“എങ്ങോട്ട് പോകും എന്നാടി നീ പറയുന്നത്?? നിന്റെ ആ കുടിലിലോട്ടാ?? അവിടെ നിന്നെ രണ്ടു കൈയും നീട്ടി ഇപ്പോ സ്വീകരിക്കും, നോക്കി ഇരുന്നോ!”
വിനു ദേഷ്യത്തോടെ പറഞ്ഞപ്പോൾ എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു ഗീതുവിന്..
കാരണം ആള് പറയുന്നതിലും കുറച്ചൊക്കെ സത്യം ഉണ്ട്..
നാലുവർഷമായി വിവാഹം കഴിഞ്ഞിട്ട് മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.. ഇതെല്ലാം സഹിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.
ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ആയിരുന്നു ഗീതു. ഒരു വിവാഹത്തിൽ വച്ച് അവളെ വിനീത് കണ്ടു ഇഷ്ടപ്പെട്ട വിവാഹം കഴിക്കുകയായിരുന്നു..
വീട്ടുകാർക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല സാമ്പത്തിക പ്രശ്നം തന്നെ കാരണം.
എന്നാൽ ഗീതുവിനെ തന്നെ മതി എന്ന് വിനീത് ഒറ്റക്കാലിൽ നിന്നു അതോടെ വലിയ ഒരു സ്ത്രീധനം വിനീതിന്റെ അമ്മ ആവശ്യപ്പെട്ടു.
തങ്ങളുടെ മകൾ നല്ല ഒരിടത്തേക്ക് പോകുമല്ലോ എന്നോർത്ത് ബാങ്ക് ജീവനക്കാരനായ മരുമകനെ കിട്ടാൻ വേണ്ടി അവളുടെ വീട്ടുകാർ സകലതും വിറ്റ് പെറുക്കി അവർ പറഞ്ഞത് ഏകദേശം ഒപ്പിച്ചു കൊടുത്തു.
എങ്കിലും ഉണ്ടായിരുന്നു കുറച്ചുകൂടി കൊടുക്കാൻ.
ഇത്രയും വലിയ തുക കൊടുത്ത് ഗീതുവിനെ കെട്ടിച്ചു വിടുന്നതിന് അവളുടെ ആങ്ങളയും ഭാര്യയും എതിരായിരുന്നു..
എന്നാൽ അച്ഛനെ പേടി ഉള്ളതുകൊണ്ട് മാത്രം അവർ ഒന്നും പറഞ്ഞില്ല..
ഗീതുവും ഇത് തന്റെ ഭാഗ്യം ആണെന്നാണ് കരുതിയത് ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു വീട്ടിലേക്കാണ് കയറി ചെല്ലാൻ പോകുന്നത്.
എന്നാൽ
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ എല്ലാം അവൾക്ക് മനസ്സിലായത്.. വിനീതിന്റെ വീട്ടിൽ ആർക്കും ഗീതുവിനെ ഇഷ്ടമല്ല.
വിനീതിന് അവന്റെ ജോലിക്ക് അനുസരിച്ച് ഒരുപാട് നല്ല ആലോചനകൾ വന്നിട്ടുണ്ടായിരുന്ന..
അവൻ അതിനൊന്നും സമ്മതിക്കാതെ ഗീതുവിനെ പോലെ ഒരു പാവപ്പെട്ട പെൺകുട്ടി യെ വിവാഹം കഴിച്ചത് അവന്റെ അമ്മയ്ക്കും ചേച്ചിക്കും ഒന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല..
അവർ ആ ദേഷ്യം മുഴുവൻ അവളോട് തീർത്തു..
രാവിലെ തുടങ്ങി രാത്രി കിടക്കാൻ നേരം വരെ ജോലിയാണ് ആരും ഒരു കൈ സഹായത്തിനു പോലും വരില്ല..
വിനീതിന്റെ ചേച്ചി ആതിരയുടെ ഭർത്താവ് ഗൾഫിലാണ്. അയാൾ നാട്ടിൽ വരുമ്പോൾ മാത്രമേ ആതിര അവളുടെ വീട്ടിൽ പോയി നിൽക്കുകയുള്ളൂ ബാക്കിയുള്ള സമയം മുഴുവൻ ഇവിടെയാണ്..
അവളെ കൂടി നോക്കി അവളുടെ കാര്യങ്ങൾ കൂടി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ ഗീതുവിന്..
അത് ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കണം. അത് കഴിഞ്ഞ് രാത്രി എല്ലാവരും കിടന്നുറങ്ങുന്നത് വരെ അടുക്കളയിലും വീട്ടുജോലിയിലുമായിരിക്കും.
വിനീതിന്റെ അമ്മയും ചേച്ചി ആതിരയും അവളെ ഒരു മനുഷ്യനായി പോലും കണ്ടില്ല. വിനീതിന്റെ ചേച്ചിക്ക് എല്ലാം കൈയിൽ കൊണ്ട് കൊടുക്കണം.
ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കില്ല. അവർ ടിവിയും കണ്ട് ഇരിക്കുമ്പോൾ ഗീതു അവിടെ പണിയെടുത്തു നടുവൊടിയുകയായിരുന്നു.
ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് അവൾ വിനീതിനോട് അവളുടെ സങ്കടങ്ങൾ പറഞ്ഞത്.
”വിനുവേട്ടാ, എനിക്ക് ഒട്ടും വയ്യ.
അമ്മയും ആതിരച്ചേച്ചിയും എന്നെക്കൊണ്ട് എല്ലാ പണിയും എടുപ്പിക്കുകയാണ്. ഒന്ന് സഹായിക്കാൻ പോലും ആരുമില്ല. എന്നെ ഒന്ന് മനസ്സിലാക്കൂ,” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
പക്ഷേ വിനീത് ആശ്വസിപ്പിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്തത്..
”അമ്മയും ചേച്ചിയും പറയുന്നത് നീ അനുസരിക്കണം. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പഠിക്ക് ഗീതു.
അവർ നിന്നെക്കാൾ വലിയ നിലയിലുള്ളവരാണ്. അതുകൊണ്ട് കൂടുതൽ പരാതിയൊന്നും പറയാതെ നോക്കണം,”
വിനീത് വളരെ തണുപ്പൻ മട്ടിൽ പറഞ്ഞു..
അവൻ ഒരിക്കലും തന്റെ കൂടെ നിൽക്കില്ല എന്ന കാര്യം അന്ന് എനിക്ക് ഉറപ്പായി.
ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട യാതൊരു പിന്തുണയും അവൾക്ക് കിട്ടിയില്ല..
അവൾ ഗർഭിണി ആയപ്പോഴും യാതൊരു സ്നേഹമോ സഹതാപമോ ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് ലഭിച്ചില്ല.
ഗർഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അവൾക്ക് വിശ്രമം കിട്ടിയില്ല. വലിയ വയറുമായി വീട്ടുജോലികൾ ചെയ്യുമ്പോൾ അവർ മുറിയിൽ വിശ്രമിക്കുകയായിരുന്നു.
എന്തിന് വിനീത് പോലും അവളെ വേണ്ടവിധം പരിഗണിച്ചില്ല. അയാളുടെ ഇങ്കിതങ്ങൾക്ക് വഴങ്ങുന്ന ഒരു ഭാര്യയെ മാത്രം മതിയായിരുന്നു അല്ലാതെ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ അവൾക്ക് സുഖമാണോ എന്ന് അന്വേഷിക്കാനോ വിനീത് മെനക്കെട്ടില്ല.
ഇതിനിടയിൽ ആയിരുന്നു അച്ഛന്റെ മരണം. തനിക്ക് വലിയ സപ്പോർട്ട് ആയി എന്നും നിന്നിരുന്ന അച്ഛൻ മരിച്ചതോടുകൂടി ഗീതു ആകെ തകർന്നു.
അച്ഛനായിരുന്നു എന്റെ ഒരേയൊരു ആശ്വാസം. ആ അച്ഛൻ കൂടി ഇല്ലാതായതോടെ ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ടതുപോലെ തോന്നി.
അതോടെ വീട്ടിലേക്ക് പോകാതെ ആയി. അങ്ങോട്ട് ചെന്നാൽ ഏട്ടനും ഏട്ടത്തിക്കും ഭാരമാകുമോ എന്ന പേടിയായിരുന്നു എനിക്ക്.
കുഞ്ഞും കൂടി ആയതോടുകൂടി അവൾ അവിടെ കിടന്നു ചക്രശ്വാസം വലിക്കാൻ തുടങ്ങി.
പ്രസവത്തിന് കുറച്ചു ദിവസം സ്വന്തം വീട്ടിൽ പോയി നിന്നപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഏട്ടന്റെ ഭാര്യയുടെ കുത്തുവാക്കുകൾ.
”നിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ മുഴുവൻ വിറ്റ് നിനക്കാണ് സ്വർണം തന്നിരിക്കുന്നത്. ബാക്കി കടം ഞങ്ങൾ മാത്രമാണ് വീട്ടുന്നത്. ഞങ്ങൾ വഴിയാധാരമായി,”
ഏട്ടത്തി എപ്പോഴും ഇങ്ങനെ പറഞ്ഞ് അവളെ വേദനിപ്പിക്കും..
അവിടെ നിന്ന് ഒന്ന് പോന്നാൽ മതി എന്നെ ഉണ്ടായിരുന്നുള്ളൂ. അതിനു ഭേദം വിനീതിന്റെ വീടാണ് എന്ന് പോലും തോന്നിപ്പോയി..
എവിടെ ചെന്നാലും ഗീതുവിന് സമാധാനമില്ലാത്ത അവസ്ഥയായിരുന്നു. വീണ്ടും അവൾ വിനീതിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി വന്നു..
എന്നാൽ ഇവിടെയും ജീവിതം അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിനെ നോക്കുന്നതിനൊപ്പം വീട്ടുപണികളും ചെയ്യണമായിരുന്നു.
ആരും കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും വന്നിരുന്നില്ല. അമ്മയും ചേച്ചിയും കുഞ്ഞിനെക്കാൾ വലിയ കാര്യമായി അവരുടെ ആഡംബരങ്ങൾ നോക്കി നടന്നു.
വിനീത് ആകട്ടെ ബാങ്കിലെ ജോലി കഴിഞ്ഞ് വന്നാൽ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ഇരുന്നു.
അവൾ കുഞ്ഞിനെ ഒരു കയ്യിൽ വെച്ചുകൊണ്ട് അടുപ്പിൽ തീ കൂട്ടുന്നത് കണ്ടിട്ടും അയാൾ കണ്ടില്ലെന്ന് നടിച്ചു.
ഒടുവിൽ സഹിക്കെട്ട് പറഞ്ഞതാണ് എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് അപ്പോഴാണ് വിനീത് അഹങ്കാരത്തോടെ പറഞ്ഞത് അവിടെ നിന്നെ ആര് സ്വീകരിക്കുമെന്ന്.
”നിനക്ക് പോകണമെങ്കിൽ പൊയ്ക്കോ, പക്ഷേ അങ്ങോട്ട് ചെന്നാൽ നിന്റെ ഏട്ടത്തി നിന്നെ പടിയടച്ച് പുറത്താക്കും. അതുകൊണ്ട് ഇവിടെ കിടന്ന് പറയുന്ന പണി ചെയ്ത് ജീവിച്ചോ,
” വിനീത് ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിന്റെ ധൈര്യമായിരുന്നു അവർക്കെല്ലാം എന്ത് ചെയ്താലും ഇറങ്ങിപ്പോകാൻ സ്ഥലമില്ല എന്നൊരു തോന്നൽ.
ഞാൻ എങ്ങോട്ടും പോകില്ലെന്ന് അവർ ഉറപ്പിച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ അവരുടെ പീഡനങ്ങൾ കൂടിവന്നു.
പക്ഷേ, ഇനിയും പട്ടിയെപ്പോലെ പണിയെടുക്കാൻ തോന്നിയില്ല കുഞ്ഞിനെയും കൊണ്ട് അവിടെ നിന്ന് ഇറങ്ങി.
എനിക്ക് എന്റെ ആത്മാഭിമാനം അത്രയധികം നഷ്ടപ്പെട്ടിരുന്നു. മരിക്കുകയാണെങ്കിൽ സ്വന്തം കാലിൽ നിന്ന് മരിക്കാം എന്ന് ഞാൻ ഉറപ്പിച്ചു.
അതോടെ എന്നെ അഹങ്കാരി എന്ന് മുദ്രകുത്തി. നാട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാൻ ഒരു കാരണവുമില്ലാതെ ഇറങ്ങിപ്പോയവളാണ് എന്ന് അവർ പറഞ്ഞുണ്ടാക്കി.
പക്ഷേ എനിക്ക് ഇനിയും അവിടെ കിടന്നു ജോലിയെടുത്ത് ചാവാൻ വയ്യായിരുന്നു.. ജോലിയെടുത്താലും ഒരാളുടെ പരിഗണന പോലും കിട്ടില്ല..
വേലക്കാരിയെ പോലെ ആയിരുന്നു അവിടെയുള്ളവർ കണ്ടിരുന്നത്.. സ്വന്തം ഭർത്താവ് പോലും.
അങ്ങനെ അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലേക്ക് എത്തിയതും ഏട്ടത്തി പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി.
”ഇവിടെ ഇനി കൂടുതൽ കാലം താമസിക്കാൻ പറ്റില്ല. ഞങ്ങൾക്ക് ജീവിക്കാൻ വകയില്ല, അപ്പോഴാണ് കുട്ടിയെയും കൊണ്ട് അവൾ വന്നിരിക്കുന്നത്,”
ഏട്ടത്തി പരസ്യമായി തന്നെ പിറുപിറുക്കാൻ തുടങ്ങി.
എന്നാൽ ഞാൻ സ്ഥിര താമസത്തിന് വന്നതല്ല എന്ന് അവരോട് പറഞ്ഞു.
എനിക്ക് ആരോടും യാചിച്ചു ജീവിക്കാൻ താല്പര്യമില്ലായിരുന്നു. എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു ചെറിയ വീടും സ്ഥലവും ചെറിയ വിലയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
അവിടേക്ക് വണ്ടി ഒന്നും വരില്ല നടന്നുപോകാനുള്ള ഒരു ചെറിയ ഇടവഴി മാത്രമേ ഉള്ളൂ.
ആ ഒരു കുറവ് കണക്കാക്കിയില്ല. എനിക്ക് തല ചായ്ക്കാൻ ഒരു ഇടം വേണമായിരുന്നു. ഉള്ള സ്വർണത്തിൽ നിന്ന് കുറച്ചെടുത്ത് വിറ്റ് അത് വാങ്ങി.
ആകെ കൂടി വിനീതിനെ കൊണ്ടുള്ള ഉപകാരം ഇതുമാത്രമാണ് ഇത്രയും സ്വർണം വേണം എന്ന് അവർ വാശിപിടിച്ചുകൊണ്ട് അത്യാവശ്യ ഗോൾഡ് കയ്യിൽ ഉണ്ട്..
പോരുമ്പോൾ അതും എടുത്തിരുന്നു. ഭാഗ്യത്തിന് എന്റെ സ്വർണം മുഴുവൻ എന്റെ ലോക്കറിലാണ് വെച്ചിരുന്നത്. അതുകൊണ്ട് എനിക്ക് അത് തിരികെ കിട്ടി.
ആ സ്വർണം വിറ്റ പണം കൊണ്ടാണ് ഞാൻ ആ ചെറിയ വീട് സ്വന്തമാക്കിയത്.
അമ്മയെയും കുഞ്ഞിനെയും അവിടെ ആക്കി ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് പോയി തുടങ്ങി.
ജീവിക്കാൻ എനിക്ക് എന്തെങ്കിലും ഒരു വരുമാനം വേണമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ ഞാൻ തയ്യാറല്ലായിരുന്നു.
ഞാൻ ടെക്സ്റ്റൈൽസിൽ ജോലിക്ക് പോകുന്നത് വിനീതും വീട്ടുകാരും അറിഞ്ഞു.
അത് വിനീതിന് വീട്ടുകാർക്കും വലിയ അപമാനം ആയി. ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യ തുണിക്കടയിൽ നിൽക്കുന്നത് അവർക്ക് സഹിച്ചില്ല.
അവർ പലവിധത്തിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ചു. വിനീതിന്റെ അമ്മയും ചേച്ചിയും കടയുടമയെ വിളിച്ച് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു. പക്ഷേ അതിന്റെ മുതലാളി നല്ല ഒരു മനുഷ്യനായിരുന്നു.. അയാൾ ഒന്നിനും വഴങ്ങിയില്ല.
”ഗീതു ഇവിടെ വളരെ മാന്യമായിട്ടാണ് ജോലി ചെയ്യുന്നത്. അവരുടെ കുടുംബ പ്രശ്നങ്ങൾ ഇവിടെ കൊണ്ടുവരരുത്,” എന്ന് മുതലാളി അവരോട് കർശനമായി പറഞ്ഞു.
അതോടെ അവർക്ക് ദേഷ്യം ആയി. അവർക്ക് എന്നെ തകർക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിനുവേട്ടൻ ഡിവോഴ്സിന് കൊടുത്തു.
എന്നായാലും ഇത് ഇങ്ങനെ തന്നെ ആകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കോടതിയിൽ നിന്ന് നോട്ടീസ് വന്നപ്പോൾ എനിക്ക് ഭയമല്ല, വലിയൊരു ആശ്വാസമാണ് തോന്നിയത്.
അതിൽ സമ്മതം പറഞ്ഞ ഒപ്പിട്ടു കൊടുത്തപ്പോൾ സമാധാനം ആണ് തോന്നിയത്.. ജയിലിൽ നിന്ന് പുറത്ത് എത്തിയത് പോലെ..
കുറേ നാളത്തെ കോടതി കയറി ഇറങ്ങലുകൾക്കും പരിശ്രമത്തിനുശേഷം ഒടുവിൽ ഡിവോഴ്സ് കിട്ടി.. ഇപ്പോ വല്ലാത്ത ഒരു ആശ്വാസമാണ്. ആ പഴയ നരക ജീവിതത്തിൽ നിന്ന് ഞാൻ പൂർണ്ണമായും മോചിതയായി.
രാവിലെ മുതൽ വൈകുന്നേരം വരെ ടെക്സ്റ്റൈൽസിൽ ജോലിയുണ്ട്. അവിടെ നല്ല ശമ്പളവും അന്തസ്സുള്ള അന്തരീക്ഷവുമുണ്ട്.
കുഞ്ഞിനെ രാവിലെ അടുത്തുള്ള അംഗനവാടിയിൽ വിടും.. കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം അമ്മ നോക്കും. എന്റെ അമ്മ എനിക്ക് വലിയൊരു തണലായി മാറി.
വലിയ സഹായം ഒന്നും ഇല്ലെങ്കിലും ഏട്ടനും ഏട്ടത്തിയും തൊട്ടടുത്ത് തന്നെ ഉണ്ട്.
ഞങ്ങൾ ഇപ്പോൾ തമ്മിൽ വഴക്കില്ല, അവരും അവരുടെ കാര്യങ്ങളുമായി ജീവിക്കുന്നു.
ഇതൊക്കെ മതിയായിരുന്നു ഞാൻ എന്ന പെണ്ണിന് അഭിമാനത്തോടെ മുന്നോട്ട് പോകാൻ.
സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ഞാനും എന്റെ കുഞ്ഞും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നു.
ആരോടും ഒന്നും ചോദിക്കേണ്ടി വരുന്നില്ല.
ഇതിനിടയിൽ വിനുവേട്ടൻ വേറെ വിവാഹം കഴിച്ചു എന്നും.. ആ പെണ്ണ് വിനുവേട്ടനെയും കൊണ്ട് പോയി എന്നും ഒക്കെ അറിഞ്ഞു. പുതിയ ഭാര്യ വിനീതിനെ അവന്റെ അമ്മയിൽ നിന്നും ചേച്ചിയിൽ നിന്നും അകറ്റി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിച്ചത്രേ.
ഇപ്പോൾ വിനീതിന്റെ അമ്മയും ചേച്ചിയും ഒറ്റയ്ക്കാണ് താമസം. എന്നാൽ അതൊന്നും എന്നെ യാതൊരു വിധത്തിലും ബാധിച്ചില്ല..
കാരണം സ്വാതന്ത്ര്യമാണ് ഈ ലോകത്ത് ഏറ്റവും വലുത് എന്ന് ഇതിനകം ഞാൻ മനസ്സിലാക്കിയിരുന്നു. മറ്റുള്ളവരുടെ തണലിൽ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം കാലിൽ നിൽക്കുന്നത്. എനിക്ക് ഇപ്പോൾ എന്റെ ജീവിതത്തിൽ പൂർണ്ണ സംതൃപ്തിയുണ്ട്.
✍️സ്റ്റോറി by കൃഷ്ണ
