പ്രതീക്ഷിക്കാതെ പെട്ടന്ന് ഉണ്ടായ ചുംബനത്തിൽ അവളൊന്നു പുളഞ്ഞു. ചുണ്ടിൽ ചുണ്ട് മാറ്റാതെ അവളെ ചേർത്തു കെട്ടിപിടിച്ചു ശരീരത്തിലേക്ക്

അനസിന്റെ ഐശ
(രചന: Navas Amandoor)

വല്ല്യ പ്രതീക്ഷയോടെയാണ് മണവാളൻ അനസ് മണിയറവാതിലുകൾ അടച്ചത്. കാത്തിരുന്ന രാത്രി.

പുതിയൊരു ജീവിതത്തിന്റെ തുടക്കമാകുന്ന സുന്ദര സുരഭില രാത്രിക്ക് സാക്ഷിയാവൻ പിങ്ക് നിറത്തിൽ വിരിച്ച ബെഡ് ഷീറ്റിൽ വിതിറിയ മുല്ല മൊട്ടുകൾ.

ഐശ കട്ടിലിൽ അനസിന്റെ അരികിൽ ഇരുന്നു. അനസ് അവളെ കൈപിടിച്ചു. അവളുടെ അടുത്തേക്ക് ചേർന്നിരുന്നു.

“ഞാൻ കിടന്നോട്ടെ… എനിക്ക് വയ്യ ആകെയൊരു തളർച്ച പോലെ.. സോറിട്ടോ. ”

“ഉം… കിടന്നോളു.. നമ്മുടെ ജീവിതത്തിലെ ആദ്യരാത്രിയല്ലേ ഈ രാത്രി. ഇന്ന്‌ നിന്റെ ഇഷ്ടം. പകൽ മുഴുവൻ കെട്ടിയൊരുങ്ങി നിന്നിട്ടാവും തളർച്ച.. സാരില്ല.. ഉറങ്ങിക്കോളു. ”

അങ്ങനെ പറഞ്ഞു അവളെ ഉറങ്ങാൻ സമ്മതിച്ചങ്കിലും അനസിന്റെ ഉള്ളിൽ കലിപ്പാണ്. എന്തൊക്ക പ്ലാനായിരുന്നു. എല്ലാം പൊളിഞ്ഞു. അവന്റെയും അവളുടെ ഇടയിൽ ഞെരിഞ്ഞ് അമരാൻ വിതറിയ മുല്ല മൊട്ടിനും ഇന്ന്‌ നിരാശയുടെ രാത്രി.

“കുഴപ്പമില്ലല്ലെ..ഇനിയങ്ങോട്ട് അവൾ എന്റെയല്ലേ.. പിന്നേ എന്തിനാ തിരക്ക് പിടിക്കുന്നത്. ഹല്ല പിന്നെ. ”

അവൾ ഉറങ്ങിയെന്ന്‌ തോന്നുന്നു.ഇടം കണ്ണിട്ട് ഐശയെ നോക്കി അവളെ അരികിൽ അനസ് കിടന്നു.

ആദ്യമായിട്ടാണ് ഒരു മുറിയിൽ പെണ്ണിന്റെ അരികിൽ കിടക്കുന്നത്. അതിന്റെയൊരു വൈബ്രേഷൻ മൊത്തത്തിലുണ്ട്.

കെട്ടിപ്പിടിച്ചാലോ…?

ഉറക്കത്തിലെന്നപോലെ അറിയാതെ കെട്ടിപ്പിടിച്ചു ചേർന്ന് കിടക്കാൻ അനസ് അവളുടെ അടുത്തേക്ക് നീങ്ങി അത്‌ അറിഞ്ഞത് പോലെ കുറച്ചു കൂടി അകലം ഉണ്ടാക്കി അവൾ നീങ്ങി കിടന്നു.

ഇതൊന്നും അറിയാതെ ഇന്നലെ ഇണകൾക്ക് ആശംസകൾ അർപ്പിച്ചു അസ്തമിച്ച സൂര്യൻ ഉദിച്ചു.

രാവിലെ കുളിച്ചു ഒരു കപ്പ്‌ ചായയുമായി പുഞ്ചിരിയോടെ ഐഷു അനസിനെ വിളിച്ചുണർത്തി.

“ഇന്നലെ.. ഒട്ടും വയ്യാഞ്ഞിട്ടാ പെട്ടന്ന് ഉറങ്ങിയത്.. ഒന്നും തോന്നല്ലേ ട്ടോ. ”

“അത്‌ സാരില്ല.. നമ്മുടെ ദിവസങ്ങൾ തുടങ്ങിയിട്ടല്ലെയുള്ളൂ.. നീ ടെൻഷനാവണ്ട മോളെ ”

അനസ് ടവ്വലെടുത്ത്‌ കുളിക്കാൻ കയറി.

കുളിയൊക്കെ കഴിഞ്ഞ് ഐഷുവിനെ നോക്കിയിട്ട് കണ്ടില്ല. മുറിയിലും അടുക്കളയിലും ഇല്ല. എല്ലായിടത്തും തിരഞ്ഞിട്ടും കാണാതെ വീടിന്റ പിന്നിൽ ചെന്നു നോക്കി.

അവൾ ആരോടോ മൊബൈലിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നു .ഇങ്ങനെ മാറി നിന്ന് സംസാരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും.

അനസ് പതുക്കെ അവൾ കാണാതെ ചുമരിനോട്‌ ചേർന്ന് മിണ്ടാതെ പമ്മി നിന്നു.

“എനിക്ക് അവനെ മറക്കാൻ കഴിയുന്നില്ല. കണ്ണടച്ചാൽ അവന്റെ മുഖമാണ് തെളിയുന്നത്.. ഇങ്ങനെയൊരു അവസ്ഥയിൽ… എനിക്ക് ഒന്നിനും കഴിയില്ല.എനിക്ക് അറിയില്ല അനസിക്കാനെ സ്‌നേഹിക്കാൻ കഴിയുമെന്ന്.”

“നീയല്ലല്ലൊ ഐഷ കാരണം. അവന് നിന്നെക്കാളും നല്ല പെണ്ണിനെ കിട്ടിയപ്പോൾ അതിന്റെ പിറകെ പോയി.. നീ എന്തിനാ വെറുതെ അവനെ ഓർത്ത് ജീവിതം നശിപ്പിക്കുന്നത്. ”

“ഇല്ലടി… കൂറേ സ്വപ്നം കണ്ടതല്ലേ. അവനുമായിട്ടുള്ള ഒരു ജീവിതം.. അതിന്റെ കുറച്ചു പ്രശ്നങ്ങൾ. മനസ്സൊന്നു നേരെയാവണം. ”

അനസ് ഐഷ പറയുന്നത് മാത്രം വ്യക്തമായി കേട്ടു. ബാക്കി കേൾക്കാൻ നിക്കാതെ അവൻ വീടിന്റെ ഉള്ളിലേക്ക് നടന്നു.

മൊബൈൽ സംസാരം കഴിഞ്ഞു ഐഷ മുറിയിലേക്ക് വന്ന് അനസിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

“എന്താ ഇക്കാ മുഖം വല്ലാണ്ട്… എന്ത് പറ്റി…? ”

“ഒന്നുല്ല ഐഷ. ”

അവർ രണ്ട് പേരും അളിയനും ഇത്താത്തയും മക്കളുമായി പ്രാതൽ കഴിച്ചു.

അവൻ വന്നിരുന്നപ്പോൾ മുതൽ അവന്റെ മുഖത്തെ പതർച്ച തിരിച്ചു അറിഞ്ഞു അവന്റെ ഇത്താത്ത. കുഞ്ഞിലേ മുതൽ ഇത്താത്തയുടെ കുട്ടിയായി വളർത്തിയതല്ലേ പൊന്നനിയനെ. അതുകൊണ്ടായിരിക്കും അവന്റെ ടെൻഷൻ ഇത്താത്തക്ക് അറിയാൻ കഴിഞ്ഞത്.

അനസിന്റെ മനസ്സിൽ അവൾ പറഞ്ഞത് പിന്നെയും പിന്നെയും ആവർത്തിച്ചു.

“അവനെ മറക്കാൻ കഴിയുന്നില്ലടി. കണ്ണടച്ചാൽ അവന്റെ മുഖമാണ് തെളിയുന്നത് ”

മുഖത്ത്‌ ഭാവ വ്യത്യാസം വരുത്താതെ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.. വണ്ടിയെടുത്ത്‌ പുറത്തേക്കു ഇറങ്ങി.

ഐഷയെ കണ്ടപ്പോൾ മുതൽ അവളോട് വല്ലാത്ത ഇഷ്ടം തോന്നി. ആ ഇഷ്ടം കൊണ്ടാണ് സ്ത്രീധനം പോലും ചോദിക്കാതെ അവളെ സ്വന്തമാക്കിയത്.

വേറെയൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന അവളുമായി എങ്ങനെ ജീവിക്കും. ഇനി എന്നും അവളുടെ വാക്കുകൾ അലട്ടുന്ന ചിന്തയോടെ മുന്നോട്ട് പോകേണ്ടി വരും.

“ഒരു അഡ്ജസ്റ്റമെന്റ് ലൈഫ്‌… അത്‌ മതിയോ ”

“അതോ അവളെ ഒഴിവാക്കണോ…? ”

“ചതിയല്ലേ അവൾ ചെയ്തത്… പറ്റിച്ചില്ലേ.. അവളുടെ മനസ്സു മാറുന്ന വരെ.. മനസ്സിൽ നിന്നും മറ്റവൻ മായും വരെ ഞാൻ എന്തിന് കാത്തിരിക്കണം.. ”

കൂറേ ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു അനസ്.

വീട്ടിൽ തിരിച്ചത്തി.. ആരോടും ഒന്നും മിണ്ടാതെ ടീവിയിൽ നോക്കി ഇരിക്കുന്ന നേരത്തും തോറ്റുപോയവന്റെ മുഖഭാവം. ഐശ മനസ്സിലുള്ളത് പുറത്ത് കാണിക്കാതെ പുതു മണവാട്ടിയായി അവനെ ഇഷ്ടമുള്ളത് പോലെ സംസാരിച്ചു. കൂടെ ഇരുന്നു.

അന്നത്തെ രാത്രിയും ഒന്നും സംഭവിച്ചില്ല. അവൻ ഒന്നും ആവിശ്യപ്പെട്ടുതുമില്ല. ചേർന്ന് കിടക്കാനും ചെന്നില്ല. മനസ്സിൽ ആ സമയം നിരാശ മാത്രമായി അവൻ ഉറങ്ങി.

രണ്ടാം ദിവസവും നേരം പുലർന്നത് ഐശ അനസിന്റെ സ്വന്തമാകാതെയായിരുന്നു.

“അനസേ എന്നാ നിങ്ങൾ ഓളെ വീട്ടിൽ പോകുന്നത്….? ”

“അടുത്ത ഞാറാഴ്ച പോരേ ഇത്താത്ത. ”

“മതി.. അവർ വിളിച്ചിരുന്നു. ”

“ആയിക്കോട്ടെ. ”

“ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലൊ.. ഞാറാഴ്ച വരെ സമയമുണ്ട് അനസേ. ”

ഉച്ചക്ക് ഭക്ഷണം കഴിച്ചു മുറിയിൽ വന്ന് കിടന്നപ്പോൾ ഐശ അരികിൽ വന്നിരുന്നു.

ഐശ നല്ലോണം സംസാരിക്കും. സംസാരിക്കുമ്പോൾ അവൾ കൈകളുടെ ആക്ഷൻ കാണാൻ ഭംഗിയാണ്. അവളുടെ സംസാരവും ചിരിയും രണ്ട് ദിവസം കൊണ്ട് ഈ വീടിന്റെ ഭാഗമായി.

അവൾ പറയുന്നതൊന്നുമായിരുന്നില്ല അനസിന്റെ മനസ്സിൽ.. അനസ് ആ സമയം പുതിയ പ്ലാൻ ഉണ്ടാക്കിക്കൊണ്ടിരുന്നു…..

ഒന്നുകിൽ ജീവിതം തിരിച്ചു പിടിക്കും അല്ലങ്കിൽ ഐശയെ ഒഴിവാക്കും. രണ്ടിൽ ഒന്ന് നടക്കും.

അനസ് ചെറു പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു പതുക്കെ അരികിൽ കിടത്തി. അവളിലേക്ക് ചേർന്ന് കിടന്നു. സംസാരിച്ചികൊണ്ടിരുന്ന ഐശയുടെ മുഖത്തിന് നേരെ ചെരിഞ്ഞു കിടന്ന് അവളുടെ മുഖം അടുപ്പിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.

പ്രതീക്ഷിക്കാതെ പെട്ടന്ന് ഉണ്ടായ ചുംബനത്തിൽ അവളൊന്നു പുളഞ്ഞു. ചുണ്ടിൽ ചുണ്ട് മാറ്റാതെ അവളെ ചേർത്തു കെട്ടിപിടിച്ചു ശരീരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

എതിർക്കാനോ ഒഴിഞ്ഞു മാറാനോ അവസരം കൊടുക്കാതെ അവളുടെ മേനിയിൽ ഇലയിൽ മഞ്ഞു തുള്ളി ഒഴുകുന്ന പോലെ അവൻ അവളെ തഴുകി ഉണർത്തി.

അവൾ അവനിലേക്ക് ചേർന്നു.

അവന്റെ ചുംബനങ്ങൾക്ക് ഐശയുടെ ചുണ്ട് കൊതിച്ചു. ആവേശത്തോടെ അവനെ ചുറ്റിപിടിച്ചു. ആ സമയം ഞരിഞ്ഞു അമരാൻ മുല്ല മൊട്ടുകൾ ഉണ്ടായിരുന്നില്ലങ്കിലും അവരുടെ ശരീരങ്ങൾ ഒന്നായി ഒരുമിച്ചു പറന്നറങ്ങി.

പിന്നീടുള്ള ദിവസങ്ങൾ മധുവിധു ആഘോഷമാക്കി രണ്ട് പേരും ശരീരവും മനസ്സും പങ്ക് വെച്ചു. ബന്ധു വീടുകളിൽ വിരുന്നിനു പോയി. പാർക്കിലും ബീച്ചിലും സിനിമക്കും അവളെ കൊണ്ട് പോയി.

ഒരു ആഴ്ച കൊണ്ട് അവളുടെ പ്രിയപ്പെട്ടവനായി മാറി അനസ്.

ഇന്നാണ് ഞാറാഴ്ച.

രാവിലെ തന്നെ ഐഷുവിന്റെ വീട്ടിൽ പോകാൻ റെഡിയായി രണ്ട് പേരും.പുതിയ വസ്ത്രങ്ങൾ അണിഞ്ഞു അവന്റെ കൈ പിടിച്ച് പതിനാലാം നിലാവ് ഉദിച്ച മുഖത്തോടെ അനസിന്റെ പെണ്ണായി അവൾ വണ്ടിയിൽ കയറി.

ഐഷു വിന്റെ വീട്ടിൽ അവളുടെ വാപ്പയും ഉമ്മയും സന്തോഷത്തോടെ മരുമോനെ സ്വീകരിച്ചു. അനിയത്തി ഓടി വന്ന് ഇത്താത്തയെ കെട്ടിപിടിച്ചു.

ചായ കുടിച്ച് കഴിഞ്ഞു പുറത്തറങ്ങി അനസ് കാറിൽ കയറി. ഐശ പുറത്തേക്ക് ഓടി വന്നപ്പോഴേക്കും അനസ് കാർ സ്റ്റാർട്ട്‌ ചെയ്തു പിന്നോട്ട് എടുത്തു.

“മോൻ എവിടെ പോകാ.. ഇപ്പൊ.? ”

“അറിയില്ല.. ഉമ്മാ. ഒന്നും പറഞ്ഞില്ല എന്നോട്. ”

അവൻ ഇറങ്ങി പോയിട്ട് പിന്നെ വന്നില്ല ഒരുവട്ടം പോലും വിളിച്ചില്ല. അവൾ വിളിച്ചിട്ട് മൊബൈൽ കട്ടാക്കി. പിന്നെ മൊബൈൽ സ്വിച് ഓഫാക്കി.

എന്താണ് ഒന്നും മിണ്ടാതെ അനസ് ഇറങ്ങിപോയതന്ന്‌ ആർക്കും അറിയില്ല. അനസിന്റെ വീട്ടിൽ വിളിച്ചപ്പോൾ അവിടെയും എത്തീട്ടില്ല.

രണ്ട് വീട്ടുകാർക്കും ക ണ്ണീർ കൊടുത്തു അവൻ എവിടെപോയി. രണ്ട് ദിവസം അവൻ എവിടെയെന്നറിയാതെ കഴിഞ്ഞു പോയി.

മൂന്നാം നാൾ അനസ് വീടിന്റെ മുൻപിൽ കാർ കൊണ്ട് നിർത്തിയപ്പോൾ കാറിന്റെ ശബ്ദം കേട്ടു ഐശ ഓടി വന്നു. കാറിൽ നിന്നും ഇറങ്ങിയ അനസിനെ കണ്ണീരോടെ കെട്ടിപിടിച്ചു.

“ഞാൻ എത്ര ക രഞ്ഞുന്ന്‌ അറിയോ.. പേടിച്ച് പോയി.. ഇനി എന്റെ ഇക്കയെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നി… സത്യം ഇങ്ങള് ഇപ്പൊ എന്റെ അരികിൽ വന്നില്ലായിരുന്നങ്കിൽ ഞാൻ മരിച്ചു പോയേനെ… അത്രക്ക് സങ്കടമായി എന്റെ അനസിക്കാനെ കാണാതെ . ”

അവൻ ഒന്നും പറയാതെ അവ ളെ നോക്കി. അവളുടെ കണ്ണിൽ അപ്പോഴും നിറഞ്ഞു തുളുമ്പുന്ന കണ്ണീർ തുള്ളിയെ അവൻ വിരൽ കൊണ്ട് തുടച്ചു.

“ഇക്കാ എവിടെ പോയതാ.. ഒന്നും മിണ്ടാതെ.ഞാനങ്ങു ഇല്ലാണ്ടായിപ്പോയി.. ”

“ഞാൻ എവിടെയും പോയില്ല.. മോളെ. അല്ലങ്കിലും ഞാൻ ഇനി നിന്നെ വിട്ട് എവിടെ പോകാൻ. ”

കൂടുതൽ സംസാരിക്കാൻ ഇട കൊടുക്കാതെ ഇത്താത്ത അവർക്കിടയിൽ വന്നു.

“ഐഷാ.. നീ എന്തങ്കിലും കു ടിക്കാൻ എടുത്തു വെക്ക്.. ഞാൻ ചോദിച്ചോളാം അവനോട്. ”

ഐഷ പോയപ്പോൾ ഇത്താത്തയുടെ പുന്നാര അനിയന്റെ കൈയിൽ പിടിച്ചു അടുത്ത് നിന്ന് ഐശയുടെ ചോദ്യം ആവർത്തിച്ചു.

“അല്ലടോ നീ എവിടെയായിരുന്നു..? ”

“ഇങ്ങക്ക് അറിയൂലെ… മൂന്ന് ദിവസം അളിയനെ കാവൽ നിർത്തി എന്നെ തടവിൽ വെച്ചിട്ടാ.. ഈ ചോദ്യം.”

ഇത്താത്ത ചിരിച്ചു. ആ ചിരി അനസിന്റെ ചുണ്ടിലും പടർന്നു.

പുന്നാര അ നിയന്റെ മുഖത്ത്‌ സങ്കടം കണ്ട ദിവസം അവനെ പിടിച്ചു മാറ്റി നിർത്തി കാ രണം ചോദിച്ചു. കൊച്ചു കുട്ടിയെ പോലെ, ഐശയുടെ സംസാരം കേട്ട കാര്യം പറഞ്ഞപ്പോൾ ഇത്താത്ത ഐശയുടെ പ്രണയത്തെകുറിച്ച് അറിയാൻ അന്വേഷണം നടത്തി.

കൂറേ നാളുകളിൽ മനസ്സിൽ കൊണ്ട് നടന്ന വൺവേ പ്രണയം.സമീർ അറിയാതെയാ ഐശ അവനെ സ്‌നേഹിച്ചത്. അവനും ഇഷ്ടമായിരിക്കുമെന്ന് വിശ്വസിച്ചു.

പക്ഷെ ഐശയെക്കാൾ കുറച്ചുടെ സുന്ദരിയായ ഒരുത്തിയെ കണ്ടപ്പോൾ സമീർ അവളുടെ പിന്നാലെ പോയി. ആദ്യപ്രണയത്തിൽ കിട്ടിയ കൂറേ ടെൻഷനും മനസ്സിൽ പതിഞ്ഞ പോയ സമീറിന്റെ മുഖവും ഐശയുടെ മനസ്സിനെ നോവിച്ചു.

സമീറിനെ ഐശയയുടെ മനസ്സിൽ നിന്നും ഒഴിപ്പിക്കാൻ അനസിന്റെ കാതിൽ ഇത്താത്ത ഓതി കൊടുത്ത മന്ത്രമാണ് സ്‌നേഹം.

ഉപാധികളില്ലാത്ത സ്‌നേഹം കൊടുക്കണം. സ്‌നേഹം കൊണ്ട് മനസ്സിൽ കയറി കൂടുക. ആ ഇഷ്ടം അവളുടെ മനസ്സിൽ ഉറപ്പിക്കാൻ വേണ്ടി രണ്ട് ദിവസം മാറി നിന്ന് വിരഹവേദന ഉണ്ടാക്കി അവളെ അനസിന്റെ മാത്രം പെണ്ണാക്കി മാറ്റുക.

“നീ അവളെ വീട്ടിലാക്കി മിണ്ടാതെ പോയ അന്ന് തന്നെ അവൾ ഇവിടേക്ക് വന്നു.അപ്പോൾ മുതൽ അവളുടെ കണ്ണിൽ തോരാതെ പെയ്ത കണ്ണീരാണ്. എന്നോട് പറഞ്ഞത് അവളുടെ മനസ്സിൽ ഇപ്പോ അവളെ അനസിക്ക മാത്രം ഉള്ളെന്ന്‌. ”

“താങ്ക്സ് ഇത്താത്ത.. ഇങ്ങള് കൂടെ ഇല്ലായിരുന്നങ്കിൽ ഉറപ്പായും ഞാൻ അവളെ വേണ്ടെന്ന് വെക്കുമായിരുന്നു.. ”

പെണ്ണിന്റെ മനസ്സിനെ അറിയാൻ പെണ്ണിനെ പോലെ ആണിന് കഴിയില്ലല്ലൊ.

Leave a Reply

Your email address will not be published. Required fields are marked *