എന്നെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടപ്പോ തന്ന 20 പവൻ സ്വർണം ഇങ്ങ് തന്നേക്ക്. ഞാൻ പൊയ്ക്കോളാം. അതില്ലാതെ എനിക്കെന്റെ വീട്ടിൽ കേറിപോകാൻ പറ്റില്ല.….

“അ. ടിച്ചു കൊ. ന്നേക്കട മോനെ ഈ പട്ടിക്ക് ഉണ്ടായ മോളെ. നിനക്ക് എന്തിനാ ഇനിയും ഇവളെ പോലെ ഒരുത്തി.

മകന്റെ റൂമിൽ നിന്നും മരുമകളുടെ കരച്ചിലും മകന്റെ ആക്രോശവും കേട്ട് അങ്ങോട്ട് പാഞ്ഞെത്തിയ സരോജം മകൻ അനീഷിനോട് പറഞ്ഞു.

“എന്നെ ജയിലിൽ കേറ്റിക്കാൻ വേണ്ടിയാണോ തള്ളേ നിങ്ങൾ വേണ്ടാത്ത ഓരോന്ന് പറഞ്ഞ് തരുന്നത്?”

മീനുവിനെ അടിക്കാൻ ഓങ്ങിയ കൈ പിൻവലിച്ചു കൊണ്ട് അനീഷ് അമ്മയെ നോക്കി.

“ഞാൻ നിന്റെ നല്ലതിന് വേണ്ടിയാ പറഞ്ഞെ. പത്തു പൈസയ്ക്ക് ഗതിയില്ലാത്ത ഇവളേ ചെല്ലും ചിലവും കൊടുത്ത് നോക്കിയിട്ട് നിനക്ക് എന്താ പ്രയോജനം. നിനക്ക് ഒന്നുല്ലേലും ഒരു ഗവണ്മെന്റ് ജോലി ഇല്ലേ. ഇവളെ ക്കാൾ നല്ല ചുണയുള്ള നല്ല സ്ത്രീധനം തരുന്ന നൂറു പെണ്ണുങ്ങളെ നിനക്ക് വേറെ കിട്ടും.”

സരോജം വിടാൻ ഭാവമില്ലായിരുന്നു.

“വേറെ പെണ്ണ് കെട്ടണമെങ്കിൽ ഈ നാശം ഇറങ്ങി പോണ്ടേ. എന്നാൽ അല്ലെ വേറൊരു പെണ്ണിനെ നല്ല സ്ത്രീധനം വാങ്ങി കെട്ടാൻ പറ്റു.

അനീഷ് പറഞ്ഞു.

“ഇറക്കി വിട്ടേക്കണം ഇവളെ.

സരോജം പറഞ്ഞു.

“എത്ര തവണ ഇറക്കി വിട്ടു. എന്നിട്ടും പോവാതെ അട്ടിപ്പേറി കടിച്ചു തൂങ്ങി കിടക്കുവല്ലേ നായിന്റെ മോള്. അല്ലേലും കണ്ടക ശനി കൊണ്ടെ പോകു എന്നാ.

അനീഷ് തലയിൽ കൈ താങ്ങി ഇരുന്നു.

ഇനിയും ഇറങ്ങി പോയില്ലെങ്കിൽ അടിച്ചു കൊന്ന് കെട്ടി തൂക്കണം. എന്നാലേ ഇവളെയൊക്കെ അഹങ്കാരം അടങ്ങു.

അമ്മയ്ക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ലേ. ഉള്ള ജോലി കൂടി കളയിക്കാൻ ആയിരിക്കും ഇതുപോലെ ഓരോ ഐഡിയയും കൊണ്ട് വരുന്നത്.

അരിശത്തോടെ പറഞ്ഞിട്ട് അനീഷ് എഴുന്നേറ്റു മുറ്റത്തേക്ക് പോയി.

“എടീ മൂദേവി… നിന്നോട് ഞാൻ അവസാനമായിട്ട് പറയുവാ മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങി പോയ നിനക്ക് ജീവനെങ്കിലും ബാക്കി കാണും. ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്ക് നന്നായി അറിയാം.”

സരോജം മരുമകളെ താക്കീത് ചെയ്തിട്ട് അനീഷിന്റെ അടുത്തേക്ക് പോയി.

അമ്മായി അമ്മ പറഞ്ഞിട്ട് പോയ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണി തന്നെ കൊല്ലുമെന്ന് ആണെന്ന് മീനുവിന് മനസ്സിലായി. സരോജത്തിന്റെ മട്ടും ഭാവവും കൂടി കണ്ടപ്പോ അവരത് മകനെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പോലും അവൾക്ക് തോന്നി.

“എന്നെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടപ്പോ തന്ന 20 പവൻ സ്വർണം ഇങ്ങ് തന്നേക്ക്. ഞാൻ പൊയ്ക്കോളാം. അതില്ലാതെ എനിക്കെന്റെ വീട്ടിൽ കേറിപോകാൻ പറ്റില്ല. ഇപ്പോ സ്വർണ്ണത്തിന് എത്രയാ വിലയെന്ന് ഞാൻ പറയാതെ തന്നെ നിങ്ങക്ക് അറിയാലോ.”

കോലായിൽ ഇരിക്കുന്ന അമ്മേടേം മകന്റേം അടുത്ത് ചെന്ന് മീനു പറയുമ്പോ അവരവളെ തുറിച്ചു നോക്കി.

“നിന്റെ സ്വർണമൊന്നും ഇവിടെ ഇരിപ്പില്ല. അല്ലേലും 10 കൊല്ലം മുന്നേ നക്കാപ്പിച്ച വിലയല്ലേ 20 പവന് ഉണ്ടായിരുന്നുള്ളൂ.

സരോജം പുച്ഛിച്ചു.

നിങ്ങക്ക് അന്ന് അത് നക്കാപിച്ച ആയിരുന്നില്ലല്ലോ. ആ സ്വർണം കൂടി എടുത്തല്ലേ നിങ്ങൾ നിങ്ങളെ മോളേ കെട്ടിച്ചത്. ആ സ്വർണ്ണം ഇപ്പഴും അവളെ കൈയ്യിൽ ഉണ്ടല്ലോ. അതിങ്ങു കൊണ്ട് തരാൻ പറ. ഞാൻ പോയേക്കാം. അല്ലാതെ വെറും കൈയ്യോടെ എന്നെ ഇറക്കി വിടാനാണ് ഭാവം എങ്കിൽ നിങ്ങള് അമ്മേടേം മോന്റേം പേരിൽ ഞാൻ കേസ് കൊടുക്കും ഞാൻ.”

അത്ര നാൾ ഇല്ലാത്ത ധൈര്യം സംഭരിച്ച് മീനു അത് പറഞ്ഞതും അനീഷ് ചാടി എണീറ്റ് അവളുടെ കവിളിൽ ആഞ്ഞടിച്ചു.

“വന്ന് വന്ന് കണക്കും പറയാൻ തുടങ്ങിയോ നീ. എത്ര ധൈര്യമുണ്ട് നിനക്ക്. നിനക്കിവിടുന്ന് ഒരു കോപ്പും കിട്ടില്ല. നീ ഇവിടുന്ന് പോയില്ലെങ്കിൽ ഇറക്കി വിടാൻ എനിക്കറിയാം. ഇത്ര നാൾ തിന്നും കുടിച്ചും കിടന്ന ചിലവിൽ വരവ് വച്ചോ നിന്റെ സ്വർണം.”

അനീഷ് അലറി.

“എന്നെ തല്ലിയാലും കൊന്നാലും എനിക്ക് പറയാനുള്ളത് ഞാൻ പറയും. ഇത്രയും നാൾ ഇവിടെ നിന്ന് എന്തെങ്കിലും കഴിച്ചിട്ടുണ്ടെങ്കി അതിന്റെ ഇരട്ടി ഞാൻ ജോലി ചെയ്തിട്ടുണ്ട് ഇവിടെ. ഇപ്പഴും ഇവിടെ പട്ടിപ്പണി എടുത്ത് നിങ്ങളെ അമ്മേം മോനേം സേവിക്കുന്നത് ഞാനല്ലേ.”

മീനു വിട്ട് കൊടുത്തില്ല.

അത് കേട്ട് അനീഷ് വീണ്ടും അവളെ തല്ലാൻ കൈ ഓങ്ങിയതും സരോജം അവനെ അവിടുന്ന് പിടിച്ചു കൊണ്ട് പിന്നിലേക്ക് പോയി.

“നീ ഇങ്ങോട്ട് വന്നേ മോനെ. വെറുതെ കോലായിൽ വച്ച് അവളെ അടിക്കാൻ നിക്കണ്ട. നാട്ടുകാർ കണ്ട പിന്നെ അതുമതി.”

അമ്മായി അമ്മ തന്റെ ഭർത്താവിനെ പിടിച്ചു വലിച്ച് പിന്നാമ്പുറത്തേക്ക് കൊണ്ട് പോകുന്നത് കണ്ടപ്പോ മീനുവിന് സംശയമായി.

അടി കൊണ്ട് കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് അവൾ അവർ കാണാതെ അടുക്കള ഭാഗത്തേക്ക്‌ നടന്നു.

അവിടെ അടുക്കള തിണ്ണയിൽ അമ്മയും മോനും ഇരിപ്പുണ്ട്.

“നിന്റെ ഭാര്യേ ഇങ്ങനെ വിട്ട ശരിയാവില്ല. അവള് കൊണ്ട് വന്ന സ്വർണം അനിതയുടെ കയ്യിൽ നിന്ന് വാങ്ങി കൊടുക്കുന്നത് നടക്കുന്ന കാര്യമല്ല. അത് കിട്ടാതെ മീനു ഇവിടുന്ന് ഇറങ്ങി പോവില്ല. അവൾ പോവാതെ നിന്നാൽ നിനക്ക് വേറെ കെട്ടാനും പറ്റില്ല. അതുകൊണ്ട് നീ അമ്മ പറയണ കേൾക്ക്.

“അമ്മ എന്താ ഉദ്ദേശിക്കുന്നത്.

അവരമ്മയുടെയും മോന്റേം സംസാരത്തിൽ പന്തികേട് തോന്നിയ മീനു ഫോൺ എടുത്തു അത് റെക്കോർഡ് ചെയ്യാൻ തുടങ്ങി..

“അവളെ നമുക്ക് കൊന്നേക്കാം. കൊല കുറ്റം ഞാൻ ഏറ്റോളം. അപ്പോ നിനക്ക് ജയിലിൽ പോകേണ്ടി വരില്ല. ജോലിയും പോവില്ല. എനിക്ക് വല്ല മാനസിക രോഗം ഉണ്ടെന്ന് പറഞ്ഞ് ശിക്ഷയിൽ ഇളവ് വാങ്ങി പുറത്ത് വരാൻ നോക്കാം. മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കാൻ നീ നാളെ തന്നെ എന്നെ ഏതെങ്കിലും മാനസിക രോഗികളെ നോക്കുന്ന ഡോക്ടറെ അടുത്ത് കൊണ്ട് പോയി കാണിക്ക്. അപ്പോ ഒരു തെളിവ് ആയല്ലോ.

അമ്മ ഈ പറയുന്നത് ഒന്നും നടക്കുന്ന കാര്യമല്ല. ആർക്കെങ്കിലും സംശയം തോന്നിയ ഞാൻ കുടുങ്ങും.

എന്നാ നീ വീട്ടിൽ ഇല്ലാത്തപ്പോ അവൾ വെള്ളം കോരാൻ കിണറ്റിന്റെ അടുത്ത് പോകുമ്പോ അവളെ തള്ളി ഇടാം ഞാൻ. അല്ലെങ്കിൽ വെട്ടിയോ കുത്തിയോ കൊല്ലാം. എന്തായാലും ഇനി അവളെ ഇവിടെ വച്ചോണ്ടിരിക്കാൻ പറ്റില്ല.

അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അനീഷ് മൗനം പാലിച്ചു.

ഇനിയും അവിടെ നിന്നാൽ അമ്മേം മോനും ചേർന്ന് തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ മീനു അന്ന് തന്നെ സ്വന്തം വീട്ടിലേക്ക് പോയി.

10 വർഷം മുൻപ് 20 വയസ്സിൽ ആണ് അവൾ അനീഷിന്റെ ഭാര്യ ആയത്. അറേഞ്ച് മാര്യേജ് ആയിരുന്നു. അവളെ കെട്ടുമ്പോ അവന് ജോലി ഇല്ലായിരുന്നു. 3 വർഷം മുൻപ് അനീഷിന് ഗവണ്മെന്റ് ജോലി കിട്ടിയേ പിന്നെ ആണ് അമ്മയ്ക്കും മോനും അവൾ പോരാന്ന് തോന്നി തുടങ്ങിയത്. രണ്ട് പേർക്കും പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും കുട്ടികളും ഉണ്ടായിട്ടില്ല.

മീനൂന് താഴെ ഒരു അനിയൻ ആണ്. അവൻ കല്യാണം കഴിച്ചു ഭാര്യയും കുട്ടിയുമായിട്ട് ജീവിക്കുകയാണ്. അവന്റെ ചിലവിലാണ് അവളുടെ അച്ഛനും അമ്മയും കഴിയുന്നത്. ആ കൂടെ മീനും കൂടി വീട്ടിൽ ചെന്നാൽ അവർക്കെല്ലാം അവൾ ഒരു ഭാരം ആവുകയുള്ളൂ. അതുകൊണ്ട് മീനുവിന് സ്വന്തം വീടും അന്യവീടാണ്.

പക്ഷേ ഇത്തവണ വീട്ടിൽ ചെന്ന് അവൾ അനീഷിന്റെ വീട്ടിൽ ഉണ്ടായ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു. തന്റെ സ്വർണ്ണം അവരതായിരുന്നു ഒന്നും തിരികെ വാങ്ങി തന്നാൽ അത് ഉപയോഗിച്ച് താൻ എങ്ങനെയെങ്കിലും ജീവിച്ചോളാം ആരെയും ശല്യപ്പെടുത്താൻ വരില്ല എന്ന് അവൾ വീട്ടിൽ പറഞ്ഞു.

അങ്ങനെ മീനുവിന്റെ വീട്ടുകാർ ആ വീഡിയോ അന്വേഷണ അയച്ചുകൊടുത്ത് അത് പോലീസിൽ കാണിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മീനുവിന് കല്യാണത്തിന് കൊടുത്ത സ്വർണവും പണവും ഉൾപ്പെടെ തിരികെ വാങ്ങി. കൂടാതെ ഡിവോഴ്സ് ചെയ്യാനുള്ള നിക്കങ്ങളും തുടങ്ങിവച്ചു. വീഡിയോ പൊലീസ് കണ്ടാൽ അത് കേസ് ആയി തന്റെ ജോലിയെ ബാധിക്കുമോന്ന് പേടിച്ചാണ് അനീഷ് മീനുവിന്റ സ്വർണ്ണവും പണവും തിരിച്ച് കൊടുത്ത് മീനുവിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ജീവനും ജീവിതവും തിരിച്ചു കിട്ടിയ ആശ്വാസത്തിൽ മീനു പുതിയയൊരു തുടക്കാതെ കുറിച്ച് ചിന്തിച്ചു തുടങ്ങി. കൈയ്യിൽ സ്വർണ്ണവും പണവും ഉള്ളത് അവൾക്ക് ധൈര്യം നൽകി.

 

✍️അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *