അയാൾ ഒരു വഷളനാണ് എത്രയോ തവണ എന്റെ ശരീരത്തിൽ എന്റെ സമ്മതമില്ലാതെ സ്പർശിച്ചിട്ടുണ്ട്!!!”” ​അഞ്ജലി കരഞ്ഞു പറഞ്ഞപ്പോൾ….

​”” എനിക്ക് പറ്റില്ല അഭിയേട്ടാ… ഈ വിവാഹത്തിന് സമ്മതമല്ല എന്ന് അമ്മയോട് പറഞ്ഞിട്ടും അമ്മ കേൾക്കുന്നില്ല!! അയാൾ ഒരു വഷളനാണ് എത്രയോ തവണ എന്റെ ശരീരത്തിൽ എന്റെ സമ്മതമില്ലാതെ സ്പർശിച്ചിട്ടുണ്ട്!!!””

 

​അഞ്ജലി കരഞ്ഞു പറഞ്ഞപ്പോൾ അഭിഷേകിന് അവളുടെ അവസ്ഥ മനസ്സിലായി.

അവളുടെ അമ്മയുടെ ആങ്ങളയുടെ മകനാണ് ഈ പറയുന്ന വിനോദ്.

നാട്ടിൽ ഒരു ഗുണ്ട ആണ്. സ്വന്തമായി ലോറി ഉണ്ട്, പോരാത്തതിന് നല്ല പൂത്ത പണവും. ഒന്നും നേരായ മാർഗ്ഗത്തിലൂടെ ഉണ്ടാക്കുന്നതല്ല.

​”നീ ഒന്നു കരയാതിരിക്കൂ അഞ്ജലി, കരയാതെ ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്ന് ആലോചിക്കു” അഭിഷേക് അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

 

​”ഞാൻ എങ്ങനെ കരയാതിരിക്കും അഭിയേട്ടാ? അമ്മയോട് ഞാൻ പലവട്ടം പറഞ്ഞു, അയാൾ നല്ലവനല്ല എന്ന്. പക്ഷേ അമ്മ അതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല.

അയാൾക്ക് കാശുണ്ട്, സ്വന്തം കുടുംബത്തിലെ ആളാണ് എന്നൊക്കെയാണ് അമ്മ പറയുന്നത്,” അഞ്ജലി കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു.

 

​അഞ്ജലിയുടെ അച്ഛൻ അവളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.

പിന്നെ അവളുടെ അമ്മ വത്സല അവളെ കഷ്ടപ്പെട്ട് ആണ് ഇത്രയും വലിയ വളർത്തി വലുതാക്കിയത്.

മറ്റാരുടെയും സഹായമില്ലാതെ, കൂലിപ്പണി ചെയ്തും മറ്റും വത്സല മകളെ നന്നായി പഠിപ്പിച്ചു.

എന്നാൽ, വിധി മറ്റൊന്നായിരുന്നു.
​ഇവിടെയാണ് വത്സലക്ക് ക്യാൻസർ ആണ് എന്ന് അറിഞ്ഞത്.

ആ വാർത്ത അവരെ തളർത്തിക്കളഞ്ഞു. അതോടെ അമ്മ മകളെ ഏതെങ്കിലും സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു.

താൻ മരിച്ചുപോയാൽ മകൾ ഒറ്റയ്ക്കായിപ്പോകുമെന്ന ഭയം ആ അമ്മയെ വേട്ടയാടി.

​അപ്പോഴാണ് അവളുടെ അമ്മയുടെ ആങ്ങളയുടെ ഭാര്യ, തന്റെ മകൻ വിനോദ് അഞ്ജലിയെ വിവാഹം കഴിക്കും എന്നും പറഞ്ഞ് ചെല്ലുന്നത്.

വത്സലയ്ക്ക് അതൊരു വലിയ ആശ്വാസമായി തോന്നി.

​”എന്റെ മകൾക്ക് ഇനി ഒരു കുറവും ഉണ്ടാവില്ലല്ലോ, സ്വന്തം ചോരയല്ലേ വിനോദ്,” എന്ന് വത്സല ചിന്തിച്ചു.

​വിനോദിനെ കുറിച്ച് കൂടുതൽ ഒന്നും അവളുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. സ്വന്തം ആങ്ങളയുടെ മകൻ അല്ലേ എന്ന് മാത്രം നോക്കി അവർ മകളെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് സമ്മതിച്ചു.

 

​എന്നാൽ അഞ്ജലിക്ക് അയാളുടെ യഥാർത്ഥ സ്വഭാവം അറിയാമായിരുന്നു. വഴിയിൽ വെച്ചും വീട്ടിൽ ആരുമില്ലാത്ത സമയത്തും വിനോദ് അവളെ ശല്യം ചെയ്യാൻ ശ്രമിച്ചിരുന്നു.

മോശമായ നോട്ടവും പെരുമാറ്റവും കാരണം അവൾക്ക് അയാളെ അത്രയ്ക്ക് വെറുപ്പായിരുന്നു.

 

​അതോടെ അവൾക്ക് ആകെ ടെൻഷനായി. വൃത്തികെട്ട സ്വഭാവക്കാരനായ വിനോദിനോട് കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് അവൾ കരുതി.

അവൾ മുറിയിൽ കയറി വാതിലടച്ച് കരയുന്നത് പതിവായി.
​അഞ്ജലിയുടെ സീനിയർ ആണ് അഭിഷേക്.

ഒരു റാഗിങ്ങിലൂടെ ആണ് അവർ പരിചയപ്പെടുന്നത്. കോളേജിലെ ആദ്യത്തെ ദിവസം സീനിയേഴ്സ് അഞ്ജലിയെ റാഗ് ചെയ്യാൻ തുടങ്ങിയപ്പോൾ അഭിഷേക് ഇടപെട്ടാണ് അവളെ രക്ഷിച്ചത്.

പിന്നീട് അവർ നല്ല സുഹൃത്തുക്കൾ ആയി. അഞ്ജലിയുടെ എല്ലാ കാര്യങ്ങളും അഭിഷേകിനോട് തുറന്നുപറയും.

അവളുടെ വീട്ടിലെ കഷ്ടപ്പാടുകളും അമ്മയുടെ അസുഖവും എല്ലാം അഭിഷേകിന് അറിയാമായിരുന്നു.

 

​അങ്ങനെ പറഞ്ഞതാണ് ഇതും. കോളേജിന് പിന്നിലെ തണൽമരച്ചുവട്ടിൽ ഇരുന്ന് അഞ്ജലി തന്റെ സങ്കടങ്ങൾ മുഴുവൻ അഭിഷേകിനോട് പങ്കുവെച്ചു.

 

​”അഭിയേട്ടാ, എനിക്ക് പേടിയാകുന്നു. ആ വിനോദിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഞാൻ ജീവനൊടുക്കും. എനിക്ക് വേറെ വഴിയില്ല,” അഞ്ജലി വിങ്ങിപ്പൊട്ടി.

 

​”അങ്ങനെയൊന്നും പറയല്ലേ അഞ്ജലി. നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം. ഞാൻ നിന്റെ കൂടെയുണ്ട്,” അഭിഷേക് ആശ്വസിപ്പിച്ചു.

​അഭിഷേകിന് അവളെ രക്ഷപ്പെടുത്തണം എന്നുണ്ട്. പക്ഷേ ഡിഗ്രി ഫൈനലിയർ പഠിക്കുന്ന താൻ എന്ത് ചെയ്യും എന്ന് അവന് അറിയില്ലായിരുന്നു.

സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്ത താൻ എങ്ങനെ ഒരു പെൺകുട്ടിയുടെ ജീവിതത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കും

എന്നോർത്ത് അവൻ വിഷമിച്ചു. എങ്കിലും അഞ്ജലിയെ ആ ചതിക്കുഴിയിൽ വീഴാൻ അനുവദിക്കില്ല എന്ന് അവൻ ഉറപ്പിച്ചു.

 

​അഭിഷേക് അവളെ കുറിച്ച് വീട്ടിൽ പോയി പറഞ്ഞു. അമ്മയോടും ചേട്ടൻ അരവിന്ദിനോടും അവൻ അഞ്ജലിയുടെ സങ്കട കഥ വിവരിച്ചു.

​”ചേട്ടാ, ആ പെൺകുട്ടി വലിയൊരു അപകടത്തിലാണ്. അവളുടെ അമ്മയ്ക്ക് ക്യാൻസറാണ്.

അതുകൊണ്ട് ആരെങ്കിലും അവളെ കല്യാണം കഴിച്ചാൽ മതിയെന്നാണ് അമ്മ വിചാരിക്കുന്നത്. പക്ഷേ ആ വിനോദ് ഒരു ഗുണ്ടയാണ്. അവൻ അഞ്ജലിയെ നശിപ്പിക്കും,” അഭിഷേക് പറഞ്ഞു.

 

​അത് കേട്ടതും അഭിഷേകിന്റെ ചേട്ടൻ ആയ അരവിന്ദിന് അവളോട് സഹതാപം തോന്നി.

അരവിന്ദ് ഒരു സ്വകാര്യ കമ്പനിയിൽ നല്ല ജോലി ചെയ്യുന്ന ആളായിരുന്നു. മാന്യനായ, ഉത്തരവാദിത്തമുള്ള ഒരു യുവാവ്.

 

​”അവൾ അത്രമാത്രം സങ്കടപ്പെടുന്നുണ്ടെങ്കിൽ, നമ്മൾ അത് കണ്ടില്ലെന്ന് നടിക്കരുത് അഭി.

വത്സലമ്മയ്ക്ക് മകളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്നല്ലേ ഉള്ളൂ? എങ്കിൽ ഞാൻ അവളെ വിവാഹം കഴിക്കാം,” അരവിന്ദ് പറഞ്ഞു.

 

​അരവിന്ദ് കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞു അതോടെ അവർ ഒരു കല്യാണ ആലോചനയും ആയി അവരുടെ വീട്ടിലേക്ക് ചെന്നു.

അഭിഷേകും അരവിന്ദും അമ്മയും കൂടി അഞ്ജലിയുടെ വീട്ടിലെത്തി.
​അഞ്ജലിയുടെ അമ്മയോട് അരവിന്ദ് കാര്യം പറഞ്ഞു:

“അമ്മേ, അഞ്ജലിയെ എനിക്ക് ഇഷ്ടമാണ്. ഞാൻ അവളെ നന്നായി നോക്കിക്കൊള്ളാം. അമ്മയ്ക്ക് ധൈര്യമായി അവളെ എന്റെ കൈകളിൽ ഏൽപ്പിക്കാം.”

​അപ്രതീക്ഷിതമായ ഈ ആലോചന കേട്ട് വത്സല ആദ്യം ഒന്ന് അത്ഭുതപ്പെട്ടു. എന്നാൽ അഞ്ജലിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവർക്ക് എന്തോ സംശയം തോന്നി.

എങ്കിലും വിനോദിന്റെ അമ്മയ്ക്ക് അവർ വാക്ക് കൊടുത്തുപോയതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ വത്സലയ്ക്ക് കഴിഞ്ഞില്ല.

 

​എന്നാൽ ഇതറിഞ്ഞ വിനോദ് ആകെ ദേഷ്യപ്പെട്ടു. തന്റെ കൈയിൽ നിന്ന് അഞ്ജലി നഷ്ടപ്പെടുമെന്ന് അവൻ മനസ്സിലാക്കി.

അവൻ അരവിന്ദിനെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചു.
​വിനോദ് അരവിന്ദിനെ ജോലിസ്ഥലത്ത് പോയി ഉപദ്രവിക്കാൻ ശ്രമിച്ചു.

ഓഫീസിൽ നിന്ന് ഇറങ്ങിയ അരവിന്ദിനെ വിനോദും അവന്റെ കൂടെയുള്ള ചില ഗുണ്ടകളും ചേർന്ന് തടഞ്ഞുനിർത്തി.

​”എടാ, അഞ്ജലി എനിക്ക് വച്ചിട്ടുള്ള പെണ്ണാണ്. അതിലേക്ക് നീ ഇനി വന്നാൽ നിന്റെ ജീവൻ ഞാൻ എടുക്കും,” വിനോദ് ആക്രോശിച്ചു കൊണ്ട് അരവിന്ദിന്റെ നേരെ കൈ ഓങ്ങി.

​എന്നാൽ വിനോദിന് ഒരു തെറ്റ് പറ്റി. അരവിന്ദ് ഒറ്റയ്ക്കായിരുന്നില്ല. ഓഫീസിലെ സഹപ്രവർത്തകരും അരവിന്ദിന്റെ സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.

വിനോദ് അരവിന്ദിനെ അടിക്കാൻ തുനിഞ്ഞതും അരവിന്ദിന്റെ കൂട്ടുകാർ നന്നായി അറിഞ്ഞു പെരുമാറി.

അവർ വിനോദിനെയും കൂട്ടരെയും വളഞ്ഞിട്ട് തല്ലി. നാട്ടുകാരും വിനോദിന്റെ ഗുണ്ടായിസത്തിന് എതിരെ തിരിഞ്ഞു.

 

​അടിയുടെ പൂരം കഴിഞ്ഞപ്പോൾ, രണ്ട് കാലിന്റെയും എല്ല് ഒടിഞ്ഞ് വിനോദ് കിടപ്പിലായി. അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിവരം നാട്ടിൽ പാട്ടായി.

​ഈ സമയത്ത് വത്സല വിനോദിനെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് അറിഞ്ഞിരുന്നു.

നാട്ടുകാരും ചില ബന്ധുക്കളും വിനോദിന്റെ യഥാർത്ഥ മുഖം, അവന്റെ കള്ളക്കടത്ത് ബിസിനസ്സുകൾ, സ്ത്രീകളോടുള്ള മോശം പെരുമാറ്റം എന്നിവയെല്ലാം വത്സലയോട് തുറന്നുപറഞ്ഞു.

 

​താൻ എന്തു മണ്ടത്തരം ആണ് ചെയ്യാൻ പോയത് എന്ന് അപ്പോൾ ആണ് അവർ മനസ്സിലാക്കിയത്. സ്വന്തം മകളെ ഒരു രാക്ഷസന്റെ കൈകളിലേക്ക് തള്ളിവിടാൻ പോയതോർത്ത് ആ അമ്മ ഒരുപാട് കരഞ്ഞു.

 

​വത്സല അരവിന്ദിനെ വിളിപ്പിച്ചു. “മോനേ, എന്നോട് ക്ഷമിക്കണം. എനിക്ക് വിനോദിന്റെ സ്വഭാവം അറിയില്ലായിരുന്നു. എന്റെ മകളെ നീ തന്നെ രക്ഷിക്കണം,” അവർ കൈകൂപ്പി പറഞ്ഞു.

​അരവിന്ദിന് പൂർണ്ണ മനസ്സോടെ പിന്നീട് അവർ തന്റെ മകളെ നൽകി. ലളിതമായ ചടങ്ങുകളോടെ അഞ്ജലിയുടെയും അരവിന്ദിന്റെയും വിവാഹം നടന്നു.

അഞ്ജലി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.
​ഇന്ന് അമ്മയുടെ അസുഖം കൊണ്ടുള്ള സമാധാനക്കേട് ഒഴിച്ചാൽ അഞ്ജലി സുരക്ഷിതയാണ്.

അമ്മയുടെ ചികിത്സ അരവിന്ദും അഭിഷേകും ചേർന്ന് നന്നായി നോക്കുന്നുണ്ട്. ഡോക്ടർമാർ നല്ല പ്രതീക്ഷയാണ് നൽകുന്നത്.

​അഞ്ജലിയുടെ ജീവിതത്തിൽ ഇപ്പോൾ പഴയ പേടിയോ സങ്കടമോ ഇല്ല. അവൾക്ക് ചേർത്തുപിടിക്കാൻ ഒരു ഭർത്താവും അനിയനെ പോലെ കൂടെ സപ്പോർട്ട് ആയി അഭിഷേകും ഉണ്ട്.

ഒരു നല്ല കുടുംബത്തിന്റെ തണലിൽ അവൾ സന്തോഷവതിയായി ജീവിക്കുന്നു.

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *