ഇപ്പോ ഒന്നിച്ച് ചേർന്നിട്ടുണ്ടല്ലോ.. അവൾ അതേ മയക്കത്തിൽ ഗിരീഷ് മാഷിന്റെ മാറിൽ ഒന്നു കൂടി ചേർന്ന് കിടന്നു കുറുകി കൊണ്ടു പറഞ്ഞു. ഈ ചേർച്ചയല്ല നമ്മുടെ മോഹങ്ങളും

എല്ലാം ഭംഗിയിൽ തന്നെ
(രചന വിജയ് സത്യ)

എപ്പോഴാ നമുക്ക് ഒന്നിക്കാൻ സാധിക്കുക…

ഗിരിഷ് മാഷിന്റെ ചോദ്യം കേട്ട് ആ പാർക്കിലെ ആളൊഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ മാഷിന്റെ മാറിൽ പറ്റി ചേർന്ന് കിടന്നു മയങ്ങുകയായിരുന്നു മാനവതി പതുക്കെ കണ്ണു തുറന്നു മാഷെ നോക്കി പുഞ്ചിരിച്ചു..

ഇപ്പോ ഒന്നിച്ച് ചേർന്നിട്ടുണ്ടല്ലോ.. അവൾ അതേ മയക്കത്തിൽ ഗിരീഷ് മാഷിന്റെ മാറിൽ ഒന്നു കൂടി ചേർന്ന് കിടന്നു കുറുകി കൊണ്ടു പറഞ്ഞു.

ഈ ചേർച്ചയല്ല നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയിച്ചുകൊണ്ട്
യാതൊരു ഭയമോ തടസ്സമോ ഒന്നുമില്ലാതെ സർവ്വ സ്വാതന്ത്ര്യത്തോടെ കൂടി നിന്നിൽ ലയിക്കാനുള്ള ചേർച്ച

എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ… ഗിരി മാഷിന് അറിയാമല്ലോ ഗിരി മാഷിന്റെ കൂടെ ഒന്നിച്ച് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ ഈ പ്രണയബന്ധത്തിന് മുന്നിട്ടിറങ്ങിയത് തന്നെ.

എന്റപ്പൻ എന്നെ എന്റെ അപ്പച്ചിയുടെ മകൻ മച്ചുനിയൻ രാമപ്പന് കെട്ടിച്ചു കൊടുക്കാനാണ് പണ്ടേ അപ്പച്ചിക്ക് വാക്ക് കൊടുത്തിട്ടുള്ളത്.. രാമപ്പന്റെ മാനവതിയുടെയും കല്യാണം തുറ അടച്ചു പറഞ്ഞു നടത്തണമെന്നാണ് അപ്പൻ തുറ മുഴുവൻ പറഞ്ഞു നടക്കുന്നത്..

മച്ചുനിയൻ രാമപ്പനും ആ പൂതി മനസ്സിൽവച്ച് ഏത് നേരവും എന്റെ കുടിയിൽ കമ്മലും മാലയും പൊട്ടും കൊണ്ടൊക്കെ ചുറ്റിപ്പറ്റി വരും.. അപ്പന് കള്ളുകുടിക്കാൻ കാശും കൊടുക്കും…

ഓ അത് ശരി….അവന് എന്താ ജോലി..

അവനൊന്നും കടലിൽ പോകും നല്ല പെടക്കണ ചൂരയും അയലയും പിടിച്ചു കൊണ്ടേ മടങ്ങി വരുള്ളൂ .. മേലത്ത് വലക്കാരുടെ വള്ളത്തിലാണ് രാമപ്പൻ കടലിൽ പോകുന്നത്.അവരുടെ വള്ളത്തിലെ മെയിൻ ആളാണ് അവൻ..

ആളു കൊള്ളാമല്ലോ…

അതെ….ആ തുറക്കാർക്കും രാമപ്പനെ ഇഷ്ടമാണ്..ഒന്നിച്ചു പോയ മറ്റുള്ള വള്ളക്കാർക്ക് ഒന്നും കിട്ടിയില്ലെങ്കിലും ഇച്ചിരി വൈകിയാണെങ്കിലും രാമപ്പൻ വരുമ്പോൾ രാമപ്പന്റെ വള്ളം നിറയെ മീനുകൾ ആയിരിക്കും.. രാമപ്പനാണ് മീൻ പിടിക്കാൻ പോകുന്നതെങ്കിൽ മീനൊക്കെ കൂട്ടത്തോടെ വന്ന് വലയിൽ ചാടുമെന്ന് പൊതുവേ നാട്ടുകാർ പറയുന്നത്…

അത്രയ്ക്കും കേമനാ തന്റെ ഈ രാമപ്പൻ

കേമൻ ഒക്കെ തന്നെയാണ് എനിക്ക് ഇഷ്ടമല്ല…

അതെന്താ… നീ അവന്റെ വലയിൽ വീഴാത്തത്
..

അവൻ സ്കൂളിൽ ഒന്നും പോയിട്ടില്ല..
ഡിഗ്രി പഠിച്ച എനിക്ക് എന്തിനാ പള്ളിക്കൂടം കാണാത്തവനെ… എനിക്കെന്റെ ഗിരി മാഷ് മാത്രം മതി..

പക്ഷേ അവന് നിന്നോട് സ്നേഹമല്ലേ…
.
ഗിരീഷ് മാഷിനും ഉണ്ടല്ലോ എന്നോട് സ്നേഹം…. ഇല്ലേ… അവൾ അല്പം ദേഷ്യം നടിച്ച് ചോദിച്ചു…

ഇല്ലാണ്ട് പിന്നെ……

അതും പറഞ്ഞ് ഗിരീഷ് മാഷ് അവളെ ഒന്നുകൂടി കെട്ടിപ്പിടിച്ചു തന്നിലേക്ക് ചേർത്തു..

മാഷ് മാത്രമേ എന്റെ കഴുത്തിൽ താലികെട്ടത്തുള്ളു…

അതു പറഞ്ഞപ്പോൾ മാനവതിയുടെ സ്വരത്തിന് ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

അപ്പോ മച്ചുനിയൻ രാമപ്പനോ… മാത്രമല്ല തന്റെ.അപ്പന്റെ എതിർപ്പും…അങ്ങേര് സമ്മതിക്കത്തില്ലല്ലോ…

അതിനൊക്കെ വഴിയുണ്ട്..

അതും പറഞ്ഞവർ തലയാട്ടി ചിരിച്ചു.

ആണോ…. നിന്റെ ഈ കുഞ്ഞി തലയിൽ അതിനുള്ള ബുദ്ധിയൊക്കെ ഉണ്ടോടി പെണ്ണെ…

അവളുടെ വിടർന്ന് ചുരുണ്ട തലമുടി ഗിരീഷ് മാഷിന്റെ മുഖത്തൊരുമി ഇക്കിളി പെടുത്തിയപ്പോൾ ഗിരിഷ് മാഷ് അവളുടെ തലമുടി കോതിയൊതുക്കി ക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

ആ മാറിൽക്കിടുന്നവർ മേലോട്ട് മിഴിയുയർത്തി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു

വഴിയൊക്കെ വഴി പോലെ പറഞ്ഞു തരാം..

എന്തു വഴി

അതൊക്കെയുണ്ട്

അപ്പോൾ

അപ്പോൾ?

അതനുസരിച്ച് ചെയ്താൽ മതി

ആയിക്കോട്ടെ..

ഗിരീഷ് മാഷ് ചിരിച്ചുകൊണ്ട് സമ്മതിച്ചു..

മാനവതി പഠിക്കുന്ന കോളേജിനടുത്താണ് ഗിരി മാഷിന്റെ ഹൈസ്കൂൾ ഉള്ളത്..

എന്നും ബസ്സിൽ കണ്ട് പരിചയപ്പെട്ട അവർ തമ്മിൽ ഇപ്പോൾ നല്ല പ്രണയത്തിലാണ്..

മാഷ് സ്കൂൾ വിട്ടു കഴിഞ്ഞാൽ പുറത്തു വരുന്നതും കാത്തു പരിസരത്ത് മാനവതി വന്ന് നിന്നിട്ടുണ്ടാകും..

പിന്നെ മാഷിന്റെ കൂടെ കടൽക്കരയിലും പാർക്കിലും പോയി കുറച്ചുനേരം ചിലവഴിച്ചതിനുശേഷം ആണ് ഇരുവരും വീട്ടിലേക്ക് മടങ്ങുക.

അത്തരം അസുലഭ സുലഭിത സമയങ്ങളിൽ ഇരുവരും പ്രേമ സല്ലാപങ്ങളിലും ഏർപ്പെട്ട് വീജനതയുടെ മറവിൽ മൃദുല വികാരങ്ങൾ തഴുകി താലോലിച്ചു തങ്ങളുടെ പ്രേമം ഊട്ടി ഉറപ്പിച്ചു.

ആ അധ്യായന വർഷം കഴിയാനായി.. രണ്ടുമൂന്ന് വർഷം നീണ്ട പ്രണയം തടസ്സമില്ലാതെ ഒഴുകുകയാണ്.

മാനവതിക്ക് ഗിരീഷ് ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ല എന്നായി. ഗിരീഷ് മാഷിനും മാനവതിയെ ജീവനാണ്…

ആഴക്കടലിൽ വലയിറക്കി പിടിച്ചമീനുമായി മാനവതിയുടെ അപ്പൻ ജോലിചെയ്യുന്ന വള്ളം കരയിലേക്ക് അടുത്തു..

യമഹ എൻജിൻ പൂഴിയിലേക്ക് തള്ളിക്കയറ്റിയ വള്ളത്തെ പിന്നീട് ജെസിബി ഉപയോഗിച്ച് തീരത്തേക്ക് മാറ്റി..

ഉടൻതന്നെ തോണിയിൽ ഉണ്ടായിരുന്ന ആൾക്കാർ എല്ലാം കൂടി
വള്ളത്തിന്റെ അറയിൽ കിടക്കുന്ന മീനൊക്കെ ഓരോ ബോക്സുകളിൽ നിറയ്ക്കാൻ തുടങ്ങി..

പ്രായാധിക്യം വകവയ്ക്കാതെ മാനവതിയുടെ അപ്പനും കഠിനമായി അധ്വാനിക്കുന്നുണ്ട്..

കൊണ്ടുവന്ന മീനെല്ലാം ബോക്സിൽ നിറച്ച് ലോറിക്കരികിൽ കൊണ്ടുപോയപ്പോൾ, അന്നത്തെ അധ്വാനത്തിന്റെ വകയായി കിട്ടിയ കാശും കറിക്കുള്ള മീനുമായി മാനവതിയുടെ അപ്പൻ കുടിലിലേക്ക് നടന്നു..

ചെകിളിൽ കൂടി വള്ളിയിൽ കോർത്ത അഞ്ചാറ് ആകോലി മീനുമായി നഞ്ചേട്ടൻ എന്ന് തുറക്കാർ വിളിക്കുന്ന നഞ്ചൻ കുടിലിലേക്ക് കയറി വരുമ്പോൾ വീട്ടിനുള്ളിൽ മകൾ മാനവതിയുടെയും ഭാര്യ വള്ളിയമ്മയുടെയും ഉച്ചത്തിലുള്ള ബഹളം..

നഞ്ചൻ ഒന്ന് ചുമച്ചു മുരടനക്കി..

അച്ഛനെ കണ്ടപ്പോൾ മാനവതി വേഗം അവളുടെ അറയ്ക്കുള്ളിലെ കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു

എങ്കിലും കലിയടങ്ങാതെ ഭാര്യ വള്ളിയമ്മ പിന്നെയും എന്തൊക്കെയോ അവളെ തെറിവിളിക്കുന്നുണ്ടായിരുന്നു..

വീട്ടിലുള്ള സമയത്ത് ഒക്കെ പ്രസരിപ്പോടെ എന്നും കടലിൽ പോയ തന്റെ വരവ് കാത്തിരിക്കുന്ന മകൾ വാടിയ ചേമ്പിൻ തണ്ടുപോലെ കട്ടിലിൽ കിടക്കുന്നത് കണ്ടപ്പോൾ നഞ്ചന്റെ ഉള്ളെന്ന് പിടഞ്ഞു

എന്തുപറ്റി എന്റെ മാനവതിക്ക്..

ഇനി ഒന്നും പറ്റാനില്ല
അവൾക്ക് വയറ്റിലുണ്ട് മനുഷ്യ..

വയറ്റിലോ

എന്തൊക്കെയാണ് നീ പറയുന്നത്..

ഭാര്യ വള്ളിയുടെ പുതിയ ശൈലിയിലുള്ള ഭാഷാപ്രയോഗം ഒന്നും അത്ര പിടികിട്ടിയില്ല

ആരാന്റെ ഗർഭം ചുമന്ന് വന്നിരിക്കുകയാണ് നിങ്ങളുടെ പുന്നാര മകൾ

വള്ളിയമ്മ പച്ച മലയാളത്തിൽ വിശദീകരിച്ചു..

നഞ്ചൻ ഒരു നിമിഷം സ്തംഭിച്ചു പോയി

താൻ എന്താണീ കേൾക്കുന്നത്
…മകൾ ഗർഭിണിയാണത്രേ..
എന്നും ഇവിടെ അടുത്തുള്ള പട്ടണത്തിലെ കോളേജിൽ പോയി പഠിക്കുന്ന മകൾ
ഗർഭിണി ആയിരിക്കുന്നു.. ഇത് സത്യമാണോ? അതോ അവളുടെ അമ്മയ്ക്ക് വട്ടായോ…

എന്താ വള്ളി നീ പറയുന്നത്…
നിനക്ക് നാക്കിന് ലൈസൻസ് ഇല്ലാണ്ടായോ.. കൊച്ചു കുഞ്ഞല്ലേ അവൾ.. ഇങ്ങനെയൊക്കെ പറയാമോ,?

എന്റെ നഞ്ചേട്ടാ..
ഈ തുറയിലമ്മയാണെ സത്യം..ഇവൾക്ക് വയറ്റിലുണ്ട്…

എന്റെ ഈശ്വരാ..

ആ മനുഷ്യൻ തലയിൽ കൈവച്ച് പോയി.. വിറപൂണ്ട ശരീരം വീഴാതിരിക്കാനായി ചുവർ അള്ളിപ്പിടിച്ചു നിന്നു. എന്നിട്ട്
വേഗം കസേരയിൽ പോയി ഇരുന്നു.

എന്തുചെയ്യണമെന്ന് അറിയാതെ കുറെ സമയം അതെ ഇരിപ്പിരുന്നു.

ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ മകളുടെ അടുത്ത് ചെന്നു…

കട്ടിലിൽ കമിഴ്ന്നു കിടന്ന് തേങ്ങുന്ന മകളെ കണ്ടപ്പോൾ
അയാൾക്ക് സങ്കടമായി..

പറയു മോളെ ആരാണ് നിന്നെ ചതിച്ചത്? അവനെ നീ എനിക്ക് കാണിച്ചു താ… പങ്കായം കൊണ്ട് തല തകർക്കാം അച്ഛൻ ആ കള്ള പന്നിയുടെ..

പല്ല് കടിച്ചിറമി നഞ്ചൻ അത് പറഞ്ഞപ്പോൾ

മാനവതി..ഒന്നുകൂടെ തേങ്ങി കരഞ്ഞു..

എന്താണ് സംഭവിച്ചത്.
എന്തായാലും പറയൂ അച്ഛൻ പരിഹാരമുണ്ടാക്കാം..

നിസ്സഹായതു കൊണ്ട് അയഞ്ഞ അച്ഛന്റെ ആ പെരുമാറ്റം കണ്ടപ്പോൾ

അവൾ തന്റെ ഇഷ്ട പ്രണയത്തെക്കുറിച്ചും അതിലെ നായകനെക്കുറിച്ചും അച്ഛനോട് തുറന്നു പറഞ്ഞു…

എല്ലാം കേട്ടപ്പോൾ നഞ്ചന്‍ ചോദിച്ചു

അപ്പോൾ എന്റെ മോൾ എല്ലാം അറിഞ്ഞോണ്ട് വരുത്തി വെച്ചതാണ് അല്ലെ..

നഞ്ചൻ മാനവതിയെ തല്ലാൻ കയ്യോങ്ങി.

അപ്പൻ എന്നെ തല്ലണ്ട… അപ്പൻ പണ്ട് അമ്മയെ കെട്ടിയത് എങ്ങനെയാ
.
തുറക്കാരുടെ തോണിയിൽ നിന്നും വീഴുന്ന മീൻ പെറുക്കി വിറ്റ് ജീവിച്ചിരുന്ന പെറുക്കിയമ്മയുടെ മകൾ വള്ളി അമ്മയ്ക്ക് ഈ തുറയിലെ മൂപ്പന്റെ
മകനായ അപ്പനെ കിട്ടിയത് എങ്ങനെയാന്നു ഈ നാട്ടുകാർക്കൊക്കെ അറിയാം അല്ലേ അപ്പ..
.

മാനവതി അപ്പനോട് കളിയാക്കിക്കൊണ്ട് ചോദിച്ചു ഒരു നിമിഷം തല കുനിഞ്ഞുപോയ നഞ്ചന് മകളുടെ ചോദ്യത്തിന് ഉത്തരം പറയാനായില്ല

അപ്പോൾ നീ അമ്മ പോയ വഴിയിലെ പോയതാണ് അല്ലേ.. വടക്കാക്കി തനിക്കാക്കുക..കൊള്ളാം നീ…. മിടുക്കിയാണ് കേട്ടാ….

അവൾ തലതാഴ്ത്തി ചിരിച്ചു….

കണ്ണീരുണങ്ങിയ മാനവതിയുടെ കവിൾ ഇപ്പോൾ തക്കാളി പോലെ ചുമന്നു…

ഈ മാഷ് കെട്ടുമെന്ന് ഉറപ്പാണല്ലോ..

ഉറപ്പാണ് അച്ഛാ ഉറപ്പ്… ഗിരി മാഷിന് എന്നെ ജീവനാണ്…

അമ്മയുടെ കുത്ത് വാക്ക് കേട്ട്
കരഞ്ഞ് തളർന്ന മാനവതിയുടെ കണ്ണ് അച്ഛന്റെ പ്രത്യാശ നിറയുന്ന വാക്കു കേട്ടു തിളങ്ങി…

എങ്കിൽ എന്റെ മോള് ചെല്ല്…..അവനോട് വിവാഹത്തിന് ഒരുങ്ങാൻ പറയ്… എന്നിട്ട്
കുടുംബക്കാരെയും കൂട്ടി മാന്യമായി എന്റെ ചാളയിൽ വന്ന് പെണ്ണ് ചോദിക്കാൻ പറയ്..

അച്ഛൻ ഈ വിവാഹം തുറ അടച്ച് നടത്തും..

അപ്പോൾ മച്ചുനിയൻ രാമപ്പൻ…?

അവനെ നിനക്ക് വേണ്ടല്ലോ..
പള്ളിക്കൂടത്തിൽ പോയ നിനക്ക് അവൻ അല്ലേലും ചേരില്ല… ചുമ്മാ കുഞ്ഞുനാളിൽ പറഞ്ഞ വാക്ക് പാലിക്കണമെങ്കിൽ അവനും പഠിച്ച മിടുക്കനാകണമായിരുന്നു..

അവനിപ്പോഴും തോണിയും മീനും കണക്കെ അറിയൂ.. അവൻ വേറെ കെട്ടിക്കോളും…
മോളതോർത്ത് വിഷമിക്കേണ്ട.. അവന്റെ കാര്യം എനിക്ക് വിട്ടേര്… നീ ചെന്ന് മാഷിനോട് പറ അപ്പന് സമ്മതമാണെന്ന്… എന്നാലും അപ്പന് സങ്കടം ഉണ്ട് ട്ടോ നിന്റെ ചെയ്തിയിൽ.അപ്പനെ പേടിച്ച് നീ കാട്ടിക്കൂട്ടിയത് ഇത്തിരി കടന്നുപോയി കേട്ട…

പിറ്റേന്ന്രാവിലെ തന്നെ മാനവതി കോളേജിൽ പുറപ്പെട്ടു. ഗിരീഷ് മാഷിനെ എന്നും കയറാറുള്ള ബസ്സിൽ കയറി.. അവൾ പതിയെ ബസ്സിനുള്ളിലേക്ക് തിരിഞ്ഞു നോക്കി

മാഷ് പതിവായി ഇരിക്കുന്ന സീറ്റിൽ വേറെ ആരോ ഇരിക്കുന്നു..

ആ ബസ്സിൽ ഗിരീഷ് മാഷ് ഇല്ലായിരുന്നു

ഈശ്വര ഗിരി മാഷ് ഇന്ന് നേരത്തെ സ്കൂളിൽ പോയിട്ടുണ്ടാകുമോ അതോ ഇതിന് പിന്നിലുള്ള ബസ്സിൽ ഉണ്ടാകുമോ?

അവൾ കുറെ സമയം കൂടി കോളേജ് ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്തു.. പിന്നീട് വന്ന ഒരു ബസ്സിലും ഗിരീഷ് മാഷ് ഉണ്ടായില്ല..
അന്ന് അവൾ ദുഃഖത്തോടെ അവളുടെ കോളേജിൽ ചെന്ന് ക്ലാസ്സിൽ കയറി.

വൈകിട്ട് സ്കൂൾ വിടുന്ന നേരം നോക്കി അവൾ കോളേജിൽ നിന്ന് ഇറങ്ങി.. നാലുമണി ആയപ്പോൾ സ്കൂൾ വിട്ട് കുട്ടികളും അധ്യാപകരും പോയി തുടങ്ങി ഗിരി മാഷിനെ മാത്രം കണ്ടില്ല.

ഗിരി മാഷിന്റെ സുഹൃത്തായ ഒരു മാഷിനോട് അവൾ അന്വേഷിച്ചു..

ഗിരി മാഷ് ഇന്നു മൂന്നര മണിക്ക് സ്കൂളിൽ നിന്നും പോയി എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു..

എന്ന മറുപടിയാണ് ലഭിച്ചത്..

ഗിരി മാഷിന് എന്താ സംഭവിച്ചത്…
മാനവതിക്ക് ആകെ നിരാശയായി.. ഉള്ളിൽ എവിടെയോ ദുഃഖം അല തല്ലുന്നുണ്ട്… എങ്കിലും അവൾ പ്രത്യാശ കൈവെടിയാതെ താനും മാഷും എന്നും ഒന്നിച്ചു ചേരാറുള്ള ആ പാർക്കിലേക്ക് നടന്നു.. എന്നും തങ്ങൾ ഇരിക്കാറുള്ള ബെഞ്ചിൽ അല്പസമയം അവളിരുന്നു..

അവൾ ഓർത്തു ഇന്നലെയാണ് പ്രഗ്നന്റ് ആണെന്ന് വിവരം മാഷിനെ അറിയിച്ചത്..
അച്ഛന്റെയും വീട്ടുകാരുടെയും സമ്മതം കിട്ടാൻ വേണ്ടി എടുത്ത ഒരു കുസൃതി.. ഗിരി മാഷ് ശരിക്കും ഉപയോഗിച്ചു..

ആളൊഴിഞ്ഞ വളപ്പിൽ രണ്ടു ഫാമിലി താമസിക്കുന്ന ഒരു കോട്ടേഴ്സ് അതിൽ ഒന്നിലായിരുന്നു ഗിരി മാഷിന്റെ താമസം.. തൊട്ടടുത്ത ഫാമിലി എന്തോ ആവശ്യത്തിന് നാട്ടിൽ പോയപ്പോൾ ഈ കഴിഞ്ഞ പത്തിരുപത് ദിവസം താൻ ഗിരി മാഷിന്റെ ബെഡിൽ അയാളുടെ കീഴിൽ കിടന്നു സ്വർഗം കാണുകയായിരുന്നു..

സന്തോഷപൂർവ്വം തന്നെ അയാളുടെ ബീജത്തെ സ്വീകരിച്ചു.. ഇഷ്ടത്തോടെ ഗർഭവതിയായി..

വിവരം വീട്ടിൽ അറിയിച്ചാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ അങ്ങനെ പ്രശ്നമായാൽ മാത്രമേ തന്നെ ഈ വിവാഹത്തിന് അപ്പൻ സമ്മതിക്കുകയുള്ളൂ…
അങ്ങനെ എല്ലാ പദ്ധതികളും വിജയിച്ചു.

മാഷിതെന്താ നേരത്തെ പോയത്.. ഫോണിൽ വിളിച്ചു നോക്കി കിട്ടുന്നില്ല..

അപ്പൻ സമ്മതിച്ചെ ന്നും തങ്ങളുടെ ശരിക്കും വീട്ടിൽ ഏറ്റൊന്നും ഒക്കെ പറഞ്ഞ് ഒരുപാട് കാര്യം ഇന്നലെ രാത്രിയിൽ സംസാരിച്ചതാണ്…

ഏതായാലും നേരിട്ട് പോയി ഒന്ന് അന്വേഷിക്കുക തന്നെ
അവൾ വേഗം മാഷിന്റെ കോർട്ടേഴ്സിലേക്ക് പുറപ്പെട്ടു..

മാഷിന്റെ തൊട്ടടുത്ത കോട്ടേഴ്സിലെ താമസക്കാർ നാട്ടിൽ നിന്നും തിരിച്ചുവന്നിരിക്കുന്നു..

ഗിരി മാഷിന്റെ റൂം ലോക്ക് ആണ്…

ഗിരി മാഷ് എവിടെ പോയതാ…
മറ്റേ കോർട്ടേഴ്സിന്റെ വരാന്തയിൽ ഇരിക്കുന്ന സ്ത്രീയോട് ചോദിച്ചു..

തിരിച്ച് അവർ ഇങ്ങോട്ട് ഒരു ചോദ്യം

ആരാ?

ഞാൻ ഗിരി മാഷേ അന്വേഷിച്ചു വന്നതാ..?

മാഷ് ഇപ്പോൾ നാട്ടിൽ പോകാൻ വേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോയല്ലോ..ഞങ്ങൾ ഇങ്ങോട്ട് കയറി വരുമ്പോൾ വാതിലും പൂട്ടി മാഷ് ബാഗുമായി യാത്ര പുറപ്പെടുകയായിരുന്നു. പോകാൻ നേരത്ത് ധൃതിയിൽ ഞങ്ങളെ കല്യാണക്കുറി ഏൽപ്പിച്ചു.മാഷിനി മേരേജ് കഴിഞ്ഞെ വരുള്ളൂ എന്നും പറഞ്ഞു..

ആരുടേതാ മേരേജ്..?

മാനവതി വിറയാർന്ന സ്വരത്തിൽ ചോദിച്ചു.

ഗിരീഷ് മാഷിന്റെ തന്നെ…ഈ മാസം ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച.

അതുകേട്ട് മാനവതി ഇടിവെട്ടേറ്റത് പോലെ തരിച്ചു നിന്നു..

താൻ എന്താണ് ഈ കേൾക്കുന്നത്..
മാഷിന് വേറൊരു കല്യാണമോ..

ഗിരി മാഷ് തന്നെ ചതിക്കുകയായിരുന്നു.. ഈശ്വരാ…

മാനവതിക്ക് വാർത്ത താങ്ങാൻ പറ്റിയില്ല സങ്കടുത്തേക്കാൾ ഉപരി അവളിൽ ക്രോധം ജ്വലിച്ചു..

താൻ ചതിക്കപ്പെടാൻ പാടില്ല…

ഇല്ല ഒരിക്കലും അത് പാടില്ല.. അവൾ മനസ്സിൽ ഉറപ്പിച്ചു…

മാനവതി കൊടുങ്കാറ്റ് പോലെ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു…

അപ്പോഴേക്കും ഗിരി മാഷ് സഞ്ചരിച്ച ട്രെയിൻ സ്റ്റേഷൻ പരിസരം വിട്ട് ബഹുദൂരം പിന്നിട്ടിരുന്നു..

മാഷ് പോയ വഴി നോക്കി നീണ്ട കിടക്കുന്ന ആ റെയിൽവേ ട്രാക്കിൽ നോക്കി അവൾ പൊട്ടി കരഞ്ഞു .

തന്നെയും ചതിച്ച മാഷെയും കൊണ്ട് ഒരു പൊട്ടുപോലെ അകന്നു നീങ്ങുന്ന ആ വണ്ടി. അത് നോക്കി അവൾ അല്ലറി വിളിച്ചു കരഞ്ഞു..

അവൾക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടതുപോലെ തോന്നി..

സ്വബോധം വീട്ട് കിട്ടിയപ്പോൾ ആ മനസ്സിൽ എന്തോ നിശ്ചയദാർഢ്യം നിറഞ്ഞൊന്നു തോന്നുന്നു..
എങ്ങനെയൊക്കെ മാനവതി വീട്ടിലെത്തി..

അപ്പൻ ആകാംക്ഷയോടെ ചോദിച്ചു
നീ മാഷിനെ കണ്ടു സംസാരിച്ചോ മോളെ..
എല്ലാം ഭംഗിയിൽ തന്നെ ആവില്ലേ..

ആകും എല്ലാം ഭംഗിയിൽ തന്നെ..

നിർവികാരമായ അവൾ
നിസംഗതയോടെ വിദൂരതയിൽ എവിടെയോ ദൃഷ്ടി അല്പം പുഞ്ചിരി തൂകി അച്ഛന് മറുപടി നൽകി..

ഗിരി മാഷിന്റെ നാട്ടിലുള്ള കല്യാണമണ്ഡപത്തിൽ മാഷിന്റെ വിവാഹത്തിന്റെ അന്ന് മാനവതി നന്നായി ഒരുങ്ങി അവിടെ എത്തിച്ചേർന്നു..

വിവാഹ മണ്ഡപ ഹാളിന്റെ വാതിൽക്കൽ തന്നെ വരുന്നവർക്കുള്ള നാരങ്ങ വെള്ളം ഒരുക്കിയിട്ടുണ്ട്.. ക്ലാസിൽ പകർന്നുവെച്ച നാരങ്ങ വെള്ളം കുട്ടികളൊക്കെ വന്നു കുടു കുടാ കുടിച്ച് തിമിർക്കുന്നു… മാനവതി പതുക്കെ അങ്ങോട്ട് ചെന്നു…

മാനവതി അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു കുടിച്ചു..

ഇനി വേണമോ?

ഡ്രമ്മിൽ നിന്നും നാരങ്ങ വെള്ളം പകർന്നു കൊടുക്കുന്ന സ്ത്രീ മാനവതിയോട്സ്നേഹത്തോടെ ചോദിച്ചു..

വേണ്ട മതി.

മാനവതി പറഞ്ഞു.

അല്പം സമയം കഴിഞ്ഞപ്പോൾ വെള്ളം പകർന്നു നൽകുന്ന സ്ത്രീ അവിടുന്ന് സ്ഥലം വിട്ടു.
ആ സമയത്ത് ട്രേയുമായി ഒരു യുവതി അവിടെ വന്നു ഇങ്ങനെ പറഞ്ഞു.

ഞാനിപ്പോ വരാം .
..ഇതിൽ അല്പം വെള്ളം പകർന്ന വച്ചേക്കണേ കല്യാണം മണ്ഡപത്തിലുള്ള ചെറുക്കനും പെണ്ണിനും കുടിക്കാൻ വേണ്ടിയാണ്
..

മാനവതി ഉദ്ദേശിച്ച പോലെ തന്നെ തന്നെ അവർ വെള്ളം പകർന്നു നൽകുന്ന സ്ത്രീയായി തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് മനസ്സിലായി.

വിവാഹമോർട്ടം അടുത്തു ചെക്കൻ പെണ്ണിനെ താലികെട്ടി.

താൻ സ്നേഹിച്ച പുരുഷൻ വേറൊരു പെണ്ണിനെ താലി കെട്ടുന്നത്
ദുഃഖത്തോടെ മാനവതി നോക്കി നിന്നു.

വേദിയിൽ വീഡിയോ പിടുത്തവും.. ഫോട്ടോയെടുപ്പുമായി സമയം കുറച്ചു മുന്നോട്ടു പോയി

അല്പം കഴിഞ്ഞപ്പോൾ ആ യുവതി ; അതായത് വേദിയിലേക്ക് വരനും വധുവിനും കുടിക്കാൻ നാരങ്ങ വെള്ളം വേണമെന്ന് പറഞ്ഞ് നേരത്തെ അവിടെ ട്രേ കൊണ്ടു വച്ച യുവതി, അവിടെ വന്നു ട്രെയിൽ നിറച്ചുവെച്ച രണ്ടു ഗ്ലാസ് നാരങ്ങ വെള്ളവുമായി അവർ വേദിയിലേക്ക് നടന്നു..

അനേകം ക്യാമറകൾക്കിടയിൽ കിടന്നു ഞെരിപിരി കൊള്ളുന്ന വരനായ ഗിരീഷ് മാഷിന് തൊണ്ട വരണ്ടപ്പോൾ ആ യുവതി കൊടുത്ത നാരങ്ങ വെള്ളം വലിയ ആശ്വാസമായി.

ഗിരി മാഷ് ആർത്തിയോടെ ആ വെള്ളം കുടിക്കുന്നത് ദൂരെ നിന്നും മാനവതി നോക്കി പുഞ്ചിരി തൂകി.

തന്നെ വഞ്ചിച്ച് വേറൊരു പെണ്ണിന്റെ കൂടെ ജീവിക്കാൻ പോയ ഗിരീഷ് മാഷ് പാനീയം കുടിച്ചപ്പോൾ ആ കല്യാണം മണ്ഡപത്തിൽ തളർന്നുവീണു പിടഞ്ഞു തീരുന്നതു കണ്ട് മാനവതി തന്റെ ദൗത്യം പൂർത്തിയായ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു നീങ്ങി …….

Leave a Reply

Your email address will not be published. Required fields are marked *