(രചന: നിത)
“”സാർ ഞാൻ!!!”
ദീപിക എന്തോ പറയാൻ വേണ്ടി ശ്രമിച്ചപ്പോഴേക്ക് ഗെറ്റ് ഔട്ട് അടിച്ചിരുന്നു സി ഇ ഓ, ശ്യാം!!!””
കണ്ണുനീർ അവളുടെ കാഴ്ചയെ മങ്ങിച്ചു… തികച്ചും കോൺഫിഡൻഷ്യൽ ആയ ഒരു ഫയലാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സിസ്റ്റത്തിൽ നിന്ന് ലീക്ക് ഔട്ട് ആയത്…
അതിന്റെ പേരിൽ കമ്പനിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം തന്നെയാണ്!!
പക്ഷേ എങ്ങനെ ഒരിക്കലും താൻ അത് ചെയ്തിട്ടില്ല ആത്മാർത്ഥമായി തന്നെയാണ് ഇവിടെ നിന്ന് കിട്ടുന്ന ഓരോ രൂപയ്ക്കും പണിയെടുക്കുന്നത്..
ഇത്രയും നാൾ സാറ് പ്രത്യേക കൺസിഡറേഷൻ തന്നിരുന്നു തനിക്ക്!!
പക്ഷേ അതെല്ലാം മിസ്യൂസ് ചെയ്തതുപോലെയായി ഇപ്പോൾ…
എന്നാലും താൻ നിരപരാധിയാണ് എന്നൊന്ന് വിശ്വസിച്ചാൽ മതി അത് മാത്രമേ ദീപികയ്ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.
തന്റെ സീറ്റിൽ പോയിരുന്നു കുറെ നേരം കരഞ്ഞു ദീപിക..
തങ്ങളുടെ വിങ്ങിന്റെ ഹെഡ് വരുണിക അവളെ നോക്കി പുച്ഛത്തോടെ ചിരിച്ച് അവിടെക്ക് വന്നു..
അവിടെയിരുന്ന് ആരോട് എന്നില്ലാതെ പറയുന്നുണ്ടായിരുന്നു,
“” ചിലർക്കൊക്കെ ഈ കമ്പനിയിൽ വന്നു കേറിയപ്പോൾ ഇവിടെ മൊത്തം അങ്ങ് പിടിച്ചെടുക്കാം എന്ന ഒരു ദുരുദ്ദേശം ഉണ്ടായിരുന്നു പക്ഷേ ഒന്നും നടന്നില്ല!!! അപ്പോഴേക്കും പൈസയുണ്ടാക്കാനുള്ള ത്വര കാരണം ഇവിടുത്തെ എന്തൊക്കെയോ ഫയൽ അടിച്ചുമാറ്റി വിറ്റു!! ഇനിയിപ്പോ അതിന്റെ പേരിൽ ജോലി തെറിക്കാൻ പോകുന്നു ഇതുവരെ അഹങ്കരിച്ചതിനും നല്ല പിള്ള ചമഞ്ഞതിനും എല്ലാം ഉള്ളത് ഒരുമിച്ച് കിട്ടുകയാണ്!!””
വരുണിക പറഞ്ഞപ്പോൾ ഒന്നും തിരിച്ചു പറയാതെ അവൾ അവിടെ നിന്ന് എണീറ്റ് കാന്റീനിലേക്ക് നടന്നു..
സാറിന്റെ പേഴ്സണൽ സെക്രട്ടറിയാണ് ഞാൻ… വന്നത് മുതൽ ആത്മാർത്ഥമായി തന്നെയാണ് ജോലികൾ ചെയ്തിരുന്നത് സാറിന് കൂടുതൽ വിശ്വാസമായതിന് ശേഷം മാത്രമാണ് ഇത്ര കോൺഫിഡൻഷ്യൽ ആയ കാര്യങ്ങൾ തന്നോട് കൂടി ഡിസ്കസ് ചെയ്യാൻ തുടങ്ങിയത്!””
ഇതുതന്നെ ആരോ മനപ്പൂർവം ചതിച്ചത് പോലെ അവൾക്ക് തോന്നി… പക്ഷേ അതൊന്നും പറയാനോ തന്റെ നിരപരാധിത്വം തെളിയിക്കാനോ ഉള്ള ഒരു അവസരം ശ്യാം സാർ ഇതുവരെ നൽകിയില്ല അയാൾ ആകെ ഡെസ്പ് ആണ് ഇത്രയും വലിയ ഒരു ഓഫർ നഷ്ടപ്പെട്ടതിന്റെ!!
കഴിഞ്ഞദിവസം താനും സാറും ഒരുമിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.. അന്നേരമാണ് ഞാൻ എന്റെ ഫോൺ അവിടെ വച്ച് മറന്നു എന്ന കാര്യം ഓർത്തത് സാറിനോട് പറഞ്ഞു തിരികെ പോരുകയും ചെയ്തു അതാണ് സാറിന്റെ ഉള്ളിൽ സംശയത്തിന്റെ കനൽ വീഴാൻ കാരണം എന്ന് എനിക്ക് തോന്നി..
ഫോണെടുത്ത് തിരിച്ചു വന്നപ്പോഴേക്ക് സാർ പോയിട്ടുണ്ടായിരുന്നു അടുത്തദിവസം വന്നപ്പോഴാണ് ഇവിടെയുള്ള പുകിൽ അറിയുന്നത്…
രണ്ടാമത് തിരികെ അങ്ങോട്ടേക്ക് ചെന്നപ്പോൾ താൻ ഇത് ചെയ്തു എന്നായിരിക്കും ഇപ്പോൾ സാറ് വിശ്വസിച്ചിരിക്കുക സങ്കടത്തോടെ അവൾ ഓർത്തു..
പെട്ടെന്നാണ് വരുണിക അവളുടെ മുന്നിൽവന്ന് ഇരിക്കുന്നത്…
“”” നീയല്ല ഇത് ചെയ്തത് എന്ന് എനിക്ക് അറിയാം!!!! കാരണം ഇത് ചെയ്തത് ഞാനാണ്!!!
നിന്നെ മനപ്പൂർവ്വം ശ്യാം സാറിന്റെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ കൊണ്ട് ചെന്ന് നിർത്താൻ അതുവഴി അങ്ങേർക്ക് നിന്നോടുള്ള എല്ലാ ഇമ്പ്രെഷനും മാറ്റാൻ!!! നിനക്കറിയാമോ നിന്നെക്കാൾ എത്രയോ നാൾ മുന്നേ ഞാൻ ഇവിടെ ജോയിൻ ചെയ്തത് ശ്യാം സാർ എന്ന ഒരാളെ മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ്!!!
കോളേജിൽ സീനിയർ ആയിരുന്ന ശ്യാം പ്രസാദിനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി മനപ്പൂർവ്വം ഇവിടേക്ക് വന്നതാണ് സാറിന്റെ സാമീപ്യം എങ്കിലും കിട്ടുമല്ലോ എന്ന് കരുതി!! പക്ഷേ അതിനിടയിലേക്കാണ് നീ വന്നു കയറിയത് ഒരു ശല്യം പോലെ സാറിന് നിന്നോടുള്ള ആറ്റിറ്റ്യൂഡ് മാറുന്നത് ഞാൻ അറിഞ്ഞു!!!
ഒടുവിൽ സാറിന് നിന്നോട് പ്രണയമാണെന്ന് കൂട്ടുകാരനോട് പറയുന്നത് വരെ എത്തി അത്!! പിന്നെ എനിക്ക് വെറുതെയിരിക്കാൻ തോന്നിയില്ല എങ്ങനെയെങ്കിലും നിങ്ങളെ പിരിക്കുക എന്ന് മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ!
ഞാൻ തന്നെയാണ് അത് ചെയ്തത് നിനക്ക് തെളിയിക്കാം എങ്കിൽ തെളിയിച്ചു കാണിക്ക്!! സിസിടിവി എല്ലാം ഞാൻ ഓഫ് ചെയ്തിരുന്നു അന്നേരം… നിനക്ക് ഒരു തെളിവും കിട്ടാൻ വഴിയില്ല!!
ഇനി ആര് തന്നെ വന്ന് പറഞ്ഞാലും നിന്നെ ശ്യാം സാർ വിശ്വസിക്കാൻ പോകുന്നില്ല!”””
വരുണിക പറഞ്ഞതിൽ ഷോക്കായി ഇരിക്കുകയായിരുന്നു ദീപ്തി പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടത്..
“”” എനിക്ക് അവളെ വിശ്വാസമാണെങ്കിലോ??? “”
ശ്യം സാറ്!!!!
അതോടെ വരുണിക ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു താൻ പറഞ്ഞതെല്ലാം അയാൾ കേട്ടിട്ടുണ്ട് എന്ന കാര്യം സത്യമാണ്
“””” എന്നാലും വരുണിക തനിക്ക് അത്യാവശ്യം വേണ്ട കോമൺസെൻസ് പോലും നഷ്ടപ്പെട്ടോ?? അവൾ അവിടെ നിന്ന് ഇറങ്ങി വന്നപ്പോൾ ഞാൻ അവിടെ നിന്ന് പോയി എന്നത് സത്യമാണ് പക്ഷേ സിസിടിവി വിഷ്വൽസ് കള്ളം പറയില്ലല്ലോ അപ്പോൾ തന്നെ അവൾ ഇറങ്ങി വന്നത് അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനുശേഷം സിസിടിവി എല്ലാം ഓഫ് ആണ്!!
അന്നേരം ഇവിടെയുണ്ടായിരുന്നത് നീയാണ്!!! ദീപികയെ കൂടാതെ എന്റെ പേഴ്സണൽ സിസ്റ്റത്തിന്റെ പാസ്സ്വേർഡ് അറിയുന്നത് നിനക്ക് മാത്രമാണ്!!
മറ്റാരോടും നിർഭാഗ്യവശാൽ ഞാൻ അത് പറഞ്ഞിട്ടില്ല!!!
നമ്മൾ മൂന്നുപേരിൽ ഒരാൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ എന്ന കാര്യം സത്യമാണ്.. ഇവിടുത്തെ സിസിടിവി എല്ലാം നിനക്ക് ഓഫ് ചെയ്തു വയ്ക്കാൻ കഴിഞ്ഞു. പക്ഷേ റോഡിലേത് അപ്പോഴും സത്യം പറയാൻ വേണ്ടി ഓണായി തന്നെയായിരുന്നു ഇരുന്നത്… ഞാൻ അതിന്റെ ഫൂട്ടേജസ് എടുപ്പിച്ചു അതിൽ കൃത്യമായി തന്നെ കാണിക്കുന്നുണ്ട് ദീപിക നമ്മുടെ ഓഫീസിൽ നിന്നും കടന്നുപോകുന്നത്.
അത് കേട്ടതും ആകെ വിളറി വെളുത്തു നിന്നു വരുണിക അവൾക്കുള്ള ഡിസ്മിസൽ ഓർഡർ അപ്പോൾ തന്നെ സാറ് കൈയോടെ ഏൽപ്പിച്ചിരുന്നു ഒപ്പം, ദീപികയോട് തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന കാര്യവും അറിയിച്ചിരുന്നു അവൾ ആകെ ഷോക്കായി നിൽക്കുകയാണ്..
ശ്യാം സാർ വളരെ ഉയരത്തിൽ നിൽക്കുന്ന ഒരാളാണ് താൻ ആണെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരിയും..
തങ്ങൾ തമ്മിലുള്ള അന്തരം എത്രത്തോളം ഉണ്ട് എന്നാൽ ദീപികയ്ക്ക് അറിയാമായിരുന്നു അതുകൊണ്ടുതന്നെ അവൾ വിവാഹത്തിന് അത്ര താല്പര്യം കാണിച്ചില്ല പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് അടുത്ത ദിവസം തന്നെ ശ്യാം അമ്മയെയും കൂട്ടി വന്നു അയാൾക്ക് അച്ഛനില്ല അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ സാറിന് രണ്ട് വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
അങ്ങനെ അവളെ തന്റെ ജീവിതസഖി ആക്കി മാറ്റി ശ്യാം!!!
ആദ്യരാത്രിയിൽ തന്നെ അവൾ ചോദിച്ചിരുന്നു, സഹതാപമാണോ എന്നോട് എന്ന്..
“”” അല്ല പിന്നെ ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് എനിക്ക് നിന്നോട്!!” നിന്നെ ആദ്യം കണ്ടത് മുതൽ എന്റെയുള്ളിൽ നീയുണ്ട്!!!
പക്ഷേ ബിസിനസ് അല്ലാതെ പ്രണയിച്ച് നടക്കാനൊന്നും എനിക്കറിയില്ലായിരുന്നു അതുകൊണ്ടാണ് വീട്ടിൽ വന്ന് ഇങ്ങനെയൊരു പ്രൊപ്പോസൽ നടത്തിയത് അത് കേട്ടതും ദീപികക്ക് ഏറെ സന്തോഷം തോന്നി… അയാൾ അവളെ ചേർത്ത് പിടിച്ചതും നാണം കൊണ്ട് മുഖം ചുവന്നിരുന്നു!!!
ഇപ്പോൾ അവളും ഉണ്ട് ആ കമ്പനിയുടെ അമരത്ത് ശ്യാമിനോട് തോൾ ചേർന്ന്…