ഏട്ടത്തീ… ആ മാക്സി ഒന്ന് താഴ്ത്തി പിടിച്ചേ… ഞാനൊന്ന് ശരിക്ക് കാണട്ടെ എന്റെ പൊന്ന് ഏട്ടത്തിയെ.
വഷളൻ ചിരിയോടെ ചുണ്ട് കടിച്ചു പിടിച്ചു പറയുന്ന ഭർത്താവിന്റെ അമ്മാവന്റെ മകനെ പേടിയോടെ നോക്കി അഞ്ജലി.
ജിത്തു… വേണ്ട… എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. ഞാൻ നിന്റെ ഏട്ടത്തി അല്ലേ. നിന്റെ അമ്മയുടെ സ്ഥാനം ഉള്ളവൾ.
സങ്കടത്തോടെ അഞ്ജലി പറഞ്ഞു.
“എന്റെ സ്വന്തം ഏട്ടന്റെ ഭാര്യ ഒന്നുമല്ലല്ലോ. അപ്പോ പിന്നെ ഇതൊക്കെ ആവാം. നിങ്ങളെ അഭിയേട്ടൻ കെട്ടികൊണ്ട് വന്നപ്പോൾ മുതൽ നിങ്ങളെ ഞാൻ നോട്ടമിട്ട് വയ്ക്കാൻ തുടങ്ങിയിട്ട്.
ജിത്തുവിന്റെ വാക്കുകൾ അവളെ തളർത്തി.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. എത്ര അടക്കി പിടിച്ചിട്ടും അഞ്ജലി പൊട്ടി കരഞ്ഞുപോയി.
“നാളെ രാത്രി ഞാൻ അവിടെ നിൽക്കാൻ വരുന്നുണ്ട്. അപ്പോ നമുക്കൊന്ന് കൂടണം കേട്ടോ. നാളെ അഭി ഏട്ടന് നൈറ്റ് ഡ്യൂട്ടി അല്ലേ. അത് നമുക്ക് ആഘോഷിക്കാം ഏട്ടത്തി. അറിയാലോ എന്റെ വാക്ക് ധിക്കരിച്ചാൽ നിങ്ങളുടെ കുളിസീൻ നാട് മൊത്തം കാണും.
ജിത്തു പറഞ്ഞതൊക്കെ കേട്ട് അഞ്ജലി നിന്നുരുകി. അവൾ ആ നിൽപ്പിൽ മരിച്ച മതിയെന്ന് തോന്നി.
ജിത്തു കാൾ വച്ചിട്ടും അഞ്ജലി ഏറെ സമയം അനങ്ങാതിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അഞ്ജലിയും അഭിയും.
അഭിക്ക് ജോലി എറണാകുളം ആയത് കൊണ്ട് കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് കഴിഞ്ഞപ്പോ തന്നെ അവനും അവളെ എറണാകുളം കൊണ്ട് വന്നു.
അഞ്ജലിക്കും അവൻ തന്റെ കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ട്. അടുത്ത മാസമാണ് ജോയിൻ ചെയ്യേണ്ടത്.
അഭി അഞ്ജലിയെ കെട്ടികൊണ്ട് വന്നപ്പോ തൊട്ട് അവന്റെ അമ്മാവന്റെ മകൻ ജിത്തു അവളെ നോട്ടമിട്ട് വച്ചിരുന്നു.
ഒരു ദിവസമെങ്കിലും അവളെ അനുഭവിക്കാതെ ഉറക്കം വരില്ലെന്നായി അവന്. അത്രയ്ക്ക് സുന്ദരിയാണ് അഞ്ജലി. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും അവളെ.
എല്ലാരും അഭിയുടെ ഭാഗ്യമാണ് അഞ്ജലി എന്ന് പറഞ്ഞു. കൂട്ടുകാർ എല്ലാവരും അസൂയയോടെ അവനെ നോക്കി.
ജിത്തു പണ്ടേ ഒരു വഷളനാണ്. പെൺ വിഷയത്തിൽ നല്ല താല്പര്യമുണ്ട് അവന്.
അതുകൊണ്ട് അഞ്ജലിയെ കണ്ടപ്പോ മുതൽ അവളെ എങ്ങനെ തന്റെ വഴിക്ക് കൊണ്ട് വരും എന്നായിരുന്നു അവൻ ചിന്തിച്ചത്.
അഭി തിരികെ എറണാകുളം പോകുമ്പോ ആ വീട്ടിൽ കയറി ബാത്‌റൂമിൽ ക്യാമറ വച്ച് അഞ്ജലിയുടെ വീഡിയോ പിടിക്കാൻ ആയിരുന്നു അവന്റെ പദ്ധതി.
എന്നാൽ അഭി അവളെ കൂടെ കൊണ്ട് പോയപ്പോ ജിത്തുവിന്റെ പ്ലാൻ പൊളിഞ്ഞു. എങ്കിലും അവൻ പിന്നോട്ട് പോകാൻ ഒരുക്കാമായിരുന്നില്ല.
ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് എറണാകുളം ചെന്ന അവൻ അഭിയെയും അഞ്ജലിയെയും കാണാനെന്ന വ്യാജേന അങ്ങോട്ട് ചെന്നു.
അവർ താമസിക്കുന്ന ഫ്ലാറ്റിൽ ഒളി ക്യാമറ വച്ച് അഞ്ജലി ഡ്രസ്സ് മാറുന്നതും കുളിക്കുന്നതും അവൻ ഒപ്പിച്ചു.
അതിനുശേഷം അത് ഇന്റർനെറ്റൽ ഇടുമെന്നു പറഞ്ഞ് അവൻ അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
ആരോടെങ്കിലും പറഞ്ഞാലും അവൻ നെറ്റിൽ ഇടുമെന്നു പറഞ്ഞ കാരണം അഞ്ജലി എല്ലാം ഉള്ളിൽ ഒതുക്കി.
അവൾ ഭയന്നുവെന്ന് കണ്ടപ്പോൾ തൊട്ട് ജിത്തു വീഡിയോ കാൾ വിളിച്ചു അഞ്ജലിയോട് അശ്ലീല ചുവയോടെ സംസാരിക്കാനും അവളോട് ഡ്രസ്സ് താഴ്ത്തി ഓരോന്ന് കാണിക്കാനും ആവശ്യപ്പെടാൻ തുടങ്ങി.
ഓരോ തവണ കരഞ്ഞും കാലും പിടിച്ചും ഫോൺ കട്ട് ചെയ്തുമൊക്കെ അഞ്ജലി ഒഴിഞ്ഞു മാറി. അപ്പോഴൊക്കെ വീഡിയോ നെറ്റിൽ ഇടുമെന്ന ഭീഷണി ഉയർന്നു.
തന്നോട് അൽപ്പം എങ്കിലും ദയവ് കാണിക്കണമെന്ന് കെഞ്ചി കരഞ്ഞപ്പോൾ ആണ് ജിത്തു അവനോടൊപ്പം കിടക്കാൻ ആവശ്യപ്പെട്ടത്. നാളെ രാത്രി തന്റെ ശരീരത്തിന് വേണ്ടി ജിത്തു വരുമെന്ന ചിന്ത അഞ്ജലിയെ തകർത്തു.
ജീവിക്കാനും മരിക്കാനും വയ്യാത്ത അവസ്ഥ. അഭിയോട് പറഞ്ഞാൽ പ്രശ്നം വഷളായി ജിത്തു തന്നോടുള്ള വാശിക്ക് ഫോട്ടോ ലീക്ക് ആക്കിയാലും ജീവിച്ചിരിക്കാൻ കഴിയില്ല.
ജിത്തുവിന് കിടക്ക വിരിക്കേണ്ടി വന്നാൽ അഭിയെ ചതിച്ചതിനു തുല്യമാണ്. പിന്നെ ജീവിക്കേണ്ടി വരില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതിനു മുന്നേ മരിക്കാമെന്ന് വച്ചാൽ ചിലപ്പോൾ ജിത്തുവിന് മനമാറ്റം ഉണ്ടായി തന്നെ അവളെ വെറുതെ വിട്ടാലോ എന്നതാണ്. ആ ഒരു പ്രതീക്ഷയിൽ ആ രാത്രി ടെൻഷനോടെ അവൾ കഴിച്ചു കൂട്ടി.
പക്ഷേ രാവിലെ വന്ന മെസ്സേജ് അഞ്ജലിയുടെ സകല പ്രതീക്ഷകളെയും ഇല്ലാതാക്കി.
ഞാൻ വരുന്നുണ്ട് അഞ്ജലി ഏട്ടത്തി. സുന്ദരിയായി ഒരുങ്ങി ഇരിക്കണം. ഇല്ലെങ്കിൽ ഞാൻ വീഡിയോസ് അപ്ലോഡ് ചെയ്യും നെറ്റിൽ.
മെസ്സേജ് വായിച്ചു അഞ്ജലി തളർന്നു.
ശരീരം കുഴയും പോലെ തോന്നിയ അവൾ ബെഡിൽ തന്നെ ഒരേ കിടപ്പ് കിടന്നു.
അഭിക്ക് രണ്ട് ദിവസമായി നൈറ്റ് ആയോണ്ട് പകൽ വീട്ടിൽ ഉണ്ടാകും. അതുകൊണ്ട് ഒരുവിധം എഴുന്നേറ്റു അവനു ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ട് അഭി പോകുന്നത് കാത്തു അവൾ ഇരുന്നു.
അഭി പോയിട്ട് ജിത്തു വരുന്നതിന് മുൻപ് സൂയിസൈഡ് ചെയ്യാൻ ആയിരുന്നു അവളെ തീരുമാനം.
ഏഴു മണിക്ക് അഭി പോയ ഉടനെ അവൾ റൂമിൽ വന്ന് എങ്ങനെ മരിക്കണമെന്ന ആലോചനയിൽ ആയിരുന്നു.
*********
10 മണിക്ക് ജിത്തു അഞ്ജലിയുടെ ഫ്ലാറ്റിൽ വന്ന് ബെൽ അടിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞാണ് വാതിൽ തുറന്നത്.
കരഞ്ഞു കലങ്ങിയ പോലുള്ള അവളുടെ മുഖം കണ്ടിട്ടും അവന്റെ മനസ്സ് അലിഞ്ഞില്ല.
ഞാൻ ഏട്ടത്തിയോട് ഒരുങ്ങി നിൽക്കാനല്ലേ പറഞ്ഞത്. ഇങ്ങനെ ആണെങ്കിലും സാരമില്ല. നിങ്ങൾ ഏത് കോലത്തിലും സുന്ദരിയാണ്.
മീശ ഉഴിഞ്ഞു കൊണ്ട് ചുണ്ട് കടിച്ചു പിടിച്ച് അവൻ അകത്തേക്ക് കയറി.
ജിത്തു ഉള്ളിൽ കടന്നതും അഞ്ജലി വാതിൽ അടച്ചു.
അത് കണ്ട് കൊതിയോടെ അവനവളെ കെട്ടിപ്പിടിക്കാൻ വന്നതും ജിത്തുവിന്റെ പുറത്ത് ആരോ ആഞ്ഞൊരു ചവിട്ട് കൊടുത്തു.
അത് അഞ്ജലിയുടെ ഭർത്താവ് അഭി ആയിരുന്നു.
“നീ എന്താടാ ചെറ്റേ വിചാരിച്ചത് നിന്നെ പേടിച്ചു എന്റെ ഭാര്യ നിനക്ക് കിടന്ന് തരുമെന്നോ. മരിക്കേണ്ടി വന്നാലും ഇവൾ അങ്ങനെ ചെയ്യില്ലായിരുന്നു.
കുറച്ചുദിവസമായി ഇവളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അഞ്ജലി അറിയാതെ അവളുടെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഞാൻ നിന്റെ കുൽസിത പ്രവർത്തികൾ ഒക്കെ അറിഞ്ഞത്. ഇന്ന് ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ നീ വരുമെന്നും അതിനുമുമ്പ് ഇവൾ ആത്മഹത്യ ചെയ്തേക്കുമെന്നും ഞാൻ ഊഹിച്ചു.
നിന്നെ കയ്യോടെ പിടിക്കാൻ വേണ്ടിയ ഞാൻ ഇന്ന് ലീവ് ആക്കിയത്. ഞാൻ മടങ്ങി വരാൻ അൽപ്പം താമസിച്ചിരുന്നെങ്കിൽ ഇവൾ തൂങ്ങി കളഞ്ഞേനെ. എന്തായാലും അതുണ്ടായില്ല.”
അഭിയെ പ്രതീക്ഷിക്കാതെ അവിടെ കണ്ട് ജിത്തു ഞെട്ടി പോയി. തന്റെ പ്ലാൻ പൊളിഞ്ഞെന്ന് അവന് മനസിലായി.
അഭി അവന് കണക്കിന് കൊടുത്തു. അവന്റെ ഫോണും തല്ലിപൊട്ടിച്ചു.
ഇനി ഈ വീഡിയോ എവിടേലും സൂക്ഷിച്ചു വച്ചിട്ടുണ്ടോ നീ.
അഭി അവന്റെ കഴുത്തിൽ പിടിച്ചു ചോദിച്ചു.
ഇല്ല ചേട്ടാ… എല്ലാം ഫോണിൽ ആയിരുന്നു. ഒരു മെമ്മറി കാർഡ് ഉണ്ടായിരുന്നത് ഫോണിൽ തന്നെ ഇട്ടിട്ടുണ്ട്.
ഇനിയും തല്ല് കിട്ടിയ ചത്ത് പോകുമെന്ന് തോന്നിയത് കൊണ്ട് ജിത്തു സത്യം പറഞ്ഞു.
ഇനി നിന്നെ എന്റെ കൺവെട്ടത് കണ്ട് പോകരുത്. കണ്ടാൽ ഇവിടെ നടന്നതൊക്കെ എല്ലാരും അറിയും. നീയും ഇവളോട് പറഞ്ഞത് ചെയ്തത് ഇവിടെ കേറി വന്ന് പറഞ്ഞതൊക്കെ റെക്കോർഡ് ആണ്.
അഭിയുടെ ആ ഭീഷണി ഏറ്റു.
ഇല്ല ചേട്ടാ.. ഞാൻ ഇനി ഒന്നിനും വരില്ല. ഇനി എന്നെ തല്ലല്ലേ.
ജിത്തു കരഞ്ഞു കാല് പിടിച്ചു.
ഇവനെയൊക്കെ രണ്ട് അടി കൊടുത്ത് ഒതുക്കാവുന്നതേയുള്ളു അഞ്ജലി. ഇതിനാണ് നീ തൂങ്ങി ചാവാൻ പോയത്. നിന്റെ കൂടെ ഏത് അവസ്ഥയിലും ഞാൻ ഉണ്ടാവും ടി.
അഞ്ജലിയെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു അഭി. അവൾ പൊട്ടികരഞ്ഞു ആ നെഞ്ചോട് ചേർന്ന് നിന്നു.
✍️ശിഖ
