ആ പ്രായത്തിലും തന്നിലെ പുരുഷൻ ഉണരുന്നത് അദ്ദേഹം അത്ഭുതത്തോടെ അറിഞ്ഞു. മായ തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുകയും….

” ഏട്ടാ ഇന്ന് രാത്രി വീഡിയോ കോളിൽ ഒരു സർപ്രൈസ് ഞാൻ തരുന്നുണ്ട് ” കൂടെ രണ്ടു ചുണ്ടിന്റെ സ്റ്റിക്കറും ഉണ്ടായിരുന്നു. ഫേസ്ബുക്കിലെ നോട്ടിഫിക്കേഷൻ കണ്ട് നായർ പുളകം കൊണ്ടു.

“എടോ… ഈ വയസ്സുകാലത്ത് തനിക്ക് വല്ല ഭ്രാന്തുമുണ്ടോ? വെറുതെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാൻ!”

വാസുദേവൻ നായരുടെ സുഹൃത്ത് ഗോപാലകൃഷ്ണൻ തമാശയായി പറഞ്ഞ ആ വാചകം അന്ന് ഒരു ചിരിയിൽ ഒതുക്കിയതാണ്. എന്നാൽ, തന്റെ അറുപതാം വയസ്സിൽ ജീവിതം ഇത്രമേൽ വർണ്ണാഭമാകുമെന്ന് വാസുദേവൻ നായർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒറ്റമുറിയിൽ, ഏകാന്തതയുടെ ഭാരവും പേറി കഴിയുന്ന ഒരു വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ. മക്കൾ വിദേശത്താണ്, ഭാര്യ മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു. ലോകം മുഴുവൻ ഒരു സ്മാർട്ട്ഫോണിനുള്ളിൽ ഒതുങ്ങിയ കാലത്ത്, വാസുദേവൻ നായർക്കും കൂട്ട് ആ ചെറിയ സ്ക്രീൻ മാത്രമായിരുന്നു.

ഒരു വൈകുന്നേരമാണ് ഫേസ്ബുക്കിൽ അവൾ പ്രത്യക്ഷപ്പെട്ടത്. മായ. പ്രൊഫൈൽ ചിത്രം ഒരു സുന്ദരിയായ പെൺകുട്ടിയുടേതായിരുന്നു. ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു മലയാളി മങ്ക. അവൾ അയച്ച ഫ്രണ്ട് റിക്വസ്റ്റ് കണ്ടപ്പോൾ ആദ്യം നായർക്ക് അത്ഭുതം തോന്നി. എങ്കിലും, ഒരു കൗതുകത്തിന് അദ്ദേഹം അത് സ്വീകരിച്ചു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ മെസഞ്ചറിൽ ഒരു ‘ഹായ്’ എത്തി. അതൊരു തുടക്കമായിരുന്നു.

“അങ്കിളിന്റെ പ്രൊഫൈൽ കണ്ടപ്പോൾ എന്റെ പരേതനായ അച്ഛനെ ഓർമ്മ വന്നു. അതുകൊണ്ടാ മെസ്സേജ് അയച്ചത്,” അവൾ എഴുതി.

വാസുദേവൻ നായരുടെ ഉള്ളിൽ ഒരു വാത്സല്യം നാമ്പിട്ടു. സംസാരം നീണ്ടു. താൻ തനിച്ചാണെന്നും, മക്കളാരും കൂടെയില്ലെന്നും നായർ അവളോട് തുറന്നു പറഞ്ഞു. മായയാകട്ടെ, വലിയ കഷ്ടപ്പാടുകൾക്കിടയിൽ കഴിയുന്ന ഒരു പാവം പെൺകുട്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു.

പതുക്കെ സംഭാഷണങ്ങൾ മാറി മറിഞ്ഞു. ‘അങ്കിൾ’ എന്ന വിളി മാറി ‘ഏട്ടൻ’ എന്നായി. ആദ്യമൊക്കെ നായർക്ക് അതൊരു തമാശയായിരുന്നു. പക്ഷേ, മായയുടെ വാക്കുകളിലെ വശീകരണശക്തി അയാളെ മയക്കിക്കളഞ്ഞു. അവൾ അയച്ചുകൊടുക്കുന്ന ഓരോ വോയ്‌സ് ക്ലിപ്പിലും ഒരുതരം ലഹരിയുണ്ടായിരുന്നു.

“വാസുവേട്ടാ… നിങ്ങളെ കാണാതെ എനിക്ക് ഉറക്കം വരുന്നില്ല. ഈ വയസ്സ് വെറുമൊരു നമ്പറല്ലേ? മനസ്സിനല്ലേ പ്രായം തോന്നേണ്ടത്?” മായയുടെ ഈ വാക്കുകൾ നായരുടെ ഉറക്കം കെടുത്തി.

ഒരു രാത്രിയിൽ മായ വീഡിയോ കാൾ ചെയ്യാൻ ആവശ്യപ്പെട്ടു. പേടിയോടെയും ആകാംക്ഷയോടെയും നായർ കാൾ അറ്റൻഡ് ചെയ്തു. സ്ക്രീനിൽ കണ്ട രൂപം അദ്ദേഹത്തെ അമ്പരപ്പിച്ചു. ഫോട്ടോയെക്കാൾ സുന്ദരി! അവൾ വളരെ കുറഞ്ഞ വസ്ത്രധാരണത്തിൽ, പ്രലോഭിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചത്.

നായർക്ക് തന്റെ ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി. ആ പ്രായത്തിലും തന്നിലെ പുരുഷൻ ഉണരുന്നത് അദ്ദേഹം അത്ഭുതത്തോടെ അറിഞ്ഞു. മായ തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുകയും നായരോട് അതേപോലെ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഏകാന്തതയുടെ ആഴക്കടലിൽ മുങ്ങിക്കിടന്ന ആ വൃദ്ധൻ അവളുടെ ഓരോ വാക്കിനും വഴങ്ങി. അതൊരു കെണിയാണെന്ന് തിരിച്ചറിയാനുള്ള വിവേകം ആ കാമുകന് അന്ന് നഷ്ടപ്പെട്ടിരുന്നു.

പ്രണയം മുറുകിയപ്പോൾ മായയുടെ ആവശ്യങ്ങളും വർദ്ധിച്ചു.

“ഏട്ടാ… അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി. ഹോസ്പിറ്റലിൽ അടയ്ക്കാൻ ഒരു പതിനായിരം രൂപ വേണം. ആരോടും ചോദിക്കാനില്ല.”

ഒട്ടും വൈകാതെ നായർ തന്റെ പെൻഷൻ കാശിൽ നിന്നും പണമയച്ചു. പിന്നീട് അത് പതിവായി. ലാപ്ടോപ്പ് തകർന്നു, വീടിന്റെ വാടക കൊടുക്കണം, തനിക്ക് പുതിയൊരു ഡ്രസ്സ് വേണം – മായ ചോദിച്ചുകൊണ്ടേയിരുന്നു. വാസുദേവൻ നായർ തന്റെ സമ്പാദ്യങ്ങളെല്ലാം അവൾക്കായി ഓരോന്നായി മാറ്റിവെച്ചു. താൻ അവളെ വിവാഹം കഴിക്കുമെന്നും, ശിഷ്ടകാലം അവളോടൊപ്പം കഴിയാമെന്നും അദ്ദേഹം സ്വപ്നം കണ്ടു. ഇതിനോടകം ലക്ഷക്കണക്കിന് രൂപ അവളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു.

പെട്ടെന്നൊരു ദിവസം മായയുടെ മെസ്സേജുകൾ നിലച്ചു. നായർ പലതവണ വിളിച്ചു, മെസ്സേജ് അയച്ചു. പക്ഷേ, മറുപടിയുണ്ടായില്ല. അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ അപ്രത്യക്ഷമായി. അവൾ നൽകിയ മൊബൈൽ നമ്പറിൽ വിളിക്കുമ്പോൾ “The number you are calling is switched off” എന്ന മറുപടി മാത്രം.

ദിവസങ്ങൾ കടന്നുപോയി. നായർ മാനസികമായി തകർന്നു. ആരോടും പറയാൻ വയ്യാത്ത നാണക്കേട് അദ്ദേഹത്തെ ഉള്ളിൽ നിന്ന് ദഹിപ്പിച്ചു. താൻ വഞ്ചിക്കപ്പെട്ടുവെന്ന സത്യം അദ്ദേഹം വൈകിയാണ് തിരിച്ചറിഞ്ഞത്. പണം പോയതിനേക്കാൾ, തന്നിലെ പ്രണയത്തെ ആരെങ്കിലും ഇത്ര ക്രൂരമായി പരിഹസിക്കുമെന്ന് അദ്ദേഹം കരുതിയില്ല. ആത്മഹത്യയെക്കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചു.

രണ്ടാഴ്ച കഴിഞ്ഞു. ഒരു ഞായറാഴ്ച രാവിലെ പത്രം വായിക്കുകയായിരുന്നു വാസുദേവൻ നായർ. മുൻപേജിലെ ഒരു വാർത്ത അദ്ദേഹത്തിന്റെ കണ്ണുകളെ ഈർപ്പമുള്ളതാക്കി.

“ഫേസ്ബുക്ക് വഴി വൃദ്ധരെ വശീകരിച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ.”

വാർത്തയുടെ വിശദാംശങ്ങൾ ഇപ്രകാരമായിരുന്നു:
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം യുവാക്കളെയാണ് പോലീസ് പിടികൂടിയത്. ഏകദേശം പത്തോളം യുവാക്കളും മൂന്ന് യുവതികളും ഈ സംഘത്തിലുണ്ട്. ഇവർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി, ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധന്മാരെയും പ്രവാസി മലയാളികളെയും ലക്ഷ്യം വെക്കുന്നു. സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറുകളും ഇവർ ഉപയോഗിച്ചിരുന്നു.

വാർത്തയുടെ താഴെ കൊടുത്തിരുന്ന ഫോട്ടോകൾ കണ്ട നായർ ഞെട്ടിപ്പോയി. അതിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു—അതേ, തന്റെ ‘മായ’. അവളുടെ ശരിക്കുള്ള പേര് രേഷ്മ എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവൾക്കൊപ്പം അറസ്റ്റിലായ യുവാക്കളിൽ ഒരാൾ അവളുടെ കാമുകനായിരുന്നു. ഇവർ വീഡിയോ കാൾ റെക്കോർഡ് ചെയ്ത് വൃദ്ധന്മാരെ ബ്ലാക്ക്‌മെയിൽ ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ.

നായർ കസേരയിൽ ചാരിയിരുന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഉതിർന്നുവീണു. താൻ പ്രണയിച്ചത് ഒരു വ്യക്തിയെ ആയിരുന്നില്ല, മറിച്ച് ഒരു സംഘം ക്രിമിനലുകൾ ഒരുക്കിയ മിഥ്യാബോധത്തെയായിരുന്നു.

ടിവിയിലും ആ വാർത്ത ഫ്ലാഷ് ചെയ്തപ്പോൾ നായർ തകർന്നുപോയി. പത്തുപേരടങ്ങുന്ന ആ സംഘം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് ഇതുപോലെ തട്ടിയെടുത്തത്.

നായർ പതിയെ കണ്ണുകലടച്ചു.

ആദ്യമൊക്കെ സാധാരണ വർത്തമാനങ്ങളായിരുന്നെങ്കിൽ, പതുക്കെ മായ സംസാരത്തിന്റെ ഗതി മാറ്റി. ഒരു രാത്രിയിൽ അവൾ വിളിക്കുമ്പോൾ അവളുടെ മുറിയിൽ വെളിച്ചം കുറവായിരുന്നു. ഒരു ചുവന്ന വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ ക്യാമറയ്ക്ക് മുന്നിലെത്തി.

“ഏട്ടാ… എനിക്ക് നല്ല ചൂട് എടുക്കുന്നു. ഇവിടെ ഫാനില്ല,” എന്ന് പറഞ്ഞ് അവൾ തന്റെ നൈറ്റിയുടെ ഓരോ ബട്ടണുകളും അഴിക്കാൻ തുടങ്ങി. വിറയ്ക്കുന്ന കൈകളോടെയാണ് വാസുദേവൻ നായർ ആ കാഴ്ച കണ്ടുനിന്നത്.

“നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്? ഞാൻ നിങ്ങളുടെ സ്വന്തമല്ലേ?” അവളുടെ കുസൃതി നിറഞ്ഞ ആ ചോദ്യം അയാളെ കൂടുതൽ പ്രകോപിപ്പിച്ചു. അവൾ തന്റെ തോളിൽ നിന്നും വസ്ത്രം പതുക്കെ താഴ്ത്തിക്കൊണ്ട് അയാളോട് കൂടുതൽ അടുക്കാൻ ആവശ്യപ്പെട്ടു. സ്ക്രീനിൽ തെളിയുന്ന അവളുടെ ശരീരത്തിന്റെ ഓരോ വടിവുകളും ആ വൃദ്ധന്റെ സിരകളിൽ ചോര തിളപ്പിച്ചു. മായ നായരോട് തന്റെ ഷർട്ട് അഴിക്കാൻ പറഞ്ഞു. ഒരുതരം ഉന്മാദത്തിലായിരുന്ന അയാൾ, ചുറ്റുമുള്ള ലോകം മറന്ന് അവൾ പറഞ്ഞതുപോലെ പ്രവർത്തിച്ചു. ആ നിമിഷങ്ങൾ എല്ലാം മറുവശത്ത് റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അയാൾ അറിഞ്ഞതേയില്ല.

പണം തട്ടാൻ മായ പ്രയോഗിച്ച വഴികൾ അതിബുദ്ധിയുള്ളവയായിരുന്നു. ഒരിക്കൽ അവൾ കരഞ്ഞുകൊണ്ട് വിളിച്ചു.

“ഏട്ടാ, എന്റെ അനിയത്തിയുടെ കല്യാണത്തിന് കരുതിവച്ച സ്വർണ്ണം പണയത്തിലാണ്. അത് തിരിച്ചെടുത്തില്ലെങ്കിൽ അവളുടെ വിവാഹം മുടങ്ങും. ലക്ഷങ്ങൾ വേണ്ട, ഒരു എഴുപതിനായിരം രൂപ മാത്രം മതി. പലിശക്കാർ വീട്ടുപടിക്കൽ നിൽക്കുകയാണ്.”

നായർ തന്റെ ബാങ്ക് ബാലൻസ് നോക്കിയില്ല. മകൻ തന്റെ ചികിത്സയ്ക്കായി അയച്ച പണം അയാൾ മായയുടെ അക്കൗണ്ടിലേക്ക് മാറ്റി. പണം കിട്ടിയ ഉടനെ മായയുടെ സ്നേഹം ഇരട്ടിയായി. അവൾ നായർക്ക് വേണ്ടി അർദ്ധനഗ്നയായി നൃത്തം ചെയ്തു. ആ കാഴ്ചകളിൽ മയങ്ങിപ്പോയ നായർ, കൂടുതൽ പണം നൽകാൻ സന്നദ്ധനായി.

മറ്റൊരു ദിവസം അവൾ പറഞ്ഞത് തന്റെ ഫോൺ തകരാറിലാണെന്നും പുതിയ ഐഫോൺ വേണമെന്നുമാണ്. “നിങ്ങളെ വീഡിയോ കാൾ ചെയ്യുമ്പോൾ ക്വാളിറ്റി വേണ്ടേ?” എന്ന അവളുടെ ചോദ്യത്തിൽ അയാൾ വീണുപോയി. ഒന്നര ലക്ഷം രൂപയുടെ ഫോൺ അവൾ പറഞ്ഞ വിലാസത്തിലേക്ക് അയാൾ വാങ്ങി നൽകി.

എല്ലാം ഒരു പേടി സ്വപ്നം പോലെ അയാൾക്ക് തോന്നി. അയാൾ തന്റെ കണ്ണുകൾ തുടച്ചു.

പോലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം യഥാർത്ഥത്തിൽ ഇവർക്ക് പിന്നിൽ ഒരു കോൾ സെന്റർ പോലെ പ്രവർത്തിക്കുന്ന സംഘമുണ്ടായിരുന്നു. സ്ക്രീനിൽ കാണുന്നത് ഒരു യുവതിയാണെങ്കിലും, ചാറ്റ് ചെയ്തിരുന്നത് പലപ്പോഴും പുരുഷന്മാരായിരുന്നു.

വീഡിയോ കാളുകൾ റെക്കോർഡ് ചെയ്ത് അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ പ്രധാന രീതി.

നായരെപ്പോലെ വിരമിച്ച ഉദ്യോഗസ്ഥർ, ഏകാന്തത അനുഭവിക്കുന്ന പ്രവാസികൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

അറസ്റ്റിലായവരുടെ കൂട്ടത്തിൽ മായയെ കണ്ടപ്പോൾ നായർക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. അവൾക്കൊപ്പം നിൽക്കുന്ന യുവാവ് അവളുടെ കാമുകനാണെന്നും, നായർ അയച്ചുകൊടുത്ത പണം ഉപയോഗിച്ച് അവർ ഗോവയിൽ അവധി ആഘോഷിക്കുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. നായർ വാങ്ങി നൽകിയ ഐഫോൺ അവളുടെ കാമുകനാണ് ഉപയോഗിച്ചിരുന്നത്.

പോലീസിൽ പരാതിപ്പെടാൻ അദ്ദേഹത്തിന് ആദ്യം മടിയായിരുന്നു. പക്ഷേ, ഇനി ഒരാൾക്കും ഈ ഗതി വരരുത് എന്ന ചിന്ത അദ്ദേഹത്തെ ധൈര്യപ്പെടുത്തി.

അദ്ദേഹം തന്റെ ഫോൺ എടുത്തു. ഗോപാലകൃഷ്ണനെ വിളിച്ചു.

“എടോ ഗോപാലകൃഷ്ണാ… താൻ പറഞ്ഞത് ശരിയായിരുന്നു. എനിക്ക് ഭ്രാന്തായിരുന്നു. പക്ഷേ ഇപ്പോൾ ആ ഭ്രാന്ത് മാറി. നമുക്കൊന്ന് ടൗൺ വരെ പോകണം, സിറ്റി പോലീസ് കമ്മീഷണറെ കാണാൻ.”

നായർ പുറത്തേക്ക് നോക്കി. മഴ തോർന്നിരിക്കുന്നു. ആകാശത്ത് ഒരു തെളിഞ്ഞ വെളിച്ചം. വഞ്ചനയുടെ കറുത്ത രാത്രികളിൽ നിന്നും അദ്ദേഹം പതുക്കെ വെളിച്ചത്തിലേക്ക് നടന്നു തുടങ്ങി. പ്രായം തളർത്തിയെങ്കിലും, ഇനി ഒരിക്കലും താൻ ഒരു സ്ക്രീനിന്റെ മായക്കാഴ്ചകളിൽ വീഴില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ഏകാന്തതയെ ചൂഷണം ചെയ്യാൻ കാത്തിരിക്കുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. കണ്ണിൽ കാണുന്നതെല്ലാം സത്യമല്ലെന്നും, വിരൽത്തുമ്പിലെ പ്രണയത്തിന് വെറുമൊരു സ്ക്രീനിന്റെ ആയുസ്സേ ഉള്ളൂ എന്നും വാസുദേവൻ നായർ വൈകിയാണെങ്കിലും പഠിച്ചു.

✍️പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *