“അമ്മേ.. ഇത്…ഞാൻ എങ്ങിനെ ഇത് അമ്മയോട് പറയും… അമ്മേ.. ഈ ക്യാരറ്റ്… ബിയർ കുപ്പി… എന്തിനു കത്തി പോലും അയാൾ…. സെക്സ് അല്ല.. ഒരുതരം ടോർച്ചർ ആണമ്മേ.. ബ്ലീഡിങ് ആയി എത്ര ദിവസം ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട് ന്ന് അറിയോ…”
അഞ്ജലി പറഞ്ഞത് കേൾക്കെ അന്ധാളിച്ചു പോയി ശ്രീദേവി..
” മോളെ… എന്താ ഇത്… ഇതെന്തൊക്കെയാ നീ പറയുന്നേ.. വിനോദ് അത്രത്തോളം പ്രശ്നക്കാരൻ ആണോ.. കേട്ടിട്ട് തന്നെ പേടി ആകുന്നു.. ”
” അമ്മയ്ക്ക് കേട്ടപ്പോൾ തന്നെ പേടി അല്ലെ…. അപ്പോ അനുഭവിച്ച എന്റെ അവസ്ഥയോ..അയാൾക്ക് ഭ്രാന്ത് ആണമ്മേ.. കാമഭ്രാന്ത്… ”
അറപ്പോടെയാണ് അവൾ പറഞ്ഞ് നിർത്തിയത്. മറുപടിയായി ഒന്നും പറയുവാൻ കഴിഞ്ഞില്ല ശ്രീദേവിയ്ക്ക്.
വിനോദുമായി പിണങ്ങി വീട്ടിൽ വന്ന് നിൽക്കുന്ന മകളെ എങ്ങിനെയും പറഞ്ഞ് സമാധാനപ്പെടുത്തി തിരികെ അയക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ സംസാരിച്ചു തുടങ്ങിയത്. നല്ല പിള്ളയായി അവളെ തിരികെ കൊണ്ട് പോകുവാൻ വിനോദും ബന്ധുക്കളും എത്തിയിട്ടുമുണ്ട്. എന്നാൽ അഞ്ജലി പറഞ്ഞ് കേട്ടതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു ശ്രീദേവിക്ക്..
” അമ്മേ… അറിയോ അയാളുടെ ഫോൺ നിറയെ പോൺ വീഡിയോസ് ആണ്.. അതൊക്കെയും കണ്ട് അത് പോലെ അനുകരിക്കാൻ ആണ് അയാൾക്ക് ഇഷ്ടം.. ഒരു പെണ്ണും ആഗ്രഹിക്കില്ല ഇതുപോലൊരു ഭർത്താവിനെ.. വീഡിയോ ഓൺ ചെയ്ത് വച്ചിട്ട് ആണ് അയാൾ എന്നോട്…. പരമാവധി ആരെയും ഒന്നും അറിയിക്കാതെ സഹിച്ചു ഞാൻ പക്ഷെ ഇനി പറ്റില്ല എനിക്ക്.. മടുത്തു അയാൾക്കൊപ്പമുള്ള ജീവിതം…”
മുഴുവപ്പിച്ചില്ല അവൾ. മുഴുവനായും കേൾക്കാൻ തോന്നിയതുമില്ല ശ്രീദേവിക്ക്.
” നീ എന്തെ എന്നോട് ഇതൊക്കെ മുന്നേ പറഞ്ഞില്ല… ഇത്രയും ചെയ്ത് വച്ചിട്ട് ആണോ അവൻ ഒന്നും അറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞു നിന്നെ തിരികെ കൊണ്ട് പോകുവാനായി വന്നിരിക്കുന്നത്. ”
അതിശയത്തോടൊപ്പം ഉള്ളിൽ മകളുടെ അവസ്ഥ അറിഞ്ഞുള്ള ഞെട്ടൽ കൂടിയുണ്ടായിരുന്നു ശ്രീദേവിയ്ക്ക്.
” ഫ്രോഡ് ആണമ്മേ അയാൾ… വെറും ഫ്രോഡ്.. അഭിനയിക്കാൻ അയാളെ കഴിഞ്ഞേ ഉള്ളു ആരും.. ഇനി പറ്റില്ല അമ്മേ.. അയാൾക്ക് മാനസിക വൈകൃതം ആണ്.. അങ്ങിനൊരാൾക്കൊപ്പം ജീവിച്ചാൽ ചിലപ്പോ എനിക്ക് വട്ടായി പോകും… ”
അത് പറയുമ്പോൾ അഞ്ജലിയുടെ ശബ്ദം ഇടറി.
” മോള് വിഷമിക്കേണ്ട… അമ്മയുണ്ട് ഒപ്പം… അങ്ങിനെ നിന്നെ ആർക്കും ദ്രോഹിക്കാനായി വിട്ടു കൊടുക്കില്ല ഞാൻ. അച്ഛൻ പോയെ പിന്നേ പൊന്ന് പോലെ നോക്കി വളർത്തിയതല്ലേ ഞാൻ.. മോള് വാ നമുക്ക് അവരുടെ അരികിലേക്ക് പോകാം.. ഒരു തീരുമാനം അത് ഉണ്ടായേ പറ്റുള്ളൂ. ”
ശ്രീദേവി രണ്ടും കല്പിച്ചായിരുന്നു അത് പറഞ്ഞത്. അമ്മയുടെ വാക്കുകൾക്ക് ദൃഢതയേറിയപ്പോൾ ധൈര്യമായി അഞ്‌ജലിയ്ക്കും. അവർ മുൻവശത്ത് എത്തുമ്പോൾ ഏറെ ശാന്തമായി നിഷ്കളങ്കതയോടെ ഇരുന്നിരുന്നു വിനോദ് ഒപ്പം അവന്റെ അച്ഛനും അമ്മയും സഹോദരിയും ഭർത്താവും ഉണ്ടായിരുന്നു.
” വാ മോളെ.. നീ ഇതെന്ത് പോക്കാ പൊയ്ക്കളഞ്ഞത്.. നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നമുണ്ടായി അത് പരസ്പരം തീർക്കാൻ പറ്റില്ലേൽ അമ്മയോട് പറയണ്ടേ.. അമ്മ തീർത്തു തരില്ലേ. ഇതിപ്പോ ഇവൻ പറഞ്ഞാ ഞാൻ കാര്യങ്ങൾ അറിഞ്ഞേ.. അതാ വേഗം ഇങ്ങട് വന്നേ… ”
വിനോദിന്റെ അമ്മ ശാരദ സ്നേഹത്തോടെ പറയുമ്പോൾ അവന്റെ വിനോദിന്റെ മുഖത്തേക്ക് ഒന്ന് നോക്കി അഞ്ജലി. മുഖം കുനിച്ചിരുന്നു അവൻ അപ്പോൾ
” ആഹാ.. ശാരദേച്ചീ.. എന്ത് കാരണമാ ഇവ പിണക്കത്തിന് ഇവൻ നിങ്ങളോട് പറഞ്ഞത്.. ഒന്ന് കേൾക്കട്ടേ ”
ചോദിച്ചത് ശ്രീദേവിയാണ്. ആ ചോദ്യം ശാരദയുടെ നെറ്റി ചുളിച്ചു.
” അതെന്തുവാ… അങ്ങനൊരു ചോദ്യം… പുതിയ കാർ എടുക്കുന്ന വിവരം മോളോട് പറയാത്തതിന്റെ ദേഷ്യത്തിൽ അല്ലെ പോയെ.. അതിപ്പോ ഇവന്റെ തെറ്റ് തന്നെയാ… മോളോട് കൂടി പറഞ്ഞിട്ട് വേണ്ടേ എല്ലാം ചെയ്യാൻ… ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. ഇനി ഇങ്ങനൊന്നും ഉണ്ടാകില്ല.. ”
ശാരദ പറഞ്ഞ് നിർത്തുമ്പോൾ അറിയാതെ ചിരിച്ചു പോയി അഞ്ജലി.. ശ്രീദേവിയും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
” കൊള്ളാം….കൊള്ളാം ഒരു കാർ എടുക്കുന്നതിൽ സൗന്ദര്യപിണക്കം തോന്നി ഞാൻ വീട്ടിൽ വന്നെന്നാ ഇദ്ദേഹം നിങ്ങളോട് പറഞ്ഞേക്കുന്നത്..അല്ലെ.. അത് കേട്ട ഉടനേ വിശ്വസിച്ചു നിങ്ങൾ ഇറങ്ങി പുറപ്പെടേം ചെയ്ത്.. ”
ചെറിയൊരു പുച്ഛം കൂടി ആ വാക്കുകളിൽ നിറഞ്ഞു അത് വേഗത്തിൽ വിനോദിന്റെ സഹോദരി മനസിലാക്കി
” എന്താ അഞ്ജലി ഒരു പുച്ഛം… എന്തെ.. അതല്ലെ കാരണം…. ”
മറുപടി പറയുന്നതിന് മുന്നേ ഒരിക്കൽ കൂടി നോക്കവേ വിനോദ് ഒന്ന് പരുങ്ങുന്നത് ശ്രദ്ധിച്ചു അഞ്ജലി. ആ പരുങ്ങൽ അവൾക്ക് ആവേശമായി
” അതാണോ.. കാരണം നിങ്ങൾ തന്നെ പറയ്.. നിങ്ങടെ വായിൽ നിന്ന് തന്നെ വീട്ടുകാർ അത് അറിയട്ടെ… ”
എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു അവൻ. നിർബന്ധത്തിന് വഴങ്ങി അഞ്ജലി ഒപ്പം വരും എന്ന് തന്നെയാണ് അവൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇതിപ്പോ… ആകെ നാണം കെട്ട അവസ്ഥയായി. വിനോദ് മൗനം തുടരവേ വീണ്ടും സംസാരിച്ചു തുടങ്ങി അഞ്ജലി.മടിയൊന്നും കൂടാതെ നടന്ന സംഭവങ്ങൾ മുഴുവനായും അവർക്ക് മുന്നിൽ വിവരിച്ചു അവൾ. എല്ലാം കേൾക്കെ വിനോദിന്റെ കൂടെ വന്നവർ നാണക്കേടിനാൽ തല കുമ്പിട്ടു പോയി.. വിനോദ് ആകട്ടെ നിന്ന നിൽപ്പിൽ ഭൂമി തുരന്ന് ഉള്ളിലേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് വരെ ആശിച്ചു പോയി.
” വൃത്തികെട്ടവനെ.. ഇതൊക്കെ ഉള്ളതാണോ ടാ.. ”
അവന്റെ അച്ഛൻ കലിയിൽ ചാടി എഴുന്നേറ്റു..
” ഉള്ളതാണ് അച്ഛാ… നാണക്കേട് ഭയന്ന് ഞാനിതൊന്നും പുറത്ത് പറയില്ല എന്നൊരു വിശ്വാസം ഇയാൾക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോ എനിക്ക് നാണക്കേട് ഭയമില്ല കാരണം എനിക്കൊപ്പം എന്റെ അമ്മയുണ്ട്.. ”
പറഞ്ഞ് നിർത്തുമ്പോൾ ശ്രീദേവിയോട് ചേർന്ന് നിന്നു അവൾ. മകളെ ചേർത്ത് പിടിച്ചു ശ്രീദേവിയും.
“അയ്യയ്യേ.. എന്തോന്ന് അളിയാ ഇതൊക്കെ.. നാണക്കേട് ആയല്ലോ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിട്ട് വേണ്ടേ തിരികെ വിളിക്കുന്നത് ”
വിനോദിന്റെ സഹോദരി ഭർത്താവ് നാണക്കേട് കാരണം ചാടി എഴുന്നേറ്റു. അവൻ മാത്രമല്ല അച്ഛൻ അമ്മ അനിയത്തി എല്ലാവരും എണീറ്റു.
” വൃത്തികെട്ടവനെ.. നിനക്ക് എന്തേലും മാനസിക രോഗം ആണോടാ ”
അച്ഛന്റെ ചോദ്യത്തിന് മുന്നിൽ ഇളിഭ്യനായി തല കുമ്പിട്ടു വിനോദ്. ആ സമയം ശ്രീദേവി മുന്നിലേക്ക് കയറി..
” നോക്കു.. കേട്ടിടത്തോളം ഈ ബന്ധം ഇനി മുന്നിലേക്ക് പോകില്ല കാരണം എനിക്ക് എന്റെ മോളുടെ ജീവിതമാണ് വലുത്. ഇനിയും വിനോദിനൊപ്പം വിട്ടാൽ ഒരുപക്ഷെ എന്റെ മോള് എന്തേലും കടും കൈ ചെയ്ത് പോകും.. അതുകൊണ്ട് ഒരുമിച്ചു സന്തോഷത്തോടെ നമുക്ക് കോടതി കയറാം. അതാണ് രണ്ട് കൂട്ടർക്കും നല്ലത്.. ”
മറുപടി പറയാതെ ഇളിഭ്യരായി ഇറങ്ങി വിനോദിന്റെ ബന്ധുക്കൾ. നാണക്കേടോടെ തന്നെ പുറത്തേക്കിറങ്ങി വിനോദും. പിന്നാലെ ചെന്നു അഞ്ജലി..
” അതെ.. ഒന്ന് നിന്നെ… ”
പിന്നിൽ നിന്നും അവൾ വിളിക്കുമ്പോൾ നിന്നു അവൻ ..
” എന്റെ ഒരു ചെറിയ വള പണയം വച്ചത് ഓർമയില്ലേ.. അതെനിക്ക് തിരിച്ചു വേണം കേട്ടോ… ഇനീപ്പോ കണക്കും കാര്യങ്ങളും എല്ലാം നോക്കാൻ ഉള്ളതല്ലെ ”
മറുപടി പറഞ്ഞില്ല വിനോദ് നാണക്കേട് കാരണം തിരികെ കാറിലേക്ക് കയറി അവർ നിമിഷ നേരം കൊണ്ട് അവിടെ നിന്നും തിരിച്ചു. തന്റെ പ്ലാനിങ് പോലെ കാര്യങ്ങൾ നടക്കാത്തത്തിൽ വലിയ വിഷത്തിലായിരുന്നു അവൻ അപ്പോൾ…
” മോളെ… അവര് പോയി ഇനീപ്പോ എന്താ നിന്റെ പ്ലാൻ… ”
ശ്രീദേവിയുടെ ചോദ്യത്തിന് വ്യക്തമായിരു മറുപടി ഇല്ലായിരുന്നു അഞ്‌ജലിക്ക്
” പഠിക്കണം എന്നുണ്ട് അമ്മേ… ഒരു ഡിഗ്രി എടുക്കണം… ജോലി നേടണം അതും അമ്മയെ പോലെ സർക്കാർ ജോലി തന്നെ…”
” അത് നല്ല കാര്യം.. അമ്മ ഉണ്ട് നിനക്ക് ഒപ്പം ധൈര്യമായി ഇരിക്ക്.. ഇനി നിന്നെ ആർക്കും കൊത്തി വലിക്കുവാൻ ഇട്ടു കൊടുക്കില്ല.ഞാൻ ”
ആ വാക്ക് മതിയായിരുന്നു അഞ്ജലിയ്ക്ക്.
അവളുടെ ജീവിതത്തിലെ പുതിയൊരു അധ്യായം അങ്ങിനെ അവിടെ തുടങ്ങി.. ആത്മാർത്ഥമായി തന്നെ പഠിച്ചു അവൾ ഒടുവിൽ ആശിച്ച പോലെ. തന്നെ ഒരു ജോലിയും സ്വന്തമാക്കി.. മുന്നേ പറഞ്ഞ പ്രകാരം മ്യൂച്ചൽ ഡിവോഴ്സ് തന്നെ നേടി രണ്ടാളും..
ഇതും ഒരു അതിജീവനമാണ്. അടിച്ചമർത്തലുകൾക്കും പരിഹാസങ്ങൾക്കും ഇടയിലൂടെ ഒരു പെൺകുട്ടിയുടെ അതിജീവനം.. കുറച്ചധികം നാൾ ജീവിതം തകർന്ന വേദനയിൽ ആയിരുന്നു അഞ്ജലി എന്നാൽ വേഗത്തിൽ അതൊക്കെ മാറി എല്ലാവരും ഹാപ്പി ആയി. ഇപ്പോൾ ഒരു പുതിയ പങ്കാളിയെ അവൾ ആഗ്രഹിക്കുന്നു.. എല്ലാം മനസിലാക്കി ഒപ്പം നിൽക്കാൻ മനസുള്ള ഒരാളെ.. കാത്തിരിക്കാം അങ്ങിനൊരാൾ വരുന്നത് പ്രതീക്ഷിച്ചു……
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
