ആ കുട്ടി ക്രൂ രമായ പീ ഡനത്തിന് ഇരയായിട്ടുണ്ട്……..ശ രീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി ഗരറ്റ് കൊണ്ട് പൊള്ളിച്ചും ഇരുമ്പ് ക മ്പി വച്ചു മ ർദിച്ച പാടുകളും കാണുന്നുണ്ട്……,.

ഉയരെ
(രചന: മഴമുകിൽ)

ജീപ്പ്ന്റെ മുന്നിലേക്ക് പെട്ടെന്ന് എന്തോ എടുത്തെറിയപ്പെട്ട പോലെ തോന്നി…. ജോയി വേഗം തന്നെ ജീപ്പ് നിർത്തി…

ഹെഡ്ലൈറ്റ് അരണ്ടവെളിച്ചത്തിൽ കുറച്ചകലെയായി കിടക്കുന്ന ഒരു പെൺകുട്ടിയെ അവൻ കണ്ടു…. ജോയിയുടെ കാലുകൾക്ക് വേഗതയേറിയ അവൻ വേഗം ആ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങി…..

വീഴ്ചയുടെ ആഘാതത്തിൽ തലയിൽ ഏറ്റ മുറിവിൽ നിന്നും ചോരവാർന്ന് കുട്ടിയുടെ മുഖം കാണാൻ കഴിയുന്നില്ല..

അവൻ വേഗം ആ പെൺകുട്ടിയെ കൈകളിൽ വാരിയെടുത്ത് ജീപ്പിന്റെ അടുത്തേക്ക് നടന്നു… അവളെ ജീപ്പിൽ കിടത്തിയതിനുശേഷം ജീപ്പ് നേരെ അടി വാരത്തിലുള്ള ഹോസ്പിറ്റലിലേക്ക് തിരിച്ചു……

പുറപ്പെടുന്നതിനു മുൻപേ തന്നെ റോയിയുടെ ആത്മ സുഹൃത്തായ ഡോക്ടർ ജീവനെ വിളിച്ചു അവൻ എല്ലാ കാര്യങ്ങളും റെഡിയാക്കി വെച്ചിരുന്നു…..

ജീപ്പ് ഹോസ്പിറ്റലിന് മുന്നിൽ എത്തുമ്പോൾ തന്നെ സ്ട്രേച്ചർമായി ജീവനക്കാർ റെഡി ആയിരുന്നു…

ജീപ്പിൽ നിന്ന് റോയ് തന്നെയാണ് ആ പെൺകുട്ടിയെ തൂക്കിയെടുത്ത് സ്ട്രെച്ചറിൽ കിടത്തിയത്…. വേഗം തന്നെ അവളെ ക്യാഷ്ലിറ്റിയിലേക്ക് കൊണ്ടുപോയി…

ഡോക്ടർ ജീവൻ വേഗം റോയ്യുടെ അടുത്തേക്ക് വന്നു.. നീ ഫോർമാലിറ്റീസ് ഒക്കെ ഒന്ന് ക്ലിയർ ചെയ്യു.. ഞാൻ പേഷ്യന്റ് നെ ഒന്ന് നോക്കട്ടെ….

അടിവാരം സ്റ്റേഷനിലെ എസ് ഐ ആണ് റോയ് മാത്യു… പ്ലാന്റർ മാത്യുവിന്റെയും സിസിലിയുടെയും മകനാണ് റോയ്. ഇളയവൾ റീന മാത്യു..

റീന ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു…. റോയ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല..സിസിലിക്കു റോയിയെ കുറിച്ച് ഉള്ള ആകെ വിഷമം അതാണ്….

നാടുനന്നാക്കുന്നതിനിടയിൽ വീട് നോക്കാനും സ്വന്തം കാര്യം നോക്കാനും മറന്നു പോകുന്നു എന്നൊരു പരിഭവം സിസിലി എപ്പോഴും പറയാറുണ്ട്..

രാത്രിയിൽ അത്യാവശ്യം ആയി സ്റ്റേഷൻ നിൽ നിന്നും ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയതാണ് റോയ്.

യാത്രക്ക് ഇടയിൽ ആണ് ജീപ്പിന് മുന്നിലേക്ക്‌ എന്തോ വലിച്ചെറിയപ്പെട്ടത് പോലെ തോന്നിയത് അപ്പോഴേക്കും ജീപ്പിൽ ഇടിച്ചു തെറിച്ചിരുന്നു…….

ഡോക്ടർ ജീവന്റെ ഇടപെടൽ ആണ് റോയ്യെ ചിന്തയിൽ നിന്നും ഉണർത്തിയത്….

പറയു ജീവൻ ആ കുട്ടിക്ക് എങ്ങനെ ഉണ്ട്……..

റോയ് അത് ഒരു ആക്‌സിഡന്റ് കേസ് മാത്രം അല്ല…. “”””She is brutali r aped…..”””

What………

Yes…… റോയ്….

ആ കുട്ടി ക്രൂ രമായ പീ ഡനത്തിന് ഇരയായിട്ടുണ്ട്……..ശ രീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി ഗരറ്റ് കൊണ്ട് പൊള്ളിച്ചും ഇരുമ്പ് ക മ്പി വച്ചു മ ർദിച്ച പാടുകളും കാണുന്നുണ്ട്……,.

ആ കുട്ടിയുടെ നില അതീവ ഗുരുതരമാണ്… അതുകൊണ്ട്….
വീഴ്ചയിൽ വലിയ പരിക്കുകൾ ഉള്ളതായി തോന്നുന്നില്ല പക്ഷെ മുഖം അടിച്ചു വീണതിനാൽ ഫേസ്ഇൽ മുറിവ് കൂടുതൽ ആണ്……

എമർജൻസി ആയിട്ട് ഒരു ഓപ്പറേഷൻ കഴിഞ്ഞു… ഇനി വെന്റിലേറ്റർലേക്ക് മാറ്റാം…. ആളെ ഐഡന്റിഫയ് ചെയ്യാൻ കഴിഞ്ഞെങ്കിൽ വീട്ടുകാരെ അറിയിക്കാം ആയിരുന്നു..

വെന്റിലേറ്ററിൽ മാറ്റും മുൻപ് നിനക്ക് ഒന്ന് കയറി കാണാം…. എന്താ റോയ്….

ഓക്കേ ഞാൻ വരാം ജീവൻ…..

റോയി ജീവന്റെ ഒപ്പം ഐ സി യൂ വിന്റെ ഉള്ളിലേക്ക് കയറി…എന്തോ മനസ്സിൽ ആകെ ഒരു പിടച്ചിൽ.. പറയാൻ അറിയാത്ത ഒരു ദുഃഖം വന്നു നിറയുന്നു..

ഐ സി യൂ വിന്റെ ഡോർ തുറന്നു ഉള്ളിൽ കയറുമ്പോൾ അവന്റെ ഹൃദയം ക്രമതീതമായി ഇടിക്കാൻ തുടങ്ങി… റോയ് കട്ടിലിന്റെ അടുത്തേക്ക് ചെന്ന് നിന്ന്….

അവിടെ ഒരു കൂട്ടം ജീവൻ രക്ഷ ഉപകരണങ്ങൾക്കിടയിൽ ശ്വാസം വലിക്കാൻ ഏറെ പ്രയാസ പെടുന്ന ഒരു പെൺകുട്ടി.. ഒരു വശം മുഖം ചരിച്ചു വച്ചു കിടപ്പാണ്..മുഖത്തിന്റെ ഒരു ഭാഗം മുഴുവനും ചതഞ്ഞു ഉരഞ്ഞ പാടുകൾ ആണ്…….

റോയ് പതിയെ ആ മുഖം ഒന്ന് തിരിച്ചു….. ചവിട്ടി നിൽക്കുന്ന ഭൂമി കീഴുമെൽ മറിയുന്നതായി റോയ്ക്കു തോന്നി…. അവന്റെ തൊണ്ടയിൽ കരച്ചിൽ വന്നു കുടുങ്ങി……

ആശ്രയത്തിനായി അവൻ ബെഡിൽ അമർത്തി പിടിച്ചു…. ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കാൻ അവനു കഴിഞ്ഞില്ല……….

റോയ്യിൽ ഉണ്ടായ ഭവമാറ്റം ജീവനെയും അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചു….

റോയ്… എന്താ റോയ്… എന്ത് പറ്റി. ആരാ ആ കുട്ടി….

റോയ് ജീവന്റെ തോളിൽ ചേർന്ന് വിങ്ങി പൊട്ടി… എന്റെ പൊന്നു മോൾ ആണ് ജീവൻ.. എന്റെ ഒരേ ഒരു പെങ്ങൾ… അവളെ ഇങ്ങനെ………

ജീവന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. അവനും ആകെ വിഷമത്തിലായി..

ഐ കാണ്ട് ബിലീവ് ദിസ്‌…. ഇവൾ എങ്ങനെ ഇവിടെ.. മറ്റന്നാൾ വരുമെന്നാണ് പറന്നത്.. എന്നിട്ട് ഇവിടെ ഇങ്ങനെ എനിക്ക്… എനിക്കറിയില്ല…

റോയ് നീ ഇങ്ങനെ തളർന്നു നിൽക്കരുത്.. നമുക്കു വേഗം ബാക്കി കാര്യങ്ങൾ നോക്കാം…. ജീവൻ വേഗം പേഷ്യന്റ് നെ വെന്റിലേറ്ററിലേക്ക് നീക്കി…

റോയ് ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം നീ ഇവിടെ ഇപ്പോൾ ആവശ്യം ഇല്ല.. പക്ഷെ നീ വേഗം സ്പോട്ടിൽ പോയിക്കോ….

റോയ് വേഗത്തിൽ ജീപ്പ്പും എടുത്തു സംഭവ സ്ഥലത്തേക്ക് പോയി.. സ്റ്റേഷനിൽ വിളിച്ചു തന്റെ വിശ്വസ്ഥർ ആയ സുനിലിനെയും ദിവകരേട്ടനെയും സ്പോട്ടിൽ എത്താൻ പറഞ്ഞു….

റോയ് ആക്‌സിഡന്റ് നടന്ന സ്ഥലത്തു എത്തി…. ജീപ്പ് ഒതുക്കി നിർത്തി… മൊബൈൽ വെളിച്ചത്തിൽ മുന്നോട്ടു നടന്നു…

കുറച്ചു ഏറെ പരതിയിട്ടും ഒന്നും തന്നെ കിട്ടിയില്ല.. റോയ് കുറച്ചു കൂടി മുകളിലേക്കു കയറി ചെങ്കുതായ വഴിയാണ്…..

കുറെ മുകളിലായി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറി കണ്ടു…. അപ്പോഴേക്കും സുനിലും ദിവകരനും എത്തി.. മൂന്നുപേരും കൂടി ആ കെട്ടിടത്തിലേക്കു നടന്നു…….

കെട്ടിടത്തിന്റെ പരിസരം മുഴുവനും മ ദ്യ കുപ്പികളും സി ഗേരറ്റ് പാക്കറ്റ് കളും സിറിഞ്ചു കളും നിറഞ്ഞിരുന്നു…

അവിടെ ഇങ്ങനെ ഒരു ഫാക്റ്ററി ഉണ്ടെന്നല്ലാതെ അതിനെ ചുറ്റിപറ്റി ഇന്നുവരെ പരാതികൾ ഒന്നും കിട്ടിയിരുന്നില്ല… റോയ് വേഗം കതകു തുറന്നു ഉള്ളിലേക്ക് കയറി……

ഭക്ഷണ അവശിഷ്ടങ്ങളും… മറ്റും ചിതറി കിടക്കുന്നു.. ചുറ്റുമൊന്നും ആരെയും കാണുന്നില്ല….. അതിന്റ സമീപത്തായി ഒരു ബാഗ്…. വിറക്കുന്ന കൈകളോട് റോയ് ആ ബാഗ് എടുത്തു…

തുറന്നപ്പോൾ തന്നെ റോയിയും റീനയു ചേർന്ന് നിൽക്കുന്ന കുഞ്ഞി ഫോട്ടോ… എപ്പോളും അവളതു കയ്യിൽ കരുതിയിരുന്നു…. റോയ് വേഗം ബാഗ് സുനിലിനെ ഏൽപ്പിച്ചു… രണ്ടുപേരും മുഖത്തോട് മുഖം നോക്കി..

പെട്ടെന്നാണ് അവിടേക്കു ഒരു ബുള്ളറ്റ്ന്റെ ഒച്ച കേട്ടത് മൂന്നുപേരും മറഞ്ഞു നിന്ന്….

ബുള്ളറ്റ് നിർത്തി രണ്ടുപേർ പുറത്തേക്കു ഇറങ്ങി….. എന്നാലും ആരായിരുന്നു ആജീപ്പിൽ ഉണ്ടായിരുന്നത്.. അവൻ അവളെ പൊയക്കിയെടുത്തു കൊണ്ടുപോയി… ഇനി രക്ഷ പെടുമോ എങ്കിൽ നമ്മൾ കുടുങ്ങും…

അത്ര പെട്ടെന്ന് ഒന്നും രക്ഷ പെടില്ല… അത്രക്ക് കിടപ്പു ആയിരുന്നു അവൾക്കു അതുകൊണ്ട് കൊടുത്തതെല്ലാം ഫിക്സിഡ് ഡെപ്പോസിറ് ആയി കിടക്കും… നല്ല ഉരുപ്പിടി ആയിരുന്നു………

റെയിൽ സ്റ്റേഷൻ മുതൽ ഞാൻ പിന്നാലെ ഉണ്ടായിരുന്നു… ബാംഗ്ലൂർ നിന്നെങ്ങാനും ആണ്… ഫോണിൽ ആരോടോ പറയുന്നത് കേട്ടു..

ഇച്ചായനും അമ്മച്ചിക്കും അപ്പച്ചനും സർപ്രൈസ് കൊടുക്കാൻ പോകുന്നെന്ന്… മറ്റന്നാൾ വരുമെന്ന ഇച്ഛനോട് പറഞ്ഞെ.. എന്നൊക്കെ… അപ്പോൾ പിന്നെ ഞാൻ ഇങ്ങു പൊക്കി………..

ഒച്ചയും ബഹളോം ആയിരുന്നു പിന്നെ ഇൻജെക്ഷൻ കൊടുത്തു അപ്പോളാണ് ഒന്ന് അടങ്ങിയെ…… അതാണ് ഞാൻ നിന്നെയും കൂട്ടിയത്….

പറഞ്ഞു കൊണ്ട് രണ്ടുപേരും കൂടി അകത്തേക്ക് കയറി… മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടു രണ്ടുപേരും ഞെട്ടി…….

റോയ്യുടെ കണ്ണുകളിൽ അവന്മാരെ ദഹിപ്പിക്കാൻ ഉള്ള അഗ്നി ഉണ്ടായിരുന്നു.. സമൂഹത്തിന്റെ മുന്നിൽ മാന്യൻ മാരായി നടിക്കുന്ന നിയൊക്കെ ആണ് ഈ നാടിന്റെ ശാപം….

എന്റെ പെങ്ങളെ നിയൊക്കെ ചേർന്നു പറഞ്ഞു തീരുമ്മുൻപ് റോയുടെ കൈ തലങ്ങും വിലങ്ങും വായുവിൽ ഉയർന്നു താണ്..

മൂന്ന് പേരും ചേർന്ന്… രണ്ടുപേരെയും എഴുനേറ്റുനടക്കാൻ കഴിയാത്ത വിധം അടിച്ചു അവശരാക്കി….

നിന്നോട് എങ്ങനെ എന്നിനി ചോദിക്കേണ്ടല്ലോ.. അതി നുള്ള മറുപടി നീ പറഞ്ഞല്ലോ….. അമ്മയെയും സഹോദരിയെയും തിരിച്ചറിയാത്ത നാറികൾ.. നീയൊന്നും ഇനി ഒരിക്കലും എഴുനേറ്റു നടക്കരുത്…

നിന്നെയൊക്കെ ജയിലിൽ അടിച്ചിട്ടും കാര്യമില്ല അതുകൊണ്ട് നിയൊക്കെ ഇവിടെ കിടന്നു നരകിക്ക്…..

അതാവുമ്പോൾ ആരും വരില്ല…. നീയൊന്നും. രക്ഷ പെടേണ്ടത് അല്ല…. അതുകൊണ്ട് നീയൊക്കെ ഇവിടെ കിടന്നു ചാവണം…

കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് റോയ് രണ്ടുപേരെയും മാറി മാറി അടിച്ചു..

ഈ മുറിവുകൾ എല്ലാം പഴുത്തു ചീയും അങ്ങനെ നിയൊക്കെ വേദനിച്ചു മരിക്കണം.. രണ്ടുപേരെയുംഅനങ്ങാൻ കഴിയാത്ത വിധം റോയും കൂട്ടരും കെട്ടിയിട്ടു…

റോയും അവിടെ നിന്നും ഇറങ്ങി…..

സനലിനും ദിവകരേട്ടനും കാര്യങ്ങൾ ഏകദേശം മനസിലായി.. അവരും നേരെ റോയ് യുടെ കൂടെഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…….

മൂന്ന് ദിവസം റീനയുടെ നിലയിൽ മാറ്റo ഒന്നും കണ്ടില്ല… നാലാമത്തെ ദിവസം ചെറിയ തോതിൽ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി…..

ഇതിനുള്ളിൽ റോയ് അപ്പനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഹോസ്പിറ്റലിൽ എത്തിച്ചു……. നിലവിളിച്ചുo കരഞ്ഞും അവളെ ഒരു പീഡിപ്പിക്കപ്പെട്ട ഇരയാക്കി മാറ്റരുത്…

അവൾക്കു.. ജീവിക്കുവാൻ വേണ്ട ധൈര്യം കൊടുക്കണം എങ്കിൽ മാത്രം രണ്ടുപേരും ഇവിടെ ഇരുന്നാൽ മതി… എന്ന് റോയ് കർശന നിർദ്ദേശങ്ങൾ നൽകി………..

ഒരു പുരുഷന് നഷ്ടപെടുന്നത് മാത്രമേ സ്ത്രീക്ക് നഷ്ടപെടുന്നുള്ളൂ.. പിന്നെ ഇവനെയൊക്കെ നിയമത്തിനു വിട്ടുകൊടുത്തു ജയിലിൽ സുഖ ജീവിതത്തിനു വിടുന്നതിലും..

അവൾ അനുഭവിച്ചതിനേക്കാൾ വേദന നൽകി കൊല്ലുന്നതാണ് നല്ലത്…

ഒരു മാസമെടുത്ത ഒന്ന് റിക്കവർ ആകുവാൻ.. ചാച്ചനും അമ്മച്ചിയും അവളുടെ പ്രിയപ്പെട്ട ഇച്ഛനും പറഞ്ഞ്,…. അവൾക്കു ആത്മ വിശ്വാസം നൽകി..

ആ ഷോക്കിൽ നിന്നും റീന പുറത്തേക്കു വരാൻ പിന്നെയും വർഷങ്ങൾ താണ്ടി….. ഇന്ന് റീന ആശ ഭവനം എന്നപേരിൽ ഒരു ചാരിറ്റി നടത്തുന്നുണ്ട്…..

പീഡനത്തിന് ഇരയായവർക്ക് മാനസികമായി സപ്പോർട് ചെയ്യുന്നത്തിനായി അവരെ സമൂഹത്തിന്റെ മുന്നിൽ മറ്റാരെയും പോലെ തങ്ങൾക്കും ജീവിക്കുവാൻ അവകാശം ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ…….

തങ്ങൾ ഇരകളല്ല.. മറിച്ചു ഈ ഒരു അവസ്ഥയിൽ നിന്നും സർവൈവ് ചെയ്തു വന്നവരാണ് എന്ന് കാണിക്കാൻ…..

റീനയും ….. പിന്നെ അവളെ തന്റെ പാതിയായി ചേർത്ത് പിടിച്ച ഡോക്ടർ ജീവനും………..മകൻ റയാനും…..

അവരുടെ ജീവിതം ഇന്നും സന്തോഷത്തോടെ മുന്നോട്ടു പോകുന്നു….

Leave a Reply

Your email address will not be published. Required fields are marked *