എനിക്ക് നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം … പറഞ്ഞില്ലേ പീരിയഡ്സ് ടൈം ആണ്. ” ഒഴിഞ്ഞുമാറുവാനുള്ള ശ്രമമാണ് അതെന്ന് അരവിന്ദിനു മനസിലായിരുന്നു.…

“അതേ.. എനിക്ക് പീരീഡ്‌സ് ആണെന്ന് അറിയാലോ മൂഡ് സിങ്സ് ഉള്ളതാ അതോണ്ട് ദയവ് ചെയ്ത് വഴക്കിനു വരല്ലേ… ഭ്രാന്ത്‌ എടുക്കുവാ..”

അരവിന്ദിനു മുന്നിൽ കൈ കൂപ്പി അശ്വതി.

“മൂഡ് സിങ്സ്.. കൊള്ളാം ഇനി അതിന്റെ പേരിൽ എന്റെ വാ അടപ്പിക്കാമല്ലോ അല്ലെ… നിങ്ങൾക്കൊക്കെ പീരീഡ്‌സ് ആകുമ്പോ ആണ് മൂഡ് സിങ്സ്. അപ്പോ ഞങ്ങൾക്കോ ഞങ്ങൾ ആണുങ്ങൾക്ക് ഇതൊന്നും ഇല്ലേ.. ദിവസങ്ങൾ മുഴുവൻ ഓരോരോ ടെൻഷനുകളും തലേൽ പേറി നടക്കുന്ന ഞങ്ങൾ എപ്പോഴും ഒരേ പോലെ തന്നെ പെരുമാറാൻ ശ്രമിക്കാറും ഉണ്ട്…. അത് നീ മറക്കരുത് ”

ആ മറു ചോദ്യം കേട്ട് മറുപടിയൊന്നും പറയാതെ കിച്ചനിലേക്ക് പോയി അശ്വതി. അത് കാൺകേ കലി കയറിയെങ്കിലും സ്വയം നിയന്ത്രിച്ചു അരവിന്ദ്.

സമയം പിന്നെയും നീങ്ങി. അസ്വസ്ഥനായി സെറ്റിയിൽ ഇരുന്നു അവൻ. കിച്ചണിൽ പോയ അശ്വതി തിരികെ വന്നത് കുറച്ചധികം സമയം കഴിഞ്ഞിട്ടാണ്. ക്ഷമയോടെ തന്നെ അവളെ കാത്തിരുന്നു അരവിന്ദ്. മുറിയിലേക്ക് നടക്കുവാൻ തിരിഞ്ഞ അവളെ കണ്ട് എഴുന്നേറ്റു അവൻ.

” അശ്വതി.. പ്ലീസ്
ഫൈവ് മിനിറ്റ്സ്… എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട്.. ”

“എന്താ… എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് എനിക്ക് നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം … പറഞ്ഞില്ലേ പീരിയഡ്സ് ടൈം ആണ്. ”
ഒഴിഞ്ഞുമാറുവാനുള്ള ശ്രമമാണ് അതെന്ന് അരവിന്ദിനു മനസിലായിരുന്നു.

” വേറൊന്നുമല്ല അശ്വതി.. സൊസൈറ്റി അക്കൗണ്ടിൽ ഇട്ടിരുന്ന ഒരു ലക്ഷം രൂപ അതെവിടെയാണ് ആ ക്യാഷ് എന്തിനാണ് നീ എടുത്തത്….”

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയതിനാൽ തന്നെ നല്ലതുപോലൊന്നു പരുങ്ങി അശ്വതി.

” ആ.. ആ ക്യാഷ്.. അത്.. അത് അതെങ്ങിനെ നിങ്ങൾ അറിഞ്ഞു.. അത്..ഞാൻ അമ്മയ്ക്ക് ചെറിയൊരു ആവശ്യം വന്നപ്പോ.. അമ്മ അത് തിരിച്ചു തരും…. ”

വളരെ പെട്ടെന്ന് ഒരു കള്ളം കണ്ടെത്തി അവൾ എന്നാൽ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു അരവിന്ദ്.

” ഈ മറുപടി ഞാൻ മുന്നേ തന്നെ പ്രതീക്ഷിച്ചു അത് കൊണ്ട് തന്നെ ഇങ്ങനൊരു ചോദ്യം ചോദിക്കുന്നതിനു മുന്നേ വിശദമായി ഒന്ന് അന്വേഷിച്ചിരുന്നു ഞാൻ… ആദ്യം തുടങ്ങിയത് നിന്റെ വീട്ടിൽ നിന്ന് തന്നാ അവർക്ക് ആർക്കും ആ ക്യാഷ് കിട്ടിയിട്ടില്ല… ”

അശ്വതിയുടെ പരുങ്ങൽ ഇരട്ടിപ്പിക്കാൻ ആ മറുപടി മതിയായിരുന്നു.

” അ.. അത്.. അത് അമ്മ ചിലപ്പോ നാണക്കേട് കാരണം നിങ്ങളോട് കള്ളം പറഞ്ഞതാവും.. അത് തിരിച്ചു തരും അതിൽ പിടിച്ചിനി തൂങ്ങേണ്ട.. ”

അല്പം അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് അവൾ പതിയെ മുറിയിലേക്ക് കയറി.

” അശ്വതി.. നീ വീണ്ടും കള്ളം പറയുകയാണ്.. എനിക്കറിയണം ആ ക്യാഷ് നീ ആർക്കാണ് കൊടുത്തത് എന്ന്.. നിന്റെ വീട്ടുകാർക്ക് നീ കൊടുത്തിട്ടില്ല.. ഇനിയും അവരുടെ പേര് പറഞ്ഞാൽ ഇപ്പോ വിളിച്ചു വരുത്തും ഞാൻ അവരെ.. ”

വിട്ടില്ല അരവിന്ദ്. പിന്നാലെ മുറിയിലേക്ക് കയറി അവൻ. അതോടെ തന്റെ കള്ളം പൊളിഞ്ഞു എന്ന് മനസിലാക്കി അശ്വതി.

” അത്.. ചേട്ടാ.. ഞാൻ അതെന്റെ ഫ്രണ്ട് രമ്യയ്ക്ക് ഒന്ന് കൊടുത്തതാ.. അവൾക്കൊരു ഗോൾഡ് ലോൺ തീർക്കാൻ. ചേട്ടനോട് ചോദിച്ചാൽ സമ്മതിക്കില്ല എന്ന് തോന്നി അതാണ് പറയാത്തത്.. ”

അവൾ പറഞ്ഞ മറുപടി കേട്ട് മുഖാമുഖം ചെന്ന് നിന്നു അരവിന്ദ്.

” അശ്വതി… ഇനിയും നീ കള്ളം പറയരുത്.. എല്ലാം അറിഞ്ഞിട്ടാണ് ഞാൻ ചോദിക്കുന്നത്…. ആ ക്യാഷ് നീ ആർക്കാണ് കൊടുത്തത്.. അല്ലെങ്കിൽ നീ ആ ക്യാഷ് കൊടുത്ത ആൾ നിനക്ക് ആരാണ് ”

ഇത്തവണ അരവിന്ദിന്റെ വാക്കുകൾ കടുത്തു. അതുകൊണ്ട് തന്നെ വല്ലാതെ പതറിപ്പോയി അശ്വതി. പക്ഷെ പിടികൊടുക്കാതെ കുതറി അവൾ.

” നിങ്ങൾ എന്താ മുന വച്ച് സംസാരിക്കുന്നെ… ഞാൻ എന്താ എന്റെ രഹസ്യ കാമുകന് കൊണ്ട് കൊടുത്തെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നെ … ഇനി അങ്ങിനെ ഒരാളുണ്ട് എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമമാണോ ഈ ചോദ്യം ചെയ്യൽ ”

” വരുത്തി തീർക്കേണ്ടതുണ്ടോ.. അത് സത്യം അല്ലെ.. അങ്ങിനെ ഒരാളില്ലേ.. ”

കുറിക്കു കൊള്ളുന്ന ചോദ്യമായിരുന്നു അത്.

” എന്ത് ഭ്രാന്ത്‌ ആണ് നിങ്ങൾ ഈ പറയുന്നേ.. കൊള്ളാം ഇനി അതുകൂടി പറഞ്ഞുണ്ടാക്ക്… നിങ്ങളെ ഉടനെ ഹോസ്പിറ്റലിൽ കാണിക്കണം മാനസിക രോഗത്തിന്.. ”

പരമാവധി പ്രതിരോധിച്ചു അശ്വതി.

” അശ്വതി… കൂടുതൽ കാട് കയറേണ്ട.. നീ ഒതുങ്ങാൻ സിമ്പിൾ ആയൊരു കാര്യം കൂടി പറയാം ഞാൻ. പലപ്പോഴായി സംശയം തോന്നിയത് കൊണ്ട് കഴിഞ്ഞ ഒരു മാസമായി നിന്റെ വാട്സ്ആപ്പ് അക്കൗണ്ട് എന്റെ ഫോണിൽ കൂടി ലിങ്ക് ചെയ്ത് ഇട്ടേക്കുവാണ് ഞാൻ.. ”

ഇത്തവണ അടപടലം ഞെട്ടിപ്പോയി അശ്വതി. അങ്ങനൊരു നീക്കം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഒറ്റ നിമിഷം കൊണ്ട് വിറച്ചു തുടങ്ങി അവൾ.

” എന്തെ.. ഇപ്പോ ഒന്നും പറയാൻ ഇല്ലേ നിനക്ക്.. പറയ് ന്യായങ്ങൾ പറയ് ഒരു മാസമായി നിന്റെ അശ്വിനുമായുള്ള ചാറ്റുകൾ മുഴുവൻ കാണുന്നുണ്ട് ഞാൻ.. ഒടുവിൽ ആ ക്യാഷ് നീ എടുത്ത് അവന് കൊടുത്തതിന്റെ ചാറ്റ്സ് വരെ.. ”

മറുപടി പറയാൻ കഴിഞ്ഞില്ല അശ്വതിയ്ക്ക്. താൻ പൂർണ്ണമായും പിടിക്കപ്പെട്ടു എന്ന് മനസിലാക്കി അവൾ. രക്ഷപ്പെടുവാനായി പഴുതുകൾ നോക്കിയെങ്കിലും വാട്സ്ആപ്പ് ചാറ്റുകൾ കിട്ടിയിട്ടുണ്ട് എങ്കിൽ പിന്നേ അതിൽ രക്ഷയില്ല എന്ന് മനസിലാക്കി അവൾ.

” എന്തെ മറുപടി ഇല്ലേ.. എന്റെ ഭാര്യയായി ഇരിക്കെ അവനുമായി കിടക്ക വരെ പങ്കിട്ടു അല്ലെ അതും ഈ വീട്ടിൽ വച്ച് ഞാൻ ഇല്ലാത്ത സമയം നോക്കി.. എങ്ങിനെ മനസ് വന്നു അശ്വതി നിനക്ക്…. ആ ദിവസം എന്റെ ഫ്രണ്ടിന്റെ വിവാഹത്തിന് പോകാൻ പറ്റില്ല തലവേദനയാണ് എന്ന് പറഞ്ഞു നീ വാശി പിടിച്ചപ്പോ അവിശ്വസിച്ചില്ല ഞാൻ.. നെറ്റിയിൽ ബാം vare പുരട്ടി തന്നിട്ട് അല്ലെ അന്ന് ഞാൻ പോയത്.. എന്നിട്ട്… ഇങ്ങനൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല…”

പറഞ്ഞു നിർത്തുമ്പോൾ അരവിന്ദിന്റെ ശബ്ദമിടറി.

” ചേട്ടാ… സോറി.. എന്നോട് ക്ഷമിക്കണം… ഒരു അബദ്ധം പറ്റിപ്പോയി എനിക്ക്… മനസ് എപ്പോഴോ ഒന്ന് കൈവിട്ടു പോയതാണ് ഇനി ആവർത്തിക്കില്ല… ”

വീറും വാശിയും തന്റേടവുമെല്ലാം വിട്ട് കെഞ്ചി അവൾ. പൊട്ടിക്കരഞ്ഞു. പക്ഷെ പുച്ഛത്തോടെയൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളു അരവിന്ദ്.

” ഇനി ഏറ്റുപറച്ചിലുകൾ വേണ്ട.. നീ എത്രത്തോളം എന്നെ വഞ്ചിച്ചു എന്നത് വ്യക്തമായി മനസിലായി എനിക്ക്.. അതുകൊണ്ട് തന്നെ ഇനി ഒന്നിച്ചു പോകുവാൻ പറ്റില്ല.. ഇപ്പോ സമയം അഞ്ചു മണി… ഏഴു മണിയാകുമ്പോൾ നിന്റെ അച്ഛനും അമ്മയും ഇവിടെത്തും നിന്നെ കൂട്ടിക്കൊണ്ട് പോകാൻ. എല്ലാം അറിയിച്ചിട്ടുണ്ട് ഞാൻ.. ഒരുപാട് വൈകാതെ പോയാൽ ഇന്നത്തെ രാത്രി സുഖായിട്ട് നിന്റെ വീട്ടിൽ തന്നെ ഉറങ്ങാം…. പിന്നെ നിന്റെ അശ്വിനുമായി എവിടേ വേണോ കറങ്ങി നടക്കാം ഇഷ്ടത്തിന്.. ഞാൻ ചോദിക്കാൻ വരില്ല.. ”

എല്ലാം ഉറപ്പിച്ചിരുന്നു അരവിന്ദ്.

” ഏട്ടാ.. പ്ലീസ് എന്നെ ഒഴിവാക്കരുത്… എന്നോട് ക്ഷമിക്കണം ഒരു തെറ്റ് പറ്റിപ്പോയതാ.. ഇനി ആവർത്തിക്കില്ല ഞാൻ ”

പരമാവധി അവന് മുന്നിൽ കെഞ്ചി അശ്വതി. പക്ഷെ ആ ചതി മറക്കുവാൻ അശ്വിന് കഴിഞ്ഞില്ല.

” നിന്റെയൊക്കെ ഒരു വിചാരം ഉണ്ട്. ഞങ്ങൾ ആണുങ്ങൾ ഒക്കെ പൊട്ടന്മാരാണെന്ന്.. കഷ്ടപ്പെട്ട് കുടുംബം പോറ്റാനുള്ള കഷ്ടപ്പാടിൽ ഞങ്ങൾ നെട്ടോട്ടം ഓടുമ്പോൾ നീയൊക്കെ ഇവിടെ കാട്ടിക്കൂട്ടുന്നത് പോലും പലപ്പോഴും അറിയാറില്ല.. എല്ലാം ഒരു വിശ്വാസം ആണ്… ആ വിശ്വാസം ഇപ്പോ പോയി.. എല്ലാവരും നിന്നെ പോലല്ല പക്ഷെ നിന്നെ പോലുള്ളവരും ഉണ്ട്. നമ്മുടെ പരിചയത്തിൽ വേറെ ആരെങ്കിലും നീ ഈ കാട്ടിയ പോലുള്ള പോക്രിത്തരം കെട്ട്യോൻമാരോട് കാട്ടുന്നുണ്ടേൽ നമ്മുടെ ലൈഫ് അവർക്ക് ഒരു പാഠമാകട്ടെ…. ഇനി നമുക്ക് കോടതിയിൽ കാണാം അശ്വതി… അത്രക്ക് വെറുത്തു നിന്നെ ഞാൻ..”

അത്രയും പറഞ്ഞു കൊണ്ട് അരവിന്ദ് മുറി വിട്ടിറങ്ങി പോകുമ്പോൾ പിന്നാലെ ചെന്ന് വീണ്ടും അപേക്ഷിച്ചു അവൾ. പക്ഷെ ഒരുമിച്ചൊരു ജീവിതം ഇനി അരവിന്ദിനു പറ്റില്ലായിരുന്നു. അത്രമേൽ സ്നേഹിച്ചവളുടെ ആ ചതി അവന് ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല

അതങ്ങിനെയാണ് ചിലർ…. ഒരിക്കൽ ചതി അറിഞ്ഞാൽ പിന്നേ എത്ര ശ്രമിച്ചാലും ഒത്തുപോകുവാൻ വളരെ പാടാണ്..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *