അവളുടെ വീട്ടുവാതുക്കൽ എത്തി നിൽക്കുമ്പോൾ അവൻറെ ഉള്ളം പടാ പടാ മിടിക്കുന്നുണ്ടായിരുന്നു… ഇപ്പോൾ താൻ ധൈര്യം കാണിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി അവളെ തനിക്ക് നഷ്ടമാകും അതുണ്ടാകാൻ പാടില്ല, അവൾ മറ്റൊരാളുടെ ആകുന്നത് തനിക്ക് കാണാൻ സാധിക്കുമോ.?. അറിയില്ല… അവളല്ലാതെ മറ്റൊരു തന്നെ കൊണ്ട് സാധിക്കില്ല…
അവൻ കോളിംഗ് ബെൽ മുഴക്കി അവളുടെ അച്ഛൻ വെളിയിലേക്ക് ഇറങ്ങിവന്നു…
” ആരാ.?..”
” എൻറെ പേര് ശിവ.. ഞാനിവിടെ ടൗണിൽ ഒരു ബ്യൂട്ടി നടത്തുന്നുണ്ട്…”
” എന്താ ഇവിടെ?..”
” ഞാൻ… അകത്തേക്ക്.?..”
” മ്.. കയറിയിരിക്കൂ…” അവൻ അടുത്ത് കണ്ട ചെയറിൽ ഇരുന്നു…
” ഇനി പറഞ്ഞോ… എന്തിനാ വന്നത്?…”
” ഞാൻ വളച്ച് കെട്ടാതെ കാര്യം പറയാം… എനിക്ക് മാളവികയെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്… ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം അവളേ…” അവൻ പറഞ്ഞു.
” നിനക്ക് എന്ത് പണിയാണെന്നാ പറഞ്ഞത്?..”
” ടൗണിൽ ഒരു ബ്യൂട്ടി സലൂൺ ഉണ്ട്, എൻ്റെ സ്വന്തമാണ്… മൂന്നാല് സ്റ്റാഫും ഉണ്ട്…”
” ബാർബർ ഷോപ്പ് അല്ലേ..”
“മ്..”
” അവൾക്കിപ്പോൾ ഒരു ആലോചന വന്നിട്ടുണ്ട് ഗൾഫിലാണ് പയ്യൻ, എൻജിനീയറാണ് , അവളുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ പയ്യന് ഇഷ്ടമായി… ഞാൻ അത് നടത്താൻ തീരുമാനിച്ചു അവൾക്കും എതിർപ്പ് ഒന്നുമില്ല… അവൾ എന്നോട് ഇങ്ങനെ ഒരു പ്രേമം ഉള്ളതൊന്നും പറഞ്ഞിട്ടില്ല അതിനർത്ഥം അവർക്ക് നിന്നെ വേണ്ട എന്നല്ലേ…”
” അല്ലങ്കിൾ… ഞങ്ങൾ തമ്മിൽ പ്രേമത്തിലൊന്നുമല്ല… എനിക്ക് അവളെ ഇഷ്ടമാണ്.. അത് അവൾക്ക് അറിയുമോ എന്ന് കൂടി എനിക്ക് അറിയില്ല… വീട്ടിൽ വന്ന് പറഞ്ഞു സമ്മതമാണെങ്കിൽ അവളോട് പറയാം എന്ന് കരുതി…”
” ആഹ് എന്നാ കേട്ടോ എനിക്ക് സമ്മതമല്ല… ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല… മോനിറങ്ങിക്കോ…”
” അങ്കിൾ ഞാനവളെ പൊന്ന് പോലെ നോക്കി കൊള്ളാം… ഒരിക്കലും ഒന്നിൻ്റെയും പേരിൽ അവൾ വിഷമിക്കാതെ ഞാൻ നോക്കി കൊള്ളാം.. എനിക്ക് തന്നൂടെ അവളെ…”
” മാന്യമായ ഭാഷയിലാണ് ഞാൻ നിന്നോട് സംസാരിച്ചത്… ഇനി ആ മാന്യത ഉണ്ടാവില്ല…” അറുത്ത് മുറിച്ചുള്ള അയാളുടെ സംസാരത്തിൽ നിറകണ്ണുകളോടെ അവിടെ നിന്നിറങ്ങുമ്പോൾ അവളോട് ആദ്യം പറയാതിരുന്ന പുതിയ അവൻ ശപിച്ചു…
പിന്നീട് അവൾ വർക്ക് ചെയ്യുന്ന കമ്പ്യൂട്ടർ സെൻ്ററിൽ ചെന്ന് അവളെ തിരക്കി…
” എന്താ ശിവ.. എന്തിനാ കാണണം എന്ന് പറഞ്ഞത്…”
” മാളവിക… എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്… കളിയല്ല… കാര്യമായിട്ടാണ്… ശരിക്കും ഇഷ്ടമാണ്… പ്രാണനാണ്….”
” താൻ എന്തൊക്കെയാണ് ഈ പറയുന്നത് എൻറെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു, ഉടനെ എൻഗേജ്മെന്റ് കാണും. ചെറുക്കൻ ഗൾഫിൽ നിന്ന് വരുന്ന മാസം നോക്കി കല്യാണവും… ഇപ്പൊ താൻ ഇത് വന്ന് പറയുന്നത് എന്നെ കളിയാക്കാൻ ആണോ…”
” ഞാൻ തന്റെ വീട്ടിൽ പോയിരുന്നു അച്ഛനെ കണ്ടു…”
” ശ്ശോ… എന്തൊക്കെ പണിയാ കാണിച്ചത്… അച്ഛൻ ഇന്നെന്നെ കൊല്ലും… ഇയാള്… ഇയാൾക്ക് എന്താണ്…”
” മാളവിക… പ്ലീസ്… ഞാൻ പറയുന്നത് താൻ ഒന്ന് മനസിലാക്ക്… തന്നോട് ഇത് നേരത്തെ പറയണമായിരുന്നു, എൻ്റെ തെറ്റാണ് സമ്മതിച്ചു…. എനിക്ക് തന്നെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു അതാ നേരിട്ട് വീട്ടിൽ പോയി സംസാരിച്ചത്….”
” താനിപ്പോൾ കാണിച്ചതിന് ഞാനായിരിക്കും അനുഭവിക്കാൻ പോകുന്നത് ദയവായി ഇനി എന്റെ മുമ്പിൽ വരരുത്…” അതും പറഞ്ഞ് അവൾ കയറിപ്പോയി ചെയ്തതെല്ലാം അബദ്ധമായി എന്ന് ശിവക്കും തോന്നി…
പിന്നീടുള്ള ദിവസങ്ങളിൽ മാളവിക കമ്പ്യൂട്ടർ സെൻററിൽ വന്നില്ല, കാര്യം മാളവികയുടെ കൂട്ടുകാരിയോട് തിരക്കിയ ശിവയ്ക്ക് അറിയാൻ കഴിഞ്ഞത് , അവൻ അവിടെ പോയ കാരണത്താൽ അവർ തമ്മിൽ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് അവളുടെ അച്ഛൻ അവളെ അടിക്കുകയും ഇനി വീടിൻറെ വെളിയിൽ ഇറങ്ങരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു എന്നാണ്…
പിന്നെ അവൻ മാളവികയെ കണ്ടിട്ടില്ല മൂന്നുമാസങ്ങൾക്ക് ശേഷം മാളവികയുടെ കൂട്ടുകാരി പറഞ്ഞു അവളോട് വിവാഹം കഴിഞ്ഞുവെന്ന് കമ്പ്യൂട്ടർ സെൻററിൽ ഉള്ള ആരെയും വിളിക്കാൻ അവളുടെ അച്ഛൻ സമ്മതിച്ചില്ല വേറെ ആരോ പറഞ്ഞാണ് അവൾ പോലും അറിഞ്ഞത്…
മൂന്ന് വർഷങ്ങൾക്ക് ശേഷം…
മാളവിക വീണ്ടും കമ്പ്യൂട്ടർ സെൻററിൽ വന്നു തുടങ്ങി , അവിടെ മുമ്പുണ്ടായിരുന്ന സ്റ്റാഫ് എല്ലാം മാറിയിരിക്കുന്നു, അവൾ ബാക്കിയുള്ളവർക്ക് പുതിയ ആളാണ് അങ്ങനെ ഒരു ദിവസം ശിവയും മാളവികയെ കണ്ടു…
” ഹായ്, താൻ വീണ്ടും വന്നോ? സുഖമായിരിക്കുന്നോ?…”
“മ് സുഖം… ശിവയ്ക്കോ…”
” സുഖം… അന്ന് തൻറെ അച്ഛൻ അങ്ങനെയൊക്കെ പെരുമാറും എന്ന് ഞാൻ എനിക്കറിയില്ലായിരുന്നു… തന്നെ അടിച്ചു എന്ന് പറഞ്ഞു, പക്ഷേ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല…”
” അതൊക്കെ കഴിഞ്ഞില്ലേ ഇനി അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ട…”
” മ്… ഹസ്ബൻഡും കുട്ടികൾ?..
” ഒരു മോളുണ്ട് രണ്ട് വയസ്സായി…”
” ആണോ എന്താ പേര്…”
” വൈഗ…”
” നല്ല പേരാ…”
” ശരി എന്നാ ഞാൻ ചെല്ലട്ടേ…”
” ബൈ…” അവൾ നടന്നു നീങ്ങുന്നത് വേദനയോടെ അവൻ നോക്കി നിന്നു…
“എടാ ശിവ നീ അറിഞ്ഞോ നിൻറെ പഴയ മാളവിക തിരിച്ചു വന്നല്ലോ…” തൻറെ അടുത്ത കൂട്ടുകാരൻ ചോദിച്ചു.
” ആ ഞാൻ കണ്ടു..”
“കണ്ടോ… കഷ്ടം തന്നെ അതിൻറെ കാര്യം അല്ലേ…”
“എന്താടാ എന്തുപറ്റി?..”
” അപ്പോ നീയൊന്നും അറിഞ്ഞില്ലേ അവൾ ഡിവോഴ്സ് ആയിട്ട് ഒന്നരവർഷമായി… അവനൊരു സംശയരോഗി ആണെന്ന്… അവളെ ഒരുപാട് ഉപദ്രവിക്കൊക്കെ ചെയ്യാമായിരുന്നത്രേ…”
” നീയെങ്ങനെ അറിഞ്ഞു…”
” കമ്പ്യൂട്ടർ സെൻററിൽ സാറ് പറഞ്ഞതാ, അവളുടെ അച്ഛൻ അവളെ വീണ്ടും ജോലിക്ക് എടുക്കാൻ പറയാൻ വന്നിരുന്നു എന്ന് , ഒഴിവില്ലെന്നു പറഞ്ഞതാണ് , അവൾക്ക് ഒരു മാറ്റം വേണമെന്ന് കരഞ്ഞു കാലുപിടിച്ചത്രേ.. അതാ പിന്നെയും അവളെ ജോലിക്ക് എടുത്തത്…” ഇതെല്ലാം കേട്ട ഷോപ്പിലായിരുന്നു ശിവയപ്പോൾ..
പിന്നെയും പല ദിവസങ്ങളിലും മാനവികയെ കണ്ടെങ്കിലും ഒരു ചിരിയിൽ ഒതുക്കി അവളും അവനും…
മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും ആ പഠിക്കൽ എത്തുമ്പോൾ അന്നത്തെ അതേ അവസ്ഥയിലായിരുന്നു ഉള്ളം! വീടിനുള്ളിൽ നിന്ന് ഒരു കുഞ്ഞിൻറെ കൊഞ്ചൽ കേൾക്കുന്നുണ്ട്, അവൻ കോളിംഗ് ബെൽ മുഴക്കി മാറിനിന്നു, വീട്ടിനുള്ളിൽ നിന്ന് മാളവികയുടെ അച്ഛൻ വൈഗ മോളേയും എടുത്ത് പുറത്തേക്ക് വന്നു…
പുറത്തു നിൽക്കുന്ന ശിവയെ കണ്ട് എന്ത് പറയണം എന്ന് അറിയാതെ അയാൾ നിന്നു…
” ഞാൻ… എന്നെ ഓർമയുണ്ടോ…”
” ശിവ യല്ലേ…”
” അതേ… ഞാൻ അകത്തേക്ക് കയറിക്കോട്ടെ…”
” വരൂ… ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…”
” വേണ്ട… ഞാൻ വന്നത്… എങ്ങനെ പറയണമെന്ന് എനിക്കറിയില്ല… ഇപ്പോഴും…. ഇപ്പോഴും എനിക്ക് മാളവികയെ ഇഷ്ടമാണ്! അവളെ എനിക്ക് തരുമോ, അവളെയും ഞാൻ നോക്കിക്കോളാം….”
” ഇനി അവളുടെ ജീവിതത്തിൽ ഞാൻ എന്ത് തീരുമാനം പറയാനാ? ഒരിക്കൽ ഞാൻ ചെയ്തത് തെറ്റിനുള്ള ശിക്ഷ എൻറെ മോൾ ഒരുപാട് അനുഭവിച്ചു. അവൾ അനുഭവിച്ചത് ഓർക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും എനിക്കില്ല….” അയാളുടെ ശബ്ദം ഇടറി…
” ഇനിയൊരിക്കലും അവൾ സങ്കടപ്പെടില്ല ഞാൻ ഉറപ്പു തരാം…”
” അവളോട് ഇനി ഒന്നും സംസാരിക്കാനുള്ള അർഹത എനിക്കില്ല അവളോട് സംസാരിച്ചോളു…”
” ശരി ഞാൻ തന്നെ മാളവികയോട് സംസാരിച്ചോളാം…” അതും പറഞ്ഞ് അവൻ അവിടെ നിന്ന് ഇറങ്ങി..
” എടോ മാളവിക തന്നെ കാണാൻ ആരോ പുറത്തുവന്നിരിക്കുന്നു…” കൂടെയുള്ളവർ വിളിച്ചു പറഞ്ഞത് കേട്ട് അവൾ പുറത്തേക്ക് വന്നു നോക്കുമ്പോൾ വന്നത് ശിവയായിരുന്നു…
” എന്താ ശിവ…”
” മൂന്നുവർഷം മുമ്പ് തന്റെ മുമ്പിൽ വന്ന അതേ ആവശ്യമായാണ് ഞാൻ ഇപ്പോഴും വന്നത് തൻറെ അഭിപ്രായം അറിയാൻ…”
” ഇനിയും എന്റെ ജീവിതം വെച്ച് ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ… മോളുള്ളത് കൊണ്ടാണ് ഞാൻ ജീവിക്കുന്നത് . താനും കൂടെ ദയവുചെയ്ത് തന്നെ വേദനിപ്പിക്കരുത്…”
” ധൃതി പിടിച്ച ഒരു തീരുമാനം വേണം എന്നല്ല മാളവിക ഞാൻ പറഞ്ഞത് സമയമെടുത്ത് സാവധാനം ആലോചിച്ചാൽ മതി… പിന്നെ താൻ അല്ലാതെ എന്റെ ജീവിതത്തിൽ മറ്റാരുമുണ്ടാകില്ല. അത് താൻ മടങ്ങി വന്നില്ലായിരുന്നുവെങ്കിലും അങ്ങനെ തന്നെ ആകുമായിരുന്നു…” ” അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ തിരിഞ്ഞു നടന്നു…
എന്ത് തീരുമാനം എടുക്കും എന്ന് അറിയാതെ അവളും…
നാളുകൾക്കു ശേഷം ഉള്ള ഒരു സായാഹ്നം… മാളവിക മോളെയും കൂട്ടി പുറത്തുവന്നതാണ്, കടൽകണ്ട് അവൾ അങ്ങനെയിരുന്നു മോൾ മണ്ണിൽ കളിക്കുകയാണ് പെട്ടെന്നാണ് അരികിൽ ആരോ വന്നിരിക്കുന്നത് പോലെ തോന്നിയത്…
” ശിവയോ… എന്താ ഇവിടെ?..”
” എന്ത് ചോദ്യമാടോ…”
” അത് പിന്നെ പെട്ടെന്ന് കണ്ടപ്പോൾ.. ഒറ്റയ്ക്കാണോ…? ”
” അല്ലല്ലോ താനും മോളും ഇല്ലേ…”
” ഓഹ്..”
” താൻ ഞാൻ പറഞ്ഞതിനെ പറ്റി ആലോചിച്ചോ?..”
” എനിക്കിനി ഒരു വിവാഹം പറ്റില്ല ശിവ…”
” കാരണം…”
” ഞാൻ മുമ്പ് പറഞ്ഞല്ലോ ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ ജന്മം കൊടുത്തിട്ടും അയാൾ സ്വന്തം മോളെ മകളായി കണ്ടിട്ടില്ല, പിന്നെ മറ്റൊരാൾ കാണുമോ? എനിക്ക് ആരെയും വിശ്വാസമില്ല…”
” എന്നെയും..”
” ഇല്ല ആരെയും ഇല്ല…, ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാണ് ഞാൻ ഇപ്പോൾ…” പിന്നെ അവൾ ഒന്നും പറയാതെ കടലിലേക്ക് നോക്കിയിരുന്നു…
” എനിക്ക് മനസ്സിലാകും തന്റെ അവസ്ഥ. പക്ഷേ താനൊരു കാര്യം ഓർത്തോ താൻ ഇല്ലാതെ എനിക്കും ഒരു ജീവിതം ഉണ്ടാകില്ല… പിന്നെ മോളെ ഓർത്ത് വിഷമിക്കേണ്ട കർമ്മം കൊണ്ട് അവളുടെ അച്ഛനാകാൻ കഴിയും എന്ന് ഞാൻ തനിക്ക് കാണിച്ചുതരാം…”
” ശിവ പ്ലീസ്… എന്നെ ഇങ്ങനെ പ്രതിസന്ധിയിൽ ആക്കരുത്…”
” താമസിക്കുന്നത് എത്രനാൾ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…” അവൾ മിണ്ടാതെ ഇരുന്നു…
” എനിക്ക്… എനിക്ക് സമ്മതമാണ്…”
” ഇത്ര പെട്ടെന്നോ… എന്തേ മനസ് മാറാൻ കാരണം…”
” ഒരിക്കൽ എന്റെ ജീവിതം വെച്ച് അച്ഛന് ഒരു പരീക്ഷണം നടത്തി. ഇനി ഞാനും ഒരു പരീക്ഷണം നടത്തി നോക്കാം അറിയാല്ലോ ജയിക്കുമോ തോൽക്കമോ എന്ന്…”
” താനെന്ന് വ്യക്തമായി പറയ് എനിക്ക് മനസ്സിലാകുന്നില്ല…”
” ഒരു സ്ത്രീക്ക് അതും വിവാഹബന്ധം വേർപെടുത്തൊരു സ്ത്രീക്ക് തനിച്ച് ജീവിക്കാൻ വലിയ പാടാണ് ശിവ…” അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടറി..
” മനസിലായില്ല…”
” എനിക്കിപ്പോൾ ഒരുപാട് ഓഫറുകൾ വരാറുണ്ട്, അത് ശിവ തന്നതുപോലെ ഒരു വിവാഹ ഓഫർ അല്ല എന്നേയുള്ളൂ…” അവൾ വേദനയോടെ പുഞ്ചിരിച്ചു അവന്റെ മുഖം വലിഞ്ഞു മുറുകി…
” ആരാ… ആരാത്…”
” അറിഞ്ഞിട്ട് എന്തിനാ.. പോയ് വഴക്ക് ഉണ്ടാക്കാനോ.. അത് കൊണ്ടൊന്നും ഈ സമൂഹം മാറില്ല… അത് വിട്ടേക്ക്…”
” ഞാൻ തന്റെ അച്ഛനെ കണ്ട് സംസാരിച്ചിരുന്നു, തനിക്ക് സമ്മതമാണെങ്കിൽ അച്ഛനും സന്തോഷമാണെന്ന് പറയുന്നേ…”
” ഒരിക്കൽ അച്ഛനായിട്ട് തച്ചുടച്ചതല്ലേ അതിൻറെ കുറ്റബോധമാണ്…”
” താനത് വിടടോ ഈ ഈ മോൾ ഭൂമിയിലെക് വരാൻ വേണ്ടിയാകും അങ്ങനെയൊക്കെ നടന്നത് കഴിഞ്ഞതിന് പറ്റി താനെ ഓർക്കേണ്ട, വാ നമുക്ക് പോകാം…” അതും പറഞ്ഞ് അവൻ ഒരു കൈയിൽ മോളെയും എടുത്തു മറുകൈയാൽ അവളുടെ ഇടതു കരം കോർത്ത് പിടിച്ച് നടന്ന് നീങ്ങി…
ശുഭം
