പെൺകുട്ടികളെ കെട്ടിച്ച് വിട്ട് ചിലപ്പോഴൊക്കെ ചിലര് പറയും അവൾക്ക് അവിടെ പരമ സുഖമല്ലേ ആ തന്തയും തള്ളയും മാത്രമല്ലേ യുള്ളൂ അവരുടെ കാര്യവും വീട്ടിലെ കാര്യങ്ങളും നോക്കി ഇരുന്നാൽ മതിയല്ലോ എന്ന്.

സ്ത്രീ സൗഗന്ധികം
(രചന: Musthafa Muhammed)

രാവിലെ എണീറ്റാൽ മുണ്ടുമടക്കി കുത്തി വേലുട്ട്യേരുടെ ചായക്കടയിൽ പോയിരിക്കും..

അവിടെ ചെന്ന് നാട്ടുകാരുടെ അല്പം ചോ രയും നാ യരുടെ രണ്ട് ചായയും അരക്കെട്ട് ബീ ഡീം അന്നത്തെ പത്രകെട്ടും കിട്ടിയാലേ പകലിന് ഒരു ഉണർവുണ്ടാകൂ

അത് കഴിഞ്ഞ് ഒരു ഒമ്പത് പത്ത് മണി ആകുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരും. അന്നും പതിവ് പോലെ ഞാൻ ചായകുടി കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോൾ. മുൻ വശത്തെ വാതിൽ തുറന്നു കിടപ്പുണ്ട്.

നിലം തുടക്കുന്ന ബക്കറ്റും വെള്ളവും, ചൂലും പകുതി അടിച്ചു വാരി തുടച്ചു മുൻവശത്ത് വച്ചിട്ടുണ്ട്. അകത്തെ മുറിയിൽ കുട്ടികൾ കഴിച്ച പ്രതലിന്റെ കപ്പും,പാത്രങ്ങളും മേശപ്പുറത്ത് നി രന്നിരിപ്പുണ്ട്

ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന അടുക്കളയിലേക്കാെന്ന് എത്തിനോക്കി അവിടെ സഹധർമ്മണിയെ കാണുന്നില്ല.

അകത്തെ മുറിയിലെ ചായ്പ്പിനനകത്തവൾ ചുരുണ്ടുകൂടി കിടപ്പുണ്ട്. ആ കിടപ്പ് കണ്ടപ്പോൾ തന്നെ സംഗതി എനിക്ക് പിടികിട്ടി …

കല്യാണം ശെരിയായപ്പോൾ നിങ്ങളുടെ ഡിമാന്റ് എന്താണെന്ന് അവളുടെ വാപ്പച്ചി…

അങ്ങിനെ പ്രത്യേഗിച്ച് ഡിമാന്റെന്നും ഇല്ല
നിങ്ങള് നിങ്ങടെ കുട്ടിക്ക് എന്താ കൊട്ക്ക് ണ്ച്ചാ കൊടുത്തോ… എന്നായി ഞങ്ങൾ…

തന്നത് ഒട്ടും കുറയണ്ട എന്ന് കരുതിയാവും വീട്ടിൽ നിന്നും വരുമ്പോൾ വയസറീച്ചത് മുതൽ കൂടെയുളള വയറു വേദനയേയും സഹദർമ്മണി കൂടെ കൂട്ടി.. ആ സമയങ്ങളിൽ അവൾ അങ്ങനെയാണ് വയറു വേദന കൊണ്ട് പുളയുന്നുണ്ടാകും

ആ യുർവേദം , അ ലോപതി, ഹോ മിയോപതി എന്ന് വേണ്ട സർവ്വലാഡ വൈ ദ്യൻമാരെ വരെ പരീക്ഷിച്ചു…

അവസാനം കല്യാണം കഴിഞ്ഞ് ഒന്ന് പ്രസവിച്ച് കഴിഞാൻ മാറിക്കോളുമെന്നായി വൈ ദ്യൻമാർ ഒന്നല്ല മൂന്ന് പെറ്റിട്ടും വേദനക്ക് ഒരു കുറവില്ല താനും..

ഒന്ന് ആശ്വസിപ്പിക്കാൻ അടുത്തേക്ക് ചെല്ലാൻ കൂടി കഴിയില്ല മനുഷ്യൻറെ മണം പിടിക്കില്ലപോലും ശർദ്ദിലും ഓക്കാനവും വരുമത്രെ.

ന്നാലും ഒരു ഫോർമാലിറ്റിക്ക് ഞാൻ ചോദിച്ചു കട്ടൻ കാപ്പി എടുക്കട്ടെ വേദനയുള്ള ഭാഗത്ത് അല്പം ചൂടു പിടിക്കട്ടെ പക്ഷേ അതിനൊ ന്നും അവൾ സമ്മതിക്കില്ല എന്ന് മാത്രമല്ല…

മനുഷ്യന് ഇച്ചിരി സമാധാനം തരോ. എന്നുള്ള ശകാരവും കേൾക്കേണ്ടിവരും..

അല്ല അവളെ പറഞ്ഞിട്ട് കാര്യല്ല്യ…

കെട്ടിയോൻ കെട്ടിയോന്റെ സുഖം നോക്കി രാവിലെ എണീറ്റ് പുറത്തേക്ക് പോകും…

പിന്നെ വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ അവൾ തന്നെയാണ് ചെയ്യുന്നത് എന്തൊക്കെ അസുഖം ഉണ്ടെന്നു പറഞ്ഞാലും കുട്ടികളുടെ കാര്യം അവരുടെ സ്കൂൾ അത് മുടക്കാൻ കഴിയില്ലല്ലോ…

പണ്ടെപ്പോഴോ ഞാൻ “വ നിത” യിലോ ഗൃ ഹ ലക്ഷ്മിയിലോ വായിച്ചിട്ടുണ്ട് ആ സമയങ്ങളിൽ ചില പെണ്ണുങ്ങൾക്ക് മുൻകോപവും ദേഷ്യവും അൽപ്പം കൂടുമെന്ന്…

അതുകൊണ്ടുതന്നെ വളരെ ലോലമായാണ് ആ സമയങ്ങളിൽ ഞാൻ അവളോട് പെരുമാറാറുള്ളത്

മേശപ്പുറത്തിരിക്കുന്ന പ്ലേറ്റും കപ്പു മെല്ലാം എടുത്തു ഞാൻ അടുക്കളയിലെ സിംങ്കിൽ കൊണ്ടുവന്നിട്ടു.

വിറകടുപ്പിൽ ചോറ് വെക്കാനുള്ള വെള്ളം ചൂടായി കിടക്കുന്നുണ്ട് . വട്ടോറത്തിൽ സാമ്പാറിനുള്ള പച്ചക്കറികൾ തൊലി ചെത്തി പാതി മുറിച്ചു വെച്ചിട്ടുണ്ട്. ചുവന്ന കണ്ണുള്ള ചാള കുട്ടന്മാർ ചട്ടിയിലെ വെള്ള ത്തിൽ കിടന്നു മിനുങ്ങുന്നുണ്ട്

പച്ചപപ്പായ നടു പിളർന്ന് കുരുവും തൊലിയുമെല്ലാം ചിതറിക്കിടപ്പുണ്ട് പാത്രത്തിൽ പാതി ചിരകി വെച്ച തേങ്ങയും ചിരവ യും ഇരിപ്പുണ്ട്

സിങ്ക് നിറയെ പാത്രങ്ങളും ചായ കപ്പുകളും നിറഞ്ഞിരിപ്പുണ്ട്. ഈച്ചയും പൂച്ചയുമാെക്കെ അടുക്കളപ്പുറത്ത് വിരുന്നെത്തിയിട്ടുണ്ട്

മഴയെ പേടിച്ച് രണ്ടുദിവസമായി ബക്കറ്റിലെ സോപ്പ് വെള്ളത്തിൽ മുങ്ങി കിടക്കുന്ന തുണികൾ വേറെയും

അതിനിടയിലാണ് വിളിക്കാത്ത അതിഥിയായി മാസം തോറും വന്നെത്തുന്ന വയറുവേദനയും…

എവിടുന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല… അകത്തുപോയി അവളോട് ചോദിച്ചു ചോറിന് എത്ര അരി ഇടണം…

മൂന്ന് കപ്പ് ഇട്ടോ… അതു പറഞ്ഞ് അവൾ ഒന്നു പുതച്ചു കിടന്നു. അതനുസരിച്ച് മൂന്ന് കപ്പ് അരി എടുത്തു കഴുകി തിളക്കുന്ന വെള്ളത്തിലേക്കിട്ടു.

അട്ടത്തുനിന്നും ഉണങ്ങിയ രണ്ടു വിറകു ക്കൊള്ളിയെടുത്ത് അടുപ്പിൽ വച്ചു കത്തിച്ചു. സാമ്പാറിന്റെ കഷണങ്ങളും പപ്പായയും ആപണി അറിയാത്തത് കൊണ്ട് മാറ്റിവെച്ചു.

തേങ്ങ ചിരകി മുഴുവനാക്കി മല്ലിയും മുളകും ചേർത്ത് അമ്മിയിൽ അരച്ചെടുത്തു. മീൻ വെട്ടി കഴുകി അരപ്പ് ചേർത്ത് ഒരു വിധത്തിൽ മീൻ കറി പോലെ ഉണ്ടാക്കി. ചോറ് വേവായപ്പോൾ വെളളം വാർത്ത് വെച്ചു ”

അപ്പോഴേക്കും റേഡിയോയിൽ പന്ത്രണ്ട് മണിയുടെ പ്രധാന വാർത്തകൾ തുടങ്ങി യുട്ടുണ്ടായിരുന്നു .

പെൺകുട്ടികളെ കെട്ടിച്ച് വിട്ട് ചിലപ്പോഴൊക്കെ ചിലര് പറയും അവൾക്ക് അവിടെ പരമ സുഖമല്ലേ ആ തന്തയും തള്ളയും മാത്രമല്ലേ യുള്ളൂ അവരുടെ കാര്യവും വീട്ടിലെ കാര്യങ്ങളും നോക്കി ഇരുന്നാൽ മതിയല്ലോ എന്ന്.

എന്തിനാണ് കുറെഏറെ ജോലി അതുതന്നെ കൂടു തലാണെന്ന് ഇപ്പോൾ എനിക്ക് മനസ്സി ലായി

അകത്തെ കോലാഹലങ്ങൾ കേട്ട് സഹിക്കാ തെയാവണം ഒരുവിധത്തിൽ അവളെണീറ്റു വന്നു .

ഞാൻ അവളോട് പറഞ്ഞു: വയ്യെങ്കി പോയി കിടന്നോ… ഇതൊക്കെ ഞാൻ വൃത്തിയാക്കി തരാം..

അതൊന്നും വകവെക്കാതെ അവൾ തൻറെ ജോലിയിൽ വ്യാപൃതയായി…

സിങ്കിൽ കുന്നുകൂടിയ പാത്രങ്ങളെല്ലാം കഴു കിവെച്ചു പച്ചക്കറികളെല്ലാം മുറിച്ച് കറിവെച്ചു അകവും പുറവും അടിച്ചുതുടച്ചു. സേപ്പു വെള്ളത്തിൽ കുതിർത്തു വെച്ച തു ണികളെല്ലാം അലക്കി അഴയിൽ ഉണക്കാൻ വിരിച്ചു.

ചോറും മീൻകറിയും ഉണ്ടാക്കിയ ക്ഷീണമകറ്റാൻ ഞാൻ ഉമ്മറത്തെ തിണ്ണയിൽ വഴിയോര കാഴ്ചകൾ കണ്ടു ചിന്തകളെ ചികഞ്ഞു ഇരിപ്പുറപ്പിച്ചു.

പണ്ട് അഞ്ചര വെളുപ്പിന് സൂര്യനുദിച്ചാലും ഇല്ലെങ്കിലും എണീക്കുന്ന ഉമ്മച്ചി പ്രാർഥന കഴിഞ്ഞ് തൊഴുത്തു വൃത്തിയാക്കി പശുവിനെ കറക്കും.

അടുക്കളയിൽ കയറി എല്ലാവർക്കും ഓരോ ചുടു ച്ചായ ഉണ്ടാക്കി തരും. അതിനിടക്ക് പശുവിന് കാടിയും വൈക്കോലും ഇട്ടു കൊടുക്കും.

വീടിന്റെ മുറ്റവും പിന്നാമ്പുറവുല്ലാം അടിച്ചുവാരി വൃത്തിയാക്കും. പിന്നെ കുട്ടികൾ കിടന്ന പായയും തലയിണയും മടക്കി വെക്കും.

ഞങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് പോകാനുള്ള പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കും…

ഞങ്ങൾ സ്കൂളിലേക്ക് പോകുന്നതിനു മുമ്പ് തന്നെ വല്ലിപ്പ തൂമ്പയെടുത്ത് പാടത്തേക്കോ പറമ്പിലേ ക്കോ പോയിട്ടുണ്ടാകും

ഞങ്ങളെയല്ലാം കുളുപ്പിച്ചൊരുക്കി പ്രാതൽ കഴിപ്പിച്ച് ബാഗിൽ ഉച്ചഭക്ഷണവും പുസ്തക ങ്ങളെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി ഞങ്ങള സ്കൂളിലേക്ക് പറഞ്ഞയക്കും

പിന്നെ നിലം തുടയായി പാത്രം കഴുകലായി ഭക്ഷ ണം പാകം ചെയ്യലായി തുണി അലക്കലായി തിരുമ്പ ലായി അതിനിടയിൽ പാടത്ത് പോയ വല്ലിപ്പാക്കും പണിക്കാർക്കും കഞ്ഞി കൊണ്ട് ചെന്ന് കൊടുക്കണം.

ഉച്ചയായാൽ വല്ലിപ്പാക്കും വലിമ്മാക്കും ഭക്ഷണം വിളമ്പി കൊടുക്കണം അവരുടെ മരുന്ന് യഥാസ മയങ്ങളിൽ എടുത്തു കൊടുക്കണം.

ശേഷം വാപ്പച്ചിയെ ഭക്ഷണം വിളമ്പികൊടുത്ത് അരികിൽ നിന്ന് കഴിപ്പിക്കണം.

എല്ലാം വെച്ചുണ്ടാക്കി മുന്നിൽ എത്തിച്ചാലും കൂട്ടാനിൽ ഉപ്പ് പോരാ പുളികൂടി എരിവില്ല ചോറിന് വേവ് അധികമായിപ്പോയി. അല്ലെങ്കിൽ കല്ല്, മുടി എല്ലാമായി ഉമ്മച്ചിക്ക് എന്നും ശകാര വർഷങ്ങൾ മാത്രം ബാക്കിയായി

സ്നേഹത്തോടെ ഒരു വാക്ക് അതുണ്ടാവില്ല എന്തെങ്കിലും നല്ലത് പറയും എന്ന ആഗ്രഹം കൊണ്ടാവാം ആ പാവം വിളമ്പിക്കൊടുത്തു കഴിച്ചു കഴിയുന്നതുവരെ വാപ്പച്ചീടെ അരികെ തന്നെ നിൽക്കുന്നത്.

വാപ്പച്ചി എന്തൊക്കെ പറഞ്ഞാലും അത് സാരല്ല്യാ… ഉപ്പിട്ടു തരാം അത് വേഗം വേവുന്ന അരിയാണ് എന്നൊക്കെ പറഞ്ഞു സൗമ്യതയോടെ തള്ളിക്കളയുമായിരുന്നു ഉമ്മച്ചി…

ഷർട്ട് ഇസ്തിരിയിട്ടത് ചുളിഞാലും വാപ്പച്ചീടെ എന്തെങ്കിലും സാധനങ്ങൾ കാണാതായാലും നിനക്ക് എന്താ ഇവിടെ ഇത്ര മലമറിക്കണ പണി എന്ന് ചോദിക്കുന്നത് എപ്പോഴും കേൾക്കാം. എന്നാൽ ഇപ്പോഴാണ് ഞാൻ ചിന്തിക്കുന്നത്

”മല മറിക്കാൻ ഒരു പക്ഷേ ഇത്രയേറെ പ്രയാസ മുണ്ടാവില്ലെന്ന്”

പറമ്പിലെ തെങ്ങിന്റെ ഓലയും മടലുമെല്ലാം വെട്ടിക്കീറി ഉണക്കി വയ്ക്കണം…

പശുവിനെ കഴുകി പറമ്പിൽ കെട്ടണം അതിനു പുല്ല് അരിഞ്ഞു കൊണ്ടു വന്ന് കൊടുക്കണം തൊഴുത്തു വൃത്തിയാക്കണം . ഇതൊന്നും പോരാതെ വീട്ടിൽ രണ്ട് ആടുകളുണ്ട് അതിന് ഇലയും വെള്ളവും നൽകണം. പിന്നെ കോഴികൾ വേറെ…

അതിനിടയിൽ തൈര് കടയലും പുളികുരു കുത്തലും ഓല കീറിയെടുത്ത് ഈർക്കലി കൊണ്ട് ചൂലുണ്ടാക്കലും ഒരു ഭാഗത്ത് നടക്കും. എല്ലാം കഴിഞ്ഞ് വല്ലിപ്പാനെ കൃഷിപ്പണിയിൽ സഹായിക്കാനും ഉമ്മച്ചി കൂടെ ചെല്ലും.

ഉമ്മുമ്മയെ കുഴമ്പിടീക്കലും കുളിക്കാൻ വെള്ളം ചൂടാക്കി കൊടുക്കലും പിന്നെ ഉമ്മച്ചീടെ കുളിയും തേവാരവുമുല്ലാം കഴിഞ്ഞു വരുമ്പോൾ നാലു മണിയാകും

പിന്നെ വഴിയിലൂടെ പോകുന്ന നാട്ടുകാരോട് ലോഗ്യം പറയണം അയൽക്കാരുടെ വിശേഷങ്ങളറിയണം വിരുന്നുകാരും മറ്റുമായി വീട്ടിലെത്തുന്ന അതിഥി കളെ സൽക്കരിക്കണം ഇത്യാദി ജോലികൾ വേറെയും.

കുട്ടികൾ സ്കൂൾ വിട്ടുവരുന്ന സമയമായാൽ അവർക്കുള്ള ചായയും, നാലുമണി പല ഹാരങ്ങളും തയ്യാറാക്കണം അവരെ കുളിപ്പിക്കണം അവരുടെ ഹോം വർക്ക് ചെയ്യിക്കണം.

ഓത്തും നിസ്ക്കാരവും പ്രാർഥനയും അതിന്റെ വഴിക്ക് സമയത്ത് തന്നെ നടത്തും…

രാത്രി അത്താഴത്തിനുള്ള ഒരുക്കങ്ങളും അത്താഴം കൊടുത്ത് എല്ലാവരെയും ഉറക്കികിടത്തി വീണ്ടും തലേ ദിവസത്തേക്കുള്ള പ്രാതലിനുള്ളത് ഒരുക്കി പാത്രങ്ങളെല്ലാം കഴുകി വെച്ചു വേണം ഉമ്മച്ചിക്കൊ ന്ന് നടുനിവർത്താൻ അപ്പോഴേക്കും മണിപത്ത് കഴിഞ്ഞിട്ടുണ്ടാകും.

എട്ട് മണി കഴിഞ്ഞിട്ടും എണീറ്റു വരാതെ ഉറങ്ങിക്കിടക്കുന്ന പെങ്ങന്മാരോട് ഉമ്മൂമ്മ തമാശയ്ക്കെങ്കിലും ചോദിക്കും

പെൺകുട്ട്യോള് ഇങ്ങനെ പോത്തുപോലെ കിടന്നു റങ്ങാൻ പാടുണ്ടോ? നേരത്തെ എണീറ്റ് വന്ന് കുടുംബത്തെ പണിയെല്ലാം നോക്കണ്ടേ …? നാളെ നിങ്ങളെ കെട്ടിച്ചു വിട്ടാലും ഇതൊക്കെത്തന്നെയല്ലേ പഠിക്ക്യാ…

ന്റെ ഗതി ന്റെ കുട്ട്യോൾക്ക് വരല്ലേ.. എന്ന് ഉമ്മച്ചി എപ്പോഴും പറയും.

അവർക്ക് ഇപ്പോഴല്ലേ സ്വാതന്ത്ര്യമുള്ളൂ നാളെ മാറ്റാൻ കുടുംബത്തേക്ക് കയറി ചൊല്ലേണ്ട മക്കളാണ് അവിടെ അവരുടെ ഗതി എന്താ വുമെന്ന് ആർക്കറിയാം. അത് കൊണ്ട് തന്നെ പെങ്ങൻമാരെ ഉമ്മച്ചി ഒന്നിനും നിർബന്ധിക്കാറില്ലതാനും

ഉമ്മച്ചി ഓടിനടന്ന് എല്ലാവരുടെയും കാര്യങ്ങൾ അവർക്ക് വേണ്ടതുപോലെ ചെയ്തുകൊ ടുക്കും വീട്ടിലെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി അടുക്കും ചിട്ടയോടും കൂടി പരിഹരിക്കും

പക്ഷേ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ഉരുകിത്തീരുന്ന ഉമ്മച്ചിയോട് അവരുടെ ആദിയെ ക്കുറിച്ചോ വ്യാദിയെക്കുറിച്ചോ ആഗ്രഹങ്ങളെ കുറിച്ചോ ഞങ്ങളാരും ഉൽക്കണ്ഡ പെട്ടിട്ടില്ല എന്നതാണ് സത്യം

പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കണം എന്ന ചൊല്ല് എത്ര അർത്ഥവത്താണ്… എന്റെ ചിന്തകൾ കാടു കയറി കൊണ്ടിരിക്കുന്ന തിനിടയിൽ. അകത്തുന്നിന്ന് സഹദർമ്മണിയുടെ വിളിവന്നു ചോറ് വിളമ്പിവെച്ചിട്ടുണ്ട് വന്ന് തിന്നോളിം…..

മഴ വരുന്നുണ്ട് ഉണക്കാനിട്ട തുണികളെല്ലാം എടുത്തു വെക്കട്ടെ എന്നു പറഞ്ഞ് അവൾ പുറത്തേക്ക് പോയി..

കോടീശ്വരനിൽ പറയുന്നതുപോ ലെ “ദാ പോയി ദേ വന്നു “എന്താപ്പോണ്ടായി എനിക്ക് ഒരു എത്തും പിടീം ….കിട്ടിയില്ല
കണ്ണടച്ച് തുറക്കും വേഗത്തിലാണ് അവൾ പണി കളെല്ലാം ചെയ്ത് തീർത്തത്.

എല്ലാ വേദനകളും കടിച്ചമർത്തി പ്രത്യാശയുടെയും പ്രതീക്ഷയുടെയും നല്ല നാളുകൾ ഉണ്ടാവും എന്നോർത്ത് തന്റെ സ്വപ്നങ്ങളെ കുഴിച്ചു മൂടി കുടുംബമെന്ന വലിയ സ്വർഗ്ഗ രാജ്യത്തിനു വേണ്ടി.

മഴയായാലും വെയിലായിലും മടിയില്ലാതെ മടുപ്പില്ലാതെ പരാതിയും പരിഭവവും ഇല്ലാതെ അതിനിടയിൽ പ്രസവവും തീണ്ഡാരിയും ഒക്കെയായി.

ഞായറെന്നോ തിങ്കളെന്നോ അവധിദിന ങ്ങളില്ലാതെ ഓരോ വീട്ടമ്മമാരും തന്റെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്നു.

സാധാരണ ഒരു വീട്ടമ്മയുടെ മൂന്നിലൊന്ന് ദിനചര്യയാണ് ഞാനിവിടെ വിവരിച്ചത്..

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മക്ക ളുടെ ഭാവി മുന്നിൽ കണ്ട് അവരുടെ പഠനത്തിനായ് സാമ്പത്തികം കണ്ടെത്തുന്നതിനും

ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി തൻറെ വീട്ടിലെ ജോലികൾക്ക് പുറമേ പുറം ജോലികൾക്ക് പോകുന്ന വീട്ടമ്മമാരുണ്ടെന്നും അനുസ്മരിക്കാതെ വയ്യ..

സ്ത്രീ തന്നെയാണെന്ന് വീടിൻറെ വിളക്ക് എന്നാൽ അതിനെ കരി വിളക്കായി മാത്രം കാണരുത്

എപ്പോഴെങ്കിലും അതിനെ ഒന്ന് സ്നേഹത്തോടെയും കരുതലോടെയും പരിചരണത്തോടെയും പരിഗണയോടെയും കൂടി തുടച്ചു വൃത്തിയാക്കി വെക്കണം .

അവളെ അംഗീകരിക്കുകയും അവരുടെ വാക്കുകൾ കേൾക്കാൻ ശ്രമിക്കുകയും അവരുടെ ചെറിയ ചെറിയ പ്രവർത്തനങ്ങളെ പ്രശംസിക്കു കയും ചെയ്താൽ തന്നെ കുടുംബജീവിതത്തിന് ഇമ്പമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *