നിള മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഹരീഷ് മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി പോയി.

പുനർ വിവാഹം
(രചന: സൂര്യ ഗായത്രി )

ഇഷ്ടമില്ലാത്ത വിവാഹം ആയിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കാരണം ആണ് നിള ഹരീഷുമായുള്ള വിവാഹത്തിന് സമ്മതം പറഞ്ഞത്….

വീട്ടിലെ അവസ്ഥ അത്രയും വിഷമം നിറഞ്ഞതായിരുന്നു…. അച്ഛനും അമ്മയ്ക്കും കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു

ഇതുവരെ ഉള്ള പഠനവും വീട്ടുചിലവും ഒക്കെ നോക്കിയത്. നിളക്കു താഴെ രണ്ടു അനിയത്തിമാർ കൂടി ഉണ്ട്… ഒരാളെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി കാണും അച്ഛനും അമ്മയും…..

അഷ്ടിക്ക് വകയില്ലാത്ത എന്നെപോലെ ഉള്ളവർക്കു സ്വപ്നം കാണാൻ പോലും കഴിയില്ല… എന്താണോ വിധിച്ചത് അത് തന്നെ നടക്കട്ടെ ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല….

ഹരീഷിന്റെ വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അച്ഛൻ നേരത്തെ തന്നെ മരിച്ചു പോയി…. ഒടുവിൽ അമ്മയാണ് കഷ്ടപ്പെട്ട് ഹരീഷിനെ വളർത്തി വലുതാക്കിയത്….

പാരമ്പര്യ മായി കിട്ടിയ ഭൂസ്വത്ത് ധാരാളം ഉണ്ട് അവർക്കു. കൂടാതെ ഹരീഷ്നു ജോലിയും ഉണ്ട്..

സ്വന്തമായി ഒരു ഡിഗ്രി അല്ലാതെ നിളക്കു ഒന്നും തന്നെ ഇല്ല.. മൂന്ന് നേരം ആഹാരമെങ്കിലും കഴിച്ചു നല്ല വസ്ത്രവും കിട്ടുമല്ലോ എന്ന് കരുതിക്കാണും…

സമ്പാദ്യം എന്ന് പറയാൻ കാണാൻ ഇത്തിരി ചേലുണ്ട്….. ആരും കൊള്ളില്ല എന്ന് പറയില്ല…..

ഹരീഷിന്റെ അമ്മ കയ്യിൽ കൊടുത്ത പാൽ ഗ്ലാസ് മായി നിള മുറിയിലേക്ക് പോയി… മുറിയിലേക്ക് കടക്കുമ്പോൾ അവളുടെ കാലുകൾക്ക് നന്നേ വിറയൽ അനുഭവപ്പെട്ടു.

നിള മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഹരീഷ് മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി പോയി.

നിളക്കു അത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. അവൾ കട്ടിലിന്റെ ഒരു അറ്റത്തേക്കു കയറി ഇരുന്നു…. രാത്രിയിൽ എപ്പോഴോ ഹരീഷ് വരുമ്പോൾ നിള കട്ടിലിന്റെ അരികിൽ ഇരുന്ന് ഉറങ്ങുന്നു…..

അവനു ആ പെണ്ണിനെ ഓർത്തു ദുഃഖം തോന്നി.. നിന്നെ എനിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല പെണ്ണെ.. നിനക്ക് ഒരു ഭാര്യ ആഗ്രഹിക്കുന്ന ഒന്നും തരാൻ എനിക്ക് കഴിവ് ഇല്ല..

അത് തുറന്നു പറയാൻ എന്റെ അഭിമാനം അനുവദിച്ചില്ല… അതുകൊണ്ട് ആണ് നിന്നെ ഞാൻ എന്റെ ഈ ജീവിതത്തിലേക്ക് ….. ഹരീഷ് ഒന്ന് നെടുവീർപ്പിട്ടു….

അവളെ പതിയെ കിടത്തി.. ഹരീഷ് മറുവശം ചേർന്നു കിടന്നു…. രാവിലെ ആദ്യം എഴുന്നേറ്റത് നിള ആയിരുന്നു.

അടുത്ത് ഹരീഷിനെ കണ്ടപ്പോൾ അവൾക്കു അമ്പരപ്പ് തോന്നി… ഉടുത്തു മാറാൻ ഉള്ള ഡ്രസ്സ്മായി അവൾ ഫ്രഷ് ആകാൻ പോയി…

താഴെ അടുക്കളയിൽ ചെന്നപ്പോൾ അമ്മ കാപ്പിക്കുള്ള തിരക്കിലാണ്. അവളും കൂടി അമ്മക്കൊപ്പം ചേർന്നു… ഇഡലിയും സാമ്പാറും ഉണ്ടാക്കി.. അപ്പോഴേക്കും ഹരീഷ് ഓഫീസിൽ പോകാൻ റെഡി ആയി വന്നു…

മക്കൾ രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കു . അമ്മ പറഞ്ഞപ്പോൾ ഹരീഷിനും നിളക്കും എതിർക്കാൻ കഴിഞ്ഞില്ല.. രണ്ടുപേരും ഒരുമിച്ചിരുന്നു കാപ്പി കുടിച്ചു…

നിനക്ക് ഇന്ന് ഓഫീസിൽ പോകണോ മോനെ…. മോളെയും കൂട്ടി നീ ഒന്ന് പുറത്തേക്കു പോകു…

ഇല്ലമ്മേ ഓഫീസിൽ ഒരുപാട് തിരക്കുണ്ട്.. ലീവ് പ്രയാസം ആണ്. അവധി ഉള്ളപ്പോൾ കൊണ്ടുപോകാം… അതും പറഞ്ഞു ഹരീഷ് എഴുനേറ്റു കയ്യും കഴുകി..

മുകളിലേക്കു പോയി.. നിള അടുക്കളയിൽ നിന്നും പുറത്തേജ്‌ വരുമ്പോൾ ഹരീഷ് ഓഫീസിൽ പോകാൻ റെഡി ആയിട്ട് വന്നു….

ദിവങ്ങൾ ഓടി മറയുമ്പോൾ ഇരുവർക്കും ഇടയിൽ ഒരു സൗഹൃദം ഉടലെടുത്തു… ഹരീഷിനെ ഇപ്പോൾ നിളക്കു ഉൾക്കൊള്ളൂവാൻ കഴിയുന്നുണ്ട്…. അവൾ അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്…

ഹരീഷിന്റെ മനസിലും ഇപ്പോൾ നിളയോട് സ്നേഹം ആണ്.. പക്ഷെ അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഒരു ഭർത്താവ് ആകാൻ കഴിയില്ലല്ലോ എന്നാ…

ഒരു സ്ത്രീയെ തൃപ്തിപ്പെടുത്തുന്ന ഒന്നും തനിക്കു അവൾക്കു നൽകാൻ കഴിയില്ലല്ലോ എന്നാ ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു…….

ഉച്ചക്ക് നിള ചെറുതായി ഒന്ന് മയങ്ങുമ്പോൾ ആണ് ഫോൺ റിങ് ചെയ്യുന്ന ഒച്ച കേട്ടത്. നിള വേഗം ഫോൺ എടുത്തു….

ഹലോ നിള…. ഹരീഷിന്റെ സ്വരം കേട്ടു നിളകു ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു….

ഇന്ന് നമുക്കു ഒന്ന് പുറത്തു പോകണം തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. ഞാൻ വരാൻ ആകുമ്പോൾ റെഡി ആയിട്ട് നിൽക്കണം..

വളരെ സന്തോഷത്തോടെ നിള അലമാരിയിൽ നിന്നും ബ്ലൂ കളർ ഒരു സാരീ എടുത്തു അണിഞ്ഞു…… മുടി സൈഡിൽ നിന്നും എടുത്തു ക്ലിപ്പ് ഇട്ടു വച്ചു… നെറ്റിയിൽ ചെറിയ പൊട്ടു കുത്തി….

ഹരീഷ് വരുമ്പോൾ നിള അമ്മക്കൊപ്പം ഇരിക്കുന്നു.. അവനെ കണ്ടതും അവൾ വേഗം അവന്റെ അടുത്തേക്ക് വന്നു… ഹരീഷ് അവളെ ആകെ ഒന്ന് നോക്കി… അ സാരിയിൽ അവൾ അതി സുന്ദരി ആയിരുന്നു…

കടൽക്കരയിൽ ഹരീഷിന്റെ ഒപ്പം ഇരിക്കുമ്പോൾ നിളയുടെ മനസ് വല്ലാതെ ശാന്തം ആയിരുന്നു….

ഇതുപോലെ ഒരുസായാഹ്നം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല… അവളുടെ മുഖത്തു നിന്നും അവളുടെ സന്തോഷം എത്രയാണെന്ന് വായിച്ചെടുക്കാമായിരുന്നു….

നിള…. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ഹരീഷ് ആണ് സംസ്കാരത്തിന് തുടക്കമിട്ടത്….

നിള അവനു കാതോർത്തിരുന്നു….

നിള വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ആക്‌സിഡന്റ് എനിക്ക് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയില്ല… നിനക്കൊരു കുഞ്ഞിനെ തരാനുള്ള കഴിവ് എനിക്കില്ല….

കേട്ടത് വിശ്വാസിക്കാൻ ആകാതെ നിള ഹരീഷിനെ തന്നെ നോക്കി….

എനിക്ക് ഇത് വിവാഹത്തിന് മുൻപ് നിന്നോട് പറയണം എന്നുണ്ടായിരുന്നു.. ഇത്രയും നാൾ എനിക്ക് വിവാഹലോചന വരുമ്പോൾ ഞാൻ തന്നെ എല്ലാം മുടക്കി..

പക്ഷെ ഇത്തവണ പതിവിലും വിപരീതമായി അമ്മയും കൂടി വന്നുപെണ്ണുകാണാൻ… എനിക്ക് ഒരു തരത്തിലും താനുമായി സംസാരിക്കാൻ ഉള്ള അവസരം കിട്ടിയില്ല……. അമ്മയും എന്റെ വിവാഹം അത്രമേൽ ആഗ്രഹിച്ചിരുന്നു…..

എനിക്ക് മനസിലാകും ഹരീഷേട്ടന്റെ അവസ്ഥ…….. എന്റെ വീടിന്റെ അവസ്ഥ ഏട്ടൻ കണ്ടതല്ലേ.. അച്ഛൻ കരുതിക്കാണും ഒരാൾ എങ്കിലും രക്ഷപെടട്ടെ എന്ന്……..

എന്നോട് സത്യം മറച്ചു എന്നാ മനോവിഷമം വേണ്ട ഇത് കേട്ടിട്ട് എനിക്ക് കുറ്റപ്പെടുത്തനോ എന്റെ ജീവിതം നശിപ്പിച്ചു എന്ന് പറയുവാനും സാധിക്കുന്നില്ല…

ഈ വിവാഹം ഞാൻ മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിച്ചിരുന്നത് അല്ല.. പക്ഷേ ഇപ്പോൾ നമ്മൾ തമ്മിൽ എന്തും തുറന്നു പറയാൻ കഴിയുന്ന നല്ല സുഹൃത്തുക്കൾ ആണെന്ന് തോന്നുന്നു…..

ഇപ്പോൾ ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട് ഹരീഷേട്ടാ……. നമുക്ക് ഏതെങ്കിലും ഹോസ്പിറ്റൽ പോയി നോക്കി ആവശ്യമായ ട്രീറ്റ്മെന്റ് ചെയ്യാം………

നിള തനിക്കിപ്പോൾ ഇത് വലിയ കാര്യമായി തോന്നുകയില്ല പക്ഷേ മുന്നോട്ടുള്ള ജീവിതത്തിൽ നാളുകൾ കഴിയുമ്പോൾ ഒരു കുഞ്ഞില്ലെ എന്ന ചോദ്യവും മറ്റും തന്നെ ശരിക്കും അലട്ടും..

എന്തായാലും നമുക്ക് ഇതിനെ പറ്റി ഇപ്പോൾ ഇനി ചർച്ച വേണ്ട ഹരീഷേട്ടാ….. പോകുന്നതുവരെ പോകട്ടെ അത് കഴിയുമ്പോൾ ബാക്കി കാര്യം…

ഹരീഷിന്റെയും നിളയുടെ യും വിവാഹം കഴിഞ്ഞ് ആറു മാസമായി..ഇതിനിടയിൽ ഒന്ന് രണ്ട് തവണ ഹരീഷിന്റെ അമ്മ നിളയോട് വിശേഷമൊന്നും ഉണ്ടാകാത്തതിനെ കുറിച്ച് അന്വേഷിച്ചു..

അവൾ അതിന് ഒരു പുഞ്ചിരിയാണ് മറുപടിയായി നൽകിയത്……

പെട്ടെന്നൊരു ദിവസം ഹരീഷിന്റെ ഓഫീസിൽ നിന്നും നിളക്കു ഫോൺ വന്നു…

ഹരീഷ് കുഴഞ്ഞുവീണെന്നും ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട് എന്നും അമ്മയോടും നിളയോടും ഹോസ്പിറ്റലിലേക്ക് എത്തണമെന്നും ആയിരുന്നു അവർ അറിയിച്ചത്.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹരീഷിനെ ഐ സി യൂ വിലേക്കു പ്രേവേശിപ്പിച്ചു.. പക്ഷെ അറ്റാക് ആയിരുന്നു രക്ഷിക്കാൻ കഴിഞ്ഞില്ല… കേട്ടത് വിശ്വസിക്കാൻ ആകാതെ നിള തറഞ്ഞു നിന്നു അമ്മ ബോധമറ്റു നിലത്തേക്ക് വീണു……

ബോഡി വീട്ടിലേക്കു എത്തിക്കുമ്പോഴും ചടങ്ങുകൾ ചെയ്യുമ്പോളും അമ്മക്ക് ബോധം വീണിട്ടില്ലായിരുന്നു…. നിള ആദ്യമായി ഹരീഷിന്റെ മാറിലേക്ക് വീണത്…

അവന്റെ ജീവനില്ലാത്ത ശരീരത്തെ അവസാനമായി ഒന്ന് ചുമ്പിക്കൻ വേണ്ടി ആയിരുന്നു……… ആ മാറിൽ വീണു അവൾ പൊട്ടിക്കരഞ്ഞു…. തന്റെ വിധിയെയും ശപിച്ചു ആ പെണ്ണ്……

വീടിനോട് ചേർന്നുള്ള പറമ്പിൽ ആണ് ഹരീഷിനെ അടക്കം ചെയ്തത്… ബന്ധുക്കളും നാട്ടുകാരും എല്ലാം മടങ്ങിപ്പോയി ആ വലിയ വീട്ടിൽ നിളയും അമ്മയും മാത്രമായി……

മകൻ നഷ്ടപെട്ട വേദന അമ്മയ്ക്കും ഭർത്താവ് നഷ്ടപെട്ട വേദനയിൽ നിളയും.. പരസ്പരം ശരീരം പങ്ക് വച്ചില്ല എങ്കിലും നന്നായി മനസിലാക്കുന്ന രണ്ടു സുഹൃത്തുക്കൾ ആയി മാറി ഇരുന്നുരണ്ടുപേരും…..

നിളയെ വീട്ടിലേക്കു കൂട്ടാൻ അച്ഛൻ എത്തി..

മോൾ ഇനിയും ഇവിടെ നിൽക്കേണ്ട കാര്യമുണ്ടോ….. ഇനി ഇവിടെ…ഹരി…

വേണ്ടച്ച.. ഞാൻ വരുന്നില്ല ഇവിടെ ഹരീഷേട്ടന്റെ അമ്മയുടെ കൂടെ അമ്മക്ക് സമ്മതം ആണെങ്കിൽ ഞാൻ നിന്നോളം… അമ്മയെ തനിച്ചാക്കി ഞാൻ വരില്ല……

അമ്മക്ക് സമ്മതം ആണ് മോളെ.. പക്ഷെ നീ ചെറുപ്പം ആണ്… നിന്റെ മുന്നിൽ ഒരുപാട് ജീവിതം ബാക്കി ഉണ്ട്.. എന്റെ മോന്റെ വിധവ എന്ന് നീ ഇനിയുള്ള കാലം കഴിയാൻ ഞാൻ സമ്മതിക്കില്ല…

നിനക്ക് ചേരുന്ന ഒരു ബന്ധം വന്നാൽ ഞാൻ അത് ആലോചിക്കും… അതിനു നീ സമ്മതിക്കണം എങ്കിൽ നീ എന്റെ കൂടെ നിന്നാല്മതി…. അല്ലെങ്കിൽ അച്ഛന്റെ കൂടെ നീ ഇപ്പോൾ തന്നെ പോകണം………

അവന്റെ വിധവ എന്ന പേരിൽ നീ നിന്റെ ജീവിതം പാഴാക്കിയാൽ എന്റെ മോന്റെ ആത്മാവിനു ശാന്തി കിട്ടില്ല…. അങ്ങനെ ഒരു പാപം നീ ചെയ്യല്ലേ മോളെ…അതും പറഞ്ഞു അവർ എങ്ങി കരഞ്ഞു…

ഇല്ലമ്മേ ഞാൻ എന്റെ ജീവിതം നശിപ്പിക്കില്ല പക്ഷെ എനിക്ക് കുറച്ചുകൂടി സമയം തരണം…

നിളയുടെ അച്ഛൻ മനസ് നിറഞ്ഞാണ് ആ വീട്ടിൽ നിന്നും പോയത്….

ഹരീഷിന്റെ ജോലി നിളക്കു കിട്ടി… അമ്മയും നിളയും ഇപ്പോൾ ഹരീഷിന്റെ ശൂന്യതയുമായി പൊരുത്തപ്പെട്ടു തുടങ്ങി….

ജോലിയിൽ നിള വളരെ കൃത്യ നിഷ്ടത പാലിച്ചിരുന്നു.. ഓഫീസിൽ എല്ലാപേർക്കും അവളെ ഇഷ്ടമാണ്….. ആയിടക്ക് സ്ഥലം മാറി വന്ന പുതിയ സൂപ്പർ വൈസർക്കു നിളയിൽ ഒരു താല്പര്യം തോന്നി…

അയാൾ മറ്റു ജീവനക്കാരിൽ നിന്നും നിളയെ കുറിച്ച് വിവരങ്ങൾ തിരക്കി അറിഞ്ഞു….നിളയിൽ അത് വല്ലാത്ത അസ്വസ്ഥത ഉളവാക്കി.. അവൾ മനഃപൂർവം രണ്ടു ദിവസം ലീവ് ആക്കി…

എന്താ മോളെ വയ്യായ്മ വല്ലതും ഉണ്ടോ രണ്ടുദിവസം ആയി മോൾ ലീവ് ആണല്ലോ.. അങ്ങനെ ലീവ് എടുക്കുന്ന അല്ലല്ലോ..

ഒരുപാട് ലീവ് ബാക്കി ഉണ്ടമേ അതാണ്…പിന്നെ ഞാൻ മോളോട് ഒരു കാര്യം പറയാൻ മറന്നു.. ആ ബ്രോക്കർ കമലൻ വന്നിരുന്നു…..

ബ്രോക്കർ എന്ന്‌ കേട്ടതും നിളയുടെ മുഖം മാറി.. ഇനിയും മുഖം വീർപ്പിക്കേണ്ട.. കല്യാണം ആലോചന അല്ല.. നമ്മുടെ ഔട്ട്‌ ഹൌസ് വാടകക്ക് കൊടുക്കുമോ എന്ന്‌..

ഇവിടെ പുതിയതായി സ്ഥലം മാറി വന്ന ഏതോ കൊച്ഛനാണ്.. വെറുതെ പൂട്ടി ഇട്ടേക്കുവല്ലേ.. ഇന്ന് നോക്കാൻ വരും… മോൾക്ക്‌ എതിർപ്പ് എന്തെങ്കിലും…

എനിക്ക് എന്തിനാ അമ്മേ എതിർപ്പ്….അമ്മക്ക് ഇഷ്ടം ആണെങ്കിൽ ചെയ്യൂ…. നമുക്ക് ഇത് തന്നെ കൂടുതൽ ആണ് സ്ഥലം….

കമലൻ അവിടേക്കു വന്നു.. അമ്മച്ചി ആ സാറ് വന്നിട്ടുണ്ട്… അമ്മച്ചിയെ കാണണം എന്നുപറഞ്ഞു….

അപ്പോഴേക്കും ടീ ഷർട്ടും പാന്റ്റും ധരിച്ചു ഗ്ലാസ്‌ വച്ചൊരാൾ അകത്തേക്ക് കയറി…

ഇതാണ് ഞാൻ പറഞ്ഞ സർ ഇവിടെ പുതുതായി സ്ഥലം മാറി വന്നതാണ്…….

അമ്മക്ക് എന്നെ എവിടെയേലും കണ്ടു പരിചയം ഉണ്ടോ… ഞാൻ അമ്മയുടെ സുഹൃത്ത്‌… മണിയുടെ മകനാണ്… ഞാനും ഹരീഷും ഒന്നിച്ചാണ് പഠിച്ചിരുന്നത്..

ഇപ്പോ അവൻ വർക്ക്‌ ചെയ്തിരുന്നു കമ്പനിയിൽ തന്നെ ആണ് ഞാനും മാനേജർ ആയി വന്നത്…. ഞാൻ ഇവിടെ വന്നാണ് എല്ലാം അറിഞ്ഞത്…

മോനു കുടിക്കാൻ എടുക്കറട്ടെ…..

മോളെ രണ്ടു സംഭരം എടുത്തെക്കു… അവർ അകത്തേക്ക് വിളിച്ചു പറഞ്ഞു…

നിള രണ്ടു ഗ്ലാസിൽ സംഭരവും ആയിട്ട് വന്നു… മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി…

നിള അടുത്തുള്ള കസേരയിൽ ഇരുന്നു…

മോളെ ഇത് എന്റെ കൂട്ടുകാരി മണിയുടെ മകൻ ആണ്… ഇപ്പോൾ ഇവിടെ കമ്പനിയിൽ സൂപ്പർ വൈസർ ആണ്….കുഞ്ഞു നാളിൽ ഹരീയും
ശിവയും കൂട്ടുകാർ ആയിരുന്നു….

ശിവയുടെ നോട്ടം മുഴുവൻ നിളയിൽ ആയിരുന്നു…മോളെ ഔട്ട്‌ ഹൌസ് ന്റെ താക്കോൽ എടുത്തു വരു.. അത് മോന്റെ കയ്യിൽ ഏൽപ്പിക്കു… ഞാൻ ഒന്നുകിടക്കട്ടെ….

അയാളും നിളയും ഒരു ജോലിസ്ഥലത്തു ആണ് വർക്ക്‌ ചെയ്യുന്നതെന്ന് അമ്മക്ക് മനസിലായില്ല.. ശിവ പ്രിയയോട് അടുക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.പക്ഷെ അവൾ ഒഴിഞ്ഞുമാ റി….

ഒടുവിൽ ശിവ കാര്യം അമ്മയോട് അവതരിപ്പിച്ചു.. എനിക് നിളയെ ഇഷ്ടം ആണ്. അവളുടെ കാര്യങ്ങൾ എനിക്കറിയാം അമ്മക്ക് സമ്മതo ആണെങ്കിൽ ഞാൻ ഈ ആലോചനയുമായി മുന്നോട്ടു പോട്ടെ…

എനിക്ക് സമ്മതം ആണ്.. പക്ഷെ മോൾ…

ഞാൻ നേരിട്ടുചോദിക്കാം….. ശിവ പതിയെ അകത്തേക്ക് കടന്നു ആദ്യം കാണുന്ന വാതിലിലൂടെ അകത്തേക്ക് കയറി… അവിടെ ജനൽ അഴിയിൽ പിടിച്ചു പിന്തിരിഞ്ഞു നിൽക്കുവാന്..

ഞാൻ തന്നെ കാണാൻ ആണ് വന്നത് എന്റെ ജീവിതത്തിലേക്ക് ഞാൻ തന്നെ ക്ഷണിക്കട്ടെ…

സാറിനു എന്നെക്കുറിച്ചു എന്തറിയാം..

എല്ലാം അറിയാം… തന്നെ കുറിച്ച്… ഹരീഷ് പറഞ്ഞു…. എല്ലാം..

മരിക്കുന്നതിന്റെ തലേന്നൽ കൂടി വിളിച്ചു.. ഒരുപാട് സംസാരിച്ചു.. എന്തൊക്കെയോ പറഞ്ഞു ആക്കൂട്ടത്തിൽ തന്നെ നോക്കികൊള്ളണമേ എന്നുപറഞ്ഞു… തന്നെ അത്രക്ക് ഇഷ്ടം ആയിരുന്നു അല്ലെ…

എനിക്ക് ഇഷ്ടം ആണു…തനിക്ക് ഇഷ്ടമാണോ എന്നെ

അവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ നിള ആകെ പരിഭ്രാന്തി ആയി……..

പെട്ടെന്നാണ് ശിവ അവളുടെ അടുത്തേക്ക് വന്നത്.. ഇത്രയും നാൾ ആയില്ലെടോ ഇനിയും താൻ ഇങ്ങോഴിഞ്ഞു മാറി നിന്നാലോ…

ഞാൻ പോയി അമ്മയോട് സമ്മതം പറയട്ടെ.. എത്ര നാൾ ആയി ഞാൻ തന്റെ പുറകെ നടക്കുന്നു. സമ്മതം ആണെന്ന് പറയട്ടെ….

ശിവ നിളയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു… കവിളിൽ ചുംബിച്ചു…

ഞാൻ ഒരു ആഭാസൻ ഒന്നുമല്ല. ശരിക്കും താൻ ഇപ്പോൾ ഇത് ആഗ്രഹിക്കുന്നുണ്ട്.. ഇഷ്ടം ആയില്ലെങ്കിൽ തിരികെ തന്നാൽ മതി ..k അവൻ വേഗത്തിൽ പുറത്തേക്കു ഇറങ്ങി..

നിള ഒരു നിമിഷം ആലോചനയിൽ ആണ്ടു,….. അയാളുടെ കവിള് പതിച്ച ചുണ്ടിൽ..കൈ വച്ചു. താനും ഇപ്പോഴൊക്കെയോ ഇത് ആ ഗ്രഹിച്ചിരുന്നില്ലേ…

നിള താഴേക്കു വരുമ്പോൾ ശിവ പോയിരുന്നു… മോളെ നിനക്ക് സമ്മതം അല്ലെ ഞാൻ നിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചു…

നിനക്ക് ഒരു കൂട്ടു ആവശ്യം ആണ് അവൻ നല്ലെ പയ്യൻ ആണ്.. നിന്നെ നോക്കിക്കൊള്ളും നീ സുരക്ഷിതയായാൽ പിന്നെ എനിക്കും സമാധാനത്തിൽ കണ്ണടക്കാം…

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു… ആർഭടം ഒന്നുമില്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചു വിവാഹം രെജിസ്റ്റർ ചെയ്തു….. ശിവക്ക് അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

കയ്യിൽ പാൽ ഗ്ലാസും ആയി ശിവയുടെഅടുത്തേക്ക് നീങ്ങുമ്പോൾ മനസ്സിൽ എന്തായിരുന്നു ചിന്ത എന്ന്‌ അവൾക്കറിയില്ലായിരുന്നു….
മുറിയിൽകയറി ഗ്ലാസ് മേശയിൽ വച്ചു…

ഇതെന്താടാ പാലുമായി… ഓ ചടങ്ങിൽ ഇതും പെടുമല്ലേ….

അവൻ അവൾക്കായി പാൽ പകുത്തു നൽകി…….. നിളയെ തന്റെ അടുത്ത് ചേർത്തിരുത്തി കൈകൾ കൂട്ടി പിടിച്ചു… അപ്പോൾ നമുക്ക് പുതിയ ജീവിതം ആരംഭിച്ചാലോ……

അവൾ അതിനു ചെറുതായി പുഞ്ചിരിച്ചു……. അവൻ അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുമായി കൊരുത്തു……

ശിവ നിളയെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു……….അവളെ ചുംബനങ്ങൾ കൊണ്ട് ഉണർത്തി പതിയെ അവളെ സ്വന്തമാക്കി….

ശിവയുടെയും നിളയുടെടെയും മകളുടെ ഒന്നാം പിറന്നാൾ ആണ്… ആ വീട് അതിന്റെ ആഘോഷ തിമിർപ്പിൽ ആണ്…. ഇതെല്ലാം കണ്ടു സന്തോഷിച്ചു ഹരിയുടെ ആത്മാവും…. അവർക്കു കൂട്ടായുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *