എന്റെ അച്ഛൻ വാങ്ങിയ കടം വാങ്ങിയ പൈസ തിരിച്ചു വാങ്ങാനാണെങ്കിൽ ഇയാളെന്റെ അച്ഛനെയാണ് പിടിച്ചു കെട്ടി കൊണ്ടു വരണ്ടേത്…. അല്ലാതെ ആ വാങ്ങിയ പൈസയുമായ് യാതൊരു ബന്ധവും ഇല്ലാത്ത എന്നെയല്ല…. ഞാനച്ഛന്റെ ചിലവിലല്ല ജീവിയ്ക്കുന്നത്… തുണിക്കടയിൽ പോയ് നടു കഴച്ചു പൊട്ടുംവരെ ജോലിയെടുത്താണ് ജീവിക്കാനുള്ളത് ഞാനുണ്ടാകുന്നത്..
പിന്നെ എന്തിനാ അച്ഛന്റെ പൈസയുടെ പേരിലെന്നെ പിടിച്ചു വെച്ചിരിയ്ക്കുന്നത്….?
ഇനി അതുമല്ല തന്റെ ലക്ഷ്യമെങ്കിൽ തന്നെയും കൊന്ന് ചാവും ഞാൻ….
തന്റെ വായും മൂക്കും പൊത്തി പിടിച്ച് തന്നെ അടക്കി നിർത്താൻ ശ്രമിയ്ക്കുന്നവന്റെ കൈ തട്ടി മാറ്റി കുതറി വീറോടെ അവൾ വിളിച്ചലറിയതും അവൾ തട്ടിയെറിഞ്ഞ തന്റെ കൈ ഉയർത്തി വീണ്ടും അവളുടെ വാ മൂടി മാധവൻ… അതോടെ അവനിൽ നിന്ന് രക്ഷനേടാനെന്നോണം കൂടുതൽ ശക്തിയിൽ അവന്റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു കുതറി ജാനികയും…
ജാനികയുടെ വീട്ടിലും സമീപപ്രദേശത്തെ മറ്റു വീടുകളിലുമെല്ലാം പലിശയ്ക്ക് പൈസ കൊടുക്കുന്നവനാണ് മാധവൻ…. മുപ്പതു വയസ്സിനു മുകളിൽ പ്രായമുണ്ടവന്… അവിവാഹിതൻ…
കൊടുത്ത പൈസ തിരികെ ഏതു വിധേനെയും ആളുകളിൽ നിന്ന് പലിശ ചേർത്ത് വാങ്ങിയെടുക്കാൻ മിടുക്കനാണ് മാധവൻ….
ജാനികയുടെ അച്ഛനും വാങ്ങിയിട്ടുണ്ട് പണം മാധവന്റെ കയ്യിൽ നിന്ന്.. അതു പിരിക്കാനായ് വീട്ടിൽ വരുന്ന മാധവനെ ഒട്ടും ഇഷ്ടമില്ല ജാനികയ്ക്ക്… ചോദിക്കുമ്പോഴെല്ലാം മാധവൻ പണം നൽകുന്നത് കൊണ്ടാണ് അച്ഛൻ മുഴുകുടിയൻ ആയതെന്ന ചിന്തയാണവൾക്ക്…മാത്രവുമല്ല തന്നെ കാണുമ്പോൾ വല്ലാതെ തിളങ്ങുന്ന മാധവന്റെ മുഖവും കണ്ണും ജാനികയിലെ സ്ത്രീയെ ഇടയ്ക്കെങ്കിലും വല്ലാതെ പരിഭ്രമത്തിലാക്കാറുണ്ട്….
ഇന്നിപ്പോൾ ജോലി കഴിഞ് മടങ്ങിവരും വഴിയാണ് യാതൊന്നും പറയുക പോലും ചെയ്യാതെ ബലമായ് അയാൾ തന്നെ പിടിച്ചു കൊണ്ടുവന്നതെന്ന ചിന്ത തന്നെയവളെ അയാളോടുള്ള ദേഷ്യം വർദ്ധിപ്പിച്ചു….
തന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നവളെ അടക്കി നിർത്താനും അവളാടു സംസാരിക്കാനും ശ്രമിച്ചു മാധവൻ..പക്ഷെ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ സ്വയരക്ഷയ്ക്കായ് അവന്റെ കയ്യിൽ കിടന്നു പിടഞ്ഞവളും…
കയ്യിൽ കിടന്നു പിടയുന്നവളുടെ ചവിട്ടും പരാക്രമവും…. ആകെ വശം കെട്ടു മാധവനും….
തന്റെ വാ മൂടിയ മാധവന്റെ കയ്യിലെ മാംസഭാഗം വായിൽ തടഞ്ഞതും അവിടെ അമർത്തി കടിച്ചവൾ…
ഹ്…അ
ഒന്നു പിടഞ്ഞ് അവളിൽ നിന്ന് കൈകൾ പിൻവലിച്ചു കുടഞ്ഞു മാധവനും വേദനയാൽ
നായി…….ളെ…..തന്തയാണെന്ന് പറഞ്ഞു നടക്കുന്നവൻ വല്ലവനും നിന്നെ വിറ്റ് കാശാകുമെന്ന് തോന്നി രക്ഷിക്കാൻ ശ്രമിച്ചപ്പോ നീ എന്നെ തന്നെ ഉപദ്രവിയ്ക്കുന്നോ…?
അവൾ കടിച്ച വലം കൈ കുടഞ്ഞ് ആ കൈ വലിച്ചവളുടെ കവിളത്തൊന്ന് പൊട്ടിച്ച് മുരണ്ടവൻ ചോദിക്കേ ഞെട്ടിപകച്ചവനെ നോക്കി ജാനിക…
അ..അച്ഛൻ വിൽക്കേ… എന്നെയോ….?
അവൻ തന്നെ അടിച്ചതു പോലും മറന്ന് വിറച്ചു കൊണ്ടവൾ ചോദിച്ചതും തികഞ്ഞ പുച്ഛത്തിലവളെ നോക്കി മാധവൻ
വിൽക്കാൻ തന്നെ.. അല്ലാതെ നീയെന്തു കരുതി…?
നിന്നെ പഠിപ്പിക്കാനെന്ന് പറഞ്ഞ് അയാൾ ചെന്നെയ്ക്ക് കൊണ്ടുപോകുന്നത് ശരിയ്കും പഠിപ്പിക്കാനാണെന്നോ…. ബുദ്ധി ഇല്ലേടി നിനക്ക്…..?
ഇത്രയും കാലം അയാൾക്കും അയാളുടെ കുടുംബത്തിനും ഒപ്പം താമസിച്ചിട്ടും അയാളെ മനസ്സിലാക്കാൻ പറ്റിയില്ലേ നിനക്ക്….?
ദേഷ്യത്തിൽ സ്വയം നിയന്ത്രിച്ചെന്നപോലെ ചോദിക്കുമ്പോഴും ആ പെണ്ണിന്റെ നിസ്സഹായതയിൽ പാവവും തോന്നുന്നുണ്ടവന്….
മാധവന്റെ ചോദ്യങ്ങൾ മുള്ളുകളായ് ഉള്ളിൽ കുത്തിയതും തളർന്ന് നിലത്തേക്കൂർന്നിരുന്നു പോയ് ജാനിക
അച്ഛൻ മരിച്ച് അമ്മയെ രണ്ടാം വിവാഹം കഴിച്ചയാളെ അച്ഛനായ് തന്നെയേ ഇതുവരെയും കണ്ടിട്ടുള്ളു…. ഒരു മകളോടുള്ള സ്നേഹമൊന്നും തന്നോടു കാണിച്ചില്ലെങ്കിലും ഉപദ്രവിച്ചിട്ടില്ലായിരുന്നു അയാൾ തന്നെ ഇക്കണ്ട കാലം….
അമിത മദ്യപാനവും ധൂർത്തും കാരണം നാടെങ്ങും കടമാണയാൾക്ക്….പ്ലസ്ടു കഴിഞ്ഞതോടെ പൈസ ഇല്ലെന്നു പറഞ്ഞ് തന്റെ പഠനം നിർത്തിയപ്പോഴും തനിയ്ക്ക് താഴെഉള്ള അയാളുടെ മക്കളെ തന്റെ അനിയന്മാരെ പഠിപ്പിച്ചിരുന്നു അയാൾ….
ഒന്നു രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഒട്ടും പ്രതീഷിക്കാതെ അയാൾ വന്നു പറയുന്നത് കഴിഞ്ഞ രണ്ടു മൂന്നു വർഷമായ് മുടങ്ങി കിടക്കുന്ന തന്റെ പഠനം തുടരാനും തുടർന്ന് ജോലി നേടാനും ഒരവസരം തനിയ്ക് വന്നിട്ടുണ്ടെന്ന്….ചെന്നൈയിൽ അങ്ങനൊരു സ്ഥാപനം ഉണ്ടെന്ന്…. അവിടെ താമസിച്ചു മൂന്നു വർഷത്തോളം പഠിച്ചാൽ അവർ തന്നെ ജോലിയാക്കി തരുമെന്ന്..
കേട്ടതും അമ്മയ്ക്കും സന്താഷമായിരുന്നു…. അയാളുടെ വാക്ക് കേട്ട് അവിടെ ചെന്ന് പഠിക്കാൻ തന്നെ നിർബന്ധിച്ചതും അമ്മയാണ്…
ചിന്തകൾ അമ്മയിലെത്തിയതും ഞെട്ടലോടെ നിലത്തു നിന്ന് പിടഞ്ഞെഴുന്നേറ്റു ജാനിക..
അമ്മ…. അമ്മയ്ക്കറിയോ ഇത്… അമ്മയും അറിഞ്ഞോണ്ടാണോ….?
ചോദിയ്ക്കുമ്പോൾ ശബ്ദം വിറച്ചിരുന്നു അവളുടെ….
ഏറിയാൽ ഇരുപതൊന്നോ ഇരുപത്തിരണ്ടോ വയസ് പ്രായമുള്ള ആ പെണ്ണിനോട് അവളുടെ നിസ്സഹായതയോട് അങ്ങേയറ്റം അലിവ് തോന്നി മാധവന്
നിന്നെ പോലെ നിന്റെ അമ്മയും ആദ്യം അയാളുടെ വാക്കുകൾ വിശ്വസിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് കൂട്ടുക്കാരോടുളള
അയാളുടെ ഫോൺ വിളി കേട്ടപ്പോഴാണ് അവർക്കയാളുടെ ചതി മനസ്സിലായത്…. പഠനത്തിന്റെ മറവിൽ പെൺകുട്ടികളെ ശാരീരികമായ് .ചൂഷണം ചെയ്യുന്നൊരു സ്ഥാപനം ആണത്… അവിടെ എത്തുന്ന പെൺകുട്ടികളുടെ ഗർഭപാത്രം ബിസിനസ്സിനായ് ഉപയോഗിക്കുന്ന ഇടം….
മാധവന്റെ വാക്കുകൾ… ശ്വാസം നിലച്ചെന്ന പോലയാളെ തുറിച്ചു നോക്കി ജാനിക
സംശയിക്കണ്ട… നീ ചിന്തിച്ചതു തന്നെ… പെൺക്കുട്ടികളെ വാടക അമ്മമാരായ് കൊടുക്കുന്ന സ്ഥാപനം തന്നെയാണത്…. പത്തു മാസക്കാലത്തേയ്ക്ക് ഒരു പെൺകുട്ടി തന്റെ ഗർഭപാത്രം മറ്റാരുടെയോ കുഞ്ഞിനെ വഹിക്കാനായ് വിട്ടു നൽക്കുമ്പോൾ ലക്ഷങ്ങളാണ് ആ സ്ഥാപനം നേടുന്നത്.. അതിന്റെ നല്ലൊരു വിഹിതം ആ പെണ്ണിനെ അവിടെ എത്തിച്ചവർക്കും കൊടുക്കും അവർ… നിന്റെ രണ്ടാം തന്തയുടെ ലക്ഷ്യവും ആ പണമാണ്… വരുന്ന അഞ്ചു വർഷത്തേയ്ക്കാണ് നിന്നെ അയാൾ അവർക്കു വിറ്റിരിയ്ക്കുന്നത്… ആരുടെയെല്ലാമോ കുഞ്ഞുങ്ങൾക് ജന്മം നൽകാൻ….
ഞെട്ടാനും ഭയക്കാനും ഇനി തന്നിലൊന്നും അവശേഷിക്കാത്ത വിധം മരവിച്ച് തളർന്നു ജാനിക നിന്നതും മാധവന്റെ ഫോൺ ബെല്ലടിച്ചു…
നിന്റെ അമ്മയാണ് വിളിയ്ക്കുന്നത്… നിന്നെ രക്ഷിക്കാൻ പറഞ്ഞ് ഇന്നുച്ഛയ്ക്ക് എന്റെ കാലു പിടിച്ചു നിന്റെ അമ്മ….
ഫോണവൾക്ക് നേരെ നീട്ടി അയാൾ പറഞ്ഞതും യാന്ത്രികമായ് കൈ നീട്ടിയാ ഫോൺ വാങ്ങി കാതോടു ചേർത്തവൾ….
അമ്മാ….
വിളിയ്ക്കുമ്പോൾ സങ്കടം പൊട്ടിയിരുന്നു ജാനികയിൽ
അമ്മേടെ മോളമ്മയോട് പൊറുക്കണേ ടീ… എന്റെ കുഞ്ഞിനെ വിറ്റ് കാശാക്കാൻ മാത്രം തരം താഴ്ന്ന ദുഷ്ടനാണ് അയാളെന്ന് അമ്മ അറിഞ്ഞില്ല പൊന്നേ….
ജാനിക ഫോണെടുത്തതും പൊട്ടി പിളർന്നു കരഞ്ഞമ്മ……
ഇപ്പോഴും അയാളുടെ ഫോണിലൂടെയുള്ള സംസാരം കേട്ടതിന്റെ ഞെട്ടലിലാണ് ആ സാധു സ്ത്രീ…
എത്ര നിസാരമായാണ് അയാൾ തന്റെ കുഞ്ഞിനെ കാശാക്കി മാറ്റി തങ്ങളുടെ ഇടയിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചത്…. അയാളുടെ നേട്ടങ്ങൾ കഴിയുമ്പോൾ തന്റെ കുഞ്ഞ് ഏതെങ്കിലും ഒരു വ്യഭിചാരശാലയിൽ അന്നന്നത്തെ ആഹാരത്തിനായ് ഉടുതുണി ഉരിഞ്ഞോളുമെന്ന് അയാൾ എത്ര
ലാഘവത്തതിലാണ് അയാളുടെ കൂട്ടുകാരോട് പറഞ്ഞു ചിരിച്ചത്….
ആ ഓർമ്മയിൽ പോലും നടുങ്ങിയവർ
ഞാൻ… ഞാനിനി എന്താ ചെയ്യേണ്ടത്…. അവിടേക്ക് വരാൻ പറ്റോ….?
വളരെ കുറഞ്ഞ മണികൂറുകൾകൊണ്ട് ആരും ഇല്ലാതെയായി പോയൊരുവളുടെ നിസ്സഹായത നിറഞ്ഞു നിന്നു ജാനികയുടെ ചോദ്യത്തിൽ….അവളോടെന്തു മറുപടി പറയണമെന്നറിയാതെ പതറി അമ്മയും…
ഇങ്ങോട്ടു നീവരണ്ട മോളെ… ഇപ്പോ തന്നെ നിന്നെ കാണാനില്ലാത്തതിന്റെ വെപ്രാളത്തിലാണ് അയാൾ… ലക്ഷങ്ങളാണ് നിന്നെ കാണിച്ചയാൾ അവരിൽ നിന്ന് മേടിച്ചിരിക്കുന്നത്…. നിന്നെ കയ്യിൽ കിട്ടിയാൽ ഏതു വിധേനെയും കൊണ്ടും പോവും അയാൾ…. ആരും അറിയാതെ അവിടെ മാധവന്റെ വീട്ടിൽ നിൽക്ക് മോള് കുറച്ചു ദിവസം… ഈ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയിട്ട് തിരികെ വന്നാൽ മതി….
അമ്മയുടെ വാക്കുകളിൽ പതറി ജാനിക മാധവനെ നോക്കിയതും കണ്ടു തന്നിൽ നോട്ടം കൊരുത്തു നിൽക്കുന്നവനെ….
എന്നെ വിശ്വാസമുണ്ടെങ്കിൽ നിനക്കിവിടെ നിൽകാം… നീ മനസ്സിലാക്കിയതു പോലെ നിന്നെ ഇഷ്ടമാണ് എനിയ്ക്ക്… നിന്നോടുള്ള എന്റെയാ ഇഷ്ടത്തിന് വർഷങ്ങളുടെ പഴക്കവും ഉണ്ട്… എന്നു കരുതി നിന്നെ ഞാൻ നിർബന്ധിക്കുകയോ നിനക്കു മേൽ ബലം പ്രയോഗിക്കുകയോ ഒന്നും ചെയ്യില്ല…. നിന്റെ അച്ഛനൊന്ന് ഒതുങ്ങുന്നവരെ മറ്റാരും അറിയാതെ നിനക്കിവിടെ താമസിയ്ക്കാം…
മാധവൻ പറഞ്ഞതും നിശബ്ദം അയാളെ കേട്ടു നിന്നു ജാനിക.. ആ വീടും അവനും അല്ലാതെ മറ്റൊരു രക്ഷാ മാർഗ്ഗമില്ല തനിയ്ക്കെന്ന തിരിച്ചറിവോടെ….
ദിവസങ്ങൾ മാസങ്ങളായ് പാഞ്ഞോടി പൊയ്കൊണ്ടിരുന്നു… മൂന്നു മാസം കഴിഞ്ഞു ജാനിക മറ്റാരും അറിയാതെ മാധവന്റെ വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട്… ഇന്നു ജാനിക മാധവന്റെ വീട്ടിൽ നിന്നിറങ്ങുകയാണ്.. ഒരിടത്തേയ്ക്ക് പോവാനായ്….
ജാനിക പോവുന്നത് തന്റെ അമ്മയുടെ അടുത്തേയ്ക്കാണ്…
പറഞ്ഞ വാക്കുപാലിക്കാതെ പണം വാങ്ങി തങ്ങളെ പറ്റിച്ചവനുള്ള ശിക്ഷ ചെന്നൈ ടീം അവളുടെ രണ്ടാനച്ഛനു നൽകിയതും കിടന്നു പോയ് അയാൾ എന്നേയ്ക്കുമായ്….
ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് ഒന്നനങ്ങാൻ പറ്റാതെ കിടക്കുന്ന തന്റെ രണ്ടാനച്ഛനെ കാണാൻ കഴുത്തിൽ മാധവൻ കെട്ടിയ താലിയും നിറുകയിൽ അവനണിഞ്ഞ സിന്ദൂര ചുവപ്പുമായ്.ജാനിക പുറപ്പെട്ടിറങ്ങി…
അയാളോടുള്ള അവളുടെ ചെറിയൊരു മധുര പ്രതികാരം കൂടിയാണത്….
RJ
