“”” നിന്നോട് കാണിച്ചതിനും ചെയ്തതിനും ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് മോളെ നീ മനസ്സറിഞ്ഞ് അമ്മായിയെ ശപിച്ചിട്ടില്ല എന്ന് എനിക്കറിയാം!! നിനക്ക് അതിനൊന്നും കഴിയില്ല

(രചന: ക്വീൻ)

“” അമ്മായി… അമ്മായി….”””

ഗാഢമായ സ്വപ്നത്തിൽ നിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നിയിട്ടാണ് സുഭദ്ര ഞെട്ടി ഉണർന്നത്… തൊട്ടുമുന്നിൽ നിൽക്കുന്നവളെ മനസ്സിലാക്കാൻ നിമിഷങ്ങൾ എടുത്തു..

“” അഞ്ചിത!!”

അവളെ കണ്ടതും ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു തൂവി അവളുടെ കൈ തന്റെ കൈകളിൽ ഒതുക്കിപ്പിടിച്ച് അവർ കുറ്റബോധത്തോടെ കരഞ്ഞു അഞ്ചിത അവർ കരഞ്ഞു തീരുന്നത് വരെ സുഭദ്രയുടെ കയ്യിൽ നിന്ന് കൈ എടുക്കാതെ ഇരുന്നു..

“”” നിന്നോട് കാണിച്ചതിനും ചെയ്തതിനും ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് മോളെ നീ മനസ്സറിഞ്ഞ് അമ്മായിയെ ശപിച്ചിട്ടില്ല എന്ന് എനിക്കറിയാം!! നിനക്ക് അതിനൊന്നും കഴിയില്ല എന്നും എങ്കിലും ദൈവം എന്നൊന്നുണ്ടല്ലോ ഒരിക്കൽ ചെയ്തതിന് നമ്മൾ മറുപടി പറഞ്ഞേ പറ്റൂ എന്ന് ഞാൻ അത് അനുഭവിക്കുകയാണ്!!””

വിറയാർന്ന ശബ്ദത്തോടെ അവരത് പറഞ്ഞു അന്നേരം അഞ്ചിത നോക്കുകയായിരുന്നു ഉമ്മറത്തുള്ള തന്റെ അമ്മായിയുടെ കിടപ്പ്.

ഒരു പായ പോലും ഇല്ല കീറിപ്പറഞ്ഞ ബെഡ്ഷീറ്റിൽ, തെരുവുനായ്ക്കളെപ്പോലെ!!! പണ്ട് ദേഹം മുഴുവൻ സ്വർണം ഇട്ട് ആഢ്യത്വം നിറഞ്ഞ ആ സുഭദ്രമ്മായി അവളുടെ മനസ്സിൽ അങ്ങനെ നിറഞ്ഞു.

അമ്മയ്ക്ക് ആകെക്കൂടി ഒരു ആങ്ങളയെ ഉണ്ടായിരുന്നുള്ളൂ പിന്നെയുള്ളത് ഒരു ചേച്ചിയും..

വല്യമ്മയെ വലിയ വീട്ടിലേക്കാണ് കല്യാണം കഴിച്ചു കൊടുത്തത്..

അമ്മയെ കല്യാണം കഴിച്ചത് മാത്രം ഒരു പാവപ്പെട്ട വീട്ടിൽ നിന്നായിരുന്നു..
അച്ഛന് ഒരു ഗവൺമെന്റ് ജോലിയുണ്ടായിരുന്നു എന്നത് ഒഴിച്ചാൽ, ഈ കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടേണ്ട ആളെ അല്ലായിരുന്നു..

അമ്മയുടെ നിർഭാഗ്യം എന്നു പറയട്ടെ എനിക്ക് അമ്മയുടെ വയറ്റിൽ നാലുമാസം വളർച്ചയുള്ളപ്പോൾ അച്ഛൻ അമ്മയെ വിട്ടു പോയി.

അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടും എന്നെല്ലാം പറഞ്ഞിരുന്നു പക്ഷേ അധികൃതർ എന്തൊക്കെയോ നിയമവശങ്ങൾ പറഞ്ഞ അതുപോലും നിഷേധിച്ചു..

അച്ഛന്റെ വീട്ടിൽ നരകതുല്യമായ ജീവിതം നയിക്കുകയായിരുന്നു അമ്മയെ അമ്മൂമ്മയും മുത്തച്ഛനും കൂടി ഇങ്ങോട്ടേക്ക് കൊണ്ടുവന്നു.. അമ്മാവന്റെ ഭാര്യ സുഭദ്രമ്മായിക്ക് മാത്രം അത് ഇഷ്ടമല്ലായിരുന്നു…

കിട്ടുന്ന സമയം മുഴുവൻ അവരെന്നെ കുത്തി നോവിച്ചു. എങ്കിലും അമ്മൂമ്മയും മുത്തശ്ശനും ഉള്ളത് വലിയൊരു ആശ്വാസമായിരുന്നു.
കാലങ്ങൾ മുന്നോട്ടു പോകും തോറും ആദ്യം മുത്തച്ഛനെയും പിന്നീട് അമ്മയെയും അമ്മൂമ്മയെയും നഷ്ടപ്പെട്ടു ഭരണം അമ്മായിയുടെ കയ്യിൽ എത്തി.

അവർ ക്രൂരമായി ഉപദ്രവിച്ചു ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷ തന്നെ നൽകി… വലിയമ്മ തിരിഞ്ഞു പോലും നോക്കിയില്ല.. എല്ലാം സഹിച്ച് എനിക്ക് അവിടെ തന്നെ നിൽക്കേണ്ടി വന്നു പക്ഷേ ഏക ആശ്വാസം അമ്മായിയുടെ മകൻ ഉണ്ണിയേട്ടൻ ആയിരുന്നു..

ഉണ്ണിയേട്ടന് എന്നെ ഇഷ്ടമായിരുന്നു എനിക്ക് തിരിച്ചും അതൊരു പ്രണയമായിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾ രണ്ടുപേരും തിരിച്ചറിഞ്ഞത്.

ഉണ്ണിയേട്ടൻ അമ്മാവനോട് എന്നെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞു അമ്മാവന് ആ വിവാഹത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല പക്ഷേ അമ്മായി അറിഞ്ഞതോടുകൂടി അമ്മായിയുടെ തരം മാറി എന്നെ അവിടെ നിന്ന് അടിച്ചിറക്കാൻ നോക്കി പിന്നെ നാട്ടുകാർ എന്തെങ്കിലും പറയുമല്ലോ എന്ന് കരുതിയാണ് അവിടെ ജോലിക്ക് വന്നിരുന്ന ഒരാളുടെ മകന് എന്നെ പിടിച്ചു കൊടുത്തത്..

ജന്മനാ കാലിന് ചെറിയ ഞൊണ്ടെലുള്ള എന്നെക്കാൾ ഒരുപാട് പ്രായത്തിന് മൂത്ത ഒരാൾ..

ഉണ്ണിയേട്ടൻ ഒരുപാട് എതിർക്കാൻ ശ്രമിച്ചു പക്ഷേ അമ്മായിയുടെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ഉണ്ണിയേട്ടൻ പിന്നീട് നിസ്സഹായനായി എന്റെ വിവാഹം കഴിഞ്ഞു എനിക്ക് അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു പക്ഷേ ആദ്യരാത്രിയിൽ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു..

“” എന്നെ കുട്ടിക്ക് ഒരു കാരണം കൊണ്ടും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് എനിക്കറിയാം!! ഞാനും ഈ വിവാഹം വേണ്ട എന്ന് പറഞ്ഞതാണ് പിന്നെ അച്ഛൻ കുട്ടിയുടെ അവിടെയുള്ള ദുരിതം പറഞ്ഞപ്പോൾ എനിക്കും എന്തോ അവിടെ നിന്ന് രക്ഷപ്പെടുത്തണം എന്ന് തോന്നി അത് ഇങ്ങനെയാണെങ്കിൽ ഇങ്ങനെ…!!”

അന്ന് ഞാൻ അറിയുകയായിരുന്നു എല്ലാവരും ഞാൻ വിചാരിച്ചത് പോലെ ദുഷ്ടന്മാരല്ല എന്ന്…

അയാൾ എന്നെ പഠിപ്പിച്ചു… ബിയെഡ് കഴിഞ്ഞതും പിഎസ്സി എല്ലാം അറ്റൻഡ് ചെയ്തു..
ഒടുവിൽ റാങ്ക് ലിസ്റ്റിൽ വന്നു… കുറച്ചു ദൂരെ ഒരു സ്കൂളിൽ ടീച്ചറായി എനിക്ക് നിയമനം കിട്ടി..

ജീവിതത്തിൽ ഒരിക്കലും നടക്കും എന്ന് വിചാരിച്ചതല്ല ഈ ഭാഗ്യങ്ങളെല്ലാം അതിന് കാരണമായി തീർന്ന അദ്ദേഹത്തെ അപ്പോഴേക്കും മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നു.

“” ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാറായില്ലേ ഇനി നമുക്ക് ഒരു മ്യൂച്ചൽ ഡിവോഴ്സിന് ശ്രമിക്കാം!! ഒരു വർഷത്തിനുള്ളിൽ തന്നെ അതിൽ ഒരു തീരുമാനം ആകും.. പിന്നെ തനിക്ക് തന്നെ സ്റ്റാറ്റസിന് ഒത്തു ഒരു ബന്ധം കിട്ടും!””‘

സന്തോഷത്തോടെ അത് പറയുന്നയാളെ ഞാൻ സങ്കടത്തോടെ നോക്കി കാരണം അയാളില്ലാതെ ഇനിയങ്ങോട്ട് ജീവിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിലേക്ക് ഞാൻ മാറിയിരുന്നു..

ദേഷ്യത്തോടെ ഞാൻ അയാളോട് ചോദിച്ചു..

“”” എന്നെ പഠിപ്പിച്ച് വലിയ ആളാക്കി കല്യാണം കഴിപ്പിച്ച് വിടാൻ നിങ്ങളെന്റെ അച്ഛൻ ഒന്നുമല്ലല്ലോ ഭർത്താവ് അല്ലേ അങ്ങനെ ആയാൽ മതി!!”‘
എന്ന്..

അത് കേട്ടതും അയാൾ ഒരു ഞെട്ടലോടെ എന്നെ നോക്കി പിന്നീടങ്ങോട്ട് മനോഹരമായ ഞങ്ങളുടെ ജീവിതമായിരുന്നു.
അതിലേക്ക് ഞങ്ങളുടെ ആദ്യത്തെ കണ്മണി വന്ന് പിറന്നു.. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒരു പെൺകുഞ്ഞ് തന്നെ സന്തോഷത്തിന് അതിരില്ലാതെയായി..

അതിനുശേഷം അവൾക്ക് കൂട്ടായി ഒരു ആൺകുഞ്ഞും… മൂത്തയാൾ ഇപ്പോൾ ആറിലും രണ്ടാമത്തെയാൾ നാലിലും പഠിക്കുന്നു…
അതിനിടയിലാണ് ആരോ വന്ന് പറയുന്നത് അമ്മായിക്ക് ക്യാൻസറാണ് എന്ന് ഇതിനകം തന്നെ ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞിരുന്നു അതും സ്റ്റാറ്റസ് നോക്കി വലിയ ഒരു ഇടത്തുനിന്ന്..

എന്നെ കാണണം എന്ന് പറഞ്ഞ് അവരെ വിട്ടതാണ് എന്തുവേണമെന്ന് അറിയാതെ ഞാൻ അദ്ദേഹത്തെ നോക്കി എന്നോട് പോയി കാണണം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത് അങ്ങനെ വന്നതാണ്..

ഇവിടെ വന്നു കണ്ടപ്പോഴാണ് അമ്മായിയുടെ യഥാർത്ഥ സ്ഥിതി മനസ്സിലായത് അന്ന് കുനിഞ്ഞ് ഒരു സാധനം പോലും എടുക്കാത്തയാൾക്ക് ഇപ്പോൾ ഉമ്മർത്ത് വെറും കീറിയ ബെഡ്ഷീറ്റ് മേടിച്ച് കിടക്കേണ്ടിവന്നു ഒന്ന് ഡോക്ടറുടെ അരികിൽ പോലും കൊണ്ടുപോകില്ല.

തന്നെയുമല്ല വീടടച്ച് അവർ മറ്റേതോ സ്ഥലത്തേക്ക് പോകുകയും ചെയ്തിരിക്കുന്നു..
പോലീസിൽ പരാതിപ്പെട്ട് അത് വലിയ വാർത്തയാണെങ്കിലും അവർ വരാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയ്യാറായില്ല..!! ഒടുവിൽ പോലീസുകാരും മറ്റും ചേർന്ന് കുറച്ചുനാൾ എല്ലാം അവരെ ഒരു ഹോസ്പിറ്റലിൽ ആക്കി..

ഇനി ഏതു വൃദ്ധ മന്ദിരത്തിലേക്ക് മാറ്റാം എന്ന് പറഞ്ഞ് ഇരിക്കുകയാണ്..

എന്തൊക്കെയോ ഫോർമാലിറ്റീസ് കൂടിയുണ്ട് അതുകഴിഞ്ഞാലേ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ കഴിയൂ എന്ന്..

ഉണ്ണിയേട്ടൻ എന്റെ കല്യാണം അമ്മായി അങ്ങനെ നടത്തിയതിന് ശേഷം പിന്നെ അമ്മായിയോട് മിണ്ടിയിട്ടെ ഇല്ലത്രേ…!!

ഉണ്ണിയേട്ടന്റെ വിവാഹം കഴിഞ്ഞ് അധികനാൾ ആവുന്നതിനു മുമ്പ് അമ്മാവൻ മരിച്ചു ഇതൊന്നും കാണാതെ.

ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു… ശ്വാസകോശത്തിൽ ആയിരുന്നു അമ്മായിക്ക് കാൻസർ അതുകൊണ്ടുതന്നെ ശ്വാസം എടുക്കാൻ നന്നെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..

“” തനിക്ക് എന്താണ് ശരി എന്ന് തോന്നുന്നത് ചെയ്യടോ!!”
പ്രതീക്ഷിച്ചതാണെങ്കിലും അത് തന്നെയായിരുന്നു മറുപടി…
ഞാൻ ഒരു ആംബുലൻസ് വിളിച്ച് അവരെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ടി തുടങ്ങി..

അവിടെനിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു ഒട്ടും വയ്യായിരുന്നു അമ്മായിയ്ക്ക്

കാറിലേക്ക് ഇരുത്തി എന്റെ മടിയിൽ തല വച്ച് കിടത്തി..

പോകുന്ന വഴിക്ക് എല്ലാം എന്നോട് ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു ഞാൻ എല്ലാം ക്ഷമിച്ചു എന്ന് പറഞ്ഞു.

“”” മോൾക്ക് നല്ലതേ വരൂ എന്നും പറഞ്ഞ് എന്നെ അനുഗ്രഹിച്ചയാൾ പിന്നെ മരവിച്ച് തണുത്തുറഞ്ഞു ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപ് തന്നെ എല്ലാം കഴിഞ്ഞിരുന്നു ഞാൻ വരാൻ വേണ്ടി കാത്തിരുന്നതുപോലെ എന്നോട് മാപ്പ് ചോദിക്കാൻ വേണ്ടി കാത്തിരുന്നത് പോലെ.

എന്റെ മോനെ കൊണ്ടാണ് എല്ലാ ക്രിയകളും ചെയ്യിപ്പിച്ചത് അതിനുപോലും ഉണ്ണിയേട്ടൻ വന്നില്ല..

എല്ലാം കഴിഞ്ഞ് ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന അദ്ദേഹത്തിനരികിലേക്ക് ഞാൻ ഓടിച്ചെന്നു..

“”” തനിക്ക് നല്ലൊരു മനസ്സാണ്!! ദ്രോഹിച്ചവരോട് പോലും ക്ഷമിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ..

“”” അതുകൊണ്ടൊന്നും അല്ല അങ്ങനെ അമ്മായി ചെയ്തില്ലായിരുന്നെങ്കിൽ ഇയാളെ എനിക്ക് കിട്ടുമായിരുന്നോ!!
എന്ന് ചോദിച്ചു ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *