” ഇവിടുത്തെ പോലെ നീ കുളിക്കാതെയും നനയ്ക്കാതെയും നടന്നു കാണും.. അത് കൊണ്ടാ രാഹുൽ നിന്നെ അടിച്ചത്… അല്ലങ്കിലും പണ്ടേ നിനക്ക് രണ്ട് കിട്ടേണ്ടതാ… രാവിലെ എഴുനേറ്റ് കുളിക്കാൻ പറഞ്ഞാൽ കേൾക്കുമോ.. “

(രചന: മിഴി മോഹന)

എനിക്ക് വയ്യാമ്മേ അച്ഛനോടും ഏട്ടനോട് പറ എന്നെ ഇവിടെ നിന്നും കൊണ്ട് പോകാൻ.. “”കരഞ്ഞു കൊണ്ടവൾ പറയുമ്പോൾ മറുവശത്തു നിന്നുള്ള അമ്മയുടെ നിശബ്ദത ആയിരുന്നു അവളെ തെല്ലോന്ന് അമ്പരപ്പിച്ചത്…

അമ്മ എന്താ ഒ.. ഒന്നും പറയാത്തത്… വീണ്ടും അവളുടെ ശബ്ദം ഇടറുമ്പോൾ ഫോണിന് മറുവശത്ത് ദീർഘമായ ഒരു നിശ്വാസം ആയിരുന്നു ആദ്യം വന്നത്…

ഞാൻ എന്ത് പറയാനാ അമ്മു കല്യാണം കഴിഞ്ഞിട്ട് ഇതിപ്പോ ആഴ്ച രണ്ട് തികഞ്ഞില്ല ചെന്ന അന്ന് മുതൽ നിനക്ക് പരാതി മാത്രമേ ഉള്ളോ..'”എന്നും കരച്ചിലും പിഴിച്ചിലും…

ഇതിനും മാത്രം നിനക്ക് അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റാത്ത എന്ത് കാര്യമാ അവിടെ ഉള്ളത്……അവന് ഇച്ചിരി വൃത്തികൂടുതൽ ഉണ്ട് അത് ഒരു തെറ്റ് ആണോ അമ്മു..””

അതിന് അങ്ങ് നിന്നു കൊടുത്താൽ പോരെ…നിനക്ക് പണ്ടത്തെ പോലെ കാലിന്മേൽ കാല് കേറ്റി വച്ച് മൊബൈൽ തോണ്ടി ഇരിക്കാൻ കഴിയുന്നില്ല അതിന്റെ ചൊരുക്കാ അല്ലാതെ ഒന്നും അല്ല ഇത് .. “”കൊഞ്ചിച്ചു വഷൾ ആക്കിയതിന്റെ കുഴപ്പം അല്ലാതെ എന്ത്..

ദേ പെണ്ണെ നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ബന്ധമാ രാഹുലിന്റെത്… ബുദ്ധിമോശം ഒന്നും കാണിച്ചേക്കരുത്.. വച്ചിട്ട് പോ പെണ്ണെ..”കാത് അടപ്പിക്കുന്ന ശബ്ദത്തോടെ അമ്മ ഫോൺ താഴ്ത്തി വയ്ക്കുമ്പോൾ കണ്ണുകൾ ഒന്ന് പിടച്ചു…

ഉള്ളിൽ നിന്നും ഉയർന്നു വരുന്ന സങ്കട കനൽ തൊണ്ട കുഴിയിൽ തങ്ങി നിൽകുമ്പോൾ ഉറക്കെ ഒന്ന് കരയാൻ പോലുമുള്ള എന്റെ അവകാശം ആയിരുന്നു ആ വീട്ടിൽ കുഴിച്ചു മൂടിയത്..

അമ്മ പറഞ്ഞത്‌ സത്യം ആണ്…. സ്വപ്നം പോലും കാണാൻ ആവാത്ത ബന്ധം ആണ് രാഹുൽ.. “” സുന്ദരൻ.. സുമുഖൻ… പുറമേ നിന്നും നോക്കുന്നവർക്ക് മാന്യൻ…

പക്ഷെ എന്താണ് ഞാൻ അയാളിൽ കണ്ടെത്തിയാ കുറ്റങ്ങൾ………. ഒരു നിമിഷം ചുവരിലെ നില കണ്ണാടിയിലേക് നോക്കി ഞാൻ…….

എന്റെ ശരീരത്തിലെ കുഞ്ഞു കുഞ്ഞു തീ പൊള്ളലുകളിൽ കൂടി വിരൽ ഓടിക്കുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നി..

.ഒരുപാട് പ്രതീക്ഷകളോടെയാണ് രാഹുലിന്റെ ജീവിതത്തിലേക്ക് ഞാൻ കയറി വന്നത്..”

അച്ഛൻ മകൾക് വേണ്ടി കണ്ടെത്തിയ ചെറുക്കൻ ഒരിക്കലും മോശം ആകില്ലെന്ന് ചെവിയോരം നൂറ് വട്ടം പറയുമ്പോൾ വളർത്തി വലുതാക്കിയ അച്ഛന്റെ അഹങ്കാരം ആയിരുന്നു ആ വാക്കുകളിൽ…

പക്ഷെ ആളും ആരവവും ഒഴിഞ്ഞപ്പോൾ ആണ് ആ അഹങ്കാരം മകളുടെ ജീവിതം തകർക്കുന്നതിന് തുല്യം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.. ”

എല്ലാവരും പോയി കഴിഞ്ഞപ്പോൾ മുതൽ രാഹുൽ ബാത്‌റൂമിൽ ആണ്… ആദ്യം കുളിച്ചു വന്നപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല…

അതിന്റെ ആവശ്യം ഇല്ലല്ലോ…പക്ഷെ പിന്നെയും പിന്നെയും അത് ആവർത്തിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ തോന്നിയ സംശയത്തോടെയാണ് അയാൾക് അടുത്തേക്ക് ചെന്നത്….

കാരണം അന്വേഷിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി പോയത്… കല്യാണത്തിനു വന്ന ആളുകളിൽ നിന്ന് ദേഹത്ത് അണുക്കൾ പടർന്നു അത് കഴുകി കളയുവാണെന്ന്…

“” എത്ര കുളിച്ചിട്ടും തൃപ്തി വരാതെ അയാൾ കാണിക്കുന്നത് തെല്ലൊരു സംശയത്തോടെയാണ് ഞാൻ നോക്കിയത്…

ആദ്യ രാത്രിയിൽ എന്റെ ദേഹത്ത് തൊടാൻ മടിക്കുന്ന അയാളെ ആ നിമിഷം ഞാൻ സംശയത്തോടെ നോക്കുമ്പോൾ കുളിച്ചു വരാൻ ആണ് ആവശ്യപെട്ടത്..

“” കുറച്ചു മുൻപ് കുളിച്ചത് ആണെന്നുള്ള മറുപടിയിൽ തൃപ്തി വരാതെ വീണ്ടും ആവശ്യപെടുന്ന അയാളുടെ മുഖ ഭാവം തെല്ലോന്നു മാറിയിരുന്നു…

പിന്നീട് മറുത്ത് ഒന്നും പറയാതെ അയാളുടെ ബാത്‌റൂമിൽ കയറിയ ഞാൻ ഞെട്ടി പോയി.. “” ഡെറ്റോൾ സോപ്പിന്റെ ഒരു വലിയ ശേഖരം തന്നെയുണ്ട് അതിൽ..

“” ഒരിക്കൽ ഉപയോഗിച്ച സോപ് പോലും പിന്നീട് അയാൾ ഉപയോഗിക്കില്ല എന്ന് എനിക്ക് മനസിലായി.. “” പുതിയൊരു സോപ് പൊട്ടിച്ച് കുളിച്ചു പുറത്ത് വരുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ ആയിരുന്നു അയാൾ എന്റെ ദേഹം മണപ്പിച്ചു നോക്കിയത്….

ആ നിമിഷം എന്റെ ശരീരത്തോട് എനിക്ക് പോലും അറപ്പ് തോന്നി.. “” പിനീടുള്ള അയാളുടെ ചെയ്തികൾ പോലും അങ്ങനെ ആയിരുന്നു…. അയാളുടെ തൃപ്തിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന എന്റെ ശരീരം.. “”

സ്വയം സംതൃപ്തി കിട്ടി കഴിഞ്ഞാൽ പിന്നെ എന്റെ ദേഹത്ത് തൊടാൻ പോലും അയാൾ അറയ്ക്കുന്നത് ആണ് ഞാൻ കണ്ടത്…അവിടെയും അയാളുടെ അമിതമായ വൃത്തി ആയിരുന്നു അതിന് കാരണം…

പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെയായിരുന്നു.. “” ഓഫിസിൽ നിന്നും വന്നാൽ കുളിച്ചാലും കുളിച്ചാലും അയാൾക്ക് തൃപ്തി വരില്ല..”

അത് പോരാഞ്ഞു ഭ്രാന്തനെ പോലെ വീട് മുഴുവൻ ഓടി നടന്നു പരതും…. അല്പം പൊടി എവിടെ എങ്കിലും കണ്ടാൽ ആദ്യമൊക്കെ ശാസനയുടെ രൂപത്തിൽ ആയിരുന്നു എന്നോട് പെരുമാറിയത്…

എന്നാൽ പിന്നീട് അയാളുടെ ഭാവം മാറി തുടങ്ങിയിരുന്നു.. “” ഒരു ദിവസം അല്പം പൊടി ടേബിളിൽ കിടക്കുന്നത് കണ്ടതിനാണ് ആദ്യമായി എന്റെ ദേഹം പൊള്ളിച്ചത്..ഇനി ഒരിക്കലും ആവർത്തിക്കാതെ ഇരിക്കാൻ ഉള്ള ശിക്ഷ….

പക്ഷെ ഓരോ ദിവസവും ശിക്ഷയുടെ കാടിന്യം കൂടി വന്നപ്പോൾ ആണ് അമ്മയെ അറിയിച്ചത്..അന്നേ കിട്ടിയ മറുപടി ബഹുരസം ആയിരുന്നു…

“”” ഇവിടുത്തെ പോലെ നീ കുളിക്കാതെയും നനയ്ക്കാതെയും നടന്നു കാണും അത് കൊണ്ടാ രാഹുൽ നിന്നെ അടിച്ചത്… അല്ലങ്കിലും പണ്ടേ നിനക്ക് രണ്ട് കിട്ടേണ്ടതാ… രാവിലെ എഴുനേറ്റ് കുളിക്കാൻ പറഞ്ഞാൽ കേൾക്കുമോ.. “”

മകളുടെ അവസ്ഥ മനസിലാക്കാതെ പണ്ടത്തെതുമായി താരതമ്യം ചെയ്തു അമ്മ സംസാരിക്കുമ്പോൾ ഞാൻ പറയുന്ന മറുപടി ഒന്നും അവിടെ വിലപോകില്ല എന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു ഞാൻ…

ഇന്നും അത് തന്നെ… “” മിഴി നീര് തുടച്ചു കൊണ്ട് കണ്ണാടിയിൽ കണ്ണുകൾ കൊണ്ട് പരതുമ്പോൾ കണ്ണിൽ ഭയം ആയിരുന്നു എവിടെയെങ്കിലും അല്പം അഴുക്ക് ഇരുന്നാൽ കിട്ടുന്ന ശിക്ഷയുടെ കാടിന്യം ഓർത്തിട്ട്.. “”

അമ്മു….. “”” ആ നിമിഷം താഴെ നിന്നും രാഹുലിന്റെ ശബ്ദം കേട്ടതും ഒന്നു ഞെട്ടി പിടഞ്ഞു ഞാൻ.. “” ഭയത്തോടെ താഴേക്ക് ഓടുമ്പോൾ ജോഗിംഗ് കഴിഞ്ഞ് തിരിച്ചു വന്ന രാഹുലിന്റെ കണ്ണുകൾ ഹാളിൽ ആകെ മാനം ഉഴിയുന്നത് കണ്ടു..

എല്ലാം അടുക്കും ചിട്ടായോടെ ആണെന്ന് ഉറപ്പിക്കാൻ ദിവസവും ചെയ്യുന്ന കാര്യം തന്നെയാണ് അത്..” ഇനി അഞ്ഞൂറ് കുളി കഴിഞു തിരിച്ചു വരും അപ്പോഴേക്കും ഡിനിംഗ് ടേബിളിൽ എല്ലാം നിരത്തി വയ്ക്കണം അതിലും അയാളുടെ കണ്ണുകൾ പരതും…

എത്ര കഴുകി വൃത്തിയാക്കിയ പ്ലേറ്റ് ആണെങ്കിൽ കൂടി ടിഷ്യൂ ഉപയോഗിച്ച് വീണ്ടും വീണ്ടും തുടയ്ക്കും…. “” അയാളുടെ ഈ പേ കൂത്ത് സഹിക്കാൻ വയ്യാത്തത് കൊണ്ട് ആണ് സ്വന്തം അമ്മയും അച്ഛനും പോലും തറവാട്ടിൽ പോയി നില്കുന്നത്…

പതിവ് പോലെ കുളി കഴിഞ്ഞ് കഴിക്കാൻ ഇരിക്കുമ്പോൾ മുൻപിൽ നിരത്തിയ വിഭവങ്ങളിൽ കൂടി അയാളുടെ കണ്ണുകൾ പോയി.. ചട്നിയിൽ കിടക്കുന്ന ചെറിയ നാളികേരത്തിന്റെ നാര് ആയിരുന്നു കണ്ണിൽ ഉടക്കിയത്.. “”

സ്പൂൺ കൊണ്ട് അത് കോരി എടുക്കുമ്പോൾ അയാളുടെ വന്യമായ മുഖം എന്റെ നേരെ കൂർത്തു വന്നു….

“” എത്ര പറഞ്ഞാലും നീ കേൾക്കില്ലേ അമ്മു.. നിന്റെ വൃത്തികെട്ട കൈയിലെ അഴുക്കു മുഴുവൻ ഈ നാരിൽ കാണും അത് എന്റെ ഉള്ളിൽ ചെന്നു കഴിഞ്ഞാൽ എന്തൊക്കെ അസുഖങ്ങൾ ഉണ്ടാകും എന്ന് നിനക്കു അറിയുമോ..””

മ്മ്ഹ്ഹ്.. “” വൃത്തികെട്ട കൈയ്യ്.. സ്വന്തം പാതി ആയവളുടെ ദേഹം പോലും അറപ്പോടെ നോക്കുന്നവൻ.. “”

ആ നിമിഷം കണ്ണ് നിറയാനുള്ള സമയം പോലും തരാതെ ആ ചട്നി എന്റെ മുഖത്തേക്ക് അയാൾ ഒഴിക്കുമ്പോൾ ഉറവ വറ്റിയ കണ്ണുനീർ ചട്നിക്ക് ഒപ്പം ഒലിച്ച് ഇറങ്ങിയില്ല പകരം അഗ്നി ആയിരുന്നു ഒലിച്ച് ഇറങ്ങിയത്….

അത്രയും ദിവസം അടക്കി പിടിച്ചതൊക്കെയും അഗ്നിയായി ഉള്ളിൽ നിന്നും പുറത്തേക് വരുമ്പോൾ മുൻപിൽ ഇരിക്കുന്ന ചൂട് സാമ്പാർ അയാളുടെ ദേഹത് കൂടി ഒഴുക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല…

“”””തന്റെ ദുഷിച്ച മനസിനെക്കാൾ വൃത്തിയുണ്ടെടോ എന്റെ ശരീരത്തിന്…..പെണ്ണ് എന്ന് പറഞ്ഞാൽ വെറും അടിമ ആണെന്ന് കരുതുന്ന തന്റെ കൂടെ ഇനി എന്റെ പട്ടി പോലും ജീവിക്കില്ല അതിന് പോലും തന്നെക്കാൾ അന്തസ് ഉണ്ട്ടോ .. ത്ഫൂ..”””

അയാളുടെ മുഖത്തേക്ക് കർക്കിച്ചു തുപ്പി ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ രണ്ടാഴ്ച കൊണ്ട് അനുഭവിച്ചതൊക്കെയും ആ നിമിഷം കണ്ണുനീർ ആയി പെയ്തിറങ്ങി… അതും ചൂട് കണ്ണുനീർ ആയി….

സ്വന്തം വീട്ടുകാർ പോലും ഒരു നിമിഷം തങ്ങളെ കേൾക്കാൻ തയാർ ആയില്ലങ്കിൽ സ്വയം ഒരു തീരുമാനം എടുത്തേ മതിയാകൂ… മുൻപോട്ടുള്ള പ്രയാണത്തിൽ പല ലക്ഷ്യങ്ങളും അവൾക് മുൻപിൽ തുറന്നു കഴിഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *