ഞാൻ എന്തിനു നിന്നോട് കള്ളം പറയണം നിന്റെ ഭർത്താവിന് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവില്ല… ട്രീറ്റ്മെന്റ് കൊണ്ട് ശരിയാക്കാം എന്നുള്ള പ്രതീക്ഷയും വേണ്ട…

(രചന: ജ്യോതി കൃഷ്ണ കുമാർ)

“” അപ്പൊ ഡോക്ടർ ആന്റി പറഞ്ഞുവരുന്നത്???””

അശ്വതി മാലതി ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ചോദിച്ചു…
എന്തോ ഡോക്ടർ പറഞ്ഞത് അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു…

“” നേരാണ് കുട്ടി ഞാൻ എന്തിനു നിന്നോട് കള്ളം പറയണം നിന്റെ ഭർത്താവിന് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവില്ല…

ട്രീറ്റ്മെന്റ് കൊണ്ട് ശരിയാക്കാം എന്നുള്ള പ്രതീക്ഷയും വേണ്ട… വെറുതെ നിനക്ക് പ്രതീക്ഷ തന്നിട്ട് കാര്യമില്ലല്ലോ കുറച്ച് ക്രൂരമാണെന്ന് അറിയാമെങ്കിൽ പോലും എനിക്ക് തുറന്നു പറഞ്ഞേ പറ്റൂ…

അരുണിനെയും കൂട്ടി വരൂ അയാളോടും ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കാം….”””

മാലതി ഡോക്ടർ അത്രയും പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു അശ്വതി…

ശരിയാണ് ഡോക്ടർ ആന്റിക്ക് തന്നോട് കള്ളം പറയേണ്ട ആവശ്യമില്ല..

അന്ന് അരുണിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശി പിടിക്കുന്ന സമയത്ത് ആകെ കൂടെ, കൂടെ നിന്നിട്ടുള്ളത് മാലതി ആന്റി മാത്രമാണ്..

എപ്പോഴും തന്റെ നന്മയ്ക്ക് വേണ്ടി മാത്രമാണ് ആന്റി എന്തെങ്കിലും ചെയ്തിട്ടുള്ളൂ…

അച്ഛന്റെ പെങ്ങൾ എന്നതിനേക്കാൾ സ്വന്തം അമ്മയെ പോലെ തന്നെയാണ് മാലതി ആന്റി തനിക്ക്..

അതുകൊണ്ടുതന്നെ ഈ പറഞ്ഞത് സത്യവും ആകും കാരണം അടുത്ത പ്രദേശത്തുനിന്നും ആന്റിയെ പോലെ ഇത്രയും പേരുകേട്ട ഒരു ഗൈനക്കോളജിസ്റ്റ് ഇല്ല എന്ന് തന്നെ പറയാം…

“”” അരുൺ ഇപ്പോ ഒന്നും അറിയരുത് ആന്റി… “”

എന്ന അശ്വതി മാലതി യോട് പറഞ്ഞു…

“”” അറിയാതെ പിന്നെ അരുൺ അറിഞ്ഞില്ലേ പറ്റൂ….എങ്കിൽ അല്ലേ, ഇനിയെന്ത് എന്ന് ചിന്തിക്കാൻ കഴിയൂ??? അവന്റെ കൂടി അഭിപ്രായം എടുക്കണ്ടേ എന്തിനും?? “””

“” പ്ലീസ് ആന്റി… ഇപ്പൊ എനിക്ക് ഇതാണ് ശരി എന്ന് തോന്നുന്നു… അരുണിനോട് ഇതിനെ പറ്റി ഒന്നും പറയണ്ട വെറുതെ ആ മനസ്സ് വിഷമിപ്പിക്കേണ്ട ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ് ആ പാവം…

ഞങ്ങൾക്ക് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നും…

അതും സ്വന്തം കുറ്റം കൊണ്ടാണ് എന്നും അറിഞ്ഞാൽ അത് താങ്ങാനുള്ള കരുത്ത് അരുണിന് ഉണ്ടാവില്ല അതെനിക്കറിയാം….

അതുകൊണ്ട് അരുൺ മാത്രമല്ല ആരും ഇതിനെപ്പറ്റി ഒന്നും അറിയരുത്… ആന്റി എനിക്ക് വാക്ക് തരണം…”””

മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ മാലതി സമ്മതിച്ചു…

അശ്വതി വീട്ടിലെത്തി… അരുൺ കാത്തുനിൽക്കുന്നുണ്ടായിരുന്നു…

“”””ഞാൻ തന്നെ ജോലി കഴിഞ്ഞു പിക്ക് ചെയ്യാം എന്ന് പറഞ്ഞിരുന്നല്ലോ പിന്നെ എന്താ താൻ ഹോസ്പിറ്റലിൽ ഒറ്റയ്ക്ക് പോയേ??”””

എന്ന് ചോദിച്ചപ്പോൾ അറിഞ്ഞതിനെ ഒന്നും ഭാവം മുഖത്ത് വരാതെ ഏറെ ശ്രദ്ധിച്ചു അശ്വതി…

“”” അത് ഒന്നുമില്ല അരുണിനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നി ഇതിപ്പോൾ റിസല്ട്ട് വാങ്ങാൻ മാത്രമല്ലേ ഉള്ളൂ അതിന് ഞാൻ മാത്രം പോയാൽ മതിയല്ലോ…. “”

അരുൺ അവളുടെ മുന്നിൽ ചെന്ന് നിന്നു എന്നിട്ട് ചോദിച്ചു എന്തായി റിസൽട്ട്… എന്ന്

“”” നമുക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ടോ…???””

അശ്വതിയുടെ മുഖം കണ്ട് എന്തോ സംശയം തോന്നിയപ്പോൾ അരുൺ അങ്ങനെ ചോദിച്ചു…..

“”ഏയ്‌ ഒന്നുമില്ല”””

എന്ന് അശ്വതി മറുപടി പറഞ്ഞു പക്ഷേ അതുകൊണ്ട് അരുൺ ബന്ധൻ ആയിരുന്നില്ല പക്ഷേ അശ്വതി പറഞ്ഞത് വിശ്വസിച്ചത് പോലെ അയാൾ നടിച്ചു…

“” രണ്ടാൾക്കും ഒരു കുഴപ്പവുമില്ല എത്രയും പെട്ടെന്ന് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഉണ്ടാവും എന്ന് തന്നെയാണ് ആന്റി പറഞ്ഞത്… ഇനി യാതൊരുവിധ ടെൻഷനും വേണ്ട നമുക്ക് കാത്തിരിക്കാം അല്ലെ അരുൺ”””

എന്ന് ചിരിയോടെ പറയുന്നവളെ നിരാശപ്പെടുത്തിയില്ല അരുൺ ഉം”” എന്ന് വെറുതെ മൂളി…

കൈയിലിരുന്ന റിസൽട്ട് അരുൺ കാണാതെ ഒളിപ്പിച്ചു വെച്ചു അശ്വതി

വയ്യ എന്ന് പറഞ്ഞ് അന്ന് അശ്വതി നേരത്തെ കയറി കിടന്നിരുന്നു… അരുൺ വെറുതെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു…

അശ്വതി യുടെ മനസ്സിൽ അപ്പോഴും ഡോക്ടർ ആന്റി പറഞ്ഞതായിരുന്നു അരുണിന് ഒരിക്കലും ഒരു അച്ഛൻ ആവാൻ കഴിയില്ല എന്നത്…

എന്നും അരുണിന് കുട്ടികൾ എന്ന് പറഞ്ഞാൽ വീക്ക്നെസ്സ് ആണ് അത് അന്ന് പരിചയപ്പെടുമ്പോൾ മുതൽ അങ്ങനെ ആണ്….

ആ ആൾക്ക് ഒരു അച്ഛൻ ആവാൻ കഴിയില്ല എന്നറിയുമ്പോൾ ഉണ്ടാകുന്ന മാനസിക വേദന എത്രത്തോളം വലുതാവും എന്ന് അശ്വതി വെറുതെ ഒന്നു ചിന്തിച്ചുനോക്കി അവളുടെ മിഴികൾ അറിയാതെ നിറഞ്ഞു വന്നു…

ഒരു പഞ്ചപാവം ആണ് അരുൺ…
ഒരു സാമർത്ഥ്യവും ഇല്ലാത്ത ഒരു പാവം എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു വലിയ മനസ്സിനുടമ അതിനാലാണ് അയാളെ അന്ന് ഇഷ്ടപ്പെട്ടതും..

അശ്വതിയുടെ ചിന്തകൾ മെല്ലെ പുറകിലേക്ക് പോയി അത്യാവശ്യം വലിയ പേര് കേട്ട തറവാട് തന്നെയായിരുന്നു അശ്വതിയുടെ… അച്ഛൻ വളരെ പ്രതാപി ആയിരുന്നു….

പക്ഷേ അശ്വതിയുടെയും അനിയത്തി അഖിലയുടെയും കാര്യത്തിൽ അയാൾ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നു

കാരണം അത്രമാത്രം അയാൾ മക്കളെ സ്നേഹിച്ചിരുന്നു അതുകൊണ്ട് തന്നെയാണ് കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടമായി എന്ന് പറഞ്ഞു മുന്നിൽ കൊണ്ടു നിർത്തിയ അരുണിനെ ആദ്യം കുറച്ചൊക്കെ എതിർത്തെങ്കിലും പിന്നീട് സ്വീകരിച്ചത്…

ആരും ഇല്ലായിരുന്നു അരുണിന് ആകെ കൂടെ ഉണ്ടായിരുന്ന അമ്മയും കുറച്ച് മാസങ്ങൾക്ക് മുമ്പ് മരിച്ചു ആകെ തകർന്ന അവസ്ഥയിലാണ് അയാളെ അശ്വതി കാണുന്നത്

അയാളോടുള്ള സ്നേഹമോ സഹതാപമോ എന്തൊക്കെയോ അശ്വതിയെ അയാളിലേക്ക് അടുപ്പിച്ചു ……

എല്ലാവരും എതിർപ്പും കൊണ്ട് എത്തിയെങ്കിലും മാലതി എന്ന് അശ്വതിയുടെ ഡോക്ടർ അപ്പച്ചി മാത്രം അവളെ സപ്പോർട്ട് ചെയ്തു

അവളുടെ വിവാഹം അവളുടെ ആഗ്രഹ പ്രകാരം തന്നെയാണ് നടത്തേണ്ടതെന്ന് അവർ അശ്വതിയുടെ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തി

അവളുടെ ജീവിതമാണ് അതിൽ തീരുമാനം എടുക്കാനുള്ള പൂർണസ്വാതന്ത്ര്യം അവൾക്ക് നൽകണമെന്നും മാലതി അപ്പച്ചി അവളുടെ വീട്ടുകാരോട് പറഞ്ഞു…

അങ്ങനെ എതിർപ്പുകൾ എല്ലാ മടങ്ങി ആ വിവാഹം നടന്നു…

“”” എടോ നമുക്ക് എത്രയും പെട്ടെന്ന് കുഞ്ഞുങ്ങൾ വേണം…. ഒന്നും രണ്ടും ഒന്നുമല്ല ഒരു വീട് നിറച്ചു കുഞ്ഞുങ്ങൾ…

നമ്മൾ ഇല്ലാതായാലും അവർ അനാഥരായിമാറരുത് അവർ സഹോദരങ്ങളും സഹോദരങ്ങളും ചേർന്ന് ഒരു വലിയ കുടുംബം തന്നെ വേണം…

ഒന്നു ചൂണ്ടിക്കാട്ടാൻ പോലും ആരുമില്ലാത്ത എന്റെ അവസ്ഥ
ആ കുഞ്ഞുങ്ങൾക്ക് വരരുത് “””

അത്രയും പറയുമ്പോഴേക്കും അരുണിനെ മിഴി നിറഞ്ഞിട്ടുണ്ടാകും..
അങ്ങനെയുള്ള ആളിനോട് ഞാൻ എങ്ങനെയാണ് ഈ വാർത്ത പറയുക…

കല്യാണം കഴിഞ്ഞ് മൂന്ന് വർഷമായി..

ഇതുവരെയും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടായില്ല അപ്പോഴാണ് താൻ അരുണിനെ നിർബന്ധിച്ച് ഡോക്ടർ ആന്റിയുടെ അടുത്ത് കൊണ്ടുപോയത്…

ഇന്നലെ തന്നെ പ്രൊഫൈൽ പി ഇത്തിരി പ്രശ്നമാണ് എന്ന് ആന്റി ഫോൺ ചെയ്തു പറഞ്ഞിരുന്നു…

അരുൺ കൂടെ ഉള്ളതുകൊണ്ട് കൂടുതലൊന്നും ഞാനപ്പോൾ സംസാരിക്കാൻ നിന്നില്ല….

എന്ത് തന്നെയായാലും അരുണ് വിഷമിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു…

അതാണ് അവനോട് കള്ളം പറഞ്ഞ് ഇന്ന് ഒറ്റയ്ക്ക് ആന്റിയുടെ അടുത്തേക്ക് പോയത്…

എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല.. രാവിലെ ജോലിക്ക് പോകാൻ വേണ്ടി അരുൺ ഒരുങ്ങി ഇറങ്ങുമ്പോൾ ആണ് ഞെട്ടിയുണർന്നത്.

“”” താൻ എണീറ്റോ നല്ല ഉറക്കമായിരുന്നു ഉണർത്തേണ്ട എന്നു കരുതി… “””

അവൾ സമയം നോക്കി എട്ടു മണി കഴിഞ്ഞിരിക്കുന്നു… ഇന്നലത്തെ മനസ്സിന്റെയും ശരീരതിന്റെയും സ്‌ട്രെസ് കാരണം അങ്ങനെ കിടന്നുറങ്ങിയത് ആവാം.. ഉച്ചയോടെ അരുൺ എത്തിയിരുന്നു..

സാധാരണ പോയിട്ടുണ്ടെങ്കിൽ വൈകിട്ട് വരുന്നയാൾ ആണ് ഉച്ചയ്ക്ക് വന്നത് അശ്വതിക്ക് ആകെ അത്ഭുതമായി

“”””എന്താടോ താൻ നേരത്തെ എന്ന് ചോദിച്ചത് അരുൺ അവന്റെ അടുത്തെത്തി “””

“”””താൻ എന്റെ മുന്നിൽ അഭിനയിച്ചു ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ??””” എന്ന് അരുൺ ചോദിച്ചപ്പോൾ അത്ഭുതത്തോടെ അശ്വതി അവനെ നോക്കി…

“”””‘തന്റെ കയ്യിൽ ഇന്നലെ ഉണ്ടായിരുന്ന റിസൽട്ട് ഞാൻ ഇന്ന് മറ്റൊരു ഡോക്ടറെ കൊണ്ട് ചെന്ന് കാണിച്ചിരുന്നു… എല്ലാം അറിഞ്ഞു…”””

അത് പറയുമ്പോൾ അരുണിനെ മുഖത്ത് വല്ലാത്തൊരു സങ്കടം നിഴലിച്ചു…

“”” ഒന്നും കുഴപ്പമില്ല അരുൺ നമുക്കെല്ലാം ചികിത്സിച്ചു ഭേദമാക്കാം “””” എന്ന് പറഞ്ഞ് അരുണിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“””ഞാൻ എല്ലാം അറിഞ്ഞടോ താൻ ഇനിയും എന്റെ മുന്നിൽ അഭിനയിക്കേണ്ട “””

എന്നു പറയുന്നവനെ സങ്കടത്തോടെ നോക്കി.. അശ്വതി… അവൾക്കും അറിയില്ലായിരുന്നു ഇനി എന്ത് വേണമെന്ന്…..

“”” താൻ ടെൻഷനടിക്കേണ്ടടോ ലോകം വല്ലാണ്ട് പുരോഗമിച്ചിരിക്കുന്നു നമുക്ക് ഇന്ന് ഒത്തിരി മാർഗ്ഗം ഉണ്ട്…”””

അതുകേട്ട് അത്ഭുതത്തോടെ അശ്വതി അരുണിനെ നോക്കി…

“””ഞാൻ മാലതി ഡോക്ടറുമായി സംസാരിച്ചിട്ടുണ്ട്. രണ്ടിൽ ഒരാളുടെ കുഞ്ഞ് സാധ്യം ആണ്.. തന്റെ വയറ്റിൽ ജനിക്കുന്ന കുഞ്ഞ് അത് എന്റെ തന്നല്ലെടോ….””

എന്ന് പറഞ്ഞു അയാൾ അവളെ നെഞ്ചോട് ചേർത്തു… ഡോക്ടർ പറഞ്ഞത് പ്രകാരം അവർ ട്രീറ്റ്മെന്റ് ചെയ്തു…

അശ്വതി ഗർഭിണി ആയി… ഇന്ന് ആ കുഞ്ഞാണ് അവരുടെ ലോകം…

അശ്വതിയേക്കാൾ കുഞ്ഞിന് അരുണിനോടായിരുന്നു അടുപ്പം.. രക്ത ബന്ധത്തേക്കാൾ വലിയതാണ് ചില ആത്മ ബന്ധങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *