(രചന: മഴമുകിൽ)
(സംഭവകഥ)
ദേവപ്രസവിച്ചു എന്ന വാർത്ത കേട്ടുകൊണ്ടാണ് റീന ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റത് .
ദേവ പ്രസവിച്ചോ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .
ഒരാഴ്ചയ്ക്ക് മുൻപേ ആണ് ദേവ ആർക്കൊപ്പമൊ ഇറങ്ങിപ്പോയി എന്ന വാർത്ത പരന്നത്…. ഇന്നിപ്പോൾ കേൾക്കുന്നു അവൾ പ്രസവിച്ചു എന്ന്….. ഇതിലേതാണ് വിശ്വസിക്കേണ്ടത്… അവൾ ആലോചനയോടുകൂടി ബെഡിലേക്ക് ഇരുന്നു.
ദേവ അടുത്ത വീട്ടിലെ ബാബുവേട്ടന്റെയും പ്രസന്നയുടെയും മകൾ. വെളുത്ത പാലിന്റെ നിറമാണ്. പ്രായം 18 ആയുള്ളൂ.. പക്ഷേ ആരു കണ്ടാലും അവൾക്കൊരു 25 വയസ്സ് പ്രായം പറയും. അത്രമാത്രം തടിച്ച ശരീരപ്രകൃതിയാണ്.
കയ്യേ കിട്ടുന്നതൊക്കെ വലിച്ചുവാരി തില്ലുമ്പോൾ എപ്പോഴും പ്രസന്ന വഴക്കുപറയും….
പഠിത്തത്തിൽ അത്ര വലിയ മിടുക്കി ഒന്നുമല്ല പ്ലസ് ടു തോറ്റത് കാരണം പഠിപ്പ് അതോടു കൂടി അവസാനിച്ചു.
ഇങ്ങനെ വീട്ടിലിരുന്ന് ഏത് നേരവും കൊറിച്ചു കൊണ്ടിരുന്നാൽ ഉള്ള തടിയുടെ കൂടെ കുറച്ചുകൂടി തടിയാവുകയുള്ളൂ.
അച്ഛൻ ജോലിക്ക് പോകുന്നതിനു മുമ്പ് നീയാ ഡോക്ടർ എഴുതി തന്ന സ്ലിപ്പ് എടുത്തുകൊടുക്കുക..,
ഇപ്പോൾ ആറുമാസത്തിൽ കൂടുതലായില്ലേ പിരീഡ്സ് ആയിട്ട്… ഇങ്ങനെ അനങ്ങാതെ ഇരിക്കുന്നതുകൊണ്ട വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടി കുഞ്ഞുകുഞ്ഞു മുഴയാണെന്ന് ഡോക്ടർമാർ പറയുന്നത്….. അവർക്കറിയാമോ ഇങ്ങനെ മേലനങ്ങാതെ ഇരിക്കുകയാണെന്ന്…
നീയൊന്നു ജോലി ചെയ്യുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്താൽ ഗുളിക കഴിക്കുന്നതിൽ നിന്നും ഒഴിവായിക്കൂടെ ഈ ഗുളിക കഴിച്ചു കുറവായില്ലെങ്കിൽ സർജറി ചെയ്യണമെന്നാണ് പറയുന്നത് പിരീഡ്സ് നേരെയാകുന്നതിനുവേണ്ടി.
ഒടുവിൽ ജോലിക്ക് പോകാൻ തീരുമാനമായി
വീടിന് അല്പം അകലെയുള്ള ഒരു ഫാൻസി സ്റ്റോറിൽ പോയി തുടങ്ങി…
സ്റ്റോറിന്റെ ഉടമസ്ഥൻ അവിടെയില്ല അതുകൊണ്ടുതന്നെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനെയാണ് അത് ഏൽപ്പിച്ചിരിക്കുന്നത്. അവൻ തമിഴ്നാട്ടുകാരനാണ് ആ ഫാൻസി സ്റ്റോറിന് തൊട്ടടുത്തുള്ള ഒരു മുറിയിലാണ് അവന്റെ താമസം..
ഒരുപാട് ശമ്പളം ഒന്നുമില്ലെങ്കിലും വീട്ടിലിരുന്ന് ഉറങ്ങുന്നതിനേക്കാൾ ഭേദം ദേവ അവിടെ പോകുന്നത് തന്നെ എന്ന് വീട്ടുകാർ വിചാരിച്ചു… അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം ആറുമാസം കഴിഞ്ഞു.
അപ്പോഴേക്കും നാട്ടിലാകമാനം കൊറോണ പടർന്നു പിടിച്ചു.. ആദ്യം വലിയ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും.. ലോക്ക്ഡൗൺ തുടങ്ങിയത് പിന്നീട് ആയിരുന്നു….
ലോക്ക്ഡൗൺ തുടങ്ങിയതോടുകൂടി ദേവ പിന്നെ വീട്ടിൽ ഇരിപ്പായി……..
നീയിനങ്ങനെ വീർത്തു വരുന്നത് കാണുമ്പോൾ എനിക്ക് പേടിയാകുന്നു ദേവ..പ്രസന്ന ഭയത്തോടു കൂടി അവളെ നോക്കി.
പീരീഡ്‌സ് ആയിട്ട് വീണ്ടും നാലുമാസമായി അമ്മ…. അതാണ്.
കോവിഡ് കാലമായതുകൊണ്ട് ഹോസ്പിറ്റലിൽ ഒന്നും പോവാൻ കഴിയില്ല. നിന്റെ വയറ്റിൽ ഡോക്ടർ പറയുന്നതുപോലെ കൊഴുപ്പടിഞ്ഞു വലിയ മുഴ ആയെന്നാണ് തോന്നുന്നത്…….
ദിവസങ്ങളും ആഴ്ചകളും മാസവും കഴിഞ്ഞു. ഒരു ദിവസം നിവർത്തിയില്ലാതെ അമ്മയും മകളും കൂടി ഡോക്ടറെ കാണാൻ പോയി…
ഹോസ്പിറ്റലിൽ എത്തിയതും ദേവയുടെ ഭാവം മാറി..
ഡോക്ടറെ കാണാൻ അമ്മ വരണ്ട കോവിഡ് ആയതുകൊണ്ട് ഒരാളെ മാത്രമേ അകത്തേക്ക് കയറ്റുകയുള്ളൂ..അമ്മ പുറത്തിരുന്നാൽ മതി ഞാൻ പോയിട്ട് വരാം..
മകൾ പറയുന്നത് വിശ്വസിച്ച് പ്രസന്ന പുറത്തേക്ക് ഇരുന്നതും ദേവ ഡോക്ടറെ കാണാൻ അകത്തേക്ക് കയറിപ്പോയി
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ദേവ കയ്യിൽ കുറച്ചു തുണ്ടുകളും ആയി പുറത്തേക്ക് ഇറങ്ങിവന്നു.
സ്കാൻ ചെയ്തു കൊണ്ടുവരാൻ പറഞ്ഞു അമ്മ…
അമ്മ ഇവിടെ ഇരുന്നാൽ മതി ഞാൻ പോയി സ്കാൻ ചെയ്തിട്ട് വരാം…
സ്കാൻ ചെയ്ത റിപ്പോർട്ടുമായി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവൾ തിരികെ ഡോക്ടറുടെ റൂമിലേക്ക് കയറിപ്പോയി.
ഡോക്ടറുടെ റൂമിൽ നിന്ന് ഇറങ്ങിവരുന്ന മകളെയും കാത്ത് പ്രസന്ന വേവലാതിയോട്. കൂടിയിരുന്നു ..
കാണിച്ചപ്പോൾ ഡോക്ടർ എന്തു പറഞ്ഞു…
കുഴപ്പമൊന്നുമില്ല വയറ്റിൽ കൊഴുപ്പടിഞ്ഞു കിടക്കുന്നതാണെന്ന് പറഞ്ഞു നടക്കാൻ പോകണം എന്ന് പറഞ്ഞു…
ഡോക്ടർ കുടിച്ചുകൊടുത്ത കുറച്ചു മരുന്നുകളും വാങ്ങികൊണ്ട് അമ്മയും മകളും വീട്ടിലേക്ക് പോയി…
ആ സംഭവം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അറിയുന്നത് ദേവ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥലത്തെ പയ്യനുമായി ഒളിച്ചോടി പോയെന്ന്… അവൻ തമിഴൻ ആയതുകൊണ്ട് തന്നെ അവർ തമിഴ്നാട്ടിലേക്കാണ് പോയത്
ഒളിച്ചോടിപ്പോയി എന്നറിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അറിയുന്നു അവൾ പ്രസവിച്ചതെന്ന്…
കാര്യങ്ങൾ എങ്ങനെയൊക്കെ കൂട്ടി വായിച്ചിട്ടും ഒന്നും മനസ്സിലാകുന്നില്ല..
പിന്നീടാണ് ആളുകൾ പറഞ്ഞു കാര്യങ്ങളൊക്കെ വ്യക്തമായി തുടങ്ങിയത്..
ദേവ ഫാൻസി കടയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ അവിടെയുള്ള പയ്യനുമായി അടുപ്പത്തിലായി…
ആ അടുപ്പം വളർന്നു പ്രണയം ആവുകയും എല്ലാ അർത്ഥത്തിലും അവർ തമ്മിൽ ഒന്നാവുകയും ചെയ്തു…
മാസമുറ കൃത്യം അല്ലാത്തത് കാരണം പ്രഗ്നന്റ് ആയതു അറിഞ്ഞില്ല.
എന്നാൽ ദേവക്ക് ചില സംശയങ്ങളൊക്കെ തോന്നി തുടങ്ങി….
ശരവണനോട് അത് പറയണമെന്ന് കരുതിയിരിക്കുമ്പോൾ ആയിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്… തുറക്കാനും പോകാനും പറ്റാത്ത അവസ്ഥയായി അവനെ കോൺടാക്ട് ചെയ്യാനാണെങ്കിൽ സാധിക്കാതയുമായി….
ഒരുവിധം കാര്യങ്ങളൊക്കെ അമ്മയുടെ കണ്ണിൽ പൊടിയിട്ട് മാനേജ് ചെയ്ത് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു….
അവശതകൾ ഏറി വന്നപ്പോൾ ശരവണനെ കണ്ട് പറയാതിരിക്കാൻ കഴിഞ്ഞില്ല…
അങ്ങനെ അവന്റെ നിർദേശം അനുസരിച്ചാണ് ഇറങ്ങി പോയത്…. ശരവണൻ വീട്ടുകാരോട് കാര്യം അവതരിപ്പിച്ചിരുന്നു അതുകൊണ്ട് തന്നെ അവർ സന്തോഷത്തോടെയാണ് ദേവയെ സ്വീകരിച്ചത്……
കരിന്തിരിപോലെയുള്ള ശരവണനു നിലവിളക്കുപോലെയുള്ള ദേവ…..
ദേവ പ്രസവിച്ചു ഒരു പെൺകുഞ്….. ശരവണന്റെ വീട്ടിലാകെ സന്തോഷം…
പക്ഷെ പ്രസന്നയുടെയും ബാബുവിന്റെയും അവസ്ഥ… നാട്ടുകാരുടെ മുന്നിൽ നാണം കേട്ടു തോലുരിഞ്ഞു നിൽക്കുവാണ്. സ്വന്തം മകൾക്കു ഗർഭം ഉണ്ടായിരുന്നു എന്നുപോലും അറിയാതൊരു അമ്മ….
ജോലിക്കുപോകുന്ന ആണുങ്ങളെക്കാൾ വീട്ടിലിരിക്കുന്ന തള്ളമാർ കൊച്ചുങ്ങളുടെ കാര്യം നോക്കണം… ബാബുവിന്റെ അമ്മ അവളെ കുറ്റപ്പെടുത്തി…….
അമ്മേ അവൾക്ക് മാസമുറ കൃത്യമല്ല… അഞ്ചും ആറും മാസം കൂടുമ്പോൾ ആണ് പുറത്താക്കുന്നത്…. അതിന്റെ ചികിത്സ നടക്കുകയായിരുന്നു….
ഒന്നാമത് തടിച്ച ശരീരമാണ് വയറും ഉണ്ട് അതുകാണുമ്പോൾ ഞാൻ എങ്ങനെ ആണ മ്മേ ഗർഭം ആണെന്ന് വിചാരിക്കുന്നത്.
പ്രസന്ന നിലവിളിയോടെ പറഞ്ഞു….
റീന ആലോചനകളിൽ നിന്നും പുറത്തേക്കു വന്നു…..
ഏകദേശം ആറു മാസം കഴിഞ്ഞു.
ആ സംഭവത്തിന് ശേഷം പ്രസന്ന ചേചിയെ പുറത്തേക്കു കണ്ടിട്ടില്ല. ഏതുനേരത്തും ആലോചനയും ചിന്തയും…
അത്രമാത്രം അവർ മകളെ വിശ്വസിച്ചിരുന്നു.. അവളിൽ നിന്നും ഇങ്ങനെഒരു ചതി….. അത് ആലോചിക്കാൻ കൂടി വയ്യ…
പ്രസന്നയുടെ വീട്ടിൽ നിന്നു നിലവിളി ഒച്ച കേട്ടു റീന വേഗം പുറത്തേക്കിറങ്ങി….
പ്രസന്ന ആത്മഹത്യ ചെയ്തു…….
സ്വന്തം മകളെ നേരെ നോക്കി വളർത്താൻ കഴിയാത്ത ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല.
എന്നോട് ക്ഷമിക്കു ഏട്ടാ…..
അവളുടെ മൃതദേഹം കെട്ടിപിടിച്ചു ബാബു നിലവിളിച്ചു….
ബോഡി പോസ്റ്റുമോർട്ടം കഴിഞ്ഞു വീട്ടിലെത്തിച്ചു……
അമ്മയുടെ മരണവാർത്ത അറിഞ്ഞു ആർത്തലച്ചു വന്ന ദേവയെ വീട്ടിനുള്ളിൽ കയറാൻ അച്ഛൻ അനുവദിച്ചില്ല…
നീയാണ് അവളുടെ മരണത്തിനു ഉത്തരവാദി. അതുകൊണ്ട് നിയവളെ കാണേണ്ട… ഇറങ്ങി പൊയ്ക്കോ….
കൂടെ നിന്നു ചതിച്ച നിനക്ക്മാപ്പില്ല….. തെറ്റുപറ്റിയെന്നു ഏറ്റു പറഞ്ഞെങ്കിൽ പോലും ഞങ്ങൾ ക്ഷമിക്കുമായിരുന്നു…നിന്റെ ആഗ്രഹം നടത്തിത്തരുമായിരുന്നു പക്ഷെ നീ ഞങ്ങളെ കൂടെ നിന്നു മണ്ടരാക്കി… നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നാണം കെടുത്തി…..
നിന്റെ അമ്മ അനുഭവിച്ച വേദന എത്ര ഉണ്ടെന്നു നിനക്കറിയില്ല….
സാരമില്ല നിനക്കും ഒരു പെൺകുഞ് അല്ലേ….. ഞങ്ങളുടെ വേദന കാലം നിന്നെയും അറിയിക്കും…… കാത്തിരുന്നോ….
ഓരോ മാതാപിതാക്കളും എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തുന്നത്… നിങ്ങളുടെ പുഞ്ചിരിക്കു പിന്നിൽ ഞങ്ങളുടെ കഷ്ടപ്പാടിന്റെ വിലയുണ്ട്……
മാതാപിതാക്കളുടെ വിലയെന്തെന്നു നിങ്ങൾ അറിയണമെങ്കിൽ ഞങ്ങളുടെ പ്രായമെത്തണം…. അപ്പോഴേക്കും ഞങ്ങൾ
ഓർമ്മയാകും…
നീ അവൾക്കുവേണ്ടി കരയേണ്ട…. അവളുടെ ആത്മാവിനു പോലും ശാന്തി കിട്ടില്ല…. പൊയ്ക്കോ…… ഇനി നിനക്കവിടെ ആരുമ്മില്ല….. എല്ലാബന്ധവും അവസാനിപ്പിച്ചു അവൾ യാത്രയാവുകയാണ്…..
നീയത് കാണേണ്ട… അവളത് ആഗ്രഹിക്കുന്നില്ല…ഒന്നും മിണ്ടാൻ കഴിയാതെ അവൾ അവിടെനിന്നും യാത്രയായി………….
പ്രസന്നയുടെ ശരീരം ചിതയിലേക്കെടുത്തു…