(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“നേരെ ഹോട്ടലിനുള്ളിൽ കേറിക്കോളൂ.. ലിഫ്റ്റിൽ റൂഫ് ഫ്ലോർ വാ.. ഞങ്ങടെ സെന്റർ അവിടെയാണ്”
വാട്ട്സാപ്പിൽ വോയിസ് മെസേജ് കേട്ട പാടെ പതിയെ ആ ഹോട്ടലിനുള്ളിലേക്ക് കയറി അരുൺ. കൈകാലുകളിൽ ഒരു വിറയലും ആകെ മൊത്തത്തിൽ ഒരു നെഞ്ചിടിപ്പും അനുഭവപ്പെട്ടു അവനു. ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണ്. ഒരു മസാജ് സെന്ററിൽ..
പറഞ്ഞ പ്രകാരം നേരെ ലിഫ്റ്റിലേക്ക് കയറി റൂഫ് ഫ്ലോറിന്റെ ബട്ടൺ പ്രെസ്സ് ചെയ്തു അവൻ. നിമിഷങ്ങൾക്കകം മുകളിൽ എത്തി. ലിഫ്റ്റിന്റെ ഡോർ പതിയെ തുറക്കുമ്പോൾ തന്നെ കണ്മുന്നിൽ മസാജ് സെന്ററിന്റെ ബോർഡ് കണ്ടു. അതോടെ പാതി ആശ്വാസമായി. അവിടെ ആരേലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരതി നോക്കി വേഗത്തിൽ അവൻ ആ ബോർഡ് വച്ച വാതിലിനുള്ളിലേക്ക് കയറി. പല പല കളർ ബൾബുകളും ഉള്ളിലേക്ക് ഇടുങ്ങിയ ഇടനാഴിയുമൊക്കെയായി ഉള്ളിൽ ആകെ മൊത്തത്തിൽ ഒരു കൊള്ളസങ്കേതം സെറ്റപ്പ്. അപ്പോഴാണ് റിസപ്ഷനിൽ ഇരുന്ന സ്ത്രീ അവനെ ശ്രദ്ധിച്ചത്.
“ഇപ്പോ മെസേജ് അയച്ച ആളല്ലേ.. വെൽകം ”
പുഞ്ചിരിയോടെ അവർ എഴുന്നേറ്റു. ഒരു നാല്പത് വയസിനോട് അടുത്ത് പ്രായം കാണാൻ സുന്ദരി. കണ്ണെടുക്കാതെ അവരെ ഒന്ന് നോക്കി നിന്നു അരുൺ.
” ഒരു മണിക്കൂർ അല്ലെ സർ.. ”
ആ ചോദ്യം കേട്ട് അതെ എന്ന അർത്ഥത്തിൽ അവനൊന്നു തലയാട്ടി ഒപ്പം പതിയെ ഒളികണ്ണിട്ട് ഉള്ളിലേക്ക് നോക്കുമ്പോൾ അവിടെ പല പല മുഖങ്ങൾ തന്നെ വന്നു നോക്കി നിൽക്കുന്നത് ശ്രദ്ധിച്ചു അരുൺ.
‘ദൈവമേ.. എല്ലാം അടിപൊളി പെൺപിള്ളേർ.. ‘
അവന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു.
“ദേ ഫോട്ടോസ് നോക്കു.. ഇഷ്ടം ഉള്ള ആളെ സെലക്ട് ചെയ്യാം.. ”
റിസപ്ഷനിലെ സ്ത്രീ വച്ചു നീട്ടിയ ടാബ് കയ്യിലേക്ക് വാങ്ങി അരുൺ. സുന്ദരികളായ മലയാളി പെൺകുട്ടികളുടെ ഫോട്ടോസ് അവ ഓരോന്നായി മാറ്റി മാറ്റി നോക്കവേ അതിൽ ഒരെണ്ണം അവന്റെ കണ്ണിൽ ഉടക്കി. ഇരുപത്തഞ്ചു വായസ്സിനുള്ളിൽ പ്രായം. നല്ല വെളുപ്പ് അല്ലെങ്കിലും കാണാൻ സുന്ദരി. ആവശ്യത്തിന് ശരീര സൗന്ദര്യവും.
” ദേ ഈ കുട്ടിയെ ഒന്ന് വിളിക്കാമോ.. ”
ടാബിൽ അരുൺ കാട്ടിയ ഫോട്ടോ ഒന്ന് നോക്കി റിസപ്ഷനിലെ ആ സ്ത്രീ ഉള്ളിലേക്ക് തല നീട്ടി ഉച്ചത്തിൽ വിളിച്ചു.
” കുഞ്ഞീ.. ഒന്നിങ്ങു വന്നേ.. ”
ആ പേര് അരുണിന് വല്ലാതെ ഇഷ്ടപ്പെട്ടു.. കുഞ്ഞി.. നല്ല ഓമനത്വമുള്ള അവളുടെ മുഖത്തിന് ചേർന്ന പേര്. നിമിഷങ്ങൾക്കകം അവൾ അവന്റെ മുന്നിൽ എത്തി. ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി. ടൈറ്റ് ജീൻസും ടി ഷർട്ടും വേഷം. ഒറ്റ നോട്ടത്തിൽ അരുൺ ആകെ കുളിരു കോരി പോയി.
” മതി ഈ കുട്ടി മതി ”
റിസപ്ഷനിലെ സ്ത്രീയെ നോക്കി അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം തെളിഞ്ഞിരുന്നു. കാശ് കൊടുത്തു തിരിയുമ്പോൾ അവൾ അരുണിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു
” ചേട്ടൻ വന്നോളൂ.. റൂം അകത്താണ് ”
അവൾ തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്ത ആവേശത്തോടെ പിന്നാലെ ചുവടു വച്ചു അരുൺ. എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ട് വീണ്ടും തിരിഞ്ഞ് റിസപ്ഷനിലെ സ്ത്രീക്ക് മുന്നിലേക്കെത്തി അവൻ.
” അതെ.. അവൾ മസാജ് അല്ലാതെ ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യുമോ. ”
ആ ചോദ്യം കേട്ട് അവരൊന്നു പുഞ്ചിരിച്ചു.
” അവൾ എല്ലാം ചെയ്തോളാം… പക്ഷെ അതിനു എന്തേലും ഒരു ടിപ്പ് അധികം കൊടുക്കണം നിങ്ങൾ ”
ആ മറുപടി കേട്ടാൽ മതിയായിരുന്നു അരുണിന്.
” അതൊക്കെ കൊടുക്കാം.. ”
അത്രയും പറഞ്ഞു ആവേശത്തോടെ ആ പെൺകുട്ടി പോയ വഴിയേ പാഞ്ഞു അവൻ.
പ്രവാസി ആയതിൽ പിന്നെ കുറച്ചേറേ നാളുകളായി അവന്റെ ഉള്ളിൽ കടന്നു കൂടിയ ഒരു ആഗ്രഹമാണ് മസാജ് സെന്ററിൽ പോകണമെന്നുള്ളത്. ആദ്യമൊക്കെ മടിയായിരുന്നു എന്നാൽ ഉള്ളിലെ ആഗ്രഹം പെരുകിയപ്പോൾ ഫേസ് ബുക്കിൽ കണ്ട ഒരു സെന്ററിലെ നമ്പറിലേക്ക് വിളിച്ചിട്ടാൻ ഇന്നവൻ അവിടെ എത്തിയത്..
ഇരുണ്ട വെളിച്ചമുള്ള മുറിയിലെ ബെഡിൽ അവളുടെ വരവും കാത്ത് അക്ഷമനായിരുന്നു അരുൺ. അവന്റെ കൈകാലുകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അല്പം കഴിയവേ.. കയ്യിൽ ഒരു കുപ്പി ഓയിലും ടവ്വലുമൊക്കെയായി അവൾ പതിയെ മുറിയിലേക്ക് വന്നു കയറി. കണ്ട പാടെ അറിയാതെ എഴുന്നേറ്റു പോയി അരുൺ. ഡോർ അടച്ചു ഉള്ളിലേക്ക് കയറി അവൾ അവനെ തന്നെ അൽപനേരം നോക്കി നിന്നു…
” എന്താ ചേട്ടാ. ആകെ മൊത്തത്തിൽ ഒന്ന് ഇളകി നിൽക്കുകയാണല്ലോ.. ”
ആ ചോദ്യം കേട്ട പാടെ അല്പം ലജ്ജയോടെ വീണ്ടും ബെഡിലേക്കിരുന്നു അരുൺ.
” ഏ.. ഏയ്.. തന്നെ കണ്ടപ്പോ വെറുതെ.. ”
അവന്റെ ഒച്ചയിടറി.
” ആഹാ.. ”
ഒരു കുസൃതി ചിരിയോടെ പതിയെ അവന്റെ അരികിലേക്കിരുന്നു അവൾ.
” എന്താ തന്റെ പേര്.. ”
ആ ചോദ്യം കേട്ട് അവളൊന്നു ചിരിച്ചു.
” പേരൊക്കെ ആരേലും ഉള്ളത് പറയോ ചേട്ടാ.. ചേട്ടൻ റിസപ്ഷനിലെ ചേച്ചി വിളിച്ചത് കേട്ടില്ലേ.. കുഞ്ഞി ന്ന്.. അങ്ങിനെ തന്നെ വിളിച്ചാൽ മതി. ”
ആ മറുപടി കേട്ട് വീണ്ടും അല്പസമയം മൗനമായിരുന്നു. ജീവിതത്തിൽ ആദ്യത്തെ അനുഭവമായതിനാൽ തന്നെ എങ്ങിനെ തുടങ്ങും എന്ന് അവന് അറിയില്ലായിരുന്നു. അവന്റെ പതർച്ച കണ്ട് അവൾക്ക് കാര്യം മനസിലായി.
” ചേട്ടൻ ആദ്യമാണല്ലേ.. അതാ ഈ ഒരു പരുങ്ങൽ.. ”
അത്രയും പറഞ്ഞു അവൾ പതിയെ അവന്റെ അരികിലേക്ക് ചേർന്നിരുന്നു കരങ്ങൾ കവർന്നു. വല്ലാതെ കുളിരു കോരി പോയി അരുൺ.
” ചേട്ടൻ എവിടാ ജോലി ചെയ്യുന്നേ.. ”
ആ ചോദ്യം കേട്ട് പതിയെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ അധരങ്ങളിൽ അമർത്തി ചുംബിക്കാൻ അരുണിന്റെ മനസ്സ് വെമ്പി. ഇനി താൻ മടിക്കേണ്ടതില്ല എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു ആ അധരങ്ങളിൽ അമർത്തി ചുംബിച്ചു അവൻ.
ആദ്യമൊന്ന് നടുങ്ങി പോയെങ്കിലും പെട്ടെന്നു തന്നെ ആ പെൺകുട്ടിയും അതിൽ സുഖം കണ്ടെത്തി. അല്പസമയം നീണ്ടു നിന്ന ആ ചുംബനം അവസാനിക്കുമ്പോൾ ആകെ കിതച്ചു പോയി അരുൺ. വല്ലാത്ത ഒരു ഉന്മേഷം അപ്പോൾ അവനു അനുഭവപ്പെട്ടു. മുന്നേ തോന്നിയ ആ വിറയൽ കുറച്ചൊക്കെ മാറിയ പോലെ.
” ചേട്ടൻ എന്നെ കടിച്ചു തിന്നോ.. ”
കുസൃതി ചിരിയോടെ അവൾ പതിയെ എഴുന്നേറ്റു.
“മോൻ.. കിടക്ക് മസാജ് വേണ്ടേ.. ”
ആ ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അരുൺ.
” എനിക്ക് മസാജ് വേണ്ട.. എനിക്ക് വേണ്ടത് മറ്റേതാണ്.. ”
പൊട്ടിച്ചിരിച്ചു പോയി അവൾ.
” കള്ളൻ.. ആദ്യമായിട്ടാണേലും ആഗ്രഹം മോശമല്ലല്ലോ.”
മറുപടി പറഞ്ഞു കൊണ്ടവൾ പതിയെ തിരിഞ്ഞു കയ്യിലുണ്ടായിരുന്ന ടവ്വലും ഓയിൽ ബോട്ടിലും ടേബിളിലേക്ക് വച്ചു.
” എന്നാ പിന്നെ ലേറ്റ് ആക്കേണ്ട.. ഒരു മണിക്കൂർ അല്ലേ ഉള്ളു.. എല്ലാം ഊരിക്കോ . അതോ ഇനി ഞാൻ ഊരി തരണോ.. ”
കേൾക്കേണ്ട താമസം ചാടി എഴുന്നേറ്റു അരുൺ.
പിന്നെ നടന്നതൊക്കെയും അവനു സ്വർഗ്ഗ തുല്യമായിരുന്നു. ഇടയ്ക്കെപ്പോഴോ അവന്റെ പതർച്ചയൊക്കെ പൂർണ്ണമായും മാറി. ഒടുവിൽ ആഗ്രഹം നിറവേറ്റി കഴിയുമ്പോൾ ഒരു മണിക്കൂർ ആകുവാൻ പിന്നെയും പതിനഞ്ചു മിനിറ്റിലേറെ ബാക്കിയുണ്ടായിരുന്നു.
” ചേട്ടൻ ആദ്യമായിട്ട് ആണേലും ആള് പുലിയാണല്ലോ… കണ്ണിൽ കണ്ട വീഡിയോസ് ഒക്കെ കണ്ട് ഓരോന്ന് പഠിച്ചു വന്നതാ അല്ലേ.. ”
കുസൃതി നിറഞ്ഞ അവളുടെ ചോദ്യം കേട്ട് പതിയെ അവളെ മാറോടു ചേർത്തു പുണർന്നു അരുൺ.
“താൻ അടിപൊളിയാണ് കേട്ടോ.. ”
” ആഹാ.. താങ്ക്സ് ചേട്ടോ.. ഇടക്കൊക്കെ ഇങ്ങനെ വാ അപ്പോ നമുക്ക് സുഖിക്കാം ”
മാറി തലവച്ചു കിടന്നു തന്നെയാണവൾ മറുപടി പറഞ്ഞത്.
” താൻ ഇവിടെ വന്നിട്ട് കുറെ ആയോ.. ”
” ആ രണ്ട് വർഷം ആകുന്നു ചേട്ടാ.. ”
” മ്…. എങ്ങിനാ നീ ഈ ഫീൽഡിൽ എത്തിയെ.. അതും ഈ ചെറിയ പ്രായത്തിൽ തന്നെ. ”
ആ ചോദ്യം കേൾക്കെ അവൾ പതിയെ അരുണിൽ നിന്നുമടർന്നു.
” അതൊക്കെ ഒരു കഥയാണ് ചേട്ടാ… പറയാൻ കുറെ ഉണ്ട്.. ഒരാള് പറ്റിച്ചതാ.. ”
ആ മറുപടി അവനെ ആശ്ചര്യപ്പെടുത്തി.
“ങേ.. പറ്റിച്ചെന്നോ.. എങ്ങിനെ.. ”
” അത് ചേട്ടാ.. ഞാൻ ആയൂർവേദം ആണ് പഠിച്ചേ. നാട്ടിൽ തെറാപ്പിസ്റ്റ് ആയിട്ട് ജോലി ചെയ്തോണ്ടിരിക്കെ ഇവിടെ ഒരു ആയൂർവേദ ഹോസ്പിറ്റലിൽ ജോലിയാക്കി തരാം എന്ന് പറഞ്ഞു ഒരു ചേച്ചിയാ എന്നെ ഇങ്ങട് കൊണ്ട് വന്നെ.. വീട്ടിൽ ഇച്ചിരി കഷ്ടപ്പാട് ഒക്കെ ഉണ്ട്. രക്ഷപ്പെടാനുള്ള കൊതികൊണ്ട് കടം മറിച്ചൊക്കെ കേറി വന്നതാ. ഇവിടെ വന്നു രണ്ട് ദിവസം റൂമിൽ ആയിരുന്നു അപ്പോഴാണ് കാര്യം മനസിലായത്. ചോദിച്ചപ്പോ പറഞ്ഞത് നീ ആയൂർവേദ ട്രീറ്റ്മെന്റ് മാത്രം നോക്കിയാൽ മതി എന്നാണ്… പക്ഷെ ഇവിടെ വന്നപ്പോ കാര്യം മനസിലായി. കാശ് വേണേൽ ഈ പണി തന്നെ ചെയ്തെ പറ്റുള്ളൂ.. തിരികെ നാട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പിന്നെ രണ്ടും കല്പ്പിച്ചു അങ്ങ് നിന്നു.”
ആ മറുപടി കേട്ട് പതിയെ എഴുന്നേറ്റു അരുൺ.
“എന്നിട്ട്.. ”
“എന്നിട്ട് എന്താ ചേട്ടാ.. വീട്ടുകാര് കരുതിയേക്കുന്നെ മകൾ ഗൾഫിൽ ആയൂർവേദ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുവെന്നാണ്. ഇപ്പൊ കടങ്ങൾ ഒക്കെ തീർന്നു. ഇനീപ്പോ രണ്ട് വർഷം കൂടി എങ്ങിനെയും പിടിച്ചു നിൽക്കണം എന്നിട്ട് തിരികെ നാട്ടിലേക്ക് തന്നെ പോണം പിന്നെ അവിടെ തന്നെ സെറ്റിൽ ആകണം ഇതൊക്കെ ആണ് ആഗ്രഹങ്ങൾ.”
മറുപടി പറഞ്ഞു കൊണ്ട് അവൾ പതിയെ എഴുന്നേറ്റു. അവളെ തന്നെ നോക്കി ഇരുന്നുപോയി അരുൺ.
” ചേട്ടൻ എന്താ.. ആകെ സെന്റി മൂഡിൽ ഒരു നോട്ടം.. എന്റെ പൊന്ന് ചേട്ടാ ഇവിടുത്തെ ഓരോ സ്റ്റാഫിനും ഇതുപോലെ ഓരോരോ കഥകൾ ഉണ്ടാകും അതൊക്കെ ചോദിച്ചറിയാൻ നിന്നാൽ നിങ്ങൾ വന്ന മൂഡ് അങ്ങ് പോകും. അത്ര തന്നെ.. വരിക എൻജോയ് ചെയ്യുക പോവുക.. അതാ നല്ലത്.. ”
ആ പറഞ്ഞത് ശെരിയാണെന്ന് അവനും തോന്നി.
” ചേട്ടാ സമയം ആകുന്നു കേട്ടോ.. ”
വാച്ചിലേക്ക് നോക്കി പതിയെ അവൾ ഡ്രസ്സ് ഒക്കെ കയ്യിലെക്കെടുത്തു. അരുണും വേഗത്തിൽ എഴുന്നേറ്റു ഡ്രസ്സ് ചെയ്തു. ടിപ്പ് ആയി പറഞ്ഞിരുന്നതിനേക്കാൾ കൂടുതൽ തുക അവൾക്ക് നൽകി അരുൺ. ശേഷം ഒരിക്കൽ കൂടി ഒന്ന് തന്നോട് ചേർത്ത് പുണർന്നു.
” താങ്ക്സ് കേട്ടോ.. ഞാൻ നല്ലോണം എൻജോയ് ചെയ്തു.. ഇനിയും വരും.. ”
ഒരു പുഞ്ചിരിയോടെ അവൾ അവനോട് ചേർന്ന് നിന്നു.
” എന്തൊക്കെ ആയാലും സ്വന്തം ആരോഗ്യം മറക്കരുത് കേട്ടോ. ഈ ഫീൽഡ് അത്ര സേഫ് അല്ല. “.
ഒരു ചെറിയ ഉപദേശം കൂടി കൊടുത്തു കൊണ്ടാണവൻ മുറി വിട്ട് പുറത്തേക്കിറങ്ങിയത്.
” ഹാപ്പി ആണോ സർ.. ”
റിസപ്ഷനിലെ ചേച്ചി പുഞ്ചിരിയോടെ ചോദിക്കുമ്പോൾ ആ പെൺകുട്ടിയെ ഒന്ന് തിരിഞ്ഞു നോക്കി അരുൺ.
” ഹാപ്പി ആണ്.. വളരെ ഹാപ്പിയാണ്.. ”
കുളിരു കോരുന്ന ആദ്യാനുഭവവുമായി പതിയെ റൂമിലേക്ക് പോയി അവൻ. ഒരു പക്ഷെ ആദ്യമായി അറിഞ്ഞ സ്ത്രീ ആയത് കൊണ്ടാകണം അതല്ലെങ്കിൽ അവളുടെ കഥ അറിഞ്ഞത് കൊണ്ടാകണം അവളോട് ഒരു പ്രത്യേക ഇഷ്ടം അവന്റെ ഉള്ളിൽ തോന്നാത്തിരുന്നില്ല…
ശെരിയാണ്.. ആരും മനഃപൂർവം ഇങ്ങനൊരു ഫീൽഡിലേക്കെത്തില്ല.. ഓരോരുത്തർക്കും അവരവരുടേതായ കഥകൾ ഉണ്ടാകാം.. അതിലേക്കൊക്കെ ഇറങ്ങി ചെല്ലാൻ നിന്നാൽ നമ്മുടെ മനസ്സ് അസ്വസ്ഥമായേക്കും. അവൾ പറഞ്ഞ പോലെ.. ‘പോവുക എൻജോയ് ചെയ്യുക തിരികെ വരിക.. ‘
ഉറങ്ങാൻ കിടക്കുമ്പോൾ അരുണിന്റെ മനസിലെ ചിന്തകൾ ഇപ്രകാരമായിരുന്നു.