പാതി മയക്കം
(രചന: Noor Nas)
ഡി വനജേ ഇന്ന് ഒന്നും ഉണ്ടാക്കുന്നില്ലേ.?
സമ്മയം ഏഴു കഴിഞ്ഞു..
പാതി മയക്കത്തിൽ വനജ മുറ്റത്തു സ്കുട്ടർ അല്ലെ കിടക്കുന്നത് രവി ചേട്ടൻ പുറത്ത് പോയി വലതും വാങ്ങിച്ചോണ്ട് വാ.
ഇന്നി എന്നിക്ക് ഒന്നും ഉണ്ടാക്കാൻ വയ്യ
വല്ലാത്ത ഒരു തലവേദന…
രവി: കുടുംബത്തെ മൊത്തം ഒഴിവാക്കി നിന്റെ കൂടെ ഈ വാടക വിട്ടിൽ എന്ന് പൊറുതി തുടങ്ങിയോ.? അന്ന് മുതൽ ഇന്നുവരെ നീയും എന്നിക്ക് ഒരു തലവേദന തന്നെയാണ്..
ഇന്ന് ഒരീസം ആണെങ്കിൽ ഒക്കെ ഇത് എന്നും ഉള്ളത് ആണല്ലോടി.?
അടുക്കളയിൽ എല്ലാം സാധനങ്ങളും വാങ്ങി വെച്ചിട്ടുണ്ട് അതക്കെ പിന്നെ എന്തിനാ വാങ്ങി വെച്ചേ ച്ചുമ്മ കണ്ടോണ്ട് ഇരിക്കാനാണോ ഇത്തിരി കഷ്ട്ടമുണ്ട് വനജേ..
വനജ.. നിങ്ങളുടെ കൂട്ടുകുടുബത്തിൽ കിടന്ന് ഞാൻ കുറേ നാൾ ഒരുപാട് കഷ്ട്ടപെട്ടതല്ലേ.?
ഇന്നി ഇത്തിരി സുഖം എടുത്തോട്ടെ ഞാൻ. ഹോ കൂട്ടിൽ നിന്നും സ്വാതന്ത്രം കിട്ടിയ ഒരു പക്ഷിയെ പോലെയാണ് ഞാൻ ഇപ്പോൾ അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.
നിങ്ങളുടെ അച്ഛനും അമ്മയും ചേട്ടനും ഭാര്യയും കുട്ടികളും. ഹോ ഫ്രീഡം ഒട്ടും തന്നെയില്ലാത്ത ഒരു വിട്.
വിട് എന്ന് പറയാൻ പറ്റില്ല ജയിൽ എന്ന് വേണം പറയാൻ…
രവി.. അവരൊക്കെ സ്നേഹം ഉള്ളവർ ആയിരുന്നല്ലോ. വനജേ.?
വനജ. ചില സ്നേഹങ്ങൾ വെറും ബോർ ആണ് ചേട്ടാ.. അത് നമ്മുടെ സൗകാര്യതയെ നശിപ്പിച്ചു.. പിന്നെ നിങ്ങളുടെ ചേട്ടന്റെ പിള്ളേര്.
ഒരു മര്യാദവും ഇല്ലാ. അങ്ങ് ഇടിച്ചു കേറി അങ്ങ് വന്നോളും.
രവി. അവരൊക്കെ കുഞ്ഞുങ്ങൾ ആണ്
അതൊന്നും തിരിച്ചറിയാനുള്ള പ്രായം ആയിട്ടില്ല….
നീ എന്ന് വെച്ചാൽ അവറ്റകൾക്ക് ജീവനാണ് ഒരീസം നീ നിന്റെ വിട്ടിൽ പോയി നിന്നാൽ മതി പിന്നെ അവർ എന്നെ ഇരിക്കി പൊറുപ്പിക്കിക്കില്ല..
നിന്നെ കൂട്ടി കൊണ്ട് വാ കൂട്ടി കൊണ്ട് വാ എന്ന് പറഞ്ഞോണ്ട് എന്റെ പിറകെന്ന് മാറില്ല.
വനജ.. ഹോ അതൊക്കെ ഇത്ര വല്യ കാര്യമായി പറയണോ? ദേ ഒരു കാര്യം പറഞ്ഞേക്കാ.
ഇന്നി എന്നെ കാണാൻ എന്നൊക്കെ പറഞ്ഞ് അവറ്റകളെയൊന്നും
ഇങ്ങോട്ട് ഒന്നും കെട്ടിയെടുക്കല്ലേ. നാശങ്ങൾ..
രവി. ഡി മറ്റുള്ളവരുടെ സ്നേഹം തിരിച്ചറിയണമെങ്കിൽ നമ്മുടെ മനസിൽ
ഇത്തിരിയെങ്കിലും നന്മ ഉണ്ടാകണം.
അത് നിന്റെ മനസിൽ തീരെ ഇല്ല നീ നിന്നക്കായി മാത്രം ഒരു ലോകം പണിയുകയാണ് അവിടെ ആരും വരാനും പാടില്ല പോകാനും പാടില്ല….
വനജ.. രവി ചേട്ടന്റെ പ്രശ്നം എന്താ എന്ന് എന്നിക്ക് നാന്നായി അറിയാ.
അവരുടെ ലോകത്തും നിന്നും എന്റെ ലോകത്തിലേക്ക് ഞാൻ പിഴുതു എടുത്ത് നട്ടതല്ലേ.
അതിന്റെ ബാക്കി വേരുകൾ ഇപ്പോളും അവിടെ തന്നെ കാണും അതാ അവരോടക്കെ നിങ്ങൾക്കൊക്കെ ഇത്രയ്ക്കും ആത്മാർത്ഥത…
രവി മനസിൽ സ്വയം തന്നെ പഴിച്ചു ക്കൊണ്ട് സ്ക്കുട്ടർ എടുത്ത് വീടിന്റെ ഗേറ്റ് കടക്കുബോൾ മനസിൽ.
അവൾ ജീവിതം എന്താണ് എന്ന് ഇതുവരെ പഠിച്ചിട്ടില്ല അവൾ ഇപ്പോളും പാതി മയക്കത്തിലാണ്…
അവളെ എല്ലാവരും സ്നേഹിച്ചു കൊല്ലുകയാണ് പക്ഷെ അവളുടെ കണ്ണിൽ ആ സ്നേഹമൊക്കെ വെറും അഭിനയം മാത്രം.. അവൾ പഠിക്കും അനുഭവത്തിൽ നിന്നും തന്നെ അവൾ പഠിക്കും…
ചിന്തകളിൽ നിന്നും ഉണർന്ന രവി കണ്ടു
നിയന്ത്രണം വിട്ട് എങ്ങോ ഓടുന്ന തന്റെ സ്കുട്ടർ പെട്ടന്ന് മുന്നിൽ ഒരു ബസ്..
വനജ ഇപ്പോളും പാതി മയക്കത്തിൽ തന്നെ
അവളുടെ ആ മയക്കത്തിന് ഇടയിലേക്ക്
ഒരു ശല്യമായി തോന്നിയ കോളിന് ബെൽ.
വനജ. പാതി മയക്കത്തിൽ. ഹോ ഇത്ര പെട്ടന് വന്നോ താക്കോൽ കൈയിൽ ഉള്ളതല്ലേ അങ്ങ് തുറന്ന് ഉള്ളി കേറിയാ എന്താ.?
ഈ രവി ചേട്ടന്റ ഒരു കാര്യം. വനജ ബെഡിൽ നിന്നും എഴുനേറ്റു മുടികൾ വാരി കെട്ടി കൊട്ട് വാ ഇട്ട് ക്കൊണ്ട് പോയി വാതിൽ തുറന്നു. മുന്നിൽ രവിയുടെ ചേട്ടൻ അനിൽ..
വനജ.. ഹാ ഏട്ടൻ ആയിരുന്നോ? അകത്തേക്ക് കയറി ഇരിക്ക് രവി ചേട്ടൻ പുറത്തേക്ക് പോയിരിക്കുകയാണ് ഇപ്പോ വരും.
അനിൽ.. ഇരിക്കാനൊന്നും സമ്മയമില്ല വനജ എനോടപ്പം ഒന്ന് ഒരിടം വരെ വരണം.
വനജ ഞാനോ എന്തിനാ ഏട്ടാ.?
അനിൽ മുഖത്തെ വിഷമം ഒളിപ്പിക്കാൻ ശ്രമിച്ചു ക്കൊണ്ട്.. രവി ചെറിയ ഒരു അപകത്തിൽ പെട്ടു പേടിക്കാൻ ഒന്നുമില്ല.. കൂടുതൽ ഒന്നും കേട്ടു നിക്കാതെ അകത്ത് പോയി ഡ്രസ് മാറി വന്ന വനജ..
ചെറിയ പരിക്കല്ലേ ഏട്ടാ.
അനിൽ. ഉം
വനജ അല്ലെങ്കിലും ഈ രവി ചേട്ടന് ഒരു ബോധവുമില്ല തനി പഴഞ്ചൻ..ആണ് അനിൽ ഏട്ടാ..
അനിൽ മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവിടെന്ന് ഇറങ്ങി പോകുബോൾ പിറകെ വനജയും ഉണ്ടായിരുന്നു.
രവി നേരത്തെ മനസിൽ പറഞ്ഞത് പോലെ.. അവൾ ഇന്നി പഠിക്കാൻ പോകുന്നത് അനുഭവത്തിൽ നിന്നുമായിരിക്കും..
അവൾ തള്ളി പറഞ്ഞവരുടെ തണലിൽ ആയിരിക്കും അവളുടെ ജീവിതം. ഇന്നി മുന്നോട്ട് പോകുക
രവിയുടെ ചേട്ടൻ അനിലിന്റെ മക്കൾ ആയിരിക്കും. അവളെ സംരക്ഷിക്കുക
ഇതൊക്കെ ഇന്നി വരാൻ പോകുന്ന വനജയുടെ ജീവിത ചിത്രങ്ങളാണ്..
പാതി മയക്കത്തിൽ നിന്നും ഉണരാൻ വനജക്ക് നേരമായി. കാരണം രവി എന്ന ഒരു വ്യക്തി ഇപ്പോ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല.. എന്നതാണ് സത്യം..