മറുപാതി
ഞാൻ ഏട്ടത്തിയെ വിവാഹം കഴിക്കാം…. എനിക്ക് അത്രക്കും ഇഷ്ടമാണ്…. നഷ്ടപ്പെടുത്താൻ വയ്യ….. പറഞ്ഞു കൊണ്ട് ഹരി അവളെ വരിഞ്ഞു മുറുക്കി..നിള അവന്റെ കയ്യിൽ കിടന്നു കുതറി…
നിള അവൾ ഒറ്റക്കായിരുന്നു. ഭർത്താവ് മരിച്ച ദുഃഖവും പേറി ജീവിക്കുന്ന പെണ്ണ്.. മുറിയുടെ നാലു ചുവരിനുള്ളിൽ അവൾ തന്റെ ജീവിതം ഹോമിച്ചു.
ഇടയ്ക്കു അച്ഛൻ അവളെ ഭർത്താവിന്റെ വീട്ടിൽ നിന്നു തിരികെ വിളിക്കാൻ ചെന്നു…
അവളിവിടെ നിൽക്കട്ടെ രാഘവ.. എനിക്കും ഹരിക്കും ആരുമില്ല…
രവി പോയ വേദനയിൽ ഇരിക്കുന്ന അമ്മ അതു പറഞ്ഞപ്പോൾ രാഘവൻ പിന്നെ എതിർത്തില്ല.
അയാൾ അവളോട് യാത്ര പറഞ്ഞിറങ്ങി…
അമ്മയും നിളയും മാത്രമാണ് ആ വലിയ വീട്ടിൽ. മുകളിലും താഴെയുമായി ഒരുപാട് മുറികൾ.. വിവാഹം കഴിഞ്ഞത് മുതൽ നിലയുടെ മുറി മുകളിലാണ്.
രവിയുടെ അനിയൻ ഹരി ടൗണിലെ കോളേജിലാണ്.. മരണത്തിനു വന്നു പോയതിൽ പിന്നെ വന്നിട്ടില്ല… അവന്റെ പഠിത്തം തീരാറാകുന്നു..
മോളെ ഹരിയുടെ പഠിത്തം കഴിഞ്ഞു വരുമ്പോൾ അവന്റെ വിവാഹം നോക്കിയാലോ എന്ന് ഞാൻ ആലോചിക്കുകയാണ്… അമ്മ നിലായോട് പറഞ്ഞു..
അതിനു അവനു വിവാഹ പ്രായമായില്ലല്ലോ അമ്മ..
വയസു ഇരുപത്തി നാലു കഴിഞ്ഞു… നിന്നെക്കാൾ രണ്ടു വയസിനു ഇളയത് അത്ര ഉള്ളു..
ഇവിടെ ഞാനും നീയും മാത്രമല്ലേ ഉള്ളൂ രാഘവനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിനക്ക് നല്ല ആലോചനകൾ എന്തെങ്കിലുമുണ്ടെങ്കിൽ നോക്കാൻ.. ഈ ചെറുപ്പത്തിൽ നീ ഇങ്ങനെ എന്റെ മോന്റെ വിധവ വേഷം വെട്ടി ജീവിക്കുന്നത് എനിക്ക് സങ്കടമാണ്… പോയവരു പോയി.. എന്ന് പറഞ്ഞ് ബാക്കിയുള്ളവർക്ക് ജീവിക്കണ്ടേ.
അമ്മ അത് പറയുമ്പോൾ അവൾ മറുപടി ഒന്നും പറയാതെ കേട്ടിരുന്നു..
നിന്നെ ഉള്ള കാലം മുഴുവനും ഇങ്ങനെ ഇവിടെ നിർത്തിയാൽ ശരിയാകില്ല. നിനക്കും ഒരു ജീവിതം വേണം. കൂട്ടത്തിൽ ഹരിയുടെ വിവാഹം കൂടി നടത്തണം അപ്പൊ പിന്നെ അവൻ ഇവിടെ നിന്നു കൊള്ളും…
അമ്മയുടെ മനസ്സിലെ ഓരോരോ കാര്യങ്ങളും കേട്ടുകൊണ്ട് നിലായിരുന്നു…
ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ പുറത്തു ജോലി ചെയ്തുകൊണ്ട് നിന്ന നിള…ഒരു ശബ്ദം കേട്ട് അകത്തേക്ക് കയറി വന്നു…
കയറി വരുമ്പോൾ കാണുന്ന കാഴ്ച അടുക്കളയിൽ വീണു കിടക്കുന്ന അമ്മയെയാണ്…
പുറം പണിക്കു വന്ന പണിക്കാരുടെ സഹായത്തോടെ അവൾ അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു.
ബിപി കൂടി താഴെ വീണതാണ്… വീഴ്ചയിൽ നെറ്റി പൊട്ടി.. രണ്ടു സ്റ്റിച്ച് ഉണ്ട്… രണ്ടു ദിവസം കിടക്കേണ്ടി വരും…. വിവരം അറിഞ്ഞു രാഘവൻ വന്നപ്പോൾ നിള അച്ഛനോട് കാര്യം പറഞ്ഞു.
അച്ചൻ കൂടി നിൽക്കണോ മോളെ…
മകളെ തനിയെ നിർത്തിയിട്ട് പോകാനുള്ള മടികൊണ്ട് രാഘവൻ ചോദിച്ചു..
വേണ്ട അച്ഛാ ഞാൻ തന്നെ നിന്നോളാം. അമ്മയെ ചിലപ്പോൾ വൈകുന്നേരം റൂമിലേക്ക് മാറ്റും.. ഇവിടെ റൂം ഉണ്ടല്ലോ കുഴപ്പമില്ല അച്ഛൻ പൊയ്ക്കോ…
മകളുടെ നിർബന്ധം കൂടിയായപ്പോൾ രാഘവൻ തിരികെ പോയി എന്നാൽ പോകുന്നതിനു മുമ്പ് അയാൾ ഹരിയെ വിളിച്ച് വിവരം പറഞ്ഞിരുന്നു…
ഞാനറിഞ്ഞില്ല അമ്മാവാ ഇന്ന് തന്നെ ഞാൻ പുറപ്പെടാം…
പറഞ്ഞുകൊണ്ട് ഹരി ഫോൺ കട്ടാക്കി.
കൃത്യം വൈകുന്നേരത്തോടുകൂടി അവൻ ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു..
അപ്പോഴേക്കും അമ്മയെ റൂമിലേക്ക് കൊണ്ടുവന്നിരുന്നു..
നിന്നോട് ആരാ വിവരം പറഞ്ഞത്.. പ്രതീക്ഷിക്കാതെ ഹരിയെ റൂമിൽ കണ്ടപ്പോൾ നിള ചോദിച്ചു..
അല്ലെങ്കിലും അമ്മയെ ഏട്ടത്തിയും എന്നോട് എല്ലാം മറച്ചുവയ്ക്കുന്ന ടൈപ്പ് അല്ലേ ഏട്ടത്തിയുടെ അച്ഛൻ ഇവിടുന്ന് പോകുന്നതിനു മുമ്പ് വിളിച്ച് പറഞ്ഞതുകൊണ്ട് ഞാൻ അറിഞ്ഞു അല്ലെങ്കിൽ നിങ്ങൾ രണ്ടു പെണ്ണുങ്ങളും കൂടി എന്ത് ചെയ്യുമായിരുന്നു….
എന്തായാലും എന്റെ പഠിപ്പൊക്കെ കഴിഞ്ഞു അടുത്ത ആഴ്ച വരാനിരുന്നതാണ് അല്പം നേരത്തെ വരേണ്ടി വന്നു വേറെ പ്രശ്നം ഒന്നുമില്ല…
അതെന്തായാലും നന്നായി ഇവിടെ ഇവൾ മാത്രം ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യണം..
ഇപ്പൊ തന്നെ കണ്ടില്ലേ രാവിലെ നിന്ന വേഷത്തിൽ എന്നെയും കൊണ്ട് ഇറങ്ങി വന്നതാണ്… ഇതുവരെ വേഷം പോലും മാറിയിട്ടില്ല…
അമ്മ നിളയെ നോക്കിക്കൊണ്ട് പറഞ്ഞു.
ഹോസ്പിറ്റലിൽ ഏട്ടത്തി മാത്രം നിന്നാൽ ശരിയാവില്ല..ഞാൻ ഏജൻസിയിൽ വിളിച്ച് ഒരാളെ അമ്മയെ നോക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട് ചിലപ്പോൾ അവർ വരും..
ഹരി പറഞ്ഞപ്പോൾ..
അതെന്തായാലും നന്നായി എന്നെ പിടിച്ചും വലിച്ചും ഉയർത്തിയും ഈ പെണ്ണിന് വയ്യ..
നീ എന്തിനാ ഹരി ആവശ്യമില്ലാത്തതൊക്കെ ചെയ്തത് അമ്മയെ ഞാൻ നോക്കില്ല.
നിളക്ക് അവനോട് ദേഷ്യം തോന്നി.
ഏട്ടത്തി നോക്കില്ലെന്നാണോ ഞാൻ പറഞ്ഞത്.
തൽക്കാലം നമുക്ക് ഒരാളെ കൂടി ഏട്ടത്തിയുടെ സഹായത്തിന് വയ്ക്കാം അല്ലാതെ അതിൽ വേറെ അർത്ഥം ഒന്നുമില്ല….
അത് ഹരി പറഞ്ഞത് ശരിയാ മോളെ… നിനക്കും വീട് വരെ പോകാമല്ലോ ഒന്നാമത് അവിടെ പണിക്കാർ ഉള്ളതല്ലേ..
അവർക്ക് ആവശ്യത്തിന് വെള്ളമോ മറ്റോ എടുത്തു കൊടുക്കാൻ ആരെങ്കിലും വേണ്ടേ എന്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ ഒരാൾ ഉണ്ടെങ്കിൽ ഏറ്റവും എളുപ്പം നിനക്കല്ലേ…
ഞാൻ എന്തായാലും ഡോക്ടറെ കണ്ട് കാര്യങ്ങൾ തിരക്കിട്ട് വരാം… ഹരി ഡോക്ടറുടെ റൂമിലേക്ക് പോയി.
അവൻ പോയി വരുമ്പോഴേക്കും അമ്മയ്ക്കും നിളയ്ക്കും കഴിക്കാനുള്ള ഭക്ഷണം കൂടി വാങ്ങി വന്നു..
ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു നീ പോയിട്ട് എത്ര നേരമായിന്ന്…
എന്തായാലും രണ്ടുദിവസം കൊണ്ട് ഒന്നും തിരികെ പോകാൻ കഴിയില്ല.. മുറിവ് വലിയ പ്രശ്നമില്ലെങ്കിലും അമ്മയ്ക്ക് ഷുഗർ കൂടിയുണ്ട്.. അതുകൊണ്ട് മുറിവിന്റെ ഉണക്കനുസരിച്ചിരിക്കും പോക്കും വരവും..
ഇത ഭക്ഷണം എടുത്ത് കഴിക്ക്.
അന്നത്തെ ദിവസം മൂന്നുപേരും കൂടി ഭക്ഷണവും കഴിച്ച് കിടന്നു സുഖമായി ഉറങ്ങി..
പിറ്റേദിവസം രാവിലെ ഡോക്ടർ റൗൺസിനു വന്നിട്ട് പോയതിന്റെ പിന്നാലെ തന്നെ ഏജൻസിയിൽ നിന്നും അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീയും വന്നു.
എന്തായാലും കാര്യങ്ങളൊക്കെ അവരെ പറഞ്ഞു ഏൽപ്പിച്ചു അമ്മയ്ക്കും അവരെ ബോധിച്ച മട്ടാണ്..
എന്നാൽ പിന്നെ നിങ്ങൾ ഒരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയി ഒന്നു കുളിച്ച് വേഷമൊക്കെ മാറി സമാധാനത്തിൽ വന്നാ മതി ഇവിടെ ഇപ്പോൾ ഇവരുണ്ടല്ലോ..
ഏജൻസിയിൽ നിന്നും വന്ന സ്ത്രീയെ നോക്കി കൊണ്ട് അമ്മ പറയുമ്പോൾ അതുതന്നെ ശരിയെന്ന് ഹരിക്കും തോന്നി… ഏട്ടത്തി വന്നേ നമുക്ക് പോയിട്ട് വരാം..
അയ്യോ ഇത് ഈ കൊച്ചന്റെ ഏട്ടത്തിയായിരുന്നോ,പെട്ടെന്ന് ഞാൻ വിചാരിച്ചു ഭാര്യയാണെന്ന്..
അവരങ്ങനെ പറഞ്ഞപ്പോൾ നിള വല്ലായിമയോട് അവരെ നോക്കിക്കൊണ്ട് ഹരിയുടെ പിന്നാലെ ഇറങ്ങി .
വീടെത്തിയതും നിള മുറിയിലേക്ക് പോയി…
ഡോർ അടച്ചു ഡ്രസ്സ് മാറി കുളിക്കാൻ കയറുമ്പോൾ ആണ് വാതിലിൽ മുട്ട് കേൾക്കുന്നത്…
ഏട്ടത്തി വാതിൽ തുറന്നെ….
അവൾ പെട്ടെന്ന് അടിപ്പാവാടയുടെ മുകളിൽ ടവൽ പുതച്ചു ഡോർ തുറന്നു…
എന്താടാ ഹരി….
ഹരി അപ്പോഴാണ് നിളയെ നോക്കുന്നത്…
ഒരുനിമിഷം ആ കാഴ്ചയിൽ സ്റ്റക് ആയി…
അല്ല ഏട്ടത്തി… അമ്മയുടെ ലാബിലെ റിപ്പോർട്ട് എവിടെയാ വച്ചതെന്നു… അമ്മ ലൈനിൽ ഉണ്ട്…
ഹരി ഫോൺ അവളുടെ നേർക്ക് നീട്ടുമ്പോൾ അവൾ അത് വാങ്ങിക്കൊണ്ട് റൂമിനകത്ത് കയറി..
അമ്മേ അത് ഞാൻ അമ്മയുടെ ബെഡ്ഡിനടിയിൽ വച്ചിട്ടുണ്ട്…
ആഹ് ശെരി മോളെ…..
അവൾ ഫോൺ ഹരിയെ ഏൽപ്പിച്ചു പിന്തിരിഞ്ഞു…
അവൻ ഫോണിനൊപ്പം അവളുടെ കയ്യും ചേർത്തു പിടിച്ചു അകത്തേക്ക് കയറി….
നിള ഞെട്ടിക്കൊണ്ട് അവനെ നോക്കി..
ഇങ്ങനെ നോക്കണ്ട,എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്.പലപ്പോഴും ഞാൻ ആ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഒറ്റയ്ക്ക്ആയി പോകുമ്പോഴെങ്കിലും ഞാൻ അത് തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കേണ്ട…… പറഞ്ഞുകൊണ്ട് ഹരിയാ അവിടെ ചേർത്തു പിടിക്കുമ്പോൾ അവൾ അവനിൽ നിന്നും കുതറിമാറി കവിളിൽ വലിച്ചടിച്ചു….
കാണിക്കുകയും ചെയ്യുന്നത് എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ അത് മറ്റൊരു അർത്ഥത്തിൽ അല്ല..
ഞാൻ നിന്റെ ഏട്ടന്റെ ഭാര്യയാണ് നിന്റെ ഏട്ടത്തി നിന്നെക്കാൾ രണ്ടു വയസ്സിന് ഞാൻ മൂത്തതാണ്…
അതാണോ ഏട്ടത്തി ഇത്രയും വലിയ കാര്യം.. എന്റെ ഏട്ടന്റെ ഭാര്യയായിരുന്നപ്പോൾ ഞാൻ ആ സ്ഥാനവും ബഹുമാനവും തന്നു.. ഇപ്പോൾ ഏട്ടൻ,മരിച്ചു ഏട്ടത്തി തനിച്ചാണ്. ഏട്ടത്തിയെ എന്റെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് ആഗ്രഹമുണ്ട്..എനിക്കറിയാം നിങ്ങൾക്കും എന്നെ ഇഷ്ടമാണെന്ന്.. പിന്നെ എന്തിനാ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്…
നിനക്കൊന്നും അറിയില്ല ഹരി നമ്മൾ സമൂഹത്തെ പേടിക്കണം.. നമുക്ക് ചുറ്റുമുള്ളവരെ ഭയപ്പെടണം..
ജീവിതം നമ്മുടേതാണ് നമുക്ക് ചുറ്റുമുള്ളവർ പലതും പറഞ്ഞാലും ജീവിക്കേണ്ടത് നമ്മൾ ഒരുമിച്ചാണ്. അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിലാണ് ഒരുമിച്ച് ജീവിക്കേണ്ടത് അല്ലാതെ സമൂഹത്തെ പേടിച്ചു ജീവിക്കാൻ കഴിയില്ല..
പറഞ്ഞുകൊണ്ട് ഹരി അവളെ ചേർത്തുപിടിച്ചതും… അവന്റെ കൈ കരുത്തിലും ചേർത്ത് പിടിക്കലും അവൾ ഞെട്ടിപ്പോയി…
അവളുടെ തോളിൽ നിന്നുള്ള ടവ്വൽ നിലത്തേക്ക് ഊർന്നു വീണു…
എനിക്ക് ശരിക്കും ഇഷ്ടമായിട്ടാണ് അല്ലാതെ സഹതാപത്തിന്റെ പേരിലല്ല…. പറഞ്ഞുകൊണ്ട് അവൻ അവളുടെ കഴുത്തിടുക്കിൽ മുഖം ചേർത്തു…..
നിള പൊള്ളി പിടഞ്ഞു……. ശരീരം കോറീ തരിച്ചു…… അവനെ തടയണമെന്ന് ആഗ്രഹം തോന്നുന്നുണ്ടെങ്കിലും ശരീരം മറ്റെന്തൊക്കെയോ വല്ലാതെ കൊതിച്ചു പോകുന്നു… ഒടുവിൽ അവന് വിധേയയായി അവൾ തളർന്നു കിടന്നു….
എല്ലാം കഴിഞ്ഞപ്പോൾ നീള പൊട്ടി കരച്ചിലോട് കൂടി ഹരിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി…..
ഇതാരും അംഗീകരിക്കില്ല ഹരി എല്ലാവരും എന്നെ വെറുക്കും അമ്മ ഉൾപ്പെടെ എന്നെ ഈ വീട്ടിൽ നിന്നും അടിച്ചു പുറത്താക്കും…..
അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് നെറുകയിൽ ചുംബിച്ചു…
ആരു പറഞ്ഞു അമ്മ അടിച്ചു പുറത്താക്കുമെന്ന്…
അമ്മ നേരത്തെ എന്നെ വിളിച്ചിരുന്നു എന്റെ വിവാഹ കാര്യത്തെക്കുറിച്ച് ഒക്കെ സംസാരിച്ചു..
അക്കൂട്ടത്തിൽ ഏട്ടത്തിക്ക് ഒരു വിവാഹം ഉണ്ടാകണം എന്നതിനെക്കുറിച്ച് ഒക്കെ എന്നോട് സംസാരിച്ചു…
അപ്പോൾ ഞാനാണ് അമ്മയോട് പറഞ്ഞത് എനിക്ക് ഏട്ടത്തിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്..
അമ്മ ഒരുപാട് എതിർത്തു പക്ഷേ ഒടുവിൽ അമ്മയ്ക്കും ഏട്ടത്തിയെ മറ്റൊരിടത്തേക്ക് പറഞ്ഞുവിടാൻ ആഗ്രഹമില്ല…..
അതുകൊണ്ട് അക്കാര്യത്തിൽ പേടി വേണ്ട……..
നമുക്ക് എത്രയും പെട്ടന്ന് വിവാഹം കഴിക്കാം….അമ്മ ഹോസ്പിറ്റലിൽ നിന്ന് വരട്ടെ ഞാൻ എല്ലാം പറയുന്നുണ്ട്….
അവൻ നൽകിയ ആത്മ വിശ്വാസത്തിൽ അവൾ നാളുകൾക്കു ശേഷം സുഖമായുറങ്ങി……..
✍️മഴമുകിൽ
