പൂർണ്ണ നഗ്നയായി തന്റെ ഭാര്യ!! ഒപ്പം മറ്റേതോ ഒരു പുരുഷൻ!! അവർ ഏതു ഹോട്ടൽ റൂമിൽ വച്ച് കെട്ടിമറയുന്നു അവളറിയാതെ അയാൾ തന്നെ സെറ്റ് ചെയ്ത ക്യാമറയിൽ പതിഞ്ഞതാണ്!!!

രചന: നിമ

തന്റെ ഫോണിലേക്ക് വന്ന വീഡിയോസ് അയാൾ വീണ്ടും വീണ്ടും നോക്കി..

പൂർണ്ണ നഗ്നയായി തന്റെ ഭാര്യ!! ഒപ്പം മറ്റേതോ ഒരു പുരുഷൻ!! അവർ ഏതു ഹോട്ടൽ റൂമിൽ വച്ച് കെട്ടിമറയുന്നു അവളറിയാതെ അയാൾ തന്നെ സെറ്റ് ചെയ്ത ക്യാമറയിൽ പതിഞ്ഞതാണ്!!!

പിന്നെ ഒന്നും കാണാനുള്ള കരുത്ത് സുമേഷനു ഉണ്ടായിരുന്നില്ല ഫോൺ അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞ് ഒരു ഭ്രാന്തനെ പോലെ തലമുടി കൊരുത്തു വലിച്ചു…

കഴിഞ്ഞതാണ് നാട്ടിൽ പോയപ്പോഴും കല്യാണം ഒന്നും ശരിയാകുമെന്ന് കരുതിയതല്ല എത്ര നല്ല ജോലിയാണ് എന്ന് പറഞ്ഞാലും ദുബായിലുള്ളവരെ ആർക്കും വേണ്ട…

ഒടുവിൽ ഇനി കല്യാണം കഴിക്കുന്നില്ല എന്നും കരുതി തിരികെ ഇങ്ങോട്ടേക്ക് തന്നെ പോകാൻ ഇരുന്നപ്പോഴാണ് ബ്രോക്കർ ഒരു കല്യാണാലോചനയുടെ കാര്യം പറയുന്നത് ഒരു അമ്മയും മകളും തന്നെ ഉള്ള ഇടത്ത് നിന്ന്.. അവളുടെ അച്ഛൻ അവൾ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ഉപേക്ഷിച്ച് പോയതാണത്രെ….

ഒട്ടും പണമില്ലാത്ത വീട്ടുകാരാണ് നിങ്ങൾക്ക് ആ കാര്യം സമ്മതമാണെങ്കിൽ ഇത് ആലോചിക്കാം എന്ന് പറഞ്ഞു പണവും പ്രശസ്തിയും ഒന്നും എനിക്ക് വേണ്ടിയിരുന്നില്ല ഒരു നല്ല കുട്ടി മാത്രം മതി എന്നെ ഉണ്ടായിരുന്നുള്ളൂ…
അല്ലെങ്കിൽ തന്നെ വിവാഹ കമ്പോളത്തിൽ മാത്രം പ്രവാസികൾക്ക് ഒട്ടും ഡിമാൻഡ് ഇല്ല എന്ന് ഇതിനകം മനസ്സിലാക്കിയിരുന്നു…

പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടി കാണാൻ വലിയ കുഴപ്പമില്ല.

ഓലകൊണ്ട് മറിച്ച ഒരു വീട്ടിൽ ആയിരുന്നു ആ അമ്മയുടെയും മകളുടെയും താമസം സ്ത്രീധനമായി തരാൻ ഒന്നും തന്നെയില്ല ആകെക്കൂടി അവളുടെ കാതിലും കഴുത്തിലും ഇപ്പോൾ ഉള്ളത് മാത്രമേ ആ അമ്മയെ കൊണ്ട് തരാൻ കഴിയൂ എന്നു പറഞ്ഞപ്പോൾ ഒന്നും വേണ്ട എന്ന് സന്തോഷപൂർവ്വം തന്നെയാണ് പറഞ്ഞത്.

ഒപ്പം ആ പാവപ്പെട്ട വീട്ടിൽനിന്ന് അവരെ രണ്ടുപേരെയും രക്ഷിക്കണം എന്നും മനസ്സ് പറഞ്ഞു..
വീട്ടിൽ അവരുടെ സ്ഥിതി പറഞ്ഞപ്പോൾ ചെറിയ ചില എതിർപ്പുണ്ടായിരുന്നു എങ്കിലും കുറെ നാളായി ഞാൻ കല്യാണം അന്വേഷിച്ച് നടന്ന് മടുത്തുപോയി എന്ന് വീട്ടുകാർക്കും അറിയാവുന്നതുകൊണ്ട് പിന്നെ അവരും സമ്മതിച്ചു അങ്ങനെ വിവാഹം നടന്നു..

ലീവ് കഴിയാറായതുകൊണ്ട് വീണ്ടും ഒരു മാസം കൂടി എക്സ്റ്റൻഡ് ചെയ്തു അതിൽ കൂടുതൽ നാട്ടിൽ നിൽക്കാൻ നിർവാഹമില്ലായിരുന്നു ഒരു മാസം കഷ്ടി അവളുടെ കൂടെ കഴിഞ്ഞ് ഞാൻ വീണ്ടും പ്രവാസത്തിന്റെ കുപ്പായം എടുത്തണിഞ്ഞു..

പിന്നെ അങ്ങോട്ട് സ്വൈരക്കേടുകൾ ആയിരുന്നു എന്റെ വീട്ടിൽ നിൽക്കുമ്പോൾ ഒക്കെ അവൾക്ക് എല്ലാവരെയും പറ്റിയും ഓരോരോ പരാതികൾ പറയാനുണ്ടായിരുന്നു പാവപ്പെട്ട വീട്ടിൽ നിന്ന് വന്നതുകൊണ്ടാണ് എന്നുകൂടി ചേർക്കും അവൾ കരഞ്ഞു കാണിക്കും. അതോടെ ഞാനും അതിൽ വീഴും അങ്ങനെ അവൾ ഒടുവിൽ കണ്ടെത്തിയ ഒരു സൊല്യൂഷൻ ആയിരുന്നു അവളുടെ വീട് പുതുക്കിപ്പണിഞ്ഞു അവളെ അങ്ങോട്ട് കൊണ്ടുപോയി നിർത്താം എന്ന്.

ഞാനും സമ്മതിച്ചു എന്നെക്കൊണ്ടാവുന്ന വിധത്തിൽ പണം അയച്ചുകൊടുത്തു ആറേഴു മാസങ്ങൾ കൊണ്ട് തന്നെ അവളുടെ വീടിന്റെ പണി പൂർത്തിയായി അത്യാവശ്യം തരക്കേടില്ലാത്ത മൂന്ന് മുറികളുള്ള ഒരു ഒറ്റ നില വീട്…

അതിന് പണി കഴിഞ്ഞതും അവൾ അങ്ങോട്ടേക്ക് താമസം മാറ്റി അവളുടെ അമ്മ തനിച്ചാണ് എന്നൊരു ന്യായവും..
പിന്നെയും എന്നോട് ഓരോന്ന് വേണമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു അവളുടെ ന്യായമായ ആവശ്യങ്ങൾ പോലെ അവൾ അതെന്റെടുത്ത് അവതരിപ്പിക്കും നടുവിന് വയ്യ അലക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ വാഷിംഗ് മെഷീനും, ഏറെ മോഹമാണ് എന്ന് പറഞ്ഞപ്പോൾ ഫ്രിഡ്ജും എല്ലാം അങ്ങനെ ഞാൻ നൽകിയ സംഭാവനകൾ ആയിരുന്നു.

പിന്നെയും അവളുടെ ആഗ്രഹങ്ങൾ കൂടിക്കൂടി വന്നു അവളോടുള്ള സ്നേഹത്തിൽ അന്ധനായി ഞാൻ അതെല്ലാം നിറവേറ്റിയും കൊടുത്തു പക്ഷേ പിന്നീട് എനിക്ക് എന്തോ അവളിൽ ചില മാറ്റങ്ങൾ കണ്ടു വിളിക്കുമ്പോൾ ഫോൺ എടുക്കാൻ വയ്യ എപ്പോഴും തിരക്ക് തലവേദന ഇതൊക്കെ എന്നെ മനപ്പൂർവ്വം അവോയിഡ് ചെയ്യുന്നതുപോലെ

എന്റെ തോന്നൽ ആകും എന്ന് കരുതി പിടിച്ചുനിന്നു പെട്ടെന്ന് ഒരു ദിവസം അണ് നോൺ നമ്പറിൽ നിന്ന് കുറെ വീഡിയോസ് എനിക്ക് വന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി എന്റെ സ്വന്തം ഭാര്യയും ഏതോ അജ്ഞാത യുവാവും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ..

ഈ ജീവിതം തന്നെ ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയത്… അന്ന് ലീവെടുത്ത് കാത്തിരുന്നതും ആയിരുന്നു മുറിയിലുള്ളവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ഫാനിന്റെ മുകളിൽ ഉടുത്തിരുന്ന മുണ്ടൂരി ഒരു കുരുക്കിട്ടു..

പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത് അമ്മയായിരുന്നു ഫോൺ അറ്റൻഡ് ചെയ്ത് അമ്മയോട് സംസാരിച്ചു അന്നേരം എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി അവൾക്ക് വേണ്ടെങ്കിലും കണ്ണിലെണ്ണയൊഴിച്ച് നാട്ടിൽ എനിക്ക് വേണ്ടി കാത്തിരിക്കാൻ എന്റെ അമ്മയുണ്ട് എന്നറിയാമായിരുന്നു.

അവളുടെ കാര്യം മാത്രം ആലോചിച്ചു ഈ ജീവൻ കളയാൻ തുനിഞ്ഞ ആ ഒരു നിമിഷത്തെ ഞാൻ അന്നേരം ശപിച്ചു അമ്മ ഇപ്പോൾ വിളിച്ചില്ലായിരുന്നെങ്കിൽ അത് വലിയൊരു നഷ്ടമായി തീർന്നേനെ…

ഒന്നും അറിഞ്ഞതായി ബാധിക്കില്ല ഞാൻ അവളെ വിളിച്ചു..
ടൗണിൽ പുതിയ ഒരു കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട് എന്നും നമുക്കിനി വീട് അവിടെ വെക്കാം എന്നും അവളോട് പറഞ്ഞു അവൾക്ക് അത് ഏറെ സമ്മതമായിരുന്നു അതുകൊണ്ടുതന്നെ ഇപ്പോൾ ഇരിക്കുന്ന വീട് വിൽക്കാം എന്ന് പറഞ്ഞു…

എന്നിട്ട് പുതിയ രണ്ടു നില വീട് ടൗണിൽ തന്നെ വയ്ക്കാം എന്നും ആദ്യം എന്തൊക്കെയോ പറഞ്ഞു എതിർത്തെങ്കിലും ഞാൻ ഒന്നുകൂടി ഒന്ന് മോഹിപ്പീച്ചപ്പോൾ അവൾ അതിൽ വീണു..

അവളോട് നിൽക്കുകയാണ് എന്നും പറഞ്ഞ് ഞാൻ എന്റെ കൂട്ടുകാരനെ അവളുടെ അടുത്തേക്ക് കിട്ടുമോ അവൻ അവന്റെ പേര് ആ വീട് തന്ത്രപൂർവ്വം എഴുതി വാങ്ങിച്ചു..

എന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ വീട് അത് ഞാൻ തിരിച്ചു പിടിച്ചു അതിനുശേഷം ആണ് നാട്ടിലേക്ക് തിരിച്ചത്. ഇതിനിടയിൽ എന്നാണ് വീട് പണി തുടങ്ങുക എന്നു പറഞ്ഞ് അവൾ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.

നാട്ടിലെത്തിയതും അവൾക്ക് ആ വീട് നിന്നിരുന്ന സ്ഥലത്തിന്റെ മാന്യമായ വില നൽകി.. അതിലുള്ള വീട് എന്റെതാണെന്ന് പറഞ്ഞു ആകെ മൂന്ന് സെന്റ് ഭൂമിയാണ് അവരുടെ ഉണ്ടായിരുന്നത്…

അവരുടേത് എന്ന് പറയാൻ ബാക്കിയെല്ലാം ഞാൻ പൈസ കൊടുത്തു മേടിച്ച് അതിനോട് ചേർത്തതാണ്…
മൂന്ന് സെന്റിന് ഓരോ ലക്ഷം വെച്ച്, മൂന്നുലക്ഷം രൂപ അവളുടെ അമ്മയുടെ കയ്യിലേക്ക് വച്ചുകൊടുത്തു ഒപ്പം മകളുടെ വീര സാഹസിക കൃത്യങ്ങളും കാണിച്ചു കൊടുത്തു അവർ എന്റെ മുന്നിൽ തലകുനിച്ചു നിന്നു..

അവളെ ഞാൻ ആ വീട്ടിൽ നിന്ന് ഇറക്കിവിട്ടു രണ്ടുപേരോടും എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോളാൻ പറഞ്ഞു…
അവൾ പോലീസിൽ കേസ് കൊടുത്തു ഞാൻ എന്റെ കയ്യിൽ ഉള്ള വീഡിയോ ക്ലിപ്പിംഗ്സ് കാണിച്ചു പിന്നെ സ്ഥലം എന്റെ കൂട്ടുകാരൻ എന്റെ പേരിൽ എഴുതി തന്നിരുന്നു അതുകൊണ്ടുതന്നെ അതിന്റെ പൂർണമായ അവകാശി ഞാനാണെന്ന് തെളിഞ്ഞു..

ഡിവോഴ്സ്ന് കൂടി ഞാൻ അപ്ലൈ ചെയ്തു..!!!

അന്നേരം അമ്മയും മകളും വന്നിരുന്നു എന്റെ കാലു പിടിക്കാൻ പക്ഷേ ഒരു പുഴുത്ത പട്ടിയെപ്പോലെ ഞാൻ അവരെ ആട്ടിയിറക്കി..

ജീവിതത്തിൽ താഴത്തെ തട്ടിൽ കിടന്ന വരെ എടുത്തു പൊന്തിച്ച് നല്ലൊരു സ്ഥാനത്തിരുത്താൻ നോക്കിയതാണ് ഞാൻ ചെയ്ത തെറ്റ്!!!

അതിനിപ്പോൾ ഞാൻ ശരിക്കും ഖേദിക്കുന്നു ഒപ്പം ഞാൻ എന്റെ തെറ്റ് തിരുത്തുകയും ചെയ്തു ഇനി അവരുമായി യാതൊരു ബന്ധവും വേണ്ട എന്റെ അടുത്ത് സോളിഡ് എവിഡൻസ് ഉള്ളതുകൊണ്ട് ഡിവോഴ്സ് വളരെ എളുപ്പമായിരുന്നു..

അന്നേരമാണ് എന്റെ കുടുംബത്തിൽ ഒരു കുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിനെ നിൽക്കുന്നു എന്നറിഞ്ഞത് അവരുടെ വീട്ടുകാരോട് സംസാരിച്ചപ്പോൾ അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അവളെ ഞാനെന്റെ ജീവിതത്തിലേക്ക് കൂട്ടി…

അത് കഴിഞ്ഞാണ് ഞാൻ ഗൾഫിലേക്ക് തിരിച്ചു പോയത്..

ആ കുട്ടി എന്റെ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലായിരുന്നു എന്റെ അമ്മയെ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു അമ്മയ്ക്ക് തിരിച്ചും വിളിക്കുമ്പോൾ ഒക്കെ അവളുടെ നല്ല കാര്യങ്ങൾ മാത്രമേ അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരുപാട് സമാധാനമാണ് വലിയൊരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടത് പോലെ ഒരു തോന്നലാണ്…

ഞാൻ കൊടുത്ത പണവും തീർന്ന് അമ്മയും മകളും ഏതോ കടത്തിണ്ണയിൽ കിടക്കുന്നു എന്ന വിവരം കിട്ടി…
അവളുടെ പൂർവ്വകാമുകന്മാർ ആരെങ്കിലും വന്ന് രക്ഷിക്കട്ടെ എന്ന് അത് പറഞ്ഞവരോട് ഞാൻ തിരികെ മറുപടിയും കൊടുത്തു ആ ഫോൺ കട്ട് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *