ്പോൾ ആരും എതിർക്കാൻ വന്നില്ല..

എനിക്ക് ഉറപ്പായിരുന്നു എന്റെ പഴയ വർണ്ണയെ എനിക്ക് തിരിച്ചു കിട്ടും എന്ന്… ഒരു കുഞ്ഞിനെ പോലെ അവളെ പരിപാലിച്ചു.. ജോലി പോലും കളഞ്ഞു…

ഏറെ വൈകാതെ അവളിൽ മാറ്റം കണ്ടു… ഞങ്ങളുടെ പ്രണയം തന്നെ ജയിച്ചു…

പഴയ ജീവിതത്തിലേക്ക് അവൾ തിരികെ എത്തി… എന്നെ ഭ്രാന്തമായി പ്രണയിക്കുന്ന എന്റെ ആ കുറുമ്പി ആയി…

പുതിയ വിശേഷം ഞങ്ങളുടെ പുതിയ അതിഥിയുടെ വരവാണ്.. എട്ട് മാസം കൂടെ കഴിഞ്ഞാൽ… ഒരു ഹരിയോ.. വർണ്ണയോ??

ഇനി കാത്തിരിപ്പാണ്…. സന്തോഷത്തോടെ.. പ്രാർത്ഥനയോടെ…

Leave a Reply

Your email address will not be published. Required fields are marked *