ശല്യം ആണെന്ന് നീ പറയാതെ പറയുമ്പോളും ഞാൻ ഒരു കോമാളി ആയി നിന്റെ മുന്നിൽ….

വരും ജന്മം
(രചന: സൂര്യ ഗായത്രി)

“നിനക്ക് നിന്റെ കുടുംബം എത്ര മാത്രം പ്രാധാന്യം നിറഞ്ഞതാണോ അത്രയും പ്രിയപ്പെട്ടതാണ് എനിക്ക് എന്റെ ഫാമിലിയും…..

പിന്നെയും നിന്നെ തിരഞ്ഞു വരുന്നതും നീ ഒഴിവാക്കുവാണ് എന്ന്‌ മനസിലാക്കി നിനക്ക് വീണ്ടും വീണ്ടും മെസ്സേജ് അയക്കുന്നത് നിന്നെ അത്രമാത്രം ഇഷ്ടം ആയതു കൊണ്ടാണ്…….

ശല്യം ആണെന്ന് നീ പറയാതെ പറയുമ്പോളും ഞാൻ ഒരു കോമാളി ആയി നിന്റെ മുന്നിൽ….

ഇല്ല ഇനിയും നിനക്കൊരു ശല്യം ആകില്ല മനു… നീ ഓൺലൈനിൽ കാണുമ്പോൾ ഞാൻ എത്രയോ വട്ടം നോക്കും നീ ഒരു മെസ്സേജ് എങ്കിലും എനിക്ക് അയച്ചോന്നു……

നിന്റെ സ്റ്റാറ്റസ് നോക്കുമ്പോൾ ഒക്കെ… നീ എന്റെ സ്റ്റാറ്റസ് കണ്ടോ എന്ന്‌ ഞാൻ തിരയും…. എന്റെ സ്റ്റാറ്റസുകളിൽ പോലും നിറഞ്ഞു നിന്നത് നീയായിരുന്നു……

പക്ഷെ അപ്പോൾ ഒന്നും നിന്റെ ഓർമകളിൽ ഞാൻ ഇല്ലായിരുന്നു…. ഇനിയും ഞാൻ ഇതൊക്കെ പറയുന്നതിൽ എന്ത് പ്രയോജനം ആണ്…. ഞാൻ പോകുന്നു മനു…..

എല്ലാത്തിനും നന്ദി… എന്നോട് ഇത്രയും നാൾ സംസാരിച്ചതിന്….. എനിക്കായി സമയം മാറ്റി വച്ചതിനു…. എന്നെ കേട്ടതിനു…….

എന്നെ പരിഗണിച്ചതിനു….. ഒടുവിൽ ആരും അല്ല നിനക്ക് ഞാൻ എന്ന്‌ പറയാതെ പറഞ്ഞതിന്…..”

കയ്യിൽ കരുതിയ ബ്ലേ ഡ് കൈത്തണ്ടയിൽ ആഴ്ത്തുമ്പോൾ പ്രിയയുടെ മനസ്സിൽ മനുവിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു…..

വാഷ്റൂമിൽ കയ്യിൽ നിന്നും രക്തം വാർന്നു ബോധമില്ലാത്ത അവസ്ഥയിലാണ് പ്രിയയെ സാവിത്രി കണ്ടതു… ഉടനെ തന്നെ നിലവിളിച്ചു ബഹളം ഉണ്ടാക്കി ……. സാവിത്രിയുടെ ബഹളം കേട്ടാണ്..

ഉണ്ണിത്താനും പ്രവീണും അവിടേക്കു വന്നത്…. അമ്മയുടെ മടിയിൽ ബോധമില്ലാതെ കിടക്കുന്ന പെങ്ങളെ പ്രവീണും അച്ഛനും ചേർന്നു താങ്ങി എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു…

ഉടന തന്നെ അവൾക്കു പ്രാഥമിക ചികിത്സ നൽകി ഒബ്സെർവഷനിൽ ആക്കി…..

ഉണ്ണിത്താന്റെയും സാവിത്രിയുടെയും രണ്ടു മക്കളിൽ ഇളയവൾ ആണ് പ്രിയ… മൂത്തയാൾ പ്രവീൺ… പ്രവീൺ ഐ ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.. പ്രിയ ഡിഗ്രി സ്റ്റുഡന്റസ് ആണ്….

ഇടയ്ക്കു അവളുടെ ഫോൺ കംപ്ലയിന്റ് ആയപ്പോൾ പ്രവീൺ ആണ് മൊബൈൽ നന്നാക്കാനായി കോളേജ്ന്റെ അടുത്തുള്ള ഷോപ്പിൽ എത്തിച്ചത്….

അടുത്ത ദിവസം കോളേജിൽ നിന്നും വരുമ്പോൾ മൊബൈൽ വാങ്ങി വന്നാൽ മതിയെന്നും പ്രവീൺ പറഞ്ഞത് അനുസരിച്ചാണ് പ്രിയ ഷോപ്പിൽ എത്തിയത്…

അവിടെ വച്ചാണ് അവൾ ആദ്യമായ് മനുവിനെ കാണുന്നത്…. മനു വളരേ നല്ല രീതിയിൽ ആണ് അവളുമായി ഇടപെട്ടത്…

മനുവിന്റെ ആ പെരുമാറ്റം അവൾക്കു ഇഷ്മായി…..ആ പരിചയം വളർന്നു… ഫോൺ വിളിയിൽ വരെ എത്തി നിൽക്കുന്നു…..

ഇപ്പോൾ കുറച്ചു നാളായി മനു അവളിൽ നിന്നും ഒഴിഞ്ഞു മാറുന്നു.. എന്താണെന്നു ചോദിക്കുമ്പോൾ ആകെ ഒരു പരുങ്ങൽ…

“പ്രിയ എനിക്ക് വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്നു.. എനിക്ക് താഴെ അനിയത്തി ഉണ്ട് നിനക്ക് അറിയാമല്ലോ…..

അവർ ഒരു മാറ്റ കല്യാണം ആണ് ഉദ്ദേശിക്കുന്നത്.. എനിക്ക് നിന്റെ കാര്യം പറയാൻ കഴിയുന്നില്ല.. നിന്നോട് ഞാൻ എന്ത് പറയും അതാണ് ഞാൻ…..”

“ഓ അങ്ങനെ… ഞാൻ ഒഴിവായി തരണം അതു പറയാൻ നിനക്ക് ബുദ്ധിമുട്ടു… അതുകൊണ്ട് ആണ് നിന്റെ ഒളിച്ചോട്ടം…… അല്ലെ..”

“അങ്ങനെ അല്ല പ്രിയ..”

“പിന്നെ എങ്ങനെ ആണ് മനു…നീ എന്റെ കാര്യം ഒന്ന് വീട്ടിൽ പറയുവാൻ എങ്കിലും ശ്രമിച്ചോ..?

ഇങ്ങനെ ത്യാഗം കാണിക്കാൻ ആണെങ്കിൽ എന്തിനാ മനു എന്നെ വെറുതെ മോഹിപ്പിച്ചത്….

പിന്നാലെ കൂടി സ്നേഹം പിടിച്ചു വാങ്ങുന്നതിനേക്കാൾ…. വേദന തന്നെയാണ് മനു അതു വേണ്ടെന്നു വയ്ക്കുമ്പോളും…..

ആർക്കുവേണ്ടി ആണെങ്കിലും നീ നിന്റെ സ്നേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചില്ലേ.. നിനക്ക് പെട്ടെന്ന് എങ്ങനെ എന്നെ വലിച്ചെറിയാൻ കഴിഞ്ഞു മനു..

പക്ഷെ എനിക്ക് സമയം എടുക്കും….. എങ്കിലും നിനക്ക് എന്നെ വേണ്ട എന്ന്‌ പറഞ്ഞ സ്ഥിതിക്ക് ഞാൻ നിന്റെ പിന്നാലെ വരില്ല…..

ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച ആണ് മനു…. Good bye……….”

ബോധം വീണു റൂമിലേക്ക്‌ മാറുമ്പോൾ പ്രവീണും അച്ഛനും അമ്മയും എല്ലാരും അവളുടെ ചുറ്റും കൂടി….

“ഇന്നലെ കണ്ട ഒരുത്തനു വേണ്ടി സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇതുവരെ നോക്കി വളർത്തിയ മാതാപിതാക്കളെ മറന്നു….

എത്രയൊക്കെ പൊന്നേ മുത്തേ എന്ന്‌ പറഞ്ഞു കൊഞ്ചിച്ചാലും ഒരുത്തൻ വന്നു കഴിഞ്ഞാൽ പിന്നെ അവനായി എല്ലാം……

നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല മോളെ… നീ കാണുന്നതല്ലേ ദിവസവും പത്രങ്ങളിൽ വരുന്ന വാർത്ത പ്രണയം നിഷേധിച്ചപ്പോൾ വെട്ടിക്കൊ ന്നു,, ആ സിഡ് ആ ക്രമണം എന്നൊക്കെ…..

മനു എന്നെക്കാണാൻ വന്നു.. അവന്റെ അനിയത്തിയുടെ ഭാവിക്കു വേണ്ടി അവൻ അവന്റെ ഇഷ്ടം വേണ്ടെന്നു വച്ചു…

അതു നിന്നോട് പറയാൻ ഒരു അവസരം നീ കൊടുത്തോ…ഇതിൽ അവനെ കുറ്റപ്പെടുത്താൻ കഴിയുമോ……..?

അവന്റെ സ്ഥാനത്തു നിന്റെ ചേട്ടൻ ആണെങ്കിലും ചിലപ്പോൾ നിനക്കായി ഇത് ചെയ്യുമായിരിക്കും… അതെ മനുവും ചെയ്തുള്ളു…

പക്ഷെ നീയെടുത്ത തീരുമാനം അതു തെറ്റായി പോയി.. കാര്യങ്ങൾ മനസിലാക്കാതെ നീ എടുത്തു ചാടി….

അതിൽ നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ ജന്മം ഞങ്ങൾക്കു ആ വേദന മറക്കാൻ കഴിയുമോ…..?

മനുവിന്റെ കാര്യം ആലോചിച്ചു നോക്ക്.. അവനു ഈ ജന്മം സ്വസ്ഥത കിട്ടുമോ….?

ഒരു നിമിഷത്തെ എടുത്തു ചാട്ടം അതു ആരുടെയൊക്കെ ജീവിതം നശിപ്പിക്കും….

മനു പുറത്തു നിൽപ്പുണ്ട് നിന്നെ ഒന്നു കാണണം എന്ന്‌ പറഞ്ഞു……”

മറ്റുള്ളവർ റൂമിനു പുറത്തേക്കു ഇറങ്ങിയതും മനുവും അനിയത്തിയും അകത്തേക്ക് വന്നു…

മനുവിനെ കണ്ടപ്പോൾ പ്രിയയുടെകണ്ണുകൾ നിറഞ്ഞു… അവൾ മുഖം തിരിച്ചു വച്ചു.. മനു അവളുടെ അടുത്ത് കസേരയിൽ ഇരുന്നു…

“ഞാൻ ഒരു തമാശയായി അല്ല പ്രിയ നിന്നെ പ്രണയിച്ചത്…. പക്ഷെ എന്റെ സാഹചര്യം അതു നന്നാല്ലായിരുന്നു….. എന്റെ പെങ്ങളുടെ കാര്യം വന്നപ്പോൾ ഞാൻ സ്വർത്ഥനായിപ്പോയി……”

മനുവിന്റെ അനിയത്തി പ്രിയയുടെ കൈയിൽ പതിയെ പിടിച്ചു..

” എന്നെ ശപിക്കരുതേ ചേച്ചി…. എനിക്ക് വേണ്ടിയാണു ഏട്ടൻ…….. ഒരുപാട് എന്റെ ഏട്ടൻ വിഷമിക്കുന്നുണ്ട്…….

എനിക്ക് കാലിനു ചെറിയ മുടന്തു ഉണ്ട്.. അതുകൊണ്ട് വരുന്ന ആലോചന ഒന്നും നടക്കുന്നില്ല..

ഇപ്പോൾ വന്ന ആലോചന ശെരിയായത്… എന്നെ കെട്ടുന്ന ചെറുക്കന്റെ പെങ്ങൾക്ക് ചെറിയ വൈകല്യം ഉണ്ട്…..

ആ ചേച്ചിക്ക് സംസാരിക്കാൻ കഴിയില്ല… അപ്പോൾ എന്റെ വിവാഹം നടത്താൻ ചേട്ടൻ ഈ മാറ്റ കല്യാണത്തിന് സമ്മതിച്ചതാണ്.. അല്ലാതെ…..”

പ്രിയയുടെ കണ്ണുകൾ നിറഞ്ഞു തൂവി…

“എന്നോട് ക്ഷമിക്കണേ മനു….. ഞാൻ ഒന്നുമറിയാതെ …. എന്നെ വെറുക്കല്ലേ മനു…

നിന്റെ മനസ് എനിക്ക് കാണാൻ കഴിഞ്ഞില്ല… ഞാൻ പെട്ടെന്ന് നീ എന്റെ ജീവിതത്തിൽ നിന്നും പോകുന്നു എന്നറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..

അതുകൊണ്ട് അറിയാതെ ചെയ്ത് പോയതാണ്… കുറച്ചു സമയം എടുക്കും എന്നാലും ഞാൻ എല്ലാം മറന്നോളാം….

ഈ ജന്മം എനിക്ക് വിധിച്ചില്ലെന്നു ഞാൻ സമാധാനിക്കാം. പക്ഷെ അടുത്ത ജന്മം ഞാൻ ആർക്കും വിട്ടു കൊടുക്കില്ല…”

അതും പറഞ്ഞു പ്രിയ മനുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു….

“പോയിക്കോ………. ഇനിയും ഇവിടെ നിന്നാൽ എനിക്ക് സങ്കടം ആകും……..”

നിറഞ്ഞ മിഴികൾ തുടച്ചു മനുവും അനിയത്തിയും അവിടെ നിന്നു പുറത്തേക്ക് നടന്നു…….

പ്രിയ തലയിണയിൽ മുഖം ചേർത്തു വിതുമ്പി കരഞ്ഞു…. കൊതിച്ചതെല്ലാം സ്വന്തമാക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല….. വിധിച്ചതെ നടക്കു….

Leave a Reply

Your email address will not be published. Required fields are marked *