അവന്റെ വഷളൻ നോട്ടവും, ശരീരത്ത് സ്പർശിക്കാനുള്ള ഓരോ അടവുകളും കാണുമ്പോൾ നല്ല നാലു വർത്തമാനം പറയാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷെ, ഒടുവിൽ വീട്ടിലുള്ള എല്ലാവരും തന്നിൽ

(രചന: ശാലിനി)

പോകാനുള്ളതെല്ലാം നേരത്തെ തന്നെ റെഡിയാക്കി വെച്ച് കാത്തിരുന്ന അരുണയ്ക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നത്. മൂകാംബികയിൽ ഒരു ദർശനത്തിനായി അവൾ ഒരുപാട് നാളുകളായിട്ട് വല്ലാതെ കൊതിച്ചിരുന്നതാണ്.പക്ഷെ, രാവിലെ മുതൽ വയറിനു വല്ലാത്തൊരു വേദനയും തല പൊട്ടിപ്പിളർക്കുന്നത് പോലെയുള്ള അസ്വസ്ഥതകളും !

ഡേറ്റ് ആകാൻ ഇനിയുമുണ്ട് ദിവസങ്ങൾ..! അതുകൊണ്ട് തന്നെ ഗുളിക കഴിക്കേണ്ട ആവശ്യം തോന്നിയതുമില്ല.
ഇനി എന്ത് പറയും എല്ലാവരോടും? താനൊരാൾ ചെന്നില്ലെങ്കിലും അവർ യാത്ര മാറ്റിവെയ്ക്കാനൊന്നും പോകുന്നില്ല.

എങ്കിലും ഏറെ കൊതിച്ചിരുന്നൊരു ആഗ്രഹം മുടങ്ങിയതിലായിരുന്നു അവൾക്ക് നിരാശ.
“ഇത് അത് തന്നെയാണ്. വേണ്ട വേണ്ട…വരണ്ട, പോരെങ്കിൽ മൂകാംബികയിലാണ്. ഇനിയും പോകാൻ അവസരങ്ങൾ വരുമല്ലോ, അപ്പോൾ പോയാൽ മതി.. എന്തായാലും അവിടെയ്ക്ക് പോകാൻ എല്ലാവരും ഒരുങ്ങിയതല്ലേ, ഞങ്ങൾ പോയിട്ട് വരാം..”

അമ്മ ഉള്ളിലെ സന്തോഷം അടക്കി വെച്ചാണോ അത് പറഞ്ഞതെന്ന് ഭദ്രയ്ക്ക് ലേശം സംശയം തോന്നാതിരുന്നില്ല.

“അല്ലെങ്കിലും എന്തോ ഒരു നല്ല കാര്യമുണ്ടെങ്കിലും ഭദ്രയ്ക്ക് അപ്പൊ
തൊട്ട് കൂടാതെ വരും. എന്തൊരു കാലക്കേടാണ്?”
മൂത്ത നാത്തൂനാണ്.

“സാരമില്ല ചേച്ചി.. നിങ്ങളെല്ലാരും പോയിട്ട് വരൂ.. എനിക്ക് ഇനിയും പോകാല്ലോ.. ഏട്ടൻ വന്നിട്ട് ഞങ്ങളൊന്നിച്ചു പൊയ്ക്കോളാം.”

അവൾ പറഞ്ഞവസാനിപ്പിച്ചത് പോലെ മുറിയിൽ കയറി വാതിലടച്ചു.
നെഞ്ചു വിങ്ങുന്നുണ്ട്. പക്ഷെ, തന്റെ നൊമ്പരം ആരും അറിയുന്നത് അവൾ ഇഷ്ടപ്പെട്ടില്ല..
ഹരിയേട്ടൻ മസ്കറ്റിൽ നിന്ന് വരാൻ ഇനിയും നാലഞ്ച് മാസങ്ങൾ കൂടിയുണ്ട്.വീട്ടിൽ എല്ലാവരും കൂടി മൂകാംബികയിൽ പോയി തൊഴുതു പ്രാർത്ഥിക്കാമെന്ന് തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവളായിരുന്നു.

പക്ഷെ.. ലൈറ്റ് അണച്ച് അവൾ. ഇരുട്ടിലേയ്ക്ക് നോക്കി മിഴികൾ പൂട്ടാതെ കിടന്നു.
ഒരു മോഹഭംഗം പോലെ രണ്ടു തുള്ളിക്കണ്ണീരപ്പോൾ അവളുടെ കവിളിനെ നനയിച്ചു താഴേയ്ക്ക് ഊർന്നു വീണു..

പിറ്റേന്ന് പുലർച്ചെ തന്നെ അവളോട് യാത്രയും പറഞ്ഞു എല്ലാവരും കാറിൽ കയറി സ്ഥലം വിട്ടു. പോകുന്നതിനു മുൻപ് അമ്മ അവളോടായി മെല്ലെയാണത് പറഞ്ഞത്

” നീ പേടിക്കണ്ട, മഹി ഞങ്ങൾക്കൊപ്പം വരുന്നില്ലയെന്നാ ഇന്നലെ ഉച്ചയ്ക്ക് വിളിച്ചു പറഞ്ഞത്. അവൻ ഇന്ന് വൈകിട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്..”

അതോടെ അവളുടെ ആകെയുള്ള
മനഃ സമാധാനം കൂടി പോയി കിട്ടി !കൂട്ടിന് അമ്മായിയമ്മ ഏർപ്പാടാക്കിയ ആള് കൊള്ളാം !
ഭർത്താവിന്റെ അനിയനാണ് മഹേഷ്‌ എന്ന മഹി. അവൻ മറ്റൊരു പട്ടണത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്പർ വൈസർ ആണ്. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലൊ ഒക്കെയേ അവൻ വരാറുള്ളൂ.

വന്നു കഴിഞ്ഞാൽ പിന്നെ തലവേദന തനിക്കാണ്. അവന്റെ വഷളൻ നോട്ടവും, ശരീരത്ത് സ്പർശിക്കാനുള്ള ഓരോ അടവുകളും കാണുമ്പോൾ നല്ല നാലു വർത്തമാനം പറയാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷെ, ഒടുവിൽ വീട്ടിലുള്ള എല്ലാവരും തന്നിൽ മാത്രമായിരിക്കും കുറ്റം കണ്ട് പിടിക്കുക.

താൻ വന്നുകയറിയ പെണ്ണാണല്ലോ. പോരെങ്കിൽ ഭർത്താവ് അടുത്തില്ലാത്ത ചെറുപ്പക്കാരിയും ! ആണുങ്ങളെ വല വീശിപിടിക്കുന്നവൾ എന്ന് തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത കൂട്ടങ്ങളാണ് എല്ലാം.

അതൊക്കെയോർത്തു പലപ്പോഴും ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ നിന്നു.
തരം കിട്ടുമ്പോഴൊക്കെ പ്രേമിച്ച പെൺകുട്ടികളുടെ വർണ്ണനകളും ഒന്നിച്ചു കഴിഞ്ഞ നിമിഷങ്ങളും ഒക്കെ പറഞ്ഞു തന്നെ പ്രലോഭിപ്പിക്കാനുള്ള അടവുകൾ പയറ്റുന്നത് കണ്ട് ഉള്ളിൽ അവനോട് സഹതാപം മാത്രമാണ് തോന്നിയിട്ടുള്ളത്.

സ്വന്തം ചേട്ടന്റെ ഭാര്യയോടാണവന്റെ അഭ്യാസം ! അങ്ങനെ നടക്കുന്ന പെണ്ണുങ്ങളുണ്ടാവും. പക്ഷെ,ഈ അരുണയെ അതിന് കിട്ടില്ല..

ഒരു വല്ലാത്ത സ്വാതന്ത്ര്യത്തോടെ പേരെടുത്ത് വിളിക്കുമ്പോൾ ചേച്ചി എന്ന് വിളിക്കാൻ അരുണ കടുപ്പിച്ചു തന്നെ പറയും. പക്ഷെ,
“പിന്നെ.. ചേട്ടത്തി എന്ന് വിളിക്കാൻ തോന്നിയിട്ട് വേണ്ടേ.. ഒരു കൊച്ചു പെണ്ണിനെ കേറി ചേട്ടത്തി എന്ന് വിളിക്കാൻ എന്നെ കൊണ്ട് പറ്റില്ല ”

അവന്റെ മുഖം അടച്ച് ഒന്നു കൊടുക്കാൻ അപ്പോഴൊക്കെ കയ്യ് തരിച്ചിട്ടുണ്ട്.
ഇന്ന് അവൻ താനിവിടെയുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് വരുന്നത്. കരുതിയിരിക്കണം എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുന്നത് പോലെ.

അകന്നു പോയ കാറിനെ നോക്കി നിൽക്കുമ്പോൾ പിന്നെയും വയറു വല്ലാതെ വേദനിക്കുന്നത് പോലെ..ഈ ഗതികേടുകളൊക്കെ പെണ്ണുങ്ങൾക്ക് മാത്രമായി നീക്കി വെച്ചേക്കുവാണല്ലോ.

പുലർച്ചെ, കരിഞ്ഞുണങ്ങിയ കരിയിലകൾ ആരോ അടിച്ചു വാരിയത് പോലെ ആകാശം തെളിഞ്ഞു കിടക്കുന്നു. എല്ലാവരും പോകുന്നത് വരെ കുളിയ്ക്കാതെ പുറത്തു മാറി നിൽക്കുകയായിരുന്നു അവളത്രയും നേരം. തൊട്ട് മുടിപ്പിച്ചെന്ന് പറയിപ്പിക്കണ്ട.. അല്ലെങ്കിലും വന്നു കയറുന്ന പെണ്ണുങ്ങൾക്ക് മാത്രം കല്പ്പിക്കുന്ന ഒരു ദുരാചാരമാണല്ലോ ഇതൊക്കെ !

ഇനി, പോയവരൊക്കെ തിരികെയെത്തുന്നത് രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ ഉളളൂ എന്ന് ഓർത്തിട്ട് വല്ലാത്ത ടെൻഷൻ..
സ്വന്തം വീട്ടിലേക്ക് പോയാലോ..

അവനെ പോലെ ഒരുത്തനോടൊപ്പം ഈ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നത് ഓർത്തിട്ട് വല്ലാത്തൊരു പേടി .. ഈ നശിച്ച വയറു വേദന കാരണം എങ്ങോട്ടും പോകാൻ കൂടി തോന്നുന്നില്ല.
കുളിച്ചു വന്നു എന്തൊക്കെയോ ചെയ്തെന്നും, കഴിച്ചെന്നും വരുത്തി.
അവൾ മൊബൈൽ ഫോണിൽ പഴയ പാട്ടുകൾ പ്ലെ ചെയ്തു കട്ടിലിൽ കണ്ണടച്ച് കിടന്നു.

എപ്പോഴോ ഉറങ്ങിപ്പോയി.. എത്ര നേരം ഉറങ്ങിയപ്പോയെന്നും നിശ്ചയം ഇല്ല.
കാളിങ് ബെൽ തുരുതുരെ അടിക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. മൊബൈൽ ഫോണിലെ പാട്ടുകൾ നിലച്ചിരുന്നു.
മുഖം തുടച്ച്, മുടി ഒതുക്കിക്കെട്ടി അവൾ വാതിൽ തുറക്കാൻ എഴുന്നേറ്റു.

ആരായിരിക്കും.. മഹിയാണോ?
ഇത്രയും നേരത്തെ അവനെത്തിയോ ?
ശരീരത്തിലൂടെ ഒരു നേരിയ വിറയൽ അരിച്ചു കയറുന്നു. താനെന്തിനാണ് അവനെയിങ്ങനെ പേടിക്കുന്നത്.

ഒന്നുമില്ലെങ്കിലും അവന്റെ ചേട്ടന്റെ ഭാര്യയല്ലേ… ആ ഒരു ബഹുമാനം തന്നോട് അവനില്ലാതെ വരുമോ. രണ്ടും കല്പ്പിച്ചു വാതിൽ തുറന്നു.
മഹി തന്നെ.. പക്ഷെ, ഒപ്പം മറ്റൊരാൾ കൂടെയുണ്ടല്ലോ! ഇതാരാണ് ?
തുറന്നു പിടിച്ച വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന അരുണയെ കണ്ട് മഹി ഒന്ന് ചിരിച്ചു.

“ഏയ്‌,.ഇതെന്താ ആദ്യമായി കാണുമ്പോലെ . ഒന്ന് മാറി തരുമോ. ഞാനൊന്ന് അകത്തു കേറിക്കോട്ടെ..”

അപ്പോഴും സംശയത്തോടെ മഹിയുടെ പിന്നിലേക്ക് അവൾ നോക്കുന്നത് കണ്ട്, അവനൊന്നു ചിരിച്ചു.ഒരല്പം ഉറക്കെത്തന്നെ !

“ഓഹ്, പറയാൻ മറന്നു..ഞാനൊറ്റയ്ക്ക് അല്ല കേട്ടോ..
ഇതെന്റെ കൂടെ ജോലിചെയ്യുന്ന പ്രദീപ്.. ഞാൻ ഒരു കമ്പനിയ്ക്ക് വിളിച്ചോണ്ട് വന്നതാ..”
അയാൾ അവൾക്ക് നേരെ നീങ്ങി നിന്ന് വെളുക്കെ ചിരിച്ചു. ഒരു വഷളൻ ചിരി.അതോ എല്ലാം തന്റെ സംശയമോ?

ഒന്നും മിണ്ടാതെ വാതിൽക്കൽ നിന്ന് അവളൊരു വിറയലോടെ ഒഴിഞ്ഞു കൊടുത്തു. ഈശ്വരാ.. ഇവനെന്ത് ഭാവിച്ചാണ് ആരുമില്ലാത്ത നേരത്ത് ഏതോ ഒരു കൂട്ടുകാരനെയും കൂട്ടി കൊണ്ട് വന്നിരിക്കുന്നത്..? ”

“അരുണേ .. കഴിക്കാൻ എടുത്തു വെച്ചോ…
നല്ല വിശപ്പുണ്ട്..”
ആ വിളി കേട്ട് അവൾക്ക് വിറഞ്ഞു കയറി.
അരുണേന്ന് !! ഞാനെന്താ അവന്റെ ഭാര്യയോ, അതോ വേലക്കാരിയോ,
പേര് വിളിച്ചു ആജ്ഞാപിക്കാൻ ?
ജ്വലിച്ചു കൊണ്ട് ആണ് അവൾ ഊണ് മേശയിൽ എന്തൊക്കെയോ വിളമ്പി വെച്ചത്.

ദേവീ.. തനിക്ക് മാത്രം നിന്നെ കാണാനുള്ള അവസരം നിഷേധിച്ചത് എന്തിനാണ്.ഇവിടെ എന്നെ ഒറ്റയ്ക്ക് ആക്കിയത് ഇങ്ങനെ ഒരു അപകടത്തിനു വേണ്ടിയായിരുന്നോ ??
എന്തിനാണ് മഹിയെ താനിങ്ങനെ പേടിക്കുന്നത്.

അവൻ തന്റെ അനിയനല്ലേ ? ഏട്ടനോടുള്ള സ്നേഹവും ബഹുമാനവും ഏട്ടന്റെ ഭാര്യയോടും ഉണ്ടാവാതിരിക്കുമോ ?
എങ്കിലും, അവന്റെ ചില നോട്ടവും സംസാരവും തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

“അല്ല, ഇതെന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നത്. കുറച്ചു കറി കൂടി ഇങ്ങോട്ട് ഒഴിക്കെന്നെ..”

ഒന്നും മിണ്ടാതെ അവൾ രണ്ട് പേരുടെയും പ്ളേറ്റുകളിലേയ്ക്ക് സാമ്പാർ ഒഴിച്ച് കൊടുത്തു മാറി നിന്നു.

“ചേച്ചി ഇവിടുണ്ടെന്ന് ഇവൻ എന്നോട് പറഞ്ഞില്ല കേട്ടോ. എങ്കിൽ ഞാൻ എന്തെങ്കിലും വാങ്ങി കൊണ്ട് വന്നേനെ..”

“പിന്നെ.. ചേച്ചിയെന്താ കൊച്ചു കുഞ്ഞാണോ..?”

ഒരു വലിയ തമാശ പറഞ്ഞത് പോലെ കുലുങ്ങി ചിരിക്കുന്ന മഹിയെ കണ്ടപ്പോൾ അവൾക്ക് അരിശം വന്നു.ഇവന്റെ ഉള്ളു നിറയെ വിഷമാണ്. സൂക്ഷിക്കണം.

കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കിച്ചണിലെ സിങ്കിൽ ഇട്ട് അവൾ കഴുകാൻ തുടങ്ങി.

“എന്നാലും വല്ലാത്ത കഷ്ടമായിപ്പോയി തന്റെ കാര്യം.. അവർക്കൊപ്പം അമ്പലത്തിൽ പോകാൻ പറ്റിയില്ലല്ലോ”

പിന്നിൽ മഹിയുടെ ശബ്ദം കേട്ട് അരുണ ഞെട്ടിപ്പോയി.

“ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു കാര്യം.”

അവൻ അതും പറഞ്ഞു ഊറിചിരിച്ചു…
അവൾ അവനെ ശ്രദ്ധിക്കാതെ പാത്രങ്ങൾ കഴുകിക്കൊണ്ട് നിന്നു..

“പിന്നെ.. ഞങ്ങൾക്ക് കുടിക്കാൻ കുറച്ചു വെള്ളം ടേബിളിൽ വെച്ചേക്കണേ..”

അവളൊന്നു മൂളിയെന്ന് വരുത്തി.

ഒന്നും കഴിക്കാൻ തോന്നിയില്ല. വിശപ്പ് കെട്ടിരുന്നു. എല്ലാം കഴുകി വൃത്തിയാക്കി വെച്ചിട്ട് ലൈറ്റും ഓഫ്‌ ചെയ്ത് അവൾ അടുക്കള വാതിൽ ചാരി.

ഏട്ടനെ ഒന്ന് വിളിക്കാം. രാവിലെ തന്നെ ഇങ്ങോട്ട് വിളിക്കുന്നതാണ്. പക്ഷെ, തിരക്ക് കൊണ്ടാവും വിളിയൊന്നും ഇതേവരെ കണ്ടില്ല. ഒന്ന് പറഞ്ഞേക്കാം മഹിയുടെ കാര്യം.
ബെല്ലടിപ്പിച്ചു കാത്തിരുന്നു. ആളിന്റെ
ഒരു വിവരവും ഇല്ല ! മെസ്സേജ് ഇട്ടിട്ട് അവൾ മുറിയുടെ വാതിൽ ലോക്ക് ചെയ്തു.
പുറത്ത് ഇനിയെന്ത് സംഭവിച്ചാലും വാതിൽ തുറക്കേണ്ടതില്ല.

ഏട്ടന് അയച്ച മെസ്സേജും ഇതുവരെ എടുത്തിട്ടില്ല. എവിടെ പോയികിടക്കുവാ ഈ മനുഷ്യൻ ! അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.ഇങ്ങോട്ട് വിളിക്കുമ്പോൾ എടുക്കാതിരുന്നാൽ എന്തൊരു പുകിലാണ്.

ഫോൺ ഓഫ്‌ ചെയ്തിട്ട് ലൈറ്റ് അണച്ച് അവൾ പുതച്ചു മൂടി കിടന്നു. പുറത്ത് ഹാളിൽ ടിവിയിലെ സിനിമയിലെ കോമഡി ഡയലോഗുകൾ കേട്ടിട്ടോ എന്തോ രണ്ട് പേരും പൊട്ടിച്ചിരിക്കുന്നുണ്ട്.

ശോ, രാവിലെ തന്നെ വീട്ടിൽ പോകേണ്ടതായിരുന്നു.. ഇനി അടുത്ത വീട്ടിലുള്ളവർക്ക് തന്നെകുറിച്ച് അപഖ്യാതികൾ പറഞ്ഞു നടക്കാൻ ഇതൊക്കെ തന്നെ ധാരാളം!അല്ലെങ്കിലും താനെന്ത് പിഴച്ചു. അവൻ അവന്റെ വീട്ടിൽ വന്നു. അതിനു ഞാൻ എന്തിനു നാട്ടുകാരെ പേടിക്കണം. അവൾ സ്വയം ധൈര്യം സംഭരിക്കാൻ ശ്രമിച്ചു.

ഉറക്കത്തിൽ എപ്പോഴോ ഒരു ദുഃസ്വപ്നം കണ്ട് വിയർത്തു കിടക്കുമ്പോഴാണ് വാതിലിൽ ശക്തിയായി കൊട്ടുന്ന ശബ്ദം കേട്ടത്.
അതെ, ഇത് അവന്മാരുടെ പണിയാണ്.
ഒന്നും മിണ്ടാതെ കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്തൊരു ശല്യമാണിത്. പിന്നെയും തട്ടുന്ന ഒച്ച കേൾക്കാം.

“അരുണേ.. ഒന്ന് വാതിൽ തുറന്നെ..”

“എന്താ കാര്യമെന്ന് പറയൂ മഹീ..”

“പ്രദീപിന് വയറിനു നല്ല സുഖമില്ല, കുറച്ചു കട്ടൻചായ ഇട്ട് കൊടുക്കാമോ…”

ഒരു ചായ ഇടാൻ ഇവന്മാർക്കെന്താ അറിയില്ലെന്നുണ്ടോ. ചുമ്മാ അടവാണിത്.

“ചേച്ചി പ്ലീസ്..” ഇത് ആ കൂട്ടുകാരന്റെ ശബ്ദം ആണല്ലോ!

അവൾ വാതിൽ തുറന്നു മുറിക്കുള്ളിൽ തന്നെ നിന്നുകൊണ്ട് രണ്ടു പേരെയും ചോദ്യ ഭാവത്തിൽ നോക്കി.
കൂട്ടുകാരൻ വയർ പൊത്തിപ്പിടിച്ചിരിക്കുന്നു.

“കുറച്ചു ഇഞ്ചിയിട്ട് കട്ടൻ ചായ തിളപ്പിച്ച്‌ തരാമോ ചേച്ചി.. പകല് എന്തോ കഴിച്ചത് ദഹിച്ചില്ലെന്നു തോന്നുന്നു.വയറിനു ഭയങ്കര വേദന..”

അവളൊന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. ഇഞ്ചിയിട്ട് തിളച്ച ചായയിലേയ്ക്ക് പഞ്ചസാര ചേർത്ത് ഇളക്കുമ്പോഴാണ് ആരോ അവളെ പിന്നിൽ നിന്ന് അടക്കിപ്പിടിച്ചത്.
ശക്തിയായി അവൾ കുതറാൻ ശ്രമിച്ചത് ബലിഷ്ഠമായ കൈകൾ കൊണ്ട് അവൻ തടഞ്ഞു കളഞ്ഞു.

“വെറുതെ എന്തിനാണ് ബലം പിടിക്കുന്നത്. ഇനിയിങ്ങനെ ഒരവസരം നമുക്ക് കിട്ടുമോ. ഒന്നും ആരും അറിയില്ല..
നീ വളരെ ചെറുപ്പമാണ്. ഏട്ടൻ വരുന്നത് വരെ നിനക്ക് ഞാനുണ്ട്. വെറുതെ ഈ രാത്രി നശിപ്പിച്ചു കളയരുത്.. പ്ലീസ്. ”

മഹി അവന്റെ തനി സ്വഭാവം പുറത്തെടുത്തിരിക്കുന്നു!!
അവന്റെ കൈകൾ അവളുടെ വയറിനെ ചുറ്റി വരിഞ്ഞു. പിൻ കഴുത്തിൽ അവന്റെ ചൂട് നിശ്വാസം പതിഞ്ഞു. ”
അവൾ വെറുപ്പോടെ ശക്തിയായി കുടഞ്ഞു.

“വിട് എന്നെ. നിന്റെ മനസ്സിൽ എന്നെ കുറിച്ച് വേണ്ടാത്ത വല്ലതും ഉണ്ടെങ്കിൽ അതീ നിമിഷമങ്ങു കളഞ്ഞേക്ക്. എന്നെ അതിനു കിട്ടില്ല. ഞാൻ അങ്ങനത്തെ
ഒരു പെണ്ണല്ല.”

“എനിക്ക് ഇങ്ങനെ ഉള്ള പെണ്ണുങ്ങളെയാണെന്നേ ഇഷ്ടം. എന്ത് ചെയ്യാനാ..”

അവൻ പിടി കൂടുതൽ മുറുക്കി. അവൾക്ക് വയറു മുറിഞ്ഞു പോകുന്ന വേദന തോന്നി. ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതും അവൻ അവളുടെ വായ് പൊത്താൻ ശ്രമിച്ചു..

പിന്നെ, അവൻ കൂട്ടുകാരനെ ഉറക്കെ വിളിച്ചു..
അതോടെ അവളുടെ ധൈര്യം ചോരുന്നത് പോലെയും, ബോധം മറയുന്നത് പോലെയും തോന്നി. ഇല്ല ഇവിടെ പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മരിച്ചാൽ മതി. താനതിന് സമ്മതിക്കില്ല. സർവ്വ ശക്തിയുമെടുത്ത് തിളപ്പിച്ച്‌ വെച്ച ചായ പാത്രം എടുത്തവൾ പിന്നിൽ നിന്ന അവന്റെ തലയ്ക്കാഞ്ഞടിച്ചു.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ അവൻ പതറിപ്പോയി. തലയും പൊത്തിപ്പിടിച്ചു കൊണ്ട് നില തെറ്റി വീണു..അത്രയും മതിയായിരുന്നു അവൾക്ക് പുറത്തേക്ക് ഓടാൻ. കൂട്ടുകാരൻ പിന്നാലെ വരുന്നതിനു മുൻപ് അവളോടി സ്വന്തം മുറിക്കുള്ളിൽ കയറി വാതിൽ വലിച്ചടച്ചു.

ഫോൺ എടുത്തു ഏതൊക്കെയോ നമ്പറിലേയ്ക്ക് തുരുതുരാ വിളിച്ചു.
എങ്ങലടികൾക്കിടയിൽ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. പിന്നെ, ധൃതിയിൽ അവൾ കയ്യിൽ കിട്ടിയ വസ്ത്രങ്ങളെല്ലാം ഒരു ബാഗിലാക്കി വീർപ്പടക്കി മുറിക്കുള്ളിൽ കാത്തിരുന്നു.

പുറത്ത് വാതിലിൽ തൊഴിക്കുന്നതും ഇടിക്കുന്നതും അറിയുന്നുണ്ടായിരുന്നു.
അവൾ സകല ദൈവങ്ങളെയും വിളിച്ചു തലയിണയ്ക്ക് അടിയിലായി ഒരു സുരക്ഷയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന കത്തിയെടുത്തു കയ്യിൽ മുറുകെ പിടിച്ചു. വാതിൽ തകർത്ത് അകത്തു വരട്ടെ കുത്തി മലർത്തണം രണ്ടിനെയും..

പെട്ടന്ന് പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്നതും കാളിങ് ബെൽ ശബ്ദവും കേട്ട് അവളൊന്നു നിശ്വസിച്ചു. വാതിൽ തുറക്കാൻ വൈകുന്നത് അറിഞ്ഞു കൊണ്ട് അവൾ മുറിക്ക് പുറത്തിറങ്ങി. ആരെയും എങ്ങും കണ്ടില്ല. അവൾ മുൻ വാതിലിന്റെ ലോക്ക് എടുത്തു. പുറത്ത് നിൽക്കുന്ന സഹോദരനെ കണ്ട് പൊട്ടിക്കരഞ്ഞു.

“എവിടെടീ അവന്മാര്. വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി ആളെയും കൂട്ടി വന്നേക്കുന്നു. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാമെടാ. ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ല. നോക്കിക്കോ.. ”

അയാൾ ഓരോ മുറിയിലും കയറിയിറങ്ങി.
അവൾ അയാളെ ബലമായി പിടിച്ചു വലിച്ചു കൊണ്ട് പുറത്ത് കിടന്ന വണ്ടിയിലേയ്ക്ക് കയറി.
” വേണ്ട ഏട്ടാ, ഒന്നിനും പോകണ്ട. അവന്മാർ ചിലപ്പോൾ ഉപദ്രവിച്ചാലോ.. ഞാൻ ആവശ്യത്തിനുള്ളത് കൊടുത്തിട്ടുണ്ട്.. ”

ഒരിക്കൽ കൂടി ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കാൻ അവൾക്ക് പേടി തോന്നി.
ആ ചെന്നായ്ക്കൾ എങ്ങാനും വീണ്ടും ചാടി വീഴുമോ..എങ്കിലും അവനു തന്നോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ കഴിഞ്ഞു. ഇനിയീ വീട്ടിൽ തനിക്ക് ജീവിക്കാൻ കഴിയുമോ.. ജീവിതത്തിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായതിൽ അന്ന് ആദ്യമായി അവൾ ദുഃഖിച്ചു.

ഒരെണ്ണം കൂടി അവന്റെ മുഖത്ത് കൊടുക്കണം എന്നുണ്ടായിരുന്നു. പലപ്പോഴായി ഓങ്ങിവെച്ചത്..
അമ്മയെയും പെങ്ങന്മ്മാരെയും തിരിച്ചറിയാൻ കഴിവില്ലാത്ത ഇവന്റെ തന്നെ രക്തമാണല്ലോ തന്റെ ഭർത്താവുമെന്ന് ഓർത്തപ്പോൾ സഹിക്കാൻ പറ്റുന്നില്ല.

“ആ തള്ളയും പെങ്ങന്മാരും ടൂറും കഴിഞ്ഞു തിരിച്ചു വരട്ടെ. വന്നു കാണുന്നുണ്ട് ഞാൻ. നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ ആരു സമാധാനം പറയുമായിരുന്നു..”

ഏട്ടന്റെ രോഷം അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾ ഒന്നും ഓർക്കാൻ ഇഷ്ടമില്ലാതെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ ഇറുക്കിയടച്ചു. ഇനിയൊരു കാഴ്ചകളും കാണാൻ കെൽപ്പില്ലാത്തത് പോലെ.(രചന: ശാലിനി)

ഏട്ടന്റെ രോഷം അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾ ഒന്നും ഓർക്കാൻ ഇഷ്ടമില്ലാതെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ ഇറുക്കിയടച്ചു. ഇനിയൊരു കാഴ്ചകളും കാണാൻ കെൽപ്പില്ലാത്തത് പോലെ.

Leave a Reply

Your email address will not be published. Required fields are marked *