അന്ന് എന്റെ വിവാഹ അഭ്യർത്ഥന നീ നിരസിച്ചത് തന്നെ ഒരുമിച്ചു ജീവിച്ചാൽ ഈ സുഖം കിട്ടില്ല ഇടയ്ക്കിടയ്ക്ക് കൂടുമ്പോൾ അതൊരു വല്ലാത്ത ഫീലാവും എന്ന് പറഞ്ഞല്ലേ….

(രചന: Kannan Saju)

സമയം ഏഴു മണി ആവുന്നതേ ഉളളൂ… ഈ ഹോട്ടലിൽ തന്നെ എനിക്ക് ഒരു റൂം ഉണ്ട് നവ്യ, നമുക്കവിടെ പോയിരുന്നു സ്വസ്ഥമായി സംസാരിക്കാം..

നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ റെസ്റ്റോറന്റിൽ ഇരിക്കുക ആണ് റിയാസും നവ്യയും….

നിന്റെ ഉദ്ദേശം എന്താണെന്നു എനിക്ക് മനസ്സ്സിലാവുന്നുണ്ടു റിയാസ്… പക്ഷെ പഴയ പോലെ എനിക്കതിനു കഴിയില്ലെടാ… നവ്യ മനസ്സിൽ പറഞ്ഞു…

നവ്യാ…

റിയാസിന്റെ വിളി കേട്ടു അവൾ ഞെട്ടലോടെ അവനെ നോക്കി

താനെന്താ ഈ ആലോചിച്ചു ഇരിക്കുന്നത് ???

ഏയ്‌ ഒന്നുല്ല…. 

താൻ ഞാൻ പറഞ്ഞത് കേട്ടില്ലേ ??? 

കേട്ടു…

പിന്നെന്താടോ വാടോ… നമുക്ക് എന്റെ റൂമിലേക്ക് പോവാം..

ഏയ്‌… ഞാനില്ല റിയാസ്….  എനിക്ക് പോണം..

ഏഹ്… ഹാ.. അത് കൊള്ളാലോ… നമ്മള് അഞ്ചു കൊല്ലം കൂടിയിട്ട് കാണുന്നതല്ലേ.. എന്നിട്ടു ഇങ്ങനെ ഓടി പോയാലോ.. തന്നെയല്ല ശിവ രണ്ട് ദിവസം വീട്ടിൽ ഉണ്ടാവില്ലന്നല്ലേ നീ പറഞ്ഞത്..

” എന്താ റിയാസ് ഒന്നും അറിയാത്ത പോലെ.. ഞാൻ പറയുന്നതെന്താന്നു നിനക്കും നീ പറയുന്നതെന്താന്നു എനിക്കും നല്ല പോലെ മനസ്സിലാവുന്നുണ്ട്… അഭിനയിക്കല്ലേ റിയാസ് പ്ലീസ് ” നവ്യ വീണ്ടും മനസ്സിൽ പറഞ്ഞു…

റിയാസ് എതിർ വശത്തു നിന്നും എഴുന്നേറ്റു നവ്യക്ക് അരികിൽ ഉള്ള സീറ്റിൽ വന്നിരുന്നു

അവളുടെ നെഞ്ചു പിടച്ചു.. അവൻ അടുത്തിരുന്നതും അടി വയറ്റിൽ നിന്നും ഒരു ആളൽ…

” പ്ലീസ് റിയാസ്… ഇങ്ങനെ വന്നിരിക്കല്ലേട ”

അവൾ വീണ്ടും മനസ്സിൽ പറഞ്ഞു…

അവളുടെ അടുത്തു വന്നിരുന്നു മുഖത്തേക്ക് നോക്കിക്കൊണ്ടു

നവ്യ… അഞ്ചു വര്ഷം എന്ന് പറയുന്നത് വലിയൊരു ഗ്യാപ്പാണ്….  കോളേജിൽ പഠിച്ചിരുന്ന കാലം ഒക്കെ നിനക്ക് ഓർമയുണ്ടല്ലോ…. അന്ന് നമ്മൾ എത്ര എന്ജോയ് ചെയ്തിരുന്നു… അന്ന് എന്റെ വിവാഹ അഭ്യർത്ഥന നീ നിരസിച്ചത് തന്നെ ഒരുമിച്ചു ജീവിച്ചാൽ ഈ സുഖം കിട്ടില്ല ഇടയ്ക്കിടയ്ക്ക് കൂടുമ്പോൾ അതൊരു വല്ലാത്ത ഫീലാവും എന്ന് പറഞ്ഞല്ലേ….

നവ്യ അവനെ ഞെട്ടലോടെ ഒന്ന് നോക്കി

എടാ അത്.. അത് അന്നത്തൊരു ചിന്തയിൽ പറഞ്ഞതല്ലേ… അല്ലെങ്കിലും നീ എന്നെ കെട്ടാൻ വേണ്ടി ഒന്നും ആയിരുന്നില്ലല്ലോ ചോദിച്ചതും

റിയാസ് ചിരിച്ചു

പഴയതൊക്കെ വിട്….  ഇന്ന് ഈ രാത്രി മുന്നത്തെ പോലെ നമുക്ക് അടിപൊളി ആക്കണം

അവൻ നവ്യയുടെ തോളിൽ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു….

റിയാസിന്റെ ആ പിടുത്തം നവ്യയിൽ ചലനങ്ങൾ ഉണ്ടാക്കി… വര്ഷങ്ങള്ക്കു ശേഷം തന്റെ കാമുകന്റെ സ്പര്ശനം… അവളുടെ തുടയിടുക്കുകൾ നനയുന്നത് അവൾ അറിഞ്ഞു…

” റിയാസ്….  നീ പഴയ പോലെ പെരുമാറിയാൽ അറിയാതെ ഞാൻ നിനക്കെന്നെ തന്നു പോവും… പക്ഷെ ഒരു നിമിഷത്തെ സുഖത്തിനപ്പുറം പിന്നീട് നിനക്കും ശിവക്കും ഇടയ്ക്കു കിടന്നു ഞാൻ കുറ്റബോധത്താൽ നരകിക്കും റിയാസ്… ശിവ…  ജീവനാണ് അവനു എന്നെ.. പ്ലീസ് റിയാസ് ” നവ്യ മനസ്സിൽ പറഞ്ഞു.

അവൾ ഞെളിപിരി കൊണ്ടുകൊണ്ടു അവന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു…

വൈ… ???

അത്ഭുദത്തോടെ റിയാസ് ചോദിച്ചു

എനിക്ക് പറ്റില്ല റിയാസ്…  നീ കുറെ നാള് കൂടി എന്നെ കാണണം എന്ന് പറഞ്ഞു ഞാൻ വന്നു… അതിൽ കൂടുതൽ ഒന്നും എനിക്ക് പറ്റില്ല റിയാസ്

ദേ നവ്യാ… വല്ല്യ പുണ്ണ്യാളത്തി ചമയല്ലേ… എന്ന് പറഞ്ഞ നീ എന്റെ കൂടെ കിടക്കാത്തതു പോലെ… നിന്റെ ഉള്ളം തുടയിൽ എത്ര മറുകുണ്ടന്നു വരെ ഞാൻ എണ്ണി പറയട്ടെ ???

നവ്യ കണ്ണുകൾ മിഴിച്ചു അവനെ നോക്കി…

റിയാസ് അത് അപ്പൊ… ഇന്ന് ഞാൻ ഒരാളുടെ ഭാര്യയാണ്… രണ്ട് കുട്ടികളുടെ അമ്മയാണ്.. നീയും.. നീയും മാരീഡ് അല്ലേ…

അതിനു….

അതിനൊന്നും ഇല്ലേ റിയാസ് ???

നവ്യ.. നമ്മൾ പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിൽ സെക്സിൽ ഏർപ്പെടുന്നതിൽ എന്താ തെറ്റ്….

തെറ്റും ശരിയും ഒന്നും എനിക്കറിയില്ല റിയാസ്… എനിക്ക് പറ്റില്ല.. ഞാൻ നിനക്ക് ശരീരം തരുമ്പോൾ അറിയാതെ ആയാലും എന്റെ മനസ്സും തന്നു പോവാണ്.. അതെനിക്കു പറ്റില്ല… അത് ശിവക്ക് മാത്രം ഉള്ളതാണ്…

റിയാസ് ഒന്ന് ചിരിച്ചു…. അവൻ അവളുടെ തുടകളിൽ മെല്ലെ കൈ വെച്ചു

നവ്യാ.. ഇങ്ങനുള്ള അവസരങ്ങൾ നമുക്ക് വല്ലപ്പോഴുമേ കിട്ടു….  പഴയ ഓർമ്മകൾ പുതുക്കാൻ….  സ്ഥിരം ചെയ്യുന്നതിൽ നിന്നും ഒരു പുതുമ കിട്ടാൻ… അങ്ങനെ.. ഇത് മറ്റാരും അറിയാൻ പോവുന്നില്ലല്ലോ….

മറ്റാരും അറിയുമോ ഇല്ലയോ അല്ല എന്റെ പ്രശ്നം റിയാസ്… എനിക്ക്……  എന്റെ മനസ്സ് അനുവദിക്കില്ല…

നീ ആകെ മാറി പോയി നവ്യ…. മാറി പോയി

നവ്യ ഒന്നും മിണ്ടിയില്ല..

റിയാസ് അവളുടെ തുടയിൽ മെല്ലെ കയ്യൊടിക്കാൻ തുടങ്ങി.. നവ്യക്ക് വീണ്ടും ശരീരം വിറക്കാൻ തുടങ്ങി… അവന്റെ കൈ അകത്തേക്കിറങ്ങാതിരിക്കാൻ അവൾ കാലുകൾ അടുപ്പിച്ചു പിടിച്ചു…

” പ്ലീസ് റിയാസ്… എന്നെ ഒന്ന് മനസ്സിലാക്കട…. നീ എന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കല്ലേ ”

മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ കാലുകൾ വെട്ടിച്ചു…. റിയാസിന്റെ കൈകൾ തെന്നി മാറി.. നവ്യ മുഖം തിരിച്ചിരുന്നു..

അവൾ സ്വമേദ്യ വഴങ്ങില്ലെന്ന് റിയാസിന് ഉറപ്പായി…. അവൻ ഫോൺ എടുത്തു നവ്യയുടെ ഫോണിലേക്കു എന്തോ മെസ്സേജ് അയച്ചു

നീ ആ ഫോൺ ഒന്നെടുത്തു നോക്ക്…

റിയാസിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു നവ്യ തന്റെ ഫോൺ ഓപ്പൺ ചെയ്തു.. വാട്സ്ആപ്പിൽ തനിക്കു റിയാസ് അയച്ച മെസ്സേജ് റീഡ് ചെയ്തു.. അത് മുഴുവനും പണ്ട് അവർ ഒരുമിച്ചെടുത്ത രഹസ്യ ഫോട്ടോസും വീഡിയോസും ആയിരുന്നു….

ഞെട്ടലോടെ നവ്യ അവനെ നോക്കി

നീ ഇതൊന്നും കളഞ്ഞില്ലായിരുന്നോ റിയാസ്???  നീ എന്നെ ചതിച്ചല്ലേ ???

റിയാസ് ചിരിച്ചു…

മനുഷ്യനല്ലേ… എന്നെങ്കിലും നിന്റെ മനസ്സ് മാറിയാലോ എന്ന് കരുതി… മാത്രമല്ല അവൾക്കു ന്യ്റ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ഒക്കെ ഇടയ്ക്കു പ്രയോജന പെടുമല്ലോ…

റിയാസ്.. ഇതൊക്കെ നമ്മൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്ന സമയത്തു എടുത്തതാണ്… പരസ്പര സമ്മതത്തോടെ പിരിയുമ്പോൾ ഇതും കളയണ്ടത് നിന്റെ ഉത്തരവാദിത്വമാണ്.. നിന്നിൽ ഞാൻ വെച്ച വിശ്വാസം നീ തകർക്കരുത്…

എന്റെ നവ്യ… എന്തായാലും നിന്നെ ഞാൻ ഒരുപാട് ആസ്വദിച്ചതാ.  പിന്നെ ഇപ്പൊ ചെയ്താലും നിനക്കെന്താ പ്രശ്നം…

ഞാൻ പറയുന്നതെന്ത റിയാസ് നിനക്ക് മനസ്സിലാവാത്തത് ? അന്ന് നമ്മൾ ഇഷ്ടത്തിൽ ആയിരുന്നു.. ഇന്നല്ല… ഇന്ന് ഞാൻ മറ്റൊരാളുടെ ആണ്… മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാളുടേത് മാത്രമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ ?

റിയാസ് അവളുടെ രണ്ട് കവിളുകളിലും കൈകൾ വെച്ചു മുഖം അവന്റെ മുഖത്തേക്ക് തിരിച്ചു വളരെ മൃദുവായി പറഞ്ഞു

നവ്യ… ഒന്നും ഇല്ലടാ…  നമുക്കിങ്ങനെ ഉള്ള ചില നിമിഷങ്ങളെ കിട്ടു… പഴയ പോലെ നീ എന്റെയും ഞാൻ നിന്റെയും മാത്രമായുള്ള കുറച്ചു നിമിഷങ്ങൾ… ആ ഒരു സമയം മാത്രം മോളെല്ലാം മറക്കണം.. നമുക്ക് വേണ്ടി…

അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി… അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ മെല്ലെ നീങ്ങി

തന്റെ ഇന്നറും നനയുന്നത് നവ്യ അറിഞ്ഞു

” റിയാസ് പ്ലീസ്….  ഞാനെന്റെ പരിമിധികളുടെ അങ്ങേയറ്റം എത്തിയിരിക്കുന്നു… ഇനിയും നീയെന്നെ പ്രലോഭിപ്പിച്ചാൽ ഒരുപക്ഷെ ഞാൻ എന്നെ തന്നെ നിനക്ക് തന്നു പോവും ”

നവ്യ മനസ്സിൽ പറഞ്ഞു… അവൾ കണ്ണുകൾ അടച്ചു.. ശിവയുടെ മുഖം അവളുടെ മുന്നിൽ തെളിഞ്ഞു.. ചുണ്ടോടു ചുണ്ട് മുട്ടാൻ വന്നതും നവ്യ മുഖം വെട്ടിച്ചു…

റിയാസിന് കലി കയറി….. 

നവ്യ… ഇത്രയും നേരം ഞാൻ മര്യാദക്ക് പറഞ്ഞു.. സഹകരിക്കാൻ നീ തയ്യാറല്ലെങ്കിൽ

അല്ലെങ്കിൽ ?

ഞാനിവിടെ വന്നത് നിന്നെ അനുഭവിക്കാൻ ആണെങ്കിൽ ഇന്നീ രാത്രി അതും നടത്തിയിട്ടേ ഞാൻ പോവൂ… ഈ ഫോട്ടോയും വിഡിയോയും സോഷ്യൽ മീഡിയയിൽ കിടന്നു കളിക്കുന്നത് നിനക്ക് കാണണോ…

നവ്യയുടെ കണ്ണുകൾ നിറഞ്ഞു..

നീ തന്നെയാണോ റിയാസ് ഈ പറയുന്നതു ???

നവ്യ.. എനിക്ക് നിന്നെ വേണം… കിട്ടിയേ പറ്റു.. ഒരുപാട് സ്വപ്നം കണ്ടാ ഞാൻ വന്നത്.. ഈ ഫോട്ടോയും വിഡിയോയും നെറ്റിൽ വന്നാൽ എനിക്കൊരു ചുക്കും വരില്ല പക്ഷെ നീ നാറും.. സമൂഹത്തിനു മുന്നിൽ നീ നാറും..

അത് പിന്നെ എപ്പോഴും അങ്ങനാണല്ലോ റിയാസ്….  പെണ്ണിനെ പിഴപ്പിച്ചാലും പിഴപ്പിക്കുന്നവൻ ഹീറോയും പെണ്ണ് പിഴയും ആണല്ലോ…

കൂടുതൽ തത്വം പറയാനൊന്നും സമയം ഇല്ല… നിന്റെ ശിവയും മക്കളും നാറണ്ടങ്കിൽ മര്യാദക്ക് എന്റെ കൂടെ മുറിയിലേക്ക് വാ…. എല്ലാം കഴിഞ്ഞു നീ തന്നെ ഇതെല്ലം ഡിലീറ്റ് ചെയ്തു കളഞ്ഞോ…

റിയാസ് പ്ലീസ്….  എന്നെ ഉപദ്രവിക്കല്ലേട… എനിക്ക് പറ്റില്ല…  കണ്ണടച്ചാൽ എന്റെ ഉള്ളിൽ ശിവയുടെ മുഖമാണ്… പ്ലീസ് റിയാസ്

നവ്യ… എടി ഒരു അരമണിക്കൂർ ത്തെ കാര്യമല്ലേ ഉളളൂ… നിന്നോടു എന്റെ കൂടെ ജീവിക്കാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ… ഒരാളും അറിയാൻ പോവുന്നില്ല നവ്യ…

അവൾ കണ്ണുകൾ തുടച്ചു…. ഈ വീഡിയോയും ഫോട്ടോയും കാട്ടി നിനക്കെന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞേക്കും.. പക്ഷെ നീ ഭോഗിക്കുന്ന ഞാൻ ശവത്തിനു തുല്യമായിരിക്കും റിയാസ് .. നിന്റെ തലോടലിൽ പുളകം കൊണ്ടിരുന്ന നിന്റെ ഉമ്മകളിൽ നിയന്ത്രണം വിട്ടിരുന്ന പഴയ നവ്യയെ ആയിരിക്കില്ല… യാതൊരു പ്രതികരണങ്ങളും ഇല്ലാതെ കിടക്കുന്ന അനാഥ പ്രേതത്തെ ആയിരിക്കും… ആസ്വാദനത്തിന്റെ അത്യുന്നതിയിൽ നിന്റെ പുറത്തു നഖം കൊണ്ടു വരഞ്ഞിരുന്ന നവ്യയെ നിനക്കൊരിക്കലും കാണാൻ കഴിയില്ല റിയാസ്.. പിന്നെ എന്തിനാടാ…

റിയാസിന്റെ മുഖം വാടി….

കുറച്ചു നേരം രണ്ട് പേരും മൗനമായി ഇരുന്നു….

എന്നെങ്കിലും ഫൗസി നിനക്കല്ലാതെ മറ്റൊരാൾക്ക് കിടന്നു കൊടുത്തു എന്നറിയുമ്പോൾ നിന്റെ മാനസിക അവസ്ഥ എന്തായിരിക്കും

അവൻ ഞെട്ടലോടെ നവ്യയെ നോക്കി…

നിനക്ക് സഹിക്കാൻ പറ്റുമോ?  നീ അവളെ അതുപോലെ സ്നേഹിച്ചും മനസ്സിലാക്കിയും കൊണ്ടു നടന്നിട്ടു ഒരു നാൾ അവൾ മറ്റൊരാൾക്ക് മുന്നിൽ കാലകത്തി കൊടുത്തു എന്നറിയുമ്പോൾ നിന്റെ ഉള്ളിൽ ഉണ്ടാവുന്ന വികാരം എന്തായിരിക്കും…

റിയാസ് അസ്വസ്ഥനായി….

അത്രേ ഉളളൂ റിയാസ്… സ്വന്തം ഭാര്യക്ക് വരരുതെന്ന് കരുതുന്ന ഒന്നും മറ്റൊരാളുടെ ഭാര്യയോട് നീയും ചെയ്യരുത്… പരസ്പരം ഇഷ്ട്ടപെടുന്ന സമയത്തു ഒരു പെണ്ണ് അവളെ നിനക്ക് തന്നെന്നു കരുതി ജീവിതം കാലം മുഴുവൻ നിനക്ക് തോന്നുമ്പോ അവളെ ഭോഗിക്കാൻ ഉള്ള ലൈസൻസ് അല്ലതു.. നിന്റെ പ്രണയം ആത്മാർത്ഥമായിരുന്നെങ്കിൽ നീ ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അന്ന് ഞാൻ നിന്നെ കെട്ടുമായിരുന്നു… എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ട്.. പക്ഷെ അതാവർത്തിക്കാൻ ഞാൻ തയ്യാറല്ല റിയാസ്… ഇന്ന് ഞാൻ ശിവയുടെ ആണ്.. ശിവയുടെ മാത്രം..

റിയാസ് ഫോൺ അവളുടെ മുന്നിലേക്ക് നീക്കി വെച്ചു… നവ്യ അതിൽ നിന്നും എല്ലാം ഡിലീറ്റ് ചെയ്തു… റിയാസ് എഴുന്നേറ്റു…

ആം സോറി…

അവൻ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു… ശേഷം ഒന്നും മിണ്ടാതെ ഫോൺ എടുത്തു തിരിഞ്ഞു നടന്നു.. നിറ കണ്ണുകളോടെ നവ്യ അത് നോക്കി ഇരുന്നു…

ഒമ്പതു മണി ആയപ്പോഴേക്കും അവൾ തിരിച്ചു വീട്ടിൽ എത്തി.. മുറ്റത്തു ശിവയുടെ കാർ കിടക്കുന്നു… അവൾ ബെല്ലടിച്ചു.. ശിവ വാതിൽ തുറന്നു

ഹാ.. നീ ഇതെവിടെ പോയേക്കുവായിരുന്നു…

ഞാൻ.. ഞാൻ ഷോപ്പിംഗിനു….

അവളുടെ കാലിയായ കൈകളിലേക്ക് ശിവ മാറി മാറി നോക്കി…

എന്നിട്ട് ഒന്നും കാണുന്നില്ലല്ലോ…

അത്.. അത്..

എന്തെ നിനക്ക് വയ്യേ… ??

ആ.. നല്ല തലവേദന.. അതാ ഞാൻ തിരിച്ചു പോന്നെ.. ശിവ റസ്റ്റ്‌ ചെയ്യ് ഞാൻ ചായ എടുക്കാം

നോ നോ നോ…  മോളു പോയി ഫ്രഷ് ആവു.. ഞാൻ ചായ എടുത്തോളാം…

അവൾ കുളിച്ചു വന്നപ്പോഴേക്കും ശിവ ചായയുമായി വന്നു.. ഇരുവരും കട്ടിലിൽ ഇരുന്നു..

രണ്ട് ദിവസം കഴിഞ്ഞേ വരുവോളു എന്ന് പറഞ്ഞിട്ട് എന്ത് പറ്റി പെട്ടന്ന് ???

നവ്യ ചോദിച്ചു…

വല്യ അർജെന്റ് ട്രിപ്പൊന്നും അല്ലന്നേ… കൊല്ലത്തിൽ ഒരിക്കൽ ബിസിനെസ്സ് ട്രിപ്പെന്നും പറഞ്ഞു ഏതേലും നല്ല ചെറുപ്പക്കാരം കൂട്ടി ഒരു കറക്കം പുള്ളിക്കാരിക്കുള്ളതാ… ഇത്തവണ നറുക്ക് എനിക്കായിരുന്നു.. ഞാൻ പയ്യെ വലിഞ്ഞു അത് ഷമീറിന് ഇട്ടു കൊടുത്തു

അതെന്തേ വേണ്ടാന്നു തോന്നാൻ ?

ശിവ അവളെ നോക്കി

ഒരു ചിരി ചിരിച്ചു…

നല്ല രുചിയുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ വീട്ടിൽ കിട്ടുമ്പോൾ വെറുതെ പുറത്തു പോയി കഴിക്കാണോ….

നവ്യ അറിയാതെ ചിരിച്ചു പോയി…

ശിവ..

ഉം..

ഷോപ്പിങ്ങിനു പോയെന്നു ഞാൻ കള്ളം പറഞ്ഞതാ…

ശിവ അവളെ നോക്കി

റിയാസ് വന്നിരുന്നു.. ഹോട്ടൽ ഗരുഡയിൽ…

ശിവയുടെ മുഖത്ത് ആകാംഷ നിറഞ്ഞു

എന്നെ കാണണം എന്ന് പറഞ്ഞു.. ഞാൻ പോയി… പക്ഷെ…

അവൻ പഴയ ഫോട്ടോയും വിഡിയോയും ഒക്കെ കാണീച്ചു മുറിയിലേക്ക് വിളിച്ചു കാണും

ഞെട്ടലോടെ അവൾ ശിവയെ നോക്കി

എങ്ങനെ മനസ്സിലായി…

നിന്നെ പോലൊരു പെണ്ണിനെ മിസ്സ്‌ ചെയ്തവൻ കിഴങ്ങാനായിരിക്കും എന്ന് ഊഹിക്കാലോ.. അവൻ ഇതല്ല ഇതിനപ്പുറോം ചെയ്യും… എന്നിട്ടു മാഡം എന്ത് പറഞ്ഞു ??

ഞാൻ നോ പറഞ്ഞു

നവ്യ ചെറുതായൊന്നു ചിരിച്ചു  

ഉം… അതെന്തേ നോ പറയാൻ….

ഒരു കള്ള ചിരിയോടെ ശിവ ചോദിച്ചു

നല്ല ലഹരിയുള്ള മദ്യം വീട്ടിൽ കിട്ടുമ്പോ ഞാനെന്തിനാ വെല്ല ബാറിലും പോയി മാട്ട അടിക്കുന്നെ….

അവൾ ചിരിച്ചു

ശിവ മെല്ലെ എണീറ്റു…

ഓഹോ… അത്രക്കും ലഹരി ആണോ…

നവ്യ പയ്യെ പിന്നോട്ട് നിരങ്ങി മാറി ശിവ വേണ്ട … ഇന്നലത്തെ ക്ഷീണം മാറീട്ടില്ല….

എല്ലാ ക്ഷീണോം ഇപ്പ മാറ്റിത്തരാം…

നവ്യയെയും കൊണ്ടു ശിവ കട്ടിലിലേക്ക് മറിഞ്ഞു വീണു 😁.

ശുഭം.

സ്നേഹം 😉

കണ്ണൻ സാജു ❣️

Leave a Reply

Your email address will not be published. Required fields are marked *