അവർ നാലുപേരും തൻറെ ദേഹത്തേക്ക് മാറിമാറി അമരുന്നത് തളർന്നു പോകുന്ന കണ്ണിലൂടെ അവൾ അറിഞ്ഞു… കുറെ സമയത്തിനുശേഷം കണ്ണിൽ വീണ…..

ഡ്രൈവിങ്ങിന്റെ ഇടയിലും പാറുവിന്റെ മനസ്സിലേക്ക് പല കാര്യങ്ങളും ഓടിയെത്തി. സത്യങ്ങളൊക്കെ അറിയുമ്പോൾ മഹി എങ്ങനെ പ്രതികരിക്കും എന്ന് ചിന്ത അവളെ തളർത്തി… മനസ്സിൻറെ സംഘർഷം സ്റ്റിയറിങ്ങിൽ കാണുവാൻ തുടങ്ങി. അവൻ എൻറെ മനസ്സിനെ അല്ലേ പ്രണയിച്ചത്! അപ്പൊ പ്രശ്നമൊന്നും വരില്ലായിരിക്കും. എങ്കിലും മറ്റുള്ളവരെപ്പോലെ അവനും…. അവനെ എനിക്ക് വിശ്വാസമാണ് മനസ്സിലാവു. എന്നെ പാറുവിന്റെ കാർ ഒരു അഞ്ചുനില സമുച്ചയത്തിന്റെ വാതിൽക്കൽ എത്തി… അവൾ വിറക്കുന്ന കാലടികളുടെ ലിഫ്റ്റിനു മുൻപിൽ എത്തി നാലാം ഫ്ലോറിൽ ഇറങ്ങി… 16 ബി എന്ന ഫ്ലാറ്റിന് മുമ്പിൽ ഒരു നിമിഷം നിശബ്ദമായി നിന്നു… പിന്നെ രണ്ടും കൽപ്പിച്ചുകൊണ്ട് കോളിംഗ് ബെൽ അടിച്ചു…. കുറച്ചുസമയത്തിനുശേഷം മഹി വാതിൽ തുറന്നു….

 

” പാറൂ…”

അവൻ സന്തോഷത്തോടെ അവളെ ഉണർന്ന് ഉള്ളിലേക്ക് സ്വീകരിച്ചു അവളിൽ എന്നും ഉണ്ടാവുന്ന പുഞ്ചിരിക്കൊരു മങ്ങൽ ഏറ്റിരിക്കുന്നു. ആർക്കോവേണ്ടിയാണ് അവൾ ചിരിക്കുന്നത് എന്ന് മഹിക്ക് തോന്നി.

അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരിക്കുന്നു… രണ്ടാഴ്ചയ്ക്കുശേഷമാണ് താൻ അവളെ കാണുന്നത് , കഴിഞ്ഞ ഒരാഴ്ചയായി കോളും മെസ്സേജ് ഒന്നുമില്ല! ഇപ്പൊ കരഞ്ഞ കണ്ണുമായി വന്നിരിക്കുന്നു…

എന്താണ് പറയേണ്ടത് എന്ന് പാറുവിനും അറിയില്ലായിരുന്നു, ഇതറിഞ്ഞു കഴിഞ്ഞുള്ള മഹിയുടെ പ്രതികരണം അവളെ ഭയപ്പെടുത്തി രണ്ടും കൽപ്പിച്ച് പറയാൻ തയ്യാറായി…

“മഹി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..”

” ഇന്നെന്താ പതിവില്ലാത്ത ഒരു മുഖവുര നിനക്ക്…”

” അത് പിന്നെ ഞാനീ പറയാൻ പോകുന്ന കാര്യങ്ങൾ അറിഞ്ഞാൽ നീ എങ്ങനെ?…”

മഹി പാറുവിനെ വലിച്ചു തന്നെ നെഞ്ചിലേക്ക് ചേർത്തു മുഖം ഇരുകയിലും കോരിയെടുത്ത് നെറുകയിൽ ചുംബിച്ചു , കണ്ണടച്ച് കൊണ്ട് അവളാ ചുംബനം സ്വീകരിച്ചു..

” ഇനി പറ… എന്താ എൻ്റെ പെണ്ണിന് പറയാനുള്ളത്…”

അവൻറെ ചുംബനവും എൻറെ പെണ്ണ് എന്നുള്ള വിളിയും അവളിൽ ധൈര്യം നൽകി…

” മഹി കഴിഞ്ഞ ആഴ്ച ഞാൻ ഓഫീസിൽ നിന്നും വരുന്ന വഴിയിൽ….” അന്ന് നടന്ന സംഭവം അവളോട് മുൻപിൽ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു….

 

കമ്പനി ഓഡിറ്റിങ്ങിന് ആവശ്യമുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി ഇറങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു രാത്രിയുടെ ഏകാന്തത ആകെ പരന്നു കിടക്കുന്ന പാതകൾ അവളിൽ ഭയം നിറച്ചു ശ്രീയോട് തനിയെ വന്നോളാം എന്ന് പറഞ്ഞതിൽ അവൾ സ്വയം പഴിച്ചു കൊണ്ട് ബസ്റ്റോപ്പിലേക്ക് നടന്നു. ഇരുട്ടിൽ ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളോടും വഴിയോരത്ത് കാണുന്ന പുല്ലിനോടും സംസാരിച്ചുകൊണ്ടാണ് നടപ്പ്. ശ്രീ എപ്പോഴും പറയും ഇരുപത്തിയഞ്ച് വയസ്സ് ആണെങ്കിലും അഞ്ചുവയസ്സുകാരിയുടെ സ്വഭാവമാണ് ചിലപ്പോൾ ഇങ്ങനെ നടക്കുന്ന കൊണ്ടാവാം അന്നങ്ങനെ പറഞ്ഞതെന്ന് പാറു വിന് തോന്നി, ഇരുട്ടിൽ ആരോ തന്നെ പിന്തുടർന്നത് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു ഫോണിൽ സമയം നോക്കി രാത്രി 10 മണി കഴിഞ്ഞിരിക്കുന്നു. എന്തോ ഭയം അവളിൽ നിറഞ്ഞു , മഹിയെ വിളിച്ചു എങ്കിലും കോൾ കണക്ട് ആയില്ല ഉടനെ തന്നെ ശ്രീ യെ വിളിച്ചപ്പോഴും ഇതേ അവസ്ഥ തന്നെ. അവർ ഉറങ്ങിക്കാണും എന്ന് കരുതി അവൾ പിന്നെ വിളിച്ചില്ല, വീണ്ടും പിന്തുടരുന്നത് പോലെ തോന്നി തിരിഞ്ഞുനോക്കി പക്ഷേ ആരെയും കണ്ടില്ല , തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് പാറുവിന്റെ തലയിൽ ശക്തമായി എന്തോ ഒന്ന് പതിഞ്ഞത്…

വേദന കൊണ്ട് എന്തോ കണ്ണുകൾ അടഞ്ഞടഞ്ഞു പോകുന്നുണ്ട് എങ്കിലും അവൾ കണ്ണുകൾ വലിച്ചു തുറന്നു അപ്പോൾ പാറു കണ്ട കാഴ്ച അവളെ ഒന്നാകെ തളർത്തുന്നത് ആയിരുന്നു ഏതോ കുറ്റിക്കാട്ടിൽ നിലത്ത് കിടക്കുന്ന തൻറെ നേരെ ഇരുട്ടിൽ ഒരാൾ ഷർട്ടും അഴിച്ചു കൊണ്ടുവരുന്നത് കണ്ട അവൾ ഞെട്ടി… എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും തലയിൽ കിട്ടിയ അടിയുടെ ആഘാതത്തിൽ വീണ്ടും നിലത്തേക്ക് തന്നെ വീണു വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേർ അവളുടെ കയ്യിൽ പിടിച്ചു നിലത്തു തന്നെ കിടത്തി, തന്റെ വസ്ത്രങ്ങളിൽ അവരുടെ കൈകൾ നീളുന്നത് അവൾ പേടിയോടെ നോക്കി. ഒരുപാട് എതിർത്തിട്ടും തന്റെ മേലെ അമരുന്നവനോട് ഒരിക്കൽ കൂടി യാചിച്ചു നോക്കി… പക്ഷേ അതിനു ഫലം ഒന്നുമുണ്ടായില്ല..
അവർ നാലുപേരും തൻറെ ദേഹത്തേക്ക് മാറിമാറി അമരുന്നത് തളർന്നു പോകുന്ന കണ്ണിലൂടെ അവൾ അറിഞ്ഞു…

കുറെ സമയത്തിനുശേഷം കണ്ണിൽ വീണ മഴത്തുള്ളികൾ ആണ് അവളുടെ ബോധം തിരികെ എത്തിച്ചത് ആദ്യം അവളുടെ കണ്ണുകൾ നീണ്ടത് നഗ്നമായി കിടക്കുന്ന തൻറെ ശരീരത്തിലേക്കാണ്, മഴത്തുള്ളികൾ പതിക്കുമ്പോൾ ശരീരമാസകലം നീറുന്നതവളറിഞ്ഞു തന്നിൽ നിന്നും വലിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് വേച്ച് വേച്ച് നടന്നു. ഓരോ കാലടികൾ വെക്കുമ്പോഴും അനുഭവിക്കുന്ന വേദന അവൾക്ക് കടിച്ചമർത്തി മുന്നിൽ കണ്ട ഒരു ഓട്ടോയിൽ കയറി…

65 വയസ്സോളം പ്രായമുള്ള ഒരാളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് ആകെ തളർന്നു അവശയായിരിക്കുന്ന അവളെ കണ്ട അയാൾ ചോദിച്ചു..

” എന്താ മോളെ എന്തുപറ്റി….” അപ്പോഴാണ് അയാൾ അവളുടെ കീറിയ വസ്ത്രങ്ങളും കയ്യിലെയും കഴുത്തിലെയും ചുണ്ടിലും ഉള്ള മുറിപ്പാടുകളും മറ്റും കാണുന്നത് അയാൾ വേഗം വണ്ടിയെടുത്തു ഒരു കുഞ്ഞു വീടിനുമുന്നിൽ ഓട്ടോ നിർത്തി പാറു അയാളെ പേടിയോടെ നോക്കി…

” മോള് പേടിക്കണ്ട എനിക്കുമുണ്ട് ഇതുപോലൊരു മോള് സ്വന്തം അല്ലെങ്കിലും അവളെ മോളെ പോലെ തന്നെ ഞാൻ വളർത്തിയത്. ഇത് എൻറെ വീടാണ്, ഈ വേഷത്തിൽ മോൾ എവിടെയും പോകണ്ട മോളു വാ ഡ്രസ്സ് മാറിക്കോ..” അയാൾ അത്രയും പറഞ്ഞു അയാളുടെ മകളെ വിളിച്ചു…”

” മാളു ഈ കുട്ടിക്ക് ഒരു ഡ്രസ്സ് എടുത്തുകൊടുക്ക്…” അകത്തുനിന്ന് വന്ന പെൺകുട്ടി അവളെ നോക്കി അകത്തേക്ക് വിളിച്ചു കൊണ്ടു പോയി..

 

” ചേച്ചി പേടിക്കേണ്ട അച്ഛനാരോടും പറയില്ല… കുറെ വർഷങ്ങൾക്കു മുമ്പ് എന്നെയും ഈ അവസ്ഥയിലാണ് അച്ഛന് കിട്ടിയത് , പിന്നെ അച്ഛൻറെ മോളായി ഇവിടെ തന്നെയായിരുന്നു…” അവൾ പാറുവിനെ ആശ്വസിപ്പിച്ചു കൊണ്ട് വസ്ത്രം എടുത്ത് കയ്യിലേക്ക് കൊടുത്തു. അവൾ നൽകിയ വസ്ത്രവും ധരിച്ചവൾ ഇറങ്ങി എങ്കിലും കാണാനായിരുന്നു അയാൾ പാറുവിനെ ഒരു പുതപ്പിച്ച് ചേർത്തുപിടിച്ചു അവളുടെ സങ്കടം അണപൊട്ടിപോയി…

” കരയരുത് മോളെ ജീവിക്കണം മോള്….” ചേർത്തുപിടിച്ചുകൊണ്ട് അയാൾ അത്ര മാത്രമേ പറഞ്ഞുള്ളായിരുന്നു… അയാൾ തന്നെ അവളെ ഓട്ടോയിൽ കൊണ്ടുപോയി ഫ്ലാറ്റിൽ എത്തിച്ചു , ശരീരവേദന അവളെ തളർത്തിയതിനാൽ അപ്പോൾ തന്നെ ശ്രീ യെ വിളിച്ചു..

” ഹലോ നീ എവിടെ പോയി കിടക്കുവാ പാറു എത്ര നേരമായി ഒരു മണി കഴിഞ്ഞു….” ഫോൺ എടുത്തതും പാറുവിനെ ഒന്നും പറയാൻ സമ്മതിക്കാതെ ശ്രീ പറഞ്ഞു..

” ഞാനിവിടെ നമ്മുടെ ഫ്ലാറ്റിന് താഴെയുണ്ട് നീ ഒന്ന് ഇങ്ങോട്ട് വരുമോ..” പാറുവിന്റെ ശബ്ദത്തിലെ തളർച്ചയും ഇടർച്ചയും ശ്രീയെ ഭയപ്പെടുത്തി , അവൾ വേഗം താഴേക്ക് വന്നു ഒരു ദാവണി ധരിച്ച് നിൽക്കുന്ന പാറുവിനെ ഒരു നിമിഷം അവൾ നോക്കി അവളുടെ ചുണ്ടിലെ കരിനീലിച്ച പാട് അവളിൽ സംശയമുണ്ടാക്കി…

ഓട്ടോക്കാരൻ അവളെ മാറ്റി നിർത്തി എല്ലാം അവളോട് പറഞ്ഞു തൻറെ സുഹൃത്തിന് സംഭവിച്ച കാര്യങ്ങൾ അവൾ ആകെ തളർന്നു പോയി…

” ഈ കാര്യങ്ങളൊക്കെ പാറു മോളുടെ വീട്ടിൽ അറിയിക്കേണ്ട…”

” വീടെന്നു പറയാൻ ഞങ്ങൾക്ക് ആരുമില്ല, എനിക്ക് അവളും അവൾക്ക് ഞാനും മാത്രമേ ഉള്ളൂ ചേട്ടാ..”

” എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം ഒരു അച്ഛൻറെ സ്ഥാനത്ത് ഞാനും ഉണ്ടാവും എന്ന് പറഞ്ഞ് അയാൾ പോയി ഒരാഴ്ചയോളം ഒരുതരം ഡിപ്രഷനിൽ ആയിരുന്നു പാറു…. പിന്നീടാണ് മഹിയോട് എല്ലാം പറയണമെന്ന് അവൾക്ക് തോന്നിയതും ഇപ്പോൾ അവനെ കാണാനായി ഇങ്ങോട്ട് വന്നതും…

 

നിറഞ്ഞ കണ്ണുകളോടെ പാറു എല്ലാ മഹിയൊട് തുറന്നു പറഞ്ഞു.

 

” ഞാൻ… ഞാനൊരു തെറ്റും ചെയ്തില്ല മഹി… പക്ഷേ അവരെന്നെ..”

പെട്ടെന്ന് മഹി അവളെ തന്നെ അകത്തിമാറ്റി അവൾ ഞെട്ടി മഹിയെ നോക്കി..

” അവർ എത്രപേർ ഉണ്ടായിരുന്നു…”

” അഞ്ച്… അഞ്ചുപേർ,..” മഹി കുറച്ചുനേരം മൗനമായിരുന്നു ആ നിശബ്ദതയിൽ ഉണ്ടായിരുന്നു അവൾക്കുള്ള ഉത്തരം കണ്ണീരോടെ അവൾ പുഞ്ചിരിച്ചു എങ്കിലും അവൻറെ വായിൽ നിന്നും പാറുവിനെ അത് കേൾക്കണമായിരുന്നു അവളുടെ നിറഞ്ഞ കണ്ണുകളെ പോലും പരിഗണിക്കാതെ അവൻ ചോദിച്ചു…

” കണ്ടവന്റെ എച്ചിൽ ഞാൻ ചുമക്കണം എന്നാണോ നീ പറയുന്നത്….” പാറു മഹിയേ നോക്കി പുഞ്ചിരിച്ചു…

പെട്ടെന്ന് എന്തോ ഓർമ്മയിൽ നിന്ന് ഓണം ഞെട്ടി ഉണർന്നു, ഇത്രയും നേരം കണ്ടത്… അതൊരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയാതെ അവളിരുന്നു, അവൾക്ക് അന്ന് സംഭവിച്ച കാര്യങ്ങൾ ഒന്നുകൂടെ മനസ്സിലേക്ക് വന്നു അതിലുപരി മഹിയുടെ പെരുമാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു പെട്ടെന്നായിരുന്നു മഹിയുടെ കോൾ വന്നത് അത് എടുക്കാനുള്ള സാഹചര്യത്തിൽ ആയിരുന്നില്ല പാറു…

ഇതേസമയം തൻറെ പെണ്ണിന് സംഭവിച്ചത് ശ്രീയിൽ നിന്ന് അറിഞ്ഞ മഹി തകർന്നിരിക്കുകയായിരുന്നു അവളെ കാണണമെന്ന് തോന്നി വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തില്ല അവൾ ഫോൺ എടുക്കാത്തത് അവനിൽ സംശയം തോന്നിച്ചു… ഇനി വല്ല കടുംകൈ ചെയ്യുമോ എന്നവൻ ഭയന്നു… പിന്നീടൊന്നും ആലോചിക്കാതെ അവൻ വേഗം വണ്ടിയെടുത്ത് അവളുടെ ഫ്ലാറ്റിലേക്ക് പോയി…

ഫാനിനു മുകളിൽ കെട്ടിയ കുരുക്കിൽ നിറകണ്ണാലെ നോക്കി നിൽക്കുകയായിരുന്നു പാറു അവളുടെ കയ്യിൽ ഒരു പേപ്പറും ഉണ്ടായിരുന്നു,

” മഹി, നീയില്ലാതെ എനിക്ക് കഴിയില്ല പക്ഷേ ഇന്ന് ഒരു പെണ്ണിനെ ഏറ്റവും വലുതായി പരിശുദ്ധി എന്നിൽ നിന്നും നഷ്ടമായിരിക്കുന്നു കളങ്കപ്പെട്ട ഒരു ശരീരവുമായി നിന്റെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല… കണ്ടവന്റെ എച്ചിലയായ ഞാൻ നിനക്കൊരു ബാധ്യതയാണെന്ന് നിൻറെ വായിൽ നിന്ന് കേട്ടാൽ ഞാൻ അത് സഹിക്കില്ല മഹി…. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് നിൻറെ പെണ്ണായി ജനിച്ചാൽ മതി…

കുറച്ചു സമയത്തേക്ക് എങ്കിലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അച്ഛൻറെ സാന്നിധ്യം എനിക്ക് തന്ന ആ മനുഷ്യനോട് ഒന്നേ പറയാനുള്ളൂ അച്ഛൻറെ മോള് തോറ്റുപോയി…” ഇതായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്…

കഴുത്തിൽ ആ കുരുക്ക് മുറുകി അവളിൽ നിന്നും ആ പേപ്പർ താഴെ വീണു…. ശ്വാസത്തിനായി അവൾ പിടയാൻ തുടങ്ങി , കൃത്യസമയത്ത് തന്നെയാണ് മഹി ഓടി വന്ന കതക് തുറന്നു അവളുടെ കാലിൽ ചുറ്റിപ്പിടിച്ചത്…. എങ്ങനെയൊക്കെ കഴുത്തിലെ കുരുക്കഴിച്ച് കൊണ്ട് അവളുമായി കട്ടിലിലേക്ക് ഇരുന്നവൻ…

വാടിയ താമര തണ്ട് പോലെ തന്റെ കയ്യിലേക്ക് വീണു കുറെ സമയം ശക്തിയില്ലാത്ത ചുമ മാത്രം ആ മുറിയിൽ തളംകെട്ടി… അപ്പോഴാണ് ആ മുറിയുടെ മൂലയിൽ കിടക്കുന്ന പേപ്പർ അവൻ കണ്ടത് പാറുവിനെ കട്ടിലിൽ കിടത്തി അവൻ അത് എടുത്തു വായിച്ചു…

” ശ്രീ പാർവ്വതി എന്താണിത്…” മഹിക്ക് ഒരുപാട് ദേഷ്യം വരുമ്പോൾ മാത്രമാണ് അവൻ അവളെ അങ്ങനെ വിളിച്ചിരുന്നത്.

“അത് മഹി… ഞാൻ… എനിക്ക്…” എന്തു പറയണമെന്ന് അറിയാതെ അവൾ പൊട്ടിക്കരഞ്ഞു…

മഹി പാറുവിൻ അടുത്തേക്ക് വന്നു മുഖം പിടിച്ചുയർത്തി കരണം മുഖത്ത് ഒരു അടിയായിരുന്നു. എന്നിട്ട് അവൻ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു…

” നീയെന്താടി കരുതിയേ ഞാൻ നിന്റെ ശരീരം മോഹിച്ചാണ് സ്നേഹിച്ചതെന്ന് ഞാൻ നിന്റെ മനസ്സിനടി സ്നേഹിച്ചത് നിൻറെ കുറുമ്പുകളെ നീ പറയുന്ന ഈ പരിശുദ്ധിയുണ്ടല്ലോ, ഇത് ഉള്ളവരെക്കാൾ പവിത്രയാ എൻറെ പെണ്ണ് ഒരു പെണ്ണിൻറെ പരിശുദ്ധി അവളോട് ശരീരത്തിൽ അല്ല മനസ്സിന് പിന്നെ അന്ന് അങ്ങനെ സംഭവിച്ചതൊന്നും നീ അറിഞ്ഞു കൊണ്ടല്ല , അത് അങ്ങനെ സംഭവിച്ചു പോയി അത് കഴിഞ്ഞു… പെട്ടെന്നൊന്നും അത് മറക്കാൻ കഴിയു മെന്ന് ഞാൻ പറയുന്നില്ല എങ്കിലും നമുക്ക് മുന്നോട്ടുപോയ പറ്റൂ. ഇന്നും ഒരു അണുവിട കുറയാതെ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട് നിന്നെ മാത്രം…” തന്നെറുകെപ്പിടിച്ച് പൊട്ടിക്കരയുന്ന അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നവൻ…

രണ്ടുമാസത്തിനുശേഷം…

മഹിക്കും അവൻറെ അമ്മയ്ക്കും കൂട്ടായി അവരുടെ ജീവിതത്തിലേക്ക് പാറു വന്നു കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ മഹിയുടെ അമ്മയോട് തൻറെ ജീവിതത്തിൽ നടന്നതെല്ലാം പറഞ്ഞിരുന്നു ഒപ്പം അനാഥരായ ശ്രീയുടെയും പാറുവിന്റെയും അച്ഛനായി വന്ന ഒരു ഓട്ടോ ഡ്രൈവറായ രാജീവിനെയും സഹോദരിയായി കിട്ടിയ മാളുവിനെ കുറിച്ചും എല്ലാം പറഞ്ഞു…

എന്തെങ്കിലും അനിഷ്ടം സംഭവിക്കും എന്ന് കരുതി എടുത്തു അവളുടെ പ്രതീക്ഷകളെ പാടെ മറിച്ചുകൊണ്ട് കൂടുതൽ സ്നേഹത്തോടെ അവളെയും അവൾക്ക് ചുറ്റുമുള്ളവരെയും ചേർത്തുനിർത്തുകയാണ് മഹിയുടെ അമ്മ ചെയ്തത്…

ഇന്നായിരുന്നു വിവാഹം മഹിയുടെ മുറിയിലേക്ക് കയറിയ പാറു ഗ്ലാസ് ടേബിളിൽ വച്ചു അവനെ അവിടെ എവിടെയും നോക്കിയിട്ടവർ കണ്ടില്ല കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെ ബാൽക്കണിയുടെ ഡോർ തട്ടുന്നത് കേട്ടപ്പോൾ അവൾ പോയി തുറന്നു മുന്നിൽ നിൽക്കുന്ന മഹിയെ കണ്ടവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു….

അവളെ കൈകളിൽ കോരിയെടുത്ത് ബാൽക്കണിയിലുള്ള സോഫയിൽ ഇരുന്നു അവളെയും മടിയിൽ ഇരുത്തി അവിടെ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ പാറുവിനെ നേരെ നീട്ടി..

” ഇതെന്താ…”

” നീ നോക്ക്…” അവൾ ആ പേപ്പർ വാങ്ങി വായിച്ചു അതിന്റെ ആദ്യ പേജിൽ തന്നെ ഉണ്ടായിരുന്ന വാർത്ത അവൾക്ക് നേരെ അവൻ ചൂണ്ടി കാണിച്ചു അവൾ അത് വായിച്ചു

” നഗരത്തിൽ നിന്നും കുറച്ച് അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നും അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു ഏതോ മൃഗം കടിച്ചുകീറിയ പോലെയായിരുന്നു മൃതദേഹങ്ങൾ… ഇതുവരെയും യാതൊരുവിധ തെളിവുമില്ലാത്തതിനാലും മൃതദേഹങ്ങൾ ആരുടെ ആണെന്ന് തിരിച്ചറിയപ്പെടാത്തതിനാലും അഞ്ചു പ്രതഹങ്ങളും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്…” അതിൽ കണ്ട ചിത്രത്തിൽ ആയിരുന്നു അവളുടെ കണ്ണുകൾ വിശ്വാസം വരാതെ അവൾ മഹിയെ നോക്കി…

” ഇത്….”

” നിൻറെ പേടിസ്വപ്നമായ അല്ലെങ്കിൽ നിന്നെ വേദനിപ്പിക്കുന്നതായ ഒന്നും ഈ ഭൂമിയിൽ വേണ്ട എന്നത് എനിക്ക് നിർബന്ധമാണ്….” പുഞ്ചിരിയോടെയാണ് അവനത് അവളോട് പറഞ്ഞത്….

പാറു പെട്ടെന്ന് തന്നെ അവനെ പുണർന്നു… അവരെ തഴുകി കടന്നുപോയ കാറ്റിൽ പോലും സന്തോഷം മാത്രമേ ആ നിമിഷം ഉണ്ടായിരുന്നുള്ളൂ അവരുടെ പ്രണയത്തിന് സാക്ഷിയായ പൂർണ്ണചന്ദ്രൻ കണ്ണുകൾ ചിമ്മി കാണിച്ചു…

 

ശുഭം 🙏

 

✍️തൂലിക

Leave a Reply

Your email address will not be published. Required fields are marked *