ഈ പെങ്കൊച്ചു എന്തിനാ ഏതു നേരവും ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്ക് കെട്ടിക്കാറായ ഒരു മകനില്ലേ.. അയൽ വീട്ടിലെ ജാനുവിന്റെ ചോദ്യം കേട്ടപ്പോൾ

(രചന: മഴമുകിൽ)

എയർപോർട്ടിൽ നിന്നും തിരികെ വന്നപ്പോൾ മുതൽ അവളുടെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റുന്നില്ലായിരുന്നു. ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിക്കുന്നില്ല.

ഒരേ കിടപ്പ് തന്നെയാണ്…

നീ ഇങ്ങനെ കിടന്നാൽ എന്ത് ചെയ്യും ലക്ഷ്മി. നിങ്ങൾക്ക് വേണ്ടിയല്ലേ അവൻ പുറത്തുപോയത്. അതിൽ ഇങ്ങനെ സങ്കടപ്പെട്ടിരുന്നാലോ. ഇതാണ് പറയുന്നതിനു മുമ്പ് ദിവസങ്ങൾ കടന്നു പോകില്ലേ.

എനിക്കറിയാഞ്ഞിട്ടല്ലല്ലോ അമ്മേ. പക്ഷേ ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത സങ്കടം. ദേവേട്ടൻ കൂടെ ഉണ്ടാകുമ്പോൾ എല്ലാത്തിനും ഒരു ധൈര്യമായിരുന്നു.

പക്ഷേ ഇപ്പോൾ പെട്ടെന്ന് എല്ലാം ഞാൻ തനിയെ ചെയ്യേണ്ട അവസ്ഥയായപ്പോൾഒന്നിനും കഴിയുന്നില്ല.

അതാണ് മോളെ ജീവിതം നമ്മൾ എല്ലാത്തിനും ഒരാളെ ആശ്രയിക്കുമ്പോൾ … ഇനി നീ എല്ലാ കാര്യങ്ങളും തനിയെ ചെയ്തു തുടങ്ങണം.

നീ എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക് എന്നിട്ട് മോനും കൊടുക്കു. എനിക്ക് ജോലിയുണ്ട്…

ലക്ഷ്മിയുടെ അമ്മ സുഗന്ധി അതും പറഞ്ഞു പുറത്തേക്കിറങ്ങി.

ലക്ഷ്മി കിടക്കയിൽ എഴുന്നേറ്റിരുന്നു. വിവാഹം കഴിഞ്ഞിട്ട് വർഷം അഞ്ചായി. ഇതുവരെ എല്ലാ കാര്യങ്ങൾക്കും ദേവേട്ടൻ ഒപ്പം ഉണ്ടായിരുന്നു. ഇനിയെല്ലാം കാര്യങ്ങളും തനിയെ ചെയ്തു ശീലിക്കണം.

അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ അല്പം ചോറിട്ടു കറിയുമായി ടേബിളിൽ ഇരുന്നു.. ഒന്നുരണ്ടു വട്ടം ചോറ് വാരി വായിൽ വച്ചിട്ടും ഇറങ്ങുന്നില്ല. സങ്കടം കൊണ്ട് നെഞ്ചു വിങ്ങുന്നു. ലക്ഷ്മി പ്ലേറ്റ്മായി അടുക്കളയിൽ പോയി വേസ്റ്റ് കളഞ്ഞു.

എപ്പോഴും ഭക്ഷണം കഴിക്കാൻ ഒരുമിച്ചാണ് ഇരിക്കുന്നതെങ്കിൽ ലക്ഷ്മിക്ക് ഒരുരുള ചോറ് വായിൽ വച്ച് കൊടുത്തതിനുശേഷം മാത്രമേ ദേവൻ കഴിക്കുമായിരുന്നു.. ആ ഓർമ്മകൾ തിങ്ങി നിറഞ്ഞതു കൊണ്ടാണ് അവൾ കഴിപ്പ് മതിയാക്കിയത്..

ദേവൻ പോയിട്ട് ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു. എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും കൃത്യമായി അവളെ വിളിക്കും കുഞ്ഞിനെയും വീഡിയോ കോൾ വിളിച്ചു സംസാരിക്കും.

ദിവസങ്ങൾ ഓടി മാറി. ലക്ഷ്മിയുടെ വീടിനടുത്തായി പുതിയ താമസക്കാർ എത്തി. അച്ഛനും അമ്മയും മോനും….

വളരെ നല്ല സ്വഭാവത്തിനുടമയായിരുന്നു അയൽക്കാർ. അപ്പനും അമ്മയും റിട്ടേഡ് ആണ് മോൻ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.

അധികം ആരോടും സംസാരിക്കാതെ പ്രകൃതം പക്ഷെ മോനോട് വലിയ ഇഷ്ടം ആണ്. നഴ്സറിയിൽ നിന്നു വന്നാൽ പിന്നെ അവൻ അപ്പുറത്താണ്.

ഒരുദിവസം സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ അവിടുത്തെ അമ്മ ലക്ഷ്മിയുടെ നമ്പർ വാങ്ങി വച്ചു.ഞങ്ങൾക്ക് പെട്ടെന്നൊരു ആവശ്യം വന്നാൽ മോളെ വിളിക്കാമല്ലോ..

സുധാകരേട്ടാ നിങ്ങളുടെ നമ്പർ കൂടി മോൾക്ക്‌ കൊടുക്ക്‌.. അവളും കുഞ്ഞും ഒറ്റക്കല്ലേ.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ അവൾക്കും നമ്മളെ വിളിക്കാമല്ലോ…

മോന്റെ ഫോൺ വിളിയൊക്കെ മുറയായിട്ടു ഉണ്ടല്ലോ അല്ലെ.

ഉണ്ടമ്മേ… എന്നും വിളിക്കും… മോനേ കണ്ടില്ലേൽ ദേവേട്ടന് പറ്റില്ല.

അപ്പോഴേക്കും ബാലു ജോലികഴിഞ്ഞു വന്നു…

എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മേ ഇപ്പോൾ തന്നെ ലേറ്റ് ആയി.

ഞാൻ ബാലുമാമന്റെ കൂടെ കളിച്ചിട്ട് വരാം അമ്മേ….

കുഞ്ഞിന്റെ ശാട്യo കൂടിയപ്പോൾ അവൾ അല്പം നേരം കൂടെ അവിടിരുന്നു..

ബാലുവിനോടുള്ള മോന്റെ അടുപ്പം കണ്ടപ്പോൾ ലക്ഷ്‌മിക്കു അതിശയമായി.അവൻ ദേവേട്ടനോട് അല്ലാതെ മറ്റ് ആരോടും ഇത്രയും അടുപ്പം കാണിച്ചിട്ടില്ല.

അവരുടെ ചിരിയും കളിയും നോക്കി ഏറെ നേരം ലക്ഷ്മി അങ്ങനെ ഇരുന്നു.

ഒടുവിൽ ദേവൻ വിളിക്കാൻ നേരമായപ്പോൾ നിർബന്ധിച്ചു മോനെയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി.

വീട്ടിലെത്തി മോനെ മേലു കഴുകി പാലും കുടിപ്പിച്ചു കഴിഞ്ഞപ്പോൾ നന്ദേട്ടൻ വിളിച്ചു…

പതിവ് സംസാരത്തിനിടയിൽ അപ്പുറത്തെ പുതിയ താമസക്കാരെ കുറിച്ചും ആ വീട്ടുകാരുമായുള്ള കുഞ്ഞിന്റെ അടുപ്പത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു.

അച്ഛേ ബാലു മാമക്ക് മോനെ വലിയ ഇഷ്ടമാണ്…. മോനെ ആന കളിപ്പിക്കുകയും പുറത്ത് കറങ്ങാൻ ഒക്കെ കൊണ്ടുപോകും. നല്ല രസാ മാമന്റെ കൂടെ ഇരിക്കാൻ..

കുഞ്ഞു പറയുന്നത് കേട്ടപ്പോൾ ദേവന്റെ നെറ്റി ചുളഞ്ഞു.

ആരാ ലക്ഷ്മി മോൻ ഇത്രയും അധികം പുകഴ്ത്തുന്ന ബാലു മാമൻ അപ്പുറത്തെ വീട്ടിലെ ആണോ.

അതേ ദേവേട്ടാ അപ്പുറത്തെ അച്ഛന്റെയും അമ്മയുടെയും മോനാണ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല സ്വഭാവമാണ് നമ്മുടെ മോനോട് വലിയ ഇഷ്ടവുമാണ്.

അയാൾ കല്യാണം കഴിഞ്ഞതാണോ ലക്ഷ്മി..

ജാതകത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആലോചനകൾ നടക്കുന്നു.

എന്തായാലും ഒരു വീടുമായി അധികം ആത്മബന്ധം ഒന്നും വയ്ക്കുന്നത് നല്ലതല്ല. ആളുകളെ കൊണ്ടു വെറുതെ പറയിക്കുവാൻ ഉപകരിക്കുകയുള്ളൂ.

അങ്ങനെ പറയല്ലേ ദേവേട്ടാ ആ അമ്മയും മക്കളും ഒക്കെ നല്ലതാണ്.

ഞാൻ പറഞ്ഞു എന്നേയുള്ളൂ ലക്ഷ്മി പിന്നെ എന്താ വേറെ വിശേഷങ്ങൾ.

ദേവേട്ടൻ എന്നാ ഇനി നാട്ടിലേക്ക് വരുന്നത്.

ഇപ്പോൾ ഇങ്ങോട്ട് വന്നല്ലേ ഉള്ളൂ ലക്ഷ്മി ഉടനെ ഒന്നും തിരികെ വരാൻ കഴിയില്ല ആദ്യം ജോലിയൊക്കെ ഒന്ന് സ്റ്റഡി ആവട്ടെ അതിനുശേഷം ലീവിന് അപ്ലൈ ചെയ്തു നോക്കാം.

ദേവേട്ടൻ ഇല്ലാത്തപ്പോൾ വല്ലാത്ത സങ്കടമാണ്. ഇത്രയും നാൾ ഒന്നും അറിഞ്ഞില്ല എല്ലാത്തിനും വീട്ടിലിരുന്നാൽ മതിയായിരുന്നു. എല്ലാ കാര്യങ്ങളും ദേവേട്ടൻ അല്ലേ വീട്ടിലെത്തിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ എല്ലാത്തിനെയും ഞാൻ തന്നെ ഇറങ്ങണം.

അത് വേണം എല്ലാ കാര്യവും സ്വന്തമായി ചെയ്യാൻ ശ്രമിക്കണം. കുറെനാൾ കഴിഞ്ഞ് തനിക്കൊരു ജോലി കിട്ടി ദൂരെ എങ്ങാനും ആണ് പോകുന്നതെങ്കിൽ.

തനിയെ നിൽക്കേണ്ടി വരില്ലേ… അതുകൊണ്ട് ഇപ്പോഴേ അതൊക്കെ ശീലിക്കുന്നത് നല്ലതാണ്… ഏറെനേരം നീണ്ടുപോയ ആ സംസാരം രാത്രിയിൽ എപ്പോഴോ ആണ് അവസാനിച്ചത്..

ദിവസങ്ങളും മാസങ്ങളും ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ കടന്നുപോയി. ദേവൻ പോയതിനുണ്ടായിരുന്ന സങ്കടം എല്ലാം ഇപ്പോൾ ലക്ഷ്മിയിൽ ഏറെക്കുറെ മാറി.

ഏത് സമയം നോക്കിയാലും ഇപ്പോൾ അവൾ അടുത്ത വീട്ടിലാണ്. അവളും ബാലുവും കുഞ്ഞും … അച്ഛനും അമ്മയും.

ഇതിനിടയിൽ അടുത്ത വീട്ടിൽ ഉള്ളവർ ചെറുതായി മുറു മുറുക്കാൻ തുടങ്ങി.

ഈ പെങ്കൊച്ചു എന്തിനാ ഏതു നേരവും ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്ക് കെട്ടിക്കാറായ ഒരു മകനില്ലേ.. അയൽ വീട്ടിലെ ജാനുവിന്റെ ചോദ്യം കേട്ടപ്പോൾ. ബാലുവിന്റെ അച്ഛനും അമ്മയും പരസ്പരം നോക്കി.

സുധാകരേട്ടാ അവര് പറഞ്ഞതിലും അല്പം കാര്യമുണ്ട് ഈ ഇടയായി ബാലുവിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ ചെറിയ വ്യത്യാസങ്ങൾ എനിക്ക് തോന്നുന്നു.

എത്രയായാലും ലക്ഷ്മി കല്യാണം കഴിഞ്ഞ് ഒരു പെൺകുട്ടിയല്ലേ ബാലുവിനോട് ഉള്ള അവളുടെ അടുപ്പവും അത്ര ശരിയായി തോന്നുന്നില്ല. എന്തായാലും ഇന്നിനി ലക്ഷ്മി വരുമ്പോൾ ഞാൻ അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കാം..

അതുപോലെ വൈകുന്നേരം മോനെയും കൊണ്ട് വീട്ടിലേക്ക് വന്ന ലക്ഷ്മിയോട്…

മോൾ ഇങ്ങനെ എപ്പോഴും ഇവിടെ കയറി ഇറങ്ങുന്നതിൽ അപ്പുറത്തും ഇപ്പുറത്തും ഉള്ളവരൊക്കെ മുറു മുറുക്കാൻ തുടങ്ങിയിട്ടുണ്ട്, അത് ശരിയല്ലെന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട് അതുകൊണ്ട് മോൾ ഇനി ഇവിടെ അധികം വരണ്ട.

അത് കേട്ടു കൊണ്ടുവന്ന ബാലുവിന് അച്ഛന്റെ സംസാരം അത്ര ഇഷ്ടപ്പെട്ടില്ല. അച്ഛൻ എന്തു വർത്തമാനമാണ് ലക്ഷ്മിയോട് പറയുന്നത്….

ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കേട്ടപാതി കേൾക്കാത്ത പാതി ലക്ഷ്മി കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് പോയി. അന്ന് വൈകുന്നേരം ദേവൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും ലക്ഷ്മിക്ക് തോന്നിയില്ല.

സുധാകരൻ പറഞ്ഞതിനെക്കുറിച്ച് തന്നെയായിരുന്നു ലക്ഷ്മിയുടെ ചിന്ത മുഴുവൻ കുറച്ചുനാളായി അവളുടെ സ്വഭാവത്തിലും എന്തൊക്കെയോ വ്യത്യാസങ്ങൾ ഉള്ളതായി ലക്ഷ്മിക്ക് തോന്നി.

ഒരു ഭാര്യയാണെന്നും കുഞ്ഞിന്റെ അമ്മയാണെന്നും ഉള്ള ചിന്ത താൻ മറന്നിരിക്കുന്നു.

ബാലു വിനോട് സംസാരിച്ചിരിക്കാൻ വല്ലാത്ത കൊതിയാണ് ഇപ്പോൾ. ഇടയ്ക്ക് എപ്പോഴോ ബാലു പരിധിവിട്ട് പെരുമാറിയപ്പോൾ താൻ എതിർപ്പ് പോലും പ്രകടിപ്പിക്കാതെ നിന്നു.

ലക്ഷ്മിയെ വിളിച്ചിട്ട് ഫോണിൽ കിട്ടാത്തതുകൊണ്ട് ഉടനെ തന്നെ ദേവൻ അവന്റെ വീട്ടുകാരെ വിളിച്ചു രാവിലെ ലക്ഷ്മി ഉണരുമ്പോൾ കണി കാണുന്നത് തന്നെ ദേവന്റെ അച്ഛനെയും അമ്മയെയും ആണ്.

ഇതെന്താ അച്ഛനും അമ്മയും ഒരു മുന്നറിയിപ്പും ഇല്ലാതെ…

ഇന്നലെ നീ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞ് ദേവൻ ഞങ്ങളെ ഉറക്കിയിട്ടില്ല അതുകൊണ്ടാണ് രാവിലത്തെ വണ്ടിക്ക് തന്നെ ഇനി പുറപ്പെട്ടത്..

രണ്ടുദിവസം അവർ വീട്ടിൽ നിന്നപ്പോൾ തന്നെ ലക്ഷ്മിയുടെ സ്വഭാവത്തിലെ ചില അസ്വാഭാവികതകൾ അവർക്കും മനസ്സിലായി.

ഏതുസമയം നോക്കിയാലും മൊബൈലുമായി ഒരു ഭാഗത്ത് ചെന്നിരുന്ന സംസാരം തന്നെയാണ്. ആരാണെന്ന് ചോദിക്കുമ്പോൾ സുഹൃത്താണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും..

ഇതിനിടയിൽ ലക്ഷ്മി കുഞ്ഞിനെയും കൊണ്ട് നഴ്സറിയിൽ പോയ തക്കത്തിന്.

അടുത്ത വീട്ടിലെ ജാനു വന്ന് ബാലുവും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നും മകന്റെ ഭാര്യയെ വേണമെങ്കിൽ നിങ്ങൾ കൂടെ കൊണ്ടുപോകണമെന്നും പറഞ്ഞു.

രണ്ടുദിവസം നിൽക്കാൻ വന്നവർ പിന്നീട് ഒരാഴ്ചക്കാലം അവിടെ തങ്ങി. ഇതിനിടയ്ക്ക് വെച്ച് പലതവണ ബാലുവും ലക്ഷ്മിയും സംശയാസ്പദമായ സാഹചര്യത്തിൽ സംസാരിക്കുന്നതും നിൽക്കുന്നതും കാണുകയും ചെയ്തു.

കാര്യങ്ങളെല്ലാം മനസ്സിലാക്കിയപ്പോൾ അവളെ കൂടെ കൂട്ടണ്ട എന്ന് ദേവന്റെ അച്ഛനും അമ്മയും തീരുമാനിച്ചു. അവർ വിവരം ദേവനെ അറിയിക്കുകയും ചെയ്തു.

രാത്രിയിൽ തുടരെത്തുടരെ ഫോൺ ശബ്ദം കേട്ടാണ് ലക്ഷ്മി ഉണർന്നത്..

ഡിസ്പ്ലേയിൽ ദേവന്റെ മുഖം കണ്ടപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു.. ഇതെന്താ ദേവേട്ടാ ഈ സമയത്ത് വിളിച്ചത്..

നി പുറത്തേക്കു വന്നേ ഈ ഡോർ തുറക്ക്..

അവൾ വേഗം ഫോൺ കട്ടാക്കി.. ദേവേട്ടൻ ഇവിടെ എത്തിയോ? തന്നോട് ഒരു വാക്ക് പറഞ്ഞതു മില്ല.

കതകിൽ തുടരെത്തുടരെ മുട്ട് കേട്ടു.

അവൾ പിൻ വാതിൽ പതിയെ തുറന്നു….

ബാലു പുറത്തേക്കിറങ്ങി മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടിപ്പോയി…

ദേവൻ ബാലുവിനെയും പിടിച്ചുകൊണ്ട് പുറത്തേക്ക് ചാടി അവനെ ചന്നം പിന്നാം അടിക്കാൻ തുടങ്ങി ബഹളം കേട്ട് അയൽക്കാർ ഉണർന്നു..

സുധാകരനും ഭാര്യയും വരുമ്പോൾ ലക്ഷ്മിയുടെ വീടിന്റെ പിന്നാമ്പുറത്തായിരുന്നു അടി.. ലക്ഷ്മിയുടെ ഭർത്താവിന്റെ മർദ്ദനമേറ്റ് പിടയുന്ന സ്വന്തം മകനെ കണ്ടപ്പോൾ അച്ഛനും അമ്മയും നിലവിളിയോടുകൂടി അവന്റെ അടുത്തേക്ക് വന്നു..

എന്റെ മകനെ വിടടാ സുധാകരൻ അലറി..

നിങ്ങളുടെ മോൻ ചെയ്തത് എന്താണെന്ന് അറിയാമോ എന്റെ ഭാര്യയുടെ കൂടെയായിരുന്നു ഇത്രയും നേരം നിന്റെ മകൻ.

നിന്റെ ഭാര്യ വീടിന്റെ വാതിൽ തുറന്നു കൊടുക്കാതെ എന്റെ മകൻ അകത്തേക്ക് കയറിയില്ല..

അതുകൊണ്ട് ആദ്യം അവളെ അടക്കിയിരുത്തു.. ഭർത്താവ് ഇല്ലാത്ത നേരത്ത് അന്യനെ വിളിച്ച് വീടിനകത്ത് കയറ്റുന്ന അവളെ ആദ്യം ചവിട്ടി പുറത്താക്കി എന്നിട്ട് മതി എന്റെ മകന്റെ നേരെ…

എല്ലാം കണ്ടും കേട്ടും കതകിന് പിന്നിൽ നിന്ന് ലക്ഷ്മി അകത്തേക്ക് പോയി

ദേവൻ തളർച്ചയോട് കൂടി നില ത്തേക്ക് ഇരുന്നു.

കാഴ്ച കാണാൻ വന്നവരൊക്കെ പതിയെ പിരിഞ്ഞു പോയി എന്നിട്ടും ദേവനകത്തേക്ക് കയറാൻ തോന്നിയില്ല പിന്നെയും മണിക്കൂറുകൾ അവിടെ തന്നെ ഇരുന്നു.

ഒടുവിൽ അകത്തേക്ക് കയറി ചെല്ലുമ്പോൾ അടുക്കള ഭാഗത്തെ ജനറൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ലക്ഷ്മിയെയാണ് കണ്ടത്. നിലവിളിയോടു കൂടി ദേവൻ പുറത്തേക്ക് ചാടി..

പിരിഞ്ഞു പോയ ആൾക്കൂട്ടം ദേവന്റെ വീട്ടിന്റെ ഉള്ളിലേക്ക് കയറി.. മുന്നിൽ കണ്ട ക്കാഴ്ചയിൽ എല്ലാവരും തറ ഞ്ഞുനിന്നു..

ഇതിലും വലിയൊരു ശിക്ഷ അവൾക്ക് കിട്ടാനില്ല. അവളുടെ ശിക്ഷ അവൾ തന്നെ വിധിച്ചിരിക്കുന്നു. തങ്ങൾക്കു വേണ്ടി കഷ്ടപ്പെടാൻ പോയ ഭർത്താവിനെ മറന്നു അന്യന്റെ സുഖം തേടി പോയവൾക്ക് ഇതുതന്നെ വരണം.

ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ സഹതപിക്കുക പോലും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *