രചന : പ്രജിത്ത് സുരേന്ദ്രബാബു.
“സോറി ഏട്ടാ.. അടുക്കളയിൽ ഇച്ചിരി പണി ബാക്കി ഉണ്ടായിരുന്നു അതാ ഞാൻ ലേറ്റ് ആയെ.. ”
ക്ഷമാപണത്തോടെയാണ് ഗായത്രി ബെഡ്റൂമിലേക്ക് പ്രവേശിച്ചത്. അവിടെ അക്ഷമനായി ഇരിക്കുകയായിരുന്നു സുരേഷ്.
“പിള്ളേര് നല്ല ഉറക്കമായോ.. ” അയാൾ സംശയത്തോടെ ചോദിക്കുമ്പോൾ പതിയെ ബെഡ് റൂമിന്റെ വാതിൽ അടച്ചു ലോക്ക് ഇട്ടു ഗായത്രി.
” ഏയ്… അത് പേടിക്കേണ്ട രണ്ടാളും നല്ല ഉറക്കമാണ്.. ” കയ്യിൽ ഇരുന്ന ജെഗിലെ വെള്ളം ടേബിളിലേക്ക് വച്ചു കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് അഴിഞ്ഞു കിടന്ന മുടിയിഴകൾ വാരി കെട്ടി ഒതുക്കി അവൾ.
” എന്റെ പൊന്നെ നീ ഇങ്ങട് വാ.. കൂടുതൽ മേയ്ക്കപ്പ് ഒന്നും വേണ്ട.. കാത്തിരുന്നു എന്റെ ക്ഷമ നശിച്ചു. ”
കൂടുതൽ അക്ഷമായി തുടങ്ങിയിരുന്നു സുരേഷ് അപ്പോൾ.” എന്റെ പൊന്ന് ഏട്ടാ. ഒന്ന് അടങ്ങ് ദേ വരുന്നു. ”
പെട്ടെന്ന് തന്നെ അവൾ ബെഡിലേക്ക് ചെന്നിരുന്നു. ഇന്ന് പതിവിലും സുന്ദരിയാ കേട്ടോ നീ.. ”
” ഉവ്വേ.. ആദ്യമായി കാണുവല്ലേ.. കൂടുതൽ സുഖിപ്പിക്കാൻ നിൽക്കേണ്ട.. കേട്ടോ ”
കുസൃതി ചിരിയോടെ ചാരി ഇരുന്നു ഗായത്രി. ശേഷം സുരേഷിന് നേരെ നോക്കി.
” ഏട്ടാ പ്ലീസ്… ഇന്ന് വേണ്ട.. ഞാൻ ആകെ ടയേർഡ് ആണ്. ഓഫീസിൽ ഓഡിറ്റിങ് നടക്കുവാ.. രാവിലെ മുതൽ നല്ല ഓട്ടമായിരുന്നു. ആകെ വയ്യ.. ഒന്ന് ഉറങ്ങിയാൽ മതി…”
” ഏയ്.. അങ്ങിനെ പറയല്ലേ.. ഇത്രേം നേരമായി കാത്തിരുന്നതല്ലെ ഞാൻ .. നിന്റെ ക്ഷീണമൊക്കെ ഞാൻ മാറ്റി തരാം പൊന്നെ..നീ വെറുതെ സമയം കളയാതെ ഈ ഡ്രസ്സ് ഒക്കെ ഊരി മാറ്റ് ”
സുരേഷിന്റെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ ഗായത്രിയുടെ എതിർപ്പുകൾക്ക് ശക്തിയുണ്ടായില്ല.
” അല്ലേലും നിങ്ങൾക്ക് കാമം തലയ്ക്ക് പിടിച്ചാൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ… ”
അപ്പം നീരസത്തോടെ എഴുന്നേറ്റു ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി ഗായത്രി. ഒക്കെയും കൊതിയോടെ കൗതുകത്തോടെ നോക്കി ഇരുന്നു സുരേഷ്.
നിമിഷങ്ങൾക്കകം രണ്ടാളും വിവസ്ത്രരായി. ബെഡിലേക്ക് കിടന്ന പാടെ തന്നെ അവളെ വാരി പുണർന്നു അയാൾ. കൈകൾ പതിയെ ലൈറ്റിന്റെ സ്വിച്ചിൽ അമർന്നു അതോടെ അന്ധകാരം പരന്നു. മുന്നേ പറഞ്ഞ പോലെ തന്നെ തന്റെ ക്ഷീണവും തളർച്ചയും എല്ലാം ആ ഒരു ആലിംഗനത്തിൽ തന്നെ അലിഞ്ഞില്ലാതായത് അറിഞ്ഞു ഗായത്രി. പതിയെ പതിയെ സുരേഷിന്റെ ആഗ്രഹങ്ങൾക്കൊത്തു വഴങ്ങി കൊടുത്തു അവൾ. ചുടു വിശ്വാസങ്ങൾ വായുവിലലഞ്ഞു. സമയം പതിയെ നീങ്ങി. ഒടുവിൽ ക്ഷീണിതരായി രണ്ട് പേരും ബെഡിൽ അങ്ങിനെ കിടന്നു.
” ഏട്ടാ.. സത്യം പറഞ്ഞാൽ എനിക്കിപ്പോ ആകെ മടുപ്പ് ആണ്. കുട്ടികളുടെ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും എല്ലാം കൂടി ഒരുമിച്ചു മാനേജ് ചെയ്യാൻ പറ്റുന്നില്ല.. ”
വല്ലാത്ത നിരാശ നിറഞ്ഞിരുന്നു ഗായത്രിയുടെ വാക്കുകളിൽ.” അതിപ്പോ ഈ കാലത്ത് സിറ്റിയിൽ ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ രണ്ട് പേർക്കും ജോലിയില്ലാതെ തട്ടിയും മുട്ടിയും പോകാൻ പാടല്ലേടോ.. അത് കൂടി ഓർക്കേണ്ടേ..
മറുപടി പറഞ്ഞു കൊണ്ട് അവളെ പതിയെ വലിച്ചു തന്റെ മാറിലേക്ക് ചേർത്തു സുരേഷ്.
” പിള്ളേര് വളർന്നു ജോലിക്കാരായാൽ പിന്നെന്ത് പേടിക്കാൻ ആണ്. എത്ര വേണോ റസ്റ്റ് എടുക്കാം കാര്യങ്ങൾ അവർ നോക്കിക്കോളും. അതുവരെ ഒന്ന് സഹിച്ചേ പറ്റു.. ”
അയാളുടെ ആ വാക്കുകൾക്ക് മറുപടി നൽകിയില്ല ഗായത്രി. ” ലച്ചു മോള് പഠിക്കാൻ അല്പം മോശമാണ് ഇപ്പോ.. അവളെ എവിടേലും സ്പെഷ്യൽ ട്യൂഷന് വിടണം.. ഹയർ സെക്കണ്ടറിയാണ്. ഉഴപ്പാൻ പറ്റില്ല. നല്ല മാർക്ക് വേണം ഇനി മുന്നോട്ട് പോകാൻ..”
ഗായത്രി ഉള്ളിലെ ഓരോരോ വേവലാതികൾ ഓർത്തെടുത്തു സുരേഷുമായി പങ്കുവച്ചു. എന്നാൽ അവന്റെ മനസ്സിൽ അപ്പോൾ മറ്റൊരു ചിന്തയായിരുന്നു.
“ഗായത്രി.. വിവാഹ ശേഷം നമ്മൾ ഒരിക്കൽ ഒരുമിച്ചു ഒരു ഹോട്ടലിൽ പോയി റൂം എടുത്തത് നിനക്ക് ഓർമ ഉണ്ടോ.. ”
ചോദ്യം കേട്ട പാടെ തന്നെ ആ ദിവസം പെട്ടെന്ന് അവളുടെ ഓർമകളിലേക്ക് എത്തി.
” അയ്യോ അതങ്ങിനെ മറക്കാൻ പറ്റോ.. ഇമ്മോറൽ ട്രാഫിക്ക് എന്നും പറഞ്ഞു പോലീസ് പൊക്കേണ്ടതല്ലായിരുന്നോ അന്ന് ഞാൻ നല്ലോണം പേടിച്ചു ”
ആ മറുപടി കേട്ട് ഒന്ന് പുഞ്ചിരിച്ചു സുരേഷ്. ” അന്ന് ഭാര്യാ ഭർത്താക്കന്മാരാണെന്ന് പറഞ്ഞപ്പോഴും ആദ്യം പോലീസുകാര് വിശ്വസിച്ചില്ല. പിന്നെ ഒടുക്കം എന്തോ ഭാഗ്യത്തിന് എസ് ഐ ഒരു ലേഡി ആയത് കൊണ്ട് രക്ഷപെട്ടു… അന്ന് അതൊക്കെ വലിയ ടെൻഷൻ ആയിരുന്നു ഇന്നിപ്പോ ഓർക്കുമ്പോ എല്ലാം ഓരോ തമാശ.”
അയാളൊന്ന് നെടുവീർപ്പിട്ടു കൊണ്ട് ഗായത്രിയുടെ നെറുകയിൽ ഒരു മുത്തം നൽകി. “അല്ല.. എന്താ മോനിപ്പോ അത് ഓർക്കാൻ കാരണം..”
മാറിൽ നിന്നും തലയുയർത്തി അവൾ ചോദിക്കുമ്പോൾ വീണ്ടും ഒന്ന് പുഞ്ചിരിച്ചു സുരേഷ്.
” അല്ലെടോ.. ഇന്നത്തെ നമ്മുടെ പെർഫോമൻസ് ഓർത്തപ്പോ അതും ഓർമ വന്നു. രണ്ടും ഒരേപോലെ ആയിരുന്നു. ”
” അയ്യടാ മോനെ.. ഇപ്പോഴും അതും ഓർത്തു വച്ചു നടക്കുവാണോ.. അന്നത്തെ പോലെ അല്ല ഞാൻ ഇപ്പോ രണ്ട് പിള്ളേരുടെ അമ്മയാണ് അത് ഓർമ വേണം.”
ആ മറുപടി കേട്ട് പതിയെ ഗായത്രിയേ കൂടി ചേർത്ത് പിടിച്ചു എഴുന്നേറ്റിരുന്നു സുരേഷ്.
” പ്രായം എത്ര കഴിഞ്ഞാലും എനിക്കിന്നും നീ ആ പഴയ ഗായത്രി തന്നെയാണ്.. നമ്മൾ. പ്രേമിച്ചു നടന്ന കാലത്തെ അതേ ഗായത്രി. ”
പറഞ്ഞു നിർത്തിയതിനൊപ്പം തന്നെ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു സുരേഷ്.പതിയെ പതിയെ ഗായത്രിയും ആ ചുംബനം ആസ്വദിച്ചു തുടങ്ങി. അവന്റെ മാറിലേക്ക് വീണ്ടും ചായവേ വീണ്ടും പഴയ കാല ഓർമ്മകൾ അവളെ തേടിയെത്തി.
” ആദ്യമായി ഏട്ടൻ എനിക്ക് ഒരു ഉമ്മ തന്നത് ഓർമ്മയുണ്ടോ.. കോളേജ് ക്യാന്റീനിന്റെ പിന്നിൽ വച്ചിട്ട്.. അതൊക്കെ ഇന്നും ഞാൻ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്… ”
സുരേഷിനും ആ ഓർമ്മകൾ ഏറെ പ്രിയപ്പെട്ടവയായിരുന്നു. രണ്ടാളും കമിതാക്കളെ പോലെ അങ്ങിനെ പരസ്പരം വാരി പുണർന്നു കൊണ്ടിരുന്നു ഏറെ നേരം.
സമയം പിന്നെയും നീങ്ങി. ഏകദേശം രാത്രി രണ്ട് മണിയോളം ആയിരുന്നു അപ്പോൾ. ” ഇന്നിനി മതി….നല്ല ഉറക്കം വരുന്നുണ്ട് എനിക്ക്. ”
സുരേഷിൽ നിന്നും അടർന്നു കൊണ്ട് പതിയെ എഴുന്നേറ്റു ലൈറ്റ് ഓൺ ആക്കി തന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തണിഞ്ഞു ഗായത്രി. ആ സമയം അയാൾ എഴുന്നേറ്റു ബാത്റൂമിലേക്കും പോയി.
അപ്പോഴേക്കും ബെഡ്ഷീറ്റ് ഒക്കെ നേരെ വിരിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു ഗായത്രി. ബാത്റൂമിൽ നിന്നും ഇറങ്ങിയ വേഗത്തിൽ സുരേഷും തന്റെ വസ്ത്രങ്ങൾ. എടുത്തണിഞ്ഞു.
” എന്തായാലും ആഗ്രഹം നടന്നില്ലേ ഏട്ടന് സന്തോഷമായില്ലേ… ” കുസൃതി ചിരിയോടെയാണ് ഗായത്രി അത് ചോദിച്ചത്.
” പിന്നെ… ഫുൾ ഹാപ്പി.. ഇനി എത്ര നാൾ കഴിഞ്ഞിട്ടാ പൊന്നെ നമുക്ക് ഇങ്ങനെ ഒന്ന് കൂടാൻ പറ്റുക…. ”
ആ ചോദ്യം കേട്ട് പുഞ്ചിരിയോടെ തന്നെ നിന്നു ഗായത്രി. അത് കണ്ടിട്ട് സ്നേഹത്തോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി സുരേഷ്.
“നിന്റെ കെട്ട്യോൻ മറ്റെന്നാൾ എത്ര മണിക്കുള്ള ഫ്ളൈറ്റിനാ വരുന്നേ.. ” ” രാത്രിയിലാ എട്ടു മണിക്ക് എയർപോർട്ടിൽ എത്തും.”
മറുപടിക്കൊപ്പം അയാളുടെ മാറിലേക്ക് വീണ്ടും ചാഞ്ഞു അവൾ. ” അങ്ങേരു വന്നാൽ പിന്നെ തിരിച്ചു പോണത് വരെ എന്നെ കോൺടാക്ട് ചെയ്യാൻ നിൽക്കരുത് കേട്ടോ.. അത്രേം നാള് സ്വന്തം കെട്ട്യോളേം കെട്ടിപ്പിടിച്ചു കിടന്നോണം.. ”
” ഉവ്വേ.. നമ്മള് പിന്നെ ശല്യത്തിന് വരില്ലേ.. കെട്ട്യോൻ വന്നാൽ പിന്നെ നിനക്ക് ആളായല്ലോ.. നമ്മളൊക്കെ പിന്നെ കറിവേപ്പില.. ”
ചെറിയൊരു നീരസം ഭാവിച്ചു കൊണ്ട് സുരേഷ് പോകാൻ റെഡിയായി. ” അയ്യോടാ മുത്തേ പിണങ്ങല്ലേ.. നമ്മുടെ സേഫ്റ്റി കൂടി നോക്കേണ്ടേ.. ഇന്നിപ്പോ തന്നെ ഏട്ടന്റെ കെട്ട്യോളും പിള്ളേരും വീട്ടിലേക്ക് പോയോണ്ട് മാത്രല്ലേ ഇങ്ങനെ കാണാൻ പറ്റിയത്. എന്റെ കെട്ട്യോൻ വന്നു പോയ ശേഷം വീണ്ടും നമുക്ക് ഇതുപോലെ കാണാം.. ”
ആ മറുപടി സുരേഷിന് സുഖിച്ചു. ” എന്നാൽ പിന്നെ പണ്ട് ഹോട്ടൽ മുറി എടുത്ത പോലെ ഒരിക്കൽ കൂടി പോയാലോ.. ”
ആ ചോദ്യം കേട്ട് അയാളുടെ കവിളുകളിൽ ഒന്ന് നുള്ളി ഗായത്രി. വീണ്ടും വയ്യാവേലി പിടിച്ചു വയ്ക്കുവാ അല്ലെ.. അറിയാലോ. അന്ന് പേടിച്ചു വിറച്ചത്.. എന്റെ കല്യാണം കഴിഞ്ഞു അതിയാൻ ലീവ് തീർന്ന് തിരിച്ചു പോയ സമയം. അമ്മേ.. എന്നെങ്ങാൻ ആ വാർത്ത പുറം ലോകം അറിഞ്ഞിരുന്നേൽ എന്തായേനെ..
കെട്ട് കഴിഞ്ഞിട്ടും പഴേ കാമുകനുമായി ഹോട്ടൽ മുറിയിൽ അവിഹിത ബന്ധം.. പുറത്തിറങ്ങി നടക്കാൻ പറ്റില്ലായിരുന്നു പിന്നെ.. ഇപ്പോ ആണേൽ പിള്ളേരും ആയി.. ഇനീപ്പോ ഈ ബന്ധമെങ്ങാൻ പുറത്തറിഞ്ഞാൽ പിന്നെ ചത്താൽ മതി.. ”
അവളുടെ മറുപടി കേട്ട് അറിയാതെ ചിരിച്ചു പോയി സുരേഷ്. ” എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാ.. നീ അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടേക്ക് പണ്ടേതോ സിനിമയിൽ ജഗതി പറഞ്ഞ പോലെ ഇന്നിനി ഈ വീട്ടിൽ ഏതേലും കള്ളൻ കേറി എന്തേലും കൊണ്ട് പോയാൽ അത് എന്റെ തലയ്ക്ക് ആകും.. ”
ആ മറുപടി കേട്ട് പോയി ഗായത്രിയും ചിരിച്ചു പോയി …”ഒന്ന് പോ പൊന്നെ… മനുഷ്യനെ ചിരിപ്പിക്കാതെ.”
ഒച്ചയുണ്ടാക്കാതെ സുരേഷ് നടന്നു അടുക്കള വാതിരിനരികിൽ എത്തി. ഒപ്പം ഗായത്രിയും .” മുത്തേ അപ്പോ കാണാം കേട്ടോ.. ”
അവളെ ഒരിക്കൽ കൂടി ഒന്ന് വാരി പുണർന്നിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി അയാൾ. അതോടെ വാതിൽ അടച്ചു ലോക്ക് ചെയ്ത് ഗായത്രിയും ബെഡ് റൂമിലേക്ക് നടന്നു .
അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തു കൊണ്ടാണ് അവര് രണ്ടു പേരും അന്ന് ഉറക്കത്തിലേക്ക് വഴുതി വീണത്. ഈ സമയം തന്നെ ഇതൊന്നും അറിയാത്ത മറ്റു രണ്ട് പേരും രണ്ടിടങ്ങളിലായി സുഖ ഉറക്കത്തിൽ ആയിരുന്നു. ഗായത്രിയുടെ ഭർത്താവ് നാഗേഷും പിന്നെ സുരേഷിന്റെ ഭാര്യ ഇന്ദുവും.