നാല്പതും അമ്പതും വയസായ എത്രയോ സ്ത്രീകൾ പതിനഞ്ചും ഇരുപതും വയസ്സുള്ള ആൺകുട്ടികളുമായി രഹസ്യമായി ബന്ധത്തിൽ ഏർപ്പെടുന്നുണ്ട്???  ഞാൻ നിന്നെ വിളിക്കുന്നത്‌ എന്റെ ലൈഫിലേക്കാണ്…

രചന: Kannan Saju

നാൽപതു വയസുള്ള എന്നെ ഇരുപത്തിരണ്ടു വയസുള്ള നീ കല്ല്യാണം കഴിക്കേ??? നടക്കില്ല. ശ്യം ഇനിയെങ്കിലും എന്നെ ശല്യം ചെയ്യുന്നതൊന്നു നിർത്തണം പ്ലീസ് !
എനിക്കതിന് പറ്റില്ല…

കടൽ തീരത്തെ തിരമാലകളെക്കാൾ ഉച്ചത്തിൽ വൈഗയുടെ വാക്കുകൾ ശ്യാമിന്റെ കാതുകളിൽ അലയടിച്ചു…

വൈഗ… ആരും കൊതിക്കുന്ന സൗന്ദര്യം… വടിവൊത്ത ശരീരം… അരക്കെട്ടൊളം നീളുന്ന മുടിയിഴകൾ.. ഇരു നിറത്തിൽ തിളങ്ങി നിൽക്കുന്ന മെയ്യഴക്…

ശ്യം… എഞ്ചിനീയറിംഗ് കഴിഞ്ഞു പ്ലേസ്മെന്റ് ആയി… ഒരു ട്രെയിൻ യാത്രയിൽ ആണ് അവൻ വൈഗയെ ആദ്യമായി കാണുന്നത്… അന്ന് മുതൽ തോന്നിയ ഒരിഷ്ടം…

ശ്യാം കുറച്ചു നേരം മൗനം പാലിച്ചു….
ശേഷം..

എന്താ തന്റെ പ്രശ്നം??? തനിക്കു എന്നെ ഇഷ്ടമാണെന്നു എനിക്കറിയാം… പിന്നെ മറ്റുള്ളവർ എന്ത് കരുതും എന്നുള്ളതല്ല തന്റെ പേടി ???

ഓഹ്…. ശ്യാം.. പ്ലീസ് ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലേക്ക്.. നിന്നെ നല്ലൊരു ഫ്രണ്ടായി തോന്നി.. അതുകൊണ്ടാണ് അടുത്തു ഇടപഴകിയതും മറ്റും അല്ലാതെ… ശരി, ഇനി നീ പറയുന്ന പോലെ എനിക്ക് നിന്നെ ഇഷ്ടമാണെന്നു വെക്ക്… എന്നേം വിളിച്ചോണ്ട് വീട്ടിലേക്കു ചെന്നാൽ നിന്റെ അമ്മ വിളക്കെടുക്കുവോ അതോ ചൂലെടുക്കുവോ???

ശ്യം ചിരിച്ചു…

വൈഗ… ജീവിതം നമ്മുടെ ആണ്… തീരുമാനങ്ങൾ നമ്മുടേതാണ്.. സ്നേഹത്തിനു മുന്നിൽ പ്രായം ഉണ്ടന്ന് ഞാൻ കരുതുന്നില്ല.. നാല്പതും അമ്പതും വയസായ എത്രയോ സ്ത്രീകൾ പതിനഞ്ചും ഇരുപതും വയസ്സുള്ള ആൺകുട്ടികളുമായി രഹസ്യമായി ബന്ധത്തിൽ ഏർപ്പെടുന്നുണ്ട്??? ഞാൻ നിന്നെ വിളിക്കുന്നത്‌ എന്റെ ലൈഫിലേക്കാണ്… എന്റെ ഭാര്യ ആയി..

വൈഗ തലയിൽ കൈ വെച്ചു…

നിന്നെ എന്ത് പറഞ്ഞാടാ ഞാൻ മനസിലാക്കുക…. നിന്റെ അമ്മയും ഞാനും തമ്മിൽ വളരെ കുറച്ചു വയസ്സിന്റെ വ്യത്യാസമേ ഉണ്ടാവു.. പിന്നെങ്ങനാ ശ്യാം… ആളുകൾ എന്ത് പറയും…

ആളുകൾ എന്ത് പറയും വിചാരിക്കും അല്ല വൈഗ നമ്മുടെ പ്രശ്നം… നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ എന്നുള്ളതാണ്…
ഇതിപ്പോ നാൽപതു വയസ്സുള്ള ആണും ഇരുപതു വയസ്സുള്ള പെണ്ണും ആണെങ്കിൽ ആളുകൾ അവന്റെ ഒക്കെ യോഗം എന്ന് പറഞ്ഞേനെ….

അതെ.. അത് തന്നെയാ എനിക്കും പറയാനുള്ളത്.. ഇരുപത്തിരണ്ടു വയസുള്ള നീ എന്നെ കെട്ടിയാൽ അമ്മായിയെ കെട്ടിയവൻ എന്ന് നാട്ടുകാർ വിളിക്കും…

ശ്യാം വീണ്ടും ചിരിച്ചു….

അവറ് എന്ത് വേണമെങ്കിലും വിളിച്ചോട്ടെ… എന്റെ സന്തോഷം നീയാണ്… നിനക്കൊപ്പം ജീവിക്കുന്നതാണ്…

ശ്യം… നീ ഒന്ന് ആലോചിച്ചു നോക്ക്.. എനിക്കിപ്പോ നാൽപതു… ഒരു പത്തു കൊല്ലത്തിനുള്ളിൽ എനിക്ക് ആർത്തവം നിലക്കും… എന്റെ ചർമം ചുളുങ്ങും… അപ്പോഴേക്കും നീ നിന്റെ പ്രായത്തിന്റെ ഏറ്റവും നല്ല സമയത്തേക്ക് കടക്കുവായിരിക്കും… അപ്പൊ ഞാൻ നിനക്കൊരു ഭാരമാവും…. വേണ്ടെടാ…. അത് മാത്രല്ല, നമുക്കൊരു കുഞ്ഞുണ്ടായാലോ ??? അവള് സ്കൂളിൽ പോയി തുടങ്ങുമ്പോൾ നമ്മൾ അവൾക്കൊരു ഭാരമാവും… അവളുടെ പേരെന്റ്സ് മീറ്റിങ്ങിനു നമ്മള് ചെല്ലുമ്പോൾ മറ്റു കുട്ടികൾ അവളെ കളിയാക്കും…

ശ്യാം അവളെ തന്നെ നോക്കി… ഉള്ക്കൊണ്ടു അവൾക്കു തന്നെ ഇഷ്ടമാണെന്നു ശ്യാമിന് മനസ്സിലായി… അവൻ മെല്ലെ അവൾക്കരുകിലേക്കു ചേർന്നിരുന്നു.. തന്റെ കൈകൾ അവളുടെ തോളിലൂടെ ഇട്ടു ചേർത്തു പിടിച്ചു… അവൾ അനങ്ങിയില്ല… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…

വൈഗ… താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നിരോധിച്ച ഒരു കാലം ഉണ്ടായിരുന്നു, വഴി നടക്കാൻ വയ്യാത്ത ഒരു കാലം ഉണ്ടായിരുന്നു, ശിഖണ്ഡികൾ എന്ന് മുദ്രകുത്തി ഒരു മനുഷ്യ വിഭാഗത്തെ ലൈംഗീക തൊഴിലാളികളെ പോലെ മാത്രം കണ്ടു മാറ്റി നിർത്തിയ ഒരു കാലം ഉണ്ടായിരുന്നു…. എല്ലാം മാറി… ആ മാറ്റം ആരംഭിച്ചത് ചില മനുഷ്യരിൽ നിന്നാണ്.. മാറിയത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ്… നീ ഇപ്പൊ പറഞ്ഞത് നമ്മൾ ചെയ്യുന്നത് തെറ്റാണെന്നല്ല, സമൂഹം നമ്മളെ തെറ്റായി കാണും എന്നാണ്… ചില മാറ്റങ്ങൾ നമ്മളിൽ നിന്നും ആരംഭിക്കട്ടെ…

ശ്യാം… എനിക്ക് പേടിയാടാ …..

എന്തിനു… പത്തു കൊല്ലം ഈ ഞാൻ ജീവനോടെ ഇല്ലെങ്കിലോ… എനിക്ക് വേണ്ടത് നിന്റെ സാമിപ്യമാണ്… സമൂഹത്തെ കാണിക്കാൻ കുടുംബം പോലെ ജീവിക്കുകയും ഉള്ളിൽ നരകിക്കുകയും ചെയ്യുന്നവർ ആണ് നമുക്ക് ചുറ്റും കൂടുതൽ.. ആരോടും നമ്മുടെ പാത പിന്തുടരാൻ നമ്മൾ ആവശ്യപ്പെടുന്നില്ല.. പക്ഷെ മനുഷ്യരായി ജനിച്ച നമുക്ക് ഒരുമിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്….

ശ്യാം… നിന്റെ അച്ഛനും അമ്മയും…. ?

ആദ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു….. കാറിൽ ഉണ്ട്….

വൈഗ കാറിലേക്ക് നോക്കി……

വൈഗ പതിനെട്ടും ഇരുപതും വയസ്സിനു മൂത്ത ആണിന് ഒരു പെണ്ണിനെ കെട്ടാം എങ്കിൽ അതെ സമൂഹത്തിൽ പതിനെട്ടും ഇരുപതും വയസ്സിനു മൂത്ത പെണ്ണിനും ഒരു ആണിനെ സ്വീകരിക്കാം… നമ്മളെ കല്ലെറിയാൻ പോവുന്നവരിൽ കൂടുതലും വെളിച്ചത്തിൽ മാന്യന്റെ മുഖം മൂടി അണിഞ്ഞു ഇരുട്ടിൽ ഇതെല്ലം ചെയ്യുന്നവരായിരിക്കും… രഹസ്യമായ ഒരു കാമത്തെക്കാൾ എത്രയോ മനോഹരമാണ് പെണ്ണെ പരസ്യമായൊരു പ്രണയം !

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അവളുടെ മുഖം തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടു ശ്യാം തിരമാലകളിലേക്കു നോക്കി ഇരുന്നു

കണ്ണൻ സാജു ❣️

Leave a Reply

Your email address will not be published. Required fields are marked *