ഭാര്യയായതും, സമ്മതം പോലുമില്ലാതെ തന്റെ ശരീരം സ്വന്തമാക്കിയതും എല്ലാം പരാതിയേതുമില്ലാതെ ആണ് സഹിച്ചത്… താൻ അമ്മയാവാൻ തയ്യാറാണോ എന്ന് അന്വേഷിച്ചിട്ടായിരുന്നില്ല താൻ ഗർഭിണിയായത്….

(രചന: J. K)

“””അതേയ്.. മോൾക്ക് വന്ന ആ ആലോചന ഒന്നൂടെ ആലോചിച്ചിട്ട് പോരെ???”

ഉമ്മറത്തു പേപ്പർ വായിച്ചിരിക്കുന്ന ശിവദാസനോട് ഭാര്യ അമ്മിണി വാതുക്കൽ വന്നു ചോദിച്ചു..

പഠിക്കണം എന്നും അമ്മേ പോലെ അടിമ ആവാൻ വയ്യ എന്നും പറഞ്ഞ് അവൾ “””””നിത്യ പറഞ്ഞ് വിട്ടതാണ്…

“”ന്താ പ്പോനിനക്ക് ഇത്ര ആലോചിക്കാൻ”” എന്നയാൾ തിരിച്ച് ചോദിക്കുമ്പോൾ അതിൽ പുച്ഛം കലർന്നിരുന്നു…

“””അവള്…. അവള് പഠിക്കല്ലേ…???

എന്ന് അത് കേട്ട് ഇത്തിരി അറച്ചിട്ടാണെങ്കിലും അവർ പറഞ്ഞ് ഒപ്പിച്ചു…

“””ഉവ്വോ അത് ഞാൻ അറിഞ്ഞില്ല… പറഞ്ഞു ബോധിപ്പിച്ചു തന്നതിന് നന്ദി “”

എന്ന് കളിയാക്കി പറയുമ്പോൾ അവരുടെ തല മണ്ണോളം താണിരുന്നു…

“””കല്യാണം കഴിപ്പിച്ചു വിടാതെ അമ്മയ്ക്കും മോൾക്കും വേറെ എന്താ ഇനി പ്ലാൻ “””

അരികെ വന്ന് രൂക്ഷമായി അയാളത് ചോദിക്കുമ്പോൾ അമ്മിണി ഭയത്താലേ ഉമിനീർ വിഴുങ്ങി…

“””വല്ലോരേം വേറെ കണ്ടു വച്ചിട്ടുണ്ടോ?? അതോ ഇനി പഠിച്ചു കളക്ടർ ആവാനാണോ???”””

അമ്മിണിക്ക് ഉത്തരം ഇല്ലായിരുന്നു..
കാരണം ആരുടെയെങ്കിലും സൗജന്യത്തിൽ അല്ലാതെ അവർ ഇതുവരെ ജീവിച്ചിട്ടില്ല..

അതു കൊണ്ട് തന്നെ സ്വന്തമായി അഭിപ്രായം പറഞ്ഞവർക്ക് ശീലവും ഇല്ല..

“””അവസാനമായി ഞാൻ പറയാ… എന്റെ ചെലവിൽ ഇവിടെ കഴിയുമ്പോൾ ഞാൻ പറേണത് കേക്കേണ്ടി വരും… അതല്ല തള്ളടേം മോൾടെയും തീരുമാനം മറിച്ചാണെങ്കിൽ ഇറങ്ങിക്കോണം…

തിന്നിട്ട് എല്ലിന്റെ എടേൽ കുത്തിട്ടാ.. നയിച്ചു കൊണ്ടരാൻ അറിയുമെങ്കിൽ തീരുമാനോം ഞാൻ എടുക്കും… അനുസരിച്ചു നിക്കാണെങ്കിൽ നിന്നോ അല്ലെങ്കിൽ ഇറങ്ങിക്കോ…””

അമ്മിണി ധൃതിയിൽ തിരിഞ്ഞു നടന്നു…

മകൾ പ്രതീക്ഷയോടെ ഇങ്ങട്ടു പോരുമ്പോൾ പുറകിൽ നിന്നിരുന്നു….
തിരിച്ചു നടക്കുമ്പോൾ കണ്ണിൽ ഒന്നും തെളിഞ്ഞില്ല…. അഭിമാന ക്ഷതത്തിന്റെ പൊള്ളുന്ന മിഴിനീർ അവരുടെ കാഴ്ചകളെ മറച്ചിരുന്നു…

ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ഊളിയിടുമ്പോൾ അവൾ പുറകെ വന്നിരുന്നു… നിത്യ”‘”

അവൾക്ക് കൊടുക്കാൻ മറുപടി ഇല്ലാത്ത കാരണം അവർ പുറം തിരിഞ്ഞു നിന്നു എന്തൊക്കെയോ ധൃതിയിൽ ചെയ്തു കൂട്ടി…

“””അമ്മേ “””

ഇത്തിരി ഉറക്കെ തന്നെ ആയിരുന്നു അവളുടെ സ്വരം… അവർ അറിയാതെ തിരിഞ്ഞു നോക്കി.

“””അച്ഛൻ അത്രയും പറഞ്ഞപ്പോ എന്താ അമ്മ ഒന്നും മിണ്ടാതെ പൊന്നേ???”””

അവൾ ചോദിച്ചതിലെ പൊരുൾ അറിയാതെ അവർ നിന്നു….
അവർക്ക് അവിടെ ഇനിയും ഒന്നും ചോദിക്കാൻ ഇല്ലായിരുന്നു…

“”ഞാൻ….. ഞാൻ ചോദിച്ചില്ലേ???”””
. എന്നവർ സംശയത്തോടെ ചോദിച്ചപ്പോൾ അറിയാതൊരു നിസ്സഹായ ഭാവം സ്വരത്തിനും കൈവന്നിരുന്നു….

“”””ഇങ്ങനെ ആണോ??? പറയൂ ഇങ്ങനെ ആണോ ചോദിക്കാ???? അച്ഛൻ പറഞ്ഞത് കേട്ടിട്ട് പിന്നെ എന്താ ഒന്നും മിണ്ടാതെ ഇങ്ങു പോന്നത്?? അച്ഛൻ അമ്മേ അപമാനിച്ചപ്പോൾ അമ്മ എന്തേ ഒന്നും പ്രതികരിക്കാഞ്ഞേ????””””

തിളക്കം കൂടിയൊരു കണ്ണോടെ അവർ അവളെ നോക്കി…. പുതിയതെന്തോ കേൾക്കുന്ന കൗതുകത്തോടെ….

“””ഞാൻ…. ഇനിയും എന്താ മോളെ പറയേണ്ടിയിരുന്നേ??? എനിക്ക് അറിയില്ല…അച്ഛന്റെ ചെലവിൽ നിക്കുമ്പോ?????””””

മുഴുവനാക്കാൻ നിത്യ സമ്മതിച്ചില്ല “””

“”””ചെലവിൽ നിൽക്കുമ്പോ പിന്നെ നമ്മളൊക്കെ അച്ഛന്റെ അടിമകൾ ആണല്ലോ ല്ലേ???”””

അവർ നിത്യയെ വീണ്ടും അത്ഭുതത്തോടെ നോക്കി.. അമ്മയുടെ നിസ്സഹായതാ ഭാവം അവളിൽ അരിശം നിറച്ചു…..

അവളെ സംബന്ധിച്ച് ഇതവർ സ്വയം തലയിൽ എടുത്തു വച്ചതാണ്….
മറ്റുള്ളോർക്ക് ചവിട്ടി കേറാൻ ഒരു സ്വയം താണ് കൊടുക്കൽ…..

‘””ഒരാൾ ജോലിക്ക് പോയി കുടുംബം നോക്കും… മറ്റൊരാൾ വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കും…

പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും ഉള്ളൊരു പരസ്പര ധാരണ… അതല്ലേ അമ്മേ കുടുംബം… അവിടെ അടിമത്വം ഉടമത്വം എന്നൊക്കെ ഉണ്ടോ???? “”””

നിത്യ പറഞ്ഞതിന്റെ ആഴത്തിൽ മുങ്ങി അമ്മിണി നിന്നു….

“””അച്ഛനോളം തന്നെ ഈ വീട്ടിലെ എല്ലാ കാര്യത്തിലും അമ്മക്ക് അവകാശം ഉണ്ട്.. ഇനിയെങ്കിലും ഒന്നു ശെരിക്കും ജീവിക്കാൻ നോക്കമ്മേ…. മനുഷ്യരെ പോലെ..”””

അവൾ അതും പറഞ്ഞു നടന്നു നീങ്ങുമ്പോൾ അമ്മിണി അവിടെ തന്നെ തറഞ്ഞു നിന്നു..

അവരെ സംബന്ധിച്ച് കേട്ടതെല്ലാം പുതിയ കാര്യങ്ങളാണ്… ഇതുവരേക്കും പരിചയപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ. അച്ഛന്റെ അടിമയായ ഒരമ്മയെ കണ്ടാണ് വളർന്നത്…

ആറു മക്കളേയും തീറ്റിപോറ്റുന്ന അച്ഛനെ അനുസരിച്ചു ജീവിക്കുന്ന അമ്മ… കള്ളു കുടിച്ചു വന്നു അടിച്ചാലും മിണ്ടാതെ കൊള്ളണം… പരാതി ഏതും അരുത് എന്ന പാഠം അവിടെ വച്ചാണ് പഠിച്ചത്…

അന്ന് മുതൽ കുനിഞ്ഞതാണ് തല..

അച്ഛൻ പോയാൽ… പിന്നെ എന്ത് എന്നൊരു ചിന്ത പോലും ഭയം ആയിരുന്നു .. അമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന്..

ആണ്തുണ ഇല്ലാതെ പെണ്ണിനൊരു വാഴ്‌വ് ഇല്ലെന്ന്…. ഇത്രയും നാളും അങ്ങനെ തന്നെ ആണ് ജീവിച്ചത്.. സ്വന്തം ഇഷ്ടങ്ങൾ പോലും അറിയാതെ.. അറിയിക്കാതെ…

ഈ വിവാഹം നടന്നതും ഈ താലി തന്റെ കഴുത്തിൽ ഏറിയതും തന്റെ സമ്മതമോ അറിവോ ഇല്ലാതെയായിരുന്നു…..

അച്ഛൻ തീരുമാനിച്ചു…അനുസരിച്ചു…. അത്രമാത്രം…

ഭാര്യയായതും, സമ്മതം പോലുമില്ലാതെ തന്റെ ശരീരം സ്വന്തമാക്കിയതും എല്ലാം പരാതിയേതുമില്ലാതെ ആണ് സഹിച്ചത്…

താൻ അമ്മയാവാൻ തയ്യാറാണോ എന്ന് അന്വേഷിച്ചിട്ടായിരുന്നില്ല താൻ ഗർഭിണിയായത്….

പ്രസവിക്കാൻ ഉള്ള ഭയം പോലും പുറത്തു കാട്ടിയിരുന്നില്ല…. കാരണം ഇതെല്ലാം തന്നെ തന്റെ കടമയിൽ പെട്ടിരുന്നു…

പക്ഷേ തനിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്ന് താൻ പഠിച്ചിരുന്നില്ല… കടമകൾ പഠിപ്പിക്കുന്ന കൂട്ടത്തിൽ നാളിതുവരെയും പറഞ്ഞു തന്നിരുന്നില്ല…

ജീവിതത്തിൽ ആദ്യമായാണ്….. ഇപ്പോൾ മാത്രമാണ്, വേറിട്ടൊരു ശബ്ദം താൻ കേൾക്കുന്നതും,അതിനെപ്പറ്റി ചിന്തിക്കുന്നതും….

കുറെ ചിന്തിച്ചു കൂട്ടി…

അനുസരിച്ചു മാത്രം ശീലിച്ചവൾക്ക് പെട്ടെന്ന് ഒരു ദിവസം മാറാൻ കഴിയില്ലല്ലോ… എങ്കിലും അയാളുടെ മുന്നിൽ തന്റേടത്തോടെ പോയി ഒരു തവണ കൂടി പറഞ്ഞു….

“””നിത്യയെ ഇപ്പോൾ കല്യാണം കഴിപ്പിക്കണ്ട… ജോലി ആയിട്ട് മതി എന്ന്….””” ക്രൂരമായ അയാളുടെ നോട്ടം കണ്ടപ്പോൾ ഇത്തവണ എന്തോ പതറിയില്ല…

“””ഇനീം അടിമകൾ ഉണ്ടാവേണ്ട എന്നെ പോലെ…. അമ്മേ പോലെ “”” എന്നു പതുക്കെ ആരോടൊക്കെയോ പറയുന്നുണ്ടായിരുന്നു അപ്പോൾ അവർ…

സ്വന്തം ഭാഗം കഴിഞ്ഞു കിട്ടിയ തുക അന്ന് ആങ്ങളമാർ ബാങ്കിൽ ഇട്ടു തന്നിരുന്നത് ഇപ്പോ നൽകിയ ബലം വാക്കുകൾക്കും അധീതമായിരുന്നു..

സ്വാതന്ത്ര്യത്തിന്റെ ബാല പാഠം പഠിപ്പിച്ചവളെ അതുകൊണ്ട് പഠിപ്പിച്ചു…
ഒപ്പം പണ്ടെങ്ങോ പഠിച്ചു മറന്ന തയ്യലും പൊടി തട്ടി എടുത്തു..

ഇന്ന് നാഴി അരിയുടെ കഞ്ഞി കുടിക്കാൻ നട്ടെല്ല് പഴയ പോലെ വളക്കേണ്ട എന്ന സ്ഥിതി ആയി… ഒപ്പം അടിമയിൽ നിന്നൊരു മോചനവും…

മെല്ലെ എല്ലാം പതിയെ മാറി…
വീട്ടിലെ ഓരോ കാര്യങ്ങൾക്ക്
സ്വന്തം അഭിപ്രായം ആരായാൻ തുടങ്ങി….

നല്ല മാറ്റം…

പഠിച്ച് ജോലി ആയപ്പോൾ അവൾ ആദ്യത്തെ ശമ്പളവും ആയി എത്തി..

നിത്യ””””

ചിരിയോടെ അതേറ്റു വാങ്ങുമ്പോൾ മനസ്സോടൊപ്പം മിഴികളും നിറഞ്ഞു…

“””നീ ചിന്തിച്ച പോലെ എനിക്ക് പറ്റിയില്ലല്ലോ കുട്ട്യേ “”” എന്നു പറഞ്ഞവളെ നെഞ്ചോട് ചേർത്തു…

“”വൈകീട്ടായാലും എന്റമ്മ തിരുത്തിയല്ലോ “” എന്നവൾ മറുപടിയും തന്നു …

ഇനി അന്വേഷിക്കാം അവൾക്ക് ഒരു വിവാഹം….

എന്നു അയാളോടായി പറഞ്ഞപ്പോൾ സമ്മതത്തിൽ ഒന്നു മൂളി… പിന്നെയും ഓർത്തു നെഞ്ചിൽ പറ്റി കിടന്നിരുന്ന കുഞ്ഞി പെണ്ണിനെ.. അമ്മയേക്കാൾ വലുതായവളെ….

അതേ അവളുടെ ഭാഗം ആണ് ശരി… പുതിയ തലമുറയുടെ ഭാഷ്യം….

“”””സ്വയം പര്യാപ്തത”””” അതാണ് ജീവിതത്തിൽ നേടിയെടുക്കേണ്ടത്…..

Leave a Reply

Your email address will not be published. Required fields are marked *