“എനിക്ക് ഒരു കാര്യം പറയാനുണ്ട്…” അവൾ അനുവാദമില്ലാതെ അകത്തേക്ക് കയറി കട്ടിലിൽ ഇരുന്നു.
“എന്താ ഏട്ടത്തിയമ്മേ ഈ സമയത്ത്?” അവൻ അത്ഭുതത്തോടെ ചോദിച്ചു.
“എന്നെ അങ്ങനെ വിളിക്കണ്ട… കാഞ്ചന എന്ന് വിളിച്ചാൽ മതി,” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
അവൻ ചെറുതായി ഒന്ന് ചിരിച്ചു. എന്നാൽ കാഞ്ചന പെട്ടെന്ന് അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു:
വലതുകാൽ വെച്ച് കാഞ്ചനാദേവി ആ വീട്ടിലേക്ക് കയറുമ്പോൾ ആ മുഖത്ത് ഒരു വധുവിന്റെ ലജ്ജയോ ഭയമോ ഉണ്ടായിരുന്നില്ല; പകരം അഹങ്കാരത്തിന്റെ കനലുകൾ മാത്രമാണ് തിളങ്ങിനിന്നത്.
വൃത്തികെട്ട ചിന്തകളും ചതിയും മാത്രം കൈമുതലായുള്ള ഒരു സ്ത്രീയായിരുന്നു അവൾ. സ്വന്തം ശരീരവും മാനവും വിറ്റും, പല പുരുഷന്മാരെ സ്വാധീനിച്ചും ഒടുവിൽ അവൾ ഒരു സർക്കാർ ജോലി നേടിയെടുത്തു.
അതിനിടയിൽ പലരിൽ നിന്നായി ഉണ്ടായ ഗർഭങ്ങൾ ഒന്നിനു പുറകെ ഒന്നായി അലസിപ്പിച്ചു കളയാൻ അവൾക്ക് യാതൊരു മടിയും തോന്നിയിരുന്നില്ല. ഒടുവിൽ, തന്റെ പാപങ്ങൾ മറയ്ക്കാനും സുരക്ഷിതമായ ഒരു താവളം കണ്ടെത്താനുമായി അവൾ പാവത്താനായ ശേഖരനെ ചതിയിൽപ്പെടുത്തി വിവാഹം കഴിച്ച് ആ വീട്ടിലേക്ക് എത്തി.
ആകെ അഞ്ച് പേരുള്ള ആ സാധാരണ കുടുംബത്തിലേക്ക് ഈ ശാപം പിടിച്ചവൾ കടന്നുവന്നപ്പോൾ ആർക്കും അത് ഇഷ്ടപ്പെട്ടിരുന്നില്ല. വരുന്ന വഴിയിൽ ഒരു തുണിസഞ്ചിയിൽ ആകെ ഒരു സാരി മാത്രമായിരുന്നു അവളുടെ സമ്പാദ്യം. എങ്കിലും അവളുടെ അഹങ്കാരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഇലക്ട്രീഷ്യനായ അവളുടെ ഭർത്താവ് ശേഖരൻ പണി കഴിഞ്ഞ് തിരികെ വന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മ ഭവാനിയമ്മയെയാണ്. ആ വൃദ്ധയുടെ നടുവൊടിഞ്ഞ്, നാവ് വലിച്ച് ഒടിച്ച നിലയിലായിരുന്നു! സംസാരിക്കാൻ പോലുമാകാതെ അവർ പിടഞ്ഞു.
ആരും കാണാതെ കാഞ്ചനാദേവി ചെയ്ത ക്രൂരതയായിരുന്നു അത്. ഒന്നും അറിയാത്തതുപോലെ കാഞ്ചന അവിടെ നിന്നു. ഉടനെ തന്നെ അമ്മയെ ആശുപത്രിയിലും പിന്നീട് അവിടെയുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം ദൂരെയുള്ള ഒരു ആയുർവേദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനിയത്തി മാളുവിനെ അവിടെ കൂട്ടിനായി നിർത്തി ശേഖരൻ വീട്ടിൽ തിരിച്ചെത്തി.
വീട്ടിൽ യാതൊരു ഭയവുമില്ലാതെ കാഞ്ചന ഇരിക്കുന്നുണ്ടായിരുന്നു. അവൾ പരിഹാസത്തോടെ ചോദിച്ചു.
“അമ്മയുടെ കാര്യം എന്തായി? ഇനി എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണല്ലേ… കഷ്ടമായിപ്പോയി!”
പിറ്റേന്ന് നേരം വെളുത്തിട്ടും അവൾ പതിവിലും കൂടുതൽ ഉറങ്ങി എഴുന്നേറ്റതേയുള്ളൂ. വിശന്നു വലഞ്ഞ ശേഖരൻ ദേഷ്യത്തോടെ ചോദിച്ചു.
“എടീ, തിന്നാൻ എന്തെങ്കിലും താ. ജോലിക്ക് പോകാൻ സമയമായി.”
അവൾ മുഖത്തുനോക്കി അഹങ്കാരത്തോടെ പറഞ്ഞു:
“എന്റെ വീട്ടിൽ എല്ലാം പുറത്തുനിന്നാ വരുന്നത്. എന്റെ അമ്മയ്ക്ക് കുറെ ചേട്ടന്മാരും ഫ്രണ്ട്സും ഉണ്ട്, അവർ വാങ്ങിത്തരും.
എനിക്ക് ഉണ്ടാക്കാൻ സൗകര്യമില്ല.”
ശേഖരൻ ഒന്നും മിണ്ടാതെ ദേഷ്യം കടിച്ചമർത്തി ഇറങ്ങിപ്പോയി. നാളുകൾ കഴിഞ്ഞപ്പോൾ ഭവാനിയമ്മയുടെ ആരോഗ്യം കുറച്ചൊക്കെ ഭേദമായി. അമ്മയ്ക്കും അനിയത്തിക്കും തനിക്കുമുള്ള ഭക്ഷണം ഉണ്ടാക്കാൻ അവൻ മറ്റൊരു സ്ത്രീയെ ഏർപ്പാടാക്കി.
കാഞ്ചനയെ പൂർണ്ണമായും അവഗണിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം കാഞ്ചന തലകറങ്ങി വീണു. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അവൾ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
എന്നാൽ ആ കുഞ്ഞിന്റെ അച്ഛൻ താനല്ലെന്ന് ശേഖരന് നന്നായി ബോധ്യമുണ്ടായിരുന്നു. കാരണം, ഇടയ്ക്കൊരിക്കൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കാഞ്ചനയുടെ വീടിനടുത്തുള്ള ഒരുത്തൻ അവളെ കാണാൻ വന്നിരുന്നു. അവർ ജനാലകൾ അടയ്ക്കാൻ മറന്നതുകൊണ്ട് ഉള്ളിലെ അവിഹിത കാഴ്ചകൾ കണ്ട് ഭവാനിയമ്മ അമ്പരന്നുപോയതും, ചോദ്യം ചെയ്ത അമ്മയെ കാഞ്ചനയും കാമുകനും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചതും ഭവാനിയമ്മ പിന്നീട് മകനോട് വെളിപ്പെടുത്തിയിരുന്നു.
വയറ്റിലെ ഗർഭം തനിക്ക് ആ വീട്ടിൽ പിടിച്ചുനിൽക്കാനുള്ള ഒരു കച്ചിത്തുരുമ്പാണെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു.
ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. തന്റെ വൃത്തികെട്ട അഴിഞ്ഞാട്ടങ്ങൾ തുടർന്നുക്കൊണ്ട് അവൾ ആ കുഞ്ഞിന് ജന്മം നൽകി.
അങ്ങനെ ആ കുഞ്ഞിന് മൂന്ന് വയസ്സായി. അപ്പോഴാണ് ആ കുടുംബത്തിലേക്ക് ആ സന്തോഷവാർത്ത എത്തുന്നത്. ശേഖരന്റെ അനിയൻ അനൂപ് പോലീസ് ട്രെയിനിങ് കഴിഞ്ഞ് അതേ നാട്ടിലെ സ്റ്റേഷനിൽത്തന്നെ സബ് ഇൻസ്പെക്ടറായി ചാർജെടുത്തു. എല്ലാവർക്കും വലിയ സന്തോഷമായി.
എന്നാൽ കാഞ്ചനയുടെ കണ്ണുകൾ പതിഞ്ഞത് ആ അനിയൻ അനൂപിന്റെ അഴകിലും സാമർത്ഥ്യത്തിലുമായിരുന്നു. സ്വന്തം ഭർത്താവിനേക്കാൾ അവൾ അനിയനെ ശ്രദ്ധിക്കാൻ തുടങ്ങി.
ഒരു രാത്രി… ഭർത്താവും കുഞ്ഞും നല്ല ഉറക്കത്തിലായ സമയം നോക്കി അവൾ പതിയെ അനൂപിന്റെ മുറിക്ക് മുന്നിലെത്തി. വാതിലിൽ പതുക്കെ മുട്ടി.
അനൂപ് വാതിൽ തുറന്നപ്പോൾ മുന്നിൽ കാഞ്ചന!
“എനിക്ക് ഒരു കാര്യം പറയാനുണ്ട്…” അവൾ അനുവാദമില്ലാതെ അകത്തേക്ക് കയറി കട്ടിലിൽ ഇരുന്നു.
“എന്താ ഏട്ടത്തിയമ്മേ ഈ സമയത്ത്?” അവൻ അത്ഭുതത്തോടെ ചോദിച്ചു.
“എന്നെ അങ്ങനെ വിളിക്കണ്ട… കാഞ്ചന എന്ന് വിളിച്ചാൽ മതി,” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
അവൻ ചെറുതായി ഒന്ന് ചിരിച്ചു. എന്നാൽ കാഞ്ചന പെട്ടെന്ന് അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു:
“പ്ലീസ്… ഞാൻ പറയുന്നത് കേൾക്കൂ. നിന്റെ ഏട്ടൻ എന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. എനിക്ക് ആ ജീവിതത്തിൽ ഒരു സന്തോഷവുമില്ല. ഞാൻ മരിക്കാൻ പോവുകയാണ്…” ജനലഴികളിലൂടെ പുറത്തെ നിലാവിനെ നോക്കി അവൾ കള്ളക്കണ്ണീരൊഴുക്കി.
അവൻ വല്ലാതെയായി.
സഹതാപത്തോടെ അവൻ അവളുടെ തോളിൽ പതുക്കെ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു:
“തൊടൂ കാഞ്ചന…” അവൾ പറഞ്ഞു. തന്റെ തന്ത്രം ഫലിക്കുന്നു എന്നോർത്ത് അവളുടെ ചുണ്ടുകളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
അവൾ പെട്ടെന്ന് അവന്റെ നേർക്ക് തിരിഞ്ഞതും, അവളുടെ സാരി തോളിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി. അവന്റെ കണ്ണുകൾ അറിയാതെ അവളിലൂടെ ഓടിനടന്നു. അവൾ അത് വേഗം നേരെയിടാൻ ശ്രമിക്കുന്നത് പോലെ അഭിനയിച്ചു.
അവൻ ഒന്നും മിണ്ടാാനാകാതെ മൗനമായി. അവന്റെ മനസ്സ് വല്ലാതെ പരവശമായിക്കൊണ്ടിരുന്നു. ഒടുവിൽ കാഞ്ചന അവനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചതോടെ അവന്റെ നിയന്ത്രണങ്ങളെല്ലാം തകർന്നുപോയി.
പിന്നെ അവിടെ നടന്നത് ഒരു ഭ്രാന്തമായ ഒഴുക്കായിരുന്നു. ഒരു പുരുഷന്റെ ജീവിതം കൂടി തകർക്കാൻ പോകുന്നതിന്റെ ആനന്ദത്തിൽ അവൾ അവനിൽ ആഴ്ന്നിറങ്ങി.
അവർക്കിടയിലെ ആ കാമക്കൂത്ത് ഒരു മഴപോലെ പെയ്തു തീർന്നപ്പോഴാണ് പെട്ടെന്ന് ആ ശബ്ദം കേട്ടത്!
ടാക്… ടാക്… ടാക്… മുറിയുടെ വാതിലിൽ ശക്തമായ മുട്ട്!
അനൂപ് ആകെ അവശനായി ഭയന്നുവിറച്ചുപോയി. എന്നാൽ കാഞ്ചനയ്ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. അവൾ വേഗത്തിൽ കട്ടിലിനടിയിലേക്ക് ഇഴഞ്ഞു കയറി ഒളിച്ചു.
അനൂപ് ഭയം മറച്ചുവെച്ച് പതുക്കെ വാതിൽ തുറന്നു. മുന്നിൽ ഭവാനിയമ്മയും ശേഖരനും നിൽക്കുന്നു! ശേഖരന്റെ കയ്യിൽ കരയുന്ന കുഞ്ഞുമുണ്ട്.
“ടാ, കാഞ്ചനയെ നീ കണ്ടോ? കുഞ്ഞ് കരയുന്നു, അവളെ ഇവിടെങ്ങും കാണാനില്ല!” ശേഖരൻ പരിഭ്രാന്തിയോടെ ചോദിച്ചു.
കട്ടിലിനടിയിൽ കിടക്കുന്ന കാഞ്ചനയെ അവർ കാണുമോ എന്ന ഭയത്താൽ അനൂപിന്റെ നെഞ്ച് പടപടാ ഇടിച്ചു. അവൻ കഷ്ടപ്പെട്ട് സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല ഏട്ടാ… വാ നമുക്ക് പുറത്തുപോയി നോക്കാം.”
അമ്മയെയും ഏട്ടനെയും മുറിയിൽ നിന്നും മാറ്റാനായി അവൻ അവരെയും കൂട്ടി പുറത്തേക്ക് നടന്നു. ആ സമയം കൊണ്ട് കട്ടിലിനടിയിൽ നിന്നും പുറത്തുവന്ന കാഞ്ചന വേഗത്തിൽ ആ മുറിയിലെ ബാത്ത്റൂമിലേക്ക് കയറി ഒളിച്ചു.
അവൻ എല്ലാ ഇടവും തിരഞ്ഞു തളർന്നു മടങ്ങിവന്നപ്പോൾ അവൾ കുളിക്കുകയായിരുന്നു. തലമുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന നിലയിൽ ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വന്നളോട് ശേഖരൻ ചോദിച്ചു.
“നീ ഇത്രയും നേരം എവിടെയായിരുന്നു?”
”ഞാൻ മുകളിൽ പോയി നിലാവ് നോക്കുകയായിരുന്നു. നല്ല ചൂടായതുകൊണ്ട് താഴേക്ക് വന്നപ്പോൾ ഒന്ന് കുളിച്ചതേയുള്ളൂ.” അവൾ ഒട്ടും കുലുക്കമില്ലാതെ കള്ളം പറഞ്ഞു.
ശേഖരൻ ഒന്നും മിണ്ടാതെ കുഞ്ഞിനെ അവളുടെ കയ്യിൽ ഏൽപ്പിച്ച് കിടന്നു. അവളും കിടന്നു. എന്നാൽ അവളുടെ ഉള്ളിൽ കഴിഞ്ഞുപോയ നിമിഷങ്ങളുടെ സുഖകരമായ ചിന്തകളായിരുന്നെങ്കിൽ, ശേഖരന്റെ നെഞ്ചിൽ
തീയുരുകുകയായിരുന്നു.
ഒരു വലിയ സംശയക്കടൽ അവന്റെ മനസ്സിൽ ഇരമ്പിക്കൊണ്ടിരുന്നു. അപ്പുറത്തെ മുറിയിൽ അനൂപും കുറ്റബോധത്താൽ നീറി ഉറങ്ങാനാകാതെ കിടന്നു.
പിറ്റേന്ന് നേരം പുലർന്നു. എല്ലാവരും ഉണർന്നു. അന്ന് ശേഖരന് ഒരു നൈറ്റ് ജോബ് ഉണ്ടായിരുന്നു.
പോയാൽ തിരികെ വരുമ്പോൾ നാളെ രാത്രിയാകും. അനൂപ് ഇതൊന്നും അറിഞ്ഞിരുന്നില്ല.
ഏട്ടൻ ജോലിക്ക് പോകാനായി പടിയിറങ്ങിയത് കാഞ്ചനയ്ക്ക് വലിയൊരു അവസരമായി മാറി. അവളുടെ നെഞ്ചിൽ വീണ്ടും ഒരു നിഗൂഢമായ കള്ളപ്പുഞ്ചിരി വിടർന്നു. രാത്രി കനത്തപ്പോൾ അവൾ തന്റെ സുഖങ്ങൾക്ക് തടസ്സമാകാതിരിക്കാൻ സ്വന്തം ചോരയായ ആ മൂന്ന് വയസ്സുകാരൻ കുഞ്ഞിന് പോലും ഉറക്കഗുളിക നൽകി മയക്കിക്കിടത്തി!
തുടർന്ന്, ശരീരം തുളച്ചുകയറുന്ന തരത്തിലുള്ള, ഒട്ടിനിൽക്കുന്ന ഒരു നൈറ്റ് ഡ്രസ്സും ധരിച്ച് അവൾ അനൂപിന്റെ മുറിയിൽ കയറിപ്പറ്റി.
അനൂപ് കുളി കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ അവന്റെ കണ്ണുകൾ ആകെ അവളിൽ ഉടക്കിനിന്നു. അവൾ പെട്ടെന്ന് ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു. ആദ്യത്തെ ചില നിമിഷങ്ങളിൽ അവൻ എല്ലാം മറന്ന് അവളിൽ ലയിച്ചുപോയി.
പെട്ടെന്നാണ് അവന്റെ ഉള്ളിൽ വിവേകമുണർന്നത്: “ഏട്ടത്തി… ഇത് തെറ്റാണ്, മാറി നിൽക്കൂ!”
എന്നാൽ അവൾ വിട്ടില്ല. അവന്റെ അധരങ്ങൾ കവർന്നുകൊണ്ട് അവൾ അവനെ മുറുകെപ്പിടിച്ചു. പിന്നെ നടന്നത് മറ്റൊന്നായിരുന്നു; അവൻ പൂർണ്ണമായി അവളിൽ ലയിച്ചുപോയി. പിന്നീട് അത് അവരുടെ സ്ഥിരമായ ഒരു പതിവായി മാറി. പകലും രാത്രിയും അവർ പരസ്പരം കൂടുതൽ അടുത്തു.
അങ്ങനെയിരിക്കെ ഒരു ദിവസം…
ജോലി കഴിഞ്ഞ് അപ്രതീക്ഷിതമായി ശേഖരൻ നേരത്തെ വീട്ടിലെത്തി. വീട്ടിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. അനൂപിന്റെ മുറിയുടെ ജനലിലൂടെ അകത്തേക്ക് നോക്കിയ അയാൾ കണ്ടത് കരളുരുകുന്ന, ജീവനറ്റതുപോലെയാക്കുന്ന ആ കാഴ്ചയായിരുന്നു!
തന്റെ സ്വന്തം അനിയനുമായി പൂർണ്ണനഗ്നരായി കിടക്കയിൽ കിടന്ന് ആർത്തുല്ലസിക്കുന്ന ഭാര്യ കാഞ്ചന!
നെഞ്ചുപൊട്ടുന്ന വേദനയോടെ, അടക്കാനാകാതെ വന്ന ദേഷ്യത്തോടെ അയാൾ അനൂപിന്റെ വാതിലിൽ ശക്തിയായി തട്ടി വിളിച്ചു:
“ടാ… നീ എന്തെടുക്കുകയാ അവിടെ? വാതിൽ തുറക്കെടാ!!”
അകത്ത് വലിയ പരിഭ്രാന്തിയായി. ഭയന്നുവിറച്ചുകൊണ്ട് അനൂപ് പതുക്കെ വാതിൽ തുറന്നു. കോപാകുലനായ ശേഖരൻ അകത്തേക്ക് ഇരച്ചുകയറി.
മുറിയിലെ എല്ലാ അലമാരകളും തുറന്നു നോക്കി. ഒടുവിൽ കട്ടിലിനടിയിലേക്ക് നോക്കിയപ്പോൾ, അവിടെ വിയർത്തു കുളിച്ചു കിടക്കുന്ന കാഞ്ചനയെയാണ് അവൻ കണ്ടത്.
അയാളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.
ദേഷ്യം ഇരച്ചുകയറിയ അയാൾ അവളെ കട്ടിലിനടിയിൽ നിന്നും മുടിക്ക് പിടിച്ചു വലിച്ചിഴച്ച് പുറത്തിറക്കി. പെട്ടെന്ന് തറയിൽ കിടന്ന നൈറ്റി വാരി ധരിച്ച് അവൾ എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചെങ്കിലും, അടക്കാനാകാത്ത ആക്രോശത്തോടെ അവൾ പോതിരെ തല്ലാൻ തുടങ്ങി.
ഒന്നിനു പുറകെ ഒന്നായി കനത്ത അടികൾ അവളുടെ മേൽ പതിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു.
കുഞ്ഞമ്മയുടെ വീട്ടിൽ പോയിരുന്ന ഭവാനിയമ്മയും മാളുവും ഈ സമയം വാതിൽക്കൽ തിരിച്ചെത്തി. വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ അവർ കണ്ടത് ചോര തിളയ്ക്കുന്ന ഈ ക്രൂരമായ കാഴ്ചയാണ്! അവർ ഞെട്ടിത്തരിച്ചുപോയി.
ശേഖരൻ ദേഷ്യത്തോടെ ഭവാനിയമ്മയോട് പറഞ്ഞു:
“അമ്മേ, ഈ വിഴുപ്പുഭാണ്ഡത്തിന്റെ കുഞ്ഞിനെപ്പോലും നമ്മൾ സഹിക്കുന്നത് വലിയൊരു പുണ്യമാണെന്ന് കരുതിയാണ് ഞാൻ ഇവളെയൊക്കെ ഇവിടെ താമസിപ്പിച്ചത്. അതിനുള്ള നന്ദി കാണിക്കുന്നതിന് പകരം ഇവൾ എന്റെ സ്വന്തം അനിയന്റെ ജീവിതം കൂടി തകർത്തുകളഞ്ഞിരിക്കുന്നു! ഈ നാശം പിടിച്ചവളെ ഇപ്പോൾത്തന്നെ ഈ പടിക്ക് പുറത്താക്കണം!”
അവൻ കാഞ്ചനയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളിപ്പുറത്താക്കി. എന്നാൽ ഏട്ടനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അനൂപും ഒപ്പം പടിയിറങ്ങാൻ ഒരുങ്ങി!
അത് കണ്ട് ചോര മരവിച്ചുകൊണ്ട് ശേഖരൻ അലറി.
“അകത്ത് കയറടാ! നീ നിന്നോടാ ഞാൻ പറഞ്ഞത്!”
അനൂപ് ഒട്ടും കൂസലില്ലാതെ ഏട്ടന്റെ മുഖത്തേക്ക് നോക്കി ധിക്കാരത്തോടെ പറഞ്ഞു:
“ഇല്ല! ഒരു പെണ്ണിന് വേണ്ട പരിഗണനയോ സ്നേഹമോ നിങ്ങളാരും അവൾക്ക് നൽകിയില്ല. അതുകൊണ്ടാണ് കാഞ്ചന എന്നെ തിരഞ്ഞു വന്നത്. ഞങ്ങൾ ഇനി ഒരുമിച്ച് ജീവിക്കാൻ പോവുകയാണ്.”
ഏട്ടനെയും അമ്മയെയും നോക്കി അത്രയും വിളിച്ചു പറഞ്ഞിട്ട് അവൻ കാഞ്ചനയെയും ചേർത്ത പിടിച്ച് ആ പടിയിറങ്ങി നടന്നു. സ്വന്തം മകന്റെ ഈ വഞ്ചനയും തകർച്ചയും നേരിൽ കണ്ട ഭവാനിയമ്മയ്ക്ക് അത് താങ്ങാൻ കഴിഞ്ഞില്ല.
അവർ നെഞ്ചുപൊട്ടി അലറിവിളിച്ചുകൊണ്ട് ബോധം കെട്ട് ഉമ്മറത്തേക്ക് വീണു!
അവൾ നേരെ അവനെയും കൊണ്ടുപോയത് അവളുടെ തെരുവിലെ വീട്ടിലേക്കാണ്. ജീർണ്ണിച്ച കെട്ടിടങ്ങളും അഴിഞ്ഞാട്ടങ്ങളും നിറഞ്ഞ, കണ്ടാലേ ഒരു വശപിശക് തോന്നുന്ന ആ വൃത്തികെട്ട തെരുവ്.
ആ വീട്ടിലേക്ക് കയറിയപ്പോൾത്തന്നെ അവന് ഒരസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. അവനെ ആദ്യം അവിടെയുള്ള ഇരുണ്ട ഒരു മുറിയിൽ ഇരുത്തിയിട്ട് കാഞ്ചന തികഞ്ഞ അഹങ്കാരത്തോടെയും അധികാരത്തോടെയും പറഞ്ഞു.
“ഇനി അങ്ങോട്ട് നമ്മൾ ഒന്നിച്ചാണ്… ആരും നമ്മളെ ചോദിക്കാൻ വരില്ല!”
തന്റെ യൂണിഫോം നൽകിയ ഗമയും അഭിമാനവുമെല്ലാം അഴിച്ച് ആ തെരുവിൽ വെച്ച് കാഞ്ചനയുടെ കാൽക്കൽ പണയം വെക്കുമ്പോൾ, അനൂപിന്റെ മനസ്സിൽ പതിയെ ഒരു ഉൾഭയം വിത്തുപാകാൻ തുടങ്ങിയിരുന്നു.
അതേസമയം…
നാട്ടിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലിട്ടു കിടക്കുകയായിരുന്നു ഭവാനിയമ്മ. തന്റെ ഇളയ മകൻ തങ്ങളെ പൂർണ്ണമായും ചതിച്ച് ആ ശാപത്തോടൊപ്പം പോയ വിവരം അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
യന്ത്രങ്ങളുടെ ബീപ് ശബ്ദങ്ങൾക്കിടയിൽ, കണ്ണുകളിൽ നിന്നും കണ്ണീരൊഴുക്കിക്കൊണ്ട് ആ വൃദ്ധ വിറയ്ക്കുന്ന ശബ്ദത്തിൽ തന്റെ ഇളയ മകന്റെ പേര് മാത്രം വിളിച്ചുകൊണ്ടിരുന്നു.
“മോനേ… അനൂ…”
തന്റെ നെഞ്ചുരുകി ചോര തുപ്പുന്ന വേദനയിലും ശേഖരൻ ആശുപത്രിയുടെ വരാന്തയിലൂടെ നടക്കുകയായിരുന്നു. അവന്റെ ഒരു വശത്ത് നിഷ്കളങ്കനായ ആ മൂന്ന് വയസ്സുകാരൻ കുഞ്ഞും, മറുവശത്ത് കരഞ്ഞു തളർന്ന സ്വന്തം അനിയത്തി മാളുവുമുണ്ടായിരുന്നു. അവന്റെ മനസ്സിൽ അനിയനോടുള്ള ദേഷ്യവും അമ്മയുടെ അവസ്ഥയോടുള്ള ആശങ്കയും കനലായി തിളച്ചു മറിഞ്ഞു.
കുറച്ചു ദിവസങ്ങൾ കടന്നുപോയി. കാഞ്ചനയുടെ ആ തെരുവിലെ വീടും അവിടുത്തെ വൃത്തികെട്ട സാഹചര്യങ്ങളും അനൂപിന് പതുക്കെ വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു.
മദ്യപാനികളുടെയും നാശം പിടിച്ച മനുഷ്യരുടെയും ബഹളങ്ങൾക്കിടയിൽ, തന്റെ പോലീസ് പദവിയുടെ അന്തസ്സുപോലും ആ മണ്ണിൽ ഒലിച്ചുപോകുന്നത് അവൻ തിരിച്ചറിഞ്ഞു.
എങ്കിലും കാഞ്ചനയോടുള്ള മോഹം കാരണം അവൻ എല്ലാം സഹിച്ചു.
ഒരു ദിവസം രാത്രി, ഡ്യൂട്ടി കഴിഞ്ഞ് പതിവിലും നേരത്തെ അവൻ വീട്ടിലെത്തി. ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ അവൻ തറഞ്ഞു നിന്നുപോയി! അവന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് പടർന്നു കയറി.
താൻ സ്വന്തം കുടുംബത്തെയും മാന്യതയെയും തള്ളിപ്പറഞ്ഞ് കൂടെ ഇറങ്ങിപ്പുറപ്പെട്ട കാഞ്ചന… അവൾ ദാ മറ്റൊരുവന്റെ കൂടെ കിടക്ക പങ്കിടുന്നു! അവൻ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു. കാഞ്ചനയും ആ നാട്ടിലെ ഒരു ചെറുക്കനും തമ്മിൽ അത്യന്തം മോശമായ രീതിയിലാണ് അവിടെ കിടന്നിരുന്നത്.
കോപവും സങ്കടവും കൊണ്ട് അനൂപിന്റെ ശരീരം വിറച്ചു. അവൻ വാതിലിൽ ശക്തമായി തട്ടി അകത്തേക്ക് കയറി. ആ ചെറുക്കൻ വസ്ത്രങ്ങൾ വാരിവലിച്ച് ഉടുത്ത് അവിടുന്ന് ഓടി രക്ഷപ്പെട്ടു.
അനൂപ് ദേഷ്യത്തോടെ കാഞ്ചനയുടെ അമ്മ ശ്യാമളയുടെ നേർക്ക് തിരിഞ്ഞ് ആക്രോശിച്ചു:
“എന്താ ഇവിടെ നടക്കുന്നത്? നിങ്ങൾ ഇതൊക്കെ കണ്ടുകൊണ്ടാണോ ഇരിക്കുന്നത്?!”
എന്നാൽ ഒട്ടും ഉളുപ്പില്ലാതെ, ആ വൃത്തികെട്ട ചിരിയോടെ ശ്യാമള മറുപടി പറഞ്ഞു.
“ഓ… അതിപ്പോ എന്താ മകനേ? അതൊക്കെ അത്ര വലിയ കാര്യമാക്കാനുണ്ടോ? അത് നമ്മുടെ വീട്ടിനടുത്തുള്ള പയ്യനാണ്. നല്ല ചെറുക്കനാ, പാവമാ… അവൾ ചോദിക്കുന്നതെന്തും അവൻ വാങ്ങി കൊടുക്കും. അതുകൊണ്ട് മക്കൾ ഇതൊന്നും കാര്യമാക്കണ്ട!”
അവരുടെ ആ വാക്കുകൾ അനൂപിന്റെ കരണത്തേറ്റ ശക്തമായ ഒരടി പോലെയായിരുന്നു.
താൻ ആർക്കുവേണ്ടിയാണോ സ്വന്തം അമ്മയെ മരണക്കിടക്കയിലാക്കിയത്, ആർക്കുവേണ്ടിയാണോ സ്വന്തം ഏട്ടനെ ചതിച്ചത്… അവൾ ഒരു വെറും വേശ്യ മാത്രമാണെന്ന പരമാർത്ഥം അവന്റെ തലച്ചോറിലേക്ക് തുളച്ചുകയറി. അവൻ ദേഷ്യത്തോടെ കാഞ്ചനയെ അടിക്കാൻ കൈയോങ്ങി!
പെട്ടെന്നാണ് കാഞ്ചന അവനെ തടഞ്ഞുകൊണ്ട് ആ വാർത്ത വെളിപ്പെടുത്തിയത്.
“എന്നെ തൊട്ടുപോകരുത്! എന്റെ വയറ്റിൽ ഇപ്പോൾ നിന്റെ കുഞ്ഞുണ്ട്!”
അതേ, ഒരു പുതിയ ശാപം പോലെ, അപ്പോഴേക്കും അവന്റെ ചോരയിലുള്ള കുഞ്ഞ് അവളുടെ വയറ്റിൽ ഉടലെടുത്തിരുന്നു! ആ വെളിപ്പെടുത്തൽ കേട്ട അനൂപ് എന്ത് ചെയ്യണമെന്നറിയാതെ തകർന്നുപോയി.
അവന്റെ കണ്ണുകളിൽ ഇരുട്ടു കയറി.
ആ നിമിഷം അനൂപിന്റെ തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി. കുഞ്ഞിന്റെ കാര്യം പറഞ്ഞു തന്നെ വീണ്ടും തളച്ചിടാൻ നോക്കുന്ന ആ വൃത്തികെട്ട സ്ത്രീയുടെ ഭാവം അവന് താങ്ങാൻ കഴിഞ്ഞില്ല. നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട അവൻ കാഞ്ചനയുടെ നേർക്ക് പാഞ്ഞടുത്തു.
അവൻ അവളെ ചെന്നു പൊതിരെ തല്ലി! തറയിലേക്ക് വീണ അവളുടെ നടു നോക്കി അവൾ ആഞ്ഞു ചവിട്ടി. ദേഷ്യം തീരാതെ തന്റെ അരയിലെ ബെൽറ്റൂരി അവളെ മാറി മാറി അടിച്ചു. കനത്ത ബെൽറ്റടികൾ അവളുടെ ശരീരത്തിൽ പതിക്കുമ്പോൾ അവൾ വേദനകൊണ്ട് അലറിവിളിച്ചു.
അടിച്ചവശയാക്കിയ ശേഷം ബെൽറ്റ് തറയിലേക്ക് എറിഞ്ഞ് അനൂപ് അലറി.
“എന്റെ ചേട്ടൻ പറഞ്ഞതാ ഈ വേശ്യയെ ഒരിക്കലും വിശ്വസിക്കരുത് എന്ന്! നീ എന്താ കരുതിയത്? നിന്റെ ഈ വിഴുപ്പുഭാണ്ഡങ്ങൾ മുഴുവൻ ഞാൻ ചുമക്കുമെന്നോ? നിന്നെ ഇനി എന്റെ കൺവട്ടത്ത് കണ്ടുപോരരുത്!”
സ്വന്തം പോലീസ് യൂണിഫോമിന്റെ വിലപോലും കളഞ്ഞ് അവൻ ആ നരകത്തിൽ നിന്നും ഇറങ്ങി ഓടി. നേരെ ചെന്നത് സ്വന്തം ഏട്ടൻ ശേഖരന്റെ മുന്നിലേക്കാണ്. ഏട്ടന്റെ കാലുകളിൽ വീണ് അവൻ പൊട്ടിക്കരഞ്ഞു, മാപ്പപേക്ഷിച്ചു. ആ കാഴ്ച കണ്ട ശേഖരന്റെ ഹൃദയം അലിഞ്ഞു. അനിയനെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“പോട്ടെടാ… തെറ്റുകാരൻ ഞാനാ. ആ വേശ്യയെ സ്നേഹിച്ചതും വീട്ടിൽ കയറ്റി താമസിപ്പിച്ചത് ഞാനാ. നീ അതിൽ വീണുപോയി.”
ആ നാണക്കേടിൽ നിന്നും ശാപത്തിൽ നിന്നും രക്ഷപ്പെടാൻ അവർ ഒരു തീരുമാനമെടുത്തു. സ്വന്തം സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കി, ആ നാട്ടിൽ നിന്നും വളരെ ദൂരെ ഒരിടത്തേക്ക് മാറിത്താമസിച്ചു. അവിടെച്ചെന്ന് അവർ പുതിയ ജീവിതം ആരംഭിച്ചു. ശേഖരനും അനൂപും മറ്റൊരു വിവാഹം കഴിച്ച് എല്ലാ സങ്കടങ്ങളും മറന്ന് സന്തോഷത്തോടെ ജീവിച്ചു.
എന്നാൽ ഇവിടെ… ആ ശാപക്കയത്തിൽ കാഞ്ചന തന്റെ ജീവിതം തുടരുകയായിരുന്നു. അവൾ അച്ഛനറിയാത്ത ഒരു മകളെക്കൂടി പ്രസവിച്ചു. അവൾക്ക് ആരതി എന്ന് പേരിട്ടു. മൂത്ത മകൾ ദേവികയും ഇളയ മകൻ
അപ്പുവും ആ നരകത്തിൽത്തന്നെയായിരുന്നു.
അതിനിടയിൽ ആ പാവം പൊടിക്കുഞ്ഞായ ആരതിയെയും അപ്പുവിനെയും മൂത്ത മകൾ ദേവികയെ ഏൽപ്പിച്ച്, കാഞ്ചന പതിവുപോലെ “ജോലിക്ക് പോകുന്നു” എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും.
കുട്ടികളെ അവിടെയിട്ട് പല വൻമാരുമായി കറങ്ങി നടന്ന് രാത്രിയാകുമ്പോൾ മാത്രമാണ് അവൾ വീട്ടിൽ തിരിച്ചെത്തിയിരുന്നത്. ദിവസവും ഇതുതന്നെയായിരുന്നു അവളുടെ സ്വഭാവം.
അമ്മയുടെ ഈ വഴിവിട്ട ജീവിതം കാരണം മൂത്ത പെൺകുട്ടി ദേവികയ്ക്ക് തന്റെ ഇളയ സഹോദരങ്ങളെ നോക്കേണ്ടി വന്നു. അവൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ബാല്യത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ, തന്റെ സ്വന്തം കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ചു ആ കുഞ്ഞുങ്ങളെ വളർത്തേണ്ടി വന്നവളായിരുന്നു അവൾ.
അങ്ങനെയിരിക്കെയാണ് ആ ക്രൂരത സംഭവിക്കുന്നത്.
കാഞ്ചനയെ കാണാൻ ആ വീട്ടിൽ നിരന്തരം വന്നിരുന്ന പല പുരുഷന്മാരിൽ ഒരാൾ, അമ്മയില്ലാത്ത സമയം നോക്കി ആ മൂത്ത കുട്ടി ദേവികയെ ക്രൂരമായി പീഡിപ്പിച്ചു! രാത്രി കാഞ്ചന വീട്ടിൽ വന്നപ്പോൾ ആ കുട്ടി വേദനകൊണ്ട് തളർന്നു കിടക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് അവൾ തനിക്കുണ്ടായ ദുരന്തം അമ്മയോട് പറഞ്ഞു.
എന്നാൽ ഒരു മൃഗത്തെക്കാൾ കഠിനമനസ്സുള്ള കാഞ്ചന അവളെ ഒരു ആശുപത്രിയിൽ പോലും കൊണ്ടുപോയില്ല! പകരം അവൾ പറഞ്ഞു.
“അതൊന്നും സാരമില്ലടി… തനിയെ മാറിക്കോളും!”
അമ്മയുടെ ആ അനുവാദത്തോടെ ആ പീഡകൻ പിന്നീട് അവിടെ സ്ഥിരമായി വന്നു തുടങ്ങി. ആ കുഞ്ഞിന്റെ ജീവിതം നരകതുല്യമായി.
അങ്ങനെയിരിക്കെ ഒരു ദിവസം വലിയൊരു പേമാരി പെയ്തു. പുറത്ത് കിടന്നിരുന്ന രണ്ടാമത്തെ കുട്ടി ആരതി എങ്ങനെയോ പിച്ചവെച്ച് മഴയത്ത് പുറത്തേക്ക് ഇഴഞ്ഞിറങ്ങി. കനത്ത മഴ പെയ്താൽ ആ തെരുവിനടുത്തുള്ള തോട് കരകവിഞ്ഞ് വെള്ളം കയറുന്നത് പതിവായിരുന്നു.
ആ കുഞ്ഞും ഒഴുക്കിൽപ്പെട്ടു. എന്നാൽ ഭാഗ്യം കൊണ്ടോ ദൈവനിശ്ചയം കൊണ്ടോ ആരതിയുടെ ഉടുപ്പിന്റെ തുമ്പ് അവിടെയുണ്ടായിരുന്ന ഒരു മുള്ളുകമ്പിയിൽ കൊരുത്തുകിടന്നു.
അവൾ എങ്ങനെയോ ആ മരണത്തിൽ നിന്നും രക്ഷപ്പെട്ടു.
വർഷങ്ങൾ കടന്നുപോയി. പീഡനങ്ങളുടെ ഫലമായി ആ മൂത്ത പെൺകുട്ടി ദേവിക വളരെ ചെറിയ പ്രായത്തിൽത്തന്നെ ഗർഭിണിയായി.
കുഞ്ഞ് ഗർഭത്തിലായപ്പോൾ കാഞ്ചന ഒട്ടും മടിയില്ലാതെ അവളെ നിർബന്ധിച്ച് അബോർഷൻ ചെയ്യിപ്പിച്ചു.
രണ്ടാമത്തെ പെൺകുട്ടി ആരതിക്ക് നാല് വയസ്സായിട്ടും അവളെ സ്കൂളിൽ വിടാതെ കാഞ്ചന വീട്ടിൽത്തന്നെ ഇരുത്തി. എന്നാൽ അവളുടെ ഈ കഷ്ടപ്പാടുകൾ കണ്ട് മനസ്സലിവ് തോന്നിയ കാഞ്ചനയുടെ സഹോദരൻ ശങ്കരൻ മാമൻ ആ പെൺകുട്ടിയെ അടുത്തുള്ള ഒരു സ്കൂളിൽ കൊണ്ടുപോയി ചേർത്തു. ശങ്കരൻ മാമനായിരുന്നു ദിവസവും ആ കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും.
സ്കൂളിൽ വെച്ചാണ് ആരതി ആദ്യമായി ആ വാക്ക് കേൾക്കുന്നത്: “ബാസ്റ്റാർഡ് – തന്തയില്ലാത്തവൾ!”
ആ തെരുവിലെ കുട്ടികളും നാട്ടുകാരും അവളെ ആ പേര് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് അവളുടെ ജീവിതത്തിൽ മുഴുവൻ ആ പേര് മാത്രമായി മാറി.
എന്നാൽ ആ അവഗണനയും അപമാനവും അവളെ തളർത്തിയില്ല. സമൂഹത്തോടും തന്റെ ജീവിതം തകർത്ത അമ്മയോടുമുള്ള ഒരു പ്രതികാരം പോലെ അവൾ വാശിയോടെ പഠിക്കാൻ തുടങ്ങി.
അവൾ എന്നും തന്റെ അമ്മയോട് ചോദിക്കുമായിരുന്നു: “ആരാണ് എന്റെ അച്ഛൻ?”
പക്ഷേ കാഞ്ചനയ്ക്ക് അതിന് ഉത്തരമുണ്ടായിരുന്നില്ല.
അവൾ അഞ്ചാം ക്ലാസ്സിലായപ്പോഴേക്കും കാഞ്ചന അടുത്തൊരു കുട്ടിയെക്കൂടി പ്രസവിച്ചു. വീട്ടിലെ ഈ വേശ്യാവൃത്തിയും വൃത്തികേടുകളും കണ്ട് സഹികെട്ട ആരതി ഒരു ദിവസം തന്റെ ശങ്കരൻ മാമനോട് കെഞ്ചിപ്പറഞ്ഞു.
“മാമാ… എനിക്ക് ഇനി ഈ വേശ്യയായ അമ്മയോടൊപ്പം ഇവിടെ ജീവിക്കാൻ വയ്യ. എന്നെയും ചേച്ചിയെയും എന്റെ കുഞ്ഞനുജനെയും ഇവിടെ നിന്നും എങ്ങോട്ടെങ്കിലും കൊണ്ടുപോകണം.”
മാമന്റെ വീട് വളരെ ചെറുതായിരുന്നു. എങ്കിലും ആ കുട്ടികളുടെ അവസ്ഥ കണ്ട് അദ്ദേഹം അവരെ സഹായിക്കാൻ ശ്രമിച്ചു. എന്നാൽ മൂത്തമകൾ ദേവികയുടെ ദുർനടപ്പും സാഹചര്യങ്ങളും കാരണം, അവളുടെ 17-ാം വയസ്സിൽത്തന്നെ മാമൻ അവളെ എങ്ങനെയോ വിവാഹം കഴിപ്പിച്ചു വിട്ടു.
എന്നാൽ ആരതി മാത്രം ആ വഴിയിലൂടെ പോയില്ല.
അവൾ തന്റെ പഠനം കഠിനമായി തുടർന്നു. ആ തെരുവിൽ നിന്നും ആ ശാപത്തിൽ നിന്നും രക്ഷപ്പെടാൻ അവൾ പഠനത്തെ ഒരു ആയുധമാക്കി മാറ്റി. ഇതിനിടയിൽ, തന്റെ ഏക അത്താണിയായ മാമന്റെ മകൻ രാഹുലുമായി അവൾ പ്രണയത്തിലാവുകയായിരുന്നു.
എന്നാൽ രാഹുലിന്റെ അമ്മയ്ക്കും ശങ്കരൻ മാമനും ഈ ബന്ധത്തോട് കടുത്ത എതിർപ്പായിരുന്നു. സ്വന്തം മകന്റെ ജീവിതത്തിലേക്ക് ആരതിയെ ഒരു പങ്കാളിയായി സ്വീകരിക്കാൻ മാമന്റെ ഭാര്യ തയ്യാറായില്ല. നാട്ടുകാർ നിരന്തരം വിളിക്കുന്ന ‘ബാസ്റ്റാർഡ്’ എന്ന ആ ശാപപ്പേരും, കാഞ്ചന എന്ന വേശ്യയായ അമ്മയുടെ നിഴലും സ്വന്തം മകന്റെ മേൽ പതിക്കാൻ അവർ ആഗ്രഹിച്ചില്ല.
അവൾ ശങ്കരൻ മാമനോട് ദേഷ്യത്തോടെ പറഞ്ഞു:
“അനുകമ്പ കാണിച്ച് അവളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ വലിയ പുണ്യം തന്നെ. പക്ഷേ, എന്റെ മകന്റെ കഴുത്തിലേക്ക് ആ വേശ്യയുടെ മകളെ കെട്ടിവെക്കാൻ ഞാൻ സമ്മതിക്കില്ല!”
രാഹുലിന്റെ വീട്ടുകാരുടെ കടുത്ത എതിർപ്പ് ആ രണ്ട് ചെറുപ്പക്കാരുടെയും മുന്നിൽ വലിയൊരു മതിലായി നിന്നു.
രാഹുൽ അവൾക്കൊപ്പം നിൽക്കാൻ ആഗ്രഹിച്ചെങ്കിലും, സ്വന്തം മാതാപിതാക്കളെ പൂർണ്ണമായി തള്ളിപ്പറയാൻ അവന് കഴിയുമായിരുന്നില്ല. അവളോട് സംസാരിക്കാൻ പോലും വീട്ടുകാർ അവനെ അനുവദിച്ചില്ല.
ഒരു രാത്രിയിൽ, ആരും കാണാതെ ആരതി രാഹുലിനെ ചെന്നു കണ്ടു. അവന്റെ കണ്ണുകളിലെ നിസ്സഹായത കണ്ടപ്പോൾത്തന്നെ അവൾക്ക് കാര്യം മനസ്സിലായി. അവൾ ഒഴുക്കിയ കണ്ണീർ തുടച്ചുകൊണ്ട് അവനോട് പറഞ്ഞു.
“നീ നിന്റെ അമ്മയെയും അച്ഛനെയും എതിർക്കണ്ട. അവർ പറയുന്നതിലും ന്യായമുണ്ട്. കാഞ്ചനയുടെ മകൾ എന്ന ലേബൽ എന്റെ മരണം വരെ മാറില്ല. പക്ഷേ, നീ തന്ന സ്നേഹം മനസ്സിൽ വെച്ച് ഞാൻ ജീവിക്കും…
തോറ്റുകൊടുക്കില്ല.”
അവൾ പിന്നീട് രാഹുലിനെ കാണാൻ ശ്രമിച്ചതേയില്ല. പ്രണയം തകർന്ന ആ വലിയ വേദനയെ അവൾ തന്റെ പഠനത്തിലേക്കുള്ള ഇന്ധനമാക്കി മാറ്റി. പകലും രാത്രിയും ഉറക്കമില്ലാതെ അവൾ പുസ്തകങ്ങൾക്കിടയിൽ ജീവിച്ചു.
അതേസമയം, വീട്ടിലെ നരകം അതിന്റെ പരിധി ലംഘിക്കുകയായിരുന്നു. ഒരു ദിവസം രാത്രി കാഞ്ചന പതിവുപോലെ സുഖലോലുപതയ്ക്കായി പുറത്തുപോയ സമയം.
കാഞ്ചനയുടെ ഒരു സ്ഥിരം കാമുകൻ മദ്യപിച്ചു ലക്കുകെട്ട് ആ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അവൻ നേരെ പാഞ്ഞടുത്തത് ആരതിയുടെ അടുത്തേക്കായിരുന്നു. അവളുടെ ശരീരത്തിൽ ബലമായി തൊടാൻ അവൻ കൈകൾ നീട്ടി.
പക്ഷേ, പഴയതുപോലെ കരഞ്ഞു നിലവിളിക്കാൻ അവൾ തയ്യാറായിരുന്നില്ല.
അവളുടെ ഉള്ളിൽ വന്യമായ ഒരു കോപം ജ്വലിച്ചുയർന്നു. മുന്നിൽ നിന്ന കസേരയെടുത്ത് അവൾ അവന്റെ തലയ്ക്കടിച്ചു! തളർന്നു വീണ അവനെ അവൾ പൊതിരെ തല്ലി തറയിലിട്ടു. ദേഷ്യം അടങ്ങാതെ അടുക്കളയിൽ ഇരുന്ന വെട്ടുകത്തിയുമായി അവൾ അവന്റെ നേർക്ക് പാഞ്ഞുചെന്നു.
ആരതിയുടെ ആ രൗദ്രഭാവം കണ്ട് ഭയന്നുവിറച്ച അവൻ ജീവനും കൊണ്ട് അവിടുന്ന് ഓടി രക്ഷപ്പെട്ടു. കയ്യിൽ ചോരക്കറ പുരണ്ട വെട്ടുകത്തിയുമായി നിൽക്കുന്ന അവളെ നോക്കാൻ പോലും ആ തെരുവിലുള്ളവർക്ക് ഭയം തോന്നു. അന്ന് അവൾ ഉറപ്പിച്ചു
ഇനി ഒരൊറ്റ നാറിയും തന്റെയോ സഹോദരങ്ങളുടെയോ മേൽ കൈവെക്കില്ല!
പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കാഞ്ചനയോടും അവളുടെ കാമുകന്മാരോടും അവൾ വിരൽ ചൂണ്ടി ആക്രോശിച്ചു:
“ഇനി ഏതെങ്കിലും ഒരുത്തൻ ഈ പടി ചവിട്ടിയാൽ ഞാൻ വെട്ടിത്തുണ്ടമാക്കും! നിന്റെ ഈ വൃത്തികെട്ട കളി എന്റെ മുന്നിൽ ഇനി നടക്കില്ല!”
സ്വന്തം മകളുടെ ആ മാറ്റം കണ്ട് കാഞ്ചന പോലും ഭയന്നു മൗനമായി.
തുടർന്ന് ആരതി കാര്യങ്ങളെല്ലാം സ്വന്തം കൈകളിലേക്ക് എടുത്തു. ചെറുപ്പത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, പിന്നീട് നിർബന്ധിത അബോർഷന് ഇരയാവുകയും ചെയ്ത തന്റെ പാവം ചേച്ചി ദേവികയെ സംരക്ഷിക്കാൻ അവളായിരുന്നു മുന്നിൽ നിന്നത്. നാട്ടിലെ ഒരു പാവപ്പെട്ട, എന്നാൽ മാന്യനായ മനുഷ്യനെ കണ്ടെത്തി അവൾ തന്റെ ചേച്ചിയെ വിവാഹം കഴിപ്പിച്ചു കൊടുത്തു. ആ നരകത്തിൽ നിന്നും ചേച്ചിയെ അവൾ ഒരു സുരക്ഷിത തീരത്തേക്ക് മാറ്റി.
അതിനുശേഷം, അച്ഛനാരെന്നറിയാതെ ജനിച്ച തന്റെ കുഞ്ഞനിയൻ അപ്പുവിന്റെ കാര്യത്തിലും അവൾ അതീവ ശ്രദ്ധ പുലർത്തി. അവനെ അവൾ സ്വന്തം മകനെപ്പോലെ സ്നേഹിച്ചു, വാശിയോടെ പഠിപ്പിച്ചു. അവൾ ഒഴുക്കിയ ചോരയുടെയും വിയർപ്പിന്റെയും ഫലമായി അപ്പു പിന്നീട് വലിയൊരു നിലയിൽ എത്തിപ്പെട്ടു.
വർഷങ്ങൾ കടന്നുപോയി… ആരതി പത്താം ക്ലാസ്സ് പരീക്ഷയിൽ സംസ്ഥാന തലത്തിൽത്തന്നെ ഉന്നത വിജയം കരസ്ഥമാക്കി! ആ തെരുവിൽ നിന്നും അങ്ങനെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. വാർത്തയറിഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും അവളുടെ വീട്ടിലേക്ക് പാഞ്ഞെത്തി.
തൊട്ടടുത്തുള്ള വലിയൊരു നഗരത്തിലെ പ്രശസ്തമായ കോളേജിൽ അവൾക്ക് സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചു. ആ തെരുവിന്റെ കരിനിഴലിൽ നിന്നും, അമ്മയുടെ വേശ്യാവൃത്തിയുടെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ഒടുവിൽ അവൾ മോചിതയാവുകയായിരുന്നു.
പുതിയൊരു നഗരത്തിലേക്ക്, പുതിയൊരു ജീവിതത്തിലേക്ക് അവൾ പടിയെടുത്തു വെച്ചു.
അവിടെ വെച്ച് അവൾ തന്റെ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുത്തു. സിവിൽ സർവീസ് പരീക്ഷ എഴുതി ഒരു ഐ.എ.എസ് ഓഫീസറാവുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
തന്റെ കഠിനാധ്വാനം കൊണ്ട് അവൾ അത് നേടിയെടുക്കുകയും ചെയ്തു! ഒരു ജില്ലയുടെ മുഴുവൻ അധികാരമുള്ള കളക്ടറായി അവൾ ചാർജെടുക്കുമ്പോൾ, പഴയ ആ ‘തന്തയില്ലാത്തവൾ’ എന്ന വിളിക്ക് പകരം ലോകം അവളെ ‘മാഡം’ എന്ന് ബഹുമാനത്തോടെ വിളിച്ചു.
അതേസമയം, നാട്ടിൽ കാഞ്ചനയുടെ അവസ്ഥ ദയനീയമായിരുന്നു.
പ്രായമായതോടെ അവളെ തേടി വന്നിരുന്ന പുരുഷന്മാരെല്ലാം അവളെ ഉപേക്ഷിച്ചു. മദ്യപാനത്തിനും ദുർനടപ്പുകൾക്കും അടിമയായ കാഞ്ചന ഒടുവിൽ മാറാരോഗം ബാധിച്ച് ആ തെരുവിലെ ഇരുണ്ട മുറിയിൽ ഒറ്റയ്ക്കായി.
മക്കൾ ആരും അവളെ തിരിഞ്ഞു നോക്കിയില്ല.
ഒരു ദിവസം, ഔദ്യോഗിക വാഹനത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങളോടെ ജില്ലാ കളക്ടർ ആരതി ആ തെരുവിലേക്ക് എത്തി. ആ വണ്ടിയിൽ നിന്നും ഇറങ്ങി വന്നത് മറ്റാരുമായിരുന്നില്ല; പഴയ ആ പെൺകുട്ടിയായിരുന്നു! തന്റെ ശങ്കരൻ മാമനെ നേരിട്ട് കണ്ട് നന്ദി പറയാനും, തന്നെ വേശ്യയെന്ന് വിളിച്ചു അകറ്റി നിർത്തിയ മാമന്റെ ഭാര്യയുടെ മുന്നിൽ തലയുയർത്തി നിൽക്കാനുമാണ് അവൾ എത്തിയത്.
അവളുടെ ആ വരവ് കണ്ട് രാഹുലും മാതാപിതാക്കളും കണ്ണീരോടെ, അഭിമാനത്തോടെ നോക്കിനിന്നു. അവൾ കാഞ്ചന കിടക്കുന്ന ആ പഴയ മുറിക്ക് മുന്നിലെത്തി. മരണക്കിടക്കയിൽ കിടക്കുന്ന കാഞ്ചന തന്റെ മകളുടെ ആ പ്രൗഢി കണ്ട് കണ്ണീരൊഴുക്കി. അവൾ പതിയെ ചോദിച്ചു:
“മോളേ… നീ എന്നോട് ക്ഷമിക്കില്ലേ?”
ആരതി കാഞ്ചനയെ നോക്കി ശാന്തമായി പറഞ്ഞു: “നിങ്ങളോട് പ്രതികാരം ചെയ്യാൻ എനിക്ക് താല്പര്യമില്ല.
നിങ്ങൾ തന്ന നരകമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. പക്ഷേ, എന്റെ അച്ഛൻ ആരാണെന്ന് എനിക്കിപ്പോഴും അറിയില്ല, അത് അറിയാൻ എനിക്ക് ആഗ്രഹവുമില്ല. ഞാൻ ഇന്ന് കാഞ്ചനയുടെ മകളല്ല… സ്വന്തം അധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ഒരു സ്ത്രീയാണ്!”
അത്രയും പറഞ്ഞ്, ആ തെരുവിലെ ശാപങ്ങളെല്ലാം എന്നേക്കുമായി കാൽക്കീഴിലാക്കിക്കൊണ്ട് അവൾ തന്റെ ഔദ്യോഗിക വാഹനത്തിലേക്ക് കയറി, പുതിയൊരു പുലരിയിലേക്ക് യാത്രയായി.
“കഥ: “അവൾ ശക്തയാണ്”
✍️രചന”അനിഷ”
