ഭാര്യയും മൂന്ന് മക്കളും ഉള്ള നിങ്ങൾ വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണോ? “” ​വൃന്ദയുടെ ആ വാക്കുകൾ കേട്ട് മുറ്റത്ത് കൂടി….

“” എനിക്കിപ്പോൾ രണ്ടിലൊന്ന് അറിയണം!! ഭാര്യയും മൂന്ന് മക്കളും ഉള്ള നിങ്ങൾ വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണോ? “”

​വൃന്ദയുടെ ആ വാക്കുകൾ കേട്ട് മുറ്റത്ത് കൂടി നിന്നവർ ഒന്ന് ഞെട്ടി…
പ്രസാദിന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് എന്നും അയാൾക്ക് മൂന്ന് മക്കൾ ഉണ്ട് എന്നതും അവരെ സംബന്ധിച്ച് പുതിയ വാർത്ത ആയിരുന്നു.
ഏതോ നാട്ടിൽ നിന്ന് വന്ന വളരെ സമ്പന്നനായ ഒരു മാന്യനായ ആൾ ആയാണ് അയാളെ എല്ലാവരും കരുതിയിരുന്നത് എന്നാൽ അയാൾക്ക് ഇങ്ങനെ ഒരു മുഖമുണ്ട് എന്നറിഞ്ഞപ്പോൾ അവരെല്ലാം പരസ്പരം അവിശ്വാസത്തോടെ നോക്കി..
ഈ പുതിയ നാട്ടിൽ താൻ കെട്ടിപ്പടുത്ത എല്ലാ ഹൈപ്പും തകരുന്നത് നിസ്സഹായനായി പ്രസാദ് നോക്കി കണ്ടു അയാൾ വൃന്ദയെ ദേഷ്യത്തോടെ നോക്കി…

കയ്യിലുണ്ടായിരുന്ന കുറച്ച് നോട്ടുകൾ പ്രസാദ് അവളുടെ മുഖത്തേക്ക് എറിഞ്ഞു..

“” ഇതാടി നിനക്ക് വേണ്ടത് ഈ പണത്തിനു വേണ്ടിയല്ലേ നീ ഇവിടെ വന്ന് ഇങ്ങനെ നാടകം കളിക്കുന്നത്?? ഇതും എടുത്ത് നിന്റെ കൊച്ചുങ്ങളെയും കൊണ്ട് മര്യാദയ്ക്ക് ഇവിടെനിന്ന് പൊയ്ക്കോ!!””

പ്രസാദ് പറഞ്ഞപ്പോൾ അവൾ ഉരുകി പോയി..

മക്കളുടെ മുന്നിൽ വച്ച് അപമാനിതയായെങ്കിലും വൃന്ദ തളർന്നില്ല. തന്നെയും മക്കളെയും ആ വീട്ടിൽ നിന്ന് പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്ന ഭർത്താവിനെയും അയാളുടെ വീട്ടുകാരെയും അവൾ പുച്ഛത്തോടെ നോക്കി..

നിന്റെ മക്കൾ എന്ന് ഇത് അയാളുടെ കൂടി മക്കൾ ആണ്.. എന്നിട്ടിപ്പോ അയാൾ സ്വന്തം കുഞ്ഞുങ്ങളെ ആട്ടിറക്കാൻ നോക്കുന്നു അവൾക്ക് നെഞ്ചിനുള്ളിൽ സങ്കടം കുമിഞ്ഞുകൂടി.

​പണ്ട്, സ്കൂൾ പഠനം പാതിവഴിയിൽ നിർത്തി പ്രസാദിന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് വരുമ്പോൾ വൃന്ദയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു..

അച്ഛൻ പലതവണ പറഞ്ഞതാണ് ഈ ബന്ധം വേണ്ട എന്ന് എന്നാൽ പ്രസാദിനോടുള്ള അന്ധമായ പ്രണയം അച്ഛന്റെ വാക്കുകളെ ധിക്കരിച്ച് പ്രസാദിനൊപ്പം ഇറങ്ങിപ്പോരാൻ തന്നെ നിർബന്ധിച്ചു.

അച്ഛന്റെ വാക്കുകളെ ധിക്കരിച്ച് ഞാൻ ഇറങ്ങി വരും എന്ന് ആയപ്പോൾ അച്ഛനായിട്ട് തന്നെ കല്യാണം നടത്തിത്തരാം എന്ന് സമ്മതിച്ചു.
അതോടെ സ്വർഗ്ഗം കീഴടക്കിയത് പോലെ ആയിരുന്നു.

എന്റെ ഇഷ്ടപ്രകാരം ഈ വിവാഹം നടത്തി തരാൻ അച്ഛൻ സമ്മതിച്ചു എങ്കിലും അതിനുശേഷം അച്ഛന് തന്നോട് വലിയ മിണ്ടാട്ടം ഒന്നും ഉണ്ടായിരുന്നില്ല പ്രസാദേട്ടന് താൻ സ്വന്തമാക്കാൻ പോവുകയാണ് എന്നുള്ള സന്തോഷം കൊണ്ട് അവൾ അത് അത്ര കാര്യമായി എടുത്തില്ല.

30 അവന്റെ സ്വർണ്ണം അച്ഛൻ തനിക്ക് തന്നു.. ഇത് തരേണ്ട ആവശ്യം ഒന്നുമില്ല ഞാൻ പറയുന്ന ആളിനെ അല്ലല്ലോ നീ കല്യാണം കഴിക്കുന്നത് എങ്കിലും എന്റെ മര്യാദ എന്ന രീതിയിൽ ആണ് ഞാൻ ഇത് തരുന്നത് ഇത് നല്ല രീതിയിൽ എന്തെങ്കിലും ആവശ്യത്തിന് മാത്രം എടുക്കണം..

എന്ന് അച്ഛൻ ഉപദേശിച്ചെങ്കിലും അതൊന്നും വലിയ കാര്യമാക്കിയില്ല അപ്പോഴത്തെ ചോരത്തിളപ്പ്.. അച്ഛൻ പറഞ്ഞതിനോട് എല്ലാം പുച്ഛം ആയിരുന്നു എനിക്ക്.

പ്രസാദിന്റെ കൈയും പിടിച്ച് വലതുകാൽ വച്ച് ഞാൻ ആ വീട്ടിലേക്ക് കയറി ആദ്യമൊക്കെ അമ്മായിഅമ്മയ്ക്കും പ്രസാദിന്റെ പെങ്ങന്മാർക്കും വലിയ സ്നേഹം ആയിരുന്നു.

പ്രസാദിന് മൂന്ന് സഹോദരിമാർ ആണ് ഉള്ളത് രണ്ടു ചേച്ചിമാരും ഒരു അനിയത്തിയും.. അനിയത്തിക്ക് തന്നെക്കാൾ പ്രായം ഉണ്ട് പക്ഷേ വിവാഹം കഴിഞ്ഞിട്ടില്ല.. കാണാൻ വലിയ ഭംഗി ഒന്നും ഇല്ലാത്ത അവളെ കാണാൻ വരുന്നവർക്കൊന്നും ഇഷ്ടപ്പെടുന്നില്ല ഇനി ഇഷ്ടപെട്ടാൽ തന്നെ വലിയ സംഖ്യയാണ് സ്ത്രീധനം ആയി ചോദിക്കുന്നത്.. അതു കൊടുക്കാൻ പാകം ഇല്ലാത്തതുകൊണ്ട് അവർ കല്യാണം കഴിപ്പിച്ചിട്ടുണ്ട് ഉണ്ടായിരുന്നില്ല എന്നാൽ താൻ ആ വീട്ടിലേക്ക് വലതുകാൽ വച്ചു കയറിയപ്പോൾ അവരുടെ കണ്ണ് മുഴുവൻ തന്റെ സ്വർണത്തിൽ ആയിരുന്നു ഇത് എടുത്തിട്ടുണ്ടെങ്കിൽ സുഖമായി പ്രസാദിന്റെ അനിയത്തിയെ കല്യാണം കഴിപ്പിച്ച് വിടാം എന്നായിരുന്നു അവരുടെ പ്ലാൻ.

അമ്മായിയമ്മ പ്രസാദിനോട് പറഞ്ഞു അതിന് സമ്മതിപ്പിച്ചു 30 പവനിൽ 20 പവൻ എനിക്ക് അവൾക്ക് കൊടുക്കേണ്ടി വന്നു..

സ്നേഹംകൊണ്ട് പ്രസാദും അമ്മയും അന്ന് തന്നെ സോപ്പിട്ട് അങ്ങനെ നിർബന്ധിച്ചപ്പോൾ സ്വർണ്ണം കൊടുക്കാതിരിക്കാൻ ആയില്ല.

തന്റെ അച്ഛന്റെ സമ്പാദ്യം ആയ സ്വർണത്തിൽ നിന്ന് 20 പവനും ഇട്ട് പ്രസാദിന്റെ അനിയത്തി ആ പടിയിറങ്ങി.. എന്നാൽ അതോടെ അമ്മായിയമ്മയുടെ സ്വഭാവം മാറി തുടങ്ങി..
വൃന്ദ ആദ്യമായി ഗർഭിണി ആയപ്പോൾ വല്ലാത്ത ക്ഷീണവും പ്രശ്നങ്ങളും ഒക്കെ ആയിരുന്നു എന്നാൽ അതൊന്നും അമ്മായി അമ്മയ്ക്ക് ഒരു വിഷയം ആയിരുന്നില്ല അവൾ രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കണം.

അല്ലെങ്കിൽ ഒരു സ്വൈര്യവും കൊടുക്കാതെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. അത് കേൾക്കാതിരിക്കാൻ വേണ്ടി അവൾ ഓരോ ജോലിയും ചെയ്തു..

എങ്കിലും പ്രസാദ് അവളുടെ കൂടെ നിന്നു. അത് മതിയായിരുന്നു അവൾക്ക്.
ആദ്യത്തെ കുഞ്ഞു ജനിച്ചു അത് പെൺകുട്ടിയായി എന്നും പറഞ്ഞായിരുന്നു അമ്മായി അമ്മയുടെ അടുത്ത് പുകിൽ.

 

ഞാൻ എന്റെ വീട്ടിലേക്ക് പോയി അച്ഛന് കുഞ്ഞായതോടെ പണ്ടത്തെ വിദ്വേഷം എല്ലാം മാറി..

ആദ്യത്തെ പ്രസവം കഴിഞ്ഞ് അധികം വൈകാതെ തന്നെ രണ്ടാമത്തെ മോളും ജനിച്ചു.. അതോടെ കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ല എന്ന അവസ്ഥയായിരുന്നു പ്രസാദിന്റെ വീട്ടിൽ അതെല്ലാം സഹിച്ചു അവിടെ നിന്നു മൂന്നാമതും ഗർഭിണി ആയപ്പോഴാണ് പ്രസാദിന് ഒരു ഗൾഫ് ജോലി ശരിയായത് മുൻപ് ഗൾഫിൽ പോയിട്ടുണ്ട് അന്ന് ലൈസൻസ് എടുത്തിട്ടുണ്ട്..
ഇതൊരു ഡ്രൈവറിന്റെ ജോലി ആണ്.. നല്ല ശമ്പളവും കിട്ടും കിട്ടിയാൽ നമ്മുടെ ഭാഗ്യം ആണ് എന്ന് പ്രസാദ് പറഞ്ഞു.. അതോടെ അവൾ ബാക്കി ഉണ്ടായിരുന്ന പത്ത് പവനും അവന് ഊരി കൊടുത്തു അത് വിറ്റാണ് പ്രസാദ് ഗൾഫിലേക്ക് പോയത്…

പ്രസാദ് പോയതോടെ അയാളുടെ അമ്മ അവളെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി… മൂന്നാമത് ഗർഭിണിയാണ് എന്ന് പോലും നോക്കാതെ കഠിനമായ ജോലികൾ ചെയ്യിപ്പിച്ചു. ഒടുവിൽ സഹി കെട്ടാണ് അവൾ സ്വന്തം വീട്ടിലേക്ക് പോയത്.

അമ്മയുടെ സ്വഭാവം ഇങ്ങനെയാണെങ്കിൽ ഇനി അങ്ങോട്ട് പോകണ്ട എന്നും വീട്ടിൽ സ്ഥിരമായി നിന്നോടാനും പ്രസാദ് പറഞ്ഞു അവർക്ക് വേണ്ട ചിലവിനുള്ള പണം അവൻ അയച്ചുകൊടുക്കാം എന്നും ഏറ്റു…

എന്നും അവിടെ നിൽക്കുന്നത് നടക്കുന്ന കാര്യമല്ല എന്നും തന്റെ ആങ്ങള വിവാഹം കഴിച്ചാൽ അവിടെനിന്ന് ഇറങ്ങിപ്പോവേണ്ടിവരും എന്നും വൃന്ദയ്ക്ക് അറിയാമായിരുന്നു… ചെറിയ വീടാണ് തന്റേത് താനും കുഞ്ഞുങ്ങളും ഒക്കെ ആയാൽ തന്നെ വീട് നിറയും.. അതിനുള്ളിൽ എങ്ങനെയെങ്കിലും പ്രസാദേട്ടനോട് പറഞ്ഞ് ഒരു ചെറിയ വീട് തങ്ങൾക്കായി ഉണ്ടാക്കണം എന്ന് അവൾ ആഗ്രഹിച്ചു..

​പക്ഷേ ഗൾഫിൽ പോയി രണ്ട് വർഷം കഴിഞ്ഞതോടെ പ്രസാദിന്റെ സ്വഭാവം മാറി. പണം അയക്കുന്നത് കുറഞ്ഞു. മക്കൾക്ക് ഒരു പുത്തൻ ഉടുപ്പ് വാങ്ങാൻ പോലും വൃന്ദയ്ക്ക് അച്ഛന്റെ മുന്നിൽ കൈ നീട്ടേണ്ടി വന്നു. ഇതിനിടയിലാണ് പ്രസാദ് ഇവിടെനിന്ന് വളരെ ദൂരത്തിൽ മറ്റൊരു നാട്ടിൽ രഹസ്യമായി മറ്റൊരു വീട് വെക്കുന്നതും വേറൊരു വിവാഹത്തിന് ഒരുങ്ങുന്നതും വൃന്ദ അറിഞ്ഞത്. അവൾ അത് വിശ്വസിച്ചില്ല പ്രസാദ് തന്നെ ചതിക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.
എന്നാൽ പിന്നെയും ആരൊക്കെയോ അത് പറഞ്ഞപ്പോൾ
​സഹികെട്ട് മക്കളെയും കൂട്ടി അവൾ പ്രസാദിന്റെ പുതിയ വീട്ടിലെത്തി..

അവിടെ പ്രസാദിനെ കണ്ടതും അവൾ ആകെ തകർന്നു പോയി..
അവിടെ വച്ചാണ് തർക്കം തുടങ്ങിയത്. “നിനക്ക് ജീവിക്കാനുള്ളത് തരാം, പക്ഷേ ഇവിടുന്ന് ഇറങ്ങണം” എന്നായിരുന്നു അയാളുടെ ഭീഷണി.
​”നിങ്ങളുടെ ഔദാര്യം എനിക്ക് വേണ്ട പ്രസാദേട്ടാ. എന്റെ അച്ഛൻ തന്ന 30 പവനും അതിന്റെ ഇന്നത്തെ വിലയും എനിക്ക് കിട്ടണം. അത് തന്നിട്ട് നിങ്ങൾ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോ…” വൃന്ദ ഉറപ്പിച്ചു പറഞ്ഞു.
​നാട്ടുകാർ ഇടപെട്ടതോടെ പ്രസാദിന് അവളുടെ പണം തിരികെ നൽകേണ്ടി വന്നു. ആ പണവുമായി വൃന്ദ ഇറങ്ങിത്തിരിച്ചു. ഇതുവരെ പ്രസാദ് ഉണ്ട് എന്ന് കരുതി ഒന്നിനും മെനക്കെടാതെ അവൾ ജീവിച്ചു ഇനിയും അങ്ങനെ തളർന്നിരിക്കാൻ അവൾ തയ്യാറല്ലായിരുന്നു. സ്വന്തമായി ചെറിയൊരു തയ്യൽ കട തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. അവളുടെ കൈപുണ്യം കൊണ്ട് കട പെട്ടെന്ന് പച്ചപിടിച്ചു. പിന്നീട് അത് വലിയൊരു ബോട്ടിക് ആയി മാറി. മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു.
​കാലം കടന്നുപോയി. പ്രസാദിന്റെ രണ്ടാം വിവാഹം വലിയ പരാജയമായി. പുതിയ ഭാര്യ അയാളുടെ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കി അയാളെ പുറത്താക്കി. ഇന്ന് കടം കയറി ഒന്നിനും പറ്റാത്ത അവസ്ഥയിലാണ് പ്രസാദ്. “വൃന്ദയെ ഉപേക്ഷിച്ചത് എന്റെ ഗതികേടായി” എന്ന് അയാൾ പലരോടും പറയുന്നത് വൃന്ദയും കേട്ടു.
​തന്റെ ബിസിനസ്സ് സാമ്രാജ്യത്തിലിരുന്ന് അതുകേട്ടപ്പോൾ വൃന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മാത്രം വിരിഞ്ഞു. പണ്ട് കണ്ണീരോടെ ഇറങ്ങിപ്പോന്ന ആ പെണ്ണല്ല ഇന്ന് താനെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.
​ ഇനി എന്തിന്റെ പേരിൽ ആയാലും അയാളോട് ഒരു ജീവിതം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.. മക്കളെല്ലാം സമൂഹത്തിൽ വളരെ ഉന്നതിയിലാണ് ജീവിക്കുന്നത് അവർക്കും ഇനി ഒരു അച്ഛന്റെ തുണ വേണ്ട.

അതുകൊണ്ടുതന്നെ പ്രസാദ് എന്ന ചാപ്റ്റർ അവൾ ക്ലോസ് ചെയ്തു.. തന്നെ മാത്രം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ തുടങ്ങി.

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *