അമ്മേ… ഞാൻ പ്രണവിന്റെ കൂടെ പോകുവാ, എന്റെ വയറ്റിൽ അവന്റെ കുഞ്ഞു വളരുന്നുണ്ട്, ഇനി എന്നെ തടയാൻ നോക്കണ്ട…..

“അമ്മേ… ഞാൻ പ്രണവിന്റെ കൂടെ പോകുവാ, എന്റെ വയറ്റിൽ അവന്റെ കുഞ്ഞു വളരുന്നുണ്ട്, ഇനി എന്നെ തടയാൻ നോക്കണ്ട!”

 

​ അനുവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഗീതയ്ക്ക് താൻ ഇപ്പോൾ ഇവിടെ വീഴും എന്ന് തോന്നി..

ഡിഗ്രിക്ക് പഠിക്കുന്ന മകളാണ് ഒന്ന് പറയുന്നത് അവൾ ഗർഭിണിയാണ് എന്ന്.. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അവളെ അടിച്ചു ഗീത.

“” എന്നെ അടിച്ചിട്ടും കൊന്നിട്ടും ഒരു കാര്യവുമില്ല എനിക്ക് അവന്റെ കൂടെ പോണം!! ഇല്ലെങ്കിൽ തന്തയില്ലാത്ത കുഞ്ഞിനെ ഞാൻ പ്രസവിക്കും!””

എന്ന് അവൾ ചൊടിയോടെ പറഞ്ഞപ്പോൾ,

ആ വാക്കുകൾ ഒരു ഇടിത്തീയായിട്ടാണ് ആ അമ്മയുടെ നെഞ്ചിൽ പതിച്ചത്..

ഗീത ആദ്യം ഓർത്തത് തന്റെ ഭർത്താവിന്റെ മാനത്തെ കുറിച്ചാണ്.

സ്വന്തം മകൾ പിഴച്ച് പ്രസവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടപ്പെട്ടവന്റെ കൂടെ ഒളിച്ചോടി പോയി എന്ന് നാട്ടുകാർ അറിയുന്നതാണ് എന്ന് ആ പാവം അമ്മ കരുതി.

 

പ്രണവ് എന്ന ചെറുപ്പക്കാരനുമായി അനു പ്രണയത്തിലായിരുന്നു എന്ന് ഗീതയ്ക്ക് അറിയാമായിരുന്നു.

അതിൻ്റെ പേരിൽ വീട്ടിൽ പലവട്ടം വഴക്കുകൾ നടന്നിട്ടുമുണ്ട്. എന്നാൽ, ഇങ്ങനെയൊക്കെ അവൾ വരുത്തി തീർക്കുമെന്ന് ഗീത സ്വപ്നത്തിൽ പോലും കരുതിയില്ല.

അവൾക്ക് തങ്ങളോട് അല്പമെങ്കിലും സ്നേഹം ഉണ്ടാകും എന്ന് കരുതി.

.

​അനു ഇറങ്ങിപ്പോയ വിവരം അറിഞ്ഞപ്പോൾ അച്ഛൻ ഗംഗാധരൻ നിയന്ത്രണം വിട്ട് പെരുമാറി.

 

ഗീത മകളെ മര്യാദയ്ക്ക് വളർത്താത്തത് ആണ് ഇതിന് കാരണം എന്ന് പറഞ്ഞ് അദ്ദേഹം ഗീതയെ ക്രൂരമായി ഉപദ്രവിച്ചു.

“നീ കൊടുത്ത സ്വാതന്ത്ര്യം കൊണ്ടാണ് അവൾ ഇങ്ങനെ ചെയ്തത്” എന്ന് പറഞ്ഞ് ആ അച്ഛൻ ഗീതയെ അടിച്ചു.

ഒരക്ഷരം പോലും പറയാതെ ഗീത അതെല്ലാം നിന്ന് കൊണ്ടു. കാരണം അവൾ ഇറങ്ങിപ്പോയത് തന്റെ മൗന സമ്മതത്തോടെ ആണ്..

അതല്ലാതെ തനിക്ക് വേറെ വഴി അറിയില്ലായിരുന്നു.

ശരീരത്തിലെ വേദനയേക്കാൾ സ്വന്തം മകൾ തങ്ങളെ ചതിച്ചല്ലോ എന്നോർത്തുള്ള മനസ്സിന്റെ വേദനയായിരുന്നു ഗീതയ്ക്ക് കൂടുതൽ.

 

​അതേസമയം, അനു പ്രണവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയിരുന്നു. അവിടെ സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒരുമിച്ചു താമസിക്കാൻ തുടങ്ങി.

എന്നാൽ നാട്ടിൽ ഗംഗാധരൻ പോലീസിൽ പരാതി നൽകിയിരുന്നു.

മകളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

മൂന്ന് ദിവസത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം, പോലീസിന്റെ ഫോൺ കോൾ വന്നതോടെ അനുവിനും പ്രണവിനും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

 

​അവർ നേരെ പോലീസ് സ്റ്റേഷനിൽ എത്തി. മകളെ കാത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഗംഗാധരനും ഗീതയും അവിടെ ഇരിപ്പുണ്ടായിരുന്നു.

പോലീസ് അനുവിനോട് ചോദിച്ചു, “നിനക്ക് ആരുടെ കൂടെ പോകാനാണ് താല്പര്യം?”

 

​മാതാപിതാക്കളുടെ കണ്ണീരുകണ്ടെങ്കിലും അനുവിന്റെ മനസ്സ് അലിഞ്ഞില്ല.

അവൾ ഒട്ടും മടി കൂടാതെ പറഞ്ഞു, “എനിക്ക് പ്രണവിന്റെ കൂടെ പോയാൽ മതി. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയത്.” എന്ന്.

​മകളുടെ ഈ മറുപടി കേട്ടപ്പോൾ ഗംഗാധരന്റെയും ഗീതയുടെയും നെഞ്ച് തകർന്നുപോയി.

“” നീ ഗർഭിണിയാണോടി?? “” പോലീസുകാരൻ അടുത്ത ചോദ്യം ചോദിച്ചു..

കാരണം കേസ് കൊടുക്കാൻ വന്നപ്പോൾ പോലീസുകാർ ഡീറ്റെയിൽസ് ചോദിച്ച വഴിക്ക്, ആ പാവം അമ്മ അറിയാതെ അക്കാര്യം പറഞ്ഞു പോയിരുന്നു.

അതും കൂടി കേട്ടപ്പോൾ ഗംഗാധരൻ ആകെ തളർന്നു.

“” ചോദിച്ചത് കേട്ടില്ലേടി നീ പ്രഗ്നന്റ് ആണോ എന്ന്?? “” പോലീസുകാരൻ വീണ്ടും ചോദിച്ചു അത് കേട്ടതും അവൾ ഗീതയെ ഒന്ന് നോക്കി.

“” അല്ല!! അമ്മ അവിടെ നിന്ന് എന്നെ ഇറങ്ങി വരാൻ സമ്മതിക്കാൻ വേണ്ടി ഞാൻ നുണ പറഞ്ഞതാ!!”

എന്ന് അവൾ പറഞ്ഞു അത് കേട്ടതും പോലീസുകാരനും കൂടി ദേഷ്യം വന്നു അയാൾക്കും ഇതേ പ്രായത്തിൽ ഒരു മകൾ ഉണ്ട്.

“” ഇപ്പോഴത്തെ സുഖം ഒന്നും കാണുന്നില്ല മോളെ!! ജീവിതമാണ് അത് ഇന്നും നാളെയും ഒന്നും തീരത്തില്ല!!””

അതും പറഞ്ഞ് അയാൾ അവരെ ഇറക്കി വിട്ടു.

ഗീതയ്ക്കും ഗംഗാധരനും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..

ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി, ഇരുവരും കരഞ്ഞുകൊണ്ട് ആ പോലീസ് സ്റ്റേഷന്റെ പടികൾ ഇറങ്ങി.

 

സ്വന്തം ചോര തങ്ങളെ തള്ളിപ്പറഞ്ഞതിന്റെ വേദനയോടെ അവർ വീട്ടിലേക്ക് മടങ്ങി.

 

​അനുവും പ്രണവും പിന്നീട് നിയമപരമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങി.

എന്നാൽ, അധികം വൈകാതെ തന്നെ അനുവിന്റെ ജീവിതത്തിലേക്ക് കഷ്ടപ്പാടുകൾ വന്നുതുടങ്ങി.

പ്രണവിന്റെ വീട്ടുകാർക്ക് അവളെ ഒട്ടും താല്പര്യമില്ലായിരുന്നു.

പ്രണവിന്റെ അമ്മ അവളോട് കടുത്ത ദേഷ്യത്തിലായിരുന്നു.

വീട്ടിലെ എല്ലാ ജോലികളും അനുവിനെക്കൊണ്ട് അവർ ചെയ്യിപ്പിച്ചു. പുലർച്ചെ എഴുന്നേറ്റു തുടങ്ങുന്ന ജോലി രാത്രി വൈകും വരെ നീണ്ടു.

ഒരു ചെറിയ വിശ്രമം പോലും അവൾക്ക് ലഭിച്ചില്ല.
​ഇതിനിടയിൽ അനു ശരിക്കും ഗർഭിണിയായി. താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷം അവളെ തേടിയെത്തിയെങ്കിലും പ്രണവിന്റെ വീട്ടിൽ അവൾക്ക് ഒരു പരിഗണനയും കിട്ടിയില്ല.

ഗർഭിണിയായ അവസ്ഥയിലും വലിയ പാത്രങ്ങൾ കഴുകാനും, തറ തുടയ്ക്കാനും, ഭാരമുള്ള സാധനങ്ങൾ എടുക്കാനും ഒക്കെ അവൾ നിർബന്ധിതയായി.

ചോദിച്ചാൽ, “ഞങ്ങളൊക്കെ ഗർഭമുള്ളപ്പോൾ ഇതിലും കൂടുതൽ പണിയെടുത്തവരാ” എന്നായിരുന്നു പ്രണവിന്റെ അമ്മയുടെ മറുപടി.

ജോലിഭാരവും മാനസിക വിഷമവും കാരണം രണ്ടു മാസമായപ്പോൾ അനുവിന്റെ ഗർഭം അലസിപ്പോയി.

 

​ആദ്യത്തെ അലസലിന്റെ സങ്കടം മാറും മുൻപേ അവൾ വീണ്ടും ഗർഭിണിയായി. പക്ഷേ, അപ്പോഴും പ്രണവിന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഉണ്ടായില്ല.

വിശ്രമം എന്തെന്ന് അനു അറിഞ്ഞില്ല. ശരീരം പൂർണ്ണമായും തളർന്നു. ഒടുവിൽ രണ്ടാമത്തെ ഗർഭവും അലസിപ്പോയി.

സ്വന്തം വീട്ടുകാരെയും ദൈവത്തെയും പറ്റിച്ച് ഇറങ്ങിപ്പോയതിന്റെ ശാപമാണ് അവൾക്ക് അനുഭവപ്പെടുന്നത് എന്ന് പ്രണവിന്റെ അമ്മ പറയാൻ തുടങ്ങി.

പിന്നെ അവൾ ഗർഭിണി ആയില്ല.

​കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് പ്രണവിന്റെ വീട്ടിൽ വലിയൊരു പ്രശ്നമായി മാറി.

ഒരു ദിവസം പ്രണവിന്റെ അമ്മ അവളോട് പരസ്യമായി പറഞ്ഞു,

“നിനക്ക് പ്രസവിക്കാൻ കഴിയില്ലെങ്കിൽ എന്റെ മോൻ വേറെ കല്യാണം കഴിക്കും. കുട്ടികളുണ്ടാകുന്ന ഒരു പെണ്ണിനെ അവൻ വീട്ടിൽ കയറ്റും.

നിന്നെപ്പോലെ ഒന്നിനെ ഇവിടെ നിർത്തിയിട്ട് കാര്യമില്ല.”

​തുടക്കത്തിൽ അനുവിനെ സ്നേഹിച്ച് ഇത്തരം അവസരത്തിൽ എല്ലാം അവളുടെ കൂടെ നിന്ന പ്രണവും പതുക്കെ മാറാൻ തുടങ്ങി.

അമ്മയുടെ വാക്കുകൾ കേട്ട് അവൻ അനുവിനെ കുറ്റപ്പെടുത്തി. “നിന്റെ ശാപം കൊണ്ടാണ് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്” എന്ന് അവൻ ആക്രോശിച്ചു.

മാത്രമല്ല, പ്രണവ് മദ്യപാന ശീലത്തിന് അടിമയായി മാറി. രാത്രിയിൽ കുടിച്ചു വന്ന് അവൻ അനുവിനെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി.

ശരീരത്തിലും മനസ്സിലും ചതവുകളേറ്റു അനു ആ വീട്ടിൽ നരകിച്ചു. ശാരീരികമായ പീഡനങ്ങളും മാനസികമായ ഒറ്റപ്പെടലും അവളെ പൂർണ്ണമായും തളർത്തി.

 

​ഇനി ഈ വീട്ടിൽ നിന്നാൽ താൻ മരിച്ചുപോകുമെന്ന് അനുവിന് ഉറപ്പായി. മരിക്കാൻ അവൾക്ക് ഭയമായിരുന്നു.

വേറെയൊരു വഴിയുമില്ലാതെ, ഒടുവിൽ അവൾ ആ പഴയ പോലീസ് സ്റ്റേഷൻ മുറ്റത്തെ ഓർത്തു. അ

 

ന്ന് താൻ തള്ളിപ്പറഞ്ഞ സ്വന്തം മാതാപിതാക്കളെ ഓർത്തു. നാണക്കേടും ഭയവും മാറ്റിവെച്ച് അവൾ സ്വന്തം വീട്ടിലേക്ക് നടന്നു.

 

​മകൾ തിരിച്ചുവരുന്നത് കണ്ടപ്പോൾ ഗംഗാധരന്റെയും ഗീതയുടെയും കണ്ണുകൾ നിറഞ്ഞു.

തനിക്ക് പറ്റിപ്പോയ തെറ്റുകൾ ഓർത്ത് അനു അവരുടെ കാലിൽ വീണു കരഞ്ഞു.
മകളുടെ തകർന്ന കോലവും ശരീരത്തിലെ പാടുകളും കണ്ട ആ അച്ഛനും അമ്മയ്ക്കും അവളെ മാറ്റിനിർത്താൻ കഴിഞ്ഞില്ല.

അവർ പഴയതെല്ലാം മറന്ന് അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.. ആരൊക്കെ തള്ളി പറഞ്ഞാലും സ്വന്തം ചോരയെ കൈവിടാൻ ആ മാതാപിതാക്കൾക്ക് കഴിയില്ലായിരുന്നു.

 

​വീട്ടിലെത്തിയ ശേഷം അനുവിന് സ്നേഹവും പരിചരണവും മാത്രമാണ് ലഭിച്ചത്. ഇതിനിടയിൽ, അനുവിന്റെ അവസ്ഥ മനസ്സിലാക്കിയ ഗംഗാധരന്റെ പെങ്ങളുടെ മകൻ ഹരി അവളെ വിവാഹം കഴിക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

അനുവിന്റെ ഭൂതകാലം അറിഞ്ഞിട്ടും, അവളെ ഒരു നല്ല ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അവൻ ആഗ്രഹിച്ചു.

വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ വിവാഹം നടന്നു.
​ഹരിയുടെ കൂടെയുള്ള ജീവിതം അനുവിന് ഒരു പുതിയ ജന്മം പോലെയായിരുന്നു.

ഹരി അവളെ ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയത്. അധികം വൈകാതെ അനു വീണ്ടും ഗർഭിണിയായി.

ഗർഭിണിയായ വിവരം അറിഞ്ഞ നിമിഷം മുതൽ ഹരിയും അനുവിന്റെ അച്ഛനും അമ്മയും അവളോട് പൂർണ്ണമായി വിശ്രമിക്കാൻ ആവശ്യപ്പെട്ടു.

 

“ഒരു പണി പോലും ചെയ്യേണ്ട, നന്നായി റെസ്റ്റ് എടുക്കണം” എന്ന് ഹരി ശാഠ്യം പിടിച്ചു.

​സത്യത്തിൽ പ്രണവിന്റെ വീട്ടിൽ വെച്ച് അനുവിന് ഒട്ടും വിശ്രമം കിട്ടിയിരുന്നില്ല. അവിടെയുള്ള അമിതമായ പണിയും മാനസിക പീഡനങ്ങളും കൊണ്ടാണ് മുൻപ് രണ്ടുതവണയും ഗർഭം അലസിപ്പോയത്.

എന്നാൽ ഇവിടെ, സ്നേഹവും കരുതലും പൂർണ്ണമായ വിശ്രമവും ലഭിച്ചപ്പോൾ അവളുടെ ശരീരം ആരോഗ്യം വീണ്ടെടുത്തു. പ്

മാസങ്ങൾ തികഞ്ഞപ്പോൾ അനു ഒരു സുന്ദരനായ ആൺകുഞ്ഞിന് ജന്മം നൽകി.

 

​ഇന്ന് അനുവിന്റെ ജീവിതം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഹരിയുടെയും അച്ഛനമ്മമാരുടെയും കൂടെ ജീവിക്കുമ്പോൾ അവൾക്ക് ഇതൊരു സ്വർഗ്ഗമായി തോന്നുന്നു.

പഴയ നരകതുല്യമായ ജീവിതം ഓർക്കുമ്പോൾ അവൾക്ക് ഇപ്പോൾ ഭയമാണ്.

സ്വന്തം അച്ഛനെയും അമ്മയെയും ചതിച്ച്, ആരും പറയുന്നതുകേൾക്കാതെ പ്രണവിന്റെ കൂടെ ഇറങ്ങിപ്പോയ ആ പഴയ നിമിഷങ്ങളെ ഓർത്ത് ഇന്ന് അനു സ്വയം ശപിക്കുകയാണ്.
പ്രണവ് ആകട്ടെ ഇപ്പോൾ ഒരു മുഴു കുടിയൻ ആയി മാറി.. അവനെ വേറെ പെണ്ണ് കെട്ടിക്കാൻ അമ്മയും പെങ്ങളും ഒരുപാട് നടന്നു എങ്കിലും എവിടെ നിന്നും കിട്ടിയില്ല..

ഒടുവിൽ അനുവിന്റെ ജീവിതം കണ്ട് അസൂയപ്പെട്ട് അവിടെയും അവൻ വന്നു പ്രശ്നമുണ്ടാക്കി എന്നാൽ പോലീസിൽ അറിയിച്ചു അത് മുളയിലെ തന്നെ അവർ നുള്ളി..

ഇപ്പോൾ അനുവിന് ശരിയും തെറ്റും അറിയാം..
അന്ന് ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കി, മാതാപിതാക്കളുടെ സ്നേഹത്തിന്റെ വില അറിഞ്ഞ് അവൾ ഇന്ന് സമാധാനത്തോടെ ജീവിക്കുന്നു.

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *