പുറത്തു ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി. വിനീത് അവളെയും കൊണ്ട് ബെഡിലേക്ക് വീണു. വിനീതിന്റെ കൈകൾ ഇക്കിളി പരത്തി കൊണ്ട് അവളുടെ ശരീരമാകെ ഇഴഞ്ഞു നടന്നു

(രചന: Sivapriya)

“എടാ നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും വിനീത് അവിശ്വസനീയതോടെ നിന്നു.

“നീ… നീയിപ്പോ എന്താ പറഞ്ഞെ..?” കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ വിനീത് ചോദിച്ചു.

“നാളെ ഇങ്ങോട്ട് വരുമോന്ന്..? ഇവിടെ നാളെ ആരുമുണ്ടാവില്ല. എല്ലാരും ദൂരെയൊരു കല്യാണത്തിന് പോകുവാ. എനിക്ക് ഫൈനൽ എക്സാം തുടങ്ങാറായത് കൊണ്ട് പഠിക്കാനുണ്ടെന്ന് പറഞ്ഞു പോകുന്നില്ല. നീ വരുമോ?”

“ഞാൻ അങ്ങോട്ട്‌ വരുന്നത് ആരെങ്കിലും കണ്ടാൽ നിനക്ക് പ്രശ്നം ആവില്ലേ?”

“വിനീതേട്ടൻ ബസിൽ വന്നാൽ മതി. ബൈക്കിൽ വന്നാലേ ആരെങ്കിലും ശ്രദ്ധിക്കുള്ളു.”

“ഞാൻ വരണോടി… നിനക്ക് വീട്ടിൽ പ്രശ്നം ഒന്നും ആകരുത്.”

“എന്ത് പ്രശ്നം… രാവിലെ അഞ്ചു മണിക്ക് തന്നെ ഇവിടുന്ന് എല്ലാരും പോകും. വിനീതേട്ടൻ ഒരു ആറു മണി ആകുമ്പോൾ പോര്. ആ സമയം ആകുമ്പോൾ ആരും അധികം ശ്രദ്ധിക്കില്ല.

എന്നിട്ട് രാത്രി എഴ് മണി ആകുമ്പോൾ പോയാൽ മതി. കല്യാണത്തിന് പോയിട്ട് അച്ഛനും അമ്മയും അനിയത്തിയുമൊക്കെ എത്താൻ രാത്രി ആകും. വിനീതേട്ടൻ വരില്ലേ.. പ്ലീസ്.. ഞാൻ കാത്തിരിക്കും. ആരും കാണാതെ വന്നാൽ മതി.”

“ആദ്യമായിട്ടല്ലേ നീയെന്നെ വീട്ടിലേക്ക് വിളിക്കുന്നത്. അതും ഇത്രയ്ക്ക് റിക്വസ്റ്റ് ചെയ്യുമ്പോൾ ഞാനെങ്ങനെ വരാതിരിക്കും. ഞാൻ വരാടി പെണ്ണേ.” പ്രേമംപൂർവ്വം വിനീത് പറഞ്ഞു.

“അതേ… ഇങ്ങോട്ട് വരുന്ന കാര്യം ഫ്രിണ്ട്സിനോടൊന്നും പറയാൻ നിൽക്കണ്ട. അവര് വെറുതെ ഓരോന്നൊക്കെ ഉണ്ടാക്കി പറയാൻ തുടങ്ങും. നമുക്കാ അതിന്റെ നാണക്കേട്.”

“ഇല്ലെടി ആരോടും പറയില്ല…”

“വിനീതേട്ടൻ ഫുഡ് കഴിച്ചോ?”

“ആടി ഞാൻ കഴിച്ചു. നീയോ?”

“ഞാനും കഴിച്ചു..”

“നാളെ വിനീതേട്ടൻ വരുമ്പോൾ എന്താ കഴിക്കാൻ ഉണ്ടാക്കേണ്ടത്?”

“നീ എന്ത് തന്നാലും ഞാൻ കഴിക്കും.. അതിപ്പോ ഒരു കുപ്പി വിഷം ആണെങ്കിൽ കൂടി. നീയെന്റെ ജീവന്റെ ജീവനല്ലേ പെണ്ണേ. എനിക്ക് ഒന്നും തന്നില്ലെങ്കിലും സാരമില്ല.. നിന്നെ മാത്രം മതി എപ്പോഴും.” അവന്റെ സ്വരം ആർദ്രമായി. ”

“വിനീതേട്ടാ… ലവ് യൂ..”

“ലവ് യു സോ മച്ച് രേഷു..”

“നാളെ നേരത്തെ തന്നെ എത്താൻ നോക്കണേ.. കിടന്നു ഉറങ്ങി സമയം വൈകിപ്പിക്കരുത്.” രേഷ്മ ഓർമ്മപ്പെടുത്തി.

“ഇല്ലെടി… ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റില്ല… പിന്നെയാണ്..”

“എന്തായാലും രാവിലെ ഞാൻ ഒന്നൂടെ വിളിക്കും…”

“ഉം.. നീ വിളിച്ചോ.. പിന്നെ നീ വാട്സാപ്പ് ചാറ്റിൽ വാ.. അനിയൻ വരുന്നുണ്ട് കിടക്കാൻ. നമ്മൾ പറയുന്നത് അവൻ കേൾക്കും.”

“ശരി വിനീതേട്ടാ..” കാൾ കട്ടായി.

രേഷ്മയും വിനീതും വാട്സാപ്പിൽ ചാറ്റ് തുടങ്ങി. പതിയെ പതിയെ അവരുടെ മെസ്സേജസ് സെക്സ് ചാറ്റിലേക്ക് മാറി. മിക്കവാറും ദിവസം സംസാരിച്ചു സംസാരിച്ചു ഒടുവിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത്.

രേഷ്മ പഠിക്കുന്ന കോളേജിനടുത്തു വെൽഡിങ് വർക്ക്‌ ഷോപ്പ് നടത്തുകയാണ് വിനീത്. അങ്ങനെ കണ്ടുള്ള പരിചയം ഇരുവരുടെയും പ്രണയത്തിൽ കൊണ്ടെത്തിച്ചു. വിനീതിനു രേഷ്മ എന്നുവച്ചാൽ ജീവനാണ്.

അവൾക്കും അതേ. രേഷ്മയുടെ പി ജി പഠനം കൂടി കഴിഞ്ഞ ശേഷം അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ ഇരിക്കുകയാണ് വിനീത്.
ഇരുവരും പ്രണയിച്ച് തുടങ്ങിയിട്ട് രണ്ടു വർഷം ആകുന്നേയുള്ളു. എങ്കിലും വളരെ ആഴമേറിയൊരു ബന്ധമായിരുന്നു ഇരുവരും തമ്മിൽ.

രാത്രി വൈകുവോളം ഇരുവരും ചാറ്റ് ചെയ്തു കൊണ്ടിരുന്നു. ഉറക്കം കണ്ണുകളെ മാടി വിളിക്കാൻ തുടങ്ങിയപ്പോൾ പിറ്റേ ദിവസം നടന്നേക്കാവുന്ന കാര്യങ്ങളോർത്ത് രേഷ്മയും വിനീതും മെല്ലെ മെല്ലെ നിദ്രയെ പുൽകി.

പിറ്റേ ദിവസം രാവിലെ നാല് മണിക്ക് തന്നെ രേഷ്മ വിനീതിനെ വിളിച്ചുണർത്തി. വിനീതിന്റെ വീട്ടിൽ നിന്നും ബസ്സിൽ ഒരു മണിക്കൂർ യാത്രയുണ്ട് രേഷ്മയുടെ വീട്ടിലേക്ക്.

കൂട്ടുകാർ ആരോടും വീട്ടിൽ വരുന്ന കാര്യം പറയരുതെന്ന് രേഷ്മ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും വിനീത് തന്റെ ക്ലോസ് ഫ്രണ്ട് ആയ പ്രവീണിനോട് രേഷ്മയുടെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു.

ഒപ്പം രാവിലെ ബൈക്കുമായി വന്ന് തന്നെ രേഷ്മയുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടണമെന്നും വിനീത് തലേ ദിവസം രാത്രി പറഞ്ഞേല്പിച്ചു.

വിനീത് പറഞ്ഞതിൻ പ്രകാരം രാവിലെ അഞ്ചു മണി ആയപ്പോൾ തന്നെ പ്രവീൺ ബൈക്കുമായി എത്തി. രേഷ്മയുടെ വീടിരിക്കുന്ന സ്ഥലത്തിന് അടുത്ത് തന്നെയുള്ള സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് ആണ് പ്രവീണിന്റെ ജോലി.

പ്രവീണിന്റെ വണ്ടിയിൽ കയറി വിനീത് അമ്മയോട് യാത്ര പറഞ്ഞു. കൂട്ടുകാരന്റെ കല്യാണമുണ്ടെന്ന് കള്ളം പറഞ്ഞാണ് വിനീത് വീട്ടിൽ നിന്നിറങ്ങിയത്. അതിൽ അവന് തെല്ല് കുറ്റബോധവും തോന്നി.

വാതിൽ പടിയിൽ നിന്ന് ചിരിയോടെ കൈവീശി കാണിക്കുന്ന അമ്മയെ കണ്ടപ്പോൾ, ആ മുഖത്തെ നിറഞ്ഞ ചിരി കാണാവേ ഒരു വേള പോകാതിരുന്നാലോ എന്ന് പോലും അവൻ ചിന്തിച്ചു. രേഷ്മയുടെ മുഖം മനസ്സിലേക്ക് വന്നതും വിനീത് മറ്റെല്ലാം വിസ്മരിച്ചു.

രേഷ്മയുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വിനീതിനെ ഇറക്കി വിട്ട ശേഷം പ്രവീൺ സൂപ്പർ മാർക്കറ്റിലേക്ക് പോയി. രാവിലെ ആറു മണിക്ക് തന്നെ സൂപ്പർ മാർക്കറ്റ് തുറക്കും. മോർണിംഗ് എഴ് മണി മുതൽ ഈവെനിംഗ് എഴ് മണി വരെയാണ് പ്രവീണിന്റെ ജോലി സമയം.

ചെറുതായി വെളിച്ചം വീണു തുടങ്ങിയ വഴിയിലൂടെ വിനീത് അതിവേഗം നടന്നു. ഇടയ്ക്കിടെ രേഷ്മ അവനെ വിളിച്ചു എവിടെ എത്തിയെന്നു ചോദിക്കുണ്ടായിരുന്നു.

വിനീത് വീടിനടുത്ത് എത്താറായപ്പോൾ രേഷ്മ പോയി ഗേറ്റ് തുറന്നിട്ട്‌ അവനെ കാത്ത് നിന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ വിനീത് വീടിനുള്ളിലേക്ക് കയറിയതും രേഷ്മ ചെന്ന് ഗേറ്റ് അടച്ച് ലോക്ക് ചെയ്തു.

“വിനീതേട്ടൻ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ?”

“ഇല്ല.. വഴിയിലെങ്ങും ആരുമില്ലായിരുന്നു.”

“ഹോ ഭാഗ്യം..” രേഷ്മ നെഞ്ചിൽ കൈവച്ചു.

“അവരൊക്കെ ഇനി രാത്രിയല്ലേ വരൂ.” വിനീത് ചോദിച്ചു.

“ഹാ അതേ… രാത്രി ആകും വരാൻ.”

“നീയെന്താ പെട്ടെന്ന് എന്നെ വീട്ടിലേക്കൊക്കെ വിളിച്ചത്?” കണ്ണിൽ നിറയെ കുസൃതിയോടെ അവൻ അവളെ നോക്കി.

“ഇങ്ങനെ മതിവരുവോളം കണ്ടോണ്ടിരിക്കാൻ.” അത് പറഞ്ഞതും രേഷ്മ വിനീതിന്റെ അടുത്തേക്ക് ചെന്ന് അവന്റെ നെഞ്ചിൽ ചാഞ്ഞു.

വിനീത് അവളെ ഇറുക്കെ പുണർന്നു. കുറച്ചു സമയം അവർ അങ്ങനെ തന്നെ നിന്നു.

“വിനീതേട്ടന് വീടൊക്കെ കാണണ്ടേ.. വാ ഞാൻ കാണിക്കാം.” രേഷ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

“ഹാ കണ്ടേക്കാം..” വിനീത് അവളോടൊപ്പം നടന്നു.

വീടൊക്കെ ചുറ്റി നടന്ന് കണ്ട ശേഷം അവർ അവസാനം രേഷ്മയുടെ റൂമിലെത്തി..

പെട്ടെന്നാണ് പുറത്തൊരു ഇടിമുഴക്കം കേട്ടത്. ഒപ്പം മിന്നലും.

“മഴ പെയ്യുമെന്ന് തോന്നുന്നു..” കർട്ടൻ മാറ്റി പുറത്തേക്ക് നോക്കികൊണ്ട് രേഷ്മ പറഞ്ഞു.

“നല്ല സമയത്താ മഴ പെയ്യുന്നേ.” വിനീത് മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.

ജനൽ പാളി വലിച്ചടച്ചു കർട്ടൻ നീക്കിയിട്ട് പിന്തിരിഞ്ഞതും രേഷ്മ കാണുന്നത് അവളെ തന്നെ പ്രേമപൂർവ്വം നോക്കി നിൽക്കുന്ന വിനീതിനെയാണ്.

“ഇങ്ങനെ നോക്കല്ലേ വിനീതേട്ടാ… എനിക്ക് നാണം വരുന്നുണ്ട്.” അവന്റെ കള്ള നോട്ടം നേരിടാൻ കഴിയാനാവാതെ അവൾ പിന്തിരിഞ്ഞു നിന്നു.

“നാണം വരുമ്പോൾ നിന്റെ മുഖം കാണാൻ പ്രത്യേക ചന്തമാണ് പെണ്ണേ.” പിന്നിലൂടെ വന്ന് അവളെ കെട്ടിപിടിച്ചു കൊണ്ട് കാതിൽ അവൻ മെല്ലെ പറഞ്ഞു.

അവന്റെ കൈകൾക്കുള്ളിൽ അവൾ അനുസരണയുള്ള കുട്ടിയെ പോലെ നിന്നു. വിനീത് അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.

രേഷ്മയുടെ ശ്വാസഗതി ഉച്ചത്തിലായി. അവളുടെ പകുതി കൂമ്പിയടഞ്ഞ കണ്ണുകളിൽ അവന്റെ അധരങ്ങൾ പതിഞ്ഞു.

കണ്ണിൽ നിന്നും കവിളിലും പിന്നെ നെറ്റിയിലും നാസിക തുമ്പിലും അമർത്തി ചുംബിച്ചു കൊണ്ട് ഇരുവരുടെയും അധരങ്ങൾ പരസ്പരം ഒന്നുചേർന്നു. അധരങ്ങളിൽ നിന്നും കഴുത്തിടിക്കിലേക്കും മാറിലേക്കും അവന്റെ ചുണ്ടുകൾ പരതി നടന്നു. രേഷ്മയുടെ കൈകൾ അവനെ വരിഞ്ഞുമുറുക്കി.

പുറത്തു ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി. വിനീത് അവളെയും കൊണ്ട് ബെഡിലേക്ക് വീണു. വിനീതിന്റെ കൈകൾ ഇക്കിളി പരത്തി കൊണ്ട് അവളുടെ ശരീരമാകെ ഇഴഞ്ഞു നടന്നു.

“നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വിനീതേട്ട… ബാക്കിയൊക്കെ കല്യാണം കഴിഞ്ഞു മതി.” അവൻ അതിർവരമ്പുകൾ ഭേദിക്കാൻ തുടങ്ങിയതും രേഷ്മ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“നിന്റെ സമ്മതമില്ലാതെ ഞാനൊന്നും ചെയ്യില്ല പെണ്ണേ.. നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാനും സുഖമാണ്.” വിനീത് അവളെ തന്റെ നെഞ്ചോരം ചേർത്ത് പിടിച്ചു നെറുകയിൽ അമർത്തി ഉമ്മവച്ചു.

മഴയുടെ കുളിരിൽ ഒരു പുതപ്പിനുള്ളിൽ പരസ്പരം പുണർന്നു കൊണ്ട് ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.

വൈകുന്നേരം ആറു മണി കഴിഞ്ഞ നേരം. വഴിയിലൊക്കെ ഇരുട്ട് വീണു തുടങ്ങിയപ്പോൾ രേഷ്മയോട് യാത്ര പറഞ്ഞ് അവൻ ഇറങ്ങി.

ബസ്സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടക്കുമ്പോൾ വിനീത് പ്രവീണിനെ ഫോണിൽ വിളിച്ച് രേഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ കാര്യം അറിയിച്ചു. പ്രവീൺ ബൈക്കുമായി ബസ് സ്റ്റോപ്പിൽ വരാമെന്ന് പറഞ്ഞു.

മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ നടക്കുമ്പോൾ അവനു ചെറുതായി തല ചുറ്റുന്നത് പോലെ തോന്നി. തൊണ്ട വറ്റി വരളുകയും കാലിടറി പോകുന്നത് പോലെയും വിനീതിനു അനുഭവപ്പെട്ടു. ഒരുവിധം അവൻ നടന്ന് ബസ് സ്റ്റോപ്പിലെത്തി. തളർച്ചയോടെ വിനീത് അവിടെയിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രവീൺ ബൈക്കിൽ അവിടെ എത്തി. തളർന്ന് അവശനായി ഇരിക്കുന്ന വിനീതിനെ കണ്ടതും അവൻ ചോദിച്ചു.

“എന്ത് പറ്റിയെടാ… നിന്റെ മുഖത്താകെ ഒരു ക്ഷീണം പോലെ..”

“തീരെ വയ്യടാ… കൈയും കാലുമൊക്കെ കുഴഞ്ഞു പോകുന്ന പോലെ തോന്നുന്നു. തല ചുറ്റുന്നു.. എങ്ങനെയൊക്കെയോ ഇവിടെ വരെ നടന്നെത്തിയെന്നേയുള്ളൂ.”

“നീ ഇവിടെ ഇരിക്ക്. ഞാൻ ഒരു കുപ്പി വെള്ളം വാങ്ങി വരാം.” പ്രവീൺ ഓപ്പോസിറ്റ് ഉള്ള കടയിൽ പോയി ഒരു കുപ്പി വെള്ളം വാങ്ങികൊണ്ട് വന്ന് വിനീതിനു കൊടുത്തു.

പ്രവീൺ നീട്ടിയ കുപ്പി വാങ്ങി വിനീത് വായിലേക്ക് കമഴ്ത്തി… കുറച്ചു വെള്ളം മുഖത്തേക്ക് ഒഴിച്ച് മുഖവും കഴുകി. പെട്ടെന്നാണ് വിനീത് കുടിച്ച വെള്ളം മുഴുവനും ശർദ്ധിച്ചത്. ഒപ്പം കുറേ ചോരയും അവൻ ശർദ്ധിച്ചു. അത് കണ്ടതും വിനീതും പ്രവീണും ഒരുപോലെ ഞെട്ടി.

വീണ്ടും വീണ്ടും വിനീത് രക്തം ശർദ്ധിക്കാൻ തുടങ്ങി. പ്രവീൺ ആകെ വിരണ്ടുപോയി.

“നീ വേഗം വണ്ടിയിൽ കയറിക്കേ..” പ്രവീൺ വേഗം ബൈക്ക് സ്റ്റാർട്ട്‌ ആക്കികൊണ്ട് പറഞ്ഞു.

വിനീത് ബൈക്കിന് പിന്നിൽ കയറി പ്രവീണിന്റെ പുറത്തേക്ക് ചാരി കുഴഞ്ഞു കിടന്നു.

“എടാ… എനിക്ക്… എനിക്ക് ഒട്ടും വയ്യടാ..”

“നമുക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം. നീ പേടിക്കണ്ട. നീ എന്താ ഇന്ന് കഴിച്ചത്.” പ്രവീൺ ചോദിച്ചു.

“രേഷ്മയുടെ വീട്ടിൽ നിന്നാ ആഹാരം കഴിച്ചത്. ഇറങ്ങാൻ നേരത്ത് അവൾ ഒരു ഗ്ലാസ്‌ ജ്യൂസ് തന്നിരുന്നു. അത് കുടിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണെന്ന് തോന്നുന്നു ശരീരത്തിന് ആകെയൊരു അസ്വസ്ഥത തോന്നാൻ തുടങ്ങിയത്.”

“അങ്ങനെ ആണെങ്കിൽ ജ്യൂസിന്റെ കുഴപ്പം തന്നെയാവും. ഫുഡ് പോയ്സൺ ആയതാകും.”

“അയ്യോ അങ്ങനെ ആണെങ്കിൽ അവൾക്കും വയ്യാതായി കാണും. എനിക്ക് ജ്യൂസ് തരുമ്പോ അവളും ഒരു ഗ്ലാസ്‌ കുടിച്ചിട്ടുണ്ടായിരുന്നു. രേഷ്മേടെ വീട്ടിൽ ആണെങ്കിൽ ആരുമില്ല. എല്ലാവരും വരാൻ രാത്രിയാകും. എന്റെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ പോലും ആരും അറിയില്ലെടാ.”

“നീ ഇങ്ങനെ പേടിക്കാതെ അവളെ വിളിക്ക്.” ഹോസ്പിറ്റലിന് മുന്നിൽ ബൈക്ക് നിർത്തികൊണ്ട് പ്രവീൺ പറഞ്ഞു.

വിനീത് വേഗം ഫോൺ എടുത്ത് രേഷ്മയെ വിളിച്ചു.

ഫസ്റ്റ് റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു.

“രേഷ്മേ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ.” കുഴഞ്ഞ സ്വരത്തിൽ വിനീത് ചോദിച്ചു.

“ഇല്ല വിനീതേട്ട… എന്ത് പറ്റി.” പരിഭ്രമത്തോടെ അവൾ ചോദിച്ചു.

“എനിക്ക് തീരെ വയ്യടി.. കുറേ രക്തം ശർദ്ധിച്ചു. ഞാൻ പ്രവീണിന്റെ കൂടെ ഹോസ്പിറ്റലിൽ വന്നു. നീ ഓക്കേ അല്ലെ.. കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ.” ഇടർച്ചയോടെ അവൻ ചോദിച്ചു കൊണ്ടിരുന്നു.

“ഇല്ല… എനിക്ക് കുഴപ്പമില്ല…” രേഷ്മ പറഞ്ഞു.

അവനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വിനീതിന്റെ വായിൽ നിന്നും പിന്നെയും രക്തം വന്നു. അർദ്ധ ബോധവസ്ഥയിൽ അവൻ നിലത്തേക്ക് വീഴാൻ തുടങ്ങുമ്പോൾ പ്രവീൺ ഓടിവന്ന് അവനെ താങ്ങിപ്പിടിച്ചു. അറ്റെൻഡർ കൊണ്ട് വന്ന സ്‌ട്രെചെറിൽ കിടത്തി വിനീതിനെ casualty ലേക്ക് കൊണ്ടു പോയി.

“എടാ രേഷ്മയ്ക്ക് കുഴപ്പം ഒന്നുമില്ല.. എന്നാലും നീയൊന്ന് കൂടെ വിളിച്ചു തിരക്കണേ.” ബോധം മറയാൻ തുടങ്ങുമ്പോൾ വിനീത് പ്രവീണിനോട് പറഞ്ഞു.

“ഞാൻ വിളിക്കാം അവളെ..” പ്രവീൺ അവനെ ആശ്വസിപ്പിച്ചു.

വിനീതിനെ ഐ സി യു വിന് ഉള്ളിലേക്ക് മാറ്റി. അവന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ജ്യൂസിൽ കലർന്ന വിഷമാണ് അവന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർ കണ്ടു പിടിച്ചു.

സംഗതി കൊ_ല_പാ-ത-ക ശ്രമമാണ്. ഹോസ്പിറ്റലിൽ നിന്നും കാര്യങ്ങൾ പോലീസിന് ഇൻഫോം ചെയ്തു. വിനീതിന്റെ വീട്ടുകാരും ഹോസ്പിറ്റലിൽ എത്തി.

പ്രവീൺ വിനീതിന്റെ ഫോണിൽ നിന്നും രേഷ്മയെ വിളിച്ചു നോക്കി.

“ഹലോ വിനീതേട്ട.. വീട്ടിലെത്തിയോ.?” പതർച്ച നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

“ഞാൻ പ്രവീണാ, വിനീതിന്റെ ഫ്രണ്ട്. അവനിപ്പോ ഐ സിയു വിന് ഉള്ളിൽ ജീവൻ മരണ പോരാട്ടത്തിൽ ആണ്. ഡോക്ടർസ് പറഞ്ഞത് അവന്റെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ടെന്നാണ്.

ഈ ദിവസം അവൻ നിന്റെ കൂടെ ആയിരുന്നുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. നിന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം നീ അവന് ജ്യൂസ് കുടിക്കാൻ കൊടുത്തില്ലേ. അത് കുടിച്ച ശേഷമാണ് അവന് അസ്വസ്ഥത തുടങ്ങിയത്.

വിനീതിനു കൊടുത്ത ജ്യൂസ് ആണ് നീയും കുടിച്ചിരുന്നതെങ്കിൽ നീയും ഇപ്പോൾ ഹോസ്പിറ്റലിൽ ആയേനെ. സത്യം പറയെടി നീയല്ലേ അവനെ വി_ഷം കൊ_ടു_ത്തു കൊ_ല്ലാ_ൻ നോക്കിയത്.” അവസാന വാചകങ്ങൾ പറയുമ്പോൾ പ്രവീണിന്റെ ശബ്ദത്തിനു കാഠിന്യാമേറിയിരുന്നു.

“ചേട്ടനെന്തൊക്കെയാ ഈ പറയുന്നേ. ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്കൊന്നും അറിയില്ല. എന്റെ വിനീതേട്ടന് ഞാൻ എന്തിന് വിഷം കൊടുക്കണം. എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.” കണ്ണീരോടെ അവൾ പറഞ്ഞു.

“ഞാൻ എന്തായാലും വിവരങ്ങൾ പോലീസിനോട് പറയാൻ പോവാ. നീ തന്നെയാ അവന് വിഷം കൊ_ടു_ത്ത_ത്. എന്തിന് വേണ്ടിയാ നീയിത് ചെയ്തത്. ആ പാവത്തിനെ വിളിച്ചു വരുത്തിയത് ഇങ്ങനെ കൊ_ല്ലാ_ൻ ആണോടി.” പ്രവീൺ ദേഷ്യത്തോടെ ചോദിച്ചു.

പെട്ടെന്ന് മറുതലയ്ക്കൽ ഫോൺ കട്ടായി.

പ്രവീൺ വീണ്ടും രേഷ്മയെ വിളിച്ചു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.

അവന് കാര്യങ്ങൾ ഏകദേശം പിടികിട്ടി.
പോലീസ് വന്നപ്പോൾ തനിക്കറിയാവുന്ന കാര്യങ്ങൾ പ്രവീൺ അവരോട് പറഞ്ഞു.

രേഷ്മ വിനീതിനെ വിളിക്കാൻ ഉപയോഗിച്ചിരുന്നത് വിനീതിന്റെ പേരിലെടുത്ത സിം ആയിരുന്നു. അവൻ ഗുരുതരാവസ്ഥയിൽ ആണെന്ന് അറിഞ്ഞ നിമിഷം അവൾ സിം ഊരി ഒടിച്ചു കളഞ്ഞു.

താൻ ഉദേശിച്ചത് പോലെ കാര്യങ്ങൾ നടന്നുവെന്ന് ഉറപ്പായപ്പോൾ രേഷ്മ തെളിവുകൾ എല്ലാം നശിപ്പിച്ചു. അവളുടെ പ്ലാനിൽ പാളിച്ച പറ്റിയത് വിനീതിന്റെ സുഹൃത്തു പ്രവീണിന് അവൻ തന്റെ അടുത്തേക്കാണ് വന്നതെന്നുള്ള വിവരം അറിയാമായിരുന്നു എന്നതാണ്.

കേസ് ചാർജ് ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

പിറ്റേ ദിവസം വൈകുന്നേരത്തോടെ വിനീത് മരിച്ചു. മകന്റെ ചേതനയറ്റ മൃതദേഹത്തിനരികിലിരുന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുന്ന അവന്റെ അമ്മയെ കണ്ടപ്പോൾ പ്രവീണിനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഒഴിഞ്ഞ ഒരു കോണിലിരുന്നു കരയുന്ന വിനീതിന്റെ അച്ഛനും അനിയനും. ഒരു കുടുംബത്തെ മുഴുവനും അനാഥമാക്കി വിനീത് പോയി.

മരണം തൊട്ട് മുന്നിൽ നിൽക്കുമ്പോൾ പോലും വിനീത് അവസാനമായി പറഞ്ഞത്

“എന്റെ രേഷ്മ…. അവൾക്ക് എന്നോട് അങ്ങനെയൊന്നും ചെയ്യാനാവില്ല പ്രവീണേ.” എന്നായിരുന്നു.

അവന്റെ വിശ്വാസം അവനെ രക്ഷിച്ചില്ല. പ്രാണനായി കണ്ട് പ്രണയിച്ചവൾ തന്നെ വിനീതിന്റെ ജീവനെടുത്തു. മരിക്കുന്ന നിമിഷത്തിലും അവൻ അവളെ വിശ്വസിച്ചിരുന്നു.

പ്രവീണിന്റെ മൊഴിയെ അടിസ്ഥാനമാക്കി പോലിസ് രേഷ്മയെ അറസ്റ്റ് ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പോലീസ് എല്ലാം കണ്ടെടുത്തു.

നല്ലൊരു വിവാഹ ബന്ധം ഒത്തു വന്നപ്പോൾ വിനീതിനെ ഒഴിവാക്കാൻ വേണ്ടിയാണ് ജ്യൂസിൽ വി_ഷം ക_ല_ർ_ത്തി കൊടുത്തതെന്ന് രേഷ്മ പോലീസിൽ മൊഴി നൽകി. ഒരു കുടുംബത്തിന്റെ വരുമാന മാർഗം കൂടിയാണ് അവൾ ഇല്ലാതാക്കിയത്. നൊന്ത് പ്രസവിച്ച മകനെ കണ്ട് കൊതിതീരും മുൻപ് നഷ്ടമായൊരു അമ്മ.

പ്രാണന്റെ പാതിയായി കണ്ട് സ്നേഹിച്ചവൾ തന്നെ ആ പ്രാണൻ അ_ങ്ങെ_ടുത്തു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും തന്റെ പ്രണയത്തെ അവിശ്വസിക്കാൻ അവന് കഴിഞ്ഞില്ല.

ഇനിയെങ്കിലും ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *