കെട്ടിയവനെ കളഞ്ഞ് കണ്ടവന്റെ കൂടെ ഞാൻ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ അതാ കെട്ടിയവന്റെ കുഴപ്പം കൊണ്ടും കുറവുകൊണ്ടും തന്നെയാണ്… അതയാൾക്കും….

“കെട്ടിയവനെ കളഞ്ഞ് കണ്ടവന്റെ കൂടെ ഞാൻ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ അതാ കെട്ടിയവന്റെ കുഴപ്പം കൊണ്ടും കുറവുകൊണ്ടും തന്നെയാണ്… അതയാൾക്കും അറിയാം…

” അതുകൊണ്ടാണല്ലോ ഞാനയാളെ കളഞ്ഞ് അയാളുടെ കൂട്ടുകാരനൊപ്പം വന്നിട്ടും എന്നെയൊന്നും പറയുകയും ചെയ്യുകയും ചെയ്യാത്തത്… എന്നെ ഒന്നും ചെയ്യാൻ എന്റെ വീട്ടുകാരെയും സമ്മതിച്ചില്ലല്ലോ… അവളുടെ ഇഷ്ടം പോലെ ജീവിച്ചോട്ടെ തടയണ്ട എന്നാണ് എന്നെ തല്ലാൻ വന്ന എന്റെ അച്ഛനെ തടഞ്ഞു നിർത്തി അയാൾ പറഞ്ഞത്… അത് എന്തുകൊണ്ടാ….?
തെറ്റും കുറ്റവും അയാൾക്ക് ആയതു കൊണ്ടല്ലേ…?
ഞാനാഗ്രഹിയ്ക്കുന്ന ജീവിതം എനിയ്ക്ക് തരാൻ കഴിവില്ലാത്തതു കൊണ്ടല്ലേ…?

വീറും വാശിയും നിറച്ച് പറയുന്ന സ്വപ്നയെ വെറുതെ ഒന്നു നോക്കി ശില്പയും

കോളേജ് കാലത്തെ സൗഹൃദമാണ് സ്വപ്നയും ശില്പയും തമ്മിൽ.. ഇണപിരിയാൻ വയ്യാത്തത്ര സുഹൃത്തുക്കൾ…. കൂട്ടത്തിൽ സ്വപ്നയുടെ വിവാഹമാണ് ആദ്യം കഴിഞ്ഞത്… അന്നാ വിവാഹത്തിന് സ്വപ്നയെക്കാൾ എല്ലാവരും ശ്രദ്ധിച്ചത് ശില്പയെ ആണ് കാരണം ഉറ്റ കൂട്ടുകാരിയുടെ കല്യാണം അത്രയ്ക്കും ഗംഭീരമായിട്ടാണ് ശില്പ ആലോഷിച്ചതും അനുഭവിച്ചതും…

എൻജിനീയറായ ഗിരിധറാണ് സ്വപ്നയെ വിവാഹം കഴിച്ചത്… ഗിരിധറുമായും അവന്റെ വീട്ടുക്കാരുമായെല്ലാം നല്ല അടുപ്പം സ്വപ്നയുടെ വിവാഹ ശേഷം ശില്പയും പുലർത്തിയിരുന്നു…

എന്നാൽ ശില്‌പ അടക്കം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അവരുടെ ഒന്നാംവിവാഹ വാർഷികത്തോടടുപ്പിച്ച് സ്വപ്ന ഗിരിധറെ ഉപേക്ഷിച്ച് അവന്റെ കൂട്ടുക്കാരനായ പ്രവീണിനൊപ്പം ഒളിച്ചോടിയത്…

എല്ലാം കഴിഞ്ഞിട്ടപ്പോൾ മൂന്നാലു മാസമായ്… അന്നത്തെ ഒളിച്ചോട്ടത്തിന് ശേഷം ഇന്നാണ് പിന്നെ ശില്പ സ്വപ്നയെ കാണുന്നത്… അതും എയർപോർട്ടിൽ വെച്ച്…. യു കെയിലേക്ക് ഇന്ന് പോവുകയാണ് സ്വപ്നയും പ്രവീണും… അതറിഞ്ഞിട്ട് വന്നതാണ് ശില്പ….

“നിന്റെ സങ്കല്പത്തിലെ ഭർത്താവായിരുന്നില്ലേ സ്വപ്നേ ഗിരിധർ…?
നീ പറയുന്ന ഹൈറ്റും വെയ്റ്റും ലുക്കും ഒക്കെ ഇല്ലായിരുന്നോ അയാൾക്ക്…?

മനസ്സിനുള്ളിലൊതുക്കി വെച്ച സംശയം തുറന്നു ചോദിച്ചു ശില്പ

ശില്പയുടെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞു കോടി സ്വപ്നയുടെ ചുണ്ടുകൾ

‘കുറെ പൊക്കവും വണ്ണവും ലുക്കും ഉണ്ടായാൽ എല്ലാം തികഞ്ഞെന്നായിരുന്നു വിവാഹത്തിന് മുമ്പ് ഞാൻ കരുതീരുന്നത്… അതെന്തു വലിയ വിഡ്ഡിത്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് പക്ഷെ ഞങ്ങളുടെ വിവാഹ ശേഷമാണ്… വിവാഹം കഴിഞ്ഞ നാളുകളിൽ അയാൾക്കെന്നോടുണ്ടായിരുന്ന താൽപര്യവും ഇഷ്ടവുമെല്ലാം വളരെ വേഗം നിലച്ചയാളിൽ… പിന്നെ പിന്നെ
അയാൾക്ക് ഒന്നിനോടും താല്പര്യം ഇല്ലാതെയായ്…. അത് പോലെ തന്നെ പിശുക്കത്തരവും എന്റെ ഒരാവശ്യത്തിനും പണം തരില്ല അയാൾ… തരുന്ന പണത്തിനാണെങ്കിൽ നൂറുവട്ടം കാരണം ബോധിപ്പിക്കണം… മടുത്തു പോയ് ഞാൻ… അതു കൊണ്ടു തന്നെയാണ് എന്നെ ഞാനായ് മനസ്സിലാക്കുന്ന എന്റെ ഇഷ്ടങ്ങളും ഒരു തടസ്സവുമില്ലാതെ നടത്തി തരാൻ പറ്റുന്ന പ്രവീണിനെ ഞാൻ വളച്ചത്.. അതും ഗിരിയുടെ ഭാര്യയായ് ഇരിയ്ക്കുമ്പോൾ… എന്നിട്ടുപോലുമാ പൊട്ടന് അതു മനസ്സിലായില്ല… ഇവനൊക്കെയാണോ ആണ്….?

ഗിരിധറിനോടുള്ള പരിഹാസവും പുച്ഛവും ഒരു പോലെ നിറഞ്ഞു നിന്നു സ്വപനയുടെ വാക്കുകളിലെങ്കിൽ താനിന്നേ വരെ അറിയാത്ത കാണാത്ത സ്വപ്നയെ അന്നാദ്യമായ് കാണും പോലെ കണ്ണ് മിഴിച്ച് നോക്കി ശില്പ…

“നീയെന്താ ശില്പേ എന്നെ ആദ്യം കാണും പോലെ നോക്കുന്നത്…?
ഗിരിയുടെ ഭാര്യയായിരിക്കേ ഞാൻ പ്രവീണിനെ വളച്ചെടുത്തത് കേട്ടിട്ടാണോ… ആണെങ്കിൽ ഗിരിധറെക്കാൾ വലിയ വിഡ്ഡിയാണ് നീ… നിനയ്ക്കൊപ്പം നടക്കുമ്പോൾ നീയറിയാതെ രണ്ടോ മൂന്നോ പ്രണയങ്ങൾ ഒരേ സമയത്ത് കൈക്കാര്യം ചെയ്തിരുന്നു ഞാൻ… അവർക്കൊപ്പം അവർ വിളിയ്ക്കുന്നിടത്തെല്ലാം പോയിട്ടുണ്ട്… പല ഹോട്ടൽ റൂമുകളും റിസോട്ടുകളുമെല്ലാം എനിയ്ക്കെന്റ ബെഡ്റൂം പോലെ പരിമിതമായിരുന്നു അന്നെല്ലാം…. ക്യാമ്പസ് ജീവിതം ആഘോഷിക്കാവുന്നതിന്റെ മാക്സിമം ഞാൻ ആഘോഷിച്ചിട്ടുണ്ട്.. ആസ്വദിച്ചിട്ടുണ്ട്… അറിയ്യോ നിനക്ക്…?

എന്തോ വീരകൃത്യങ്ങൾ ചെയ്തവളെ പോലെ സ്വപ്ന വിളിച്ചു പറയുമ്പോൾ ആകെ അമ്പരന്നു പകപ്പോടെ അവളെ നോക്കി ശില്പ

തന്റെ വാക്കുകൾ കേട്ടുള്ള ശില്പയുടെ ഞെട്ടലും പകപ്പുമെല്ലാം ഹരം തീർക്കുന്നുണ്ട് സ്വപ്നയിലും…. കൂടെ നടന്നിരുന്നപ്പോൾ അവളറിയാതെ ഓരോന്നും ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന അതേ ലഹരിയും ഹരവും…

“ഞാൻ നിന്നോട് വേറൊരു സത്യം പറയട്ടെ… നീ ഞെട്ടരുത്….

ശില്പയുടെ കാതോരം നീങ്ങി രഹസ്യം പോലെ തിരക്കി സ്വപ്ന…

ഗിരിധർ സത്യത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് നിന്നെയാണ്… നമ്മളൊരുമ്മിച്ച് നടക്കുമ്പോൾ അയാൾ കണ്ടതും ഇഷ്ടപ്പെട്ടതുമെല്ലാം നിന്നെയാണ്… എന്റെ സങ്കല്പങ്ങൾക്ക് ഇണങ്ങിയ ഒരുത്തൻ നിന്നെ ഇഷ്ടപ്പെട്ടാലത് ഞാനെങ്ങനെ സഹിയ്ക്കും…?
ഞാനെത്ര മാത്രം ചരടുവലികൾ അയാളറിയാതെ നടത്തിയിട്ടാണെന്നോ നിന്നെ വേണ്ടാന്നു വെച്ചിട്ടയാൾ എന്നെ കെട്ടിയത്…?

പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സ്വപ്ന ഒരു വലിയ രഹസ്യമെന്നോണം പറഞ്ഞ വാക്കുകൾ കേട്ട് യാതൊരു ഞെട്ടലും ഇല്ലാതെ സ്വപ്നയെ നോക്കി ശില്പ…

ശില്പയുടെ ഞെട്ടലില്ലാത്ത മുഖത്തേയ്ക്ക് വീണ്ടും വീണ്ടും നോക്കി സ്വപ്ന

“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ…?

ശില്പയോടു തിരക്കിയവൾ…

“കേട്ടു… പക്ഷെ അതിലെനിയ്ക്ക് ഞെട്ടലും അമ്പരപ്പുമൊന്നുമില്ല… കാരണം ഒന്നിനും കൊള്ളാത്തൊരുവനിൽ നിന്ന് നീയെന്നെ സത്യത്തിൽ രക്ഷിക്കുകയല്ലേ സ്വപ്നേ ചെയ്തത്….?
നിന്നോടു ശരിയ്ക്കും ഞാനൊരു നന്ദിയല്ലേ പറയേണ്ടത്…?

തിരികെ തന്നോടു ചോദിയ്ക്കുന്നവളോട് പറയാൻ മറുപടി ഇല്ലാതെ നിന്നു പോയതിത്തവണ സ്വപ്നയാണ്…

“നിനക്കെപ്പോഴാ സ്വപ്നേ ഫ്ലൈറ്റ്….?

ശില്പ ചോദിയ്ക്കുമ്പോഴാണ് സ്വപ്ന സമയം ശ്രദ്ധിക്കുന്നത്

“അയ്യോ ചെക്കിൻ ചെയ്യാനുള്ള സമയമായല്ലോ… പ്രവീണെത്തിയില്ല … ”

വെപ്രാളപ്പെട്ടു പറഞ്ഞ് ഫോണെടുക്കുന്നവളെ തിടുക്കമേതുമില്ലാതെ നോക്കി ശില്പ

“നിന്റെയൊപ്പം വന്നില്ലേ പ്രവീൺ….?

തിരക്കിയവൾ

“ഇല്ല എന്നോട് ഇവിടെ വെയ്റ്റ് ചെയ്യാനാ പറഞ്ഞത്… അവനാരെയോ കാണാനുണ്ട് കണ്ടിട്ട് ഇവിടെ എത്തിക്കോളാമെന്നും പറഞ്ഞു….. ഇവന്റെ ഫോണെന്താ സ്വിച്ചോഫ്….?

ശില്പയോടു മറുപടി പറയുന്നതിനിടയിലും പ്രവീണിനെ വിളിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട് സ്വപ്ന…

“ഫോണിൽ ചാർജ് തീർന്നതാവും…. നിന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും പണവുമെല്ലാം ഇവിടെ സേഫാക്കി വെച്ചിട്ടല്ലേ നീ പോണത്…?

എന്തോ കുത്തി പറയുമ്പോലെ ശില്പ ചോദിച്ചതും ഞെട്ടീ സ്വപ്ന….

ഗിരിധറുമായുള്ള കല്യാണത്തിന് വീട്ടുകാർ തന്ന സ്വർണ്ണവും പൈസയും ഉൾപ്പെടെ തന്റെ ഇതുവരെയുള്ള സമ്പാദ്യമുൾപ്പെടെയുള്ളതെല്ലാം പ്രവീണിന്റെ കയ്യിലാണ്… ലോക്കറും അക്കൗണ്ടുമെല്ലാം കൈകാര്യം അവനാണ്….

ഞെട്ടലോടെ ശില്പയോടെന്തോ പറയാനൊരുങ്ങിയ സ്വപ്ന പെട്ടന്നു വന്നൊരോർമ്മ പോലെ തന്റെ ബാഗിലെ പാസ്പോർട്ടും ടിക്കറ്റുമല്ലാം വെച്ച ഫയൽ തിരഞ്ഞു.. അങ്ങനൊന്ന് ആ ബാഗിൽ ഇല്ല… നഷ്ടപ്പെട്ടിരിയ്ക്കുന്നു…..

താൻ ചതിക്കപ്പെട്ടോ എന്നൊരു ചിന്തയോടെ സ്വപ്ന ശില്പയെ മുഖം ഉയർത്തി നോക്കിയതും കണ്ടു തന്നിൽ നിന്നകന്ന് പുറത്തേക്ക് വേഗത്തിൽ നടക്കുന്നവളെ…

അവളെ വിളിയ്ക്കാനായ് ശബ്ദമുയർത്തി സ്വപ്നയെങ്കിലും ഒരു നേർത്ത കാറ്റല്ലാതെ ശബ്ദമൊന്നും വന്നില്ല സ്വപ്നയ്ക്ക്…

ചതിക്കപ്പെട്ടിരിയ്ക്കുന്നു എന്ന ചിന്ത മനസ്സിലുറച്ചതും പുറത്തേയ്ക്ക് കുതിച്ചവൾ…

കിഷോറും അവളും താമസിച്ചിരുന്നിടത്തവൾ ആദ്യം ചെന്നെങ്കിലും പൂട്ടി കിടക്കുന്ന ആ ഫ്ളാറ്റ് അവളുടെ പ്രതീക്ഷ തകർത്തു…

പ്രവീൺ പോവാനിടയുള്ള സ്ഥലങ്ങളിലെല്ലാം അവനെ അന്വേഷിച്ചു നടന്നു സ്വപ്ന…
നിരാശ മാത്രമായിരുന്നു ഫലം….

അന്നത്തെ ആ പകലവസാനിയ്ക്കുമ്പോൾ കയ്യിൽ നീക്കിയിരുപ് ഒന്നും അവശേഷിക്കാതെ, വിശ്വസിച്ചവന്റെ ചതിയിൽ തളർന്നു പോയ മനസ്സും ശരീരവുമായ് സ്വപ്ന തകർന്നിരുന്നതും അവളുടെ ഫോണിലേക്ക് രാഖിയുടെ ഒരു മെസേജ് വന്നു…

സുന്ദരിയായൊരു യുവതിക്കൊപ്പം ഏറെ സന്തോഷത്തോടെ എയർപോർട്ടിൽ നിൽക്കുന്ന പ്രവീണിന്റെ ഫോട്ടോ… ഒപ്പമൊരു വോയിസും….

“പ്രവീണിന്റെ ഭാര്യയാണത്…അവരൊരുമ്മിച്ച് ഇന്ന് നിങ്ങൾ പോവാനിരുന്ന ഫ്ളൈറ്റിൽ യുകെയിലേക്ക് പോയല്ലോ…….. ഇനി നീ എന്ത് ചെയ്യും സ്വപ്നേ…. ?

ആ വോയിസ് കേട്ടതും തലയ്ക്കടിയേറ്റതു പോലെ തരിച്ചിരുന്നു സ്വപ്ന… മനസ്സിൽ മുള പൊട്ടിയ അനേകം സംശയങ്ങളോടെ ശില്പയെ വിളിച്ചു അവളെങ്കിലും കോളെടുത്തില്ല ശില്പ….

പിറ്റേന്ന് നേരം പുലർന്നതും ശില്പയെ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി അറിയാനായ് ശില്പയുടെ വീട്ടിലെത്തിയ സ്വപ്ന കൺമുന്നിൽകാണുന്ന കാഴ്ചയുടെ ഞെട്ടലിൽ അനങ്ങാൻ മറന്നു

ശില്പയെ താലിക്കെട്ടുന്ന ഗിരിധർ….

വിശ്വസിക്കാൻ കഴിഞ്ഞില്ലവൾക്ക്

ചടങ്ങുകളെല്ലാം തീർന്നതും സ്വപ്നക്കടുത്തെത്തി ഗിരിയും ശില്പയും

“ഞാനൊരു പൊട്ടനായതു കൊണ്ടല്ലെടി നിന്റെ സ്വഭാവം തിരിച്ചറിഞ്ഞും പ്രതികരിക്കാതിരുന്നത്…കണ്ടവന്മാർക്കൊപ്പം ലോകം നിരങ്ങി നടന്ന നീ എന്റെ തലയിൽ നിന്ന് ഉപാധികളില്ലാതെ ഒഴിഞ്ഞു പോവേണ്ടത് എന്റെ മാത്രം ആവശ്യമായിരുന്നു… ഞാനാഗ്രഹിച്ചത് നടന്നു… അതിപ്പോൾ ഈ കല്യാണമാണെങ്കിൽ പോലും… കാര്യങ്ങളെല്ലാം നേരത്തെ തന്നെ ഞാൻ പറഞ്ഞ് ശില്പയ്ക്ക് അറിയായിരുന്നു…. പിന്നെ എന്തിനവൾ എയർപോർട്ടിൽ വന്നെന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളു നിന്റെ കണ്ണിൽ പെടാതെ പ്രവീണിനും ഭാര്യയ്ക്കും എയർപോർട്ടിനകത്തു കടക്കാൻ ഒന്നു സഹായിച്ചതാണവൾ….

തന്റെ അടുത്ത് വന്ന് ഗിരിധർ പറയുന്ന കാര്യങ്ങൾ കേട്ട് ഞെട്ടാൻ പോലും ശേഷി ഉണ്ടായിരുന്നില്ല സ്വപ്നയ്ക്ക്….
നിന്നെക്കാൾ വലിയ ഉഡായിപ്പാണ് അവനും അവന്റെ ഭാര്യയും… അതു കൊണ്ട് കാര്യങ്ങൾ എളുപ്പമായ്… ശരിയെന്നാ….”

പറയാനുള്ളതെല്ലാം പറഞ്ഞ് ശില്പയെ ചേർത്തു പിടിച്ച്
ഗിരിധർ രണ്ട് ചുവട് മുന്നോട്ടുവെച്ചിട്ടൊന്ന് തിരിഞ്ഞു നിന്നു…

ആദ്യ ഭർത്താവിന്റെയും പ്രിയ സുഹൃത്തിന്റെയും കല്യാണം കൂടാൻ വന്ന ആദ്യ ഭാര്യ… കൊള്ളാം അല്ലേ ശില്‌പേ…?

ഗിരിയുടെ ചോദ്യത്തിന് ശില്പ ചിരിച്ചതും ആ ചിരി ഏറ്റുപിടിച്ചു അവിടെ കൂടിയ ഓരോരുത്തരും… അവർക്കിടയിൽ അകപ്പെട്ട് സ്വന്തം ബുദ്ധിശൂന്യതയെ ശപിച്ചു നിന്നു സ്വപ്ന…. സ്വപ്നത്തിലെന്ന പോലെ

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *