വിവാഹിതനായ ഒരാൾ ഒരു പെണ്ണിനെ സമീപിക്കുന്നത് അവളുടെ ശരീരത്തോടുള്ള താൽപര്യം കൊണ്ട് മാത്രമാണെന്ന് എല്ലാവരും കരുതും ഒരു പരിധിവരെ അത് ശരിയാണ് താനും….

(രചന: ഇഷ)

ഓഫീസിൽ പുതുതായി വന്ന എച്ച് ആർ അസിസ്റ്റന്റ് മാനേജറെ എല്ലാവരും ആരാധിച്ചിരുന്നു അവളുടെ രൂപ ഭംഗി തന്നെയാണ് അതിന് കാരണവും…. നർത്തകീശില്പം എന്നൊക്കെ പറയുന്നതുപോലെ…

നീണ്ട കഴുത്തുകളും, മുഴുത്ത മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും മാൻ മിഴികളും എല്ലാം അവൾക്ക് പ്രത്യേക ഭംഗി നൽകി ..
അതുകൊണ്ടുതന്നെ ഓഫീസിൽ ഉള്ളവർ എല്ലാവരും അവളുടെ ആരാധകന്മാരായി മാറി പെണ്ണുങ്ങൾക്കിടയിൽ അവളോട് വല്ലാത്ത അസൂയ ആയിരുന്നു…

“അംഗിത!!””

അതായിരുന്നു അവളുടെ പേര്…
മാനേജർ രാജീവിനും അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു പക്ഷേ തുറന്നുപറയാൻ അയാൾക്ക് ഭയമായിരുന്നു..
താൻ വിവാഹിതനാണ് നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞിന്റെ അച്ഛനാണ്… എന്നിട്ടും അവളോട് ഇഷ്ടം തോന്നിയത്, എന്തുകൊണ്ടാണെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല..

മനസ്സിൽ തോന്നിയ ഇഷ്ടം പുറത്തേക്ക് വരാതെ അയാൾ ഉള്ളിൽ തന്നെ ഒതുക്കി അല്ലെങ്കിൽ തന്നെ വിവാഹിതനായ ഒരാൾ ഒരു പെണ്ണിനെ സമീപിക്കുന്നത് അവളുടെ ശരീരത്തോടുള്ള താൽപര്യം കൊണ്ട് മാത്രമാണെന്ന് എല്ലാവരും കരുതും ഒരു പരിധിവരെ അത് ശരിയാണ് താനും….

സ്കൂൾ ടീച്ചർ ആയ സ്വന്തം ഭാര്യ വീട്ടിലെ കാര്യങ്ങൾ എല്ലാം വൃത്തിയായി ചെയ്യുന്നതിൽ മിടുക്കിയായിരുന്നു ഇതുവരെയും അവളോട് മതിപ്പും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവൾ ഉള്ളതുകൊണ്ടാണ് സ്വന്തമായി ഒരു വീട് എന്ന തങ്ങളുടെ സ്വപ്നം ഇത്രവേഗം സാധ്യമായത്…

വരവറിഞ്ഞു ചിലവാക്കാൻ അറിയാവുന്നവളായിരുന്നു അവൾ.. എല്ലാവരും പറഞ്ഞിരുന്നു രാജീവിന്റെ ഭാഗ്യമാണ് പ്രിയ എന്ന്…
ഒരു പ്രസവം കഴിഞ്ഞതോടുകൂടി അവളുടെ രൂപം വല്ലാണ്ട് മാറിപ്പോയി..
മാറിടങ്ങളെല്ലാം ഇടിഞ്ഞു തൂങ്ങി വയറിൽ സ്ട്രച്ച് മാർക്ക് വന്നു..

എന്നിട്ടും അവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിരുന്നില്ല ഇതെല്ലാം തങ്ങളുടെ കുഞ്ഞിനും കൂടി വേണ്ടിയാണല്ലോ എന്ന് കരുതി ഇഷ്ടം കൂടിയതേയുള്ളൂ.. പക്ഷേ ഇപ്പോൾ അംഗിത ഇങ്ങനെ മുന്നിൽ വന്ന് നിൽക്കുമ്പോൾ,

പ്രിയ പോരാ എന്ന് തോന്നി പോകുന്നു…
ചില രാത്രികളിൽ മോള് നേരത്തെ ഉറങ്ങിയ ദിവസം അവൾ എന്റെ അടുത്തേക്ക് വരും എന്നെ കെട്ടിപ്പിടിച്ചു കിടക്കും അവളുടെ മനസ്സിന്റെ ആഗ്രഹം അറിയാഞ്ഞിട്ടല്ല ഒട്ടും താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ഉറങ്ങാതെ കിടക്കും അന്നേരമെല്ലാം മനസ്സിൽ അവൾ ആയിരുന്നു ഓഫീസിലെ സൗന്ദര്യ ദേവത…!!

ഒരു ദിവസം ഓഫീസിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ അവൾ വന്നിരുന്നു… അംഗിത!!””‘

അവളുടെ കാർ കേടായി ഒരു ലിസ്റ്റ് തരാമോ എന്ന് ചോദിച്ചു.. ഞാൻ പോകുന്ന വഴിക്ക് തന്നെ ആയതുകൊണ്ട് തരാം എന്ന് ഫോർമലായി തന്നെ പറഞ്ഞു അവൾ ചിരിയോടെ എന്റെ പുറകെ കൂടി.

എനിക്കും മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഒന്നുമില്ലെങ്കിലും ഈ യാത്ര തീരുന്നത് വരെയെങ്കിലും അവളുടെ സാമിപ്യം ഉണ്ടാകുമല്ലോ അവളിൽ നിന്ന് വമിക്കുന്ന വല്ലാത്ത ആ വശ്യ സുഗന്ധം അനുഭവിക്കാമല്ലോ….!!

പ്രിയക്ക് വല്ലാത്തൊരു വിയർപ്പ് നാറ്റം ആണ് അതുകൊണ്ടുതന്നെ കിടക്കാൻ നേരത്ത് അവളോട് പോയി മേല് കഴുകിയിട്ട് വന്നാൽമതി എന്ന് പറയും..

അല്ലെങ്കിലും പുരുഷന്മാർക്ക് ഇഷ്ടപ്പെട്ട രീതിയിൽ കിടപ്പറയിൽ പെരുമാറാൻ കഴിയാത്തവരെ, പരാജയം എന്ന് തന്നെയല്ലേ വിളിക്കാൻ കഴിയൂ..

“”അംഗിതയുടെ വീട്ടിൽ ആരെല്ലാം ഉണ്ട്??”””

വെറുതെ പോകുന്ന വഴിക്ക് ഒരു കുശലാന്വേഷണം നടത്തി അല്ലെങ്കിലും കൂടുതൽ ഒന്നും അവളെപ്പറ്റി ഞാൻ ചോദിച്ചറിഞ്ഞിരുന്നില്ല വെറുതെ ആളുകൾക്കിടയിൽ ഒരു ഗോസിപ്പ് ഉണ്ടാക്കണ്ട എന്ന് കരുതി…

“”” ആരുമില്ല ഞാൻ ഒറ്റക്കെ ഉള്ളൂ!!””
വശ്യമായ ഒരു ചിരിയോടെ അവൾ പറഞ്ഞു…

അത് കേട്ടതും ഞാൻ ചോദിച്ചു,

“” അപ്പോ വിവാഹമൊന്നും കഴിച്ചില്ലേ??? “”

അത് കേട്ട് ചിരിയോടെ അവൾ മറുപടി പറഞ്ഞു..

“” കഴിച്ചിരുന്നു ഒരു കൺട്രിയേ അയാൾക്ക് വിവാഹം കഴിഞ്ഞാൽ ഉടൻ ഒരു കൊച്ചു വേണം!!! ഒരുപാട് പണമൊക്കെയുള്ള വീട്ടിൽ ജനിച്ചതാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം? ഒരു കുട്ടി ഉണ്ടാവുന്നതാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം!!!

എനിക്ക് കുട്ടി ഫാമിലി ലൈഫ് അതിനോടൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല സത്യം പറയാലോ അയാളുടെ പണം കണ്ടിട്ട് തന്നെയാണ്ഞാൻ അയാളുടെ പുറകെ കൂടിയത്…. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലൈഫ് എന്നത് എൻജോയ് ചെയ്യാനുള്ള ഒന്നാണ്..
അതിനുവേണ്ടി ഞാൻ എന്തും ചെയ്യും ഒരു കോംപ്രമൈസിനും തയ്യാറല്ല…

ഒരു കുട്ടിയെ ഒന്ന് ആലോചിച്ചു നോക്കിക്കേ.. എന്റെ എല്ലാ സൗന്ദര്യവും അവസാനിപ്പിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുത്ത് അതിനെ നോക്കി അതിന്റെ അപ്പിയും മൂത്രവും എല്ലാം കോരി എന്റെ ലൈഫ് വെറുതെ സ്പോയിൽ ചെയ്യണം!!!! അതോടെ ഞങ്ങൾ പിരിഞ്ഞു ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് എന്റെ കാര്യം നോക്കി ഇങ്ങനെ ജീവിക്കുന്നു…!!”””

അവൾ പറഞ്ഞു തീർന്നതും എന്തോ അവളുടെ കൺസപ്റ്റിനോട് എനിക്ക് ഒട്ടും യോജിക്കാൻ തോന്നിയില്ല ഒരു കുഞ്ഞ് എന്നത് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒന്നുമല്ല എങ്കിലും, അതും പരിഗണിക്കേണ്ട ഒരു കാര്യം തന്നെയല്ലേ…. എല്ലാവരും ഇങ്ങനെ കരുതിയിരുന്നെങ്കിൽ നമ്മൾ ഒന്നും ഈ ഭൂമിയിലേക്ക് വരില്ലായിരുന്നല്ലോ..

“”” ഒരു കാര്യം കൂടി സാറിനോട് എനിക്ക് തുറന്നു പറയണം എന്ന് തോന്നി…. സർ യു ലുക്ക് സൊ ഹാൻസം…!!! എനിക്ക് സാറിന്റെ കൂടെ ഡേറ്റിങ്ങിനു പോയാൽ കൊള്ളാമെന്നുണ്ട്!!”””

സ്ട്രൈറ്റായി അവൾ കാര്യം പറഞ്ഞു ഇത്രയും കാലം മനസ്സിൽ ആഗ്രഹിച്ച ഒന്ന് പക്ഷേ ഇപ്പോൾ പറഞ്ഞപ്പോൾ എന്തോ ഒട്ടും താല്പര്യം തോന്നിയില്ല തന്നെയുമല്ല അവളെ കുറിച്ച് മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ഇമ്പ്രെഷനും പോയിരിക്കുകയും ചെയ്തിരിക്കുന്നു…
മനസ്സിൽ ഇപ്പോൾ പ്രിയ മാത്രമാണ് ഉള്ളത് വെറുതെ ഞാൻ ഒന്ന് പ്രിയയും അവളെയും കമ്പയർ ചെയ്തു..

ഗർഭിണിയായിരുന്ന സമയത്തും പ്രസവിച്ചപ്പോഴും അവൾ വല്ലാത്ത സന്തോഷവതി ആയിരുന്നു ഞങ്ങളുടെ കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ സന്തോഷം!!!

കുഞ്ഞിന് അവൾ ലീവ് എടുത്ത് നോക്കി… ഒരിക്കലും അതിൽ പരാതി പോലും പറഞ്ഞിട്ടില്ല എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ഞാനും ഹെൽപ്പ് ചെയ്തിട്ടുണ്ട്..

വലിയ മുൻധാരണകൾ ഇല്ലാഞ്ഞിട്ടും ജോലിയുടെ ആവശ്യത്തിനുവേണ്ടി ഇങ്ങോട്ടേക്ക് തന്നെ അവളുടെ വീട്ടിൽ നിന്ന് മാറേണ്ടി വന്നപ്പോൾ എല്ലാം അവൾ ഒറ്റയ്ക്ക് പഠിച്ചെടുത്തു കൂടെ അച്ഛനും അമ്മയും കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ പ്രാപ്തയായി ഇതിനിടയിൽ അവളെപ്പറ്റി അവളുടെ കാര്യങ്ങളെ പറ്റിയും ചിന്തിച്ചിട്ട് കൂടിയില്ല ശരിക്കും പറഞ്ഞാൽ ഒരുതരം ത്യാഗം…

അതിന്റെ ഒന്നും വില കാണാതെ വെറും ബാഹ്യ സൗന്ദര്യത്തിൽ, ഒരു നിമിഷത്തേക്ക് എങ്കിൽ ഒരു നിമിഷത്തേക്ക് ഭ്രമിച്ചു പോയതിൽ വല്ലാത്ത കുറ്റബോധം തോന്നി രാജീവിന്..

“”” സോറി അങ്കിത!! എനിക്ക് തന്നോട് അങ്ങനെ ഒരു താല്പര്യം തോന്നുന്നില്ല!!”””

ഒരുപക്ഷേ ആദ്യമായിട്ടാവും അവളുടെ സൗന്ദര്യത്തിന് ഇതുപോലെ ഒരു മറുപടി കിട്ടുന്നത് അവൾ ഒരു നിമിഷം അത്ഭുതത്തോടെ എന്നെ നോക്കി പിന്നെ ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു..

അവളെ ഡ്രോപ്പ് ചെയ്യേണ്ടെടുത്ത് കൊണ്ടുപോയി ഡ്രോപ്പ് ചെയ്തു ഞാൻ വീട്ടിലേക്ക് നടന്നു അവിടെ പ്രിയ കുഞ്ഞിന് ഭക്ഷണം കൊടുത്തു ഉറക്കി കഴിഞ്ഞിരുന്നു ..

ഇന്നെന്തോ എനിക്ക് അവൾക്ക് വല്ലാത്ത സൗന്ദര്യമുണ്ട് എന്ന് തോന്നിപ്പോയി!!!

അവളെ ചെന്ന് ചേർത്തുപിടിച്ചതും,

“” എന്താ ഇത് രാജീവേട്ട ഞാൻ മേല് കഴുകിയിട്ടില്ല വിയർപ്പ് വാസനിക്കും!!””

എന്നുപറഞ്ഞ് അവൾ എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു കൂടുതൽ അവളെ ചേർത്തുപിടിച്ച് ഞാൻ അവളോട് പറഞ്ഞു..

“”” നിന്റെ വിയർപ്പിനും വല്ലാത്ത സുഗന്ധമാണടീ!!”””

Leave a Reply

Your email address will not be published. Required fields are marked *