(രചന: മഴ മുകിൽ)
നിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ടും ആസ്വദിച്ചും ഇരുന്നപ്പോൾ ഞാൻ എന്റെ ജീവിതം മറന്നു പോയി മോനെ………
പ്രായം ആകുമ്പോൾ എന്നെ നോക്കാനും ആരെങ്കിലും വേണം എന്നുള്ള ചിന്ത എന്റെ ജീവിതത്തിലേക്ക് വന്നതേയില്ല…..
പക്ഷേ ഇന്ന് ഞാൻ നിനക്കൊരു അധികപ്പറ്റാണ് എന്ന് തോന്നുമ്പോൾ… എനിക്കത് സഹിക്കാൻ കഴിയുന്നില്ല……….
അഞ്ചുവയസ്സിൽ നിന്റെ അമ്മ മരിക്കുമ്പോൾ… ബന്ധുക്കളുമെല്ലാം നിന്റെ അമ്മയുടെ വീട്ടുകാർ ഉൾപ്പെടെ എന്നോട് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു….
പക്ഷേ അന്ന് എനിക്ക് അവരോട് എല്ലാം ദേഷ്യമാണ് തോന്നിയത്……. എന്റെ സന്തോഷവും സമാധാനവും എല്ലാം നീ ആയിരുന്നു….
നീ വളരുന്നതും നിന്റെ സന്തോഷവുമെല്ലാം കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം….
നിനക്കൊരു അമ്മയായും സഹോദരനായും സുഹൃത്തായും ആയിരുന്നു ഞാൻ ഇതുവരെയും ജീവിച്ചിരുന്നത്…..
പക്ഷേ ഇപ്പോഴത്തെ ഈ വാർധക്യ അവസ്ഥയിൽ ഞാൻ നിനക്കൊരു ഭാരമാണെന്ന് നീ പറയുന്നത് കേട്ടപ്പോൾ ഞാൻ ഇതുവരെ ജീവിച്ച ജീവിതത്തിന് അർത്ഥം ഇല്ലാതെ ആയി പോയി……..
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരാളുടെ മകളാണ്…….
വന്നു കയറുന്ന ആ പെൺകുട്ടിക്ക് ചിലപ്പോൾ അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനും ഒട്ടും തന്നെ താല്പര്യം കാണില്ല… അങ്ങനെയാകുമ്പോൾ പ്രശ്നങ്ങളുടെ ഒഴിഞ്ഞ ഒരു നേരം കാണില്ല…
അതാണ് ഞാൻ പറഞ്ഞത് അച്ഛനെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടാക്കാം എന്ന് അവിടെ ആകുമ്പോൾ അച്ഛന്റെ അതേ പ്രായത്തിലുള്ള ആൾക്കാരുമായി അച്ഛന് കൂട്ടുകൂടാനും സമയം പോകുവാനും ഒക്കെ കഴിയും………
ഇവിടെ ഈ ഒറ്റമുറിയിൽ അടച്ചിരിക്കും പോൾ അച്ഛൻ ഉണ്ടാക്കുന്ന വീർപ്പുമുട്ടലും ബുദ്ധിമുട്ടും ഒക്കെ മനസ്സിലാക്കി കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്……..
പ്രായം ആയിക്കഴിഞ്ഞാൽ മക്കൾ പറയുന്നതും കൂടി കുറച്ചൊക്കെ കേൾക്കണം…….. എന്റെ സന്തോഷമാണ് വലുത് എന്ന് എപ്പോഴും പറയുന്ന അച്ഛന് ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ എന്താണ് കുഴപ്പം……
അവരൊക്കെ വലിയ നിലയും വിലയും ഉള്ള ആൾക്കാരാണ് അച്ഛാ നമ്മൾ അപ്പോൾ അതിനനുസരിച്ച് അവരോട് പെരുമാറേണ്ട…….. അച്ഛനാണെങ്കിൽ ഈയിടെയായി ഒരു മാനേഴ്സ് മില്ല…… ഇതൊക്കെ എനിക്ക് നാണക്കേട് ഉണ്ടാകും…..
മകന്റെ വാക്കുകൾ കേട്ട് അച്ഛന്റെ ഹൃദയം നീറി പൊടിഞ്ഞു……
അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ മുതലാളിയുടെ മകൾ ആണ് പെൺകുട്ടി.. രണ്ടുപേരും തമ്മിൽ ഇഷ്ടത്തിലായിരുന്നു അവന്റെ പഠിത്തവും കോളിഫിക്കേഷൻ എല്ലാം കാരണമാണ് അവളുടെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിച്ചത്…..
വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ആദ്യപടിയായി വീട് വൃത്തിയാക്കലും ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ കൊടുക്കലും അങ്ങനെ ഒരു മേളം തന്നെയായിരുന്നു കുറച്ചു ദിവസം വരെ…
ഒരു ദിവസം അച്ഛനും റൂമിൽ നിന്ന് പുറത്തേക്ക് വന്ന് ഹാളിലെ ചുമരിലേക്ക് നോക്കുമ്പോൾ അവന്റെ അമ്മയും ഞാനും ആയിട്ടുള്ള ഫോട്ടോ കാണാനില്ല…..
അതിനെക്കുറിച്ച് അവനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി……
അങ്ങനെ മരിച്ചുപോയ ആൾക്കാരുടെ ഫോട്ടോ ഒന്നും വീട്ടിൽ വയ്ക്കുന്നത് ശരിയല്ല അതുകൊണ്ട് ഞാൻ അതിനെ മാറ്റിവെച്ചു…
അല്ലെങ്കിൽ തന്നെ അമ്മയുടെ ഫോട്ടോ ഇപ്പൊ ഇവിടെ വെക്കണം എന്ന് അച്ഛൻ എന്താ ഇത്ര നിർബന്ധം മരിച്ചിട്ട് കാലം കുറേ ആയില്ലേ……….
നിന്റെ അമ്മയുടെ ഫോട്ടോസ് ഈ വീട്ടിൽ സൂക്ഷിക്കുന്നത് നിനക്ക് നാണക്കേട് ആണോ.. മോനെ……
അച്ഛൻ എന്തിനാ എപ്പോഴും എന്റെ പുറകിൽ ചോദ്യങ്ങളുമായി നടക്കുന്നത്.. എവിടെയേങ്കിലും പോയി ഇരുന്നൂടെ…..
വയസാം കാലത്തു ഒരിടത്തു അടങ്ങി ഇരിക്കാതെ വെറുതെ അഭിപ്രായം പറഞ്ഞു നടക്കും…….. ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വിഘ്നേഷ് അകത്തേക്ക് പോയി………
വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ഒരു വശത്തുകൂടി നടന്നുകൊണ്ടേയിരുന്നു….. ആർഭാടത്തിന് ഒന്നും ഒരു കുറവുമുണ്ടായിരുന്നില്ല വിഘ്നേശ് ഇഷ്ടം പോലെ കാശ് ചിലവാക്കി കൊണ്ടേയിരുന്നു …
പാരമ്പര്യമായി സാമ്പത്തിക അടിസ്ഥാന മുള്ള് കുടുംബമായിരുന്നു വിഗ്നേഷ്ന്റേതു.. അതുകൊണ്ടുതന്നെ അവന് ആരുടെ മുന്നിലും കണക്ക് അവതരിപ്പിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല……
അച്ഛൻ അതിനെപ്പറ്റി ഒന്നും തന്നെ അവനോട് ചോദിക്കുവാ അവൻ അതിനൊന്നും മറുപടി പറയാനോ താല്പര്യം കാണിച്ചില്ല….
കേറ്ററിങ് കല്യാണം വിളികളും എല്ലാം മുറപോലെ നടന്നു കൊണ്ടേയിരുന്നു……
സ്റ്റാറ്റസ് നോക്കിയാണ് വിവാഹത്തിന് ആളുകളെ പോലും വിഘ്നേശ് ക്ഷണിച്ചിരുന്നത്………
പഴയ കൂട്ടുകാരോടും ഒഴിവാക്കാൻ കഴിയാത്ത ബന്ധുക്കളെയും ഒക്കെ വിവാഹം. വിളിക്കുന്നതിന് അച്ഛൻ പറഞ്ഞു എങ്കിലും വിഗ്നേഷ് ഒന്നും കേട്ട ഭാവം പോലും കാണിച്ചില്ല…….
എല്ലാവർക്കും വലിഞ്ഞു കയറി വരാൻ ഇത് ധർമ്മ കല്യാണം ഒന്നുമല്ല സ്റ്റാറ്റസ് ഉള്ള ആൾക്കാരാണ് ഇതിൽ പങ്കെടുക്കുന്നവർ… അതുകൊണ്ട് നമ്മൾ നമ്മുടെ മാന്യത കാണിക്കണം………
അച്ഛൻ പിന്നെ അതിനൊന്നും മറുപടി പറയാൻ പോയില്ല…..
അങ്ങനെ വിവാഹ നാൾ വന്നെത്തി…. വിഘ്നേശ് പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു സമൂഹത്തിന്റെ വിവിധ നിലകളിലുള്ള ഉന്നതർ തന്നെയായിരുന്നു വിവാഹത്തിൽ പങ്കെടുത്ത അധികവും…
അച്ഛൻ പോലും ഒരു ഭാഗത്ത് മാറി നിന്നാണ് വിവാഹം കണ്ടത്…. താലി എടുത്തു കൊടുക്കാൻ സമയമായപ്പോൾ മാത്രമാണ് വിഘ്നേഷ് അച്ഛനെ അടുത്തേക്ക് വിളിച്ചത്……..
പക്ഷേ അപ്പോഴെല്ലാം വരദാ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരി….. അച്ഛൻ അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു ……
ചടങ്ങുകളൊക്കെ കഴിഞ്ഞോ ഫോട്ടോയെടുപ്പും ബഹളവും ആയപ്പോൾ പലരും ഉന്തിത്തള്ളി അദ്ദേഹത്തെ അവിടെ നിന്നും മാറ്റി……….. വരദയുടെ അച്ഛനും അമ്മയും ഒക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും അവളുടെ നോട്ടം മുഴുവൻ അച്ഛനില്ലായിരുന്നു………
തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ഒരു കസേരയിൽ ഇരിക്കുന്ന ആ മനുഷ്യനെ കാണുമ്പോൾ വരദയ്ക്ക് വല്ലാത്ത വേദന തോന്നി……
അവൾ തന്നെയാണ് അച്ഛന്റെ അടുത്തേക്ക് വന്നു അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ടുപോയി അവരുടെ അടുത്ത് നിർത്തി ഫോട്ടോ എടുപ്പിച്ചത്………. എന്നാൽ വിഘ്നേശ്വ ഇതെല്ലാം ഒട്ടും രസിക്കാത്ത മട്ടിലാണ് അവളെ നോക്കിയത്……..
ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നിലവിളക്ക് കൊടുത്തു അവളെ സ്വീകരിച്ചത് അച്ഛനായിരുന്നു………
ചടങ്ങ് അനുസരിച്ചുതന്നെ മധുരം നൽകി…. അകത്തേക്ക് പോയി തിരികെ വന്ന് അച്ഛന്റെ കയ്യിൽ ഒരു ആമാടപെട്ടി ഉണ്ടായിരുന്നു…. അദ്ദേഹമത് വരദയുടെ കൈകളിലേക്ക് വച്ചുകൊടുത്തു……
ഇതെന്താ അച്ഛാ…….
ഇതെല്ലാം വിഘ്നേശ് നിന്റെ അമ്മയുടെ ആഭരണങ്ങളാണ്….. അവളുടെ വിവാഹത്തിന് അണിഞ്ഞിരുന്നത് പിന്നെ ചിലതെല്ലാം അതിനുശേഷം വാങ്ങിയതാണ്..
അന്നേ ഇതൊക്കെ സൂക്ഷിച്ചു വച്ചിട്ട് പറയുമായിരുന്നു മോന്റെ പെണ്ണിന് കൊടുക്കുവാൻ ആണെന്ന്……. ഇതെല്ലാം ഇനി മോൾക്ക് അവകാശപ്പെട്ടതാണ്..
ഇതൊന്നും എനിക്ക് വേണ്ട അച്ഛാ ഇത് അച്ഛൻ തന്നെ സൂക്ഷിച്ചു വച്ചാൽ മതി അമ്മയുടെ ഓർമയ്ക്കായി…….
ഇതെല്ലാം അച്ഛൻ സൂക്ഷിച്ചു വെച്ചത് അമ്മയുടെ ആഗ്രഹം പോലെ മോൾക്ക് തരുന്നതിന് വേണ്ടിയാണ്……
ഇത് മോൾക്കും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്കും ഉപയോഗിക്കാം…. ഇത് അമ്മയുടെ സ്നേഹം ആണ്… മോൾ ഇത് വേണ്ട എന്ന് പറയരുത്…..
പിന്നെ അച്ഛന് വേറൊരു കാര്യം കൂടി പറയാനുണ്ട്…. അച്ഛൻ ഇന്ന് തന്നെ ഇവിടുന്ന് താമസം മാറുകയാണ്……
ഇനി നിങ്ങളാണ് ജീവിതം ജീവിച്ചു തീർക്കേണ്ടത് അച്ഛൻ അതിനിടയിൽ ഒരു ശല്യമായി ഒരിക്കലും വരില്ല…. ഈ വീടും പുരയിടവും ഇതിനോടു ചേർന്നുള്ള വസ്തുവും എല്ലാം മോന്റെയും മോളുടെയുംപേർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്….
മോളുടെ പേര് കൂടി വെക്കണം എന്നത് അച്ഛന്റെ ഒരു ആഗ്രഹമായിരുന്നു…..
ഇവിടെ അടുത്തുള്ള കാരുണ്യ ഷെൽട്ടർ ഹോമിലേക്ക് അച്ഛൻ മാറുകയാണ്…..
അച്ഛന് ഈ സ്റ്റാറ്റസ്നൊത്തു പെരുമാറാൻ അറിയില്ല മക്കളെ……. ചിലപ്പോൾ എന്റെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാലോ…… അതുകൊണ്ടാണ്…
വരദ വേഗം ആമാടപ്പെട്ടി മാറ്റിവെച്ച് അച്ഛന്റെ അടുത്തേക്ക് വന്നു….. അച്ഛൻ ഇവിടെനിന്നും പോകരുത് അച്ഛൻ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം…..
അദ്ദേഹം അവളുടെ നെറുകിൽ തലോടി…. മക്കൾക്ക് എന്നും നല്ലതേ വരൂ അച്ഛന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും……
അകത്തുപോയി ഒരു ചെറിയ ബാഗുമായി പുറത്തേക്ക് വന്നു… കൂടുതൽ ഒന്നും എടുക്കുന്നില്ല എന്റെ കുറച്ച് ഡ്രസ്സുകളും…. പിന്നെ എന്റെ മകൻ ചായ്പ്പിൽ ഏക വലിച്ചെറിഞ്ഞ അവന്റെ അമ്മയുടെ ഫോട്ടോയും………..
എല്ലാ മനുഷ്യർക്കും വാർദ്ധക്യം ബാധിക്കും.. അന്ന് കൂടെ ചേർത്തു നിർത്തുന്നതിനു പകരം വലിച്ചെറിയാൻ എളുപ്പമാണ്….. ഇന്ന് അച്ഛൻ ഉണ്ടായ ഗതി ഒരിക്കലും എന്റെ മോന് ഉണ്ടാകാതിരിക്കട്ടെ……….
അതും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു അദ്ദേഹം അവിടെ നിന്നും ഇറങ്ങിപ്പോയി….
മകന്റെ ഒരു പിൻ വിളിക്കായി ആ മനസ്സ് കൊതിച്ചിരുന്നോ……