അതല്ലടാ സുഗുണാ ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവിടെ സ്കൂൾ യൂണിഫോം ഇട്ട് പയ്യനെയും പെൺകൊച്ചിനെയും കണ്ടു…..

ചതിക്കുഴികൾ
(രചന: മഴ മുകിൽ)

നീ അവിടെ ഇരുന്നാൽ മതി…. ഞാൻ വിളിക്കാം… കൂടേ ഉണ്ടായിരുന്നതിൽ ഒരുത്തൻ പ്രദീപിനെ തള്ളി വീടിന്റെ ഒരു കോണിൽ കൊണ്ടുപോയി…

എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു…. യൂണിഫോം ഷിർട്ടിന്റെ ബട്ടൻസ് ഒന്നായി അയാൾ അഴിച്ചു….

കാവ്യാ നിലവിളിയോടെ അവന്റെ കയ്യിൽ കടന്നു പിടിച്ചു……..പ്ലീസ് എന്നെ ഉപദ്രവിക്കരുത്….

നിനക്ക് അവന്റെ ഒപ്പം പറ്റുമെങ്കിൽ എന്റെ കൂടെയും പറ്റണം ഇല്ലെങ്കിൽ അറിയാല്ലോ… അവൻ കയ്യിലിരുന്ന മൊബൈൽ ഉയർത്തി കാണിച്ചു…

നിന്റെയും അവന്റെയും എല്ലാ ലീല വിലാസവും ഇതിൽ ഉണ്ട്….. സഹകരിച്ചാൽ നിനക്ക് നല്ലത്.. ഇല്ലെങ്കിൽ… ഇന്ന് നിയായിരിക്കും ന്യൂസ്‌ ചാനൽ നിറയെ….

കാവ്യാ പൊട്ടിക്കരഞ്ഞു നിലത്തേക്ക് ഇരുന്നു…. അവൻ അവളെ വലിച്ചിഴച്ചു അവന്റെ ആവശ്യം കഴിയുവോളം ഉപയോഗിച്ചു…. മറ്റൊരുത്തൻ അതെല്ലാം വീഡിയോ എടുത്തു…..

എടാ എനിക്കും… കൂടി ഒന്ന്….

ഇല്ലെടാ ഇപ്പോൾ തന്നെ പെണ്ണ് ചത്തത് പോലെ ആയി… ഇനി നിനക്ക് അടുത്ത പ്രാവശ്യം…..

പിന്നെ ഇതൊന്നും പുറപറയാൻ നിൽക്കേണ്ട…. എങ്കിൽ അറിയാല്ലോ…. അതും പറഞ്ഞു അവന്മാർ പുറകുവശത്തെ കതകു തുറന്നു ഇറങ്ങി പോയി…

പ്രദീപ് അവളുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു… ഡ്രസ്സ്‌ വാരിയെടുത്തു അവളെ അണിയിച്ചു……..
തെറ്റ് പറ്റിപ്പോയി…. കാവ്യാ… ഇനി എന്ത് ചെയ്യും……….

കുറച്ചു നേരം കൂടി അവിടിരുന്നു അവൾ ഒന്ന് ഓക്കേ ആയപ്പോൾ പ്രദീപ്‌ അവളെയും കൊണ്ടുപതിയെ വീടിനു പുറത്തേക്കു പോയി….

അന്നാണ് ആദ്യമായി ശശി അവരെ കാണുന്നത്.. പണി കഴിഞ്ഞു തിരികെ വരുമ്പോൾ ഒരു മിന്നായം പോലെ മാത്രെ കണ്ടുള്ളു…. മുഖം കാണാൻ കഴിഞ്ഞില്ല….

അന്ന് ശശി ഇത്തിരി ഓവർ ആയിരുന്നു… അതുകൊണ്ട് അവരെ കാണാനും ശ്രമിച്ചില്ല..

ടാ ശശി നീ എന്തിനാ ഈ അടഞ്ഞു കിടക്കുന്ന വീടിന്റെ മുന്നിൽ വന്നുനിൽക്കുന്നത്…….. തന്റെ അടഞ്ഞു കിടക്കുന്ന വീടിന്റെ മുന്നിൽ നിന്നും നോക്കുന്ന ശശിയെ സുഗുണൻ വഴക്ക് പറഞ്ഞു..

സുഗുണാ നീ ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നത് ആണോ….

എടാ ഇവിടെ വാടകക്കാർ ഉണ്ടായിരുന്നു അവർ മാറി പോയിട്ട് മാസം രണ്ടായി ഞാൻ ഇപ്പോൾ ആർക്കും കൊടുക്കുന്നില്ല…..

നാലഞ്ചു മാസം കഴിയുമ്പോൾ എന്റെ അളിയനും പെങ്ങളും ഇങ്ങോട്ട് സ്ഥലം മാറി വരും… അപ്പോൾ അവർക്ക് താമസിക്കുന്നതിനും വേണ്ടി ഇതിന് കുറച്ച് അറ്റകുറ്റപ്പണികൾ ഒക്കെ ചെയ്യണം….അതിനു വേണ്ടി ഇട്ടിരിക്കുന്നതാണ്…

നീ എന്താടാ ഇത്രയും കാര്യമായിട്ട് തിരക്കുന്നത് നിനക്ക് ആർക്കെങ്കിലും ഈ വീട് വാടകയ്ക്ക് വേണമോ…..

അതല്ലടാ സുഗുണാ ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവിടെ സ്കൂൾ യൂണിഫോം ഇട്ട് പയ്യനെയും പെൺകൊച്ചിനെ യും കണ്ടു…..

ഇന്നലെയും ഞാൻ ഇതുവഴി പോകുമ്പോൾ ഈ വീടിന്റെ അകത്തേക്ക് കയറുന്നത് ഞാൻ കണ്ടതാണ്……

അതിന് യാതൊരു വഴിയുമില്ല ഈ വീട് അടച്ചിട്ടിരിക്കുകയാണ്………..

പക്ഷേ ഞാൻ കണ്ടതാണ് സുഗുണാ അവർ ഈ ഭാഗത്തേക്ക് വരുന്നത്…..

നീയൊന്നു വന്നെ നമുക്കൊന്ന് പോയി നോക്കാം……..

സുഗുണൻ ശശിയും ആ വാതിലിനു മുൻപിൽ ചെന്ന് വാതിൽ അകത്തേക്ക് തള്ളി…..

നീ പറഞ്ഞത് ശരിയാണ് ല്ലോ ഡാ ഇതിന്റെ വാതിൽ ദ പൊളിഞ്ഞിരിക്കുന്നു………

ഇത് ആരോ തല്ലിപ്പൊളിച്ചത് ആണല്ലോ….

നീ ശെരിക്കും കണ്ടിട്ടുണ്ടോ ശശി….. ആരെങ്കിലും ഇവിടെ വരുന്നത്…..

ഞാൻ കണ്ടിട്ടുണ്ട് സുഗുണ…. രണ്ടു സ്കൂൾ കുട്ടികൾ ഇവിടെ വരുന്നത്… അതും ഒന്നല്ലരണ്ടു പ്രാവശ്യം…..

എന്നാൽ നമുക്ക് അതൊന്നു കയ്യോടെ പിടിക്കണമല്ലോ…….

എടാ ഞാൻ അങ്ങനെ സ്ഥിരമായി കാണാറില്ല… ഇടയ്ക്കു രണ്ട് ദിവസം കണ്ടു… അതും ഒരു മിന്നായംപോലെ……..

ഇനി ഞാൻ കാണുമ്പോൾ കയ്യോടെ പിടികൂടിനിന്നെ അറിയിക്കാം…

അതിനു നിനക്ക് എപ്പോഴെങ്കിലും ബോധം ഉണ്ടായിട്ടു വേണ്ടേ……..

ഇല്ലെടാ ഞാൻ ഇനി കണ്ടു പിടിച്ചിരിക്കും….

കാവ്യയും പ്രദീപ്പും പ്ലസ് ടു സ്റ്റുഡന്റസ് ആണ്….ഇരുവരും തമ്മിൽ പ്രണയത്തിലാണ്….. സ്കൂളിൽ എക്സാം ഒക്കെ കഴിഞ്ഞു ഇരുവരും തമ്മിൽ കൂട്ടുകാർക്കൊപ്പം ചിലവഴിച്ച ശേഷം…

പോകാൻ നേരമാണ്… സുഗുണന്റെ വീടിനടുത് താമസിക്കുന്ന സുഹൃത്ത്‌ വഴി അയാളുടെ പൂട്ടികിടക്കുന്ന വീടിനെക്കുറിച്ചു അറിയുന്നത്….

കുറച്ചു നേരം നമുക്ക് അവിടെ ചിലവഴിച്ചു പിരിയാം കാവ്യാ… കുറച്ചു നേരം സ്വസ്ഥം ആയിട്ട് ഇരുന്നു സംസാരിക്കാൻ അത്രയും മാത്രം…

ഒടുവിൽ അവന്റെ നിർബന്ധത്തിന് മുന്നിൽ അവൾ സമ്മതം അറിയിച്ചു… രണ്ടുപേരും കൂടി ആ അടഞ്ഞു കിടക്കുന്ന വീട്ടിലേക്കു കയറിപോകുന്നത് ഒന്ന് രണ്ടുപേർ കാണാൻ ഇടയായി………

അവർ തമ്മിൽ ഉള്ള വീഡിയോ ഒളിഞ്ഞിരുന്നു… ഫോണിൽ പകർത്തുന്നത് ഇരുവരും അറിഞ്ഞില്ല..

പുറത്തേക്കു ഇറങ്ങി വരുന്നവരെ കയ്യോടെപിടികൂടി വീഡിയോ അവരെ കാണിച്ചു………

അടുത്ത ദിവസം പറയുന്ന സമയത്തു അവളെയും കൂട്ടി അവിടെ വരാൻ പ്രദീപിനെ ചുമതല പെടുത്തി…

ഇനി വരാതിരിക്കുകയോ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ വീഡിയോ……ഷെയർ ചെയ്തു കൊടുക്കും എന്നും മറ്റുഭീക്ഷണി പെടുത്തി…..

അങ്ങനെ ആണ് രണ്ടുപേരും അവിടെ എത്തിയത്…

കാവ്യാ…. പ്രദീപ് അവളെ ചേർത്തു പിടിച്ചു…..

നമുക്ക് ആരോടെങ്കിലും പറയാം കാവ്യാ…… പ്രദീപ്‌ അവളോട്‌ പറഞ്ഞു….

ഇനിയും അവന്മാർ എവിടെയെങ്കിലും വരാൻ പറഞ്ഞാൽ…..

ഇനി എനിക്ക് കഴിയില്ല നിന്നെ ഇങ്ങനെ… പ്രദീപ് അവളെ ചേർത്തു പിടിച്ചു……..

രണ്ടുപേരും വീടിനു പുറത്തു ഇറങ്ങുമ്പോൾ ആണ് സുഗുണൻ അന്ന് കാണുന്നത്….

രാത്രിയിൽ കാവ്യയും പ്രദീപ്പും ഒരേ ചിന്തയിൽ ആയിരുന്നു……..

രാവിലെ തന്നെ പ്രദീപിന്റെ ഫോണിൽ കാൾ വന്നു… ഈ ഒരു തവണയും കൂടി നീ അവളെയും കൊണ്ട് വരണം…… ഇനി വിളിക്കില്ല… ആ വീഡിയോ അത്‌ ഇതോടെ ഡിലീറ്റ് ചെയ്തേക്കാം….

പ്രദീപ് വിവരം അവളെ അറിയിച്ചു……… ഇല്ല പ്രദീപ്.. ഇനി ഒരിക്കൽ പോലും എനിക്ക്… കാവ്യാ ഇതോടെ എല്ലാം കഴിയും ആരും അറിയാതെ ആ വീഡിയോ നശിപ്പിച്ചാൽ പിന്നെ പ്രശ്നമോന്നുമില്ല…..

ഒടുവിൽ അവൾ സമ്മതം അറിയിച്ചു….

പ്രദീപ്പും കാവ്യായും നേരത്തെ തന്നെ സുഗുണന്റെ വീട്ടിൽ എത്തി…. ഇതും അവൻ മാരുടെ ചതി ആണോന്നു എങ്ങനെ അറിയും കാവ്യാ…..

ഫോൺ തരാം വീഡിയോ ഡിലീറ്റ് ചെയ്യാം എന്നൊക്കെ പറഞ്ഞു നമ്മളെ വീണ്ടും ചതിക്കാൻ ആണെങ്കിൽ……. അതിനു ഇനിയും നമ്മൾ നിന്നുകൊടുക്കണോ…….

എനിക്ക് ഒന്നും അറിയില്ല പ്രദീപ് അന്നേ ഞാൻ പറഞ്ഞതാ ഇതൊന്നും വേണ്ടെന്നു… അന്ന് നീ….

സോറി കാവ്യാ ഞാൻ ഇങ്ങനെ ഒന്നും വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… നിന്നെ എനിക്ക് അത്രയും ഇഷ്ടം ആണ്……

കാവ്യാ പ്രദീപിനെകെട്ടിപിടിച്ചു കരഞ്ഞു…. നീ ഇങ്ങനെ സങ്കടപെടാതെ… ഇതിനു ഇന്ന് തന്നെ ഞാൻ ഒരു പരിഹാരം കാണും…

എന്തിനും എന്റെ ഒപ്പം നീ നിൽക്കണം അവന്മാർക്ക് ഒരു സംശയത്തിനും വഴികൊടുക്കരുത്….

എന്റെ ഫ്രണ്ട് ന്റെ അച്ഛൻ പോലീസിൽ ആണ്…ഇന്നലെ എല്ലാം അവനോടു പറഞ്ഞു..അവൻ അവന്റെ അച്ഛനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…

അങ്കിൾ പറഞ്ഞത് അനുസരിച്ചാണ് ഞാൻ നിന്നെയും കൂട്ടി വന്നത്…. നമുക്ക് കുഴപ്പം ഒന്നും ഉണ്ടാകാത്ത രീതിയിൽ അങ്കിൾ ഇതു കൈകാര്യം ചെയ്തു കോള്ളും….

പിറ്റേന്ന് അവര് പറഞ്ഞ സമയത്തു പ്രദീപ്പും കാവ്യായും സുഗുണന്റെ വീട്ടിൽ എത്തി… അവരെത്തി കുറച്ചു കഴിഞ്ഞതും അവന്മാരും എത്തി…….

കാവ്യയെ ഉപദ്രവിക്കാൻ മുന്നോട്ടു ആഞ്ഞതും……അവിടേക്കു ഒരു പോലീസ് ജീപ്പ് എത്തി അവന്മാർക്ക് രക്ഷപെടാൻ കഴിയും മുൻപേ രണ്ടുമൂന്നു പോലീസ്കാർ എത്തി………

കയ്യോടെ ഇരുവരെയും പിടികൂടി….. സംഘർഷത്തിന്റെ ഇടയിൽ
അവരുടെ കയ്യിലെ ഫോൺ പ്രദീപ് കൈക്കലാക്കി കാവ്യയെ ഏൽപ്പിച്ചു….. അവളത് ഭദ്രമാക്കി വച്ചു…….

കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു… ഇനിയും ഇങ്ങനെ ഉള്ള തെറ്റുകളിൽ ചെന്ന് പെടാതെ നോക്കാൻ ശ്രദ്ധിക്കണം എന്ന് ഉപദേശിച്ചു….

പത്രക്കാരും ന്യൂസ്‌ ചാനലുകളിൽ വാർത്തയും വരാതെ നോക്കാൻ പോലീസ്‌കാർ നേരത്തെ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി…….
സ്നേഹിക്കുന്നതിൽ കുഴപ്പമില്ല..

പക്ഷെ അതിന്റെ പേരിൽ ഇങ്ങനെ ഓരോ കുഴപ്പങ്ങളിൽ ചെന്നു ചാടുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതു…… ഇപ്പോൾ തന്നെ പ്രദീപ് ഇതു പോലീസിനോട് പറഞ്ഞത് കൊണ്ട് കാര്യങ്ങൾ ഇങ്ങനെ ആയി…

പറയാത്തെ ഇരുന്നെങ്കിൽ വീണ്ടും പ്രശ്നങ്ങൾ കൂടുകയേ ഉള്ളു….. ഇനി എങ്കിലും ഇങ്ങനെ ഉള്ള ബുദ്ധിമോശം കാണിക്കാതെ…. ഇരിക്കു……… ആ മൊബൈൽ നശിപ്പിച്ചു കളഞ്ഞേക്ക്…..

കാവ്യാ മൊബൈൽ ഫോണും സിം കാർഡും മെമ്മറി കാർഡും ഒക്കെ നശിപ്പിച്ചു കളഞ്ഞു…… രണ്ട് വീട്ടുകാരും ഒരുപോലെ ഇരുവരെയും കുറ്റപ്പെടുത്തി……..

പ്രണയം ആണെങ്കിൽ സമയം ആകുമ്പോൾ നടത്തി തരും അല്ലാതെ ഇതുപോലെ വേണ്ടാത്ത പണിക്കു പോകയല്ല വേണ്ടത്….. ഇതിപ്പോൾ നാണം കേട്ടു……

തെറ്റുകാർ ആയതുകൊണ്ട് തന്നെ രണ്ടുപേരും എല്ലാം കേട്ടു നിന്നു…… നമുക്ക് ചുറ്റും പ്രണയത്തിന്റെ പേരിൽ ചതിക്കുഴികളിൽ പെടുന്ന കാവ്യമാർ ഇപ്പോഴും ഉണ്ട്……

Leave a Reply

Your email address will not be published. Required fields are marked *