”ഹോ റോസ് കളർ സാരി ,എന്നാ ലുക്ക് ആണ് കാണാൻ, വലത് ഭാഗത്തേക്കായി നിൽക്കാം വയറുകാണാം ” മനസ്സിൽ സ്വയം മന്ത്രിച്ചു കൊണ്ട് അർജുൻ അൽപം മാറിനിന്നു

ഡബ്ബിൾ മീനിങ്
(രചന: അനീഷ് മനോഹർ)

”എന്റമ്മോ ക്ഷീണിച്ചു ” ആകാശത്തോളം ഉയർന്ന് കിടക്കുന്ന ഫ്ലാറ്റിന് താഴെയുള്ള റോഡിൽ കിതച്ചുകൊണ്ട് അർജുൻ പറഞ്ഞു

”വയ്യ ഇനി ജോഗിങ് നാളെയാക്കാം ”

”എന്താ അർജുനെ ക്ഷീണിച്ചോ ” തന്റെ പുതിയ കാറിലെ പൊടിതട്ടികൊണ്ട് തോമസ് ചോദിച്ചു

”വയ്യ അങ്കിൾ ഇനി നാളെ….,.പുതിയ കാർ എങ്ങനെയുണ്ട് ”

”ഉം കൊള്ളാം പൊളി ”

അർജുൻ തോമസിനടുത്തേക്ക് ചെന്നു

”താങ്ക്സ് അങ്കിൾ ”

”എന്തിന് ”

”ഇന്നലെ എനിക്ക് 5000 രൂപ തന്നില്ലേ അതിന് ”

”ഹഹ താങ്ക്സ് ഒന്നും വേണ്ടടാ നീ യങ് അല്ലെ അടിച്ചു പൊളിക്കേണ്ട പ്രായം .അതുകൊണ്ട് സാരമില്ല ,പുതിയ കാർ വാങ്ങിയതിന്റെ ചിലവിൽ ഞാൻ വകവെച്ചോളാം ”

”അച്ഛനോട് ചോദിച്ചിട്ട് തന്നില്ല .അങ്കിൾ ക്യാഷ് തന്ന കാര്യം അച്ഛനറിഞ്ഞാൽ പിന്നെ ചെവിതല തരില്ല അടുത്ത മാസം പോക്കറ്റ് മണി കിട്ടുമ്പോൾ
തരാം ട്ടാ ”

”ഹേ വേണ്ടടാ നിന്നെ ഞാൻ എന്റെ കുടുംബത്തിലുള്ള ഒരംഗത്തെ പോലെയല്ലേ കാണുന്നത് .ഇത് അങ്കിളിന്റെ വക പോക്കറ്റ് മണിയായി വെച്ചോ ”

തോമസിന്റെ ഭാര്യ ലിസ്സി കാറിനടുത്തേക്ക് വന്നു
അവരെ കണ്ടതും അർജുൻ തുറിച്ചു നോക്കി

”ഹോ റോസ് കളർ സാരി ,എന്നാ ലുക്ക് ആണ് കാണാൻ, വലത് ഭാഗത്തേക്കായി നിൽക്കാം വയറുകാണാം ”

മനസ്സിൽ സ്വയം മന്ത്രിച്ചു കൊണ്ട് അർജുൻ അൽപം മാറിനിന്നു
അപ്പോഴാണ് ഫ്ലാറ്റ് സെക്യൂരിറ്റി തോമസിനെ വിളിച്ചത്

”തോമസ് സാർ 2 വിസിറ്റേഴ്സുണ്ട് ”

”ഹാ ലിസ്സി ഒരുനിമിഷം ഞാനിതാ വരുന്നു ”

”ശരി ”

തോമസ് സെക്യൂരിറ്റി ക്യാബിനിലേക്ക് നടന്നു
അർജുൻ ലിസ്സിയെ തന്നെ നോക്കി

”എവിടേക്കാ ആന്റി പോകുന്നത് ”

”ഹാ ഒരു കല്യാണമുണ്ടെടാ അവിടെക്കാ . അല്ല പുതിയ കാർ എങ്ങനെയുണ്ട് ”

”കൊള്ളാം ”

അർജുൻ കാർ നന്നായി നോക്കി

”ബോണറ്റും ഡിക്കിയും കൂടുതൽ കാലം നിലനിൽക്കും ഇടയ്ക്കിടയ്ക്ക് ഹോണടിക്കണം ഇല്ലെങ്കിൽ ഹോൺ കേടാകും ”

ഒരു കള്ളച്ചിരിയോടെ അർജുൻ പറഞ്ഞു

”കാണാനെങ്ങനെയുണ്ട് കളർ ഇഷ്ടായോ ”

”കാണാൻ പൊളി അല്ലെ ,പിന്നെ മര്യാദയ്ക്ക് ഓടിച്ചാൽ കൊള്ളാം ,അങ്കിളിന് വയസ്സായില്ലേ ഇനി പഴയ പോലെ സ്പീഡിൽ ഓടിക്കാനുള്ള ആവതിയൊന്നും അയാൾക്കില്ല ,ഇടയ്ക്ക് ഞങ്ങളെ പോലെ യങ് പിള്ളേര് ഓടിക്കണം എങ്കിലേ ആ ഫീലുണ്ടാകു ”

അപ്പോഴാണ് അർജുന്റെ കൂട്ടുകാരൻ ശ്യാം ബൈക്കിൽ കാർ പാർക്കിംഗിന് മുൻപിലെത്തുന്നത്

”ഡാ നിന്നെ കാണാനാ ഞാൻ വന്നത് ”

”തെണ്ടിക്ക് വരാൻ കണ്ട സമയം ,വളയ്ക്കാനും സമ്മതിക്കില്ല പട്ടി ”

മനസ്സിൽ പിറുപിറുത്ത് കൊണ്ട് പുഞ്ചിരിയോടെ അർജുൻ ശ്യാമിന്റെ മുൻപിലെത്തി

”എന്താ ശ്യാം ”

”ഡാ വീട്ടിൽ പുതിയ 4K ടീവി വാങ്ങി നീ വാ ”

”ഇപ്പോഴോ ഞാൻ കുറച്ചു കഴിഞ്ഞു വരാം ”

”ഡാ എന്റെ വീട്ടിൽ എന്ത് വാങ്ങിയാലും എന്റെ ബെസ്റ്റ് ഫ്രണ്ടായ നീ കാണണം പിന്നെ എനിക്ക് 4k ടീവി ഉപയോഗിക്കാൻ അറിയില്ല നീയൊന്ന് അത് പഠിപ്പിച്ചു താ , അതുകൊണ്ട് ബൈക്കിൽ കേറ് ”

”പിന്നെ വരാടാ ”

”ഓഹ് നമ്മളെ പോലെ പാവങ്ങളുടെ വീട്ടിലേക്കൊന്നും നീ വരില്ലല്ലോ ”

”ഡാ ഡാ സെന്റി അടിക്കല്ലേ ,ശരി പോകാം ”

അർജുൻ ബൈക്കിന്റെ പുറകിൽ കയറി

”ലിസ്സി ആന്റി പിന്നെ കാണാമെ ”

രണ്ട്പേരും കൂടി ബൈക്കിൽ കയറി
തൊട്ടടുത്തുള്ള ശ്യാമിന്റെ വീടിന് മുൻപിലെത്തി

”വാടാ വന്ന് കാണ് ”

രണ്ടുപേരും ബൈക്കിൽ നിന്നിറങ്ങി
ശ്യാം വീടിനകത്തേക്ക് കയറി

”അമ്മെ അർജുൻ വന്നു. വാടാ ”

വീടിന്റെ ഇടത് വശത്തെ സൈഡിൽ ശ്യാമിന്റെ പെങ്ങൾ ശിശിര അടിച്ചു വരുന്നുണ്ടായിരുന്നു
അത് കണ്ടതും അർജുന്റെ കണ്ണ് തള്ളി

”ഹോ കൊള്ളാം അടിച്ചു വാരൽ , എന്തെങ്കിലും നമ്പറിട്ട് പെണ്ണിന്റെ അടുത്ത് പോയി നിന്ന് സീൻ പിടിക്കാം ”

അർജുൻ നേരെ ശിശിരയുടെ അടുത്തേക്ക് ചെന്നു

”ശിശിര ടീവി എങ്ങനെയുണ്ട് ”

ശിശിര മുറ്റമടി നിർത്തി

”ഈ പൈസയില്ലാത്ത സമയത്ത് ഇത്രയും കാശ് കൊടുത്ത് ടീവി വാങ്ങാൻ എന്റെ ചേട്ടന് പ്രാന്താണ് ”

”ഹാ പണം ഇന്ന് വരും നാളെ പോകും ഉള്ള സമയം ലൈഫ് എൻജോയ് ചെയ്യണം ”

ശ്യാം വീട്ടിലെ വരാന്തയിലെത്തി അർജുനെ എത്തി വിളിച്ചു

”ഡാ അവളുടെ കുറ്റപ്പെടുത്തല് കേൾക്കാൻ നിൽക്കാതെ .വന്ന് ടീവി ശരിയാക്കട ”

”ദാ വരുന്നു , അപ്പോൾ ശിശിര അടിച്ചു വാരിക്കോ ഞാനിപ്പോൾ വരാം ”

ശ്യാം അകത്തേക്ക് പോയി ,അർജുൻ പതിയെ മുൻപോട്ട് നീങ്ങി ,ശിശിര അടിച്ചു വാരാൻ വേണ്ടി കുനിഞ്ഞതും അവൻ ഇടംകണ്ണിട്ട് നോക്കി

”ഹോ ഗ്യാപ്പ് കണ്ടു പൊളി ”

അർജുൻ വീടിനകത്തേക്ക് കയറി

അന്ന് വൈകുന്നേരം അർജുനും ശ്യാമും ബൈക്കിൽ പതിവ് സവാരിക്കിറങ്ങി .

”ഡാ നിർത്ത് നിർത്ത് ”

അർജുൻ ശ്യാമിന്റെ പുറത്ത് തട്ടികൊണ്ട് പറഞ്ഞു

”എന്താടാ ”

”നീ ആ ഷോപ്പിങ് സെന്ററിലേക്ക് ഒരു ആന്റി കയറിപോയത് കണ്ടോ ”

”കണ്ടു അതിന് ”

”നമുക്ക് ചുമ്മാ ഒന്ന് കയറിയേച്ചും പോകാം നല്ല കളക്ഷൻ കിട്ടും സാരിയും, ഷോളിടാത്ത ചുരിദാറും, ബനിയനുമിട്ട് മുപ്പത്തഞ്ച് നാൽപ്പത്തഞ്ച് പ്രായമായ കുറേ ആന്റിമാരെ കാണാം ഡാ ”

”നിനക്ക് വേറെ പണിയില്ലേടാ ”

”അയ്യോ ഇയാളൊരു പുണ്യാളൻ ,എടാ എനിക്കും നിനക്കും പ്രായം 22 ഈ പ്രായത്തിൽ അടിച്ചു പൊളിക്കണം കല്യാണം കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല ”

”ഈ പ്രായത്തിൽ ലൈനടിച്ചു നടക്കണം അല്ലാതെ കണ്ട ചേച്ചിമാരെ വെള്ളമിറക്കി നോക്കുകയല്ല വേണ്ടത് . എന്നെ അതിന് കിട്ടില്ല എനിക്ക് അമ്മയും പെങ്ങളുമുണ്ട് ”

”ഹോ എനിക്ക് പിന്നെ ഇവരാറുമില്ലല്ലോ ഒന്നു പോടാ
ഇപ്പോഴും 1990ലെ ഡയലോഗും കൊണ്ട് വരല്ലേ
സ്വന്തം അമ്മയെയും പെങ്ങളെയും അവരായി തന്നെ കാണണം .ബാക്കിയുള്ള ഇതുപോലത്തെ സാധനങ്ങളെ മറ്റൊരു കണ്ണ് കൊണ്ട് കാണണം ”

”ഹോ ഇങ്ങനെയൊരു കാമൻ .ഞാനൊന്നും വരുന്നില്ല ”

”ആ നീ വരണ്ട ഞാൻ എന്തായാലും പോകും ”

”ആ പൊയ്ക്കോ ”

ശ്യാം ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി
അർജുൻ റോഡ് ക്രോസ്സ് ചെയ്ത് ഷോപ്പിംഗ് സെന്ററിനകത്തേക്ക് കയറി
അവനെ വെൽകം ചെയ്യാൻ സെയിൽസ് ഗേൾ വന്നു

”ഹായ് സാർ വെൽകം ”

അർജുൻ പെൺകുട്ടിയെ നന്നായി നോക്കി

”ഹും എല്ലാം മറച്ചുവെച്ചുകൊണ്ട് സാരി ഉടുത്തിരിക്കുന്നു ബ്ലഡി ഫൂൾ ”

അവൻ സെയിൽസ് ഗേളിനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി
അപ്പോഴാണ് ഒരു സ്ത്രീയിൽ അവന്റെ ശ്രദ്ധ ആകർഷിച്ചത്

”ഓടിതേഞ്ഞ വണ്ടിയാണ് എന്നാലും ആ ഒരു ഓട്ടത്തിനുള്ള വകുപ്പുണ്ട് ”

ഒരു മണിക്കൂറോളം കളക്ഷനെടുത്ത് അർജുൻ ക്യാഷ് കൗണ്ടറിലെത്തി , ഒരു ബനിയൻ അയാൾക്ക് നേരെ നീട്ടി

”ഇതാ ”

കാഷ്യർ ബനിയനിലേക്ക് നോക്കി

”ഇത്രയും സമയം നിന്നിട്ടും സാർ ഇത് മാത്രേ വാങ്ങിയുള്ളോ ”

”എനിക്ക് വേറെ ഒന്നും ഇഷ്ടായില്ല അതാ ”

അർജുന്റെ തൊട്ടടുത്ത് ബനിയൻ ധരിച്ചു കൊണ്ട് ഒരു പെൺകുട്ടി വന്നെത്തി
അവളെ കണ്ടതും അർജുൻ കാഷ്യറോട് പറഞ്ഞു

”ഇത് സൂപ്പർ ബനിയനാണ് എത്ര ടൈറ്റ് ഉണ്ടായാലും പെട്ടെന്ന് തന്നെ വലിച്ചൂരാം ”

പെൺകുട്ടി ദേഷ്യത്തോടെ അർജുനെ നോക്കി
അവൻ കള്ളച്ചിരിയോടെ പറഞ്ഞു

”അപ്പോൾ ശരി പിന്നെ കാണാം ”

നേരം സന്ധ്യയായതും തുലാവർഷമഴ പെയ്യാൻ തുടങ്ങി . അർജുൻ ഓട്ടോക്കാരന് കാശ് കൊടുത്ത് കയ്യിലെ സഞ്ചിയുമായി നേരെ ഫ്ലാറ്റിലേ പാർക്കിലേക്ക് ഓടി

”ഹോ എന്തൊരു നശിച്ച മഴ ”

”ചേട്ടാ ”

പുറകിൽ നിന്നുള്ള ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി
അർജുന്റെ അനിയത്തി ആര്യയായിരുന്നു അത്

”എന്താടി ”

”ഈ ഹെൽമെറ്റ് ഒന്ന് ലോക്ക് ചെയ്ത് താ ”

”നീ എങ്ങോട്ടാ ഈ മഴയത്ത് ”

”ഞാൻ പറഞ്ഞില്ലേ എന്റെ ക്ലാസ്സ്‌മേറ്റ് ദിയയുടെ ബർത്ത്ഡേ ആണ് .കേക്ക് മുറിക്കുന്ന സമയം ഞാൻ ചെന്നില്ലെങ്കിൽ പിന്നെ അതുമതി ”

അർജുൻ ഹെൽമെറ്റെടുത്ത് അവളുടെ തലയിൽ വെച്ചു .ലോക്ക് ചെയ്യാൻ നേരം അവന്റെ വിരൽ അവളുടെ കഴുത്തിൽ തട്ടി
പെട്ടെന്ന് അർജുൻ രണ്ടടി പുറകോട്ട് നീങ്ങി

”എന്തുപറ്റി ചേട്ടാ ”

”അത് …ഒന്നുമില്ല ….കയ്യിൽ ലോക്ക് മുറുകി ”

”ഇതൊന്ന് ഇട്ട് താ ”

അവൻ വീണ്ടും വിറങ്ങലോടെ ലോക്ക് ഇടാൻ ശ്രമിച്ചു പക്ഷെ പറ്റുന്നില്ല

”എന്തുപറ്റി ചേട്ടാ ,കുടിച്ചിട്ടുണ്ടോ ”

”ഹേ ഇല്ലെടി ”

അർജുൻ ലോക്ക് ശരിയായി ഇട്ട് കൊടുത്തു

”ഇനി ഈ റെയ്ൻ കോട്ടിന്റെ സിബ്ബ് ഒന്നിട്ട് താ ”

”ഇതൊക്കെ നിനക്ക് തന്നെ ഇട്ടൂടെ ”

”എനിക്ക് ഇടാൻ അറിയില്ല അതുകൊണ്ടല്ലേ ,”

”അറിയില്ലെങ്കിൽ ഇടണ്ട ”

”അതിനെന്തിനാ ചൂടാകുന്നെ ”

”ആര് ചൂടായി ”

അർജുൻ പുഞ്ചിരിച്ചു കൊണ്ട് റെയ്ൻ കോട്ടിന്റെ സിബ്ബ് നേരെയാക്കി അരഭാഗത്ത് നിന്ന് മുകളിലേക്ക്
വലിച്ചു അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി
എന്നിട്ട് സിബ്ബിൽ നിന്ന് കയ്യെടുത്തു

”ബാക്കി നീയിട്ടോ ”

”താങ്ക് യൂ ,മമ്മിയോട് പറയണേ ഞാൻ ലേറ്റ് ആകുമെന്ന് ”

”ഹാ …. ഹാ ….. പറയാം ”

അവൾ സ്കൂട്ടറിൽ കയറി പുറത്തേക്ക് പോയി അർജുൻ അവളെ തന്നെ നോക്കിനിന്നു

റൂമിലെത്തിയ ശേഷം അർജുൻ മദ്യപാന പരിപാടി തുടങ്ങി
തുടരെ 5 പെഗ്ഗുകൾ അടിച്ചു കൂട്ടി എന്നിട്ട് സിഗരെറ്റെടുത്ത് കത്തിക്കാൻ തുടങ്ങി

”ഈശ്വര എന്തൊക്കെയാണ് എന്റെ മനസ്സിൽ സംഭവിച്ചത് റെയിൻ കോട്ടിന്റെ സിബ്ബിടാൻ നേരം ഒരുനിമിഷത്തെ എന്റെ ദുഷ്ചിന്ത കൊണ്ട് അവളെ പിടിക്കാൻ വരെ ഛെ ”

അവൻ റൂമിലിരുന്ന് അലറാൻ തുടങ്ങി
സ്വയം മുഖത്തടിച്ചു
ചുമരുകളിൽ കൈകൊണ്ട് ആഞ്ഞുകുത്തി മദ്യപാന ലഹരിയിൽ
മനസമാധാനം നഷ്ടപെട്ട അർജുൻ ശ്യാമിനെ ഫോൺ വിളിച്ചു

”ഹലോ ശ്യാം ”

”പറ അർജുൻ ”

”എടാ നീ പറഞ്ഞത് ശരിയാ .. അമ്മയെയും പെങ്ങളെയും മനസ്സിലാക്കാൻ നമ്മൾ പഠിക്കണം ”

”എന്താടാ എന്തുപറ്റി ”

”പുറമെയുള്ള സ്ത്രീകളെ നമ്മൾ അമ്മയായും പെങ്ങളായും കാണണം ഇല്ലെങ്കിൽ ആ സ്ത്രീകളോട് തോന്നുന്ന വികാരം സ്വന്തം വീട്ടുകാരോടും തോന്നിപോകും ”

”അയ്യേ ,,,,ഛെ …. നീ കുടിച്ചിട്ടുണ്ടല്ലോ നന്നായിട്ട് ”

”എന്നോട് പൊറുക്കട , നിന്റെ പെങ്ങളെ പോലും ഞാനെന്റെ കാമ കണ്ണുകൊണ്ട് കണ്ടിരുന്നു ”

”എടാ നായിന്റെ മോനെ ,നിന്നെയൊക്കെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ എന്നെ പറഞ്ഞാൽ മതി ,നിന്റെ പെങ്ങളെ ഞാനാ കണ്ണുകൊണ്ട് നോക്കിയാൽ നിനക്ക് എങ്ങനെയിരിക്കും ”

അർജുൻ പൊട്ടിക്കരയാൻ തുടങ്ങി
ശ്യാം വായിൽ വരുന്ന തെറിയെല്ലാം പറഞ്ഞിട്ട് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു .
അർജുൻ നിർത്താതെ കരയാൻ തുടങ്ങി

നേരം പുലർന്നു ഫ്ലാറ്റിന്റെ തൊട്ട് മുൻപിലുള്ള പെട്ടിക്കടയുടെ മുന്നിൽ നിന്ന് അർജുൻ സിഗരറ്റ് വലിച്ചുകൂട്ടി .

”ചേട്ടാ ഒരു കിംഗ് കൂടി വേണം ”

”ഇത് എത്രാമത്തെ സിഗരറ്റാണ് മോനെ ”

”വിൽക്കാനല്ലേ ഇത് കൊണ്ട് വെച്ചത് താൻ സിഗരറ്റ് താടോ ”

കടക്കാരൻ സിഗരറ്റ് അവന് നേരെ നീട്ടി
അർജുൻ അത് വാങ്ങി വലിക്കാൻ നേരത്താണ് ആ കാഴ്ച്ച കണ്ടത്
തന്റെ അനിയത്തിയും രണ്ട് പയ്യന്മാരും ഫ്ലാറ്റിനു മുൻപിൽ നിന്ന് കഥയും പറഞ്ഞു നിൽക്കുന്നു

അർജുൻ സിഗരറ്റ് നിലത്തിട്ട് അലർച്ചയോടെ അവളുടെ അടുത്തേക്കോടി .
പയ്യന്മാരും അനിയത്തിയും അവനെ നോക്കി
അർജുൻ അവളുടെ മുഖം നോക്കിയൊന്ന് പൊട്ടിച്ചു
വേദനയോടെ അവൾ മുഖത്ത് കൈവെച്ചു

”എന്താടി വീട്ടിലിടുന്ന ഡ്രസ്സുമായി പുറത്തേക്ക് വന്നത്..? ആരാടി ഇവർ ”

”ചേട്ടാ ഇതെന്റെ ക്ലാസ്സ്‌മേറ്റ്സ് ആണ് ”

”ഇവന്മാരെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല കണ്ണ് തെറ്റിയാൽ നോട്ടം പലഭാഗത്താണ് നിനക്കൊരു ഷാളിട്ട് പുറത്തേക്കിറങ്ങി കൂടെ ”

ഒരു പയ്യൻ ദേഷ്യത്തോടെ അർജുന് നേരെ കൈചൂണ്ടി

”ദേ തോന്നിവാസം പറഞ്ഞാൽ ആര്യയുടെ ചേട്ടനാണെന്നൊന്നും ഞാൻ നോക്കില്ല ”

”നീ എന്ത് ചെയ്യുമെടാ ”

അർജുൻ അവനെ അടിക്കാൻ കയ്യോങ്ങി
പയ്യൻ അവന്റെ കൈ തടുത്തു .
ആര്യയും ഫ്ലാറ്റിലേ സെക്യൂരിറ്റിയും ചേർന്ന് അവരെ പിടിച്ചു വെച്ചു
ശബ്ദം കേട്ട് അർജുന്റെ അച്ഛൻ ദിവാകരൻ പുറത്തേക്ക് വന്നു

”എന്താ എന്താ ഇവിടെ ”

”അറിയില്ല അച്ഛാ ചേട്ടന്റെ ഓരോ വട്ട് ”

ആര്യ കണ്ണീരോടെ പറഞ്ഞു

”അച്ഛാ ഒറ്റയെണ്ണത്തിനെയും വിശ്വസിക്കരുത് ഇവന്മാരൊക്കെ പുറത്ത് ഡീസന്റ് ആയി അഭിനയിക്കും ഉള്ളിൽ തനി ചെറ്റയാണ് ”

”ഛെ ഒന്ന് നിർത്തടാ ”

അച്ഛൻ അരുണിന്റെ മുന്നിൽ നിന്നു

”ഇവരെയൊക്കെ എനിക്കറിയാം നിന്റെ ബെസ്റ്റ് ഫ്രണ്ട്സിനെയും അച്ഛനറിയാം ചുമ്മാ ബഹളമുണ്ടാക്കാതെ അകത്തേക്ക് കയറി പോ ”

”അച്ഛാ ഇവന്മാരൊക്കെ തനി ഊളകളാണ് വീട്ടിൽ കേറ്റാൻ കൊള്ളാത്തവന്മാർ ”

ദിവാകരൻ അർജുന്റെ മുഖത്തടിച്ചു

”അനാവശ്യം പറയുന്നോടാ ”

അർജുൻ സങ്കടത്തോടെ അച്ഛനെ നോക്കി

”കേറി പോടാ അകത്ത് ”

അർജുൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു

”പോകാം ,എന്നിട്ട് എല്ലാ ബോയ്‌സിനേയും കണ്ണടച്ചു വിശ്വാസിക്ക് ഒരു സത്യം നിങ്ങൾ മനസ്സിലാക്കണം ഇവരെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല ”

അർജുൻ അതും പറഞ്ഞുകൊണ്ട് ഫ്ലാറ്റിന് മുൻപിലൂടെ നടന്നു നീങ്ങി

”പോകാം ,എന്നിട്ട് എല്ലാ ബോയ്‌സിനേയും കണ്ണടച്ചു വിശ്വാസിക്ക് ഒരു സത്യം നിങ്ങൾ മനസ്സിലാക്കണം ഇവരെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല”

തോമസും ഭാര്യ ലിസ്സിയും അവന്റെ മുൻപിലെത്തി

”എന്താടാ എന്തുപറ്റി ”

”അങ്കിളേ ആരെയും വിശ്വസിച്ചു വീട്ടിൽ കേറ്റരുത് ലിസ്സി ആന്റി ഒരു ബോയ്‌സിനോടും സംസാരിക്കാൻ പോകരുത് ഇവന്മാർ മറ്റേകണ്ണ് കൊണ്ട് നിങ്ങളെ കാണും ”

ഒന്നും മനസ്സിലാകാതെ തോമസും ലിസ്സിയും പരസ്പരം നോക്കി ,അർജുൻ മുൻപോട്ട് നടന്നു എന്നിട്ട് മുന്നിൽ കണ്ട ഫ്ലാറ്റിലേ മറ്റ് താമസക്കാരോട് പറഞ്ഞു

”ആരെയും വിശ്വസിച്ചു വീട്ടിൽ കയറ്റരുത്
ഇവന്മാർക്കൊക്കെ മറ്റൊരു മുഖമുണ്ട് , ഒരു ബോയ്‌സിനേയും വിശ്വസിക്കരുത് ”

സമനില തെറ്റിയ അർജുൻ ആടിയുലഞ്ഞു നടന്നു നീങ്ങി…

Leave a Reply

Your email address will not be published. Required fields are marked *