പെട്ടെന്ന് സാരിയെരൽപ്പം മാറി കിടന്ന ഇ ടുപ്പിൽ എന്തോ ഇ ഴഞ്ഞു നീ ങ്ങുന്ന പോലെ.. പെട്ടെന്ന് ഞാൻ കുതറിമാറി.. എന്നിലെ ദു ർ ഗ്ഗയുണർന്നു..തിരിഞ്ഞു നിന്ന് അവന്റെ മു ഖ ത്താ ഞ്ഞടിച്ചു…

ആൾക്കൂട്ടത്തിൽ തനിയെ
(രചന: Sarya Vijayan)

“അച്ഛാ” ജോലി തിരക്കുള്ളതുകൊണ്ട്, ഞാൻ ഒരൽപ്പം ലേറ്റ് ആകും”….

ഫോൺ വെച്ച്, വീണ്ടും ഫയൽ നോക്കി ഇരിപ്പായി..ഒരുകണക്കിന് തീർത്തു..

ഇനിയിപ്പോൾ ബസ്സിൽ നോക്കി നിന്നാൽ ട്രെയിൻ പോകും.. ഒരോട്ടോയിൽ ട്രെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..

പ്ലാറ്റ്ഫോം എത്തിയപ്പോഴേയ്ക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.

വീക്കെൻഡ് ആയതിനാൽ നല്ലതിരക്കും.. ഒരു വിധം ജനറലിൽ കയറി പറ്റി. സീറ്റില്ലാത്തതിനാൽ ഒരു സൈഡിൽ ഒതുങ്ങി നിന്നു.

“ശോ…തിരക്കിനിടയിൽ കണ്ണനും മാളുവിനുമുള്ള കളിപ്പാട്ടങ്ങളും മിട്ടായിയും വാങ്ങാൻ പറ്റിയതുമില്ല..
ഇനിയിപ്പോൾ അവിടെത്തിയിട്ട് വാങ്ങാം”..കുട്ടികളെ കണ്ടിട്ടാണെങ്കിൽ ഒരാഴ്ചയായി.

ഈ ലോകത്തിൽ വച്ചിട്ട് ഈശ്വരൻ എനിക്ക് നൽകിയ വരദാനമാണെന്റെ അച്ഛനുമമ്മയും, ബാല്യകാലം മുതൽ തലോലിച്ചു വളർത്തി..

എല്ലാവിധ സൗഭാഗൃങ്ങളും നൽകി എന്നെയും ഉണ്ണിയേയും വളർത്തി..

ഞാൻ ശ്രീയേട്ടനെ കണ്ടെത്തിപ്പോഴും, നിനക്ക് നിൻറെ ശരിയെന്താണോ അത് നീ തിരുമാനിക്കെന്നു പറഞ്ഞു…

സന്തോഷത്തോടെ എൻെറ കരങ്ങൾ ശ്രീയേട്ടൻറെ കരങ്ങളിൽ പിടിച്ചെൽപ്പിച്ചു….,

അമ്മ നൽകിയ പാഠങ്ങൾ, ഒരു ഭാര്യ എങ്ങനെ ആയിരിക്കണം, ഒരു മരുമകൾ എങ്ങനെയായിരിക്കണം..

അങ്ങനെ തന്നെയായിരുന്നു ഞാനും, ശ്രീയേട്ടന്റെ അച്ഛനുമമ്മയും മകളില്ലാത്ത വേദന ഞാൻമാറ്റിയെന്നെപ്പോഴും പറയുമായിരുന്നു.

വിധി എല്ലാം തട്ടിയെടുത്തു ഒരാക്സിഡെന്റിന്റെ രൂപത്തിൽ ….

മാളുവന്ന് അവളുടെ കുഞ്ഞിക്കാലുകൾ എൻറെ ഉദരത്തിൽ ചലിപ്പിച്ചു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

വരദാനമായി കിട്ടിയ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഒരുവാക്കുപോലുമുരിയാടാതെ യാത്രയായി.. ,അലമുറയിട്ടു നിലവിളിച്ചു..

എന്നാൽ സമനില തെറ്റാൻ എന്നിലെ മകളും അമ്മയും സമ്മതിച്ചില്ല.. വിധിയോട് പോരാടി ..

വൃദ്ധരായ മാതാപിതാകൾക്കുമുന്നിൽ അവരുടെ സന്തോഷത്തിനായി ചിരിച്ചു നിന്നു. അച്ഛൻ നഷ്ടപ്പെട്ട മകനു മുന്നിൽ അവന്റെ അച്ഛനും അമ്മയുമായി..

സഹോദരിയുടെ സന്തോഷമാഗ്രഹിച്ച ഉണ്ണിയ്ക്ക് മുന്നിൽ കുസൃതികാട്ടുന്ന ചേച്ചിയായി. ഒടുവിൽ എല്ലാ ദുഃഖവും ഒരു മഴയായി പെയ്തിറക്കാൻ ആരുംകാണാതെ പൊട്ടികരയാൻ ഒരുങ്ങിയപ്പോഴൊക്കെ ..

മാളു അവളുടെ കുഞ്ഞികാലുകളാൽ ഉദരത്തിൽ ഏകിളിയിട്ടെന്നെ ചിരിപ്പിച്ചു. അവളുടെ ജനനത്തിനു ശേഷം ശ്രീയേട്ടന് പകരക്കാരിയായി ജോലിയിൽ പ്രവേശിച്ചു..

ഒരു വിധവ ഈ സമൂഹത്തിൽ ജനങ്ങളുടെ കണ്ണിൽ എന്നും അപശ്ശകുനമായിരുന്നു..

എന്നാൽ ദയയുണ്ടെന്നു കരുതിയ കണ്ണുകൾ അടുത്തെത്തിയപ്പോൾ..ആ ദയയ്ക്ക് പകരമായി കാ മ മാ ണ് കണ്ടത്..

അതിനു ശേഷം ആരുടെ സഹതാപവും ദയയും ഞാൻ എന്നിലേയ്ക്കടുപ്പിച്ചില്ല… പെട്ടെന്ന് സാരിയെരൽപ്പം മാറി കിടന്ന ഇ ടുപ്പിൽ എന്തോ ഇ ഴഞ്ഞു നീ ങ്ങുന്ന പോലെ..

പെട്ടെന്ന് ഞാൻ കുതറിമാറി.. എന്നിലെ ദു ർ ഗ്ഗയുണർന്നു..തിരിഞ്ഞു നിന്ന് അവന്റെ മു ഖ ത്താ ഞ്ഞടിച്ചു…

ഓർക്കാപ്പുറത്തുള്ള പ്രതികരണത്തിൽ അവിടെയുളളവർ നിശബ്ദതമായി… എല്ലാവരും ഒരത്ഭുതജീവിയെ പോലെന്നെ നോക്കി.. അവനെന്റെ ഉണ്ണിയുടെ പ്രായമേയുള്ളൂ..

അ ടി കിട്ടിയയുടൻ അവൻ അവിടെനി ന്ന് മറ്റേ ബോഗിയിലോ മറ്റോപോയി..

അവിടെ ഇരുന്നവരാരും എന്നോടുപോലും ഒന്നും മിണ്ടില്ല..എന്തേ ഈ സമൂഹം ഇങ്ങനെ?.. ട്രെയിനിൽ നിന്നിറങ്ങി.. ഓട്ടോയിൽ കയറി… അപ്പോഴും അവനെകുറിച്ചായിരുന്നെന്റെ ചിന്ത..

അവൻ അങ്ങനെ ആയത് എങ്ങനെ? അവൻറെ അച്ഛനമ്മമാർ ശാസിച്ചു വളർത്തിയില്ലേ… ഇല്ലാ…. ഒരു മാതാപിതാക്കളും തങ്ങളുടെ മക്കളെ തെറ്റിലേയ്ക്ക് വിടില്ലാ, തീർച്ച…

ഇന്നവനനുഭവിച്ച നാണക്കേടും വേദനയും അവനിലെ തെറ്റ് ഇല്ലാതാക്കണെ…

ഇനിയെരിക്കലും അവൻറെ ആ കൈകൾ സ്ത്രീയെ അപമാനിക്കാനായി ഉയരരുതേ…ഭഗവാനേ..

വീട്ടിൽ എത്തിയപ്പോൾ സമയം ഒൻപത്.. ,”കുട്ടികൾ ഉറങ്ങിയല്ലോ മോളേ…” അമ്മ പറഞ്ഞു..ഭക്ഷണം വേണ്ടന്നു പറഞ്ഞ്..

മുറിയിലെത്തി, കുട്ടികളുടെ മുർദ്ധാവിൽ ചുംബിച്ചു.. പെട്ടെന്ന് കണ്ണുതുറന്നു കൊണ്ട് കണ്ണൻറെ ചോദ്യം…

“കളിപ്പാട്ടമെവിടെ അമ്മേ”…” നാളെ നമ്മുക്ക് പോയി വാങ്ങാം കണ്ണാ”ഇപ്പം മോനുറങ്ങ്…

“ഉറക്കം വരുന്നില്ല അമ്മ ഒരു കഥ പറ”…

ഞാനവനു വിവരിച്ചു കൊടുത്തു…

“പാ ഞ്ചാലി വ സ്ത്രാ ക്ഷേ പം”

“ദു ശ്ശാ സനൻ എന്തു ദു ഷ് ടനല്ലേ അമ്മേ”… ഞാനങ്ങനെയൊന്നുമാവില്ല… കണ്ണിൽ നിന്നറിയാതെ ഒഴുകിയ കണ്ണീർ തുടച്ചവൻ എന്നോടു ചേർന്ന് കിടന്നു.. ഞാനവനായി താരാട്ടുമൂളി…

Leave a Reply

Your email address will not be published. Required fields are marked *