“എടോ, ഭർത്താക്കന്മാർക്ക് കഴിവില്ലെങ്കിൽ ഭാര്യമാർ ഇങ്ങനെ പലരെയും തേടിപ്പോകും!” എന്നവൾ യാതൊരു കൂസലുമില്ലാതെ പോലീസ് സ്റ്റേഷനിൽ വച്ച് വിളിച്ചുപറഞ്ഞു.
എല്ലാവരുടെയും മുന്നിൽ വച്ച് ശാന്തി ആ വാക്കുകൾ വിളിച്ചു പറഞ്ഞപ്പോൾ തന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് അജിത്തിന് തോന്നിയത്.
അജിത്ത് അവളെ ദേഷ്യത്തോടെയും അറപ്പോടെയും നോക്കി.
താൻ ചെയ്ത തെറ്റ് അത്ര വലുതായിട്ട് പോലും അതിന്റെ യാതൊരു കുറ്റബോധവും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
ചുറ്റും നിന്ന പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന അവസ്ഥയിൽ അജിത്തിന്റെ ഉള്ളം പുകഞ്ഞു.
അജിത്തിന്റെയും ശാന്തിയുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ.
അജിത്തിന് രണ്ട് അനിയത്തിമാരാണ് ഉള്ളത്—ആര്യയും അനുവും. അനുവിനെ പ്രസവിച്ച് അധികം വൈകാതെ തന്നെ അവരുടെ അമ്മ അവരെ വിട്ടുപോയിരുന്നു.
അമ്മയില്ലാത്ത ആ കുഞ്ഞുങ്ങളെ പിന്നെ അവരുടെ അച്ഛൻ ഏറെ കഷ്ടപ്പെട്ടിട്ടാണ് വളർത്തി വലുതാക്കിയത്.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആ നാളുകളിൽ അച്ഛൻ അനുഭവിച്ച കഷ്ടപ്പാടുകൾ അജിത്ത് നേരിട്ട് കണ്ടിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ അജിത്ത് പഠിക്കാനുള്ള തന്റെ അവസരം നഷ്ടപ്പെടുത്തിയില്ല..
ഒടുവിൽ അജിത്തിന് ബാങ്കിൽ ഒരു ചെറിയ ജോലി കിട്ടിയത് മുതൽ അവരുടെ ജീവിതം പതിയെ മാറാൻ തുടങ്ങി.
ജോലി കിട്ടിയ ആദ്യത്തെ മാസം തന്നെ അവൻ കൂലിപ്പണിക്ക് പോയിരുന്ന അച്ഛനെ തടഞ്ഞു.
“ഇനി അച്ഛൻ പണിക്ക് പോകേണ്ട, വീട്ടിൽ വിശ്രമിച്ചോളൂ” എന്ന് അവൻ സ്നേഹത്തോടെ പറഞ്ഞു.
പെങ്ങന്മാരെ എത്ര വേണമെങ്കിലും പഠിപ്പിക്കാൻ താൻ തയ്യാറാണ് എന്നും അവൻ അച്ഛന് ഉറപ്പുനൽകി.
സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് അജിത്ത് തന്റെ പെങ്ങന്മാരെ കണ്ടിരുന്നത്.
അവർക്ക് വേണ്ടി എന്ത് ചെയ്യാനും അവന് മടിയുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ താൻ ഒരു വിവാഹം കഴിക്കുമ്പോൾ, ആ വീട്ടിലേക്ക് വരുന്ന പെൺകുട്ടി തന്റെ അനിയത്തിമാർക്ക് ഒരു അമ്മയെപ്പോലെ ആകണം എന്ന് അവന് വലിയ നിർബന്ധം ഉണ്ടായിരുന്നു.
പുറമേ നിന്ന് വരുന്ന ഒരു അപരിചിതയായ പെൺകുട്ടിക്ക് ഒരുപക്ഷേ തന്റെ ഇത്തരം നിബന്ധനകൾ അംഗീകരിക്കാൻ കഴിയുമോ ഇല്ലയോ എന്ന് അവന് ഉറപ്പില്ലായിരുന്നു.
ആ ഒരു പേടികൊണ്ടാണ് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ, ഒരു ബന്ധുവിന്റെ മകളായ ശാന്തിയെ അവൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.
ബാങ്കിൽ നല്ലൊരു ജോലിയുള്ളതുകൊണ്ട് വിവാഹ വിപണിയിൽ അജിത്തിന് വലിയ ഡിമാൻഡ് ഉണ്ടായിരുന്നു.
നല്ല രീതിയിൽ പഠിച്ച, ഉയർന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ ആലോചനകൾ വന്നിട്ട് പോലും അവൻ അതൊക്കെ വേണ്ടെന്ന് വച്ചു.
പത്താം ക്ലാസ് തോറ്റ്, വീട്ടിൽ ചുമ്മാതിരിക്കാതെ തയ്യലിന് പോകുന്ന ശാന്തിയെ അവൻ തിരഞ്ഞെടുത്തത് ഒരൊറ്റ കാരണം കൊണ്ടായിരുന്നു.
തന്റെ അനിയത്തിമാരെ അവൾക്ക് വിവാഹത്തിന് മുൻപ് തന്നെ നന്നായി അറിയാമായിരുന്നു.
അന്നൊക്കെ വീട്ടിൽ വരുമ്പോൾ അവൾ അനിയത്തിമാരോട് വലിയ കാര്യത്തിൽ സംസാരിക്കുന്നത് അജിത്ത് കണ്ടിട്ടുണ്ട്.
അവർ മൂന്നുപേരും ഒന്നിച്ച് നല്ല രീതിയിൽ മുന്നോട്ടുപോകും എന്ന് തോന്നിയതുകൊണ്ടാണ് അവൻ മുൻകൈ എടുത്ത് ആ വിവാഹം ആലോചിച്ചതും നടത്തിയതും.
എന്നാൽ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ അജിത്തിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റാണെന്ന് അവന് മനസ്സിലായി.
ആ വീട്ടിലെത്തിയ ശാന്തിക്ക് അനിയത്തിമാരോട് അജിത്ത് കാണിക്കുന്ന കൂടുതൽ സ്നേഹവും കരുതലും ഒട്ടും ഇഷ്ടപ്പെട്ടില്ല.
എങ്ങോട്ടെങ്കിലും പുറത്തേക്ക് പോകാൻ നിൽക്കുമ്പോൾ അവൻ സ്വാഭാവികമായും അനിയത്തിമാരെയും കൂടെ വിളിക്കുമായിരുന്നു.
അതൊന്നും ശാന്തിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ആദ്യമൊക്കെ അവൾ ഉള്ളിൽ ഒതുക്കിയെങ്കിലും, പിന്നീട് പുറത്തുപോകാൻ നേരം കറുത്ത മുഖം കാണിക്കാൻ തുടങ്ങി.
ഏട്ടത്തിയുടെ ഈ മാറ്റം അനിയത്തിമാർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഏട്ടന് വിഷമമാകേണ്ട എന്ന് കരുതി അനുവും ആര്യയും സ്വയം അവരുടെ കൂടെ പുറത്തേക്ക് എങ്ങോട്ടും പോകാതെയായി.
ഏട്ടൻ വിളിച്ചാൽ പോലും ഓരോ കാരണങ്ങൾ പറഞ്ഞ് അവർ വീട്ടിൽ തന്നെ ഇരുന്നു.
വീട്ടിൽ നടക്കുന്ന ഈ പ്രശ്നങ്ങളോ, ശാന്തി തങ്ങളോട് കാണിക്കുന്ന അവഗണനയോ ഒന്നും അനിയത്തിമാർ അജിത്തിനെ അറിയിച്ചിരുന്നില്ല.
ഏട്ടത്തി തങ്ങളോട് എപ്പോഴും പോരെടുക്കുന്നത് ഏട്ടൻ അറിഞ്ഞാൽ, അത് അവന്റെ സമാധാനം കളയും എന്നും അവൻ വിഷമിക്കും എന്നും ആ പാവങ്ങൾ കരുതി.
അതുകൊണ്ട് ശാന്തിയുടെ കുത്തുവാക്കുകൾ അവർ നിശബ്ദമായി സഹിച്ചു.
എന്നാൽ സത്യം അധികനാൾ ഒളിച്ചുവെക്കാൻ കഴിയില്ലല്ലോ. ഒരിക്കൽ ശാന്തി അനിയത്തിമാരെ ചീത്ത വിളിക്കുന്നതും വഴക്കിടുന്നതും അജിത്ത് നേരിട്ട് കണ്ടുപിടിച്ചു.
അതോടെ അവർ തമ്മിൽ വലിയ പ്രശ്നമായി. അനിയത്തിമാരോടുള്ള ശാന്തിയുടെ ക്രൂരമായ പെരുമാറ്റം അജിത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വഴക്കിനിടയിൽ, “ഈ പെങ്ങന്മാരെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞാൽ മാത്രമേ ഞാൻ ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കൂ” എന്ന് ശാന്തി വിളിച്ചുപറഞ്ഞു.
സ്വന്തം അനിയത്തിമാരെക്കുറിച്ച് അത് കേട്ടപ്പോൾ അജിത്തിന് ദേഷ്യം അടക്കാനായില്ല.
അവൻ അവളെ അടിച്ചു. തന്റെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും വിരുദ്ധമായി പെരുമാറിയ ശാന്തിയോട് അവന് വല്ലാത്ത വെറുപ്പ് തോന്നി.
അടി കിട്ടിയതോടെ ശാന്തി ഒട്ടും വൈകിയില്ല, അവൾ തുണികളെല്ലാം പാക്ക് ചെയ്ത് സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയി.
സ്വന്തം വീട്ടിലേക്ക് പോയ ശാന്തി അവിടെ വെറുതെ ഇരുന്നില്ല. അജിത്തിനോടുള്ള ദേഷ്യത്തിൽ അവൾ തന്റെ പഴയ കാമുകനുമായി വീണ്ടും അടുത്തു.
അവളും അയാളും ഒന്നിച്ച് കറങ്ങാനും നടക്കാനും തുടങ്ങി. എന്നാൽ ആ കാമുകന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അധികം വൈകാതെ തന്നെ അയാളുടെ വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞു
ഒരു ദിവസം ശാന്തിയും കാമുകനും ഒരു ലോഡ്ജിൽ മുറിയെടുത്ത് നിൽക്കുന്ന വിവരം അറിഞ്ഞ് അയാളുടെ വീട്ടുകാർ പോലീസിനെക്കൂട്ടി അവിടെയെത്തി അവരെ രണ്ടുപേരെയും കൈയോടെ പൊക്കി.
അയാളുടെ ഭാര്യവീട്ടുകാർ നാട്ടിൽ അല്പം പിടിപാടും സ്വാധീനവുമുള്ള ആളുകൾ ആയിരുന്നു. സ്വന്തം കുടുംബത്തിന്റെ മാനം കാക്കാൻ അവർ ഒരു വഴി കണ്ടെത്തി.
അവർ സ്വാധീനം ഉപയോഗിച്ച് ശാന്തിയുടെ കാമുകനെ ആ കേസിൽ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെടുത്തി. പകരം, ശാന്തിയെ മാത്രം അവിടെവച്ച് ഒരു മയക്കുമരുന്ന് കേസിൽ കുടുക്കി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു.
ഈ വിവരമറിഞ്ഞ്, അവളുടെ നിയമപരമായ ഭർത്താവ് എന്ന നിലയിലാണ് പോലീസ് അജിത്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
അവിടെയെത്തിയപ്പോഴാണ് ശാന്തി മറ്റുള്ളവരുടെ മുന്നിൽ വച്ച് അജിത്തിന് നേരെ ആ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്.
തന്റെ തെറ്റുകൾ മറയ്ക്കാൻ അവൾ അജിത്തിന്റെ ആൺത്വത്തെ ചോദ്യം ചെയ്തു. അതോടെ അജിത്തിന് അവളോടുണ്ടായിരുന്ന ചെറിയൊരു സോഫ്റ്റ് കോർണർ പോലും പൂർണ്ണമായി നഷ്ടപ്പെട്ടു.
അവൻ പോലീസുകാരുടെ മുന്നിൽ വച്ച് തന്നെ തറപ്പിച്ചു പറഞ്ഞു, “എനിക്ക് ഈ സ്ത്രീയുമായി ഇനി യാതൊരു ബന്ധവുമില്ല. ഞാൻ ഇതിനകം തന്നെ ഡിവോഴ്സ് ഫയൽ ചെയ്തിരിക്കുകയാണ്.”
അവളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസും മറ്റ് തെളിവുകളും കാരണം, കോടതിയിൽ കാര്യങ്ങൾ എളുപ്പമായി.
വലിയ താമസമില്ലാതെ തന്നെ അജിത്തിന് ശാന്തിയിൽ നിന്നും ഡിവോഴ്സ് അനുവദിച്ചു കിട്ടി.
ആ വലിയൊരു ബാധ്യത ഒഴിഞ്ഞുപോയപ്പോഴാണ് അജിത്തിന്റെ മനസ്സിന് അല്പമെങ്കിലും സമാധാനം ലഭിച്ചത്.
ഈ സംഭവങ്ങൾക്ക് ശേഷം അജിത്തിന്റെ ശ്രദ്ധ തന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു പെൺകുട്ടിയിലേക്ക് തിരിഞ്ഞു.
മഞ്ജു എന്നായിരുന്നു അവളുടെ പേര്. കല്യാണം കഴിഞ്ഞ് വെറും ഒരു മാസം മാത്രമേ അവൾ ഭർത്താവിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ.
ഒരു ഭീകരമായ ആക്സിഡന്റിൽ അവൾക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു.
എന്നാൽ, ദുരന്തത്തിൽ തളർന്ന അവളെ ആശ്വസിപ്പിക്കുന്നതിന് പകരം, അവളുടെ ജാതക ദോഷം കൊണ്ടാണ് മകൻ മരിച്ചത് എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ അവളെ ക്രൂരമായി കുറ്റപ്പെടുത്തി സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു.
സ്വന്തം വീട്ടിലെത്തിയ മഞ്ജു അവിടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു. അവിടെ അവളുടെ സഹോദരന്റെ ഭാര്യ അവളോട് വലിയ ശത്രുതയിലാണ് പെരുമാറിയത്.
വീട്ടിലെ എല്ലാ പണികളും ചെയ്യിപ്പിക്കുകയും, മാനസികമായി ഒരുപാട് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
എന്നിട്ടും അതൊന്നും ആരോടും പറയാതെ, യാതൊരു പരാതിയും പരിഭവവും ഇല്ലാതെ ആ പാവം പെൺകുട്ടി എല്ലാം സഹിക്കുന്നത് അജിത്ത് പലപ്പോഴും ശ്രദ്ധിച്ചു.
അവളുടെ അവസ്ഥ കണ്ടപ്പോൾ അജിത്തിന്റെ മനസ്സിൽ വലിയ സഹതാപവും സ്നേഹവും തോന്നി.
ഒടുവിൽ അവൻ ഒരു തീരുമാനത്തിലെത്തി. അവൻ മഞ്ജുവിന്റെ വീട്ടുകാരോട് സംസാരിച്ച് അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
ആദ്യം അവൾക്കൊന്നും ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും അജിത്തിന്റെ സത്യസന്ധത അവളെ ആകർഷിച്ചു.
അജിത്ത് തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. മഞ്ജു അവന് എല്ലാ അർത്ഥത്തിലും നല്ലൊരു ഭാര്യയായി മാറി.
അതിലുപരി, അവൾ അജിത്തിന്റെ പെങ്ങന്മാരായ ആര്യയ്ക്കും അനുവിനും നല്ലൊരു ഏട്ടത്തിയും അമ്മയുമായി മാറി.
ശാന്തിയിൽ നിന്ന് ലഭിച്ച മുറിവുകളെല്ലാം മഞ്ജുവിന്റെ സ്നേഹത്തിന് മുന്നിൽ ഇല്ലാതായി. അമ്മയില്ലാത്ത ആ വീട്ടിൽ മഞ്ജു എത്തിയതോടെ സന്തോഷവും സമാധാനവും തിരിച്ചുവന്നു.
തന്റെ കുടുംബത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന മഞ്ജുവിനെ നോക്കുമ്പോൾ അജിത്തിന്റെ മനസ്സിൽ ഇപ്പോൾ വല്ലാത്ത സമാധാനമാണ്..
✍️സ്റ്റോറി by കൃഷ്ണ
