ഒരിക്കൽ അവളെ തന്റെ സ്വന്തം അനുജനുമായി കിടപ്പറയിൽ നാഗങ്ങളെ പോലെ നഗ്നമായി ചുറ്റിപ്പിണയുന്നത്  കാൺകെ പിടഞ്ഞുരുകി

(രചന: Seshma Dhaneesh)

“”കിളുന്ത് കൊച്ചാ സാറേ…. ഒന്ന് മയത്തിലൊക്കെ ആയിക്കോട്ടെ… “”

വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി വിടന്റെ ചിരിയോടെ ഓച്ഛാനിച്ചു നിൽക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ മുഖത്തേക്ക് രണ്ടായിരത്തിൽ താളുകൾ അയാൾ വലിച്ചെറിഞ്ഞു…

“”സാറ് ഭാഗ്യവാനാ….ഇതുവരെ ആരും തൊട്ടിട്ടില്ല… അതാ ഞാൻ ഇത്രേം റേറ്റ് കൂട്ടി ചോദിച്ചത്… “”

ആക്രാന്തത്തോടെ അയാൾ നിലത്തു വീണ നോട്ടുകൾ പെറുക്കി എടുത്തു…

“””അപ്പൊ നാളെ രാവിലെ കാണാം സാറേ…. എന്നാ ഞാനങ്ങോട്ട്…. “”

കൂർത്ത നോട്ടമെറിഞ്ഞയാൾ മദ്യത്തിന്റെ ആലസ്യത്തിൽ കുഴയുന്ന കാലുകൾ വലിച്ചുവച്ചു ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ശീതീകരിച്ച മുറിയിലേക്ക് നടന്നു…

“”ഇയാളൊരു ആണല്ല… കെട്ടിയ പെണ്ണിന് വേണ്ടത് കൊടുക്കാതെ കിടപ്പറയിൽ പൂജവച്ച വെറും ഷണ്ണൻ…. “”

കാതിലേക്കാ വാക്കുകൾ വീണ്ടും വീണ്ടും ആഞ്ഞടിച്ചു പ്രഹരമേല്പിക്കുന്നു… സ്വന്തബന്ധങ്ങൾക്കിടയിൽ തന്റെ ഭാര്യയായവൾ ഉന്നയിച്ച ആരോപണം…

ഒരിക്കൽ അവളെ തന്റെ സ്വന്തം അനുജനുമായി കിടപ്പറയിൽ നാഗങ്ങളെ പോലെ നഗ്നമായി ചുറ്റിപ്പിണയുന്നത് കാൺകെ പിടഞ്ഞുരുകി മരപ്പാവപോലെ നിന്നവൻ…

തന്നെ പഴിക്കാൻ അവൾ കണ്ടെത്തിയ ന്യായത്തിൻ ഒരു പരിധിവരെ അവൾ വിജയിച്ചപ്പോൾ തോറ്റുപോയത് അയാളിലെ ഭർത്താവ് ആയിരുന്നു…

അന്ന് ഡോ.സിദ്ധാർഥ് അവളെ കണ്ടിഷ്ടപ്പെട്ടു തന്നെയാണ് സാമ്പത്തികമായ വളരെ പിന്നിൽ നിൽക്കുന്നൊരു കുടുംബമായിട്ടുപോലും വീട്ടുകാരെ എതിർത്ത് പെണ്ണന്വേഷിച്ചു ചെന്നത്…

താലികെട്ടി സ്വന്തമാക്കിയപ്പോൾ പോകെ പോകെ മുറുമുറിപ്പുകൾ അയഞ്ഞു വന്നു…

അമ്മയ്ക്കവൾ മകൾ ആയിരുന്നു…
അനുജത്തിക്ക് ചേച്ചി ആയിരുന്നു… എന്നാൽ തന്റെ അനുജനവൾ പ്രണയിനി ആയിരുന്നെന്ന് മാത്രം അയാൾ അറിഞ്ഞില്ല…

സ്നേഹത്തോടെ പ്രണയത്തോടെ അവളിലേക്ക് ലയിക്കാൻ കൊതിക്കുമ്പോൾ “”എന്റെ ശരീരമാണോ മനസ്സാണോ ഏട്ടൻ സ്നേഹിച്ചതെന്ന് ചോദിക്കും…

പേരറിയാത്ത നോമ്പും ആചാരങ്ങളും പറഞ്ഞ് വഴിമുടക്കുന്ന രാത്രികളിൽ അവളെയൊന്ന് നെഞ്ചിൽ ചേർത്തുറക്കാൻ കൊതിയായിരുന്നു….

പക്ഷേ ഒരിക്കൽ അവളിലെ നുണകൾ പുറത്തുവന്നപ്പോൾ കൂടെ ചതിക്കാൻ മുന്നിൽ നിന്നത് കൂടെപ്പിറപ്പാണെന്നറിഞ്ഞു….

ഇന്ന് ആ ദിവസം… ഡിസംബർ -09-2020 ഒരൊപ്പിൽ ബന്ധം അവസാനിപ്പിച്ചു തന്റെ അനുജന്റെ കൈപിടിച്ചവൾ നടന്നു പോയ ദിവസം… താൻ സ്വയം വിഡ്ഡിയാക്കപ്പട്ട ദിവസം…

തന്നിലെ പൗരുഷത്തിന്റെ പൂർണ്ണത തിരഞ്ഞെയാൾ ഒടുവിലായാൾ പെണ്ണിന്റെ രുചിയറിയാനിറങ്ങി…
ഒടുവിൽ പണമെറിഞ്ഞൊരു വേശ്യയുടെ വിയർപ്പിന്റെ ഉപ്പ് രുചിയവൻ തേടി..

റൂം നമ്പർ 102 ന്റെ വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കടന്നതും ഒരൊഴിഞ്ഞ മൂലയിൽ
ഇടതു കയ്യിൽ പിടിച്ച മഞ്ഞ നിറമുള്ള സ്പോഞ്ച് പാവയുടെ പുരികക്കൊടികളിൽ കറുത്ത ചായം പൂശുന്നു അവൾ…

വിടർന്ന കൂവളമിഴികളും തിളങ്ങുന്ന കവിളും…

ചുണ്ടിലൊരു കുറുമ്പ് നിറച്ചു പാവയോടു കിന്നാരം ചൊല്ലുമ്പോൾ ചിമ്മിയടയുന്ന കണ്ണുകളിൽ കുസൃതി…

മഞ്ഞനിറമുള്ള പാട്ടുപാവാടയുടെ തുമ്പിൽ, തിളങ്ങുന്ന സ്വർണ്ണനൂലുകൾ തുന്നിപ്പിടിച്ചിരിക്കുന്നു….

ഒറ്റനോക്കിൽ പതിനെട്ടു വയസ്സോളം പ്രായം തോന്നിക്കുന്ന അവളുടെ പ്രവർത്തികളിൽ ബുദ്ധിയുറയ്ക്കാത്തൊരു പെണ്ണിന്റെ ചേഷ്ടകൾ മൂടിക്കിടക്കുന്നു….

ലഹരി നിറച്ച തലച്ചോറിൽ ബുദ്ധിയും വിവേകവും അയാളിൽ പരസ്പരം പോരടിച്ചു…

ജയിച്ചത് കാമമായിരുന്നു….

അരികിലേക്കടുത്തപ്പോൾ അവളിൽ രാത്രിയിൽ വിടരാൻ നിൽക്കുന്ന മുല്ലമൊട്ടിന്റെ മണമായിരുന്നു…

ആദ്യമായി തന്റെ വിരലുകലവളുടെ ചുരുണ്ട മുടിയിഴകളെ മെല്ലെയെന്നു തലോടി…

അവൾ തലയുയർത്തിയപ്പോൾ ആ കണ്ണുകളും പ്രതീക്ഷയോടെയൊന്ന് വിടർന്നു….

“”ന്റെ അമ്മയെ കാണിച്ചു തരുവോ… “”

വിറയ്ക്കുന്ന കൈത്തണ്ടയ്ക്ക് മേൽ രുദ്രാക്ഷം കെട്ടിയ സ്വർണ്ണച്ചെയിനിൽ അവളുടെ കൈകൾ മുറുകി…

“”ഈ മുത്തുമാലയെന്റെ വാവയ്ക്ക് മാലയാക്കി തരുവോ..”” കൊഞ്ചലോടെയവൾ ചോദിച്ചുകൊണ്ട് ആ പാവയെ മുന്നിലേക്ക് നീട്ടി…

“”ന്റമ്മ വാങ്ങി തന്നതാ….”” അവളുടെ കണ്ണുകളിൽ അലയടിക്കുന്ന സന്തോഷത്തിരകളിലേക്ക് വീണയാളുടെ മനസ്സിന്റെ വഞ്ചിയൊന്നുലഞ്ഞു….

ചുവന്നറോസാപ്പൂവിന്റെ ഇതളുകൾ തോൽക്കുന്ന അവളുടെ കീഴ്ച്ചുണ്ടുകളിലേക്കായിരുന്നു തന്റെ കണ്ണുകളുടെ സ്ഥാനം….

അവളുടെ ചോദ്യങ്ങളും അവസ്ഥകളും കേൾവിയുടെ പിൻനിരകളിലേക്ക് തള്ളിയിട്ടു…

അവളെഴുനേറ്റ് തന്റെ നീണ്ട താടിരോമങ്ങളിലേക്കും കട്ടി മീശയിലേക്കും മൃദുവായി തഴുകി…

“”ന്റെ അച്ഛന്റെ ഫോട്ടോത്തിലും ദേ ഇതേപോലെയാ…””

കൗതുകത്തോടെ കരിമഷിയെഴുതിയ ആ കണ്ണുകൾ ചിമ്മുമ്പോൾ അവളുടെ ഒറ്റക്കൽ മൂക്കൂത്തിമേലൊരു ഇത്തിരിവെട്ടം മിന്നി…

“”ഞാനേ, പറയുന്നതെല്ലാം അനുസരിച്ചാൽ എന്റെ അമ്മയെ ഇവിടെ കൊണ്ടുവരാന്ന്… അതോണ്ടാ ഞാൻ ഇവിടെ വന്നേ… ശോ….എന്തൊരു തണുപ്പാ ഇവിടെ… ന്റെ വാവയ്ക്കും തണുക്കും…. “”

ഇരുകൈകളാലും അടക്കിപ്പിടിച്ചവൾ ആ പാവയെ തന്റെ നെഞ്ചോടു ചേർത്തു… ആയാൾക്കും തോന്നി അവളെ ഇതോപോലെയൊന്ന് മാറോടു ചേർക്കാൻ…

ചുട്ടുപൊള്ളി വെന്തു നീറുന്ന മനസ്സിലേക്ക് അവളുടെ തണുപ്പുള്ള ഇളം മേനികൊണ്ടൊന്ന് പൊതിഞ്ഞു വയ്ക്കാൻ…

ആരാണിവൾ…

ഒരു രാത്രിയിലേക്ക് തന്റെ കാമദാഹമടക്കാൻ പണമെറിഞ്ഞു വാങ്ങിയ പെണ്ണ്…

ബുദ്ധിയും വിവേകവും നശിപ്പിക്കുന്ന ലഹരിയിൽ ലക്ഷ്യം മാത്രമായിരുന്നു അയാൾക്ക് പ്രാധാന്യം…

ഉടുപ്പിന്റെ ബട്ടണുകൾ അഴിച്ചുമാറ്റി അയാൾ അർദ്ധനഗ്നനായി….

മെല്ലെയവളുടെ തോളുകളിൽ കൈകൾ അമർത്തി തന്നിലേക്ക് വലിച്ചു ചേർത്തപ്പോൾ ഞെട്ടിപ്പിടഞ്ഞവളൊന്ന് കുതറി…

“”അയ്യേ…നാണമില്ലാത്ത ചെക്കൻ…””

ചിരിയോടെയവൾ പിന്നിലേക്ക് മാറി കൈവെള്ളകൾ കണ്ണിന് കുറേ മൂടി…

അവളുടെ നെഞ്ചോരം ചേർന്നിരുന്ന പാവ നിലത്തേക്ക് വീണു…

“”ന്റെ അമ്മയെ കാണിച്ചു തരുവോ…. “”

അയാളുടെ ബലിഷ്ഠമായ ദേഹത്തിനടിയിൽ അവളുടെ പൂമേനി ഞെരിഞ്ഞുടയുമ്പോൾ നിറകണ്ണുകളോടെ അവളുടെ ചുണ്ടുകൾ മെല്ലെ അടക്കം പറയുന്നുണ്ടായിരുന്നു…

അവളിലെ പെണ്ണിനെ വെട്ടിപ്പിടിച്ചു ആലസ്യത്തോടെ അയാൾ മയങ്ങുമ്പോൾ മാറിലെ വിയർപ്പിലൊട്ടി അവളും മയങ്ങുകയായിരുന്നു….തന്റെ അമ്മയെയും കാത്ത്…

എല്ലാത്തിനും സാക്ഷിയായി നിലത്തുറങ്ങുന്ന സ്പോഞ്ച് പാവയും….

ഇടയ്ക്കെപ്പോഴോ ചാടി എഴുനെറ്റവൾ പുതപ്പാൽ നാണം മറച്ചു തലമുടിയിൽ വിരലുകൾ കടത്തി വലിയ്ക്കുകയും ഭ്രാന്തമായി അലറിക്കരയുകയും ചെയ്തു…

മുട്ടുകാലിനുള്ളിൽ ഒളിപ്പിച്ച മുഖത്തിന്‌ കുറുകെ, നീണ്ട മുടിയിഴകളും മറപോലെ പുതച്ചു നിൽക്കുന്നു…

ഞെട്ടിപ്പിടഞ്ഞയാൾ ലഹരി കെട്ടടങ്ങിയ മനസ്സിനെ ഒരുവേള പിന്നിലേക്ക് പായിച്ചു…

കുറ്റബോധം… തെറ്റുകൾക്കൊടുവിൽ പല്ലിളിച്ചു കാട്ടുന്ന മനുഷ്യന്റെ വിലയില്ലാത്ത വികാരങ്ങളിലൊന്ന്…

അരുണിമയോടെ പൂത്തുനിന്നൊരു നാദ്ധ്യാർവട്ട പൂവിനെ തന്റെ ഭ്രാന്തിൽ ക്രൂരമായി കശക്കിയെറിഞ്ഞു…

“”ഇനി ന്റെ അമ്മയെ കാണിച്ചു തരുവോ… “”

വീണ്ടും ആ ശാന്തതയിലേക്ക് അവന് നേരെ അവളുടെ കൊഞ്ചലുകൾ അലയടിച്ചു…

അവൾക്കെട്ട് വയസ്സ് പ്രായമുള്ളപ്പോൾ തന്റെ കണ്മുന്നിൽ ഒരു വാഹനഅപകടത്തിൽ ചതഞ്ഞരഞ്ഞ മാതാപിതാക്കൾ…

അനാഥമായ ബാല്യത്തോടൊപ്പം കണ്മുന്നിൽ കണ്ട ആ ആഘാതം മനസിന്റെ താളം തെറ്റിപോയവൾ

ഭ്രാന്തി…അവളുടെ ഭ്രാന്തിനു മേൽ തന്റെ ഭ്രാന്തും തീർത്തവൻ….

അമ്മയെ കാണണം എന്നു അലമുറയിട്ടു കരയുന്നതിനൊപ്പം അവളുടെ പല്ലും നഖങ്ങളും അവന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു.

ഭ്രാന്തമായ അവളുടെ ചെയ്തികളെ അടക്കി വയ്ക്കാൻ അവളെ തന്റെ മാറോടു അടക്കി പിടിച്ചു… ആ സമയം മുല്ല പൂവിന്റെ മണമായിരുന്നില്ല അവൾക്ക്… ഞെരിഞ്ഞമർന്ന് നൈര്മല്യം കൊഴിഞ്ഞുപോയ ഒരു തുളസി കതിർ മാത്രമായിരുന്നു അവൾ…

അവനു വാത്സല്യം തോന്നിപ്പോയി ആ ഭ്രാന്തി പെണ്ണിനോട്…. നെറ്റിയിലേക്ക് വീണു കിടന്ന അവളുടെ ചെറു മുടികൾ ഒതുക്കി വച്ചു മൂർധാവിൽ അധരങ്ങൾ ചേർക്കുമ്പോൾ അവളുടെ ചുണ്ടുകൾ മന്ത്രിച്ചത് കാതോരം വീണ്ടും അലയടിച്ചു… “ന്റെ അമ്മയെ കാണിച്ചു തരുവോ”

“”ന്റെ അമ്മയെ കാണിച്ചു തരുവോ”… ഭ്രാന്തി പെണ്ണിന്റെ ജല്പനകൾ കാതിൽ വന്നലമുറയിട്ടപ്പോഴാണ് അവൻ ഉറക്കം വിട്ടെഴുനേറ്റത്…. അന്നും നിദ്രയവന് അരികിലേക്ക് വരാൻ മടിച്ചു നിന്നു.

ചെയ്തു പോയ തെറ്റിന്റെ കുറ്റബോധവും കാത്തിരിക്കാനോ സ്നേഹിക്കാനോ ആരുമില്ലെന്ന തിരിച്ചറിവിൽ ഉൾനാടൻ ഗ്രാമത്തിലേക്ക് ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ. ഒരു ഒളിച്ചോട്ടം.

കഴിഞ്ഞ കുറേ മാസങ്ങളായി എല്ലാ ഇരവുകളിലും നിദ്രയെ ഭേദിക്കുന്ന ആ ചോദ്യം…

“”ന്റെ അമ്മയെ കാണിച്ചു തരുവോ””

അന്ന് അമ്മയെ കൊണ്ടുവരാം എന്നും പറഞ്ഞുകൊണ്ടാണ് ആ മുറി വിട്ടിറങ്ങിയത്.

റോഡിലേക്ക് ഇറങ്ങുമ്പോഴേ കണ്ടു ചൂതാട്ടകാരന്റെ കൗശലവുമായി ഇളിഞ്ഞ ചിരിയോടെ അവളെ തനിക്ക് അരികിലേക്ക് വിട്ട ആ വിടനെ

ആ നിമിഷങ്ങളിൽ മനസു നിറയെ ശൂന്യതയായിരുന്നു. എങ്ങോട്ടെന്നില്ലാതെ അലയുന്ന തന്റെ കൂടെ അവളെ കൂട്ടാൻ തോന്നിയില്ല.

ഇരുട്ട് മൂടി കിടക്കുന്ന മനസും ശരീരവും ഇരുട്ടിലേക്ക് തന്നെ അലിയുകയായിരുന്നു.

പക്ഷെ അന്ന് മുതൽ നിദ്ര പോലും കടാക്ഷിക്കാതെ… ആ ചോദ്യവും… മുല്ല പൂവിന്റെ മണവു ഓരോ ഇരവിലും അവനെ പുല്കാൻ തുടങ്ങിയിരുന്നു.

ഉൾനാട്ടിലെ ആരോഗ്യ കേന്ദ്രമായതിനാൽ രോഗികളോടോ രോഗങ്ങളോടൊ മരുന്നുകളോടൊ ഒന്നും മൽപിടുത്തം പിടിക്കേണ്ട ആവശ്യമില്ലായിരുന്നു. വല്ലപ്പോഴും ആ വഴി സഞ്ചരിക്കുന്നവർ..

പതിവുപോലെ അലസമായി ഇഴഞ്ഞു നീങ്ങിയ ഒരു പകലിൽ ഒരു ഓട്ടോ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ മുതിർന്ന രണ്ടു സ്ത്രീകളോടൊപ്പം നിറ വയറോടെ ഇറങ്ങിയ പെണ്കുട്ടിയെ കണ്ടു അവൻ തരിച്ചു നിന്നുപോയി. അപ്പോഴും കയ്യിൽ ആ പഴയ പാവയുണ്ടായിരുന്നു.

ക്ഷീണിച്ചു എല്ലുകൾ തെളിഞ്ഞു വയർ ഉന്തി നിൽക്കുന്ന ഒരു പേക്കോലം ആയിരിക്കുന്നു അവൾ. വേദനയുടെ കാഠിന്യം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു… ഒരു കൈ വയറിനെയും മറു കൈ പാവയെയും അടക്കിപിടിച്ചിരുന്നു.

വിടർന്ന മിഴികളിൽ കറുപ്പ് പടർന്നിരുന്നു, തുടുത്ത കവിളുകൾ ഒട്ടി പോയിരുന്നു കണ്ണിലെ കുസൃതിക്ക് പകരം വേദനയായിരുന്നു ചുണ്ടിലൊളിപ്പിച്ച പുഞ്ചിരി എവിടെയോ പോയി ഒളിച്ചിരുന്നു…

അവനിൽ തങ്ങിയ അവളുടെ മിഴികൾ പെട്ടന്ന് പ്രകാശിച്ചു… അവളെ പിടിച്ചു വച്ചിരുന്ന കൈകളെ വിടുവിച്ചു അവനിലേക്ക് ഓടിയടുത്തു അവന്റെ നെഞ്ചിനെ പിച്ചി പറിക്കാനും നോവിക്കാനും തുടങ്ങി… അവളുടെ ചുണ്ടുകൾ പുലമ്പികൊണ്ടിരുന്നു

“”ന്റെ അമ്മയെ… കൊണ്ടുവരാമെന്നു പറഞ്ഞു പോയതല്ലേ… ന്റെ അമ്മയെ കൊണ്ടു വന്നോ… ന്റെ അമ്മയെ കാണിച്ചു തരുവോ””

അവളുടെ കണ്ണുനീരിനൊപ്പം അകമ്പടിയായി വീഴുന്ന വാക്കുകൾ ഓരോന്നും അവന്റെ ഹൃദയത്തിൽ ഗർത്തങ്ങൾ ഉണ്ടാക്കുന്നത് അവനറിഞ്ഞു. ആ ഗർത്തങ്ങൾ കൊണ്ടു തന്റെ കണ്ണുകളിൽ നീരുറവ കിളിർക്കുന്നതവനറിഞ്ഞു.

“ന്റെ വയറ്റിൽ ഇതുപോലെ ഒരു വാവയുണ്ടെന്നു…” അവനോടു പറയുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ കുസൃതി വീണ്ടെടുത്തിരുന്നു… “ഇവരാ പറഞ്ഞേ… വാവ വരാറാകുമ്പോ വേദനിക്കുമെന്നു… എനിക്ക് നോവുന്നു”

വയറിൽ കൈകൾ രണ്ടും അമർത്തി അവൾ ഉറക്കെ ഉറക്കെ കരഞ്ഞു… അവളുടെ കാലുകൾക്കിടയിലൂടെ ചുവന്ന വർണ്ണം പടർന്നൊഴുകി കൊണ്ടിരുന്നു…

എല്ലുകൾ നുറുങ്ങുന്ന വേദനയിൽ അവൾ കിടന്നു പിടയുമ്പോഴും അവന്റെ കൈവിരലുകൾ അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അവളുടെ നെറ്റിയിൽ വീണുടഞ്ഞു കൊണ്ടിരുന്നു…

“അയ്യേ… ഈ ചെക്കൻ കരയുന്നു… നല്ല വാവ വരുമല്ലോ… ഞാൻ വാവയെ തരാമേ… ന്റെ അമ്മയെ കാണിച്ചു തരുവോ” അസ്ഥികൾ പൊടിഞ്ഞു നുറുങ്ങുന്ന വേദനയിലും ചിരിച്ചു കൊണ്ടവൾ അവനോടു പറയുന്നുണ്ടായിരുന്നു..

അവളുടെ വിടർന്ന തുടയിടുക്കുകളിൽ നിന്നോഴുകിയിറങ്ങിയ രക്തത്തിനൊപ്പം ഒരു കുഞ്ഞു ജീവനും അവന്റെ കൈകളിലേക്ക് ഊർന്നു വീണു…

പിതൃത്വം അവന്റെ നെഞ്ചിടിപ്പിന്റെ താളങ്ങളെ തെറ്റിക്കുന്നു….

കുഞ്ഞി കരച്ചിൽ കേട്ടപ്പോൾ അവന്റെ മനസും ശരീരവും ഒരുപോലെ തണുത്തുറഞ്ഞു… ഉള്ളിലേക്ക് പടർന്നിറങ്ങിയ ചെറു തണുപ്പിൽ ഒരു പിതാവിന്റെ വേവലാതിളും കേട്ടടങ്ങിയ പോലെ… ആ കുഞ്ഞി നെറ്റിയിൽ അവൻ ചുണ്ട് ചേർത്തു.

“നല്ല ചുന്ദരി വാവയാ… ഇതിനെ എടുത്തോ എനിക്ക്… എനിക്ക് ന്റെ അമ്മയെ കാണിച്ചു തരുവോ” വീണ്ടും വീണ്ടും ഒരേ മന്ത്രണം….

അവളിൽ നിന്നൊഴുകിയ ചുവപ്പ് ദ്രാവകത്തിന്റെ അളവ് കൂടി കൊണ്ടിരുന്നു. വരണ്ടു വീണ്ടു കീറി നീലിച്ച ചുണ്ടുകൾ… കണ്ണുകൾ കൂമ്പിയടയുന്നതിനൊപ്പം അവളുടെ ചുണ്ടുകൾ വീണ്ടും വീണ്ടും ഒരേ മന്ത്രം ജപിക്കുന്നുണ്ടായിരുന്നു.

“”ന്റെ അമ്മയെ…. കാ…ണി.. ച്ചു…””

വാക്കുകൾ മുഴുവനാകും മുന്നേ ഇനിയൊരിക്കലും തുറക്കാത്ത വിധം അവളുടെ കൂവളമിഴികൾ അടഞ്ഞിരുന്നു.

താളം തെറ്റിയ മനസല്ലേ ആ കൊച്ചിന്റെ… ഏതോ അകന്ന ബന്ധുവിന്റെ കീഴിലായിരുന്നു… പ്രായമായപ്പോ അയാൾ അവളെ ആർക്കോ…. കേസും കൂട്ടവുമായി…

ഒടുവിൽ ഏതോ അഗതി മന്ദിരത്തിൽ… വയറ്റിൽ നാമ്പിട്ട ജീവനെ പോലും തിരിച്ചറിയാതെ… കൂടെ വന്നവരിൽ ആരൊക്കെയോ പറയുന്ന കേൾക്കുന്നുണ്ട്…

അവന്റെ കൈകൾക്കുള്ളിലിരുന്നു കണ്പീലികൾ തിങ്ങി നിറഞ്ഞ ആ ചോര കുരുന്ന് അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു… ഒരുവേള ആ കുഞ്ഞു ഹൃദയവും മന്ത്രിച്ചതു…

“ന്റെ അമ്മയെ കാണിച്ചു തരുവോ…””

Leave a Reply

Your email address will not be published. Required fields are marked *