അവിടുത്തെ കുട്ടിക്ക് കൂടെ ജോലി ചെയ്യുന്ന ആരുടെയോ വിവാഹ റിസപ്ഷനിൽ വച്ചു കുടിക്കാൻ കൊടുത്ത ജ്യൂസിൽ എന്തോ മയക്കുമരുന്ന് കലർത്തി കൊടുത്തു..

(രചന: സൂര്യ ഗായത്രി)

പതിവില്ലാതെ ഓഫീസിൽ നിന്നും ഇറങ്ങാൻ മോഹിനിക്കു നേരം വൈകി…

എത്രയൊക്കെ ധൃതിപിടിച്ച് ജോലി ചെയ്താലും ചിലപ്പോൾ ഇറങ്ങുന്ന നേരമായിരിക്കും എംഡി എന്തെങ്കിലും അത്യാവശ്യം പറഞ്ഞു വീണ്ടും പണി ഏൽപ്പിക്കുന്നത്.

പലപ്പോഴും അയാളുടെ സ്വഭാവം ഇങ്ങനെയാണ്. പലതവണ മോഹിനി ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും അയാളതൊന്നും കാര്യമാക്കാറില്ല. ജോലി ചെയ്യുന്നതിനാണ് ശമ്പളം തരുന്നത് അതിനിനി പ്രത്യേക സമയം ഒന്നുമില്ല..

അന്നും വളരെ ഏറെ വൈകി.. മോഹനേട്ടനെ വിളിച്ചു കാര്യം പറഞ്ഞു..

ഞാനിന്ന് ലേറ്റ് ആകും അല്ലെങ്കിൽ നിന്നെ വന്ന് വിളിക്കാമായിരുന്നു.. സാരമില്ല മോഹനേട്ടാ ഞാനൊരു ഓട്ടോ വിളിച്ച് വന്നോളാം…

ഓക്കേ…

മോഹനൻ അത് പറഞ്ഞു ഫോൺ കട്ട് ചെയ്തു… ഓഫീസിൽ നിന്നിറങ്ങി ഏറെനേരം കാത്തു നിന്നിട്ടും ഒരു ഓട്ടോയും കിട്ടിയില്ല.

മോഹിനിക്കു ആകെ പരിഭ്രമം തോന്നി.
ഒരു ഔട്ടോപോലും കിട്ടുന്നില്ല. ഒടുവിൽ മോഹനനെ വിളിക്കാൻ ശ്രമിക്കുമ്പോഴേക്കും ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന് കാണിക്കുന്നു.

പരിഭ്രമം കൊണ്ട് മോഹിനി വിയർക്കാൻ തുടങ്ങി…. അപ്പോഴേക്കും ഇരുട്ടിൽ നിന്നും ഒരു ഓട്ടോ ചീറിപ്പാഞ്ഞു വന്നു മോഹിനിക്കരികിൽ സഡൻ ബ്രേക്കിട്ട് നിന്നു.

വണ്ടിയിൽ നിന്നും മധ്യവയനായ ഒരാൾ തല പുറത്തേക്കിട്ട് അവളെ ആകമാനമൊന്ന് നോക്കി.

എവിടേക്ക് പോകാനാണ്.. എനിക്ക് ശ്രീവത്സം ഫ്ലാറ്റ് വരെ പോകണം.

അതിനെന്താ കേറിക്കോ പക്ഷേ റിട്ടേൺ ചാർജ് കൂടി തരേണ്ടിവരും, മോഹിനിക്ക് അയാളുടെ നോട്ടവും പെരുമാറ്റവും കണ്ടപ്പോൾ വല്ലാത്ത പേടി തോന്നി …..

ഇടയ്ക്കിടയ്ക്ക് അയാൾ മിററിലൂടെ അവളെ നോക്കും..

മോഹിനിവേഗം മൊബൈൽ കയ്യിലെടുത്ത് മോഹനന്റെ നമ്പറിലേക്ക് വിളിച്ചു. മോഹനേട്ടാ ഒരു ഓട്ടോ കിട്ടിയിട്ടുണ്ട്. ഞാനൊരു അരമണിക്കൂറിനകം അവിടെയെത്തും.

ഓട്ടോ ഇടുങ്ങിയതും വളവും തിരിവുംഉള്ള റോഡിലൂടെയൊക്കെ സഞ്ചരിച്ച് ഒരു ഫ്ലാറ്റിനു മുന്നിൽ ചെന്നുനിന്നു.

മോഹിനി ഓട്ടോയിൽ നിന്നിറങ്ങി അയാളുടെ നേർക്ക് 100 രൂപ നോട്ടെടുത്ത് നീട്ടി.

അയാൾ നോട്ട് വാങ്ങി പോക്കറ്റിൽ വെച്ച് അവളുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു…

എനിക്കും നിന്നെപ്പോലെ മോളും മരുമോളും ഉള്ളതാ കൊച്ചേ….. നീ വണ്ടിയിൽ ഇരുന്നു പേടിച്ചത് കണ്ടു… അമ്മയേം പെങ്ങളേം മക്കളേം കണ്ടാൽ അറിയാവുന്നവരും ഉണ്ട്…..
കൊച്ചു പേടിക്കാതെ പൊയ്ക്കോ…

സോറി ചേട്ടാ വണ്ടികിട്ടാൻ ലേറ്റ് ആയി… അപ്പോൾ പിന്നെ ആകെ പേടിതോന്നി….. അതാണ്….

സാരമില്ല കൊച്ചു പൊക്കോ….

മോഹിനി വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മോഹനൻ എത്തി…

നീ എപ്പോൾ എത്തി….

ഞാൻ വന്നിട്ട് അരമണിക്കൂർ ആയി ഏട്ടാ….

ഞാൻ ഒന്ന് പേടിച്ചു ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്……

എനിക്കും നല്ല പേടിയുണ്ടായിരുന്നു… ആ ഓട്ടോക്കാരനെ … പക്ഷെ അയാളൊരു നല്ലവനായതുകൊണ്ട് കൊള്ളാം….

രാവിലെ പത്രം തുറക്കുമ്പോൾ തന്നെ പീഡനം ആണ് മുന്നിൽ നിൽക്കുന്നത്.

തലേ ദിവസം വാഹനത്തിൽ വച്ചു മൂന്നുപേർ ചേർന്നു ഒരു പെൺകുട്ടിയെ പീഡിപ്പിച്ച വാർത്തയായിരുന്നു.

എങ്കിലും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ… എങ്ങനെ വിശ്വസിക്കും കൂടെ കൂടുന്നവരെ…. വാർത്ത വായിച്ചു മൂക്കത്തു വിരൽ വച്ചു മോഹിനി.

സംഭവം നടന്നത് തൊട്ടടുത്തു ആണ് മോഹിനിയുടെ വീടിന്റെ.

അവിടുത്തെ കുട്ടിക്ക് കൂടെ ജോലിചെയ്യുന്ന ആരുടെയോ വിവാഹ റിസപ്ഷനിൽ വച്ചു കുടിക്കാൻ കൊടുത്ത ജ്യൂസിൽ എന്തോ മയക്കുമരുന്ന് കലർത്തി കൊടുത്തു..

ബോധം മറഞ്ഞു വീണ ആ കൊച്ചിനെയും കൊണ്ടാണ് അവന്മാർ വണ്ടിയിൽ വന്നത്… വാഹനത്തിൽ വച്ചുതന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നു….

അവശ നിലയിലായ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു…. അവിടുന്നാണ് ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചത്…

സി സി റ്റി വി ദൃശ്യം പരിശോധിച്ചതിൽ നിന്നും വണ്ടിനമ്പറും മറ്റും ലഭിച്ചു ആ അന്വേഷണം അവസാനിച്ചത് സുഹൃത്തുക്കളിൽ ആയിരുന്നു…

മൂന്നുപേരെയും അറസ്റ്റ് ചെയ്തു…

നഗരത്തിൽ നടക്കുന്ന ഡി ജെ പാർട്ടികളിലും മറ്റും ആവശ്യാനുസരണം ലഹരി പദാ ർഥങ്ങൾ ലഭ്യമാണ്… യുവ തലമുറ നശിക്കുന്നതിനു ഒരു പരിധിവരെ കാരണം ഇങ്ങനെയുള്ള പാർട്ടികളാണ്…

എന്റെ മോഹിനി ഇതൊക്കെ ആരോടു പറയാനാണ്.. പറഞ്ഞാൽ തന്നെ മനസ്സിലാകുമോ…

മുതിർന്നവരുടെ ഉപദേശം ആണ് യുവതലമുറ ഇന്ന് ഏറ്റവും വെറുക്കുന്നത്.

ആ കുട്ടിയെ ഉപദ്രവിച്ച സുഹൃത്തുക്കളിൽ അവളുടെ അയൽവാസിയായ പയ്യനും ഉണ്ട്.
എന്നും കാണുന്ന വീട്ടുകാർ വിശ്വാസത്തോടെ നോക്കിയിരുന്ന ചെറുപ്പക്കാരൻ അവൻ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ….

പാവം അല്ലേ മോഹനേട്ടാ ആ കൊച്ചിന്റേം വീട്ടുകാരുടെയും അവസ്ഥ…

മക്കൾ ഒരു പ്രായം ആകുമ്പോൾ നമ്മൾ അവരെ കൂടുതൽ ശ്രദ്ധിക്കണം. അവർക്കു സ്വാതന്ത്ര്യം കൊടുക്കുമ്പോൾ അവരുടെ സൗഹൃദം ബന്ധങ്ങൾ ഇതൊക്കെ നമ്മളും അറിയണം…. പിന്നെ നമ്മൾ എത്ര ശ്രദ്ധി ച്ചാലും ഇതുപോലെ അബന്ധങ്ങളിൽ ചാടുന്നവരും ഉണ്ട്.

ഇനി പത്രവും മീഡിയയും ആ കൊച്ചിനെ ഏറ്റെടുക്കും.. ഇരയും വേട്ടക്കാരനും….. കുറച്ചു ദിവസം അതാകും ചർച്ച.. അതുകഴിയുമ്പോൾ അവർക്കു മറ്റു വാർത്തകൾ കിട്ടുമ്പോൾ അതിന്റെ പിന്നാലെ ആയിരിക്കും…..

ഇതാണ് ഇപ്പോൾ നടക്കുന്നത്…. നമ്മൾ സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക.

മക്കളായാലും പറഞ്ഞു മനസിലാക്കിയിട്ടും മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യും.

നമ്മുടെ വീട്ടിലും ഉണ്ടല്ലോ ഒരെണ്ണം….

ഒരു കുഞ്ഞു കൂടി ഉണ്ടായാൽ അവനോടുള്ള സ്നേഹം പകുത്തു പോകുമെന്ന് കരുതിയല്ലേ നമ്മൾ ഒരു കുഞ്ഞിനും കൂടി ശ്രമിക്കാതെ…

എന്നിട്ടിപ്പോൾ….

അവനെ നമുക്ക് ഇനി എന്ത് ചെയ്യാൻ പറ്റും..

ഇനി ഒന്നും ചെയ്യാനില്ല മോഹിനി….

അവൻ ഇനി ഈ കിടപ്പിൽ നിന്നും എഴുനേൽക്കുമെന്ന് തോന്നുന്നില്ല…

എന്റെ മോൻ…..

മോഹിനി പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി..

പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് മോന് ആവശ്യമില്ലാത്ത ചില കൂട്ടുകെട്ടുകളിൽ പെട്ടു കണ്ടത്….

സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ മണിക്കൂറുകൾ ഓളം മുറിയടച്ച് അകത്തിരിക്കും..

കമ്പ്യൂട്ടർ വേണമെന്ന് അവന്റെ വാശിയുടെ പുറത്താണ് അവന് കമ്പ്യൂട്ടർ വാങ്ങി നൽകിയത്. പക്ഷേ അവൻ അതൊക്കെ ദുരുപയോഗം ചെയ്തു എന്ന് അറിയുമ്പോൾ വളരെ വൈകിപ്പോയി.

കൂട്ടുകാർക്കൊപ്പമിരുന്ന് ആവശ്യമില്ലാതെ വീഡിയോകളും മറ്റും കണ്ടു ക്ലാസിൽ കൂടെ പഠിക്കുന്ന കുട്ടികളോട് പോലും മോശമായി ഇടപെടാൻ തുടങ്ങി..

ഒടുവിൽ സ്കൂൾ കോമ്പൗണ്ടിൽ ഇരുന്നു തന്നെ മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി.

ഒരിക്കൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരിൽ ആരോ ഒരാൾ തള്ളിയിട്ടു വീണത് പാറക്കെട്ടിനിടയിൽ ആയിരുന്നു.. വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റു…. മണിക്കൂറുകളോളം ആരും കാണാതെ കിടന്നു ….

ഒടുവിൽ പോലീസിൽ അറിയിച്ച് അന്വേഷണം ഊർജിതമായപ്പോഴാണ് കണ്ടുകിട്ടിയത്. ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും അരക്ക് താഴേക്കു തളർന്നു പോയിരുന്നു.

ചെയ്തുപോയ തെറ്റിനെ കുറിച്ചൊക്കെ ഓർക്കുമ്പോൾ ഇന്ന് അവന് പശ്ചാത്താപം ഉണ്ട്.. പക്ഷേ അവനവന്റെ ജീവിതം തന്നെയാണ് നഷ്ടപ്പെട്ടത്…

കുത്തഴിഞ്ഞുപോയ അന്നത്തെ ജീവിതമായിരുന്നു എങ്കിൽ ഇന്ന് അവനെക്കുറിച്ചും ഇതുപോലെയുള്ള വാർത്തകൾ ദിനംപ്രതി നമുക്ക് കേൾക്കേണ്ട ഇട വരുമായിരുന്നു…

പക്ഷേ ചെയ്തുപോയ തെറ്റിനെ കുറിച്ച് ഓർത്ത് ഇന്നവൻ പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം… നമ്മൾ പറഞ്ഞത് കേൾക്കാത്തത് കൊണ്ട് അവന്റെ ജീവിതം തന്നെ അവന് നഷ്ടമായില്ലേ……

ഓരോ വാർത്തകൾ ഓരോ ദിവസം കേൾക്കുമ്പോഴും എന്റെ മോനെ കുറിച്ചുള്ള ഓർമ്മകളാണ്……

ഒരമ്മയ്ക്കും ഇതുപോലെയുള്ള ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ കുഞ്ഞിന്റെ അവസ്ഥ എന്താവും എന്നുള്ള ആദിയാണ് എനിക്ക്……

ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോകേണ്ടി വരാതിരിക്കട്ടെ……..

Leave a Reply

Your email address will not be published. Required fields are marked *