മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാനായിട്ടവളോരോന്ന് കാണിച്ച് നടക്കുകയും ചെയ്യും, എന്നിട്ട് ബാക്കിയുള്ളവനൊന്ന് അടുത്തു കൂടി വരുമ്പോഴേക്കും

(രചന: രജിത ജയൻ)

“ദേ.. ഗിരിയേട്ടാ..
എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ …”

പറഞ്ഞു കൊണ്ടു വേണി തന്നിലിഴയുന്ന ഗിരിയുടെ മുഖം തന്റെ കൈകൾ കൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഗിരിയാ കൈകളിലൊന്ന് ചുണ്ടു ചേർത്ത് അരുമയോട് മുത്തി തന്റെ പണി തുടർന്നതും വേണി അവനെ തന്നിൽ നിന്നടർത്തി കിടക്കയിലേക്കിട്ടു…

തന്റെ പ്രവൃത്തിക്ക് ഭംഗം വന്നതും ഗിരിയവളെ ദേഷിച്ചു നോക്കി കൊണ്ട് കിടക്കയിൽ എഴുന്നേറ്റിരുന്നു..

“നിനക്കിത് എന്തിന്റെ കേടാ വേണി… ?

“മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാനായിട്ടവളോരോന്ന് കാണിച്ച് നടക്കുകയും ചെയ്യും, എന്നിട്ട് ബാക്കിയുള്ളവനൊന്ന് അടുത്തു കൂടി വരുമ്പോഴേക്കും തട്ടി താഴെയിടുവേം ചെയ്യും ..

“എന്തൊരു കഷ്ടമാന്നെന്ന് നോക്കിയേ..

“നീയിനി ഇതു പോലെ സാരിയും ഉടുത്ത് അവിടേം ഇവിടേം കാണിച്ചോണ്ട് എന്റെ മുന്നിൽ വാ… ഞാനപ്പോ പറഞ്ഞു തരാം..

അവളോടു ദേഷ്യപ്പെട്ടവൻ അവൾക്കരികിൽ നിന്നെഴുന്നേറ്റത്തും വേണിയവന്റെ കയ്യിൽ പിടിച്ചു വലിച്ചു തിരികെ ബെഡ്ഡിലേക്ക് തന്നെ ഇട്ടു..

‘ഹ.. അങ്ങനങ്ങ് പിണങ്ങി പോവാതെന്റെ ഗിരിയേട്ടാ….

അവൾ കൊഞ്ചിയവനോട്..

‘പിന്നെ പിണങ്ങാതെ …?

“വല്ലപ്പോഴുമാണ് മനുഷ്യൻ വീട്ടിലൊന്നു വരുന്നത്…
വന്നിട്ടൊന്ന് കെട്ടി പിടിക്കാനോ ഒന്നുമ്മ വെക്കാനോ നോക്കിയാൽ അപ്പോൾ തുടങ്ങും അവൾ അറക്കാൻ പിടിക്കുന്ന കോഴിയെ പോലെ പിടയാൻ…

അവൻ തന്റെ പരിഭവം തുടങ്ങിയതും അവളൊരു ചിരിയോടെ അവനോട് ചേർന്നു കിടന്നു

“പിടക്കണതോ തട്ടി മാറ്റുന്നതോ അല്ല ഗിരിയേട്ടാ…

പിന്നെ നിയെന്താടീ ചെയ്യാർ..?

ഗിരി മുരണ്ടു അവളോട്…

“അത് ഏട്ടന്റെ ഏടത്തി അമ്മയെ പേടിച്ചാ…

വേണിയുടെ മറുപടി കേട്ടതും ഗിരിയുടെ നെറ്റിയിൽ ചുളിവുകൾ വീണു

“എന്റെ ഏടത്തി അമ്മയെ പേടിച്ചോ…?

അതെന്തിന് ..?

“നിന്നോട് ഏടത്തി അമ്മ പറഞ്ഞോ ഞാൻ വരുമ്പോ എന്നെ തട്ടി മാറ്റാൻ …?

ഗിരി ചുരുങ്ങിയ കണ്ണോടെ ചോദിച്ചു കൊണ്ടവളെ നോക്കി

“യ്യോ.. എന്റെ പൊന്നേ… അങ്ങനെ ഒന്നും ആരുമെന്നോട് പറഞ്ഞിട്ടില്ല..

അവളവനു നേരെ കൈകൂപ്പി..

“നീയെന്നെ തട്ടി മാറ്റുന്നതും ഏടത്തി അമ്മയും തമ്മിലെന്താണ് പെണ്ണേ ബന്ധം ..?

അവളുടെ കൈകൾ പിടിച്ചു മാറ്റിയവനത് ചോദിച്ചപ്പോൾ ഇപ്രാവശ്യം പതറിയതു അവളാണ്

“അതു ഗിരിയേട്ടാ… ഏടത്തി അമ്മ ഇപ്പോൾ പഴയ പോലെ അല്ല വല്ലാത്ത മാറ്റങ്ങളാ …

അവളൊരു പതർച്ചയോടെ പറഞ്ഞു കൊണ്ടവനെ നോക്കി

“മാറ്റങ്ങളോ..?
ഏടത്തി അമ്മയ്ക്കോ…?

‘നീ മനുഷ്യന് മനസ്സിലാവുന്ന പോലെ പറയെടീ …

അവൻ അവളോടു ദേഷ്യപ്പെട്ടതും അവൾ പരിഭവത്തിലവനെ നോക്കി …

“ഓ… സോറി.. സോറി..
ഞാൻ ദേഷ്യപ്പെട്ടതല്ലെന്റെ വേണീ…
നീ മനുഷ്യന് മനസ്സിലാവാത്ത പോലെ പറയാണ്ട് മനസ്സിലാവുന്ന പോലെ പറഞ്ഞേ…. ‘

‘അത് ഗിരിയേട്ടാ …
ഗിരിയേട്ടന് സ്നേഹിക്കാൻ തുടങ്ങിയ പിന്നെ വേറൊരു നോട്ടമില്ല..
അതിന്റെ ഫലം എന്നു പറയുന്നത് എന്റെ ശരീരത്തിലാകെ ഉണ്ടാവുന്ന പാടുകൾ ആണ് …

‘അതും കൊണ്ട് ഞാൻ പുറത്തേക്കിറങ്ങിയാൽ ഏടത്തി അമ്മ അതു നോക്കി ചിരിക്കാനും ഓരോന്നെല്ലാം പറയാനും തുടങ്ങും … എനിക്ക് വയ്യ ഇനി അങ്ങനെ അവരുടെ മുമ്പിൽ പോയ് നിൽക്കാൻ…

‘ഹോ .. എന്റെടീയേ..
ഇത്രയും ചെറിയ ഒരു കാര്യത്തിനാണോ നീയിങ്ങനെ എല്ലാം പറഞ്ഞതും കാണിച്ചതും ..?

” ഞാനെന്തൊക്കെ ചിന്തിച്ചു കൂട്ടി എന്റെ ഏടത്തി അമ്മയെ കുറച്ചീ സമയം കൊണ്ടെന്ന് നിനക്കറിയോ ..?

ഒരു മറിച്ചിലിന് വേണിയെ തനിക്ക് കീഴിലാക്കി ഗിരി ആശ്വാസത്തോടെ പറഞ്ഞതും വേണിയുടെ മുഖം വീണ്ടും പരിഭവത്താൽ വീർത്തു

‘ഇതത്രയ്ക്ക് നിസ്സാര പ്രശ്നം അല്ല ഗിരിയേട്ടാ..

പറഞ്ഞു കൊണ്ടവൾ ഗിരിയുടെ കണ്ണുകളിലേക്ക് നോക്കിയതും അവനും അവളെ നോക്കി

“ഗിരിയേട്ടന്റെ ഏടത്തി അമ്മ അവരുടെ ഭർത്താവിനൊപ്പം അതായത് ഗിരിയേട്ടന്റെ ഏട്ടനൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നെങ്കിൽ അവരുടെ ഈ കളിയാക്കൽ ഞാനും ആസ്വദിച്ചേനെ …
പക്ഷെ ഇവിടെ…,,,,

പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി വേണി അവനെ നോക്കിയപ്പോൾ അവനും അവളെ തന്നെ നോക്കുകയായിരുന്നു ..
ഇത്തവണ പക്ഷെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
അതവന്റെ ഏട്ടനെ ഓർത്തായിരുന്നു…

“ഞാനൊരിക്കലും ഗിരിയേട്ടനെ കുറ്റപ്പെടുത്തിയതല്ല ..
കുറ്റപ്പെടുത്തുകയും ഇല്ല.. പക്ഷെ നിങ്ങളുടെ മറ്റുള്ള കുടുംബക്കാർ അവരോട് ചെയ്തത് നിങ്ങളും അവരോട് ചെയ്യരുത് ..

“അങ്ങനെ ചെയ്താൽ നിങ്ങളുടെ മരിച്ചു പോയ ഏട്ടന്റെ ആത്മാവ് പോലും നിങ്ങളോട് ക്ഷമിക്കില്ല..

മരിച്ചു പോയ ഏട്ടൻ..,,

വേണിയുടെ സംസാരത്തിൽ നിന്നാ വാക്കുകൾ മാത്രം അവന്റെ മനസ്സിൽ ഒട്ടിച്ചെന്ന പോലെ പതിഞ്ഞു ..

മരിച്ചു പോയ ഏട്ടൻ…
ശരിയാണ് തന്റെ ഏട്ടൻ മരിച്ചു പോയതാണ് ..
ഏട്ടൻ മാത്രം അല്ല ഏട്ടനൊപ്പം തന്നെ തന്റെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു ..
അതും ഏട്ടന്റെ കല്യാണം കഴിഞ്ഞ് ആഴ്ച ഒന്നാവുന്നതിന് മുമ്പു തന്നെ ..

അന്നവരുടെ കൂടെ പോകാത്തതു കൊണ്ടു മാത്രം ബാക്കിയായതാണ് താനും ഏടത്തി അമ്മയും …

തനിക്കന്ന് പതിനഞ്ചു വയസ്സ് …
എട്ടനും താനും പത്തു വയസ്സോളം വ്യത്യാസമുണ്ട് ..

ഏട്ടനും ഏടത്തി അമ്മയും പഠിക്കുന്ന കാലം മുതലേ സ്നേഹിച്ചവരായിരുന്നു.

അവരുടെ വിവാഹത്തിന് എട്ടത്തി അമ്മയുടെ വീട്ടുകാർക്ക് സമ്മതം അല്ലായിരുന്നു..
അവരെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി വന്ന ഏടത്തി അമ്മയെ പിന്നിടവരുടെ വീട്ടുകാർ സ്വീകരിച്ചില്ല…
ഏട്ടന്റെ മരണത്തിനപ്പുറം പോലും …

അന്നു മുതലിന്നുവരെ അവർ തനിക്കൊപ്പം ഉണ്ട് തന്റെ അച്ഛനും അമ്മയും ഏട്ടനും എല്ലാം ആയി..

തന്റെ വളർച്ചയിലും പഠിപ്പിലും ജോലിയിലും എല്ലാം അവരുടെ കഷ്ടപ്പാടിന്റെ അംശം ഉണ്ടായിരുന്നു…

താനും ഒരു നിമിഷം സ്വാർത്ഥനായ് പോയോ…?

അവൻ സങ്കടത്തോടെ വേണിയുടെ ചുമലിലേക്ക് തന്റെ മുഖമമർത്തി

“ഗിരിയേട്ടൻ സങ്കടപ്പെടണ്ട..
എനിക്കറിയാം ഗിരിഏട്ടന്റെ മനസ്സ്..
ആ മനസ്സിലെന്നും ഏടത്തി അമ്മ കൂടെ വേണംന്ന ആഗ്രഹമേ ഉള്ളു…

“പക്ഷെ അതു തെറ്റാണ് ഗിരിയേട്ടാ..
അവരും ഒരു സ്ത്രീയാണ്
പ്രായമധികം ഇല്ല അവർക്ക്.. സ്നേഹിച്ച പുരുഷനൊപ്പം ആഗ്രഹിച്ച ജീവിതം ജീവിക്കാൻ പറ്റാതെ പോയവരാണ് ..
എന്നു കരുതി ഇനിയും അതങ്ങനെ തന്നെ വേണോ…?
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്നൊരു മനസ്സവർക്കും ഉണ്ട്..

“ഗിരിയേട്ടനരികിൽ നിന്നും അവർക്കടുത്തേക്ക് ഞാനെത്തുപ്പോൾ എനിക്ക് മനസ്സിലാവും അവരുടെ മനസ്സ്..
എന്നെ നോക്കുന്ന അവരുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് നമ്മുടെ സന്തുഷ്ടമായ ജീവിതം കണ്ടിട്ട് ..

”പക്ഷെ അതോടൊപ്പം അത്തരമൊരു ജീവിതം തനിക്ക് ജീവിക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും അവർ പേറുന്നുണ്ട് ..
ഇനിയത് വേണ്ട ഗിരിയേട്ടാ…

“നമ്മൾ സന്തോഷത്തോടെ ജീവിയ്ക്കുന്ന പോലെ അവരും ജീവിക്കണം ഗിരിയേട്ടാ…

“എല്ലാ സന്തോഷങ്ങളുമറിഞ്ഞ് സന്തോഷത്തോടെ …

വേണി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നപ്പോഴും ഗിരി മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു

അധികം തിരക്കും ബഹളവുമില്ലാതെ നടന്ന ആ കല്യാണ ചടങ്ങിൽ നിറഞ്ഞ ചിരിയോടെ തന്റെ ഏടത്തി അമ്മയുടെ കൈ പിടിച്ച് പ്രസാദേട്ടന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അവർക്കൊരു ഭർത്താവിനെ മാത്രമല്ല തനിക്കൊരു ഏട്ടനെ കൂടെ നേടുകയായിരുന്നു ഗിരി….

അന്നു രാത്രി വേണിയിലലിഞ്ഞു ചേരുമ്പോൾ അവനുള്ളിൽ അവളോടുള്ള പ്രണയത്തിനുമൊപ്പം ബഹുമാനം കൂടി കലർന്നിരുന്നു …

ആരും ഒന്നും പറയാതെ തന്നെ എല്ലാവരെയും മനസ്സിലാക്കുകയും,സ്നേഹിക്കുകയും ചെയ്യുന്ന അവളെയല്ലാതെ അവൻ ആരെ ബഹുമാനിക്കും… ആരെ സ്നേഹിക്കും അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *