“എന്തിനാടാ ഞാൻ കുളിക്കുമ്പോ നീ ബാത്റൂമിൽ ഒളിഞ്ഞു നോക്കുന്നെ… ഞാൻ ഒന്നും കാണുന്നില്ല എന്ന് കരുതിയോ നീ… ”
ഇന്ദുവിന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങി ആനന്ദ്.
” ഒ… ഒളിഞ്ഞു നോക്കിയോ… ഞാ.. ഞാനോ.. ഏയ്.. ഇല്ല ചേച്ചി. ”
ഒഴിഞ്ഞു മാറുവാൻ നോക്കിയെങ്കിലും കള്ളത്തരം അവന്റെ മുഖത്ത് പ്രതിഫലിച്ചു.
” മോനെ.. നീ അഭിനയിക്കല്ലേ… ഞാൻ ഇതുവരെ ഒന്നും ആരോടും പറഞ്ഞിട്ടില്ല കൂടുതൽ അഭിനയിച്ചാൽ എല്ലാവരോടും പറയും ഞാൻ.. എന്നെ കൊണ്ട് അത് ചെയ്യിക്കരുത് നീ.. ”
ചെറിയൊരു ഭീഷണി നിഴലിച്ചു ആ വാക്കുകളിൽ. അതോടെ ആകെ ഭയന്ന് പോയി ആനന്ദ്.
” ചേച്ചി. ആരോടും പറയല്ലേ.. ഞാൻ ഇനി ആവർത്തിക്കില്ല… ഒരു അബദ്ധം പറ്റിയതാ.. ക്ഷമിക്കണം ”
കൈകൂപ്പി കെഞ്ചി അവൻ. എന്നാൽ അത് കണ്ട് ചിരിച്ചു പോയി ഇന്ദു.
” എനിക്കറിയേണ്ടത് എന്തിനാ നീ ഈ ഒളിഞ്ഞു നോക്കുന്നെ എന്നാണ്… ”
” അത്.. അത് കാണാൻ കൊതി കൊണ്ടാ ചേച്ചി ”
പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി.
“ഓഹോ.. അത്രക്ക് കൊതിയാണോ കാണാൻ.. എന്നിട്ട് എന്തേലും കാണാൻ പറ്റിയോ നിനക്ക് ”
വഷളൻ ചിരിയിൽ ഇന്ദു ചോദിക്കുമ്പോൾ പതിയെ തല കുമ്പിട്ടു ആനന്ദ്.
” അത്.. കുറച്ചൊക്കെ കണ്ടു. ”
“ഹമ്പട ചെക്കാ… നീ ആള് കൊള്ളാലോ.. പത്ത് പതിനെട്ടു വയസല്ലേ പ്രായമുള്ളൂ. ഇപ്പോഴേ ബാത്റൂമിൽ ഒളിഞ്ഞു നോക്കൽ തുടങ്ങി അല്ലെ.. നിനക്ക് അത്രക്ക് കൊതിയാണോ എന്നെ പിറന്ന പടി കാണുവാൻ.. സത്യം പറയ്..”
ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങി ആനന്ദ്. തനിക്കുള്ള കെണിയാണോ എന്ന് പോലും അവൻ സംശയിച്ചു. പക്ഷെ മനസിലെ ആഗ്രഹം മറച്ചു വയ്ക്കുവാൻ തോന്നിയില്ല
” അതേ ചേച്ചി.. എനിക്ക് ഭയങ്കര കൊതിയാണ് ചേച്ചിയോട്… ഡിവോഴ്സ് ആയി ചേച്ചി തിരികെ വന്നേ പിന്നേ എങ്ങനേലും ചേച്ചിയെ ഒന്ന് വളച്ചെടുക്കുവാൻ ഞാൻ കൊതിച്ചു നടക്കുവാരുന്നു ”
അവൻ പറഞ്ഞത് വഷളാത്തരമാണെങ്കിലും ആ തുറന്ന് പറച്ചിൽ ഇന്ദുവിനു ബോധിച്ചു.
” ആനന്ദേ.. നിന്നെ കുഞ്ഞിലേ തൊട്ടേ കാണുവല്ലേ ഞാൻ.. നീ എന്നെയും.. ഞാൻ എടുത്തു നടന്നതാ നിന്നെ.. പക്ഷെ നിനക്ക് എന്നോട് ഇത്രയും വലിയൊരു കൊതി ഉണ്ടെങ്കിൽ അത് ഞാൻ തീർത്തു തരാം….”
ആ വാക്കുകൾ കേൾക്കെ അതിശയത്തിൽ ഒന്ന് നോക്കി ആനന്ദ്.
” അതേടാ ചെക്കാ.. നിനക്ക് ധൈര്യം ഉണ്ടോ ഉണ്ടെങ്കിൽ ഇന്ന് രാത്രി പന്ത്രണ്ട് ആകുമ്പോ നീ വീട്ടിൽ വാ.. ഒരു മതിൽ ചാടി കടന്നാൽ മതിയല്ലോ അടുക്കള വാതിലിൽ വന്നിട്ട് ഫോണിൽ വിളിച്ചാൽ മതി ഞാൻ തുറന്ന് തരാം. നിന്റെ കൊതി ഇന്ന് തീരണം ”
കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ അന്ധാളിച്ചു നോക്കി നിൽക്കുന്ന ആനന്ദിനെ കാൺകെ പിന്നെയും ചിരിച്ചു പോയി ഇന്ദു .
” എടാ ചെക്കാ ഞാൻ കളിപ്പിക്കാൻ പറയുവല്ല അച്ഛനും അമ്മയും ഇന്നിവിടെ കാണില്ല.. കുടുംബവീട്ടിൽ പോകും ഒരു ഫഗ്ഷൻ ഉണ്ട്. കെട്ടു താലി പൊട്ടിച്ചു വന്ന് നിൽക്കുന്ന മോളെ ബന്ധുക്കളുടെ മുന്നിൽ കൊണ്ട് പോകാൻ അവർക്ക് ബുദ്ധിമുട്ട് ആയത് കൊണ്ട് ഞാൻ ഫ്രീ ആണ്… അച്ഛമ്മ മാത്രേ ഇവിടെ കാണുള്ളൂ.. അവര് പത്ത് മണി കഴിയുമ്പോ ഉറങ്ങും.. മാത്രല്ല നിനക്ക് അറിയാലോ ആളിന് കണ്ണും കാതും ഒക്കെ ഇച്ചിരി പിന്നിലേക്ക് ആണ്. നീ വന്നോ.. ഞാൻ കാത്തിരിക്കാം ”
ഇന്ദു പറഞ്ഞു നിർത്തുമ്പോഴും വാ പൊളിച്ചു നിൽക്കുകയായിരുന്നു ആനന്ദ്. അവന് കേട്ടതൊന്നും വിശ്വസിക്കുവാൻ കഴിഞ്ഞില്ല. നാളുകൾ കുറെയായി ഒളിച്ചും പാത്തും നേടിയെടുക്കുവാൻ ശ്രമിച്ചത് ഇന്നിപ്പോ നേരിട്ട് നടക്കാൻ പോകുന്നു.. ഒക്കെയും അവിശ്വസനീയമായിരുന്നു അവന്.
“ചേച്ചി..എനിക്കിത്… വിശ്വസിക്കാൻ പറ്റുന്നില്ല.. ”
മറുപടി പറഞ്ഞില്ല ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു ഇന്ദു. അതോടെ വല്ലാത്ത ആവേശത്തിലായി ആനന്ദ്.
” ചേച്ചി ഒരു ആഗ്രഹം.. ആ ചുവന്ന ടോപ്പില്ലേ പൂക്കളുടെ ഡിസൈൻ ഉള്ളത് അതും ലെഗ്ഗിൻസും ഇട്ട് നിൽക്കണേ ചേച്ചി.. ആ ഡ്രെസ്സിൽ കാണുമ്പോൾ ആണ് കൂടുതൽ മൂഡ്. ”
” എടാ ഭയങ്കരാ.. അപ്പോ എന്റെ ഡ്രസ്സ് പോലും നോക്കി വച്ചേക്കുവാ അല്ലെ നീ. ഓക്കേ ശെരി നിന്റെ ഇഷ്ടം പോലെ.. ”
സമ്മതം മൂളി ഇന്ദു നടന്നുകലവേ സന്തോഷത്തിൽ തുള്ളിചാടിപ്പോയി ആനന്ദ്.
പിന്നെയുള്ള ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി അവൻ കാത്തിരുന്നു ഒടുവിൽ ആഗ്രഹിച്ച സമയമെത്തി പറഞ്ഞ പോലെല്ലാം നടന്നു. നാളുകളായി മനസ്സിൽ കാത്തു സൂക്ഷിച്ച ആ ആഗ്രഹം ഇന്ദുവിന്റെ സമ്മതത്തോടെ തന്നെ അവൻ നിറവേറ്റി. എല്ലാം കഴിഞ്ഞു തളർന്നവശനായി ആനന്ദ് ഇരിക്കുമ്പോൾ അവന്റെ മുടിയിഴകളിൽ ഒന്ന് തലോടി ഇന്ദു.
” എന്താ ചെക്കാ സന്തോഷമായോ നിനക്ക്.. കൊതി മാറിയോ.. ”
ആ ചോദ്യത്തിനുള്ള ഉത്തരമായി അവളെ വാരി പുണർന്നു ആനന്ദ്.
” താങ്ക്സ് ചേച്ചി.. താങ്ക് യൂ സോ മച്ച് ”
“ഉവ്വുവ്വേ… കട്ടു തിന്നിട്ട് നന്ദി പറയാൻ വന്നേക്കുന്നു.. ദേ..ചെറു പ്രായം ആണ് ഇനി മേലിൽ ആരോടും ഇങ്ങനൊരു ആശ പറയാൻ നിൽക്കരുത്. ഓരോന്നിനും അതിന്റേതായ സമയം ഉണ്ട്… നിന്നെ എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ടാണ് ഞാൻ ഇതിനു സമ്മതിച്ചത്. എന്നെ പോലാകില്ല മറ്റുള്ളവർ.. ചീത്തപ്പേരു കേൾക്കാൻ എളുപ്പമാണ് മോനെ..സൂക്ഷിക്കണം… എന്നെ തന്നെ നോക്ക് ഡിവോഴ്സ് ആയി വന്നേ പിന്നെ വീട്ടുകാർക്ക് പോലും ബാധ്യതയാണ് ഞാൻ.. ”
ഉപദേശത്തോടെയാണ് ഇന്ദു അവനെ യാത്രയാക്കിയത്. തിരികെ വീട്ടിൽ എത്തി പാത്തും പതുങ്ങിയും മുറിയിൽ കയറി ബെഡിലേക്ക് ചായവേ വല്ലാത്ത ആശ്വാസം തോന്നി ആനന്ദിന്. നടന്നതൊന്നും അപ്പോഴും അവന് വിശ്വസനീയമായി തോന്നിയിരുന്നില്ല. എപ്പോഴോ പതിയെ അവൻ ഉറക്കത്തിലേക്കാണ്ടു.
” ദേ.. ചേട്ടാ എണീറ്റെ.. അപ്പുറത്തെ ഇന്ദു ആത്മഹത്യ ചെയ്തെന്ന്.. തൂങ്ങിയെന്നാ പറയുന്നേ നിങ്ങളൊന്നു അവിടേക്ക് ചെന്നേ .. ആ അച്ഛമ്മ മാത്രേ ഉള്ളു അവിടെ അവര് കണ്ട് പേടിച്ചിരിക്കുവാ ”
പതിവില്ലാതെ രാവിലെ മുറിയ്ക്ക് പുറത്ത് അമ്മയുടെ ഒച്ച കേട്ട് ഞെട്ടി ഉണർന്നു ആനന്ദ്. അവ്യക്തമായാണ് കേട്ടതെങ്കിലും ഒരു വല്ലാത്ത നടുക്കം അവന്റെ ഉള്ളിൽ ഉടലെടുത്തു. ചാടി പിടഞ്ഞെഴുന്നേറ്റു മുറി വിട്ടിറങ്ങുമ്പോൾ അമ്മ പുറത്ത് തന്നെയുണ്ടായിരുന്നു
” മോനെ. എണീറ്റോ നീ.. ദേ ഇന്ദു ആത്മഹത്യ ചെയ്തെന്ന്. ഈ കൊച്ചിനിത് എന്തിന്റെ കേടായിരുന്നോ എന്തോ പാവം ”
അമ്മയുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു. കേട്ട കാര്യം കാതുകളിൽ തുളച്ചു കയറുന്ന പോലെ തോന്നി ആനന്ദിന്. തലേന്ന് നടന്ന കാര്യങ്ങൾ അവന്റെ ഉള്ളിൽ മിന്നി മാഞ്ഞു.
‘ എന്നെ നോക്ക് ഡിവോഴ്സ് ആയി വന്നേ പിന്നേ വീട്ടുകാർക്ക് പോലും ബാധ്യതയാണ് ഞാൻ ‘
അവസാനമായി അവൾ പറഞ്ഞ ആ വാക്കുകൾ അതായിരുന്നു അവന്റെ ഉള്ളിൽ.
‘ചേച്ചി.. അപ്പോ അവസാനമായി എന്റെ ആഗ്രഹം സാധിച്ചു തന്ന ശേഷം എല്ലാം ഉപേക്ഷിച്ചു പോയൊ.. ‘
ഉള്ളിൽ വല്ലാത്തൊരു നീറ്റൽ തോന്നി ആനന്ദിന് ഒപ്പം എവിടെയോ ഒരു ഭയവും. പിന്നെ എല്ലാം വേഗത്തിലായിരുന്നു. വീട്ടുകാരും പോലീസും ഒക്കെയെത്തി ബോഡി അഴിച്ചിറക്കി മറ്റു നടപടികൾ ഒക്കെ തീർത്തു അടക്കവും നടന്നു. നിലവിളികളും ബഹളങ്ങളും ഒക്കെയും കേട്ടിട്ടും ആ ഭാഗത്തേക്ക് പോയില്ല ആനന്ദ്.
” എനിക്ക് വയ്യമ്മേ അവിടെ വന്ന് അതൊക്കെ കാണാൻ പേടിയാണ്…”
അമ്മയോട് പറഞ്ഞു കൊണ്ടവൻ എല്ലാത്തിൽ നിന്നും ഒഴിവായി.
” ആനന്ദ് ആകെ പേടിച്ചിരിക്കുവാ അപ്പുറത്തേക്ക് ഒന്ന് കേറിയത് പോലും ഇല്ല..”
” തൂങ്ങി മരണം ന്ന് ഒക്കെ കേൾക്കുമ്പോ പിള്ളേര് പേടിച്ചു പോവില്ലേ.. കഷ്ടമായി പോയി..ആ പെങ്കൊച്ചു ഡിവോഴ്സ് ആയി വന്നേ പിന്നേ അവർക്ക് അവള് ഒരു ബാധ്യത പോലെയായിരുന്നു. അതാകും സ്വയം ഇല്ലാണ്ടാകാൻ തീരുമാനിച്ചത്.. ”
പുറത്ത് അച്ഛന്റെയും അമ്മയുടെയും സംസാരങ്ങൾ കേൾക്കവേ ബെഡിൽ മുഖമമർത്തി കിടന്നു ആനന്ദ്.
‘എന്റെ ചേച്ചി.. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ.. മരിക്കാൻ തീരുമാനിച്ചതിനു തൊട്ട് മുന്നേ എന്റെ ആഗ്രഹം സാധിച്ചു തന്നതാ അല്ലെ.. ചേച്ചി പറഞ്ഞത് പോലെ ഇനിയില്ല.. ഇനി തെറ്റ് ചെയ്യില്ല ഞാൻ ഇതോടെ നിർത്തി. എന്നോട് ക്ഷമിക്ക് ‘
ഉള്ളിൽ വല്ലാത്തൊരു വിങ്ങലായി ഇന്ദുവിന്റെ മുഖം.. ഒരു നോവായി അവൾ അവസാനിച്ചു.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
