ഡോക്ടർ… എനിക്ക് രണ്ട് പെൺമക്കളാണ്. എന്നെ ഇത്രയും ഉപദ്രവിച്ച ആളാണെങ്കിലും, നാളെ എന്റെ പെൺകുട്ടികളുടെ കല്യാണപ്പന്തലിൽ ഒരു അച്ഛനായി ഇയാൾ ജീവനോടെ കൂടെയുണ്ടാകണം…

​”തനിക്കൊരു വേലക്കാരിയെയാണ് വേണ്ടതെങ്കിൽ പത്തോ ഇരുപതോ കൊടുത്ത് ആരെയെങ്കിലും വീട്ടിൽ നിർത്തണമായിരുന്നു മുതുക്കിളവാ! അല്ലാതെ ഒരമ്മപെറ്റ മകളെ ഇങ്ങനെ പട്ടിണിക്കിട്ട് കൊല്ലുകയല്ല വേണ്ടത്!”
​നാട്ടുകാരുടെയും ബന്ധുക്കളുടെയും ആക്രോശങ്ങൾ കേട്ട് സുരേഷിന്റെ അമ്മാവനും അച്ഛനും ഭയന്നുവിറച്ചു. ആ വീടിന്റെ മുറ്റത്ത് അപ്പോൾ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
​വർഷങ്ങളായി ആ വീട്ടിൽ ദേവസേന അനുഭവിച്ച ക്രൂരതകളുടെ അന്ത്യമായിരുന്നു അത്. ആ വീട്ടിൽ എന്നും ആഹാരസാധനങ്ങൾ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ള സാധനങ്ങൾ പോലും ദേവസേന തൊടാൻ പാടില്ലായിരുന്നു. പാകം ചെയ്യുമ്പോൾ അളവിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ, കുറച്ചുകൂടുതലോ കുറവോ ആയാൽ, സുരേഷിന്റെ അച്ഛനും അമ്മാവനും അമ്മയുമെല്ലാം ചേർന്ന് അവളെ ക്രൂരമായി തല്ലിച്ചതയ്ക്കുമായിരുന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും അവളെ മർദ്ദിക്കുന്ന ഒരു കുടുംബമായിരുന്നു അത്. അവരുടെ ആഹാരങ്ങൾ എപ്പോഴും നന്നായിരിക്കണം, എന്നാൽ അവൾക്ക് മാത്രം ഒന്നും തിന്നാൻ കിട്ടരുത്. പട്ടിക്ക് കൊടുക്കുന്ന വില പോലും അവർ അവൾക്ക് നൽകിയില്ല.
​എന്നും അതിരാവിലെ എഴുന്നേറ്റ് അവൾ ആ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു. സ്വന്തം ശരീരം പോലും നോക്കാതെയാണ് അവൾ അവർക്ക് വേണ്ടി പണിയെടുക്കുകയും അവരുടെ കാര്യങ്ങൾ നോക്കുകയും ചെയ്തത്. അതിനിടയിലും തന്റെ രണ്ട് പെൺകുട്ടികളെ സ്കൂളിൽ കൊണ്ടുപോകാനും അവരുടെ കാര്യങ്ങൾ നോക്കാനും ആ അമ്മ മറന്നില്ല. പക്ഷേ, ശരിയായ ആഹാരമില്ലാതെയുള്ള ഈ കഠിനാധ്വാനം അവളുടെ ശരീരത്തെ മാരകമായി ബാധിക്കുകയായിരുന്നു.
​ഒരു ദിവസം വീട്ടിൽ ചിക്കൻ പാകം ചെയ്തപ്പോൾ, ദേവസേന അത് മോഷ്ടിച്ച് കഴിച്ചു എന്ന് കള്ളം പറഞ്ഞ് അമ്മാവൻ അവളെ ചോര വരുംവിധം തല്ലിച്ചതച്ചപ്പോഴും ആരും അവൾക്ക് വേണ്ടി സംസാരിച്ചില്ല. “ഞാൻ കഴിച്ചിട്ടില്ലമ്മാവാ…” എന്ന് കൈകൂപ്പി കരഞ്ഞിട്ടും ആ നരാധമൻ വിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് അടി കൊണ്ട്, വെറും പച്ചക്കറിയും പഞ്ചസാരയും തിന്ന്, ചിലപ്പോൾ അതുപോലും കിട്ടാതെ അടുക്കളക്കോണിലെ ഇരുട്ടിലിരുന്ന് അവൾ ദിവസങ്ങൾ തള്ളിനീക്കി.
​പകൽ മുഴുവൻ ആ വീട്ടുകാരുടെ പീഡനമാണെങ്കിൽ, രാത്രിയാകുമ്പോൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ഭർത്താവ് സുരേഷിന്റെ ക്രൂരമായ ഉപദ്രവമായിരുന്നു. മദ്യപിച്ചു ബോധമില്ലാതെ വരുന്ന രാത്രികളിൽ അവൾ വെറുമൊരു ഇര മാത്രമായി. പിറ്റേന്ന് രാവിലെ ജോലിക്കും മറ്റും ഇറങ്ങുമ്പോൾ ശരീരത്തിലെ ചതവുകളും നീലിച്ച പാടുകളും ആരും കാണാതിരിക്കാൻ അവൾ സാരിത്തുമ്പ് കൊണ്ട് ശരീരം നന്നായി പുതച്ചു മൂടുമായിരുന്നു. നാട്ടുകാരും ബന്ധുങ്ങളും അവളെ ഒരു ഭ്രാന്തിയെപ്പോലെ കണ്ട് പരിഹസിച്ചു മാറിനിന്നു.
​വിശപ്പും ശാരീരികമായ പീഡനങ്ങളും കൊണ്ട് അവളുടെ ശരീരം ഒരു അസ്ഥിപഞ്ജരം പോലെയായി മാറിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ പണിയെടുക്കുന്നതിനിടയിൽ, വിശപ്പും ക്ഷീണവും താങ്ങാൻ വയ്യാതെ അവൾ ബോധരഹിതയായി മുറ്റത്തേക്ക് വീണു. ആ അവസ്ഥയിൽ പോലും അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആ വീട്ടിൽ ഒരാൾ പോലും തയ്യാറാകാതിരുന്നപ്പോൾ, വാർദ്ധക്യവും ദാരിദ്ര്യവും തളർത്തിയ അവളുടെ അച്ഛനും അമ്മയും ഓടിക്കിതച്ചെത്തിയാണ് ദേവസേനയെ ആശുപത്രിയിലേക്ക് മാറ്റിയത്.
​ആശുപത്രിയിൽ പ്രവേശിപ്പിച്ച ആ ദിവസങ്ങളിലാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. അമിതമായ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കാരണം സുരേഷിന്റെ രണ്ട് വൃക്കകളുടെയും പ്രവർത്തനം പൂർണ്ണമായി നിലച്ചിരുന്നു! അവന് ജീവിക്കണമെങ്കിൽ ഒരു കിഡ്നിയെങ്കിലും വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അവനെ ഇത്രയും കാലം ലഹരിക്ക് കൂട്ടുനിർത്തിയ സുഹൃത്തുക്കളോ സ്വന്തം വീട്ടുകാരോ ആരും ഒരു വൃക്ക നൽകാൻ മുന്നോട്ട് വന്നില്ല.
​സ്വന്തം മാതാപിതാക്കൾ കടും ദാരിദ്ര്യത്തിലാണെന്ന് ദേവസേനയ്ക്ക് അറിയാമായിരുന്നു. മാതാപിതാക്കളെ അറിയിച്ചാൽ അവരുടെ നെഞ്ച് പൊട്ടുമെന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ അവിടെ ഒന്നും മിണ്ടിയില്ല. അവൾ ആ വലിയ രഹസ്യം ഉള്ളിൽ ഒതുക്കി ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു. നിശ്ചയദാർഢ്യത്തോടെ അവൾ ഡോക്ടറോട് പറഞ്ഞു:
​”ഡോക്ടർ… എനിക്ക് രണ്ട് പെൺമക്കളാണ്. എന്നെ ഇത്രയും ഉപദ്രവിച്ച ആളാണെങ്കിലും, നാളെ എന്റെ പെൺകുട്ടികളുടെ കല്യാണപ്പന്തലിൽ ഒരു അച്ഛനായി ഇയാൾ ജീവനോടെ കൂടെയുണ്ടാകണം. അതുകൊണ്ട് എന്റെ കിഡ്നി എടുത്തോളൂ. പക്ഷേ, ഞാൻ അനാഥയാണെന്ന് വ്യാജേന, ആരോ നൽകിയ കിഡ്നിയാണെന്ന് വരുത്തിതീർത്ത് വേണം ഇത് ചെയ്യാൻ. എന്റെ വീട്ടുകാർ ഇത് അറിയരുത്…”
​അവളുടെ കണ്ണീരിനു മുന്നിൽ ഡോക്ടർക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനെ ശസ്ത്രക്രിയ നടന്നു. ഓപ്പറേഷൻ വിജയകരമായി കഴിഞ്ഞ് സുരേഷ് തിരികെ വന്നു. തന്റെ ഉള്ളിൽ തുടിക്കുന്നത് മറ്റാരോ തന്ന ജീവനാണെന്ന ചിന്തയിൽ അവൻ ലഹരിവസ്തുക്കളെല്ലാം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. എങ്കിലും, ആ വീട്ടുകാരുടെ സ്വഭാവം മാറിയില്ല. അവൾക്ക് ആഹാരശിഷ്ടങ്ങൾ മാത്രം നൽകുന്നതും ശാപവാക്കുകൾ ചൊരിയുന്നതുമായ അവരുടെ പതിവ് വീണ്ടും തുടർന്നു. പക്ഷേ, സ്വന്തം ചോര നീരാക്കി വളർത്തിയ മകന്റെ ശരീരത്തിൽ തുടിക്കുന്നത് താൻ പട്ടിണിക്കിട്ട ദേവസേനയുടെ പാതി ജീവനാണെന്ന സത്യം അവൾ മാത്രം ഉള്ളിലൊതുക്കി നടന്നു.
​എന്നാൽ, കിഡ്നി ദാനം ചെയ്തതിന് ശേഷം ശരിയായ വിശ്രമമോ ഭക്ഷണമോ ലഭിക്കാതിരുന്നതും, വീണ്ടും ആ വീട്ടിലെ കഠിനമായ ജോലികൾ തുടർന്നതും ദേവസേനയുടെ ആരോഗ്യം പൂർണ്ണമായി തകർത്തു. ഒരു തുള്ളി ആഹാരം പോലും കിട്ടാതെ അവളുടെ രണ്ട് കുഞ്ഞുങ്ങളും വിശന്നു കരഞ്ഞു തളർന്നു വീണ ആ ദിവസം, ദേവസേനയും ബോധംകെട്ട് നിലത്തു വീണു.
​ദേവസേനയുടെ വീട്ടുകാരും നാട്ടുകാരും അങ്ങോട്ട് ഇരച്ചുകയറുമ്പോൾ ഉള്ളിലെ കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. ഒരു തുള്ളി ഭക്ഷണം പോലും കിട്ടാതെ കുട്ടികൾ വിശന്നു കരഞ്ഞു തളർന്നു കിടക്കുമ്പോൾ, സുരേഷിന്റെ നാത്തൂനും അവളുടെ മക്കളും ആ അമ്മയുമെല്ലാം ചേർന്ന് മേശപ്പുറത്തിരുന്ന് ഇറച്ചിയും ചോറും സുഖിച്ചു തിന്നുകയായിരുന്നു. എന്നാൽ സുരേഷാകട്ടെ, ഭാര്യയുടെ ആരോഗ്യത്തെക്കുറിച്ചോ വിശന്നു കരയുന്ന മക്കളെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാതെ, വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ കടുത്ത മദ്യലഹരിയിൽ ബോധമില്ലാതെ കിടന്നുറങ്ങുകയായിരുന്നു!
​തങ്ങൾക്ക് ജീവൻ തന്നവളോട് ഇത്രയും വലിയ ക്രൂരത കാട്ടിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ മദ്യപിച്ചു പൂസായി കിടക്കുന്ന സുരേഷിന്റെ കാഴ്ച കണ്ടതോടെ നാട്ടുകാരുടെ ഉള്ളിലെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. അവർ പാഞ്ഞുചെന്ന് മദ്യലഹരിയിൽ കിടന്ന സുരേഷിനെ തിണ്ണയിൽ നിന്ന് നിലത്തേക്ക് വലിച്ചിട്ട് ചവിട്ടി മെതിച്ചു. ഒപ്പം അവന്റെ അച്ഛനെയും അമ്മാവനെയും തല്ലിച്ചതച്ചു. ആ അമ്മയെയും നാത്തൂനെയും മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് പുറത്തിട്ടു മാറി മാറി അടിച്ചു. ആ വീട് മുഴുവൻ നാട്ടുകാർ അടിച്ചു തകർത്തു. അപ്പോഴേക്കും പോലീസുകാർ അവിടെ എത്തിച്ചേർന്നു.
​അപ്പോഴാണ് ദേവസേനയുടെ അച്ഛനും ചേട്ടനും പോലീസുകാരോട് ആ സത്യം വിളിച്ചുപറഞ്ഞത്: “സാറേ, എന്റെ കുട്ടി അവിടെ ഹോസ്പിറ്റലിൽ ഐ.സി.യു.-വിൽ മരണത്തോട് മല്ലിട്ടു കിടക്കുകയാണ്! ഇവിടുത്തെ ഈ പാപിയായ ഇവന് ഒരു കിഡ്നി ഇല്ലാത്തതുകൊണ്ട് അവളാണ് കിഡ്നി കൊടുത്തത്! എന്നിട്ടിപ്പോൾ അവളെ ശുശ്രൂഷിക്കാനോ നോക്കാനോ ഇവർ തയ്യാറാകാതെ പട്ടിണിക്കിട്ടു!”
​അതു കേട്ടതും സുരേഷിന്റെ കുടുംബമാകെ സ്തംഭിച്ചുപോയി. വിക്കി വിക്കിക്കൊണ്ട് ആ അമ്മ പറഞ്ഞു: “ഞങ്ങൾ… ഞങ്ങൾ അറിഞ്ഞില്ലല്ലോ ഇതൊന്നും…” പോലീസുകാർ ഒട്ടും സമയം കളയാതെ മദ്യലഹരി വിട്ടുമാറാത്ത സുരേഷിനെയും അവന്റെ അച്ഛനെയും അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
​ലോക്കപ്പിനുള്ളിൽ കിടന്ന് ബോധം തിരിച്ചു കിട്ടിയ സുരേഷ് പരിഭ്രമത്തോടെ ചോദിച്ചു: “ഞാൻ എങ്ങനെ ഇവിടെ എത്തി? ഇനി ആ ദേവസേനയെ ഞാൻ വെറുതെ വിടില്ല!”
​അതു കേട്ടതും അപ്പുറത്തെ സെല്ലിലിരുന്ന അമ്മ ഇരുമ്പഴികളിൽ തലയിട്ട് കരഞ്ഞുപറഞ്ഞു: “എടാ മഹാപാപി… നിനക്ക് കിഡ്നി തന്നത് അവളായിരുന്നുടാ! ഞങ്ങളോടും അവൾ അത് പറഞ്ഞിരുന്നില്ല. അവൾ ഇപ്പോൾ ഐ.സി.യു.-വിൽ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ്…”
​”ഇതൊക്കെ വെറുതെ അവൾ കെട്ടിച്ചമക്കുന്ന കഥയാണ്!” സുരേഷ് വീണ്ടും അലറി. അതു കേട്ടതും കൂടെയുണ്ടായിരുന്ന പോലീസുകാരൻ അവന്റെ കവിളുകുറ്റിക്ക് നോക്കി ഒരൊറ്റ അടി കൊടുത്തു. എന്നിട്ട് അവനെ നിലത്തുനിന്ന് വലിച്ചിഴച്ചുകൊണ്ട് ചീഫ് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ എല്ലാ സ്കാനിംഗ് റിപ്പോർട്ടുകളും കാണിച്ചു കൊടുത്തിട്ട് രോഷത്തോടെ പറഞ്ഞു: “എടാ ദുഷ്ടാ… നിന്നെപ്പോലെ ഒരുത്തനാണല്ലോ അവൾ കിഡ്നി നൽകിയത്! ആ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയിട്ട് നിന്റെ ജീവൻ നശിച്ചുപോയാൽ മതിയായിരുന്നു!”
​ആ തെളിവുകൾ കണ്ടതോടെ സുരേഷിന്റെ ഉള്ളിലെ അഹങ്കാരത്തിന്റെ കോട്ടകൾ പാടെ തകർന്നു തരിപ്പണമായി. അവൻ വിശ്വസിക്കാനാകാതെ ആ തറയിലേക്ക് തളർന്നിരുന്നു.
​അതേസമയം ആശുപത്രിയിൽ നിന്ന് ചെറുതായിട്ട് ഓർമ്മ വന്ന ദേവസേന ഐ.സി.യു.-വിൽ ഇരുന്ന് നേഴ്സിനോട് പറഞ്ഞു, അവൾക്ക് അവളുടെ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒന്ന് അവസാനമായി കാണണമെന്ന്. പോലീസുകാരുടെ സഹായത്തോടുകൂടി സുരേഷ് വിലങ്ങുകളുമായി ആശുപത്രിയിലേക്ക് ഓടിയെത്തി. അവൻ ഐ.സി.യു. മുറിക്കുള്ളിലേക്ക് കയറിയപ്പോൾ, അവിടെ മെഷീനുകളുടെ നിശ്ശബ്ദതയിൽ ജീവനായി പോരാടുന്ന ദേവസേനയെ അവൻ കണ്ടു. അവളുടെ പിഞ്ചുമക്കൾ അമ്മയുടെ കൈകളിൽ പിടിച്ചു കരയുന്നുണ്ടായിരുന്നു.
​സുരേഷ് അവളുടെ കട്ടിലിനരികിലേക്ക് തളർന്നുവീണു കരഞ്ഞു: “ദേവൂ… എന്നോട് ക്ഷമിക്കടീ… ഞാൻ ഒന്നും അറിഞ്ഞില്ല…”
​ദേവസേന വളരെ കഷ്ടപ്പെട്ട് തന്റെ മാസ്ക് പതിയെ മാറ്റി, വല്ലാതെ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു: “എന്റെ ഉള്ളിലിരുന്ന് ഇപ്പോൾ തുടിക്കുന്നത് എന്റെ പാതി ജീവനാണ്… ആ ജീവന് വേണ്ടിയെങ്കിലും ഇനി ഒരൊറ്റ തുള്ളി മദ്യം പോലും നിങ്ങൾ തൊടരുത്. നന്നായി ജീവിക്കണം. നമ്മുടെ മക്കളെ… അമ്മയില്ലാത്ത കുറവ് അറിയിക്കരുത്. ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ… എന്റെ മക്കളെ പൊന്നുപോലെ നോക്കണം… എനിക്ക് തരുന്ന വാക്കാണോ ഇത്?”
​”വാക്ക്… വാക്ക് ദേവൂ! ഇനി ഞാൻ മദ്യം തൊടില്ല. നമ്മുടെ മക്കളെ ഞാൻ ജീവനായി നോക്കും!” അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കരഞ്ഞു.
​അപ്പോഴേക്കും മെഷീനുകളിലെ ഗ്രാഫുകൾ താളം തെറ്റാൻ തുടങ്ങി. ഒരു നീണ്ട ബീപ് ശബ്ദത്തോടെ മോണിറ്ററിലെ വരകൾ നേർരേഖയിലാകാൻ തുടങ്ങി… ദേവസേന പതിയെ കണ്ണുകൾ അടച്ചു. ഡോക്ടർമാർ ഓടിയെത്തി സുരേഷിനെ പുറത്താക്കി. വാതിലിനു പുറത്തുനിന്ന് സുരേഷ് നെഞ്ചത്തടിച്ചു കരഞ്ഞു: “എന്റെ ജീവൻ എടുത്തോളൂ ഈശ്വരാ… അവൾക്ക് പകരം എന്നെ കൊണ്ടുപോകൂ… എന്റെ ദേവൂനെ എനിക്ക് തിരിച്ചു തരൂ…” അവൻ ആ തറയിൽ കിടന്നുരുണ്ടു. മക്കൾ അലറിക്കരഞ്ഞു.
​പക്ഷേ, ആ പശ്ചാത്താപത്തിന്റെ കണ്ണീരിനും കുഞ്ഞുങ്ങളുടെ നിലവിളിക്കും മുന്നിൽ വിധി തോറ്റുപോവുകയായിരുന്നു! ഡോക്ടർമാർ പരമാവധി ശ്രമിച്ച് ഒടുവിൽ ഷോക്ക് കൊടുത്ത് അവളുടെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരുന്നു. മിനിറ്റുകൾ നീണ്ട ആ പോരാട്ടത്തിനൊടുവിൽ, അത്ഭുതമെന്നു പറയട്ടെ, ആ മോണിറ്ററിൽ വീണ്ടും ഹൃദയമിടിപ്പിന്റെ ഗ്രാഫുകൾ തെളിഞ്ഞു വന്നു! ദേവസേന മരണത്തിന്റെ വക്ത്രത്തിൽ നിന്ന്, തന്റെ മക്കൾക്ക് വേണ്ടിയും മാറിയ ഭർത്താവിന് വേണ്ടിയും ജീവിതത്തിലേക്ക് പതിയെ കണ്ണ് തുറന്നു!
​മാസങ്ങൾ കഴിഞ്ഞു… ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സുരേഷ് ഇപ്പോൾ പഴയ സുരേഷല്ല. പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്ന ദേവസേനയോടൊപ്പം, മദ്യവും ലഹരിയും പൂർണ്ണമായി ഉപേക്ഷിച്ച്, തന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന നല്ലൊരു അച്ഛനായി അവൻ ജീവിക്കുകയാണ്.
​ചില നേരങ്ങളിൽ സുരേഷ് ദേവസേനയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറയും: “എനിക്ക് ജീവൻ തന്നത് നീയാണെന്ന് അറിഞ്ഞിട്ടും എന്നെ വീണ്ടും ഈ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നിന്റെ ഈ വലിയ മനസ്സാണ് ദേവൂ…” അപ്പോഴൊക്കെ ദേവസേന തന്റെ വയറ്റിലെ ആ ശസ്ത്രക്രിയയുടെ പാടിലേക്ക് മെല്ലെ കൈചേർത്ത് ഒരു ചെറുപുഞ്ചിരിയോടെ അവനെ നോക്കും. എല്ലാ ദുരിതങ്ങൾക്കും ഒടുവിൽ സ്നേഹത്തിന്റെ പുതുവെളിച്ചം ആ കുടുംബത്തിൽ പെയ്തിറങ്ങുകയായിരുന്നു…

​ “പകരം വെക്കാനില്ലാത്തത്”
രചിതാവ്

✍️അനിഷ

Leave a Reply

Your email address will not be published. Required fields are marked *